Content | കോട്ടയം അതിരൂപതയിലെ കൈപ്പുഴയിൽ 1928 ജൂലൈ മൂന്നാം തീയതി പൂതത്തിൽ തൊമ്മിയച്ചനാൽ സ്ഥാപിതമായ ഒരു സന്യാസിനി സമൂഹമാണ് Sisters of St. Joseph's Congregation (SJC). അവന്റെ മഹത്വത്തിന്റെയും കരുണയുടെയും ശുശ്രൂഷയിൽ ജീവിക്കുക എന്നതാണ് വിശുദ്ധ യൗസേപ്പിതാവിന്റെ സ്വർഗ്ഗീയ മധ്യസ്ഥതയിൽ സ്ഥാപിതമായിരിക്കുന്ന ഈ സമർപ്പിത സമൂഹത്തിന്റെ ആപ്തവാക്യം.
യൗസേപ്പിതാവിന്റെ മൂന്നു സ്വഭാവ സവിശേഷതകൾ ഈ സന്യാസ സമൂഹത്തിന്റെ പേരിൽത്തന്നെയുണ്ട്. Solitude ( ഏകാന്തത ) Justice (നീതി) Compassionate Love ( അനുകമ്പാർദ്ര സ്നേഹം ) എന്നിവയാണവ. തീവ്രമായ ഏകാന്തതയിൽ ദൈവൈക്യത്തിലായിരുന്ന യൗസേപ്പിതാവ് ദൈവ നീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അനുകമ്പാർദ്രമായ സ്നേഹമായി സ്വയം മാറുകയാണ് ചെയ്തത്. ഈ ചൈതന്യം തന്നെയാണ് ഈ അർപ്പിത സഭയിലെ സന്യാസിനികൾ അശരണർക്കും ആലംബഹീനർക്കുമായി തിരിച്ചു നൽകുന്നത്.
വെല്ലുവിളികൾ നിറഞ്ഞ ലോകത്തിൽ മറ്റുള്ളവരെ മുറിപ്പെടുത്താതെ അപകീർത്തിപ്പെടുത്താതെ ജീവിക്കണമെങ്കിൽ യൗസേപ്പിതാവിന്റെ മുകളിൽ പറഞ്ഞ മൂന്നു ഗുന്നങ്ങളും നാം സ്വന്തമാക്കണം.
|