Contents

Displaying 16351-16360 of 25120 results.
Content: 16722
Category: 9
Sub Category:
Heading: സ്വര്‍ഗാരോപണ തിരുനാളിനൊരുക്കമായി വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന ശാലോമില്‍ ആരംഭിച്ചു
Content: പെരുവണ്ണാമൂഴി: ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനൊരുക്കമായി ശാലോം ടെലിവിഷനില്‍ 'വിമല നക്ഷത്രം' എന്ന പേരില്‍ വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന ആരംഭിച്ചു. 33 ദിവസം നീണ്ടുനില്ക്കുന്ന പ്രാര്‍ത്ഥന ഓഗസ്റ്റ് 15ന് സമാപിക്കും. പ്രമുഖ വചനപ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലാണ് ഒരു മണിക്കൂര്‍ നീണ്ടുനില്ക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷ നയിക്കുന്നത്. ദിവസവും രാവിലെ 5.30, ഉച്ചയ്ക്കു ഒരു മണി, വൈകിട്ട് 9.30 എന്നീ സമയങ്ങളില്‍ ശുശ്രൂഷ സംപ്രേഷണം ചെയ്യും. ദേവാലയത്തിലോ സമൂഹ മാധ്യമങ്ങള്‍ വഴിയോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക, ദിവസത്തില്‍ ഒരു സമ്പൂര്‍ണ ജപമാലയെങ്കിലും ചൊല്ലുക,കഴിയുമെങ്കില്‍ കുമ്പസാരിച്ച് ഒരുങ്ങുക, പ്രാര്‍ത്ഥനാ നിയോഗങ്ങളെ സമര്‍പ്പിച്ച് സാധിക്കുന്നിടത്തോളം വിശ്വാസപ്രമാണം ചൊല്ലി പ്രാര്‍ത്ഥിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നവര്‍ ചെയ്യുന്നത് ഏറെ ഫലദായകമായിരിക്കുമെന്ന്‍ സംഘാടകര്‍ അറിയിച്ചു. <p> <iframe width="727" height="409" src="https://www.youtube.com/embed/YF-B2x4LcH8" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> ശാലോം ടെലിവിഷന്റെ യൂട്യൂബ് ചാനലിലും ശുശ്രൂഷ ലഭ്യമാക്കിയിട്ടുണ്ട്.
Image: /content_image/Events/Events-2021-07-15-14:56:30.jpg
Keywords: വട്ടായി
Content: 16723
Category: 1
Sub Category:
Heading: തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷനില്‍ കത്തോലിക്ക വൈദികനും
Content: ചെന്നൈ: തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷനില്‍ (ടിഎന്‍പിഎസ്‌സി) മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ നടത്തിയ നിയമനങ്ങളില്‍ കത്തോലിക്ക വൈദികനും. സലേഷ്യന്‍ സഭാംഗമായ ഫാ. എ. രാജ് മരിയസുസൈയാണ് ടിഎന്‍പിഎസ്‌സി നിയമനങ്ങളില്‍ ഇടം നേടിയിരിക്കുന്നത്. പ്രമുഖ മാധ്യമ വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനുമായ ഫാ. മരിയസുസൈ വിദ്യാഭ്യാസം, മാധ്യമം, സാമൂഹിക വികസനം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ്. അതേസമയം ഫാ. മരിയസുസൈയ്ക്കു നിയമനം ലഭിച്ചതോടെ വൈദികന് നേരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍ ഓണ്‍ലൈന്‍ മാധ്യമമായ ഒപിഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. "ഇടതുപക്ഷ തീവ്രവാദികളുമായും അര്‍ബന്‍ നക്സലായ ഫാ. സ്റ്റാന്‍ സ്വാമിയുമായും" അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരിന്നുവെന്നാണ് ഈ മാധ്യമം പ്രചരണം നടത്തുന്നത്. ഫാ. എ രാജ് മരിയാ സുസായിയെക്കൂടാതെ ഐഎഎസ് ഓഫീസർ എസ്.മുനിയനാഥൻ, പ്രൊഫ. കെ.ജോതി ശിവജ്ഞാനം, കെ.അരുൾമതി എന്നിവരാണ് സർക്കാർ നിയോഗിച്ച പുതിയ അംഗങ്ങൾ. ആറ് വര്‍ഷമാണ് പുതിയ അംഗങ്ങളുടെ കാലാവധി.
