category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. സ്റ്റാന്‍ സ്വാമിക്കു കണ്ണീരോടെ വിട: മൃതസംസ്കാര ശുശ്രൂഷയില്‍ ഓണ്‍ലൈനായി പങ്കെടുത്തത് ലക്ഷങ്ങള്‍
Contentമുംബൈ: പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിക്കു കണ്ണീരോടെ വിട. ഇന്നലെ ഉച്ചകഴിഞ്ഞ് മുംബൈ ബാന്ദ്ര സെന്റ് പീറ്റേഴ്‌സ് പള്ളിയിലാണു മൃതസംസ്‌കാരശുശ്രൂഷ നടന്നത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ സഹപ്രവര്‍ത്തകരായ ഫാ. ജോ സേവ്യര്‍, ഫാ. ഫ്രേസര്‍ മസ്‌കരിനാസ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു വൈദികര്‍, ഹോളി ഫാമിലി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍, ചെറു ഗായകസംഘം എന്നിവരായിരുന്നു സംസ്‌കാരശുശ്രൂഷയില്‍ പങ്കെടുത്തത്. പ്രവാചകശബ്ദം ഉള്‍പ്പെടെ നിരവധി യൂട്യൂബ് ചാനലുകളില്‍ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ലഭ്യമാക്കിയിരിന്നു. വിവിധ ചാനലുകളില്‍ നിന്നായി ഫാ. സ്റ്റാന്‍ സ്വാമിയുടെ കുടുംബാംഗങ്ങള്‍, വൈദികര്‍, അഭിഭാഷകര്‍, മനുഷ്യാകാശ പ്രവര്‍ത്തകര്‍ സാധാരണക്കാര്‍ തുടങ്ങീ ലക്ഷകണക്കിന് ആളുകളാണ് ചടങ്ങുകളില്‍ തത്സമയം പങ്കുചേര്‍ന്നത്. ശുശ്രൂഷകള്‍ക്ക് ശേഷം വൈദികന്റെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡപ്രകാരമായിരുന്നു ചടങ്ങുകള്‍. ചിതാഭസ്മം ജാര്‍ഖണ്ഡിലെ റാഞ്ചിയിലേക്കും ജാംഷഡ്പുരിലേക്കും കൊണ്ടുപോകും.മുംബൈ ഹോളി ഫാമിലി ആശുപത്രിയില്‍ തിങ്കളാഴ്ച 1.30നായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു എണ്‍പത്തിനാലുകാരനായ ഫാ. സ്റ്റനിസ്ലാവോസ് ലൂര്‍ദ് സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതദേഹം ബാന്ദ്ര സെന്റ് പീറ്റേഴ്‌സ് പള്ളി വികാരിയും മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ഫ്രേസര്‍ മസ്‌കരിനാസിനു കൈമാറണമെന്നു തിങ്കളാഴ്ച കോടതി നിര്‍ദേശിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=9ZBzgxlfDlc
Second Video
facebook_link
News Date2021-07-07 07:38:00
Keywordsസ്റ്റാന്‍
Created Date2021-07-07 07:44:54