Contents

Displaying 16311-16320 of 25122 results.
Content: 16682
Category: 1
Sub Category:
Heading: സുഡാനിൽ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റിനെതിരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടീഷ് സംഘടന
Content: ലണ്ടന്‍: ക്രിസ്ത്യന്‍ ആക്ടിവിസ്റ്റിനെതിരെ സുഡാനിൽ ഉണ്ടായ ആക്രമണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന. ബൗട്രോസ് ബദാവി എന്ന ക്രൈസ്തവ ആക്ടിവിസ്റ്റിനെതിരെ ആയുധധാരികൾ ജൂലൈ രണ്ടാം തീയതി നടത്തിയ ആക്രമണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡാണ് രംഗത്തെത്തിയിരിക്കുന്നത്. സുഡാനിലെ മതകാര്യ മന്ത്രിയുടെ സീനിയർ ഉപദേഷ്ടാവായി പ്രവർത്തിച്ചുവരികയായിരുന്നു ബദാവി. ബദാവിക്കെതിരെ ആക്രമണം നടന്നിട്ടും സർക്കാർ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടാകാത്തതിൽ സംഘടനയ്ക്ക് കടുത്ത ആശങ്ക ഉണ്ടെന്ന് ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡിന്റെ അധ്യക്ഷ ഖതാസ ഗോണ്ട്വെ പറഞ്ഞു. മതസ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന ബൗട്രോസ് ബദാവി രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന അടിച്ചമർത്തലിനെതിരെയും നിരന്തരമായി ശബ്ദം ഉയർത്തിയിരുന്നു. ക്രൈസ്തവർ അനുഭവിക്കുന്ന നീതികേടിനെ പറ്റിയും, അവഗണനയെ പറ്റിയും ന്യായമായ ആശങ്ക അറിയിച്ചതിന്റെ പേരിൽ ആക്രമിക്കപ്പെട്ടതു ആശങ്കാജനകമാണെന്ന് ഖതാസ ഗോണ്ട്വെ പറഞ്ഞു. ബദാവിയുടെ പദവിക്ക് യോജിച്ച വിധം ആവശ്യമായ ആരോഗ്യ പരിചരണവും, സുരക്ഷയും നൽകാൻ സർക്കാർ അധികൃതർ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. ജൂലൈ രണ്ടാം തീയതി കാർത്തുമിലുളള തൻറെ വീട്ടിലേക്കുള്ള യാത്രാമധ്യേ രാത്രി 11 മണിക്കാണ് ബദാവി ആക്രമിക്കപ്പെട്ടത്. അഞ്ചു പേര്‍ വാഹനം തടഞ്ഞ് നിർത്തി ബദാവിയെ പുറത്തിറക്കി മർദിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു ആക്രമണകാരി തോക്ക് ശിരസ്സിലേക്ക് ചൂണ്ടി ഇനി ക്രൈസ്തവസഭയുടെ പിടിച്ചെടുക്കുന്ന വസ്തുവകകളെ പറ്റി അടക്കം എന്തെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി. ആക്രമണത്തിന് പിന്നാലെ ബദാവി ചികിത്സ തേടുകയായിരുന്നു. സഭയുടെ വസ്തുവകകളുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്ക് കാലതാമസം വരുത്തിയും, ക്രൈസ്തവ കമ്മിറ്റികൾക്ക് ഔദ്യോഗികമായ അംഗീകാരം നൽകാതെയും സർക്കാർ ക്രൈസ്തവ വിശ്വാസികളോട് കാണിക്കുന്ന അനീതിയെ പറ്റി സാമൂഹ്യ മാധ്യമങ്ങളിലും ബദാവി പ്രതികരിച്ചിരുന്നു. ഇതാണ് ആക്രമികളെ ചൊടിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-10-17:20:43.jpg
Keywords: സുഡാ
Content: 16683
Category: 11
Sub Category:
Heading: ടിക് ടോക്കിന്റെ പ്രഥമ ‘റൈസിംഗ് സ്റ്റാര്‍’ അവാര്‍ഡിനു അര്‍ഹരായവരില്‍ കത്തോലിക്ക വൈദികനും
