Contents

Displaying 16361-16370 of 25120 results.
Content: 16732
Category: 1
Sub Category:
Heading: ദേവാലയം തകര്‍ത്തതില്‍ പരസ്പരം പഴിചാരി കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും
Content: ന്യൂഡല്‍ഹി: അന്ധേരിയ മോഡ് ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ പള്ളി പൊളിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പരസ്പരം പഴിചാരി കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും. ദേവാലയം തകര്‍ത്തത് ഡല്‍ഹി വികസന അതോറിറ്റി (ഡിഡിഎ) ആണെന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് ഡിഡിഎ പറയുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെതാണു നടപടിയെന്നും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡിഡിഎയ്ക്ക് അറിവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും വിശദീകരിച്ചു. ലഡോ സരായി ക്രൈസ്തവ ദേവാലയത്തിന്റെ കാര്യത്തില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നു ഡിഡിഎയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേസമയം, പള്ളിയുടെ സ്ഥലം അനധികൃതമായി കൈയേറിയതാണെന്നും ഒഴിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും കീഴുദ്യോഗസ്ഥര്‍ തെറ്റായ വിവരം നല്‍കിയതായാണു പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെ ഉന്നതന്‍ പറയുന്നത്. ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ പള്ളി ഉള്‍പ്പെടെ അംബേദ്കര്‍ കോളനിയിലെ വീടുകളും മറ്റു സ്ഥലങ്ങളും ഒഴിപ്പിക്കുന്നതിനെതിരേ ഡല്‍ഹി ഹൈക്കോടതി 2002ല്‍ നല്‍കിയ സ്‌റ്റേ ഉത്തരവ് ഇനിയും നീക്കിയിട്ടില്ല. ഈ വസ്തുതകള്‍ മറച്ചുവച്ചും തെറ്റിദ്ധരിപ്പിച്ചുമാണു പള്ളി പൊളിക്കാനുള്ള ബിഡിഒയുടെ ഉത്തരവിനുള്ള ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി നേടിയതെന്നാണു സൂചന. വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചങ്ങനാശേരി അതിരൂപതാ ജാഗ്രതാ സമിതി രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവം സംബന്ധിച്ച് കേന്ദ്ര, ഡൽഹി സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി രക്ഷപെടാൻ ശ്രമിക്കുന്നതും തെറ്റിധാരണകൾ പരത്തുന്നതും നിർഭാഗ്യകരമാണെന്നും നൂറുകണക്കിന് കുടുംബങ്ങളുടെയും ആയിരക്കണക്കിന് വിശ്വാസികളുടെയും ആരാധനാ കേന്ദ്രവും അഭയസ്ഥാനവുമായിരുന്ന ദേവാലയവും അനുബന്ധ സംവിധാനങ്ങളും തകർത്തത് ക്രൈസ്തവ വിശ്വാസത്തോടുള്ള വെല്ലുവിളിയാണെന്നും ഇത് വിശ്വാസ സമൂഹത്തിന് ഏൽപ്പിച്ച ആഘാതവും വേദനയും വളരെ വലുതാണെന്നും സമിതി വിലയിരുത്തി. ഈ സംഭവത്തെപ്പറ്റിയും ഇതിനു പിന്നിലുള്ള ഗൂഡാലോചനയെപ്പറ്റിയും ഗവൺമെൻ്റ് ഉന്നതതല അന്വേഷണം നടത്തണമെന്നും സർക്കാർ ചെലവിൽ അവിടെ ദേവാലയവും അനുബന്ധ സംവിധാനങ്ങളും പണിത് നൽകണമെന്നും ജാഗ്രത സമിതി കേന്ദ്ര- ഡൽഹി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇതിനിടെ ലിറ്റിൽ ഫ്ളവർ ദേവാലയം തകർത്ത അധികൃതരുടെ അന്യായവും ക്രൂരവുമായ നടപടിക്കെതിരെ ഫരീദാബാദ് രൂപത ഇന്നലെ ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നൽകി. പള്ളി വികാരി ഫാ. ജോസ് കന്നുകുഴിയുടെ നേതൃത്വത്തിൽ കൈക്കാരൻമാർ , കമ്മിറ്റി അംഗങ്ങൾ, ദേവാലയ സംരക്ഷണ സമിതി അംഗങ്ങൾ എന്നിവരുൾപ്പെട്ട ഒരു സംഘം ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ശ്രീമതി നാൻസി ബാർലോയെ കാണുകയും ഈ സംഭവം സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. വിഷയത്തിൽ ന്യൂനപക്ഷ കമ്മീഷൻ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മെമൊറാണ്ടം നൽകുകയും ചെയ്തു. റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക് അയയ്ക്കാമെന്ന് കമ്മീഷൻ അവർക്ക് വാഗ്ദാനം നൽകി.
