category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോക്‌ഡൗണിലെ മാറ്റങ്ങളിൽ മക്കളുടെ മനോഭാവം.സാഹചര്യങ്ങളെ യേശുവിൽ ഐക്യപ്പെടുത്തുവാൻ മാതാപിതാക്കൾക്കായി ഏകദിന ധ്യാനം ജൂലൈ 17ന്
Content"കർത്താവായ യേശുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും" (അപ്പ.16:31). മഹാമാരിയുടെ ആപത്ഘട്ടത്തിൽ ലോക്‌ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് മാറിയ ജീവിത സാഹചര്യങ്ങളിൽ നമ്മുടെ കുട്ടികളിൽ അവരറിയാതെതന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വഭാവ സവിശേഷതകളും, മനോഭാവങ്ങളും, കർത്താവായ യേശുവിൽ ഐക്യപ്പെട്ട് നന്മയുള്ളതാക്കിമാറ്റുവാൻ മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുന്ന രണ്ട് മണിക്കൂർ സമയത്തെ ധ്യാനം ജൂലൈ 17ന് ശനിയാഴ്ച്ച നടക്കുന്നു. അഭിഷേകാഗ്നി യൂറോപ്പ് മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ.ഫാ . ഷൈജു നടുവത്താനിയിൽ , കുട്ടികളുടെയും യുവജനങ്ങളുടെയും പ്രമുഖ ആത്മീയ ശുശ്രൂഷകയായ ഐനിഷ് ഫിലിപ്പ് എന്നിവർ ധ്യാനം നയിക്കും. യുകെ സമയം രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയുള്ള ശുശ്രൂഷകൾ ഓസ്‌ട്രേലിയലിൽ രാത്രി 8 മുതൽ 10 വരെയും ഇന്ത്യയിൽ വൈകിട്ട് 3.30 മുതൽ 5.30 വരെയുമാണ്. റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനിയിൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിലുള്ള, വിവിധങ്ങളായ ശുശ്രൂഷകളിലൂടെ ആയിരക്കണക്കിന് കുട്ടികളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റ് ടീമും നാളിതുവരെ കണ്ടതും, കേട്ടതും, വിലയിരുത്തിയതുമായ വിഷയങ്ങളും കൂടാതെ കോവിഡ് മഹാമാരിയുടെ പ്രതികൂല പശ്ചാത്തലത്തിൽ മാറിയ ജീവിത സാഹചര്യങ്ങളിൽ കുട്ടികളുടെ ആത്മീയ, മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ വിഷയങ്ങളും ഈ പ്രത്യേക ധ്യാനത്തിൽ മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു. > ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റ് ടീമും എല്ലാ മാതാ പിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു: >>> കൂടുതൽ വിവരങ്ങൾക്ക്: > യുകെ- തോമസ് 07877508926 > ഓസ്‌ട്രേലിയ- സിബി 0061401960133 > അയർലൻഡ് . ഷിബു 00353877740812. > ഓൺലൈനിൽ ZOOM പ്ലാറ്റ്ഫോമിൽ 84467012452 എന്ന ഐഡിയിൽ ശുശ്രൂഷകളിൽ പങ്കെടുക്കാവുന്നതാണ് .
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-12 11:15:00
Keywordsയേശു
Created Date2021-07-12 11:16:19