category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സഹനങ്ങളെ കൃപകളാക്കിയ സ്പെയിനിലെ കുഞ്ഞ് മിഷ്ണറിയുടെ ജീവിതം കേന്ദ്രമാക്കി ഡോക്യുമെന്ററി പുറത്തിറങ്ങി
Contentമാഡ്രിഡ്: ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി രോഗാവസ്ഥയിലെ വേദനകളും പീഡകളും സമർപ്പിച്ച തെരേസിറ്റ കാസ്റ്റിലോ ഡി ഡിയേഗോ എന്ന സ്പാനിഷ് 'മിഷ്ണറി പെൺകുട്ടിയുടെ' ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു. ബ്രെയിൻ ട്യൂമർ ബാധിച്ച രോഗാവസ്ഥയിലും വേദനകളെ പുണ്യങ്ങളായി കണ്ട് അത് ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടി സമര്‍പ്പിച്ച തെരേസിറ്റയുടെ ജീവിതകഥ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിന്നു. 2021 മാർച്ച് ഏഴാം തീയതി തന്റെ പത്താം വയസ്സിലാണ് തെരേസിറ്റ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്. ഇ യു കെ മേം ഫൗണ്ടേഷനും, എച്ച് എം ടെലിവിഷനും ചേർന്നാണ് ഡോക്യുമെൻററി നിർമ്മിച്ചിരിക്കുന്നത്. ഇതിൽ തെരേസിറ്റയുടെ മാതാപിതാക്കളായ തെരേസയും, എഡ്‌വേഡും തങ്ങളുടെ അനുഭവം വിവരിക്കുന്നുണ്ട്. തെരേസിറ്റയെ റഷ്യയിൽ നിന്ന് ദത്തെടുത്ത സംഭവവും, സ്പെയിനിലെ മാഡ്രിഡിൽ ആദ്യകാലങ്ങളിൽ അവൾ ചെലവിട്ടത് എങ്ങനെയെന്നും, പ്രാർത്ഥനയോടും, ദൈവ വിശ്വാസത്തോടും കാണിച്ച തീക്ഷ്ണതയും മാതാപിതാക്കൾ തുറന്നുപറയുന്നു. ബ്രെയിൻ ട്യൂമർ നീക്കം ചെയ്യാനായി വിവിധ ശസ്ത്രക്രിയകൾ നടത്തിയപ്പോൾ തെരേസിറ്റ അനുഭവിച്ച വേദനയും ഡോക്യുമെന്ററിയില്‍ പ്രതിപാദ്യ വിഷയമാകുന്നുണ്ട്. ആത്മാക്കളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാനുള്ള തെരേസിറ്റയുടെ ശ്രമത്തിന് അന്ത്യമില്ലായെന്ന് പറഞ്ഞുവെച്ചുക്കൊണ്ടാണ് ഡോക്യുമെന്ററി സമാപിക്കുന്നത്. ലോക രോഗീ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 11-ന് മാഡ്രിഡ് അതിരൂപതയുടെ എപ്പിസ്കോപ്പല്‍ വികാരിയായ ഫാ. ഡോണ്‍ ഏഞ്ചല്‍ കാമിനോ ലാമേല മാഡ്രിഡിലെ ആശുപത്രി സന്ദര്‍ശിച്ചതോടെയാണ് തെരെസിറ്റയുടെ കഥ ആദ്യമായി പുറംലോകം അറിയുന്നത്. താന്‍ ഈശോയെ അഗാധമായി സ്നേഹിക്കുന്നുണ്ടെന്നും ഒരു പ്രേഷിതയാകാവാനുള്ള തന്റെ ചിരകാല അഭിലാഷവും ഈ കുഞ്ഞ് മാലാഖ അന്ന് അദ്ദേഹത്തോട് പങ്കുവെച്ചു. ഈ ആഗ്രഹത്തിന് മുന്നില്‍ ആദ്യം പതറിപ്പോയെങ്കിലും ഫാ. ഡോണ്‍ ഏഞ്ചല്‍ കാമിനോ ഉടനെ മറുപടി നല്‍കി. സഭയുടെ ഔദ്യോഗിക മിഷ്ണറിയായി നിയമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം അന്ന് ഉച്ചകഴിഞ്ഞ് ഉടനെ തന്നെ മിഷ്ണറി കുരിശോടുകൂടിയ നിയമന സര്‍ട്ടിഫിക്കറ്റ് പെണ്‍കുട്ടിയ്ക്കു കൈമാറി. ബ്രെയിന്‍ ട്യൂമറുമായുള്ള 3 വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം പൂര്‍ത്തിയാക്കി മാര്‍ച്ച് 7 ഞായറാഴ്ച ദൈവസന്നിധിലേക്ക് അവള്‍ യാത്രയായി. പത്താം വയസിലായിരിന്നു ഈ കുഞ്ഞ് മാലാഖയുടെ അന്ത്യം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=F4xXsc3Qb9s
Second Video
facebook_link
News Date2021-07-16 12:49:00
Keywordsമിഷ്ണ, സ്പാനി
Created Date2021-07-16 12:50:15