Content: മനില: ഫിലിപ്പീന്‍സിൽ ആദ്യമായി “ഇപാകിത മോ” (ഷോ ഇറ്റ്‌) എന്ന പ്രമേയവുമായി സമൂഹമാധ്യമങ്ങളിലൂടെ സംഘടിപ്പിച്ച ടിക് ടോക് അവാര്‍ഡിനര്‍ഹരായവരില്‍ മനില അതിരൂപതയില്‍ സേവനം ചെയ്യുന്ന യുവ കത്തോലിക്ക വൈദികനും. 'ഫാ. ടിക് ടോക്' എന്ന വിളി പേരുള്ള ഫാ. ഫിയേല്‍ പരേജയ്ക്കാണ് ‘റൈസിംഗ് സ്റ്റാര്‍’ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ നാലിന് ടിക് ടോക്ക്, യൂട്യൂബ്, ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളിലെ ‘ടിക് ടോക്ക് ഫിലിപ്പീന്‍സ്’ എന്ന പേജിലൂടെ സംഘടിപ്പിച്ച അവാര്‍ഡിനര്‍ഹരായവരില്‍ ഫാ. പരേജക്ക് പുറമേ യൂട്യൂബ് താരങ്ങളും, കോമേഡിയനും, ബോയ്‌ ബാന്‍ഡും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷമാണ് ഫാ. പരേജ തന്റെ ടിക് ടോക് അക്കൌണ്ട് ആരംഭിക്കുന്നത്. ഏതാണ്ട് 11 ലക്ഷം പേരാണ് നിലവില്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. ബൈബിള്‍ വിചിന്തനങ്ങളും, പ്രാര്‍ത്ഥനകളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് അദ്ദേഹം പോസ്റ്റ്‌ ചെയ്യുന്നതെങ്കിലും, സമൂഹ മാധ്യമ ചലഞ്ചുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. ‘വൈപ് ഇറ്റ്‌ ഡൌണ്‍’ ചലഞ്ചില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിചെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഒരു കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന ഫാ, പരേജ തുണികൊണ്ട് കണ്ണാടി തുടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഓരോ തവണ അദ്ദേഹം കണ്ണാടി തുടക്കുമ്പോഴും ഓരോ പുതിയ വസ്ത്രത്തിലാണ് കണ്ണാടിയില്‍ അദ്ദേഹത്തെ കാണുന്നത്. ഈ വീഡിയോ പതിനായിരകണക്കിന് ആളുകളാണ് കണ്ടത്. അതേസമയം 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ബൈബിള്‍ വിചിന്തനങ്ങള്‍ ലക്ഷകണക്കിന് ആളുകള്‍ കാണുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. തന്റെ സ്വന്തം ഭാഷയിലും, ഇംഗ്ലീഷിലുമായി കത്തോലിക്ക ഉള്ളടക്കമുള്ള നിരവധി വീഡിയോകളാണ് ഫാ. പരേജ ടിക് ടോക്കില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഒരു വൈദികനായതിനാല്‍ തന്നെ ജനങ്ങള്‍ തന്നെ സ്വീകരിക്കുമോ എന്ന ഭയമുണ്ടായിരുന്നതിനാല്‍ ടിക് ടോക്കില്‍ അക്കൗണ്ട് തുറക്കുന്നതിനെക്കുറിച്ച് താന്‍ ആദ്യകാലങ്ങളില്‍ ചിന്തിച്ചിരുന്നില്ലെന്നു ‘റാപ്പ്ളര്‍’ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയും ദൈവത്തിന്റെ സമ്മാനം തന്നെയാണെന്ന്‍ പറയുന്ന ഫാ. പരേജ ഈ നേട്ടത്തിനിടയിലും തന്റെ എളിമ കൈവിടുന്നില്ല. “ഇതെല്ലാം എനിക്ക് വേണ്ടിയല്ല, ദൈവവചനം സ്വീകരിക്കുന്ന ആളുകള്‍ക്ക് വേണ്ടിയുള്ളതാണ്” എന്നാണ് തന്റെ വീഡിയോകളെക്കുറിച്ച് അദ്ദേഹത്തിന് പറയുവാനുള്ളത്. കോവിഡ് പകര്‍ച്ചവ്യാധിക്കാലത്ത് സുവിശേഷങ്ങളേയും, സങ്കീര്‍ത്തനങ്ങളേയും ആസ്പദമാക്കി അദ്ദേഹം നിര്‍മ്മിച്ച ചെറു വീഡിയോകള്‍ വന്‍ തരംഗമായിരിന്നു. പത്തുലക്ഷം ആളുകള്‍ കണ്ട വീഡിയോകളും ഇവയില്‍ ഉള്‍പ്പെടുന്നു.
Image: /content_image/News/News-2021-07-10-19:31:59.jpg
Keywords: പുരസ്
Content: 16684
Category: 22
Sub Category:
Heading: ജോസഫ് ദൈവവുമായി കണക്ഷനിൽ ആയിരുന്നവൻ
Content: ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. എ പി. ജെ അബ്ദുൾ കലാമിൻ്റെ ഒരു നിരീക്ഷണമാണ് ഇന്നത്തെ ജോസഫ് ചിന്ത. ബന്ധങ്ങൾ വൈദ്യുതി പോലെയാണ്, തെറ്റായ കണക്ഷൻ ജിവിതത്തിൽ ഷോക്കുകൾ തന്നുകൊണ്ടേയിരിക്കും ശരിയായ കണക്ഷൻ ജീവിതത്തിൽ വെളിച്ചവും തന്നുകൊണ്ടിരിക്കും. യൗസേപ്പിതാവിൻ്റെ ജീവിതം വെളിച്ചം പടർത്തുന്ന ജീവിതമായിരുന്നു. ഇരുൾ മൂടിയ പാതയോരങ്ങളിലൂടെ അദ്ദേഹം നടന്നു നീങ്ങിയെങ്കിലും പ്രകാശം പരത്താൻ യൗസേപ്പിതാവിനു സാധിച്ചത് സ്വർഗ്ഗത്തിൽ പിതാവുമായും ഭൂമിയിൽ ദൈവപുത്രനുമായും സജീവമായ ബന്ധത്തിൽ നിലകൊണ്ടതിനാലാണ്. തെറ്റായ ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ ജീവിതത്തിനു മരണകാരമാകുന്ന വിധത്തിൽ ആഘാതങ്ങൾ ഏല്പിച്ചേക്കാം. ജീവിതത്തിനു ദിശാബോധവും അച്ചടക്കവും കൈവരുന്നത് ദൈവത്തോട് എത്ര കൂടുതൽ ബന്ധത്തിലായിരിക്കുവാൻ പരിശ്രമിക്കുന്നുവോ അതിൻ്റെ തോതനുസരിച്ചായിരിക്കും. ദൈവവുമായി കണക്ഷനിലായിരിക്കുന്ന ജീവിതങ്ങളോട് ദൈവം കൂടുതൽ ഉദാരത കാണിക്കുന്നുവെന്ന് യൗസേപ്പിതാവിൻ്റെ ജീവിതം പഠിപ്പിക്കുന്നു. നസ്രത്തിലെ സാധാരണ മരപ്പണിക്കാരൻ ദൈവവുമായുള്ള കണക്ഷനിലൂടെ അനേകരുടെ ജീവിതത്തിൽ പ്രകാശമായതു പോലെ നമുക്കും സ്വർഗ്ഗവുമായി കണക്ഷനിലായിരുന്നുകൊണ്ട് അനേകം ജീവിതങ്ങളിൽ വെളിച്ചം പകരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-07-10-21:08:29.jpg
Keywords: ജോസഫ
Content: 16685
Category: 14
Sub Category:
Heading: അമേരിക്കയിലെ നോഹയുടെ പേട്ടക നിര്‍മ്മിതിയ്ക്ക് സമീപം ബാബേല്‍ ഗോപുരവും ഒരുങ്ങുന്നു
Content: കെന്റക്കി: പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച ബൈബിള്‍ വിവരണങ്ങളില്‍ അധിഷ്ടിതമായി പ്രവര്‍ത്തിച്ചുവരുന്ന അമേരിക്കന്‍ സംഘടനയായ ‘ആന്‍സ്വേഴ്സ് ഇന്‍ ജനസിസ്’ (എ.ഐ.ജി) കെന്റക്കിയില്‍ നിര്‍മ്മിച്ച പ്രശസ്തമായ ആര്‍ക്ക് എന്‍കൗണ്ടറിന് മറ്റൊരു തിലകക്കുറിയായി നോഹയുടെ പെട്ടകത്തിന് പുറമേ ബാബേല്‍ ഗോപുരം കൂടി വരുന്നു. മ്യൂസിയത്തിന്റെ അഞ്ചാമത് വിപുലീകരണത്തിന്റെ ഭാഗമായാണ് ബൈബിളിലെ പഴയ നിയമത്തില്‍ വിവരിച്ചിരിക്കുന്ന ബാബേല്‍ ഗോപുര മാതൃക നിര്‍മ്മിക്കുവാന്‍ എ.ഐ.ജി പദ്ധതിയിടുന്നത്. കെന്റക്കിയിലെ തങ്ങളുടെ പാര്‍ക്കില്‍ ബാബേല്‍ ഗോപുര മാതൃകയുടെ രൂപകല്‍പ്പനയും ബന്ധപ്പെട്ട ഗവേഷണങ്ങളും ഈ ആഴ്ച ആരംഭിക്കുമെന്ന് സംഘടന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ധനസമാഹരണത്തിലൂടെയായിരിക്കും ബാബേല്‍ ഗോപുര മാതൃകയുടെ നിര്‍മ്മാണത്തിന് വേണ്ട പണം കണ്ടെത്തുക. എല്ലാ മനുഷ്യവംശങ്ങളും ഒരു ജൈവ വംശത്തില്‍ നിന്നും എങ്ങനെ വികസിച്ചുവെന്ന് കാണിക്കുക വഴി ഇന്ന് നിലനില്‍ക്കുന്ന വംശീയ പ്രശ്നങ്ങള്‍ക്കുള്ള ഒരു മറുപടി കൂടിയായിരിക്കും ബാബേല്‍ ഗോപുര മാതൃക എന്നാണ് സംഘാടകര്‍ പറയുന്നത്. ക്രിസ്തുവിന്റെ കാലത്തുണ്ടായിരുന്ന ജെറുസലേം എപ്രകാരമായിരുന്നു എന്നുള്ളതിന്റെ ഒരു ഇന്‍ഡോര്‍ മാതൃകയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയാണെന്ന ബൈബിള്‍ വിവരണത്തിന്റെ പ്രചാരണമെന്ന ലക്ഷ്യവുമായാണ് ‘ആന്‍സ്വേഴ്സ് ഇന്‍ ജനസിസ്’ വിനോദസഞ്ചാര, വിദ്യാഭ്യാസ മേഖലയിലേക്ക് കാലെടുത്തുകുത്തുന്നത്. 2007-ല്‍ സ്വകാര്യ സംഭാവനകള്‍ വഴി സ്വരൂപിച്ച 2.7 കോടി ഡോളര്‍ ചിലവഴിച്ചാണ് ക്രിയേഷന്‍ മ്യൂസിയം എന്ന്‍ കൂടി അറിയപ്പെടുന്ന ആര്‍ക്ക് എന്‍കൗണ്ടര്‍ നിര്‍മ്മിച്ചത്. ബൈബിളില്‍ പറഞ്ഞിരിക്കുന്നതിന് സമാനമായി 510 അടി (155 മീറ്റര്‍) നീളത്തിലാണ് പെട്ടകം നിര്‍മ്മിച്ചിരിക്കുന്നത്. ബാബേല്‍ ഗോപുര മാതൃകയുടെ ഗവേഷണത്തിനും, രൂപകല്‍പ്പനയ്ക്കും, നിര്‍മ്മാണത്തിനുമായി ഏതാണ്ട് 3 വര്‍ഷങ്ങളോളം എടുക്കുമെന്നാണ് എ.ഐ.ജി സ്റ്റാഫ് നല്‍കുന്ന വിശദീകരണം. അമേരിക്കയിലെ ദേശീയ ടൂറിസത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ടെങ്കിലും മ്യൂസിയം സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും വലിയ കുറവില്ലെന്നും ശനിയാഴ്ചകളില്‍ ശരാശരി 7,000 സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ടെന്നുമാണ് ആന്‍സ്വേഴ്സ് ഇന്‍ ജനസിസ് സ്ഥാപകനായ കെന്‍ ഹാം പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-11-11:58:28.jpg
Keywords: നോഹ
Content: 16686
Category: 1
Sub Category:
Heading: വിശുദ്ധ കെറ്റവൻ രാജ്ഞിയുടെ തിരുശേഷിപ്പ് ഭാരതം ജോർജിയയ്ക്കു കൈമാറി
Content: തിബ്‍ലിസി/ ന്യൂഡൽഹി: പതിനേഴാം നൂറ്റാണ്ടിൽ രക്തസാക്ഷിത്വം വരിച്ച ജോർജിയയിലെ വിശുദ്ധ കെറ്റവൻ രാജ്ഞിയുടെ തിരുശേഷിപ്പ് ഇന്ത്യ ജോർജിയയ്ക്കു കൈമാറി. 2 ദിവസത്തെ സന്ദർശനത്തിന് തിബ്‍ലിസിയിലെത്തിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് തിരുശേഷിപ്പ് അടക്കം ചെയ്ത പേടകം ജോർജിയയുടെ വിദേശകാര്യമന്ത്രി ഡേവിഡ് സർക്കാലിയാനിക്കു കൈമാറിയത്. ജോർജിയയിലെ ഓര്‍ത്തഡോക്സ് പാത്രിയർക്കീസ് ഇലിയ രണ്ടാമൻ, പ്രധാനമന്ത്രി ഇരാക്ലി ഗരിബാഷ്‍വ്‌ലി എന്നിവരും സന്നിഹിതരായിരുന്നു. കെറ്റവൻ രാജ്ഞിയുടെ തിരുശേഷിപ്പ് ഓൾഡ് ഗോവയിലെ സെന്റ് അഗസ്റ്റിൻ കോൺവെന്റ് വളപ്പിൽ നിന്ന് 2005 ൽ ഡോ. നിസാമുദ്ദീൻ താഹിറിന്റെ നേതൃത്വത്തിലുളള പര്യവേക്ഷകർ പുരാതന പോർച്ചുഗീസ് രേഖകൾ പ്രകാരമുള്ള വിവരമനുസരിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. 1624 സെപ്റ്റംബർ 22നാണ് കെറ്റവൻ രാജ്ഞി ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ രക്തസാക്ഷിയായത്. അഗസ്റ്റീനിയൻ പിതാക്കന്മാരായ ഫാ. അംബ്രോസിയോ, ഫാ. മാനുവൽ എന്നിവരുടെ നേതൃത്വത്തിൽ രാഞ്ജിയുടെ ഭൗതികാവശിഷ്ടം 1627 വരെ ഇറാനിലെ ഇസ്ഫഹാനിൽ രഹസ്യമായി സൂക്ഷിച്ചു. ഇതിലൊരു ഭാഗം ഫാ. അംബ്രോസിയോയുടെ നേതൃത്വത്തിൽ 1627ൽ ഇന്ത്യയിൽ കൊണ്ടുവന്ന് ഗോവയിലെ സെന്റ് അഗസ്റ്റിൻ പള്ളി വളപ്പിൽ അടക്കംചെയ്തു. ഒരു ഭാഗം ഫാ. മാനുവൽ രാജ്ഞിയുടെ മകൻ ടെയ്മുറാസിനു നൽകിയതു ജോർജിയയിലെ അൽവേർദി പള്ളിയിലും കബറടക്കി. ശത്രുക്കൾ ഈ ഭൗതികാവശിഷ്ടം നശിപ്പിക്കുമെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന്, അൽവേർദി പള്ളിയിൽനിന്ന് മറ്റൊരിടത്തേക്കു മാറ്റുന്നതിനിടയിൽ അത് അർഗാവി നദിയിൽ നഷ്ടപ്പെട്ടു. അതോടെ രാജ്ഞിയുടെ ഭൗതികാവശിഷ്ടം ഇന്ത്യയിൽ മാത്രമായി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Warmly welcomed in Tbilisi by FM <a href="https://twitter.com/DZalkaliani?ref_src=twsrc%5Etfw">@DZalkaliani</a>. Blessed to hand over the holy relics of St. Queen Ketevan to the people of Georgia. An emotional moment... <a href="https://t.co/1eGaQpnjVE">pic.twitter.com/1eGaQpnjVE</a></p>&mdash; Dr. S. Jaishankar (@DrSJaishankar) <a href="https://twitter.com/DrSJaishankar/status/1413531697921077255?ref_src=twsrc%5Etfw">July 9, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 1989 ൽ ഇന്ത്യയിലെത്തിയ ജോർജിയൻ സംഘം സെന്റ് അഗസ്റ്റിൻ പള്ളി സന്ദർശിച്ചപ്പോൾ എഴുതി -‘ഞങ്ങളുടെ കെറ്റവൻ രാജ്ഞിയുടെ പുണ്യാവശിഷ്ടങ്ങൾ ഇവിടെ എവിടെയോ ഞങ്ങൾ പ്രതീക്ഷിക്കുന്നു’. ഇതിന്റെ പൊരുൾ തേടി 3 വർഷം പര്യവേക്ഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) മുൻ റീജനൽ ഡയറക്ടറും മലയാളിയുമായ കെ.കെ. മുഹമ്മദിന്റെ നേതൃത്വത്തിൽ 1991 മുതൽ 6 വർഷം രണ്ടാം ഘട്ട പര്യവേക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, 2003-2004 ൽ പര്യവേക്ഷണം ഏറ്റെടുത്ത ഡോ. നിസാമുദ്ദീൻ താഹിർ, ഡോ. അഭിജിത് അംബേദ്കർ, ഡോ. രോഹിണി അംബേദ്കർ എന്നിവരുടെ സംഘത്തിന് 2005 ൽ ഇതു കണ്ടെത്താനായി. പിന്നീടു ഏഴു വര്‍ഷം നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ ഭൗതികാവശിഷ്ടം കെറ്റവൻ രാജ്ഞിയുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയായിരിന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജിയും നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശാസ്ത്രീയമായി ഉറപ്പുവരുത്തിയശേഷം 2017 ൽ ഇതു ജോർജിയയിൽ പ്രദർശനത്തിനു കൊണ്ടുപോയിരുന്നു. തിരുശേഷിപ്പ് നൽകണമെന്ന ജോർജിയയുടെ അഭ്യർഥന മാനിച്ചാണ് അവയിൽ ഒരുഭാഗം ഇപ്പോൾ കൈമാറിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-11-15:35:32.jpg
Keywords: തിരുശേഷി
Content: 16687
Category: 14
Sub Category:
Heading: "പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം": ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസിനെതിരെ പ്രതിഷേധം കനക്കുന്നു
Content: കൊച്ചി: കരിയര്‍ പടുതുയര്‍ത്താന്‍ ഭ്രൂണഹത്യ നടത്തുന്ന പ്രമേയവുമായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം സാറാസിനെതിരെ പ്രതിഷേധം കനക്കുന്നു. സിനിമയ്ക്കെതിരെ ക്രിസ്ത്യന്‍ പ്രോലൈഫ് സംഘടനകള്‍ക്ക് പുറമേ ജാതിമതഭേദമന്യേ നിരവധി പ്രേക്ഷകരാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. 'പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം' എന്നാണ് നിരവധി പേർ സിനിമയ്ക്ക് നൽകിയ വിശേഷണം. സ്വന്തം കരിയറിന് വേണ്ടി കുഞ്ഞിനെ ഉദരത്തിൽ വച്ചു തന്നെ കൊല്ലുന്ന നായികയെ മഹത്വവത്ക്കരിക്കുന്നത് വഴി പെണ്‍കുട്ടികളുടെ ഇടയില്‍ വലിയ തെറ്റിദ്ധാരണ പടര്‍ത്താന്‍ സാറാസ് പോലുള്ള സിനിമകള്‍ കാരണമാകുമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. 'സാറാസ്' സിനിമ സമൂഹത്തിന് നല്കുന്ന തെറ്റായ സന്ദേശത്തിനെതിരെ പ്രതിഷേധവുമായി യുവതീയുവാക്കള്‍ തന്നെ രംഗത്തെത്തുണ്ടെന്നതും ശ്രദ്ധേയമാണ്. 'My body My choice' എന്ന ProChoice Movement ഏറ്റുപിടിക്കുന്നവർ കുഞ്ഞിന്റെ ചോയിസ് എന്തായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോയെന്നും കുഞ്ഞിന്റെ കാര്യത്തിൽ അച്ഛനും അമ്മക്കും ഒരേ പോലെ അവകാശമുണ്ടെന്നും നിരവധി പേര്‍ നവമാധ്യമങ്ങളില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഗർഭിണിയായ ആന പടക്കം വയറ്റില്‍ ചെന്ന്‍ കൊല്ലപ്പെട്ടപ്പോള്‍ അതിനെ വലിയ രൂക്ഷമായ രീതിയില്‍ അപലപിച്ച സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് എന്തുക്കൊണ്ട് മനുഷ്യ നരഹത്യയെ ഉയര്‍ത്തിക്കാട്ടുന്നുവെന്ന ചോദ്യവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D2868164790166451%26id%3D100009188751281&show_text=true&width=500" width="500" height="437" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍, ഉദരത്തില്‍ രൂപം കൊണ്ട കുഞ്ഞിനെ ക്രൂരമായി കൊല്ലുവാന്‍ പ്രചോദനം നല്‍കുന്ന സിനിമകള്‍ നിരുത്സാഹപ്പെടുത്തണമെന്ന് കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി സെക്രട്ടറി സാബു ജോസ് പറഞ്ഞു. ഉദരത്തിൽ വളരുന്ന കുഞ്ഞ് അമ്മയുടെ ശരീരത്തിന്റെ ഭാഗമല്ല, അത് മറ്റൊരു മനുഷ്യ വ്യക്തിയാണ്. കുഞ്ഞുങ്ങൾ ശല്യവും ഭാരവും എന്നൊക്കെയുള്ള വികലവും വികൃതവുമായ കാഴ്ചപ്പാടുകൾ, കുടുംബജീവിത സങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണെന്നും സിനിമ തെറ്റായ സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഭ്രൂണഹത്യകളുടെ എണ്ണം വളരെ കൂടുതലായ ഇന്ത്യയില്‍ ഇനിയും ആ എണ്ണം കൂട്ടാന്‍ വേണ്ടി മാത്രമേ ഇത്തരം ഉള്ള സിനിമകള്‍ സഹായിക്കൂകയുള്ളുവെന്നും സാബു ജോസ് പറയുന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fannmaria.josethulumpanmackel%2Fposts%2F4047769375330205&show_text=true&width=500" width="500" height="751" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ഗര്‍ഭം ധരിക്കുന്നതും കഷട്ടപ്പെട്ട് കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും ദുരന്തമാണെന്ന് അവതരിപ്പിക്കുന്ന സാറാസ് എന്ന സിനിമ ജീവന്റെ സുവിശേഷത്തിനെതിരാണെന്ന് തലശ്ശേരി അതിരൂപത ഫാമിലി അപ്പോതോലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറ പ്രതികരിച്ചു. ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന തരത്തിലുള്ള സിനിമകള്‍ ഭരണഘടന അനസൃതമായിട്ടുളള പ്രമേയമല്ലെന്ന് തൃശ്ശൂര്‍ കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റൊ പറഞ്ഞു. സിനിമ പങ്കുവെയ്ക്കുന്ന തെറ്റായ സന്ദേശത്തിനെതിരെ കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ‌സി‌വൈ‌എമ്മും രംഗത്തെത്തിയിട്ടുണ്ട്. ഗര്‍ഭഛിദ്രമെന്ന മാരക തിന്മയെ മഹത്വവത്ക്കരിക്കുന്ന സിനിമ പരത്തുന്ന തെറ്റായ ചിന്തകള്‍ക്ക് എതിരെ കഴിഞ്ഞ ദിവസം ക്ലബ് ഹൌസ് / സൂം അടക്കമുള്ള മാധ്യമങ്ങളിലും ചര്‍ച്ചകള്‍ നടന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-11-21:44:32.jpg
Keywords: സിനിമ
Content: 16688
Category: 22
Sub Category:
Heading: ജോസഫ് പ്രാർത്ഥനയും അധ്വാനവും ജീവിത വ്രതമാക്കിയവൻ
Content: ജൂലൈ പതിനൊന്നാം തീയതി പാശ്ചാത്യ സന്യാസജീവിതത്തിന്റെയും യുറോപ്പിന്റെയും മധ്യസ്ഥനായ നൂർസിയായിലെ വിശുദ്ധ ബനഡിക്ടിന്റെ (480-547) തിരുനാൾ ആഘോഷിക്കുന്നു. സന്യാസജീവിത സംഹിതയ്ക്കു പുതിയ മാനം നൽകിയ പെരുമാറ്റചട്ടങ്ങൾ വിവരിക്കുന്ന വിശുദ്ധൻ്റെ "ബെനഡിക്ടിന്റെ നിയമം" സന്യാസ ചരിത്രത്തിലെ സുപ്രധാന ഏടാണ്. ഈ നിയമസംഹിതയിലെ സുവർണ്ണ നിയമമാണ് ora et labora (പ്രാർത്ഥനയും അധ്വാനവും ) എന്നത്. ഈ നിയമപ്രകാരം ബെനഡിക്ടൻ സന്യാസിമാർ ദിവസത്തിലെ എട്ടു മണിക്കൂർ പ്രാർത്ഥനയ്ക്കും എട്ടു മണിക്കൂർ വിശ്രമത്തിനും എട്ടു മണിക്കൂർ അധ്വാനത്തിനുമായി ചെലവഴിക്കുന്നു. നസറത്തിലെ മരപ്പണിക്കാരനായ യൗസേപ്പിതാവിൻ്റെ ജീവിത നിയമം യഥാർത്ഥത്തിൽ പ്രാർത്ഥിക്കുക അധ്വാനിക്കുക എന്നതായിരുന്നു. ബെനഡിക്ടിനു മുമ്പേ പ്രാർത്ഥനയുടെയും അധ്വാനത്തിൻ്റെയും സുവർണ്ണ നിയമം ജീവിതത്തിൽ പ്രവർത്തിപഥത്തിലെത്തിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. അധ്വാനം ആത്മീയ ഉത്കർഷത്തിനു മാർഗ്ഗം തെളിയിക്കും എന്നു പഠിപ്പിക്കുന്ന പാഠപുസ്തമായിരുന്നു യൗസേപ്പിതാവ്. തൊഴിലിനൊപ്പം പ്രാർത്ഥനയും കൂടെ കൊണ്ടുപോകുമ്പോഴാണ് ദൈവ പിതാവിൻ്റെ സൃഷ്ടികർമ്മത്തിൽ താൻ പങ്കു ചേരുകയാണ് എന്ന ബോധ്യം ഒരു തൊഴിലാളിക്കു കൈവരുകയുള്ളു. അതിനു തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവു നമ്മളെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-07-11-22:37:32.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ
Content: 16689
Category: 1
Sub Category:
Heading: ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വിടവാങ്ങി
