Contents

Displaying 16391-16400 of 25119 results.
Content: 16762
Category: 17
Sub Category:
Heading: CLOSED
Content: CLOSED
Image: /content_image/Charity/Charity-2021-10-12-15:52:17.png
Keywords: സഹായി
Content: 16763
Category: 9
Sub Category:
Heading: കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ ഒരുക്കുന്ന "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" അവധിക്കാല ഓൺലൈൻ ധ്യാനങ്ങൾ ജൂലൈ 26 മുതൽ 29 വരെ: രെജിസ്ട്രേഷൻ തുടരുന്നു
Content: ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിന്സ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം, ജീവിത വഴികളിൽ അടിപതറാതെ മുന്നേറുവാൻ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് , കുട്ടികൾക്കും ടീനേജുകാർക്കുമായി സ്കൂൾ അവധിക്കാലത്ത് 2021 ജൂലൈ 26 മുതൽ 29 വരെ (തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം ദിവസങ്ങളിൽ) ഓൺലൈനിൽ ZOOM പ്ലാറ്റ്ഫോമിൽ രണ്ട് ധ്യാനങ്ങൾ നടത്തുന്നു. www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള പ്രീ ടീൻസ് കുട്ടികളുടെ ധ്യാനം . വൈകിട്ട് 4 മുതൽ രാത്രി 7 വരെയാണ് 13വയസ്സുമുതലുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക. കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. >> കൂടുതൽ വിവരങ്ങൾക്ക്: >>>>>> തോമസ് 07877508926.
Image: /content_image/Events/Events-2021-07-19-18:24:18.jpg
Keywords: സെഹിയോ
Content: 16764
Category: 22
Sub Category:
Heading: നമ്മുടെ കുടുംബങ്ങളിൽ ഭരണം നടത്തേണ്ട ജോസഫ് ചൈതന്യം
Content: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ ( 1805- 1871) തന്റെ മരണപത്രത്തിൽ കുടുംബങ്ങൾക്കായി നൽകിയ അനർഘ ഉപദേശങ്ങളിലെ ഒരു ചാവരുളാണ് ഇന്നത്തെ ജോസഫ് ചിന്ത. യൗസേപ്പിതാവിൻ്റെ ചൈതന്യം സ്വീകരിക്കുന്ന കുടുംബങ്ങൾ നിർബദ്ധമായും പാലിക്കേണ്ട ഒരു ആത്മീയ നിഷ്ഠയിലേക്കാണ് ചാവറയച്ചൻ വിരൽ ചൂണ്ടുന്നത്. അതിപ്രകാരമാണ്: "കുടുംബത്തിൻ എത്ര വലിയ വിശിഷ്ടാതിഥികൾ ഉണ്ടായിരുന്നാൽ തന്നെയും കുടുംബ പ്രാർത്ഥന മുടക്കരുത്. അത് നിശ്ചിത സമയത്ത് തന്നെ നടത്തണം മറ്റുള്ളവർക്ക് നിങ്ങളുടെ പ്രവൃത്തി ഒരു സാക്ഷ്യമാകട്ടെ." കുടുംബ പ്രാർത്ഥന കുടുംബത്തിലെ ബലി സമർപ്പണമാണ്. ആ ബലിയിൽ അതിഥികളെ ഉൾപ്പെടുത്തുമ്പോൾ ജീവൻ്റെ ഉറവിടമായ ദൈവത്തിങ്കലേക്ക് നാം അവരുടെ ജീവിതം കൂടി പുതുക്കി പ്രതിഷ്ഠിക്കുകയാണ്. ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒന്നിച്ചു ജീവിക്കുന്നു എന്നാണല്ലോ ജപമാലയുടെ വൈദികന്‍ ഫാ. പാട്രിക്‌ പെയ്‌ടണിന്റെ അഭിപ്രായം അതിഥികൾ വരുമ്പോൾ കുടുംബ പ്രാർത്ഥന മുടക്കിയാൽ ഒന്നിച്ചു ജീവിക്കുവാനുള്ള ഹൃദയവിശാലതയ്ക്കു നാം തുരങ്കം സൃഷ്ടിക്കുകയാണ്. ദൈവത്തിനു കുടുംബത്തിൽ ഒന്നാം സ്ഥാനം കൊടുക്കുമ്പോൾ അവനാണ് ജീവൻ്റെയും കുടുംബത്തിൻ്റെയും കേന്ദ്രം. നസറത്തിലെ ദൈവം വസിച്ച ഭൂമിയിലെ കുടബത്തിൽ യൗസേപ്പിതാവും മാതാവും ഒരിക്കലും പ്രാർത്ഥന മുടക്കിയിട്ടില്ലായിരുന്നു. വീണു കിട്ടുന്ന ഓരോ അവസരവും അവർ പ്രാർത്ഥനയാക്കിയിരുന്നു. വിട്ടിൽ അതിഥികൾ വരുമ്പോൾ കുടുംബ പ്രാർത്ഥന ഒഴിവാക്കാനുള്ള കാരണമായി കാണാതെ ഒന്നിച്ചു പ്രാർത്ഥിക്കാനുള്ള അവസരമാക്കി നമുക്കു മാറ്റാം. നമ്മുടെ വീട്ടിൽ വിരുന്നുകാർ വരുമ്പോൾ അവരെയുംകൂട്ടി പ്രാർത്ഥിക്കാൻ തയ്യാറാകുമ്പോൾ യൗസേപ്പിതാവിൻ്റെ ചൈതന്യം നമ്മുടെ ഭവനങ്ങളിലും ഭരണം നടത്തും.
