Content | പ്രാഗ്: സ്വവർഗാനുരാഗം, ഭിന്നലിംഗ ചിന്താഗതി അടക്കമുള്ളവയെ അപലപിച്ചു യൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മിലോസ് സീമാൻ രംഗത്ത്. സിഎൻഎൻ പ്രൈമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സീമാൻ തന്റെ അഭിപ്രായം പങ്കുവെച്ചത്. കുട്ടികളുടെ ഇടയിൽ എൽജിബിടി ചിന്താഗതി പ്രചരിപ്പിക്കുന്നതിനെതിരെ അയൽ രാജ്യമായ ഹംഗറി സ്വീകരിച്ച നിയമനിർമ്മാണ നടപടിയെ സീമാൻ അഭിനന്ദിച്ചു. സ്വവർഗാനുരാഗികൾക്ക് എതിരല്ലെന്നും, മറിച്ച് ലൈംഗീക വിദ്യാഭ്യാസമേഖലയിൽ മാതാപിതാക്കളുടെയും, കുട്ടികളുടെയും ചിന്താഗതിയെ വരുതിയിലാക്കാൻ നടക്കുന്ന ശ്രമങ്ങൾക്കാണ് തങ്ങൾ എതിര് നിൽക്കുന്നതെന്ന് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബൻ പറഞ്ഞിട്ടുള്ളതു മിലോസ് സീമാൻ ചൂണ്ടിക്കാട്ടി.
വിക്ടര്‍ ഓര്‍ബാനുമായി യോജിക്കാതിരിക്കാൻ യാതൊരു കാരണവും കാണുന്നില്ല. രാജ്യതലസ്ഥാനമായ പ്രാഗിൽ നടക്കുന്ന എൽജിബിടി റാലി അടക്കമുള്ളവ തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൽജിബിടി റാലിയിൽ വളരെ ഒരു ചെറിയ ശതമാനം ആളുകളുടെ ചിന്താഗതി മാത്രമേ പ്രതിഫലിക്കുന്നുള്ളൂവെന്നും അത് മറ്റുള്ള ആളുകളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്നും സീമാൻ പറഞ്ഞു. ലിംഗം മാറ്റൽ ശസ്ത്രക്രിയ നടത്തുന്നവർ തങ്ങൾക്ക് തന്നെയാണ് ഉപദ്രവം വരുത്തിവെക്കുന്നതെന്ന് ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് മുന്നറിയിപ്പുനൽകി. എൽജിബിടി പ്രചാരണത്തിനെതിരെ നിയമനിർമാണം നടത്തിയ ഹംഗറിയുടെ നടപടിക്കെതിരെ നിരവധി ലോകരാജ്യങ്ങൾ പ്രതികരിച്ചപ്പോൾ, ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് ഹംഗറിക്ക് പിന്തുണ അറിയിച്ചത് വലിയ ശ്രദ്ധ നേടുകയാണ്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |