category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫാ. സ്റ്റാന്‍ സ്വാമിയ്ക്കു സ്മരണാഞ്ജലി അര്‍പ്പിച്ച് കൊച്ചി
Contentകൊച്ചി: മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയ ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിക്കു കൊച്ചിയുടെ സ്മരണാഞ്ജലി. കലൂരിലെ ജസ്യൂട്ട് ഹൗസായ ലൂമെന്‍ ജ്യോതിസില്‍ പൊതുദര്‍ശനത്തിനു വച്ച അദ്ദേഹത്തിന്റെ ചിതാഭസ്മത്തിനു മുമ്പില്‍ ആദരമര്‍പ്പിക്കാന്‍ പ്രമുഖരെത്തി. ഇന്നലെ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ പൊതുദര്‍ശനമുണ്ടായിരുന്നു. പാവങ്ങളുടെ പക്ഷം ചേര്‍ന്നുള്ള സാമൂഹ്യ പ്രവര്‍ത്തനശൈലിയില്‍ അനീതിക്കെതിരേ പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഭാരതത്തിലെ അനേകായിരങ്ങള്‍ ദുഃഖിതരാണെന്ന് ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുസ്മരിച്ചു. കഷ്ടതകളില്‍ കഴിയുന്നവരെ സഹായിക്കാനുള്ള സഭയുടെ ദൗത്യം ഇനിയും ശക്തമായി തുടരേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാവങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച വയോധികനായ ഫാ. സ്റ്റാന്‍ സ്വാമിക്കു രാജ്യത്തെ ഒരു നീതിന്യായപീഠവും ജാമ്യം പോലും നല്കാിതിരുന്നതില്‍ ദുഃഖമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. നീതിനിഷേധങ്ങളെ ചോദ്യംചെയ്ത കര്‍മോത്സുകനായ മിഷ്ണറിയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ അനുസ്മരിച്ചു. മേയര്‍ എം. അനില്കുമാര്‍, എംഎല്‍എമാരായ കെ. ബാബു, പി.ടി. തോമസ്, ടി.ജെ. വിനോദ്, ജസ്റ്റീസ് ഏബ്രഹാം മാത്യു, എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, കേരള കോണ്‍ഗ്രസ് വര്ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ജോയ് ഐനിയാടന്‍, വൈസ് ചാന്‍സലര്‍ ഫാ. ജെസ്റ്റിന്‍ കൈപ്രംപാടന്‍, വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു കല്ലിങ്കല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, എസ് ഡി എറണാകുളം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റെയ്‌സി, മുന്‍ മന്ത്രി ഡൊമിനിക് പ്രസന്‍റേഷന്‍, റവ.ഡോ. പോള്‍ തേലക്കാട്ട്, ഷാജി ജോര്‍ജ്ജ്, അഡ്വ. എം. ജയശങ്കര്‍ തുടങ്ങി സാമൂഹ്യ, സാംസ്‌കാരിക, മത നേതാക്കളും പൊതുജനങ്ങളും സ്മരണാഞ്ജലിയര്‍പ്പിക്കാനെത്തി. നേരത്തെ കോഴിക്കോടു നിന്നെത്തിച്ച ചിതാഭസ്മം ലൂമെന്‍ ജ്യോതിസ് സുപ്പീരിയര്‍ ഫാ. ദേവസി പോള്‍, ഫാ. ബിനോയ് പിച്ചളക്കാട്ട് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ഇന്നു തിരുവനന്തപുരത്തു പൊതുദര്‍ശുനത്തിനുശേഷം ചിതാഭസ്മം നാഗര്‍കോവിലിലേക്കു കൊണ്ടുപോകും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-20 11:25:00
Keywordsസ്റ്റാന്‍
Created Date2021-07-20 11:25:44