Contents
Displaying 16421-16430 of 25119 results.
Content:
16792
Category: 18
Sub Category:
Heading: ലൂസി കളപ്പുരയ്ക്കലിന് കോണ്‍വന്റില്‍ പോലീസ് സംരക്ഷണം നല്‍കാനാവില്ല: വീണ്ടും ഹൈക്കോടതി
Content: കൊച്ചി: ലൂസി കളപ്പുരയ്ക്കല്‍ വയനാട് കാരക്കമല എഫ് സി സി കോണ്‍വന്റില്‍ തുടരുന്ന പക്ഷം പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്നു ഹൈക്കോടതി. പോലീസ് സംരക്ഷണം അനുവദിക്കമെന്നാവശ്യപ്പെട്ട് ലൂസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കോണ്‍വന്റില്‍ തന്നെ ഹര്‍ജിക്കാരി തുടരുന്നത് തര്‍ക്കം രൂക്ഷമാക്കാന്‍ മാത്രമേ കാരണമാകൂവെന്നു കോടതി പറഞ്ഞു. ലൂസി കളപ്പുരയ്ക്കലിന് കോണ്‍വന്റില്‍ താമസം തുടരാനാവുമോയെന്നതു സംബന്ധിച്ചു മാനന്തവാടി മുന്‍സിഫ് കോടതി തീരുമാനം എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ദാരിദ്രം, അനുസരണം എന്നീ സന്യാസ വ്രതങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നു ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്താക്കിക്കൊണ്ട് മഠം അധികൃതര്‍ ഉത്തരവിറക്കിയത്. ഇത് വത്തിക്കാന്‍ ശരിവെച്ചെങ്കിലും മഠം വിട്ടൊഴിയില്ലെന്ന നിലപാടിലാണ് ലൂസി.
Image: /content_image/India/India-2021-07-23-09:31:47.jpg
Keywords: ലൂസി

16793
Category: 18
Sub Category:
Heading: ന്യുനപക്ഷ സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
Content: തിരുവനന്തപുരം: ജനസംഖ്യാ അടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും നഷ്ടമുണ്ടാകാത്ത വിധത്തില്‍ ന്യുനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസിലെ ജനസംഖ്യ ആധാരമാക്കി ബന്ധപ്പെട്ട എല്ലാ സമുദായങ്ങള്‍ക്കും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മുസ്ലിം 26.56%, ക്രിസ്ത്യന്‍ 18.38%, ബുദ്ധര്‍ 0.01%, ജൈനര്‍ 0.01%, സിക്ക് 0.01 ശതമാനമുള്ളത്. ഇതിനെ 100 ആയി കണക്കാക്കിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന മുസ്ലിം വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിന്റെ എണ്ണത്തിലോ തുകയിലോ കുറവുണ്ടാകാതിരിക്കണമെങ്കില്‍ സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുണ്ട്. ഇതിനായി ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും നിര്‍ദേശിച്ചു. അധിക തുകയ്ക്കുള്ള അനുമതിക്കായി വിശദ നിര്‍ദേശം ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ അടിയന്തരമായി സര്‍ക്കാരിനു സമര്‍പ്പിക്കണം. കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാടിസ്ഥാനത്തില്‍ നല്‍കാന്‍ തീരുമാനിച്ചത്. കാലകാലങ്ങളായി ക്രൈസ്തവര്‍ അനുഭവിച്ചുക്കൊണ്ടിരിന്ന വിവേചനത്തിന് ഇതോടെ അറുതിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-23-09:41:12.jpg
Keywords: ന്യൂനപക്ഷ

16794
Category: 1
Sub Category:
Heading: ക്യൂബയിലെ ജനാധിപത്യ പ്രക്ഷോഭം: ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കൻ മെത്രാൻ സമിതി
