Contents

Displaying 16271-16280 of 25122 results.
Content: 16642
Category: 18
Sub Category:
Heading: കെ‌സി‌വൈ‌എം ഇന്നു കരിദിനാചരണം നടത്തുന്നു
Content: നീതി നിഷേധിക്കപ്പെട്ടു ഒടുവില്‍ മരണമടഞ്ഞ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഇന്നു കരിദിനാചരണം നടത്തും. രാജ്യത്ത് നടക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ 32 രൂപതകളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്രതിഷേധ സദസ്സും സംഘടിപ്പിക്കും. രാവിലെ 9.45നു സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രതിഷേധ പരിപാടി കേരളത്തിലെ വിവിധ രൂപതകളില്‍ നടക്കും. #{blue->none->b-> പ്രതിഷേധ സദസ്സ് സമയക്രമം ‍}# 10 AM മാനന്തവാടി രൂപത 10.15 AM കാഞ്ഞിരപ്പള്ളി രൂപത 10.30 AM ചങ്ങനാശ്ശേരി അതിരൂപത 10.45 AMപാലാ രൂപത 11.00 AMപാറശ്ശാല രൂപത 11.15 AMതലശ്ശേരി അതിരൂപത 11.30 AMപത്തനംതിട്ട രൂപത 11.45 AMഇടുക്കി രൂപത 12.00 PMകോതമംഗലം രൂപത 12.15 PMബത്തേരി രൂപത 12.30 PMതാമരശ്ശേരി രൂപത 12.45 PMമൂവാറ്റുപുഴ രൂപത 1.00 PMകോഴിക്കോട് രൂപത 1.15 PM കണ്ണൂര്‍ രൂപത 1.30 PMവിജയപുരം രൂപത 1.45 PMആലപ്പുഴ രൂപത 2.00 PMമാവേലിക്കര രൂപത 2.15 PMകോട്ടയം അതിരൂപത 2.30 PMനെയ്യാറ്റിന്‍കര രൂപത 2.45 PM തിരുവല്ല അതിരൂപത 3.00 PM പാലക്കാട് രൂപത 3.15 PM പുനലൂര്‍ രൂപത 3.30 PMഎറണാകുളം-അങ്കമാലി അതിരൂപത 3.45 PM വരാപ്പുഴ അതിരൂപത 4.00 PM കോട്ടയം അതിരൂപത 4.15 PM തിരുവനന്തപുരം ലാറ്റിന്‍ അതിരൂപത 4.30 PM തിരുവനന്തപുരം മേജര്‍ അതിരൂപത 4.45 PMകൊച്ചി രൂപത 5.00 PMതൃശ്ശൂര്‍ അതിരൂപത 5.15 PM ഇരിഞ്ഞാലക്കുട രൂപത : 5.30 PMകൊല്ലം രൂപത 5.45 PM സുല്‍ത്താന്‍പേട്ട് രൂപത 6.00 PM സമാപന സന്ദേശം
Image: /content_image/India/India-2021-07-06-08:45:36.jpg
Keywords: കെ‌സി‌വൈ‌എം
Content: 16643
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ ശിഷ്യരില്‍ ഡോ. ജാന്‍സി ജെയിംസും മന്ത്രി ആന്റണി രാജുവും
Content: കോട്ടയം: ഫാ. സ്റ്റാന്‍ സ്വാമിയുടെ ശിഷ്യരില്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസും മന്ത്രി ആന്റണി രാജുവും ഉള്‍പ്പെടെയുള്ള പ്രമുഖര്‍. ഐക്കഫ് (ഓള്‍ ഇന്ത്യ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്‍) സംഘടനയുടെ റിസോഴ്‌സ് ടീമില്‍ അംഗവും പ്രധാന പരിശീലകനുമായിരുന്ന സ്റ്റാന്‍ സ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന വിവിധ പഠന ക്യാന്പുകളില്‍ ഡോ. ജാന്‍സി ജെയിംസ് പങ്കെടുത്തിട്ടുണ്ട്. വേറിട്ട ചിന്തകളും വ്യക്തിത്വവും പുലര്‍ത്തിയിരുന്ന വൈദികനാണ് ഫാ. സ്റ്റാനെന്നും അപാരമായ ചിന്തകളും ബോധ്യങ്ങളും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ഉള്‍ക്കൊണ്ടിരുന്നുവെന്നും സഭയിലും സമൂഹത്തിലും യുവജനങ്ങളുടെ ദൗത്യങ്ങളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനം ഏറെ ഉയര്‍ന്നതുമായിരുന്നുവെന്നും അനുസ്മരിച്ചു. 1970കളില്‍ ഐക്കഫിന്റെ പരിശീലന ക്വാന്പുകളില്‍ പങ്കെടുത്തിരുന്ന യുവജനങ്ങളെയും വിശ്വാസത്തിലും ബോധ്യങ്ങളിലും സന്പന്നരാക്കാന്‍ ഈശോസഭാംഗമായ സ്റ്റാന്‍ അച്ചന്‍ മുന്നിലുണ്ടായിരുന്നു. മന്ത്രി ആന്റണി രാജു, ജസ്റ്റീസ് കുര്യന്‍ ജോസഫ്, ജസ്റ്റീസ് സിറിയക് ജോസഫ്, ഡോ. മൈക്കിള്‍ തരകന്‍ തുടങ്ങിയവരൊക്കെ അക്കാലത്ത് ഐക്കഫില്‍ സജീവമായിരിക്കെ സ്റ്റാന്‍ അച്ചന്റെ പരിശീലന ക്ലാസുകളില്‍ പങ്കെടുത്തവരാണ്. ഒപ്പം ഐക്കഫിന്റെ ഭാരവാഹികളുമായിരുന്നു. ആന്റണി രാജു ഐക്കഫിന്റെ ദേശീയ വൈസ്പ്രസിഡന്റായിരുന്നു. ബാംഗളുരുവിലെ ജസ്യൂട്ട് സ്ഥാപനമായ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി സ്റ്റാന്‍ സ്വാമി പത്തു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ 20 ജസ്യൂട്ട് പ്രോവിന്‍സുകളില്‍ ദേശീയ തലത്തിലുള്ള പഠന, ഗവേഷണ സ്ഥാപനമാണ് ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്.
Image: /content_image/India/India-2021-07-06-09:27:02.jpg
Keywords: സ്റ്റാന്‍
Content: 16644
Category: 18
Sub Category:
Heading: മാര്‍പാപ്പയ്ക്കായി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി കര്‍ദ്ദിനാള്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: മാര്‍പാപ്പ പൂര്‍ണസൗഖ്യം പ്രാപിച്ച് അനുദിന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ആരോഗ്യവാനായി കഴിവതും വേഗം തിരിച്ചെത്തുന്നതിന് ഏവരും പ്രാര്‍ത്ഥിക്കണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ത്ഥിച്ചു. പാപ്പായുടെ ഉദര ശസ്ത്രക്രിയ വിജയകരമായി നടന്നതില്‍ ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് പാപ്പയെ കൂടല്‍ സംബന്ധമായ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമാണെന്നും പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വത്തിക്കാന്‍ നേരത്തെ പ്രസ്താവിച്ചിരിന്നു.
Image: /content_image/India/India-2021-07-06-12:16:09.jpg
Keywords: ആലഞ്ചേ
Content: 16645
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതസംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ്: പ്രവാചകശബ്ദത്തില്‍ തത്സമയം
Content: ഭരണകൂടത്തിന്റെ കിരാത ഇടപെടലില്‍ നീതി നിഷേധിക്കപ്പെട്ട് മാസങ്ങളായി തടങ്കലിലാക്കപ്പെട്ട് ഇന്നലെ അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതസംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് നാലു മണിയോടെ നടക്കും. ബാന്ദ്രയിലെ സെന്‍റ് പീറ്റേഴ്സ് ദേവാലയമാണ് മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് വേദിയാകുക. മൃതസംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലില്‍ 03:45 മുതല്‍ ലഭ്യമാക്കുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ പ്രകാരം ആണ് ചടങ്ങുകൾ നടക്കുക. നേരത്തെ ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതദേഹം സുഹൃത്ത് ഫാ. ഫ്രേസറിന് വിട്ടുനൽകുമെന്ന്‍ അധികൃതര്‍ വ്യക്തമാക്കിയിരിന്നു. പോസ്റ്റുമോര്‍ട്ടത്തിനായി അദ്ദേഹത്തിന്റെ മൃതശരീരം ഹോളി ഫാമിലി ആശുപത്രിയിൽ നിന്ന് സർക്കാർ ആശുപത്രിയായ ജെജെയിലേക്ക് മാറ്റിയിരിന്നു.
Image: /content_image/News/News-2021-07-06-13:22:36.jpg
Keywords: സ്റ്റാന്‍
Content: 16646
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതസംസ്കാരം ഉടന്‍: പ്രവാചകശബ്ദത്തില്‍ തത്സമയം
Content: ഭരണകൂടത്തിന്റെ കിരാത ഇടപെടലില്‍ നീതി നിഷേധിക്കപ്പെട്ട് മാസങ്ങളായി തടങ്കലിലാക്കപ്പെട്ട് ഇന്നലെ അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതസംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് നാലു മണിയോടെ നടക്കും. ബാന്ദ്രയിലെ സെന്‍റ് പീറ്റേഴ്സ് ദേവാലയമാണ് മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് വേദിയാകുക. മൃതസംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലില്‍ 03:45 മുതല്‍ ലഭ്യമാണ്. കോവിഡ് പ്രോട്ടോകോൾ പ്രകാരം ആണ് ചടങ്ങുകൾ നടക്കുക. നേരത്തെ ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതദേഹം സുഹൃത്ത് ഫാ. ഫ്രേസറിന് വിട്ടുനൽകുമെന്ന്‍ അധികൃതര്‍ വ്യക്തമാക്കിയിരിന്നു. പോസ്റ്റുമോര്‍ട്ടത്തിനായി അദ്ദേഹത്തിന്റെ മൃതശരീരം ഹോളി ഫാമിലി ആശുപത്രിയിൽ നിന്ന് സർക്കാർ ആശുപത്രിയായ ജെജെയിലേക്ക് മാറ്റിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-06-13:38:48.jpg
Keywords: സ്റ്റാന്‍
Content: 16647
Category: 1
Sub Category:
Heading: ഭാരതത്തിലെ ക്രൈസ്തവര്‍ ഭീതിയുടെ നിഴലില്‍: റിപ്പോര്‍ട്ടുമായി ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്ക്സിലെ ഗവേഷകര്‍
Content: ലണ്ടന്‍: ഭാരതത്തിലെ ക്രൈസ്തവര്‍ അക്രമത്തിന്റേയും അപമാനത്തിന്റേയും മാനഭംഗത്തിന്റേയും വിവേചനത്തിന്റേയും നിരന്തര ഭീതിയിലാണ് കഴിയുന്നതെന്ന റിപ്പോര്‍ട്ടുമായി ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്ക്സിലെ (എല്‍.എസ്.ഇ) ഗവേഷകര്‍. കത്തോലിക്ക സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് ചുമതലപ്പെടുത്തിയതനുസരിച്ചു ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്ക്സിലെ (എല്‍.എസ്.ഇ) ഇന്ത്യന്‍ ഗവേഷകര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഭാരതത്തില്‍ ക്രിസ്ത്യാനികള്‍ മുന്‍പ് ആക്രമിക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടിനാധാരം. ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും വിദേശികളാണെന്നും ഇന്ത്യന്‍ വ്യക്തിത്വത്തിന് ഭീഷണിയാണെന്നും വരുത്തിത്തീര്‍ക്കുവാനുള്ള ചില ഹിന്ദുത്വവാദികളുടെ പ്രചാരണങ്ങള്‍ രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഭീഷണിയായി തീര്‍ന്നിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഭൂസ്വത്ത്‌ സംബന്ധിച്ച കേസുകളില്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് മതിയായ നിയമസഹായം ലഭിക്കുന്നില്ലെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മതപരിവര്‍ത്തന നിരോധന നിയമങ്ങളാകട്ടെ മതന്യൂനപക്ഷങ്ങളുടെ ആരാധനാസ്വാതന്ത്ര്യം വിലക്കുവാന്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഹിന്ദു ദേശീയ സംഘടനകളുടെ പ്രീതി പിടിച്ചുപറ്റുവാനായി ക്രൈസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും നേര്‍ക്കുള്ള ആക്രമണങ്ങള്‍ പോലീസും, പ്രാദേശിക ഭരണകൂടങ്ങളും, മാധ്യമങ്ങളും അവഗണിക്കുകയാണ് പതിവെന്നും റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് 'മാറ്റേഴ്സ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവരെ കൂട്ടത്തോടെ ആക്രമിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പതിവുണ്ട്. ഹിന്ദുത്വവാദികള്‍ വയറ്റില്‍ തൊഴിച്ചതിനെ തുടര്‍ന്ന്‍ ഗര്‍ഭിണിയായ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കിയ സംഭവമുള്‍പ്പെടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ള അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര ഫാക്റ്റ് ഫൈന്‍ഡിംഗ് കമ്മീഷന്‍ രേഖപ്പെടുത്തണമെന്നതുള്‍പ്പെടെ ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനങ്ങള്‍ ഇല്ലാതാക്കുവാനുള്ള ചില അടിയന്തിര നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നു. ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനു നേര്‍ക്ക് കണ്ണടക്കുവാന്‍ ഇനി അന്താരാഷ്ട്ര സമൂഹത്തിനു കഴിയില്ലെന്നു ഓപ്പണ്‍ ഡോഴ്സ് യു.കെ, അയര്‍ലന്‍ഡ് അഡ്വോക്കാസി തലവനായ ഡേവിഡ് ലാന്‍ഡ്രം പറഞ്ഞു. രാജ്യത്തെ ക്രിസ്ത്യാനികള്‍ നേരിടുന്ന ക്രൂരവും, ആസൂത്രിതവുമായ മതപീഡനങ്ങളെക്കുറിച്ച് അന്താരാഷ്‌ട്ര തലത്തില്‍ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-06-14:00:28.jpg
Keywords: ഭാരത, ഇന്ത്യന്‍
Content: 16648
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് .ഫാ. നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ നവസുവിശേഷവത്‌ക്കരണ ദൗത്യവുമായി സി. ആൻ മരിയ S H: കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേക ശുശ്രൂഷ
Content: ഈശോയുടെ തിരു:രക്തത്തിന്റെ ശാശ്വത സംരക്ഷണം മാനവരാശിയെ നിത്യ രക്ഷയിലേക്ക് നയിക്കുന്ന സുവിശേഷം പ്രഘോഷിച്ചുകൊണ്ട് ജൂലൈ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10ന് നടക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ , വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓൺലൈനിലാണ് ഇത്തവണയും നടക്കുക. പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ , അഭിഷേകാഗ്നി യുകെ മിനിസ്ട്രികളുടെ ആധ്യാത്മിക പിതാവ് റവ. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന, വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന, കൺവെൻഷനിൽ വർത്തമാന കാലത്തിന്റെ ദൈവികോപകരണമായി വർത്തിച്ചുകൊണ്ട് നവസുവിശേഷവത്‌ക്കരണത്തിനായുള്ള ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും , പ്രശസ്ത വചന ശുശ്രൂഷകയും ധ്യാന ഗുരുവുമായ സി. ആൻ മരിയ എസ് എച്ച് , യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകൻ ബ്രദർ ആൻഡ്രൂ ഫവ ( Cor et Lumen Christi ), സെഹിയോൻ യുകെയുടെ മുഴുവൻ സമയ ശുശ്രൂഷക രജനി മനോജ് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ ‌പങ്കെടുക്കും. മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് ഈ വരുന്ന ജൂലൈ 10 ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. ✝️ കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ ‭+44 7506 810177‬ അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2021-07-06-17:08:58.jpg
Keywords: സെഹിയോ
Content: 16649
Category: 1
Sub Category:
Heading: കത്തീഡ്രല്‍ ദേവാലയം പുനരുദ്ധരിക്കുവാന്‍ 2 കോടി രൂപ അനുവദിച്ച് ഒഡീഷ മുഖ്യമന്ത്രി
Content: ഭുവനേശ്വര്‍: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ സെന്റ്‌ വിന്‍സെന്റ്’കത്തീഡ്രല്‍ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് 2 കോടി രൂപ അനുവദിച്ചു. കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ മധ്യസ്ഥനായ വിശുദ്ധ തോമസ് ശ്ലീഹായുടെ ഓര്‍മ്മതിരുനാളായ ജൂലൈ 3ന് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കവേ ഭുവനേശ്വര്‍ എം.എല്‍.എ അനന്ത നാരായണ ജെനയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ പ്രമുഖ ക്രിസ്ത്യന്‍ തീര്‍ത്ഥാടനകേന്ദ്രത്തിന് പുതിയ രൂപം നല്‍കുവാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് ജെന പറഞ്ഞു. മൂന്ന്‍ നിലകളോട് കൂടിയ പുതിയ കെട്ടിടവും, ആധുനിക ശൈലിയില്‍ കലാപരമായ അലങ്കാരത്തിനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും ജെന പറഞ്ഞു. ജാതിയോ, മതമോ, ഗോത്രമോ കണക്കിലെടുക്കാതെ എല്ലാ ജനവിഭാഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനാണ് സംസ്ഥാന മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതാ മെത്രാപ്പോലീത്ത ജോണ്‍ ബര്‍വ്വ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹ്യ, ആത്മീയ വളര്‍ച്ചക്കായി പട്നായിക് നടത്തുന്ന ശ്രമങ്ങളുടെ വിജയത്തിനായി മെത്രാപ്പോലീത്ത പ്രാര്‍ത്ഥിച്ചു. 1970 വര്‍ഷങ്ങളായുള്ള ഇന്ത്യയിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന ദിവസം കൂടിയാണ് ഇക്കൊല്ലത്തെ ജൂലൈ മൂന്നെന്ന് അദ്ദേഹം പറഞ്ഞു. എ.ഡി 52-ല്‍ കേരളത്തില്‍ കാലുകുത്തിയ വിശുദ്ധ തോമാശ്ലീഹായിലുള്ള തങ്ങളുടെ വിശ്വാസത്തിന്റെ യഥാര്‍ത്ഥ ഉത്ഭവത്തേ ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ പിന്തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരമായ കാര്യങ്ങള്‍ക്ക് 1958-ല്‍ അന്നത്തെ ഒഡീഷ സര്‍ക്കാര്‍ നീണ്ട കാലത്തെ ലീസ് അടിസ്ഥാനത്തില്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണ് ഭുവനേശ്വറിലെ ഇരുപതിനായിരത്തോളം വരുന്ന കത്തോലിക്കാ സമൂഹത്തിന്റെ ആശ്രയവും അഭയവുമായ പ്രോകത്തീഡ്രല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ‘സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ജോസഫ് ഓഫ് അന്നെസി’ സഭാംഗങ്ങളായ സന്യാസിനികളുടെ ഭുവനേശ്വറിലേക്കുള്ള വരവോടെയാണ് ദേവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. 1951 മാര്‍ച്ച് 5ന് സ്വകാര്യ ചാപ്പല്‍ നിര്‍മ്മിക്കുവാന്‍ ഇവര്‍ക്ക് അനുവാദം ലഭിച്ചു. 1958-ല്‍ ചാപ്പല്‍ ഒരു അര്‍ദ്ധ പൊതു ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഫാ. ആന്റണി അട്ടൂലി ദേവാലയത്തിലെ ആദ്യ വികാരിയായി നിയമിതനായി. ഇന്ന് കാണുന്ന ദേവാലയത്തിന്റെ തറക്കല്ലിടല്‍ 1963 ഏപ്രിലിലായിരുന്നു. 1968 ഡിസംബര്‍ 24നു ദേവാലയ കൂദാശ നടത്തി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-06-17:49:39.jpg
Keywords: ഒഡീഷ
Content: 16650
Category: 22
Sub Category:
Heading: ജോസഫ്: നിസംഗത അറിയാത്ത മനുഷ്യൻ
Content: നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ പീഡനങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ എഴുത്തുകാരനായിരുന്നു നോബൽ സമ്മാനാർഹനായ ഏലീ വീസൽ. അദ്ദേഹം തൻ്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ഇപ്രകാരം എഴുതി: "സ്നേഹത്തിൻ്റെ എതിരാളി വെറുപ്പല്ല, നിസംഗതയാണ്. കലയുടെ എതിരാളി വൈരൂപ്യമല്ല, നിസംഗതയാണ്. വിശ്വാസത്തിൻ്റെ എതിരാളി പാഷണ്ഡതതയല്ല, നിസംഗതയാണ്. ജിവൻ്റെ എതിരാളി മരണമല്ല, നിസംഗതയാണ്." ജീവിതത്തിൻ്റെ ഒരു അവസരത്തിലും നിസംഗത പുലർത്താൻ അറിയാത്ത മനുഷ്യനായിരുന്നു യൗസേപ്പിതാവ്. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ നിസംഗത പുലർത്താൻ പല പഴുതുകളും മാനുഷികമായ രീതിയിൽ യൗസേപ്പിതാവിനു കണ്ടെത്താമായിരുന്നു എങ്കിലും അവൻ ജീവിതത്തോടു ദൈവം ഏല്പിച്ച കടമകളോട് ഭാവാത്മകമായി പ്രതികരിച്ചു. ചിലരുടെ നിസംഗത നിരവധി ജീവിതങ്ങൾ എടുത്തട്ടുണ്ട്. സ്വന്തം ബോധ്യങ്ങളും കാഴ്ചപ്പാടുകളും സ്വാർത്ഥലാഭത്തിനായി മറ്റുള്ളവരുടെ മുമ്പിൽ പണയം വയ്ക്കുമ്പോൾ നിസംഗത എന്ന മൂടുപടം അണിയാനാണ് പലരുടെയും ശ്രമം. അവയോന്നിനും യഥാർത്ഥ സമാധാനം നൽകാനാവില്ല. മനുഷ്യജീവിനെ കാർന്നുതിന്നുന്ന നിസംഗത എന്ന വൈറസിനെ ഉന്മൂലനം ചെയ്യാൻ യൗസേപ്പിതാവിലേക്കു നമുക്കു തിരിയാം
Image: /content_image/SeasonalReflections/SeasonalReflections-2021-07-06-21:12:22.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ
Content: 16651
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിക്കു കണ്ണീരോടെ വിട: മൃതസംസ്കാര ശുശ്രൂഷയില്‍ ഓണ്‍ലൈനായി പങ്കെടുത്തത് ലക്ഷങ്ങള്‍
Content: മുംബൈ: പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിക്കു കണ്ണീരോടെ വിട. ഇന്നലെ ഉച്ചകഴിഞ്ഞ് മുംബൈ ബാന്ദ്ര സെന്റ് പീറ്റേഴ്‌സ് പള്ളിയിലാണു മൃതസംസ്‌കാരശുശ്രൂഷ നടന്നത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ സഹപ്രവര്‍ത്തകരായ ഫാ. ജോ സേവ്യര്‍, ഫാ. ഫ്രേസര്‍ മസ്‌കരിനാസ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു വൈദികര്‍, ഹോളി ഫാമിലി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍, ചെറു ഗായകസംഘം എന്നിവരായിരുന്നു സംസ്‌കാരശുശ്രൂഷയില്‍ പങ്കെടുത്തത്. പ്രവാചകശബ്ദം ഉള്‍പ്പെടെ നിരവധി യൂട്യൂബ് ചാനലുകളില്‍ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ലഭ്യമാക്കിയിരിന്നു. വിവിധ ചാനലുകളില്‍ നിന്നായി ഫാ. സ്റ്റാന്‍ സ്വാമിയുടെ കുടുംബാംഗങ്ങള്‍, വൈദികര്‍, അഭിഭാഷകര്‍, മനുഷ്യാകാശ പ്രവര്‍ത്തകര്‍ സാധാരണക്കാര്‍ തുടങ്ങീ ലക്ഷകണക്കിന് ആളുകളാണ് ചടങ്ങുകളില്‍ തത്സമയം പങ്കുചേര്‍ന്നത്. ശുശ്രൂഷകള്‍ക്ക് ശേഷം വൈദികന്റെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡപ്രകാരമായിരുന്നു ചടങ്ങുകള്‍. ചിതാഭസ്മം ജാര്‍ഖണ്ഡിലെ റാഞ്ചിയിലേക്കും ജാംഷഡ്പുരിലേക്കും കൊണ്ടുപോകും.മുംബൈ ഹോളി ഫാമിലി ആശുപത്രിയില്‍ തിങ്കളാഴ്ച 1.30നായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു എണ്‍പത്തിനാലുകാരനായ ഫാ. സ്റ്റനിസ്ലാവോസ് ലൂര്‍ദ് സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതദേഹം ബാന്ദ്ര സെന്റ് പീറ്റേഴ്‌സ് പള്ളി വികാരിയും മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ഫ്രേസര്‍ മസ്‌കരിനാസിനു കൈമാറണമെന്നു തിങ്കളാഴ്ച കോടതി നിര്‍ദേശിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-07-07:44:54.jpg
Keywords: സ്റ്റാന്‍