Content: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. 74 വയസായിരുന്നു. കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായി പതിനൊന്ന് വര്‍ഷത്തിലധികം സഭയെ നയിച്ച അദ്ദേഹം കാന്‍സര്‍ ബാധിതനായി 2019 ഡിസംബര്‍ മുതല്‍ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2010 നവംബര്‍ ഒന്നാം തീയതിയാണ് പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷനാകുന്നത്. സുപ്രീം കോടതി വിധിയുടെയും സഭാഭരണഘടനയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ ശാശ്വത സമാധാനം സംജാതമാകണമെന്ന് പരിശുദ്ധ ബാവ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. വ്യവഹാര രഹിതമായ മലങ്കരസഭ എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ബിരുദവും, കോട്ടയം സി.എം.എസ് കോളജില്‍ നിന്നും ബിരുദാനന്ത ബിരുദവും, കോട്ടയം പഴയ സെമിനാരിയില്‍ നിന്ന് വൈദിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ അദ്ദേഹം 1972 ല്‍ ശെമ്മാശനായി. 1973 ല്‍ വൈദികനായി. 1982 ഡിസംബര്‍ 28 ന് തിരുവല്ലയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും1985 മെയ് 15 ന് പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പയായി സ്ഥാനാഭിഷിക്തനാവുകയും ചെയ്തു. 1985 ഓഗസ്റ്റ് 1 ന് കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 2006 ഒക്ടോബര്‍ 12ന് പരുമലയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാര്‍ മിലിത്തിയോസിനെ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്തു. കുന്നംകുളം മങ്ങാട്ട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ കൊള്ളന്നൂര്‍ വീട്ടില്‍ കെ.ഐ ഐപ്പിന്റെയും കുഞ്ഞീറ്റിയുടെയും മകനായി 1946 ഓഗസ്റ്റ് 30 ന് ജനിച്ച കെ. ഐ. പോളാണ് പില്‍ക്കാലത്ത് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആയി ഉയര്‍ന്നത്. പരേതനായ ആയ കെ. ഐ തമ്പിയാണ് ഏകസഹോദരന്‍. എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സഹ വികാരിയായും കോട്ടയം, തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ്‌സ് സെന്ററുകളില്‍ അസിസ്റ്റന്റ് വാര്‍ഡനായും സ്റ്റുഡന്‍സ് ചാപ്ലയിനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭൗതികശരീരം ഇന്നു തിങ്കള്‍ വൈകിട്ട് സന്ധ്യാനമസ്‌കാരം വരെ പരുമലസെമിനാരിയില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് ഭൗതികശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ദേവാലയത്തിലേക്ക് കൊണ്ടുപോകും. യാത്രാമധ്യേഅന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല.സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സംസ്‌കാര ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷകള്‍ ഗ്രിഗോറിയന്‍ ടിവി, എ.സി.വി ചാനല്‍ എന്നിവ തല്‍സമയം സംപ്രേഷണം ചെയ്യും.പരുമല സെമിനാരിയിലും കബറടക്കം നടക്കുന്ന കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലും മാത്രമേ അന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുകയുള്ളൂ. നാളെ ചൊവ്വ രാവിലെ കാതോലിക്കേറ്റ് അരമന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് 3 മണിക്ക് കബറടക്ക ശുശ്രൂഷ നടക്കും.സഭയിലെ എല്ലാസ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Image: /content_image/India/India-2021-07-12-09:09:17.jpg
Keywords: ബാവ
Content: 16690
Category: 9
Sub Category:
Heading: ലോക്‌ഡൗണിലെ മാറ്റങ്ങളിൽ മക്കളുടെ മനോഭാവം.സാഹചര്യങ്ങളെ യേശുവിൽ ഐക്യപ്പെടുത്തുവാൻ മാതാപിതാക്കൾക്കായി ഏകദിന ധ്യാനം ജൂലൈ 17ന്