Content: വാഷിംഗ്ടണ്‍ ഡിസി: ക്യൂബയിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിൽ അമേരിക്കൻ മെത്രാൻ സമിതി ക്യൂബയിലെ മെത്രാൻ സമിതിക്കും, ക്യൂബൻ ജനതയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ജോസ് ഗോമസും നീതിക്കും സമാധാനത്തിനുമായുള്ള അമേരിക്കൻ മെത്രാൻ സമിതിയുടെ കീഴിലുള്ള കമ്മിറ്റി അധ്യക്ഷൻ ഡേവിഡ് മല്ലോയിയുമാണ് ക്യൂബയിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുകൊണ്ട് സംയുക്ത പ്രസ്താവന ഇറക്കിയത്. ഉപരോധം ഏർപ്പെടുത്തിയത് കൊണ്ടോ, വെല്ലുവിളിച്ചതു കൊണ്ടോ പ്രശ്നപരിഹാരം സാധ്യമാകില്ലെന്നും, മറിച്ച് പ്രശ്നങ്ങൾ പരസ്പരം കേട്ട്, പൊതുവായ ധാരണയിലെത്തി, എല്ലാ പൗരന്മാരുടെയും സഹായത്തോടുകൂടി തക്കതായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും മെത്രാന്മാർ ചൂണ്ടിക്കാട്ടി. അനുരഞ്ജനത്തിലൂടെ സമാധാനം സാധ്യമാക്കാൻ അമേരിക്കൻ സർക്കാരിനോട് മെത്രാൻ സമിതി ആഹ്വാനം ചെയ്തു. ക്യൂബയുടെ വളർച്ചയ്ക്കും, മാറ്റത്തിനും വേണ്ടി, പതിറ്റാണ്ടുകളായി സാംസ്കാരിക, വാണിജ്യ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് വത്തിക്കാനോടും, ക്യൂബൻ മെത്രാൻമാരോടും അമേരിക്കൻ മെത്രാന്മാരും ആവശ്യപ്പെട്ട് വരുന്ന കാര്യമാണ്. ക്യൂബയിലെ ജനതയ്ക്ക് വേണ്ടി മാധ്യസ്ഥം വഹിക്കാൻ പരിശുദ്ധ കന്യകാമറിയത്തോട് തങ്ങൾ പ്രാർത്ഥിക്കുന്നതായും അമേരിക്കൻ മെത്രാന്മാർ പറഞ്ഞു. ഏതാനും നാളുകൾക്കു മുമ്പ് തീവ്രവാദം വളർത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ക്യൂബയെ അമേരിക്ക ഉൾപ്പെടുത്തിപ്പോൾ അമേരിക്കൻ മെത്രാൻ സമിതി അതിനെ വിമർശിച്ചിരുന്നു. ആരോഗ്യരംഗത്ത് ക്യൂബ വലിയ പ്രതിസന്ധിയെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. കോവിഡ്-19 കേസുകൾ കൂടുതലുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൊന്നാണ് ക്യൂബ. ഇതിനിടയിൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭം ആരോഗ്യ മേഖലയെ കൂടുതൽ പ്രശ്നങ്ങളിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ഭക്ഷണ സാധനങ്ങളുടെയും മരുന്നിന്റെയും ദൗർലഭ്യവും, കോവിഡ് അനാസ്ഥയും മറ്റനവധി പ്രശ്നങ്ങളുമാണ് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ പ്രക്ഷോഭത്തിന് ഇറങ്ങുവാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. \#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-23-09:54:38.jpg
Keywords: ക്യൂബ

16795
Category: 12
Sub Category:
Heading: കത്തോലിക്കാസഭ എന്തുക്കൊണ്ട് വനിതാ പൗരോഹിത്യം അനുവദിക്കുന്നില്ല? ഉത്തരമിതാ..!
Content: കത്തോലിക്കാസഭ എന്തുക്കൊണ്ട് വനിതാ പൗരോഹിത്യം അനുവദിക്കുന്നില്ല. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1994ൽ പുറത്തിറക്കിയ Ordinatio Sacerdotalis എന്ന പേരിലുള്ള പ്രബോധന രേഖയിൽ ഇതിനു മൂന്ന് കാരണങ്ങളാണ് പറയുന്നത്. ഒന്ന് - ഈശോ തന്റെ അപ്പസ്തോല സംഘത്തിലേക്ക് സ്ത്രീകളെ തിരഞ്ഞെടുത്തില്ല. രണ്ട് സഭയുടെ ഇതുവരെയുള്ള പാരമ്പര്യം. മൂന്ന് സ്ത്രീകൾക്ക് പൗരോഹിത്യം നല്കാത്തത് ദൈവത്തിന്റെ പദ്ധതിപ്രകാരമാണ് എന്നുള്ള സഭയുടെ ഇടമുറിയാത്ത പ്രബോധനം ( നമ്പർ 4 ). നാം ശ്രദ്ധിക്കേണ്ട പ്രധാനകാര്യം വനിതകൾക്ക് പൗരോഹിത്യം നല്കുകയില്ല എന്നല്ല സഭ പറയുന്നത്. മറിച്ച് വനിതകൾക്ക് പൗരോഹിത്യം നല്കാനുള്ള അധികാരം സഭക്കില്ല എന്നാണ്. വനിതാപൗരോഹിത്യത്തെക്കുറിച്ചുള്ള സഭയുടെ വിവിധ കാലങ്ങളിലുള്ള പ്രബോധനം താഴെ പരാമർശിക്കുന്ന സഭാരേഖകളിൽ കാണാം: Ordinatio Sacerdotalis ( John Paul II , 1994 ), Responsum ad Du bium (Congregation for the Doctrine of the Faith, 1996 ), Letter Concerning the CDF Reply ( Joseph Ratzinger,1996 ), Inter Insignores (Congregation for the Doctrine of the Faith, 1976). സ്ത്രീകൾക്ക് പൗരോഹിത്യം നല്കാത്തത് അവരെ രണ്ടാംതരം വ്യക്തികളായി കാണാൻ ഇടയാക്കില്ലേ എന്ന ചോദ്യം പ്രസക്തമാണ്. ദൈവമാതാവും സഭയുടെ അമ്മയുമായ മറിയത്തിനു പുരോഹിത സ്ഥാനം ഈശോ നല്കിയില്ല. അവളാണ് സകല വൈദികരുടെയും രാജ്ഞിയായി വണങ്ങപ്പെടുന്നത്. അതുകൊണ്ട് വ്യക്തിമഹത്വത്തിന്റെയോ ലിംഗപദവിയുടെയോ വിഷയമല്ല ശുശ്രൂഷാപൗരോഹിത്യം . ശുശ്രൂഷക്കുള്ള ഒരു വിളിയാണ്. പക്ഷേ, സാമൂഹിക അധികാരത്തിന്റെ അടയാളമായി പൗരോഹിത്യം മാറിയപ്പോഴാണ് സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട ഒരു അവകാശമായി ശുശ്രൂഷാപൗരോഹിത്യം കാണപ്പെടാൻ തുടങ്ങിയത്. മാത്രവുമല്ല, യഥാർത്ഥ ക്രിസ്തു ശിഷ്യനോ ശിഷ്യയോ ആയിരിക്കുക എന്നതാണ് പ്രധാനം. അല്ലാതെ സഭയിൽ എന്ത് ശുശ്രൂഷാപദവി വഹിക്കുന്നു എന്നതല്ല. എല്ലാ ശിഷ്യന്മാരും, പുരോഹിത - അത്മായ വ്യത്യാസമില്ലാതെ, സുവിശേഷം പ്രസംഗിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാ വിശ്വാസികളും ക്രിസ്തുവിന്റെ ബലിയർപ്പിക്കുന്നു. എന്നാൽ വിശ്വാസ സമൂഹത്തിലെ എല്ലാ ശുശ്രൂഷകളുടെയും നേതൃസ്ഥാനം വഹിക്കുന്നയാൾ എന്ന നിലയിൽ പുരോഹിതർക്ക് ബലിയർപ്പണത്തിലും നേതൃസ്ഥാനമുണ്ട്. സഭയിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം വൈദികരിൽ നിക്ഷിപ്തമാകുമ്പോൾ പൗരോഹിത്യം മോഹ മൂല്യമുള്ള സ്ഥാനമായി കാണപ്പെടും. എന്നാൽ സ്ത്രീകൾ ഉൾപ്പെടുന്ന സഭാസമൂഹത്തെ ശുശ്രൂഷിക്കുന്ന ഒരു വിളിയായി കണ്ടാൽ സഭയിലെ പല ശുശ്രൂഷാവിളികളിലൊന്നായി - അപ്പസ്തോലന്മാരും സുവിശേഷകരും പ്രവാചകരും പ്രബോധകരും ഇടയന്മാരും രോഗശാന്തി നല്കുന്നവരും- ( 1 കോറി 12:28 ) പൗരോഹിത്യത്തെ മനസ്സിലാക്കാൻ കഴിയും. അപ്പസ്തതോലവിളി പിൻപറ്റുന്ന പൗരോഹിത്യം ഒഴികെ ബാക്കിയെല്ലാ ശുശ്രൂഷാസ്ഥാനങ്ങളും സ്ത്രീകൾക്കുമുള്ളതാണ്. -- കടപ്പാട്: വിശ്വാസവഴിയിലെ സംശയങ്ങള്‍** #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/QuestionAndAnswer/QuestionAndAnswer-2021-07-23-13:36:26.jpg
Keywords: വനിത

16796
Category: 10
Sub Category:
Heading: 'ഇൻ ഗോഡ് വി ട്രസ്റ്റ്' എഴുത്ത് ഇനി വാഹനങ്ങളിൽ: വെർജീനിയയിലെ നഗര കൗൺസിൽ പ്രമേയം പാസാക്കി
Content: വെർജീനിയ: 'ഇൻ ഗോഡ് വി ട്രസ്റ്റ്' ബാനർ നഗരത്തിലെ വാഹനങ്ങളിൽ ഉപയോഗിക്കാനുള്ള പ്രമേയം വെർജീനിയൻ നഗരസഭാ കൗൺസിൽ പാസാക്കി. ചെസപീക്ക് നഗരസഭയിലെ അംഗങ്ങളാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഐക്യകണ്ഠേന സുപ്രധാന പ്രമേയം പാസാക്കിയത്. വോട്ടെടുപ്പ് വീക്ഷിക്കാൻ എത്തിയവർ കയ്യടിയോടു കൂടി തീരുമാനത്തെ വരവേറ്റു. ആളുകളെ ഐക്യത്തിലേക്ക് കൊണ്ടുവരാൻ വേണ്ടിയുള്ള ഒരു ആരോഗ്യപരമായ ദേശീയത വളർത്തിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നഗരസഭാ കൗൺസിൽ അംഗം ഡോൺ കാരി ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വർക്കിനോട് പറഞ്ഞു. സമൂഹം തമ്മിലുള്ള ബന്ധം വളർത്താൻ 'ഇൻ ഗോഡ് വി ട്രസ്റ്റ്' ബോർഡുകൾ സഹായകരമാകുമെന്ന് കഴിഞ്ഞ ആഴ്ചയും കാരി വ്യക്തമാക്കിയിരുന്നു. 'ഇൻ ഗോഡ് വി ട്രസ്റ്റ്' ആപ്തവാക്യം 2016ൽ നഗരസഭാ ചേംബറിൽ സ്ഥാപിക്കാൻ അംഗങ്ങൾ ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നുവെന്നും അതിനാൽ ചൊവ്വാഴ്ച പാസാക്കിയ പ്രമേയം പുതിയ സംഭവമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1950കളിലാണ് ഇത് അമേരിക്കയുടെ ഔദ്യോഗിക ആപ്തവാക്യമായി തെരഞ്ഞെടുക്കപ്പെടുന്നതെന്നും ഡോൺ കാരി ഓർത്തെടുത്തു. നഗരത്തിലെ കാറുകളിൽ ബോർഡ് സ്ഥാപിക്കാൻ ഏകദേശം ഒരു വർഷത്തോളം എടുക്കുമന്നാണ് കരുതപ്പെടുന്നത്. വാഹനങ്ങളുമായി ആളുകൾ അറ്റകുറ്റപ്പണികൾ നടത്താൻ എത്തുമ്പോഴും, പുതിയ വാഹനം വാങ്ങുമ്പോഴും ബോർഡുകൾ സ്ഥാപിച്ച് നൽകുമെന്നാണ് അധികൃതര്‍ പറയുന്നത്. 1956 ജൂലൈ 30നാണ് ആദ്യമായാണ് അമേരിക്കയില്‍ 'ഇന്‍ ഗോഡ് വി ട്രസ്'റ്റ് നാഷ്ണല്‍ മോട്ടോയായി അംഗീകരിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-23-15:33:45.jpg
Keywords: അമേരിക്ക, ദൈവം

16797
Category: 24
Sub Category:
Heading: ലൂസി കളപ്പുര: സമൂഹവും നിയമപാലകരും തിരിച്ചറിയാതെ പോകുന്ന ചില സത്യങ്ങൾ
Content: സ്വന്തം ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കും പിന്നാലെ നടക്കുന്ന ഒരു വ്യക്തിയുടെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു, അവർക്ക് നീതി വാങ്ങി കൊടുക്കണം എന്ന ആവശ്യം ഉയരുമ്പോൾ ചില പച്ചയായ യാഥാർഥ്യങ്ങൾ ആരും കണ്ടില്ല എന്ന് നടിക്കുന്നു: മാനന്തവാടി കാരക്കമലയിലെ എഫ്സിസി കോൺവെൻ്റിൽ ലൂസി കളപ്പുരയോടൊപ്പം ജീവിക്കുന്ന മറ്റ് ആറ് സിസ്റ്റേഴ്സിൻ്റെ സഹനങ്ങളും, അവർ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും. കഴിഞ്ഞ മൂന്നുനാലു വർഷങ്ങളായി ഏതെല്ലാം വിധത്തിൽ ഈ ആറ് കന്യാസ്ത്രീകളുടെ മൗലിക അവകാശങ്ങൾ ചവിട്ടി മെതിയ്ക്കപ്പെട്ടിട്ടുണ്ട്? സത്യത്തിൽ മറ്റാരെക്കാളും ഈ കന്യാസ്ത്രീകൾ അനുദിനവും നിന്ദനത്തിൻ്റെയും അവഹേളനത്തിൻ്റെയും കള്ളക്കഥകളുടെയും കൂരമ്പുകൾ ആഞ്ഞു തറയ്ക്കപ്പെട്ട് നിശബ്ദമാക്കപ്പെട്ടുപോയ ബലിയാടുകൾ അല്ലേ? കഴിഞ്ഞ മൂന്നുവർഷമായി ശാന്തമായി അവർക്ക് ഒന്ന് ഉറങ്ങുവാൻ കഴിഞ്ഞിട്ടുണ്ടോ? അന്തിചർച്ചകളും ദീർഘദൂരയാത്രകളും കഴിഞ്ഞ് രാത്രിയുടെ ഏതോ യാമങ്ങളിൽ കയറിവരുന്ന ഒരു സഹസന്യാസിനി ചാനലുകളിൽകൂടിയും സോഷ്യൽമീഡിയവഴിയും വിളിച്ചുകൂവുന്ന നിന്ദനങ്ങളും പരിഹാസങ്ങളും കേട്ട് കണ്ണുകൾ നിറയാതിരിക്കാൻ എന്തേ ആ കന്യാസ്ത്രീകളുടെ ഹൃദയങ്ങൾ കരിങ്കല്ലുകൾ ആണോ? അതോ ലൂസി കളപ്പുരയുടെ ഹൃദയം മാത്രമാണോ മാംസളമായിട്ടുള്ളത്? കാരക്കാമല മഠത്തിൽ നടക്കുന്ന ഓരോ ചലനവും ഒപ്പിയെടുക്കാൻ തുറന്നു പിടിച്ച മൊബൈൽ ക്യാമറയുമായി ഒരു വ്യക്തി മുന്നിലും പിന്നിലും ഉള്ളപ്പോൾ ആ സഹസന്യാസിനിമാർക്ക് ഒന്നു സമാധാനമായി ജീവിക്കാൻ സാധിച്ചിട്ടുണ്ടോ? തീൻമേശയിൽ പോലും തങ്ങളുടെ സ്വകാര്യത ഹനിക്കത്തക്ക വിധത്തിൽ മൊബൈൽ ക്യാമറ ഓൺ ആക്കി ലൂസി കളപ്പുര നിരന്തരം ഒപ്പിയെടുത്തിരുന്ന വീഡിയോകൾ കണ്ടു സംതൃപ്തിയടഞ്ഞ കപട നവോത്ഥാന നായികാ - നായകന്മാരെ എന്ത് പേര് ചൊല്ലിയാണ് വർണ്ണിക്കേണ്ടത്? ലൂസി കളപ്പുരയെ കാണാൻ മാധ്യമപ്രവർത്തകർ അടക്കം പലരും രാപകലില്ലാതെ കയറിയിറങ്ങുന്ന ആ കൊച്ചുമഠത്തിൽ ശാന്തമായി ഒന്ന് പ്രാർത്ഥിക്കുവാനോ പരസ്പരം തങ്ങളുടെ ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാനോ ആ സഹസന്യാസിനിമാർക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് നിങ്ങൾ ആരെങ്കിലും എപ്പോഴെങ്കിലും ഒന്നു ചിന്തിച്ചിട്ടുണ്ടോ? അഞ്ചക്ക ശമ്പളം മേടിക്കുന്ന ഒരു അധ്യാപികയാണ് താനെന്ന് അഭിമാനിക്കുമ്പോൾ ലൂസി കളപ്പുര മറന്നുപോകുന്ന ഒരു സത്യമുണ്ട്, വെന്ത