Image: /content_image/News/News-2021-07-15-16:35:14.jpg
Keywords: വൈദിക
Content: 16724
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ആക്രമണം: അന്വേഷണത്തിലെ മെല്ലപ്പോക്കിനെതിരെ ശ്രീലങ്കന്‍ ക്രിസ്ത്യന്‍ നേതാക്കള്‍; പ്രസിഡന്റിന് കത്തയച്ചു
Content: കൊളംബോ: രണ്ടു വര്‍ഷം മുന്‍പ് ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഇസ്ളാമിക ഭീകരര്‍ നടത്തിയ തീവ്രവാദി ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലുള്ള മെല്ലെപ്പോക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീലങ്കയിലെ ക്രിസ്ത്യന്‍ നേതാക്കള്‍. ഇക്കാര്യം സൂചിപ്പിച്ചുക്കൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റിന് കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ നേതൃത്വത്തില്‍ കത്തയച്ചു. ഔദ്യോഗിക അന്വേഷണത്തിലെ നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് പ്രാവര്‍ത്തികമാക്കിയില്ലായെന്ന് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് ഉള്‍പ്പെടെ നിരവധി മെത്രാന്മാരും മുപ്പതോളം വൈദികരും സംയുക്തമായി ഒപ്പിട്ട കത്തില്‍ ചോദ്യമുയര്‍ത്തി. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവം ആക്രമണങ്ങള്‍ക്ക് സഹായകരമായെന്നും, ആക്രമണം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും കുറ്റമാരോപിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മതിയായ തെളിവില്ലെന്ന കാരണത്താല്‍ അറസ്റ്റിലായ ഏഴു പേരില്‍ അഞ്ചുപേരെ വെറുതെ വിടുകയുണ്ടായി. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവുണ്ടായിരുന്നെന്നാണ് കര്‍ദ്ദിനാള്‍ സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആരോപിക്കുന്നത്. ആക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംശയിക്കപ്പെടുന്ന 42 പേരും നിയമത്തിന്റെ കരങ്ങളില്‍ നിന്നും രക്ഷപ്പെടുമോ എന്ന ആശങ്കയും കത്ത് മുന്നോട്ടുവെക്കുന്നുണ്ട്. വലിയ ഗൂഡാലോചനയുടെ ഭാഗമാണ് ബോംബാക്രമണങ്ങളെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് ചൂണ്ടിക്കാട്ടിയ ക്രിസ്തീയ നേതൃത്വം ആക്രമണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും, അന്വേഷണത്തിന്റെ വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തൃപ്തികരമായ രീതിയില്‍ സത്യവും നീതിയും ഉറപ്പാക്കിയില്ലെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയുള്ള പ്രതിഷേധങ്ങള്‍ക്ക് തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന മുന്നറിപ്പും ക്രിസ്ത്യന്‍ നേതാക്കള്‍ നല്‍കുന്നുണ്ട്. പ്രതിഷേധത്തിനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന്‍ കത്തില്‍ പറയുന്നില്ലെങ്കിലും തെരുവ് പ്രതിഷേധങ്ങളുടെ സാധ്യതകളെക്കുറിച്ച് കര്‍ദ്ദിനാള്‍ മാല്‍ക്കം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. . നാഷണല്‍ തൗഹീത്ത് ജമാഅത്ത് ഉള്‍പ്പെടെയുള്ള ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദി സംഘടനകളാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. ഈ വര്‍ഷം ഫെബ്രുവരി 21ന് പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അന്നത്തെ പ്രസിഡന്റായിരുന്ന മൈത്രിപാല സിരിസേന കുറ്റകരമായ അനാസ്ഥ കാണിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ആരോപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ല. സ്‌ഫോടന പരമ്പരക്കേസില്‍ മുസ്ലിം നേതാവും ഓള്‍ സിലോണ്‍ മക്കള്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ധീന്‍, സഹോദരന്‍ റിയാജ് ബദിയുദ്ധീന്‍ എന്നിവരെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തിരിന്നു. ഇതില്‍ റിഷാദ് ബദിയുദ്ധീനു കേരളവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു കേരളത്തിലും അന്വേഷണം നടക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-15-17:43:16.jpg
Keywords: ശ്രീലങ്ക
Content: 16725
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം
Content: തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തിന്റെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുല്യപരിഗണനയോടെ വിതരണം ചെയ്യാൻ ഹൈക്കോടതി മേയ് 28ന് നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു. സ്കോളർഷിപ് വിതരണത്തിൽ നിലവിലെ അനുപാതമായ 80:20 നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കല്‍ നല്‍കിയ ഹർജിയെ തുടര്‍ന്നാണ് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായത്. വിധിയെ ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്തപ്പോള്‍ രൂക്ഷ വിമര്‍ശനവുമായാണ് മുസ്ലിം സംഘടനകള്‍ രംഗത്തുവന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-15-18:54:54.jpg
Keywords: ന്യൂനപക്ഷ
Content: 16726
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഒന്‍പതാമത്തെ ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ (ജൂലൈ 17 ശനിയാഴ്ച)
Content: കത്തോലിക്ക വിശ്വാസ സത്യങ്ങള്‍ ആയിരങ്ങള്‍ക്ക് പകര്‍ന്നുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഒന്‍പതാമത്തെ ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ (ജൂലൈ 17 ശനിയാഴ്ച ) നടക്കും. 'പ്രവാചകശബ്ദം' നേതൃത്വം നല്‍കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. ക്ലാസിന്റെ ഒന്‍പതാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം ശരാശരി മുന്നൂറോളം പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ചോദ്യോത്തര വേളയും പഠനസെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/News/News-2021-07-15-20:52:27.jpg
Keywords: രണ്ടാം വത്തി
Content: 16727
Category: 22
Sub Category:
Heading: ജോസഫ്: ദൈവത്തിന്റെ മഹത്വവും കാരുണ്യവും വ്യക്തമായി ദർശിച്ചവൻ
Content: ജൂലൈ പതിനഞ്ചാം തീയതി തിരുസഭ വി. ബൊനവെന്തൂരായുടെ (1221-1274) തിരുനാൾ ആഘോഷിക്കുന്നു. ദൈവദൂതനെപ്പോലയുള്ള അധ്യാപകൻ (Searaphic Teacher) എന്നു വിളിപ്പേരുണ്ടായിരുന്ന ബൊനവെന്തൂരായിൽ വിശുദ്ധിയും വിജ്ഞാനവും ഒരുപോലെ വിളങ്ങി ശോഭിച്ചിരുന്നു. 1257 ൽ മുപ്പത്തിയാറാം വയസ്സിൽ മുപ്പതിനായിരം അംഗങ്ങളുണ്ടായിരുന്ന ഫ്രാൻസിസ്ക്കൻ സഭയെ നയിക്കാൻ നിയോഗിക്കപ്പെട്ട മിനിസ്റ്റർ ജനറലായിരുന്നു ബൊനവെന്തുരാ. ഇന്നത്തെ ജോസഫ് ചിന്തയിൽ വിശുദ്ധന്റെ ഒരു ചിന്താശലകമാണ് ആധാരം. അത് ഇപ്രകാരമാണ്: " ദൈവത്തോടു ആരു കൂടുതൽ അടുക്കുന്നുവോ അവൻ കൂടുതൽ പ്രകാശിതനാകുന്നു അതുവഴി അവൻ ദൈവത്തിന്റെ മഹത്വവും കാരുണ്യവും കൂടുതൽ വ്യക്തമായി ദർശിക്കുന്നു". സ്വർഗ്ഗീയ പിതാവിനോടും മനുഷ്യനായി അവതരിച്ച ദൈവപുത്രനായ ഈശോയോടും ഏറ്റവും അടുത്തായിരുന്ന യൗസേപ്പിതാവിന്റെ ജീവിതം കൂടുതൽ വെളിച്ചമുള്ളതായിരുന്നു, തന്മൂലം ദൈവത്തിന്റെ മഹത്വവും കാരുണ്യവും അവൻ വ്യക്തമായി ദർശിച്ചു. അതിനാൽ ആ ജീവിതത്തിൽ പരാതികളോ പരിഭവങ്ങളോ ഇല്ലായിരുന്നു സ്വർഗ്ഗത്തെ നോക്കിയായിരുന്നു ആ ജീവിതം ചിട്ടപ്പെടുത്തിയിരുന്നത്. ദൈവത്തോടു അടുത്തു ജീവിച്ചപ്പോൾ ഭൂമിയിലെ അസൗകര്യങ്ങും കഷ്ടപ്പാടുകളുമെല്ലാം സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടാനുള്ള ഉപാധികളായി നസറത്തിലെ എളിയ മരപ്പണിക്കാരൻ മനസ്സിലാക്കി. ദൈവത്തോടു കൂടുതൽ അടുത്തു പ്രകാശിതരും ദൈവമഹത്വവും കാരുണ്യവും ദർശിക്കുന്നവരായി നമുക്കു പരിശ്രമിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-07-15-22:06:41.jpg