Image: /content_image/SeasonalReflections/SeasonalReflections-2021-07-19-22:53:32.jpg
Keywords: ജോസഫ, യൗസേ
Content: 16765
Category: 18
Sub Category:
Heading: 'അല്‍ഫോന്‍സാമ്മ ലോകത്തിന്റെ അതിര്‍ത്തികള്‍വരെ എത്തിനില്‍ക്കുന്ന വലിയ ഒരു ഒലിവു വൃക്ഷം'
Content: ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ ലോകം മുഴുവന്‍ വ്യാപിക്കുന്ന ആധ്യാത്മിക ശക്തിയാണെന്നും ലോകത്തിന്റെ അതിര്‍ത്തികള്‍വരെ എത്തിനില്‍ക്കുന്ന വലിയ ഒരു ഒലിവു വൃക്ഷമാണെന്നും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇന്നലെ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രവേശനത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ച് തിരുനാളിനും കൊടിയേറ്റല്‍ നടത്തിയതിന് ശേഷം സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. വളരെ ലളിതമായ ജീവിതത്തില്‍ ലോകത്തെ കീഴ്‌പ്പെടുത്തിയ അമ്മയുടെ കബറിടത്തിലെത്തുന്ന ഓരോരുത്തര്‍ക്കും കൂട്ടത്തില്‍ എന്തെങ്കിലും തിരികെ കൊണ്ടുപോകാന്‍ അമ്മ സമ്മാനിക്കുന്നു. സൗഖ്യത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും സാക്ഷ്യങ്ങളുമായാണ് അല്‍ഫോന്‍സാ ഭക്തര്‍ തിരികെ പോകുന്നതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശത്തില്‍ പറഞ്ഞു. സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസ് വള്ളോംപുരയിടത്തില്‍, തീര്‍ഥാടന കേന്ദ്രത്തിലെ വൈദികര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കൊടിയേറ്റിനെത്തുടര്‍ന്നു മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. എല്ലാവരും അകറ്റിക്കളയുവാന്‍ ആഗ്രഹിക്കുന്ന സഹനത്തെ അല്‍ഫോന്‍സാമ്മ ആത്മീയ ഔഷധമാക്കിയെന്ന് മാര്‍ ജേക്കബ് മുരിക്കന്‍ സന്ദേശത്തില്‍ പറഞ്ഞു. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.30, 6.45, എട്ട്, 11, ഉച്ചകഴിഞ്ഞു മൂന്ന്, അഞ്ച് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജപമാല പ്രാര്‍ഥന നടത്തും. കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി വിശ്വാസികള്‍ക്ക് തിരുനാളില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ വഴി എല്ലാ തിരുക്കര്‍മങ്ങളും ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.