ചോറിന് പിന്നിൽ എരിഞ്ഞടങ്ങിയ കനലുകൾ ഉണ്ട് എന്ന പച്ചയായ യാഥാർത്ഥ്യം. വയറുനിറച്ച് പ്രഭാതഭക്ഷണം കഴിച്ച് ഉച്ചയ്ക്കുള്ള ടിഫിൻ ബോക്സുമായി സ്കൂളിൽ പോകാനും പിന്നെ സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ ചൂടാറാത്ത ഭക്ഷണം വയറുനിറച്ച് കഴിക്കുവാനും സാധിച്ചത് സഹസന്യാസിനികളുടെ അധ്വാനം മൂലമാണെന്ന സത്യം മറന്നല്ലേ ഇതുവരെ ജീവിച്ചത്? കാരക്കാമല മഠത്തിലെ അടുക്കളയിൽ തീക്കനലിൻ്റ ചൂടേറ്റ് തളർന്ന സഹോദരിമാരെ ആരോപണത്തിൻ്റെ ശരങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചപ്പോഴല്ലേ ആ മഠത്തിൽ രണ്ട് അടുക്കള ഉയർന്നുവന്നത്? കഴിഞ്ഞ 25 വർഷമായി സ്വായത്തമാക്കിയ ശീലങ്ങളിൽ വ്യതിയാനം സംഭവിച്ച്, സ്വയം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിൻ്റെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞപ്പോളല്ലേ സ്വയാവബോധം ഉണ്ടായത്? "പറമ്പുകിളയ്ക്കലും പശുവിനെ നോക്കലും ചാണകം വാരലും എച്ചിൽ പാത്രങ്ങൾ" കഴുകലുമൊക്കെയായി പകലന്തിയോളം പണിയെടുത്താലും മറ്റുള്ളവരുടെ ഔദാര്യത്തിൽ ജീവിക്കുന്നവർ" എന്ന ലൂസി കളപ്പുരയുടെ വാക്കുകൾ തന്നെ ഈ ലോകത്തോട് വിളിച്ചു പറയുന്ന പരമമായ സത്യം, പതിനഞ്ചാം വയസ്സിൽ FCC സന്യാസ സമൂഹത്തിലേക്ക് കടന്നുവന്ന ഒരു കിളുന്ത് പെൺകുട്ടിയെ ഹൈസ്കൂൾ ടീച്ചർ എന്ന പദവിയിൽ എത്തിക്കാൻ സാധിച്ചത് നിരവധി പാവപ്പെട്ട കന്യാസ്ത്രീമാരുടെ കഠിനാധ്വാനം ചെയ്ത് കിട്ടിയ എണ്ണിചുട്ട അപ്പം പോലുള്ള ചില്ലിക്കാശ് കൂട്ടി വച്ചതിനാലാണ്. ലൂസിയെയും ലൂസിയെപ്പോലുള്ള FCC യിലെ മറ്റ് പലരെയും ഉന്നത വിദ്യാഭ്യാസത്തിന് വിട്ടത് ഇങ്ങനെ സ്വരുക്കൂട്ടിയ വരുമാനം ചേർത്ത് വച്ചാണ്. വിവിധ സ്ഥാനമാനങ്ങൾ അലങ്കരിക്കുമ്പോൾ തങ്ങളുടെ വിജയത്തിന് പിന്നിൽ കഠിനാധ്വാനം ചെയ്ത പാവപ്പെട്ട കന്യാസ്ത്രീമാരെ പലരും മറന്നു പോവുകയും സന്യാസഭവനങ്ങളുടെ അകത്തളങ്ങളിൽ അവർ ചെയ്യുന്ന എളിയ പ്രവർത്തികളെ പുച്ഛത്തോടെ കാണുകയും കളിയാക്കുകയും തങ്ങൾ കൊണ്ടുവരുന്ന അഞ്ചക്ക ശമ്പളത്തിൻ്റെ മേന്മയെക്കുറിച്ച് വാതോരാതെ വർണ്ണിക്കുകയും ചെയ്യുന്നതിനെ വിരോധാഭാസം എന്നല്ലാതെ എന്താണ് പറയുക. "മാസാമാസം വലിയ തുകകൾ അധികാരികളുടെ കൈകളിലേയ്ക്ക് ഏൽപ്പിച്ചു കൊടുക്കാൻ ഗതിയില്ലാത്ത ആയിരക്കണക്കിന് കന്യാസ്ത്രീകളുണ്ട് ഇവിടുത്തെ മഠങ്ങളിൽ" എന്ന് ലൂസിയുടെ നാവ് തന്നെ മൊഴിയുമ്പോൾ അവർ മറന്ന് പോയ സത്യമാണ് 'തങ്ങളുടെ കഠിനാധ്വാനം കൊണ്ട് നിങ്ങളെ അധ്യാപനം എന്ന തൊഴിൽ ചെയ്യാൻ പര്യാപത്മാക്കിയ അവരോടുള്ള കടമ തന്നെയായിരുന്നു മരുന്നും ഭക്ഷണവും തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് സഹായിക്കുക' എന്നുള്ളത്. "എച്ചിൽ പാത്രം കഴുകുക" എന്ന ആ പ്രയോഗത്തിൽ നിന്ന് തന്നെ മനസ്സിലാകും സഹസന്യാസിനിമാരുടെ അധ്വാനങ്ങളെ ലൂസി കളപ്പുര ഏത് കണ്ണുകൾ കൊണ്ടാണ് കണ്ടിരുന്നത് എന്ന്. വികസിതരാജ്യമോ, ദരിദ്രരാജ്യമോ ആയി കൊള്ളട്ടെ ഈ ലോകത്തിലെ ഏത് കോണിലുമുള്ള ഓരോ കുടുംബത്തിലും ലൂസിയുടെ ഭാഷയിൽ എച്ചിൽ പാത്രങ്ങൾ കഴുകുകയും തറ തുടയ്ക്കുകയും ചെയ്യുന്ന ലക്ഷകണക്കിന് അമ്മമാരും ഭാര്യമാരും സഹോദരിമാരും ഉണ്ട്. അവരിൽ ഒരുവൾ തന്നെയാണ് സന്യാസസഭകളുടെ അകത്തളങ്ങളിലും പാത്രം കഴുകുകയും തറ തുടയ്ക്കുകയും ചെയ്യുന്ന കന്യാസ്ത്രീയും. സന്യാസവസ്ത്രം ധരിച്ചതുകൊണ്ട് ഇവർ മാനത്തു നിന്ന് പൊട്ടിവീണ അമാനുഷികർ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഏത് ജോലിക്കും അതിൻ്റേതായ മേന്മയുണ്ട്, എല്ലാവരും ഡോക്ടർമാരോ എഞ്ചിനീയർമാരോ അല്ലെങ്കിൽ അധ്യാപകരോ മാത്രം ആയിരിക്കുകയും തങ്ങളുടെ തെഴിലിൻ്റെ ഭാഗമായ കാര്യങ്ങൾ മാത്രമേ ചെയ്യൂ എന്നും വാശിപിടിച്ചാൽ ഈ ലോകത്തിൻ്റെ അവസ്ഥ എന്തായിരിക്കും..? ഒരു പക്ഷെ മറ്റ് ജീവിതാന്തസുകളിൽ ഉള്ളവർ ഒരു പരിധിവരെ ഇപ്രകാരം ചിന്തിച്ചേക്കാമെങ്കിൽ പോലും സന്യാസിനികൾ ഒരിയ്ക്കലും അങ്ങനെയാവില്ല. ഏത് തൊഴിൽ തിരഞ്ഞെടുത്തവർ ആയാലും അത് ഒരു സന്യാസിനിയോ സന്യാസിയോ ആയാൽ, അവർ ആയിരിക്കുന്ന ഭവനത്തിൽ എല്ലാവരും എല്ലാ അർത്ഥത്തിലും തുല്യരാണ്, അതാണ് യഥാർത്ഥ സന്യാസ ജീവിതം. #{black->none->b->സ്നേഹപൂർവ്വം, സി. സോണിയ തെരേസ് ഡി. എസ്. ജെ. }# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-07-23-16:40:17.jpg
Keywords: സന്യാസ, സമര്‍

16798
Category: 18
Sub Category:
Heading: "ഫാ. സ്റ്റാൻ സ്വാമി: നീതിക്കുവേണ്ടിയുള്ള പോരാട്ട ചരിത്രത്തിലെ നാഴികക്കല്ല്": വെബിനാറുമായി കെസിബിസി
Content: കൊച്ചി: ഫാ. സ്റ്റാൻ സ്വാമിയ്ക്കു മാനുഷിക നീതി ഉറപ്പുവരുത്തുന്നതില്‍ രാജ്യത്തിലെ ഭരണസംവിധാനങ്ങൾ പരാജയപ്പെട്ടത് ഗൗരവമായി വിശകലനം ചെയ്യുവാന്‍ വെബിനാറുമായി കെസിബിസി ജാഗ്രത കമ്മീഷൻ. സമത്വവും നീതിയും ഉറപ്പുവരുത്തിക്കൊണ്ടുള്ള സാമൂഹിക സമുദ്ധാരണം ലക്ഷ്യംവയ്ക്കുന്ന കത്തോലിക്കാ പ്രേഷിത പ്രവർത്തനത്തെകുറിച്ചും, ആനുകാലിക ഇന്ത്യയിൽ ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തിയെക്കുറിച്ചും, വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്യുന്ന സൂം വെബിനാറാണ് കെസിബിസി ജാഗ്രത കമ്മീഷൻ കെസിഎംഎസിന്റെയും, ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഇന്റർനാഷണലിന്റെയും സഹകരണത്തോടെ ഞായറാഴ്ച (ജൂലൈ 25) സംഘടിപ്പിക്കുന്നത്. കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. മോഡറേറ്റർ ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് ആയിരിക്കും. ജസ്റ്റിസ് കുര്യൻ ജോസഫ് (സുപ്രീം കോടതി മുൻ ജസ്റ്റിസ്), റവ. ഡോ. ബിനോയ് പിച്ചളക്കാട്ട് എസ് ജെ (ഡയറക്ടർ, LIPI), അഡ്വ. ബിനോയ് വിശ്വം എം പി, ഡോ. വിനോദ് കെ ജോസ് (എക്സിക്യൂട്ടിവ് എഡിറ്റർ, കാരവൻ മാഗസിൻ) എന്നിവർ വിഷയാവതരണങ്ങൾ നടത്തും. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, റവ. ഡോ. എം കെ ജോർജ്ജ് എസ് ജെ (റീജണൽ അസിസ്റ്റന്റ്, ജെസ്യൂട്ട് കൂരിയ, റോം), റവ. ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി (കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി), ഫാ. ബേബി ചാലിൽ എസ് ജെ ( TUDI മുൻ ഡയറക്ടർ), ഡോ. ജാൻസി ജെയിംസ് ( മുൻ വൈസ് ചാൻസലർ, എം ജി യൂണിവേഴ്‌സിറ്റി) തുടങ്ങിയവർ സംസാരിക്കും. കെസിബിസി ജാഗ്രത കമ്മീഷൻ ചെയർമാൻ, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ സമാപന സന്ദേശം നല്‍കും. വെബിനാർ ലൈവായി ജാഗ്രത കമ്മീഷൻ യൂട്യൂബ് ചാനലിൽ ലഭ്യമായിരിക്കും. സൂം വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, വിശദാംശങ്ങൾ തുടങ്ങിയവ +91 7594900555 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ സന്ദേശം അയച്ച് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
Image: /content_image/India/India-2021-07-23-18:59:22.jpg
Keywords: കെസിബിസി

16799
