category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഓട്ടിസമുള്ള മകന്‍ അള്‍ത്താര ബാലനാകുവാനുള്ള ഒരുക്കത്തില്‍: ആഹ്ലാദം പങ്കുവെച്ച് പ്രമുഖ ഫിലിപ്പീന്‍സ് നടി
Contentമനില: ഓട്ടിസത്തിന്റെ വെല്ലുവിളികള്‍ക്കിടെ അള്‍ത്താര ബാലനാകാന്‍ തയാറെടുക്കുന്ന മകന്റെ സന്തോഷവാര്‍ത്ത പങ്കുവെച്ച പ്രമുഖ ഫിലിപ്പീന്‍സ് നടി കാന്‍ഡി പാംഗിലിനാന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന വൈകല്യരോഗമായ 'അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ' നടിയുടെ മകന്‍ ക്വെന്റിനെ അലട്ടിയിരിന്നു. ഇക്കഴിഞ്ഞ ജൂലൈ പതിനൊന്നാം തീയതിയാണ് കാന്‍ഡി, പന്ത്രണ്ടുകാരനായ മകന്‍ ക്വെന്റിന്‍ വിശുദ്ധ ബലിയില്‍ പുരോഹിതനോടൊപ്പം ശുശ്രൂഷിയായി പങ്കെടുക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഇതോടെ നൂറുകണക്കിനാളുകള്‍ അഭിനന്ദനവും പ്രാര്‍ത്ഥനയുമായി പോസ്റ്റിലെത്തിയത്. 'ക്വെന്റിന്റെ അള്‍ത്താര ബാലനായുള്ള പരിശീലനത്തിന്റെ ആദ്യദിവസം' എന്ന തലക്കെട്ടോടെയായിരിന്നു കാന്‍ഡി പാംഗിലിനാന്റെ പോസ്റ്റ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ക്വെന്റിൻ പള്ളിയിൽ അള്‍ത്താര ബാലന്മാരുടെ അടുത്ത് ഇരിക്കുന്നതിന്റെ ഫോട്ടോകൾ കാൻഡി പങ്കുവെച്ചിരിന്നു. ഉടൻ തന്നെ അവന്‍ ഗ്രൂപ്പിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും കാന്‍ഡി കുറിച്ചു. രോഗബാധിതനായ മകനോടൊപ്പം നിരവധി വ്ളോഗുകള്‍ കാന്‍ഡി മുന്പു പങ്കുവെയ്ക്കുന്നുണ്ടായിരിന്നു. ചില വ്ലോഗുകളിൽ, ക്വെന്റിൻ എല്ലായ്പ്പോഴും ഒരു അള്‍ത്താര ബാലനാകുവാന്‍ ആഗ്രഹിക്കുന്നുവെന്നു അവര്‍ പറയുന്നുണ്ടായിരിന്നു. ഇതാണ് ഒടുവില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ക്വെന്റിനെ അള്‍ത്താര ബാലനായി പരിശീലിപ്പിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് ധാരാളം ആളുകൾ സന്ദേശമയച്ചതായി നന്ദി നിറഞ്ഞ ഹൃദയത്തോടെ കാൻഡി അടുത്തിടെ പങ്കുവെച്ചിരിന്നു. തനിക്ക് ലഭിച്ച പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നടി നന്ദി അറിയിച്ചു. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ കാന്‍ഡി തന്റെ ക്രിസ്തു വിശ്വാസം പരസ്യമായി പ്രഘോഷിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. 'ദൈവത്തിന്റെ പോരാളി' എന്നാണ് ട്വിറ്ററില്‍ നടി തന്നെ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-20 13:36:00
Keywordsഅള്‍ത്താര
Created Date2021-07-20 13:37:01