Keywords: ജോസഫ, യൗസേ
Content: 16728
Category: 4
Sub Category:
Heading: തിരുസഭയിലെ വിവിധ ഉത്തരീയ ഭക്തികൾ പരിചയപ്പെടാം
Content: നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. സഭയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു ഭക്താനുഷ്ഠാനമാണ് ഉത്തരീയ ഭക്തി. പ്രധാനപ്പെട്ട കൂദാശാനുകരണമാണ് തവിട്ടു നിറത്തിലുള്ള ഉത്തരീയം. പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കർമ്മലീത്താ സന്യാസിയായ വിശുദ്ധ സൈമൺ സ്റ്റോക്കുമായി ബന്ധപ്പെട്ടാണു ഉത്തരീയ ഭക്തിയുടെ ആരംഭം. കത്തോലിക്കാ സഭ അംഗീകരിച്ചിരിക്കുന്നതു തവിട്ടു നിറത്തിലുള്ള ഈ ഉത്തരീയം മാത്രമല്ല . വിശ്വാസികളുടെ ഉപയോഗത്തിനായി മറ്റു പതിനെട്ടു ഉത്തരീയങ്ങൾ കൂടി ഉണ്ട്. ഇവിടെ അത്തരത്തിലുള്ള ഒൻപതു ഉത്തരീയങ്ങളെപ്പറ്റി നമുക്കു കാണാം. #{green->none->b->തവിട്ടു നിറത്തിലുള്ള കർമ്മല ഉത്തരീയം (Brown Scapular of our Lady of Carmel) ‍}# ഏറ്റവും പ്രസിദ്ധവും ജനകീയവുമായ ഉത്തരീയ ഭക്തിയാണിത്. തിരുസഭയിലെ ഏറ്റവും പുരാതനമായ ഉത്തരീയ ഭക്തിയാണിത്. ഈ ഉത്തരീയം കർമ്മലീത്താ സഭയുമായി ബന്ധപ്പെട്ടതാണ്. പാരമ്പര്യമനുസരിച്ച് 1251 ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ താമസിച്ചിരുന്ന കാർമ്മലീത്താ സഭയുടെ ആറാമത്തെ സുപ്പീരിയർ ജനറലായ സൈമൺ സ്‌റ്റോക്ക് ( 1165-1265) തന്റെ സഭ പരീക്ഷണങ്ങളും അടിച്ചമർത്തലുകളും നേരിട്ട സമയത്ത സ്വർഗ്ഗീയ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുകയായിരുന്നു. ജൂലൈ 16, 1251 ൽ പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടി. ഇപ്രകാരം പറഞ്ഞു കൊണ്ട് മറിയം തവിട്ടു നിറത്തിലുള്ള ഒരു ഉത്തരീയം സൈമൺ സ്റ്റോക്കിനു കൈമാറി: " എന്റെ പ്രിയ പുത്രാ, നിനക്കും കർമ്മൽ മലയില മക്കൾക്കുമായി ഞാൻ നേടിയ കൃപയുടെ പ്രത്യേക അടയാളമായി നിന്റെ സഭയുടെ ഈ ഉത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ച് മരിക്കുന്നവരെ നിത്യാഗ്നിയിൽ നിന്നു ഞാൻ സംരക്ഷിക്കും. ഇത് രക്ഷയുടെ അടയാളവും അപകടസമയത്തു പരിചയും പ്രത്യേക സമാധാനത്തിന്റെയും സംരക്ഷണത്തിന്റെയും വാഗ്ദാനമാണ്. ". പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ പ്രത്യക്ഷീകരണമാണ് കർമ്മല മാതാവിന്റെ പ്രത്യക്ഷീകരണം എന്ന പേരിൽ പ്രസിദ്ധമായത്. #{green->none->b->പരിശുദ്ധ ത്രിത്വത്തിന്റെ ബഹുമാനാർത്ഥമുള്ള വെള്ള ഉത്തരീയം (The White Scapular of the Most Blessed Trinity) ‍}# 1198 ൽ ഇന്നസെന്റ് മൂന്നാമൻ പാപ്പയാണ് പരിശുദ്ധ ത്രിത്വത്തിന്റെ ( Order of the Trinitarians) സഭയിൽ ആരംഭിച്ച വെള്ള ഉത്തരീയം അംഗീകരിച്ചത്. ഒരു മാലാഖ വെള്ള വസ്ത്രമണിഞ്ഞു അതിൽ നീലയും ചുവപ്പും നിറമുള്ള കുരിശുമായി പ്രത്യക്ഷപ്പെട്ടു. പരിശുദ്ധ ത്രിത്വത്തിന്റെ സഭയുമായി ബന്ധമുണ്ടായിരുന്നവർ വെള്ള നിറത്തിൽ നീലയും ചുവപ്പു ചേർന്ന കുരിശോടു കൂടിയ ഉത്തരീയം അണിയാൻ ആരംഭിച്ചു. #{green->none->b->മറിയത്തിന്റെ ഏഴു വ്യാകുലങ്ങളുടെ ഉത്തരീയം (The Black Scapular of the Seven Dolors (Sorrows) of Mary ) ‍}# 1255 ൽ സ്ഥാപിതമായ സേർവിറ്റ് ഓർഡറുമായി (Servite Order) ബന്ധമുള്ളതാണ് ഈ ഉത്തരീയ ഭക്തി. കറുത്ത നിറമുള്ള ഈ ഉത്തരീയത്തിൽ വ്യാകുലമാതാവിന്റെ ഒരു ചിത്രം ഉൾകൊള്ളുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളുടെ ഓർമ്മസൂക്ഷിക്കാനാണ് ഈ ഉത്തരീയം ധരിക്കുന്നത്. #{green->none->b->പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ ജനത്തിന്റെ ഉത്തരീയം (The Blue Scapular of the Immaculate Conception) ‍}# ധന്യയായ ഉർസുല ബെനിൻ കാസക്കു ലഭിച്ച ഒരു ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശനീല നിറമുള്ള ഈ ഉത്തരിയ ഭക്തി തിയാറ്റീനൻ ഓർഡറിൽ ആരംഭിച്ചത്. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനനത്തോടുള്ള ബഹുമാനവും പാപികളുടെ മാനസാന്തരവും ആണ് ഈ ഉത്തരീയ ഭക്തിയുടെ പ്രത്യേകത. #{green->none->b->പീഡാനുഭവത്തിന്റെ ചുവപ്പു ഉത്തരീയം (The Red Scapular of the Passion)}# 1846 ൽ ഉപവിയുടെ പുത്രിമാർ എന്ന സന്യാസസഭയിലെ ( Congregation of the Daughters of Charity) ഒരു കന്യാസ്ത്രീക്കു ലഭിച്ച ദർശനത്തിന്റെ അടിസ്ഥാനത്തിൽ രൂപം പ്രാപിച്ച ഉത്തരീയ ഭക്തിയാണിത്. എല്ലാ വെള്ളിയാഴ്ചയും ഈ ഉത്തരീയം ധരിക്കാൻ ഈശോ അവളോടു ആവശ്യപ്പെട്ടു. ചുവപ്പു നിറത്തിലുള്ള ഈ ഉത്തരീയത്തിൽ കുരിശും “ഞങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ വിശുദ്ധ പീഡാസഹനമേ ഞങ്ങളെ രക്ഷിക്കണമേ ” എന്നു ഒരു വശത്തു രേഖപ്പെടുത്തിയിരിക്കുമ്പോൾ മറുവശത്ത്. ഈശോയുടെയും മാതാവിന്റെയും ഹൃദയങ്ങളും ഈശോയുടെയും മറിയത്തിന്റെയും തിരുഹൃദയങ്ങളെ ഞങ്ങളെ സംരക്ഷിക്കണമേ ” എന്നു ആലേഖനം ചെയ്തിരിക്കുന്ന ഒരു കുരിശും കാണാം. ദൈവീക പുണ്യങ്ങളായ വിശ്വാസവും ശരണവും ഉപവിയും വളരുന്നതിനാണ് ഈ ഉത്തരീയം ധരിക്കുന്നത്. #{green->none->b->പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ഉത്തരീയം (The Green Scapular of the Immaculate Heart of Mary)}# പച്ച നിറത്തിലുള്ള ഈ ഉത്തരീയം 1840 ൽ ഉപവിയുടെ പുത്രിമാർ എന്ന സന്യാസസഭയിലെ ( Congregation of the Daughters of Charity) ഒരു കന്യാസ്ത്രീക്കു ലഭിച്ചതാണ്. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന ഈ ഉത്തരീയത്തിൽ മറിയത്തിന്റെ വിമല ഹൃദയമേ ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർത്ഥനയുമുണ്ട്. മാനസാന്തരത്തിനുള്ള പ്രത്യേക ഉത്തരീയമാണിത്. #{green->none->b-> മുഖ്യദൂതനായ വി. മിഖായലിന്റെ ഉത്തരീയം ( The Scapular of St. Michael the Archangel)}# സഭയിൽ വി. മിഖായേലിനോടുള്ള പ്രാർത്ഥന പ്രോത്സാഹിപ്പിച്ച പതിമൂന്നാം ലെയോ മാർപാപ്പയാണ് മിഖായൽ മാലാഖയുടെ ഉത്തരീയ ഭക്തിക്കു അംഗീകാരം നൽകിയത്. സമചതുരാകൃതിയിലുള്ള ഉത്തരീയത്തിനു പകരം ഒരു പരിചയുടെ രൂപത്തിലാണ് ഈ ഉത്തരീയം നീലയും കറുപ്പുമാണ് നിറങ്ങൾ ഉത്തരീയത്തിൽ മിഖായൽ മാലാഖയുടെ ചിത്രവും, അതിൽ (Quis ut Deus) ദൈവത്തെപ്പോലെ ആരുണ്ട്? എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. #{green->none->b-> വിശുദ്ധ ജോസഫിന്റെ ഉത്തരീയം (The Scapular of St. Joseph) ‍}# കപ്പൂച്ചിൻ സഭയിൽ ആരംഭിച്ച ഈ ഉത്തരീയ ഭക്തിക്കു കത്തോലിക്കാ സഭ 1880 ൽ അംഗീകാരം നൽകി. വയലറ്റും സ്വർണ്ണവും നിറങ്ങളുള്ള ഉത്തരീയമാണിത്. ഒരു വശത്തു ഉണ്ണീശോയുമായി വി. യൗസേപ്പു നിൽക്കുന്നു “തിരുസ്സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ” എന്നതിൽ ആലേഖനം ചെയ്തിരിക്കുന്നു. മറുവശത്ത് ഒരു പ്രാവും കുരിശും പത്രോസിന്റെ താക്കോലുകളും “ദൈവാത്മാവാണ് അവന്റെ നിയന്താവ് ” എന്നും കാണാം. #{green->none->b->രോഗികളുടെ സഹായമായ കറുത്ത ഉത്തരീയം ( Black Scapular of the help of the Sick) ‍}# കമ്പിളി വസ്ത്രത്തിലുള്ള ഈ ഉത്തരീയത്തിൽ ദൈവമാതാവിന്റെ ചിത്രത്തിനു താഴെയായി വിശുദ്ധ യൗസേപ്പിതാവും വിശുദ്ധ കമ്മലീസിനെയും ചിത്രീകരിച്ചിരിക്കുന്നു. രോഗികളുടെയും സാഹോദര്യത്തിന്റെയും മധ്യസ്ഥരാണ് ഈ രണ്ടു വിശുദ്ധരും. അതോടൊപ്പം ചുവന്ന നിറത്തിലുള്ള ഒരു ചെറിയ കുരിശും ഈ ഉത്തരീയത്തോടൊപ്പം തുന്നിച്ചേർത്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/Mirror/Mirror-2021-07-16-08:37:33.jpg
Keywords: ഉത്തരീ
Content: 16729
Category: 1
Sub Category:
Heading: തിരുസഭയിലെ വിവിധ ഉത്തരീയ ഭക്തികൾ പരിചയപ്പെടാം
Content: നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. സഭയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു ഭക്താനുഷ്ഠാനമാണ് ഉത്തരീയ ഭക്തി. പ്രധാനപ്പെട്ട കൂദാശാനുകരണമാണ് തവിട്ടു നിറത്തിലുള്ള ഉത്തരീയം. പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കർമ്മലീത്താ സന്യാസിയായ വിശുദ്ധ സൈമൺ സ്റ്റോക്കുമായി ബന്ധപ്പെട്ടാണു ഉത്തരീയ ഭക്തിയുടെ ആരംഭം. കത്തോലിക്ക സഭ അംഗീകരിച്ചിരിക്കുന്നതു തവിട്ടു നിറത്തിലുള്ള ഈ ഉത്തരീയം മാത്രമല്ല . വിശ്വാസികളുടെ ഉപയോഗത്തിനായി മറ്റു പതിനെട്ടു ഉത്തരീയങ്ങൾ കൂടി ഉണ്ട്. ഇവിടെ അത്തരത്തിലുള്ള ഒൻപതു ഉത്തരീയങ്ങളെപ്പറ്റി നമുക്കു കാണാം. #{green->none->b->തവിട്ടു നിറത്തിലുള്ള കർമ്മല ഉത്തരീയം (Brown Scapular of our Lady of Carmel) ‍}# ഏറ്റവും പ്രസിദ്ധവും ജനകീയവുമായ ഉത്തരീയ ഭക്തിയാണിത്. തിരുസഭയിലെ ഏറ്റവും പുരാതനമായ ഉത്തരീയ ഭക്തിയാണിത്. ഈ ഉത്തരീയം കർമ്മലീത്താ സഭയുമായി ബന്ധപ്പെട്ടതാണ്. പാരമ്പര്യമനുസരിച്ച് 1251 ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ താമസിച്ചിരുന്ന കാർമ്മലീത്താ സഭയുടെ ആറാമത്തെ സുപ്പീരിയർ ജനറലായ സൈമൺ സ്‌റ്റോക്ക് ( 1165-1265) തന്റെ സഭ പരീക്ഷണങ്ങളും അടിച്ചമർത്തലുകളും നേരിട്ട സമയത്ത സ്വർഗ്ഗീയ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുകയായിരുന്നു. ജൂലൈ 16, 1251 ൽ പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടി. ഇപ്രകാരം പറഞ്ഞു കൊണ്ട് മറിയം തവിട്ടു നിറത്തിലുള്ള ഒരു ഉത്തരീയം സൈമൺ സ്റ്റോക്കിനു കൈമാറി: " എന്റെ പ്രിയ പുത്രാ, നിനക്കും കർമ്മൽ മലയില മക്കൾക്കുമായി ഞാൻ നേടിയ കൃപയുടെ പ്രത്യേക അടയാളമായി നിന്റെ സഭയുടെ ഈ ഉത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ച് മരിക്കുന്നവരെ നിത്യാഗ്നിയിൽ നിന്നു ഞാൻ സംരക്ഷിക്കും. ഇത് രക്ഷയുടെ അടയാളവും അപകടസമയത്തു പരിചയും പ്രത്യേക സമാധാനത്തിന്റെയും സംരക്ഷണത്തിന്റെയും വാഗ്ദാനമാണ്. ". പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ പ്രത്യക്ഷീകരണമാണ് കർമ്മല മാതാവിന്റെ പ്രത്യക്ഷീകരണം എന്ന പേരിൽ പ്രസിദ്ധമായത്. #{green->none->b->പരിശുദ്ധ ത്രിത്വത്തിന്റെ ബഹുമാനാർത്ഥമുള്ള വെള്ള ഉത്തരീയം (The White Scapular of the Most Blessed Trinity) ‍}# 1198 ൽ ഇന്നസെന്റ് മൂന്നാമൻ പാപ്പയാണ് പരിശുദ്ധ ത്രിത്വത്തിന്റെ ( Order of the Trinitarians) സഭയിൽ ആരംഭിച്ച വെള്ള ഉത്തരീയം അംഗീകരിച്ചത്. ഒരു മാലാഖ വെള്ള വസ്ത്രമണിഞ്ഞു അതിൽ നീലയും ചുവപ്പും