Category: 1
Sub Category:
Heading: 'കത്തോലിക്ക വിശ്വാസം കൂട്ടുപിടിച്ച്' ഭ്രൂണഹത്യയെ ന്യായീകരിച്ച് സ്പീക്കര്‍ നാന്‍സി പെലോസി: വിമര്‍ശനവുമായി സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത
Content: വാഷിംഗ്‌ടണ്‍ ഡി.സി: സ്വന്തം കത്തോലിക്ക വിശ്വാസത്തെ ഉദ്ധരിച്ചുകൊണ്ട് അബോര്‍ഷന് ഫെഡറല്‍ ഫണ്ടിംഗ് ലഭ്യമാക്കുന്നതിനെ പിന്തുണച്ച് പരാമര്‍ശം നടത്തിയ യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിക്കു മറുപടിയുമായി സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോരെ ജെ. കോര്‍ഡിലിയോണ്‍. നിഷ്കളങ്കരായ മനുഷ്യ ജീവനുകളുടെ കൊലപാതകത്തെ പിന്തുണക്കുകയും, അതോടൊപ്പം താനൊരു ഭക്തയായ കത്തോലിക്കയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്തയുടെ പ്രതികരണം ആരഭിക്കുന്നത്. ജീവിക്കുവാനുള്ള അവകാശം മൗലീകമാണ്. കത്തോലിക്കര്‍ ഒരിക്കലും മനുഷ്യരുടെ മൗലീക അവകാശങ്ങളെ എതിര്‍ക്കുകയില്ലായെന്നും ഗര്‍ഭഛിദ്രം ഒരു ആരോഗ്യപ്രശ്നവും പാവപ്പെട്ട സ്ത്രീകള്‍ക്ക് ഗുണകരവുമാണെന്ന പുകമറ സൃഷ്ടിക്കുന്നത് കാപട്യത്തിന്റെ അടയാളമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. കൊല്ലപ്പെടുന്ന കുഞ്ഞിനെ കുറിച്ച് എന്താണ് പറയുവാനുള്ളത്? പാവപ്പെട്ട സ്ത്രീകള്‍ക്ക് യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് നല്‍കുന്നതിനെ കുറിച്ച് എന്താണ് പറയുവാനുള്ളത്? ജീവനെ തിരഞ്ഞെടുക്കുന്നതില്‍ അവരെ സഹായിച്ചോ? മെത്രാപ്പോലീത്ത ചോദ്യമുയര്‍ത്തി. ഒരു കുരുന്നു ജീവനെ ഈ ലോകത്തേക്ക് കൊണ്ടുവരുവാന്‍ പ്രോലൈഫ് അനുകൂലികളായ വിശ്വാസികള്‍ക്ക് മാത്രമേ കഴിയുവെന്നും, അവര്‍ക്ക് മാത്രമാണ് പാവപ്പെട്ട സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികള്‍ സ്വന്തം ഉദരത്തില്‍ വെച്ച് തന്നെ കൊല്ലപ്പെടാതിരിക്കുവാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ കാണിച്ചുകൊടുക്കുവാന്‍ കഴിയുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. “ഈ സുപ്രധാന സേവനം ചെയ്യുന്ന എന്റെ സഹകത്തോലിക്കരോടായി ഞാന്‍ പറയുന്നു, ഭക്തരായ കത്തോലിക്കര്‍ എന്ന് വിളിക്കപ്പെടുവാന്‍ യോഗ്യതയുള്ളത് നിങ്ങള്‍ക്ക് മാത്രമാണ്” എന്ന് പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്തയുടെ പ്രതികരണം അവസാനിക്കുന്നത്. ആഴ്ചതോറുമുള്ള പ്രസ് കോണ്‍ഫ്രന്‍സിന്റെ ഭാഗമായി ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈഡ് ഭേദഗതി റദ്ദാക്കുന്നതിനെ താന്‍ പിന്തുണക്കുന്നുണ്ടെന്നും അഞ്ചു കുട്ടികളുടെ അമ്മയായ താന്‍ ഒരു കടുത്ത കത്തോലിക്കാ വിശ്വാസിയാണെന്നും പെലോസിയുടെ ഈ വിവാദ പരാമര്‍ശം. അബോര്‍ഷനുകള്‍ക്ക് അമേരിക്കയിലെ നികുതിദായകാരുടെ പണം ഉപയോഗിക്കുവാന്‍ അനുവദിക്കുന്ന ബില്ലിന് ഈ സമീപകാലത്താണ് ഹൗസ് ഓഫ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റി അംഗീകാരം നല്‍കിയത്. 1976 മുതല്‍ പിന്തുടര്‍ന്നു വരുന്ന ഫെഡറല്‍ നയമായ ഹൈഡ് ഭേദഗതിയെ നിരാകരിക്കുന്നതാണ് ഈ ബില്‍. 2022 സാമ്പത്തിക വര്‍ഷത്തിലെ ബൈഡന്റെ ബജറ്റ് അപേക്ഷയിലും ഹൈഡ് ഭേദഗതി ഉള്‍പ്പെടുത്തിയിട്ടില്ല. 1973-ലെ റോയ് വി.