Image: /content_image/India/India-2021-07-20-11:01:11.jpg
Keywords: അല്‍ഫോ
Content: 16766
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയ്ക്കു സ്മരണാഞ്ജലി അര്‍പ്പിച്ച് കൊച്ചി
Content: കൊച്ചി: മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയ ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിക്കു കൊച്ചിയുടെ സ്മരണാഞ്ജലി. കലൂരിലെ ജസ്യൂട്ട് ഹൗസായ ലൂമെന്‍ ജ്യോതിസില്‍ പൊതുദര്‍ശനത്തിനു വച്ച അദ്ദേഹത്തിന്റെ ചിതാഭസ്മത്തിനു മുമ്പില്‍ ആദരമര്‍പ്പിക്കാന്‍ പ്രമുഖരെത്തി. ഇന്നലെ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ പൊതുദര്‍ശനമുണ്ടായിരുന്നു. പാവങ്ങളുടെ പക്ഷം ചേര്‍ന്നുള്ള സാമൂഹ്യ പ്രവര്‍ത്തനശൈലിയില്‍ അനീതിക്കെതിരേ പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഭാരതത്തിലെ അനേകായിരങ്ങള്‍ ദുഃഖിതരാണെന്ന് ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുസ്മരിച്ചു. കഷ്ടതകളില്‍ കഴിയുന്നവരെ സഹായിക്കാനുള്ള സഭയുടെ ദൗത്യം ഇനിയും ശക്തമായി തുടരേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാവങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച വയോധികനായ ഫാ. സ്റ്റാന്‍ സ്വാമിക്കു രാജ്യത്തെ ഒരു നീതിന്യായപീഠവും ജാമ്യം പോലും നല്കാിതിരുന്നതില്‍ ദുഃഖമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. നീതിനിഷേധങ്ങളെ ചോദ്യംചെയ്ത കര്‍മോത്സുകനായ മിഷ്ണറിയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ അനുസ്മരിച്ചു. മേയര്‍ എം. അനില്കുമാര്‍, എംഎല്‍എമാരായ കെ. ബാബു, പി.ടി. തോമസ്, ടി.ജെ. വിനോദ്, ജസ്റ്റീസ് ഏബ്രഹാം മാത്യു, എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, കേരള കോണ്‍ഗ്രസ് വര്ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ജോയ് ഐനിയാടന്‍, വൈസ് ചാന്‍സലര്‍ ഫാ. ജെസ്റ്റിന്‍ കൈപ്രംപാടന്‍, വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു കല്ലിങ്കല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, എസ് ഡി എറണാകുളം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റെയ്‌സി, മുന്‍ മന്ത്രി ഡൊമിനിക് പ്രസന്‍റേഷന്‍, റവ.ഡോ. പോള്‍ തേലക്കാട്ട്, ഷാജി ജോര്‍ജ്ജ്, അഡ്വ. എം. ജയശങ്കര്‍ തുടങ്ങി സാമൂഹ്യ, സാംസ്‌കാരിക, മത നേതാക്കളും പൊതുജനങ്ങളും സ്മരണാഞ്ജലിയര്‍പ്പിക്കാനെത്തി. നേരത്തെ കോഴിക്കോടു നിന്നെത്തിച്ച ചിതാഭസ്മം ലൂമെന്‍ ജ്യോതിസ് സുപ്പീരിയര്‍ ഫാ. ദേവസി പോള്‍, ഫാ. ബിനോയ് പിച്ചളക്കാട്ട് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ഇന്നു തിരുവനന്തപുരത്തു പൊതുദര്‍ശുനത്തിനുശേഷം ചിതാഭസ്മം നാഗര്‍കോവിലിലേക്കു കൊണ്ടുപോകും.