Content: "കർത്താവായ യേശുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും" (അപ്പ.16:31). മഹാമാരിയുടെ ആപത്ഘട്ടത്തിൽ ലോക്‌ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് മാറിയ ജീവിത സാഹചര്യങ്ങളിൽ നമ്മുടെ കുട്ടികളിൽ അവരറിയാതെതന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വഭാവ സവിശേഷതകളും, മനോഭാവങ്ങളും, കർത്താവായ യേശുവിൽ ഐക്യപ്പെട്ട് നന്മയുള്ളതാക്കിമാറ്റുവാൻ മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുന്ന രണ്ട് മണിക്കൂർ സമയത്തെ ധ്യാനം ജൂലൈ 17ന് ശനിയാഴ്ച്ച നടക്കുന്നു. അഭിഷേകാഗ്നി യൂറോപ്പ് മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ.ഫാ . ഷൈജു നടുവത്താനിയിൽ , കുട്ടികളുടെയും യുവജനങ്ങളുടെയും പ്രമുഖ ആത്മീയ ശുശ്രൂഷകയായ ഐനിഷ് ഫിലിപ്പ് എന്നിവർ ധ്യാനം നയിക്കും. യുകെ സമയം രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയുള്ള ശുശ്രൂഷകൾ ഓസ്‌ട്രേലിയലിൽ രാത്രി 8 മുതൽ 10 വരെയും ഇന്ത്യയിൽ വൈകിട്ട് 3.30 മുതൽ 5.30 വരെയുമാണ്. റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനിയിൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിലുള്ള, വിവിധങ്ങളായ ശുശ്രൂഷകളിലൂടെ ആയിരക്കണക്കിന് കുട്ടികളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റ് ടീമും നാളിതുവരെ കണ്ടതും, കേട്ടതും, വിലയിരുത്തിയതുമായ വിഷയങ്ങളും കൂടാതെ കോവിഡ് മഹാമാരിയുടെ പ്രതികൂല പശ്ചാത്തലത്തിൽ മാറിയ ജീവിത സാഹചര്യങ്ങളിൽ കുട്ടികളുടെ ആത്മീയ, മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ വിഷയങ്ങളും ഈ പ്രത്യേക ധ്യാനത്തിൽ മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു. > ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റ് ടീമും എല്ലാ മാതാ പിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു: >>> കൂടുതൽ വിവരങ്ങൾക്ക്: > യുകെ- തോമസ് 07877508926 > ഓസ്‌ട്രേലിയ- സിബി 0061401960133 > അയർലൻഡ് . ഷിബു 00353877740812. > ഓൺലൈനിൽ ZOOM പ്ലാറ്റ്ഫോമിൽ 84467012452 എന്ന ഐഡിയിൽ ശുശ്രൂഷകളിൽ പങ്കെടുക്കാവുന്നതാണ് .
Image: /content_image/Events/Events-2021-07-12-11:16:19.jpg
Keywords: യേശു
Content: 16691
Category: 1
Sub Category:
Heading: ഹൃദയപൂര്‍വ്വം നന്ദി: ജെമെല്ലി ആശുപത്രി ബാല്‍ക്കണിയില്‍ നിന്നു നന്ദി അര്‍പ്പിച്ച് മാര്‍പാപ്പ
Content: റോം: ഒരാഴ്ച മുന്‍പ് നടന്ന കുടലിലെ ശസ്ത്രക്രിയയ്ക്കു ശേഷം പൊതുജനങ്ങള്‍ക്കു മുന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ റോമിലെ ജെമെല്ലി ആശുപത്രി പത്താം നിലയിലെ ബാല്‍ക്കണിയില്‍ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കായാണ് പാപ്പ എത്തിചേര്‍ന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളും മാര്‍പാപ്പയ്‌ക്കൊപ്പമുണ്ടായിരുന്നു. തന്റെ സന്ദേശത്തില്‍ അനാരോഗ്യ കാലത്ത് തനിക്കായി ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നവര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഹൃദയംകൊണ്ടു നന്ദിപറയുന്നതായും അദ്ദേഹം നന്ദി പറഞ്ഞു. മികച്ച ആരോഗ്യപരിപാലന സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും എല്ലാ രാജ്യങ്ങളും തങ്ങളുടെ ജനങ്ങള്‍ക്കു മികച്ച ആരോഗ്യസേവനങ്ങള്‍ നല്കണമെന്നും സാന്പത്തിക പരാധീനത ഇതിനു തടസമാകരുതതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെങ്കിലും ഞായറാഴ്ച പതിവുള്ള ത്രികാലജപ പ്രാര്‍ഥന മുടങ്ങാതിരുന്നതില്‍ മാര്‍പാപ്പ സന്തോഷം പ്രകടിപ്പിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ സാധാരണ നിലയില്‍ ആരോഗ്യം വീണ്ടെടുക്കുന്നതായിട്ടാണു വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. വ്യാഴാഴ്ച അദ്ദേഹം ആശുപത്രി ചാപ്പലില്‍ ദിവ്യബലി അര്‍പ്പിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-12-12:17:04.jpg
Keywords: പാപ്പ