വേഡ് കേസിനെ തുടര്‍ന്ന്‍ അബോര്‍ഷന്‍ ദേശവ്യാപകമായി നിയമപരമാക്കപ്പെട്ടതിന് ശേഷം ഫെഡറല്‍ ഫണ്ട് അബോര്‍ഷന് ചിലവഴിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് പ്രാബല്യത്തില്‍ വരുത്തിയ ഭേദഗതിയാണ് ഹൈഡ് ഭേദഗതി. ഹൈഡ് ഭേദഗതി നിലനിര്‍ത്തണമെന്ന്‍ അമേരിക്കന്‍ മെത്രാന്‍ സമിതി ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിനായി സമര്‍പ്പിക്കുന്ന പരാതിയില്‍ ഇതിനോടകം തന്നെ 1,30,000 പേര്‍ ഒപ്പിട്ടിട്ടുണ്ട്. അബോര്‍ഷന്‍ അനുകൂലികളായ രാഷ്ട്രീയക്കാരോട് ദിവ്യകാരുണ്യ സ്വീകരണത്തിന്റെ കാര്യത്തില്‍ വിവേചനം പാടില്ലെന്ന് വത്തിക്കാന്‍ പറഞ്ഞതായി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പെലോസി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ വിമര്‍ശനവുമായി കോര്‍ഡിലിയോണ്‍ മെത്രാപ്പോലീത്തയും രംഗത്തെത്തിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-23-22:39:03.jpg
Keywords: ഗര്‍ഭഛിദ്ര

16800

Image: /content_image/News/News-2021-07-23-20:10:11.jpg
Keywords: ഗര്‍ഭഛിദ്ര, അബോര്‍

16801
Category: 1
Sub Category:
Heading: മതപരിവര്‍ത്തന നിരോധന നിയമ മറവില്‍ യുപിയില്‍ ഈ മാസം അറസ്റ്റ് ചെയ്തത് 30 ക്രൈസ്തവരെയെന്ന് റിപ്പോര്‍ട്ട്
Content: മുംബൈ: ഉത്തര്‍പ്രദേശിലെ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ നിരവധി ക്രൈസ്തവര്‍ അറസ്റ്റിലാകുന്നതായി റിപ്പോര്‍ട്ട്. ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐ.സി.സി) സാധു ശ്രീനിവാസ് ഗൗതം എന്ന ക്രിസ്ത്യാനിയെ ഉദ്ധരിച്ചുക്കൊണ്ട് തയാറാക്കിയ വാര്‍ത്ത ചൂണ്ടിക്കാട്ടി ഏഷ്യന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഗംഗാപൂരില്‍ 7 പേരുടെ അറസ്റ്റിനാധാരമായ സംഭവം നടന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചു കൂടിയ ക്രൈസ്തവരുടെ കൂട്ടായ്മയിലേക്ക് അതിക്രമിച്ച് കയറിയ ഇരുപത്തിയഞ്ചോളം പേരടങ്ങിയ ഹിന്ദുത്വവാദികള്‍ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ ഹിന്ദുക്കളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് മതപരിവര്‍ത്തനം നടത്തി എന്നാരോപിക്കുകയായിരുന്നെന്ന് ഗൗതം പറഞ്ഞതായി ഐ.സി.സി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്കെതിരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത അക്രമികള്‍ തന്നെ അവിടെവെച്ച് കൊല്ലുവാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും പോലീസെത്തി തങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും അവിടെവെച്ച് മതപരിവർത്തന നിരോധനം ലംഘിച്ച കുറ്റത്തിന് താനുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് ഹൈന്ദവ വിശ്വാസത്തിലേക്ക് തിരികെ വരണമെന്ന് അവര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഗൗതം പറയുന്നു. ജൂലൈ 21-ന് ഒരു അനാഥാലയം നടത്തിക്കൊണ്ടിരുന്ന പാസ്റ്ററേയും, അദ്ദേഹത്തിന്റെ ഭാര്യയേയും അന്യായമായി അറസ്റ്റ് ചെയ്ത് തടവിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനാഥാലയത്തിലെ കുട്ടികളുടെ മേല്‍നോട്ടം പോലീസ് ഏറ്റെടുത്തിരിക്കുകയാണ്. ജൂലൈ മാസത്തില്‍ ഇതുവരെ 30 ക്രിസ്ത്യാനികളാണ് ഈ നിയമത്തിന്റെ പേരില്‍ അറസ്റ്റിലായിരിക്കുന്നതെന്നും ഐസിസി റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണ്‍ ആസ്ഥാനമായ പ്രമുഖ അന്താരാഷ്ട്ര സന്നദ്ധ സംഘടന ഓപ്പണ്‍ ഡോഴ്സ് പുറത്തുവിട്ട 'വേള്‍ഡ് വാച്ച് ലിസ്റ്റ്' റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-23-22:25:31.jpg
Keywords: ഭാരത, പീഡന