Content | പെരുവണ്ണാമൂഴി: ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനൊരുക്കമായി ശാലോം ടെലിവിഷനില്‍ 'വിമല നക്ഷത്രം' എന്ന പേരില്‍ വിമലഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന ആരംഭിച്ചു. 33 ദിവസം നീണ്ടുനില്ക്കുന്ന പ്രാര്‍ത്ഥന ഓഗസ്റ്റ് 15ന് സമാപിക്കും. പ്രമുഖ വചനപ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലാണ് ഒരു മണിക്കൂര്‍ നീണ്ടുനില്ക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷ നയിക്കുന്നത്. ദിവസവും രാവിലെ 5.30, ഉച്ചയ്ക്കു ഒരു മണി, വൈകിട്ട് 9.30 എന്നീ സമയങ്ങളില്‍ ശുശ്രൂഷ സംപ്രേഷണം ചെയ്യും.
ദേവാലയത്തിലോ സമൂഹ മാധ്യമങ്ങള്‍ വഴിയോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക, ദിവസത്തില്‍ ഒരു സമ്പൂര്‍ണ ജപമാലയെങ്കിലും ചൊല്ലുക,കഴിയുമെങ്കില്‍ കുമ്പസാരിച്ച് ഒരുങ്ങുക, പ്രാര്‍ത്ഥനാ നിയോഗങ്ങളെ സമര്‍പ്പിച്ച് സാധിക്കുന്നിടത്തോളം വിശ്വാസപ്രമാണം ചൊല്ലി പ്രാര്‍ത്ഥിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നവര്‍ ചെയ്യുന്നത് ഏറെ ഫലദായകമായിരിക്കുമെന്ന്‍ സംഘാടകര്‍ അറിയിച്ചു. <p> <iframe width="727" height="409" src="https://www.youtube.com/embed/YF-B2x4LcH8" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> ശാലോം ടെലിവിഷന്റെ യൂട്യൂബ് ചാനലിലും ശുശ്രൂഷ ലഭ്യമാക്കിയിട്ടുണ്ട്.
|