Image: /content_image/News/News-2021-07-16-11:46:56.jpg
Keywords: പള്ളി
Content: 16733
Category: 14
Sub Category:
Heading: സഹനങ്ങളെ കൃപകളാക്കിയ സ്പെയിനിലെ കുഞ്ഞ് മിഷ്ണറിയുടെ ജീവിതം കേന്ദ്രമാക്കി ഡോക്യുമെന്ററി പുറത്തിറങ്ങി
Content: മാഡ്രിഡ്: ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി രോഗാവസ്ഥയിലെ വേദനകളും പീഡകളും സമർപ്പിച്ച തെരേസിറ്റ കാസ്റ്റിലോ ഡി ഡിയേഗോ എന്ന സ്പാനിഷ് 'മിഷ്ണറി പെൺകുട്ടിയുടെ' ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു. ബ്രെയിൻ ട്യൂമർ ബാധിച്ച രോഗാവസ്ഥയിലും വേദനകളെ പുണ്യങ്ങളായി കണ്ട് അത് ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടി സമര്‍പ്പിച്ച തെരേസിറ്റയുടെ ജീവിതകഥ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിന്നു. 2021 മാർച്ച് ഏഴാം തീയതി തന്റെ പത്താം വയസ്സിലാണ് തെരേസിറ്റ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്. ഇ യു കെ മേം ഫൗണ്ടേഷനും, എച്ച് എം ടെലിവിഷനും ചേർന്നാണ് ഡോക്യുമെൻററി നിർമ്മിച്ചിരിക്കുന്നത്. ഇതിൽ തെരേസിറ്റയുടെ മാതാപിതാക്കളായ തെരേസയും, എഡ്‌വേഡും തങ്ങളുടെ അനുഭവം വിവരിക്കുന്നുണ്ട്. തെരേസിറ്റയെ റഷ്യയിൽ നിന്ന് ദത്തെടുത്ത സംഭവവും, സ്പെയിനിലെ മാഡ്രിഡിൽ ആദ്യകാലങ്ങളിൽ അവൾ ചെലവിട്ടത് എങ്ങനെയെന്നും, പ്രാർത്ഥനയോടും, ദൈവ വിശ്വാസത്തോടും കാണിച്ച തീക്ഷ്ണതയും മാതാപിതാക്കൾ തുറന്നുപറയുന്നു. ബ്രെയിൻ ട്യൂമർ നീക്കം ചെയ്യാനായി വിവിധ ശസ്ത്രക്രിയകൾ നടത്തിയപ്പോൾ തെരേസിറ്റ അനുഭവിച്ച വേദനയും ഡോക്യുമെന്ററിയില്‍ പ്രതിപാദ്യ വിഷയമാകുന്നുണ്ട്. ആത്മാക്കളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാനുള്ള തെരേസിറ്റയുടെ ശ്രമത്തിന് അന്ത്യമില്ലായെന്ന് പറഞ്ഞുവെച്ചുക്കൊണ്ടാണ് ഡോക്യുമെന്ററി സമാപിക്കുന്നത്. ലോക രോഗീ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 11-ന് മാഡ്രിഡ് അതിരൂപതയുടെ എപ്പിസ്കോപ്പല്‍ വികാരിയായ ഫാ. ഡോണ്‍ ഏഞ്ചല്‍ കാമിനോ ലാമേല മാഡ്രിഡിലെ ആശുപത്രി സന്ദര്‍ശിച്ചതോടെയാണ് തെരെസിറ്റയുടെ കഥ ആദ്യമായി പുറംലോകം അറിയുന്നത്. താന്‍ ഈശോയെ അഗാധമായി സ്നേഹിക്കുന്നുണ്ടെന്നും ഒരു പ്രേഷിതയാകാവാനുള്ള തന്റെ ചിരകാല അഭിലാഷവും ഈ കുഞ്ഞ് മാലാഖ അന്ന് അദ്ദേഹത്തോട് പങ്കുവെച്ചു. ഈ ആഗ്രഹത്തിന് മുന്നില്‍ ആദ്യം പതറിപ്പോയെങ്കിലും ഫാ. ഡോണ്‍ ഏഞ്ചല്‍ കാമിനോ ഉടനെ മറുപടി നല്‍കി. സഭയുടെ ഔദ്യോഗിക മിഷ്ണറിയായി നിയമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം അന്ന് ഉച്ചകഴിഞ്ഞ് ഉടനെ തന്നെ മിഷ്ണറി കുരിശോടുകൂടിയ നിയമന സര്‍ട്ടിഫിക്കറ്റ് പെണ്‍കുട്ടിയ്ക്കു കൈമാറി. ബ്രെയിന്‍ ട്യൂമറുമായുള്ള 3 വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം പൂര്‍ത്തിയാക്കി മാര്‍ച്ച് 7 ഞായറാഴ്ച ദൈവസന്നിധിലേക്ക് അവള്‍ യാത്രയായി. പത്താം വയസിലായിരിന്നു ഈ കുഞ്ഞ് മാലാഖയുടെ അന്ത്യം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-16-12:50:15.jpg
Keywords: മിഷ്ണ, സ്പാനി
Content: 16734
Category: 1
Sub Category:
Heading: 40 ദിനം, 40 നിയോഗങ്ങള്‍: ആയിരങ്ങള്‍ക്ക് പുതിയ ആത്മീയാനുഭവം സമ്മാനിച്ച് ഷെക്കെയ്നയില്‍ പരിത്യാഗ പ്രാര്‍ത്ഥന ശുശ്രൂഷ തുടരുന്നു
Content: തൃശൂര്‍: നാല്‍പ്പത് നിയോഗങ്ങളുമായി നാല്‍പ്പത് ദിനം നീണ്ടു നില്‍ക്കുന്ന പരിത്യാഗ പ്രാര്‍ത്ഥന ശുശ്രൂഷയുമായി ഷെക്കെയ്ന ടെലിവിഷന്‍ ആരംഭിച്ച 'പ്രാര്‍ത്ഥനയാല്‍ ലോകത്തെ സ്പര്‍ശിക്കുക' ആയിരങ്ങള്‍ക്ക് പുതിയ ആത്മീയ അനുഭവമാകുന്നു. പ്രാര്‍ത്ഥനയ്ക്കും പരിത്യാഗത്തിനും പ്രാധാന്യം നല്‍കി പാപികളുടെ മാനസാന്തരത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായുള്ള 40 ദിന ശുശ്രൂഷയാണ് 'പ്രാര്‍ത്ഥനയാല്‍ ലോകത്തെ സ്പര്‍ശിക്കുക' അഥവാ ടച്ച് ദി വേള്‍ഡ് ത്രൂ പ്രയര്‍ എന്ന ശുശ്രൂഷ. വ്യക്തിപരമായ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ക്ക് പകരം പാപം പെരുകുന്ന ലോകത്തില്‍ സ്വര്‍ഗത്തിന്റെ നിലവിളിക്കുത്തരമായി വിവിധ വിഷയങ്ങള്‍ സമര്‍പ്പിച്ചുക്കൊണ്ടാണ് ശുശ്രൂഷ നടന്നുക്കൊണ്ടിരിക്കുന്നത്. കഞ്ചിക്കോട് റാണിയ്ക്കു ലഭിച്ച സന്ദേശങ്ങള്‍ ഇതില്‍ പങ്കുവെയ്ക്കുന്നുണ്ട്. അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായ ശുശ്രൂഷകരും ഒന്നിക്കുന്ന ശുശ്രൂഷ ദിവസവും രാത്രി 9.00 മുതല്‍ 10.30വരെയാണ് എല്ലാ ദിവസവും നടക്കുന്നത്. ഈ കാലഘട്ടത്തെ കുറിച്ചുള്ള സ്വര്‍ഗ്ഗത്തിന്റെ വേദന ഏറ്റെടുത്ത് പരിഹാരം ചെയ്ത് പ്രാര്‍ത്ഥിക്കാന്‍ തയാറായി പതിനായിരങ്ങളാണ് കടന്നുവരുന്നത്. ഷെക്കെയ്‌ന ന്യൂസ് ചാനലില്‍ ലക്ഷകണക്കിനാളുകള്‍ ഈ ശുശ്രൂഷയില്‍ പങ്കെടുക്കുന്നുണ്ട്. യുട്യൂബിലെ തത്സമയ സംപ്രേക്ഷണത്തില്‍ ശരാശരി അയ്യായിരത്തോളം പേര്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു പങ്കെടുക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ഡൊമിനിക്ക് വാളന്മനാല്‍, ഫാ. അബ്രാഹം കടിയക്കുഴി, ഫാ. ബോസ്‌കോ ഞാളിയത്ത്, ബ്രദര്‍ തോമസ് കുമളി, ബ്രദര്‍ സന്തോഷ് കരുമത്ര തുടങ്ങീ നിരവധി പ്രമുഖ വചനപ്രഘോഷകരാണ് ഓരോ ദിവസത്തെയും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നത്തെ ശുശ്രൂഷയ്ക്കു സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫാണ് നേതൃത്വം നല്‍കുക. ജൂണ്‍ 29നു ആരംഭിച്ച ശുശ്രൂഷ ഓഗസ്റ്റ് 7നു സമാപിക്കും.
Image: /content_image/Events/Events-2021-07-16-15:00:48.jpg
Keywords: ഷെക്കെയ്ന
Content: 16735
Category: 13
Sub Category:
Heading: കൊറിയന്‍ സൈന്യത്തില്‍ നിന്നും കര്‍ത്താവിന്റെ സൈന്യത്തിലേക്ക്: മുന്‍ കൊറിയന്‍ മിലിറ്ററി ക്യാപ്റ്റന്‍ തിരുപ്പട്ടം സ്വീകരിച്ചു
Content: കാര്‍ട്ടാജെന, സ്പെയിന്‍: ദക്ഷിണ കൊറിയന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി സേവനം ചെയ്തിരുന്ന ഫ്രേ ഡാനിയല്‍ ബേ നീണ്ട പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ തന്റെ നാല്‍പ്പത്തിയാറാമത്തെ വയസ്സില്‍ നിഷ്പാദുക കര്‍മ്മലീത്ത സഭാംഗമായി തിരുപ്പട്ടം സ്വീകരിച്ചു. ഇക്കഴിഞ്ഞ ജൂലൈ പത്തിന് സ്പെയിനിലെ കാര്‍ട്ടാജെന രൂപതയിലെ കാരവാക്കാ ഡെ ലാ ക്രൂസ് കോണ്‍വെന്റില്‍വെച്ചായിരിന്നു തിരുപ്പട്ട സ്വീകരണം. സുഖലോലുപത വാഗ്ദാനം ചെയ്യുകയും, ദൈവത്തെ നിരാകരിക്കുകയും ചെയ്യുന്ന ഈ ലോകത്ത് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഈ യുവാവ് യേശുവിനെ പിന്തുടരുവാന്‍ തീരുമാനിച്ചത് സന്തോഷകരമായ കാര്യമാണെന്ന് വിശുദ്ധ കുര്‍ബാനമദ്ധ്യേ നടത്തിയ പ്രസംഗത്തിനിടയില്‍ ഡെ ലാ സിയറായിലെ മുന്‍ സഹായ മെത്രാനായ ബ്രോളിയോ സായെസ് മെത്രാപ്പോലീത്ത പറഞ്ഞു. ദക്ഷിണ കൊറിയയിലെ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഫ്രേ ഡാനിയല്‍ ജനിച്ചത്. തന്റെ മുത്തശ്ശിയുടെ ദൈവവിശ്വാസമാണ് അദ്ദേഹത്തിന്റെ ജീവിതത്തിനു വിശ്വാസത്തിന് വലിയ ബലമേകിയത്. അദ്ദേഹത്തിന്റെ പിതാവ് വര്‍ഷങ്ങളോളം അല്‍മായ പ്രേഷിതന്‍ ആയിരിന്നു. ചെറുപ്പത്തില്‍ തന്നെ പൗരോഹിത്യത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും സൈന്യത്തില്‍ ചേരുകയായിരുന്നു ഡാനിയല്‍ ചെയ്തത്. എങ്കിലും വൈദികനാകുവാനുള്ള ആഗ്രഹം അദ്ദേഹം എവിടെയൊക്കെയോ ഒളിപ്പിച്ചിരിന്നു. സൈനീക സേവനത്തിനിടയിലും ഒരു ഉത്തമ ക്രിസ്ത്യാനിയായി അദ്ദേഹം ജീവിതം തുടര്‍ന്നു. ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനോ, പ്രാര്‍ത്ഥിക്കുവാനോ പറ്റിയില്ലെങ്കിലും താന്‍ ദൈവത്തെ മറന്നിരുന്നില്ലെന്നും, ദൈവത്തിന്റെ സ്നേഹവും, അടുപ്പവും അനുഭവിച്ചിരുന്നെന്നും അദ്ദേഹം ഇന്ന് പറയുന്നു. 10 വര്‍ഷക്കാലം സൈനീക സേവനം ചെയ്ത അദ്ദേഹം സൈന്യത്തിന്റെ ക്യാപ്റ്റന്‍ പദവി വരെ എത്തി. ജനറല്‍ പദവിയില്‍ എത്തുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. അങ്ങനെയിരിക്കേയാണ് ഉള്ളില്‍ എവിടെയോ പതിഞ്ഞിരിന്ന വൈദികനാകാനുള്ള ആഗ്രഹം അദ്ദേഹത്തില്‍ വീണ്ടും നാമ്പിടുന്നത്. ഒരു ദിവസം ദൈവത്തിന്റെ സ്വരം ഡാനിയല്‍ കേട്ടു, “ഡാനിയല്‍ നീ എന്താണ് ചെയ്യുന്നത്. ജനറല്‍ ആയി