Content | വത്തിക്കാന്‍ സിറ്റി/ബെര്‍ലിന്‍: ജർമ്മനിയില്‍ അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ജനങ്ങള്‍ക്ക് സാന്ത്വനവും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. വെള്ളപ്പൊക്കത്തെ തുടര്‍ന്നു കാണാതായവർക്കും മുറിവേറ്റവര്‍ക്കും പ്രകൃതിദുരന്തത്തിൻറെ ഫലമായി വസ്തുവകകൾ നഷ്ടപ്പെട്ടവർക്കും വേണ്ടി പാപ്പ പ്രത്യേകം പ്രാർത്ഥിക്കുന്നുവെന്ന്‍ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, ജർമ്മനിയുടെ പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ സ്റ്റയിൻമയറിന് അയച്ച സാന്ത്വന സന്ദേശത്തില്‍ കുറിച്ചു. അടിയന്തിര രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ചാരെയും പാപ്പാ ആദ്ധ്യാത്മികമായി സന്നിഹിതനാണെന്നും ദൈവികസഹായവും സംരക്ഷണവും അപേക്ഷിക്കുന്നുവെന്നും പാപ്പയ്ക്കു വേണ്ടി കർദ്ദിനാൾ പരോളിൻ അയച്ച കത്തില്‍ പറയുന്നു.
അതേസമയം ഒരു നൂറ്റാണ്ടിലെ ഏറ്റവും കനത്ത മഴ പെയ്ത പടിഞ്ഞാറൻ, തെക്കൻ ജർമ്മനിയിലെ മുഴുവൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. നൂറിലധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. മേഘസ്ഫോടനത്തിന് സമാനമായ രീതിയിലാണ് മഴ പെയ്തതെത്തന്നും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ജലം ഒരു സ്ഥലത്ത് തന്നെ പെയ്തത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദുരന്ത പ്രദേശങ്ങളില്‍ നിന്ന് ഏതാണ്ട് ആയിരത്തിമുന്നൂറോളം പേരെ കാണാതായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|