നിറമുള്ള കുരിശുമായി പ്രത്യക്ഷപ്പെട്ടു. പരിശുദ്ധ ത്രിത്വത്തിന്റെ സഭയുമായി ബന്ധമുണ്ടായിരുന്നവർ വെള്ള നിറത്തിൽ നീലയും ചുവപ്പു ചേർന്ന കുരിശോടു കൂടിയ ഉത്തരീയം അണിയാൻ ആരംഭിച്ചു. #{green->none->b->മറിയത്തിന്റെ ഏഴു വ്യാകുലങ്ങളുടെ ഉത്തരീയം (The Black Scapular of the Seven Dolors (Sorrows) of Mary ) ‍}# 1255 ൽ സ്ഥാപിതമായ സേർവിറ്റ് ഓർഡറുമായി (Servite Order) ബന്ധമുള്ളതാണ് ഈ ഉത്തരീയ ഭക്തി. കറുത്ത നിറമുള്ള ഈ ഉത്തരീയത്തിൽ വ്യാകുലമാതാവിന്റെ ഒരു ചിത്രം ഉൾകൊള്ളുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളുടെ ഓർമ്മസൂക്ഷിക്കാനാണ് ഈ ഉത്തരീയം ധരിക്കുന്നത്. #{green->none->b->പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ ജനത്തിന്റെ ഉത്തരീയം (The Blue Scapular of the Immaculate Conception) ‍}# ധന്യയായ ഉർസുല ബെനിൻ കാസക്കു ലഭിച്ച ഒരു ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശനീല നിറമുള്ള ഈ ഉത്തരിയ ഭക്തി തിയാറ്റീനൻ ഓർഡറിൽ ആരംഭിച്ചത്. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനനത്തോടുള്ള ബഹുമാനവും പാപികളുടെ മാനസാന്തരവും ആണ് ഈ ഉത്തരീയ ഭക്തിയുടെ പ്രത്യേകത. #{green->none->b->പീഡാനുഭവത്തിന്റെ ചുവപ്പു ഉത്തരീയം (The Red Scapular of the Passion)}# 1846 ൽ ഉപവിയുടെ പുത്രിമാർ എന്ന സന്യാസസഭയിലെ ( Congregation of the Daughters of Charity) ഒരു കന്യാസ്ത്രീക്കു ലഭിച്ച ദർശനത്തിന്റെ അടിസ്ഥാനത്തിൽ രൂപം പ്രാപിച്ച ഉത്തരീയ ഭക്തിയാണിത്. എല്ലാ വെള്ളിയാഴ്ചയും ഈ ഉത്തരീയം ധരിക്കാൻ ഈശോ അവളോടു ആവശ്യപ്പെട്ടു. ചുവപ്പു നിറത്തിലുള്ള ഈ ഉത്തരീയത്തിൽ കുരിശും “ഞങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ വിശുദ്ധ പീഡാസഹനമേ ഞങ്ങളെ രക്ഷിക്കണമേ ” എന്നു ഒരു വശത്തു രേഖപ്പെടുത്തിയിരിക്കുമ്പോൾ മറുവശത്ത്. ഈശോയുടെയും മാതാവിന്റെയും ഹൃദയങ്ങളും ഈശോയുടെയും മറിയത്തിന്റെയും തിരുഹൃദയങ്ങളെ ഞങ്ങളെ സംരക്ഷിക്കണമേ ” എന്നു ആലേഖനം ചെയ്തിരിക്കുന്ന ഒരു കുരിശും കാണാം. ദൈവീക പുണ്യങ്ങളായ വിശ്വാസവും ശരണവും ഉപവിയും വളരുന്നതിനാണ് ഈ ഉത്തരീയം ധരിക്കുന്നത്. #{green->none->b->പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ഉത്തരീയം (The Green Scapular of the Immaculate Heart of Mary)}# പച്ച നിറത്തിലുള്ള ഈ ഉത്തരീയം 1840 ൽ ഉപവിയുടെ പുത്രിമാർ എന്ന സന്യാസസഭയിലെ ( Congregation of the Daughters of Charity) ഒരു കന്യാസ്ത്രീക്കു ലഭിച്ചതാണ്. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന ഈ ഉത്തരീയത്തിൽ മറിയത്തിന്റെ വിമല ഹൃദയമേ ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർത്ഥനയുമുണ്ട്. മാനസാന്തരത്തിനുള്ള പ്രത്യേക ഉത്തരീയമാണിത്. #{green->none->b-> മുഖ്യദൂതനായ വി. മിഖായലിന്റെ ഉത്തരീയം ( The Scapular of St. Michael the Archangel)}# സഭയിൽ വി. മിഖായേലിനോടുള്ള പ്രാർത്ഥന പ്രോത്സാഹിപ്പിച്ച പതിമൂന്നാം ലെയോ മാർപാപ്പയാണ് മിഖായൽ മാലാഖയുടെ ഉത്തരീയ ഭക്തിക്കു അംഗീകാരം നൽകിയത്. സമചതുരാകൃതിയിലുള്ള ഉത്തരീയത്തിനു പകരം ഒരു പരിചയുടെ രൂപത്തിലാണ് ഈ ഉത്തരീയം നീലയും കറുപ്പുമാണ് നിറങ്ങൾ ഉത്തരീയത്തിൽ മിഖായൽ മാലാഖയുടെ ചിത്രവും, അതിൽ (Quis ut Deus) ദൈവത്തെപ്പോലെ ആരുണ്ട്? എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. #{green->none->b-> വിശുദ്ധ ജോസഫിന്റെ ഉത്തരീയം (The Scapular of St. Joseph) ‍}# കപ്പൂച്ചിൻ സഭയിൽ ആരംഭിച്ച ഈ ഉത്തരീയ ഭക്തിക്കു കത്തോലിക്കാ സഭ 1880 ൽ അംഗീകാരം നൽകി. വയലറ്റും സ്വർണ്ണവും നിറങ്ങളുള്ള ഉത്തരീയമാണിത്. ഒരു വശത്തു ഉണ്ണീശോയുമായി വി. യൗസേപ്പു നിൽക്കുന്നു “തിരുസ്സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ” എന്നതിൽ ആലേഖനം ചെയ്തിരിക്കുന്നു. മറുവശത്ത് ഒരു പ്രാവും കുരിശും പത്രോസിന്റെ താക്കോലുകളും “ദൈവാത്മാവാണ് അവന്റെ നിയന്താവ് ” എന്നും കാണാം. #{green->none->b->രോഗികളുടെ സഹായമായ കറുത്ത ഉത്തരീയം ( Black Scapular of the help of the Sick) ‍}# കമ്പിളി വസ്ത്രത്തിലുള്ള ഈ ഉത്തരീയത്തിൽ ദൈവമാതാവിന്റെ ചിത്രത്തിനു താഴെയായി വിശുദ്ധ യൗസേപ്പിതാവും വിശുദ്ധ കമ്മലീസിനെയും ചിത്രീകരിച്ചിരിക്കുന്നു. രോഗികളുടെയും സാഹോദര്യത്തിന്റെയും മധ്യസ്ഥരാണ് ഈ രണ്ടു വിശുദ്ധരും. അതോടൊപ്പം ചുവന്ന നിറത്തിലുള്ള ഒരു ചെറിയ കുരിശും ഈ ഉത്തരീയത്തോടൊപ്പം തുന്നിച്ചേർത്തിട്ടുണ്ട്. #reopst ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2021-07-16-08:48:25.jpg
Keywords: ഉത്തരീയ
Content: 16730
Category: 18
Sub Category:
Heading: ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ പെരുന്നാളിന് സമാപനം
Content: തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്നു വന്ന ദൈവദാസന്‍ മാര്‍ ഈവാനിയോസ് ഓര്‍മ പെരുന്നാള്‍ സമാപിച്ചു. പെരുന്നാളിനു സഭയിലെ മെത്രാപ്പോലീത്താമാരും വികാരി ജനറാള്‍മാരും നേതൃത്വം നല്‍കി. സമാപന ദിവസമായ ഇന്നലെ രാവിലെ എട്ടിനു നടന്ന പെരുന്നാള്‍ കുര്‍ബാനയ്ക്ക് തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം,സാമുവല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ അന്തോണിയോസ്, വിന്‍സന്റ്മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയൂസ് , യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, എന്നിവര്‍ സഹകാര്‍മികരായിന്നു. മേജര്‍ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി എന്നിവര്‍ സംബന്ധിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് വേണ്ടി കുര്‍ബാന മധ്യേ പ്രത്യേക പ്രാര്‍ത്ഥന നടത്തി.
Image: /content_image/India/India-2021-07-16-11:05:26.jpg
Keywords: ഈവാനി
Content: 16731
Category: 18
Sub Category:
Heading: ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതത്തില്‍: മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്ത് ക്രിസ്ത്യന്‍ സംഘടനകള്‍
Content: കൊച്ചി: ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം സാമാന്യ നീതിയുടെ നടപ്പാക്കലാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. വർഷങ്ങളായി ക്രൈസ്തവ വിഭാഗങ്ങൾ അവഗണന സഹിക്കുകയായിരുന്നുവെന്നും ഈ തീരുമാനത്തോടെ കേരളത്തിൽ ന്യുനപക്ഷങ്ങൾ തമ്മിൽ ഉള്ള ബന്ധം കൂടുതൽ ഊഷ്മളമാകുമെന്നും കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ്‌ ബിജു പറയന്നിലം പറഞ്ഞു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെ അനുപാതം പുനഃക്രമീകരിച്ചു നടപ്പാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യനും പറഞ്ഞു. കേന്ദ്രഫണ്ടിലൂടെ നടപ്പാക്കുന്ന പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം ഉള്‍പ്പെടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും തിരുത്തലുകള്‍ക്ക് സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-07-16-11:24:53.jpg
Keywords: നീതി