ജീവിതത്തില്‍ വിജയിക്കുന്നത് മാത്രമാണോ വലിയ കാര്യം. അവയെല്ലാം ലോകത്തില്‍ നിന്നു ഇല്ലാതാകും. നീ എനിക്ക് വേണ്ടി ശുശ്രൂഷ ചെയ്യണം. ഒരിക്കലും ഭയപ്പെടരുത്. ഞാന്‍ നിന്റെ കൂടെ ഉണ്ട്”- ദൈവം തന്നോടു പറഞ്ഞ വാക്കുകളായാണ് ഡാനിയലിന് ഇത് അനുഭവപ്പെട്ടത്. എന്നാല്‍ മൂന്നു വര്‍ഷം കൂടി കഴിഞ്ഞാണ് ഡാനിയല്‍ അന്തിമ തീരുമാനത്തിലെത്തി സൈനീക സേവനം മതിയാക്കി എല്ലാം ഉപേക്ഷിക്കുന്നത്. കൊറിയയില്‍ നിന്നു പരിചയപ്പെട്ട സ്പാനിഷ് ഡൊമിനിക്കന്‍ വൈദികന്റെ പ്രോത്സാഹനത്തില്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡാനിയല്‍ സ്പെയിനില്‍ എത്തി. സലാമാന്‍കായില്‍ താമസിച്ച ആദ്യവര്‍ഷങ്ങളില്‍ അദ്ദേഹം ഭാഷ പഠിക്കുകയാണ് ചെയ്തത്. 2010-ല്‍ നിഷ്പാദുക കര്‍മ്മലീത്ത സഭയുമായി ബന്ധപ്പെട്ട അദ്ദേഹം സോറിയായിലെ ആശ്രമത്തില്‍ ഒരു വര്‍ഷം ചിലവഴിച്ചു. ആ കാലഘട്ടമാണ് ദൈവവിളി തിരിച്ചറിയുവാന്‍ തന്നെ ആഴത്തില്‍ സഹായിച്ചതെന്നാണ് ഡാനിയല്‍ പറയുന്നത്. പിറ്റേവര്‍ഷം തന്റെ സുപ്പീരിയര്‍മാരുടെ സഹായത്തോടെ ഗ്രാനഡായില്‍ എത്തിയ ഡാനിയല്‍ മറ്റ് മൂന്നു വൈദികാര്‍ത്ഥികള്‍ക്കൊപ്പം രണ്ടു വര്‍ഷത്തെ പോസ്റ്റുലന്‍സി ചെയ്തു. തത്വശാസ്ത്രവും, ദൈവശാസ്ത്രവുമാണ് ഇക്കാലയളവില്‍ അദ്ദേഹം പഠിച്ചത്. കാസ്റ്റെല്ലോണ്‍ പ്രൊവിന്‍സില്‍വെച്ചായിരുന്നു നൊവീഷ്യെറ്റ്. 2019-ല്‍ കാരവാക്കാ ഡെ ലാ ക്രൂസ് കോണ്‍വെന്റില്‍ എത്തിയ അദ്ദേഹം അതേവര്‍ഷം നവംബര്‍ 14ന് ഡീക്കന്‍ പട്ടം സ്വീകരിച്ചു. ഇക്കഴിഞ്ഞ ജൂലൈ 10നായിരുന്നു തിരുപ്പട്ടം. മുന്‍പ് സൈനീകനായിരുന്ന താന്‍ ഇപ്പോള്‍ കര്‍ത്താവിന്റെ സൈനികനാണെന്നാണ്‌ ഫാ. ഡാനിയല്‍ പറയുന്നത്. 12 വര്‍ഷക്കാലം നീണ്ട നിഷ്പാദുക കര്‍മ്മലീത്ത രൂപീകരണ പ്രക്രിയയില്‍ തന്നെ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഫ്രേ ഡാനിയല്‍ പറഞ്ഞത് ഇപ്രകാരമായിരിന്നു- “എല്ലാക്കാലത്തും ദൈവം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പൗരോഹിത്യത്തിലേക്ക് എന്നെ വിളിച്ചതിന് ദൈവത്തിന് നന്ദി. എനിക്ക് വേണ്ടതെല്ലാം അവിടുന്ന് ധാരാളമായി തരും”. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-16-16:14:48.jpg
Keywords: തിരുപ്പട്ട
Content: 16736
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവ സമൂഹത്തിന്റെ ശബ്ദമാകാനുളള ആഗ്രഹം തുറന്നുപറഞ്ഞ് ആസിയ ബീബി
Content: ഒന്‍റാരിയോ: വ്യാജ മതനിന്ദാ കുറ്റത്തിന്റെ പേരിൽ ദീർഘനാൾ പാക്കിസ്ഥാനിലെ ജയിലിൽ കഴിഞ്ഞതിനുശേഷം മോചിതയായ ക്രൈസ്തവ വനിത ആസിയാ ബീബി പീഡിത ക്രൈസ്തവ സമൂഹത്തിന്റെ ശബ്ദമാകാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ബുധനാഴ്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കൂട്ടായ്മയെ വീഡിയോയിലൂടെ അഭിസംബോധന ചെയ്യവേയാണ് ആസിയാ തന്റെ ഭാവി പ്രതീക്ഷകൾ പങ്കുവെച്ചത്. ദൈവത്തിനും പാക്കിസ്ഥാനിലെ ജയിലിൽ നിന്നുള്ള മോചനത്തിന് വേണ്ടി പങ്കുവഹിച്ചവർക്കും, ഇപ്പോൾ കാനഡയിൽ കഴിയുന്ന ആസിയ നന്ദി രേഖപ്പെടുത്തി. വേദനയിൽ നിന്നും, പ്രതിസന്ധിയില്‍ നിന്നും എന്നെ രക്ഷിച്ച കർത്താവിന് ഹൃദയത്തിന്റെ ആഴത്തിൽ നിന്നും നന്ദി പറയുന്നു. ഒരു പുതിയ തുടക്കത്തിനും, കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കാനും അവിടുന്ന് അവസരം തന്നു. ജയിലിൽ കഴിയുന്നവർക്കും, വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ക്രൈസ്തവ വിശ്വാസികൾക്കും വേണ്ടി ശബ്ദമുയർത്താനുള്ള ആഗ്രഹവും അവർ ആവര്‍ത്തിച്ചു പ്രകടിപ്പിച്ചു. 2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു. എന്നാല്‍ ഇതേ തുടര്‍ന്നു വലിയ പ്രക്ഷോഭമാണ് രാജ്യത്തു അരങ്ങേറിയത്. പിന്നീട് അതീവ രഹസ്യമായി 2019ലാണ് കുടുംബത്തോടൊപ്പം ആസിയ കാനഡയിലേക്ക് പോകുന്നത്. ജയിലിലായിരുന്ന സമയത്ത് കുട്ടികളെ പറ്റിയും, ഭർത്താവിനെ പറ്റിയും ആശങ്ക ഉണ്ടായിരുന്നുവെങ്കിലും കർത്താവിൽ പ്രത്യാശ അര്‍പ്പിച്ചിരിന്നുവെന്ന് ആസിയ വെളിപ്പെടുത്തി. പോലീസ് അറസ്റ്റ് ചെയ്യുന്ന നാളുകൾക്കു മുമ്പ് മാതൃരാജ്യമായ പാക്കിസ്ഥാനിൽ ഈസ്റ്ററും, ക്രിസ്തുമസ്സും എല്ലാവർഷവും ആനന്ദത്തോടെ ആഘോഷിച്ചിരുന്നത് അവർ സ്മരിച്ചു. എല്ലാവരും ഒത്തൊരുമിച്ച് വേദന അനുഭവിക്കുന്ന ക്രൈസ്തവ വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നു ആസിയ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുന്നുമുണ്ട്. 2014 മുതൽ 2018വരെ പാക്കിസ്ഥാനിൽ 184 കേസുകൾ മതനിന്ദാ കുറ്റത്തിന്റെ പേരിൽ രാജ്യത്തെ പൗരൻമാരുടെ മേൽ ചുമത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. 2020ൽ മാത്രം 30 ക്രൈസ്തവ വിശ്വാസികളാണ് മതനിന്ദാ കുറ്റത്തിന്റെ പേരിൽ ജയിലിലായത്. ഇതിൽ ഏഴ് പേരെ മരണ ശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ വിവാദമതനിന്ദ നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ശക്തമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-16-18:18:35.jpg
Keywords: ആസിയ
Content: 16737
Category: 1
Sub Category:
Heading: ജർമ്മനിയില്‍ മഹാപ്രളയം: സാന്ത്വനവും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി/ബെര്‍ലിന്‍: ജർമ്മനിയില്‍ അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ജനങ്ങള്‍ക്ക് സാന്ത്വനവും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. വെള്ളപ്പൊക്കത്തെ തുടര്‍ന്നു കാണാതായവർക്കും മുറിവേറ്റവര്‍ക്കും പ്രകൃതിദുരന്തത്തിൻറെ ഫലമായി വസ്തുവകകൾ നഷ്ടപ്പെട്ടവർക്കും വേണ്ടി പാപ്പ പ്രത്യേകം പ്രാർത്ഥിക്കുന്നുവെന്ന്‍ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, ജർമ്മനിയുടെ പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ സ്റ്റയിൻമയറിന് അയച്ച സാന്ത്വന സന്ദേശത്തില്‍ കുറിച്ചു. അടിയന്തിര രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ചാരെയും പാപ്പാ ആദ്ധ്യാത്മികമായി സന്നിഹിതനാണെന്നും ദൈവികസഹായവും സംരക്ഷണവും അപേക്ഷിക്കുന്നുവെന്നും പാപ്പയ്ക്കു വേണ്ടി കർദ്ദിനാൾ പരോളിൻ അയച്ച കത്തില്‍ പറയുന്നു. അതേസമയം ഒരു നൂറ്റാണ്ടിലെ ഏറ്റവും കനത്ത മഴ പെയ്ത പടിഞ്ഞാറൻ, തെക്കൻ ജർമ്മനിയിലെ മുഴുവൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. നൂറിലധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. മേഘസ്ഫോടനത്തിന് സമാനമായ രീതിയിലാണ് മഴ പെയ്തതെത്തന്നും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ജലം ഒരു സ്ഥലത്ത് തന്നെ പെയ്തത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദുരന്ത പ്രദേശങ്ങളില്‍ നിന്ന് ഏതാണ്ട് ആയിരത്തിമുന്നൂറോളം പേരെ കാണാതായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-16-20:37:06.jpg
Keywords: പാപ്പ, സഹായ
Content: 16738
Category: 22
Sub Category:
Heading: യൗസേപ്പിതാവിന്റെ SJC
Content: കോട്ടയം അതിരൂപതയിലെ കൈപ്പുഴയിൽ 1928 ജൂലൈ മൂന്നാം തീയതി പൂതത്തിൽ തൊമ്മിയച്ചനാൽ സ്ഥാപിതമായ ഒരു സന്യാസിനി സമൂഹമാണ് Sisters of St. Joseph's Congregation (SJC). അവന്റെ മഹത്വത്തിന്റെയും കരുണയുടെയും ശുശ്രൂഷയിൽ ജീവിക്കുക എന്നതാണ് വിശുദ്ധ യൗസേപ്പിതാവിന്റെ സ്വർഗ്ഗീയ മധ്യസ്ഥതയിൽ സ്ഥാപിതമായിരിക്കുന്ന ഈ സമർപ്പിത സമൂഹത്തിന്റെ ആപ്തവാക്യം. യൗസേപ്പിതാവിന്റെ മൂന്നു സ്വഭാവ സവിശേഷതകൾ ഈ സന്യാസ സമൂഹത്തിന്റെ പേരിൽത്തന്നെയുണ്ട്. Solitude ( ഏകാന്തത ) Justice (നീതി) Compassionate Love ( അനുകമ്പാർദ്ര സ്നേഹം ) എന്നിവയാണവ. തീവ്രമായ ഏകാന്തതയിൽ ദൈവൈക്യത്തിലായിരുന്ന യൗസേപ്പിതാവ് ദൈവ നീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അനുകമ്പാർദ്രമായ സ്നേഹമായി സ്വയം മാറുകയാണ് ചെയ്തത്. ഈ ചൈതന്യം തന്നെയാണ് ഈ അർപ്പിത സഭയിലെ സന്യാസിനികൾ അശരണർക്കും ആലംബഹീനർക്കുമായി തിരിച്ചു നൽകുന്നത്. വെല്ലുവിളികൾ നിറഞ്ഞ ലോകത്തിൽ മറ്റുള്ളവരെ മുറിപ്പെടുത്താതെ അപകീർത്തിപ്പെടുത്താതെ ജീവിക്കണമെങ്കിൽ യൗസേപ്പിതാവിന്റെ മുകളിൽ പറഞ്ഞ മൂന്നു ഗുന്നങ്ങളും നാം സ്വന്തമാക്കണം.
Image: /content_image/SeasonalReflections/SeasonalReflections-2021-07-16-22:33:50.jpg
Keywords: ജോസഫ, യൗസേ
Content: 16739
Category: 9
Sub Category:
Heading: സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ജൂലൈ 17 ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ. നോബിൾ ജോർജ് പങ്കെടുക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് നൈറ്റ് വിജിൽ. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. >>>> ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. >> >> Every Third Saturday of the month >> Via Zoom >> https://us02web.zoom.us/j/86516796292 >> വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ: >> യുകെ & അയർലൻഡ് 7pm to 8.30pm. >> യൂറോപ്പ് : 8pm to 9.30pm >> സൗത്ത് ആഫ്രിക്ക : 9pm to 10.30pm >> ഇസ്രായേൽ : 9pm to 10.30pm >> സൗദി : 10pm to 11.30pm. >> ഇന്ത്യ 11. 30 pm
Image: /content_image/Events/Events-2021-07-17-00:30:03.jpeg
Keywords: സെഹിയോ
Content: 16740
Category: 1
Sub Category:
Heading: ഡല്‍ഹിയില്‍ തകര്‍ത്ത ദേവാലയം പുനഃസ്ഥാപിക്കും, ക്രൈസ്തവര്‍ക്ക് നീതി ഉറപ്പാക്കും: അരവിന്ദ് കേജരിവാള്‍
Content: ന്യൂഡല്‍ഹി: ഡല്‍ഹി ഛത്തര്‍പുര്‍ അന്ധേരിയ മോഡില്‍ ക്രൈസ്തവ ദേവാലയം തകര്‍ത്ത സംഭവത്തില്‍ ദേവാലയം പുനഃസ്ഥാപിക്കാനും അതുവഴി ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായത്തിന് നീതി ലഭ്യമാക്കാനും താൻ പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉറപ്പുനല്‍കി. ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതെന്ന് രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ ജൂലൈ 16 വെള്ളിയാഴ്ച, ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറൽ മോൺ. ജോസഫ് ഓടനാട്ട്, പള്ളി വികാരി ഫാ. ജോസ് കന്നുകുഴി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എ.സി. വിൽസൺ, ഇടവക പ്രതിനിധി സണ്ണി തോമസ്, മാതൃവേദി പ്രതിനിധി ഡിജി വിജി എന്നിവർ മുഖ്യമന്ത്രിയെ സന്ദർശിച്ച് വിഷയം ഉന്നയിക്കുകയായിരിന്നു. ഇക്കാര്യത്തിൽ ഉടനടി ഇടപെടണമെന്നും പള്ളി പുനസ്ഥാപിക്കണമെന്നും അവർ ആവശ്യപെട്ടു. രൂപത ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാനോ വർഗീയവൽക്കരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ നീതി ആവശ്യമാണെന്നും ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രസ്താവിച്ചു. പള്ളി നഷ്ടപ്പെട്ട ഇടവക സമൂഹത്തോട് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പള്ളി പുനസ്ഥാപിക്കാനും അതുവഴി ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായത്തിന് നീതി ലഭ്യമാക്കാനും താൻ പരമാവധി ശ്രമിക്കുമെന്നുമായിരിന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇതിനിടെ പള്ളി പൊളിച്ചത് ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ബ്ലോക്ക് വികസന അധികൃതര്‍ ആണെന്നു കേജരിവാള്‍ സമ്മതിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യും. വിശ്വാസീ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കേജരിവാള്‍, സംഭവത്തിന്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് (ജൂലൈ 12) നാനൂറോളം കുടുംബങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിശ്വാസികള്‍ കഴിഞ്ഞ പത്തു വര്‍ഷമായി വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് ശുശ്രൂഷകള്‍ക്കുമായി ആശ്രയിച്ചിരിന്ന ലാദോസ് സെറായി ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം സര്‍ക്കാര്‍ അധികൃതര്‍ തകർത്തത്. പള്ളി പൊളിച്ച സംഭവം ഡൽഹി എൻ‌ സി‌ ആറിലും രാജ്യത്തുടനീളവും നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായി. നശിപ്പിക്കപ്പെട്ട പള്ളി സന്ദർശിക്കാൻ സമീപ പ്രദേശങ്ങളിൽ നിന്നും ഇടവകകളിൽ നിന്നും നൂറുകണക്കിന് ആളുകൾ ദിവസവും വരുന്നുകൊണ്ടിരിക്കുകയും രാജ്യത്തുടനീളം, പ്രത്യേകിച്ച് രൂപതയുടെ എല്ലാ ഇടവകകളിലും പ്രതിഷേധം ശക്തമാവുകയും ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-17-08:41:38.jpg
Keywords: പള്ളി
Content: 16741
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ ഒന്‍പതാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്ന്‌ (ജൂലൈ 17 ശനിയാഴ്ച)
Content: കത്തോലിക്ക വിശ്വാസ സത്യങ്ങള്‍ ഏറ്റവും ലളിതവും ആധികാരികവുമായ രീതിയില്‍ ആയിരങ്ങള്‍ക്ക് പകര്‍ന്നുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഒന്‍പതാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്നു (ജൂലൈ 17 ശനിയാഴ്ച ) നടക്കും. 'പ്രവാചകശബ്ദം' നേതൃത്വം നല്‍കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. ക്ലാസിന്റെ ഒന്‍പതാം ഭാഗം ഇന്നു ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. വിവിധ സെക്ടുകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവും സെക്ടുകളുടെ വികലമായ കാഴ്ചപ്പാടുകളും പ്രൊട്ടസ്റ്റന്റ് നിലപാടുകളിലെ വൈരുദ്ധ്യങ്ങളും ഇന്നത്തെ സെഷനില്‍ പ്രത്യേകം പങ്കുവെയ്ക്കും. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം ശരാശരി മുന്നൂറോളം പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ചോദ്യോത്തര വേളയും പഠനസെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/News/News-2021-07-17-10:16:43.jpg
Keywords: വത്തി