Image: /content_image/India/India-2021-07-20-11:25:44.jpg
Keywords: സ്റ്റാന്‍
Content: 16767
Category: 1
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമിയുടെ സേവനങ്ങളോട് ബഹുമാനം: ബോംബെ ഹൈക്കോടതി
Content: മുംബൈ: ഭരണകൂട ഭീകരതയുടെ ഇരയായ അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി ഉത്കൃഷ്ടനായ വ്യക്തിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് ബഹുമാനമുണ്ടായിരുന്നെന്നും ബോംബെ ഹൈക്കോടതി. എല്‍ഗര്‍ പരിഷദ്- മാവോവാദി ബന്ധം സംബന്ധിച്ച് സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജികളില്‍ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം വാദം കേള്‍ക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡേ, എന്‍.ജെ. ജമാദാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജൂലായ് അഞ്ചിന് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിച്ചതും ഇതേ ബെഞ്ച് ആയിരുന്നു. 'സാധാരണയായി ഞങ്ങള്‍ക്ക് സമയം ഉണ്ടാകാറില്ല. എന്നാല്‍ ഞാന്‍ മരണാനന്തരചടങ്ങ് (സ്റ്റാന്‍ സ്വാമിയുടെ) മുഴുവനും കണ്ടു. എന്തൊരു ഉത്കൃഷ്ടനായ വ്യക്തിയാണ്. സമൂഹത്തിനായി അദ്ദേഹം നല്‍കിയ സേവനങ്ങള്‍. അദ്ദേഹത്തിന്റെ സേവനങ്ങളോട് ഞങ്ങള്‍ക്ക് വളരെ ബഹുമാനമുണ്ട്. നിയമപരമായി, അദ്ദേഹത്തിന് എതിരായുള്ള കാര്യങ്ങള്‍ വ്യത്യസ്ത വിഷയമാണ്.', ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു. എല്‍ഗാര്‍ പരിഷദ് കേസില്‍ 2020 ഒക്ടോബറില്‍ റാഞ്ചിയില്‍നിന്നാണ് സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയവേ ആരോഗ്യനില മോശമായ അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ജൂലായ് അഞ്ചിന് ഹൃദയസ്തംഭനംമൂലം അന്തരിക്കുകയുമായിരുന്നു.
Image: /content_image/News/News-2021-07-20-11:46:17.jpg
Keywords: സ്റ്റാന്‍
Content: 16768
Category: 13
Sub Category:
Heading: ഓട്ടിസമുള്ള മകന്‍ അള്‍ത്താര ബാലനാകുവാനുള്ള ഒരുക്കത്തില്‍: ആഹ്ലാദം പങ്കുവെച്ച് പ്രമുഖ ഫിലിപ്പീന്‍സ് നടി
Content: മനില: ഓട്ടിസത്തിന്റെ വെല്ലുവിളികള്‍ക്കിടെ അള്‍ത്താര ബാലനാകാന്‍ തയാറെടുക്കുന്ന മകന്റെ സന്തോഷവാര്‍ത്ത പങ്കുവെച്ച പ്രമുഖ ഫിലിപ്പീന്‍സ് നടി കാന്‍ഡി പാംഗിലിനാന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന വൈകല്യരോഗമായ 'അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ' നടിയുടെ മകന്‍ ക്വെന്റിനെ അലട്ടിയിരിന്നു. ഇക്കഴിഞ്ഞ ജൂലൈ പതിനൊന്നാം തീയതിയാണ് കാന്‍ഡി, പന്ത്രണ്ടുകാരനായ മകന്‍ ക്വെന്റിന്‍ വിശുദ്ധ ബലിയില്‍ പുരോഹിതനോടൊപ്പം ശുശ്രൂഷിയായി പങ്കെടുക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഇതോടെ നൂറുകണക്കിനാളുകള്‍ അഭിനന്ദനവും പ്രാര്‍ത്ഥനയുമായി പോസ്റ്റിലെത്തിയത്. 'ക്വെന്റിന്റെ അള്‍ത്താര ബാലനായുള്ള പരിശീലനത്തിന്റെ ആദ്യദിവസം' എന്ന തലക്കെട്ടോടെയായിരിന്നു കാന്‍ഡി പാംഗിലിനാന്റെ പോസ്റ്റ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ക്വെന്റിൻ പള്ളിയിൽ അള്‍ത്താര ബാലന്മാരുടെ അടുത്ത് ഇരിക്കുന്നതിന്റെ ഫോട്ടോകൾ കാൻഡി പങ്കുവെച്ചിരിന്നു. ഉടൻ തന്നെ അവന്‍ ഗ്രൂപ്പിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും കാന്‍ഡി കുറിച്ചു. രോഗബാധിതനായ മകനോടൊപ്പം നിരവധി വ്ളോഗുകള്‍ കാന്‍ഡി മുന്പു പങ്കുവെയ്ക്കുന്നുണ്ടായിരിന്നു. ചില വ്ലോഗുകളിൽ, ക്വെന്റിൻ എല്ലായ്പ്പോഴും ഒരു അള്‍ത്താര ബാലനാകുവാന്‍ ആഗ്രഹിക്കുന്നുവെന്നു അവര്‍ പറയുന്നുണ്ടായിരിന്നു. ഇതാണ് ഒടുവില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ക്വെന്റിനെ അള്‍ത്താര ബാലനായി പരിശീലിപ്പിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് ധാരാളം ആളുകൾ സന്ദേശമയച്ചതായി നന്ദി നിറഞ്ഞ ഹൃദയത്തോടെ കാൻഡി അടുത്തിടെ പങ്കുവെച്ചിരിന്നു. തനിക്ക് ലഭിച്ച പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നടി നന്ദി അറിയിച്ചു. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ കാന്‍ഡി തന്റെ ക്രിസ്തു വിശ്വാസം പരസ്യമായി പ്രഘോഷിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. 'ദൈവത്തിന്റെ പോരാളി' എന്നാണ് ട്വിറ്ററില്‍ നടി തന്നെ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-20-13:37:01.jpg
Keywords: അള്‍ത്താര
Content: 16769
Category: 1
Sub Category:
Heading: ഹാമിൽട്ടൺ രൂപതാധ്യക്ഷന്റെ പേരില്‍ വ്യാജ സഹായ അഭ്യര്‍ത്ഥന: ബിഷപ്പുമാരുടെയും വൈദികരുടെയും പേരില്‍ പണം തട്ടാനുള്ള ശ്രമം തുടര്‍ക്കഥ
Content: ഹാമിൽട്ടൺ: ബിഷപ്പുമാരുടെയും വൈദികരുടെയും പേരില്‍ വ്യാജ അക്കൌണ്ട് സൃഷ്ട്ടിച്ച് പണം തട്ടാനുള്ള ശ്രമം വീണ്ടും തുടര്‍ക്കഥ. നിരവധി പേരാണ് സത്യം അറിയാതെ ഇത്തരത്തില്‍ കെണിയില്‍ വീണുപോയിരിക്കുന്നത്. ന്യൂസിലന്‍റിലെ ഹാമിൽട്ടൺ രൂപതാധ്യക്ഷൻ ബിഷപ്പ് സ്റ്റീഫന്‍ ലോവയുടെ പേരിൽ വ്യാജ അക്കൗണ്ടു സൃഷ്ട്ടിച്ച് പണം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങളാണ് ഒടുവില്‍ ചര്‍ച്ചയായിരിക്കുന്നത്. പണം ആവശ്യപ്പെട്ട് രൂപത ബിഷപ്പോ ജീവനക്കാരോ ആരെയും സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടില്ലെന്നും ഇത്തരം സന്ദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ന്യൂസിലന്‍റ് ബിഷപ്പ്സ് കോണ്‍ഫറന്‍സ് നവമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി. "സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കാനുള്ള സൗഹൃദപരമായ ഓർമ്മപ്പെടുത്തൽ. ആരോ ബിഷപ്പ് സ്റ്റീവിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് സൃഷ്ടിക്കുകയും മെസഞ്ചർ വഴി ആളുകളെ ബന്ധപ്പെടുകയും ചെയ്തു. പണം ആവശ്യപ്പെട്ടോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും സ്വകാര്യ വിവരങ്ങളോ ചോദിച്ച് ബിഷപ്പുമാരോ ഏതെങ്കിലും രൂപതാ സ്റ്റാഫ് അംഗങ്ങളോ ഫേസ്ബുക്ക് മെസഞ്ചർ അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ വഴിയോ വഴി ബന്ധപ്പെടില്ല. സംഭവത്തെക്കുറിച്ച് ഹാമിൽട്ടൺ രൂപതയെയും ബിഷപ്പ് സ്റ്റീവിനെയും അറിയിച്ചവർക്ക് നന്ദി"- മെത്രാന്‍ സമിതിയുടെ പോസ്റ്റില്‍ പറയുന്നു. കേരളത്തിലും സമാനമായ വിധത്തില്‍ വൈദികരുടെ വ്യാജ അക്കൌണ്ടുകള്‍ സൃഷ്ട്ടിച്ച് പണം തട്ടാന്‍ ശ്രമം നടന്നിരിന്നു. ചില വൈദികരുടെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തും ഇത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ ശ്രമം നടന്നു. വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഡോക്ടറേറ്റ് നൽകാം എന്ന വ്യാജേന സൗഹൃദ സംഭാഷണത്തിൽ ഏര്‍പ്പെട്ട് പണം തട്ടിയ സംഭവങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. പണം ആവശ്യപ്പെട്ട് ബിഷപ്പുമാരില്‍ നിന്നോ വൈദികരില്‍ നിന്നോ സന്യസ്തരില്‍ നിന്നോ ഇ മെയിലോ, ഫേസ്ബുക്ക് സന്ദേശങ്ങളോ ലഭിക്കുകയാണെങ്കില്‍ അതിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ നേരിട്ടോ ഫോണ്‍ ചെയ്തോ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-20-15:35:53.jpg
Keywords: തട്ടിപ്പ
Content: 16770
Category: 1
Sub Category:
Heading: പട്ടിണിയും ക്ഷാമവും രൂക്ഷം: രാഷ്ട്രീയ നേതൃത്വത്തോട് അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് നൈജീരിയന്‍ മെത്രാപ്പോലീത്ത
Content: അബൂജ: തീവ്രവാദ ആക്രമണങ്ങളും, ക്ഷാമവും കൊണ്ട് പൊറുതിമുട്ടിയ നൈജീരിയന്‍ ജനതയെ പട്ടിണിയില്‍ നിന്നും രക്ഷിക്കുവാന്‍ സത്വര നടപടികള്‍ കൈകൊള്ളണമെന്ന് നൈജീരിയന്‍ രാഷ്ട്രീയ നേതൃത്വത്തോടു അഭ്യര്‍ത്ഥിച്ച് അബൂജ മെത്രാപ്പോലീത്ത ഇഗ്നേഷ്യസ് കൈഗാമ. അബുജയിലെ കാരുവിലുള്ള സെന്റ്‌ ഡൊണാള്‍ഡ് കത്തോലിക്കാ ദേവാലയത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് മെത്രാപ്പോലീത്ത ഈ ആവശ്യമുന്നയിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധിച്ചതും, ഗോത്രവര്‍ഗ്ഗക്കാരുടേയും, കൊള്ളക്കാരുടേയും ആക്രമണങ്ങള്‍ കാരണം കൃഷിക്കാര്‍ക്ക് കൃഷിയിടങ്ങളില്‍ പോകുവാന്‍ കഴിയാത്തതിനാല്‍ അടുത്ത വര്‍ഷം കൂടുതല്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന നൈജീരിയന്‍ ജനതയുടെ ആശങ്കയുടെ പശ്ചാത്തലത്തിലാണ് മെത്രാപ്പോലീത്തയുടെ ആവശ്യം. കടുത്ത ആക്രമണങ്ങളില്‍ നിന്നും നിസ്സഹായരായ ജനങ്ങളെ സംരക്ഷിക്കണമെന്ന് മെത്രാപ്പോലീത്ത രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഒരു രാഷ്ട്രമെന്ന നിലയില്‍ നേരിടുന്ന നിരവധി വെല്ലുവിളികളില്‍, നേതൃത്വം സംബന്ധിച്ച വെല്ലുവിളിയ്ക്കാണ് ഏറ്റവും പ്രസക്തിയെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ്, യേശു ക്രിസ്തുവിനേപ്പോലെ കഷ്ടതയനുഭവിക്കുന്ന ജനതയോട് അനുഭാവം പുലര്‍ത്തി തങ്ങളുടെ അധികാരം കൂടുതല്‍ വിശ്വസ്തതയോടും ഉത്തരവാദിത്തത്തോടും കൂടി ഉപയോഗിക്കുവാന്‍ രാഷ്ട്രീയ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യവും, സൗഹാര്‍ദപരമായ സഹകരണവും വളര്‍ത്തുവാനും, വിഭാഗീയതയ്ക്കും, വിദ്വേഷത്തിനും പകരം ശരിയായ സമന്വയം വഴി നിശ്ചിത ലക്ഷ്യങ്ങള്‍ നേടുവാനും ശ്രമിക്കുകയും ചെയ്യുന്നവനാണ് ഒരു നല്ല നേതാവ്. നിര്‍ഭാഗ്യവശാല്‍ തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ ജനങ്ങളെ സേവിക്കുന്നതിനു പകരം പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നതിലും, ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ചിലവഴിക്കേണ്ട പൊതു ഫണ്ടുകള്‍ തട്ടിയെടുക്കുവാനുമാണ് ശ്രമിക്കുന്നതെന്ന്‍ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ഒരു നല്ല നേതാവ് എപ്പോഴും അനുകമ്പയുള്ളവനായിരിക്കും. അവന് ജനങ്ങളുടെ വേദന മനസ്സിലാക്കുവാനും തന്റെ അധികാരത്തിന്റെ ഉറവിടങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവര്‍ക്ക് നന്മ ചെയ്യുവാനും കഴിയണം. നൈജീരിയന്‍ ജനതയ്ക്കും ഒരിക്കല്‍ ജീവിതവും, പ്രത്യാശയും കൈവരുമെന്ന പ്രതീക്ഷയും മെത്രാപ്പോലീത്ത പങ്കുവെച്ചു. രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവുമായ ഈ പ്രതിസന്ധികള്‍ക്കിടയിലും, ദൈവം തങ്ങളുടെ രാഷ്ട്രത്തെ വീണ്ടെടുക്കുകയും, സൗഖ്യപ്പെടുത്തുകയും ചെയ്യുമെന്നും മെത്രാപ്പോലീത്ത പ്രത്യാശ പങ്കുവെച്ചു. ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് നൈജീരിയ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-20-18:01:03.jpg
Keywords: നൈജീ
Content: 16771
Category: 22
Sub Category:
Heading: ജോസഫ്: അപരർക്കുവേണ്ടി ജീവിച്ചവൻ
Content: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനാണ് ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ്റെതായി അമേരിക്കയിലെ ദ ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ 1932 ജൂൺ 20 ന് വന്ന ഒരു കുറിപ്പിലെ ഭാഗമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. "മറ്റുള്ളവർക്കു വേണ്ടി ജീവിച്ച ജീവിതം മാത്രമാണ് ശ്രേഷ്ഠമായിട്ടുള്ളത്." തനിക്കു വേണ്ടി ജീവിക്കാതെ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുക എന്നത് ഒരു ജീവിതകലയാണ്. ദൈവത്തിൻ്റെ കൈയോപ്പു പതിഞ്ഞ ജീവിത കല. അനേകർക്കു സാന്ത്വനവും സമാശ്വാസവും നൽകാൻ കഴിയുന്ന അനുഗ്രഹീത കല. ഈശോയുടെ വളർത്തു പിതാവായ യൗസേപ്പിതാവ് തനിക്കു വേണ്ടി ജീവിക്കാതെ മറ്റുള്ളവർക്കു വേണ്ടി ജീവിച്ച വ്യക്തിയാണ്. അപരോന്മുഖതയായിരുന്നു ആ ജീവിതത്തിൻ്റെ ഇതിവൃത്തം. തനിക്കു വേണ്ടി മാത്രം ജീവിക്കാൻ യൗസേപ്പിതാവു തീരുമാനിച്ചിരുന്നെങ്കിൽ മനുഷ്യവതാര രഹസ്യത്തിൻ്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. സുവിശേഷങ്ങളിൽ നിശബ്ദനായ യൗസേപ്പിതാവ് യഥാർത്ഥ സുവിശേഷം രചിച്ചത് അപരർക്കായി സ്വയം ഇല്ലാതായി സ്വസമർപ്പണം നടത്തിയായിരുന്നു. അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു.(മത്തായി 1 : 19 ). താനുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയം പരിശുദ്ധാത്മാവിനാൽ ഗർഭണിയായി കാണപ്പെട്ടപ്പോൾ മറിയത്തെ അപമാനിതയാക്കാതിരിക്കാൻ യൗസേപ്പ് തീരുമാനിക്കുന്നു. മറിയത്തിൻ്റെ സൽപ്പേരിനു പോലും കളങ്കം വരുത്താൻ യൗസേപ്പ് ആഗ്രഹിക്കുന്നില്ല. മറ്റുള്ളവരുടെ സന്തോഷഭരിതമായ ജീവിതത്തിലേക്കു അവൻ്റെ ജീവിതം എന്നും തുറന്നിരുന്നു. ഈശോയുടെയും മറിയത്തിൻ്റെയും സന്തോഷവും സുരക്ഷിതത്വവും മാത്രമായിരുന്നു ആ വത്സല പിതാവിനു മുൻഗണന. യൗസേപ്പിതാവിനെപ്പോലെ അപരർക്കായി ജിവിതം സമർപ്പിക്കാൻ നമുക്കു പരിശീലനം തേടാം.
Image: /content_image/SeasonalReflections/SeasonalReflections-2021-07-20-18:13:15.jpg
Keywords: ജോസഫ, യൗസേ