category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഹാമിൽട്ടൺ രൂപതാധ്യക്ഷന്റെ പേരില്‍ വ്യാജ സഹായ അഭ്യര്‍ത്ഥന: ബിഷപ്പുമാരുടെയും വൈദികരുടെയും പേരില്‍ പണം തട്ടാനുള്ള ശ്രമം തുടര്‍ക്കഥ
Contentഹാമിൽട്ടൺ: ബിഷപ്പുമാരുടെയും വൈദികരുടെയും പേരില്‍ വ്യാജ അക്കൌണ്ട് സൃഷ്ട്ടിച്ച് പണം തട്ടാനുള്ള ശ്രമം വീണ്ടും തുടര്‍ക്കഥ. നിരവധി പേരാണ് സത്യം അറിയാതെ ഇത്തരത്തില്‍ കെണിയില്‍ വീണുപോയിരിക്കുന്നത്. ന്യൂസിലന്‍റിലെ ഹാമിൽട്ടൺ രൂപതാധ്യക്ഷൻ ബിഷപ്പ് സ്റ്റീഫന്‍ ലോവയുടെ പേരിൽ വ്യാജ അക്കൗണ്ടു സൃഷ്ട്ടിച്ച് പണം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങളാണ് ഒടുവില്‍ ചര്‍ച്ചയായിരിക്കുന്നത്. പണം ആവശ്യപ്പെട്ട് രൂപത ബിഷപ്പോ ജീവനക്കാരോ ആരെയും സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടില്ലെന്നും ഇത്തരം സന്ദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ന്യൂസിലന്‍റ് ബിഷപ്പ്സ് കോണ്‍ഫറന്‍സ് നവമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി. "സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കാനുള്ള സൗഹൃദപരമായ ഓർമ്മപ്പെടുത്തൽ. ആരോ ബിഷപ്പ് സ്റ്റീവിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് സൃഷ്ടിക്കുകയും മെസഞ്ചർ വഴി ആളുകളെ ബന്ധപ്പെടുകയും ചെയ്തു. പണം ആവശ്യപ്പെട്ടോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും സ്വകാര്യ വിവരങ്ങളോ ചോദിച്ച് ബിഷപ്പുമാരോ ഏതെങ്കിലും രൂപതാ സ്റ്റാഫ് അംഗങ്ങളോ ഫേസ്ബുക്ക് മെസഞ്ചർ അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ വഴിയോ വഴി ബന്ധപ്പെടില്ല. സംഭവത്തെക്കുറിച്ച് ഹാമിൽട്ടൺ രൂപതയെയും ബിഷപ്പ് സ്റ്റീവിനെയും അറിയിച്ചവർക്ക് നന്ദി"- മെത്രാന്‍ സമിതിയുടെ പോസ്റ്റില്‍ പറയുന്നു. കേരളത്തിലും സമാനമായ വിധത്തില്‍ വൈദികരുടെ വ്യാജ അക്കൌണ്ടുകള്‍ സൃഷ്ട്ടിച്ച് പണം തട്ടാന്‍ ശ്രമം നടന്നിരിന്നു. ചില വൈദികരുടെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തും ഇത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ ശ്രമം നടന്നു. വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഡോക്ടറേറ്റ് നൽകാം എന്ന വ്യാജേന സൗഹൃദ സംഭാഷണത്തിൽ ഏര്‍പ്പെട്ട് പണം തട്ടിയ സംഭവങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. പണം ആവശ്യപ്പെട്ട് ബിഷപ്പുമാരില്‍ നിന്നോ വൈദികരില്‍ നിന്നോ സന്യസ്തരില്‍ നിന്നോ ഇ മെയിലോ, ഫേസ്ബുക്ക് സന്ദേശങ്ങളോ ലഭിക്കുകയാണെങ്കില്‍ അതിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ നേരിട്ടോ ഫോണ്‍ ചെയ്തോ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-20 15:35:00
Keywordsതട്ടിപ്പ
Created Date2021-07-20 15:35:53