Contents

Displaying 16451-16460 of 25119 results.
Content: 16822
Category: 1
Sub Category:
Heading: കുടുംബ വര്‍ഷത്തില്‍ വലിയ കുടുംബങ്ങള്‍ക്ക് വലിയ സമ്മാനവുമായി പാലാ രൂപത
Content: പാലാ: കൂടുതല്‍ മക്കളുള്ള കുടുംബങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങളുമായി പാലാ രൂപതയുടെ മാതൃകാപരമായ ഇടപെടല്‍. ഇന്നലെ മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പ്രഥമ ആഗോള ദിനത്തിന്റെ ഭാഗമായി നടത്തിയ സൂം മീറ്റിംഗിലാണ് നാലോ അതില്‍ കൂടുതലോ മക്കളുള്ള കുടുംബങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചത്. ഒരു കുടുംബത്തിൽ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലായിലെ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ സ്കോളര്‍ഷിപ്പോടെ പഠനം, രണ്ടായിരത്തിനു ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് പാലാ രൂപത ഫാമിലി അപ്പോസ്തോലേറ്റ് വഴി പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം തുടങ്ങീ നിരവധി ആനുകൂല്യങ്ങളാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കുടുംബത്തിലെ നാലു മുതലുള്ള കുട്ടികളുടെ പ്രസവ ചിലവ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയിലും സൗജന്യം, ഒരു കുടുംബത്തിലെ നാലാമതും തുടർന്നും ജനിക്കുന്ന യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചേർപ്പുങ്കൽ മാർ സ്ലീവാ കോളേജ് ഓഫ് നഴ്സിങ്ങിൽ സൗജന്യ പഠനം തുടങ്ങീ ആനുകൂല്യങ്ങളും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബവര്‍ഷാചരണം കൂടി കണക്കിലെടുത്താണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ശ്രദ്ധേയമായ പ്രഖ്യാപനം നടത്തിയതെന്ന് രൂപത ഫാമിലി അപ്പോസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍ 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു. രൂപതയ്ക്കു കീഴിലുള്ളവര്‍ക്കാണ് സഹായം ലഭിക്കുക. അടുത്ത മാസം മുതല്‍ സഹായം നല്‍കുന്നത് ആരംഭിക്കുവാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബറിലാണ് ഫ്രാന്‍സിസ് പാപ്പ കുടുംബവര്‍ഷ പ്രഖ്യാപനം നടത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 19ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ആരംഭിച്ച കുടുംബ വർഷാചരണം 2022 ജൂൺമാസം റോമിൽ നടക്കുന്ന കുടുംബങ്ങളുടെ സംഗമത്തോടെയാണ് സമാപിക്കുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-26-19:07:54.jpg
Keywords: പാലാ
Content: 16823
Category: 4
Sub Category:
Heading: അന്നായും ജോവാക്കിമും പിന്നെ യൗസേപ്പിതാവും
Content: ബൈബിളിൽ പരാമർശിക്കുന്നില്ലങ്കിലും ക്രിസ്തീയ പാരമ്പര്യമനുസരിച്ചു പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളും ഈശോയുടെ വല്യപ്പനും വല്യമ്മയുമാണ് വിശുദ്ധ ജോവാക്കിമും വിശുദ്ധ അന്നയും. അവരുടെ തിരുനാളാണ് ജൂലൈ ഇരുപത്തിയാറാം തിയതി. എഡി രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷം എന്ന അപ്രമാണിക ഗ്രന്ഥത്തിൽ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്കു ലഭിക്കുന്നത്. രണ്ടു പേരും ദാവീദിന്റെ ഗോത്രത്തില്‍ ജനിച്ചവരാണ്. യൗസേപ്പിതാവും ദാവീദിന്റെ വംശത്തിൽപ്പെട്ടവനായിരുന്നു. "ജോസഫ്‌ ദാവീദിന്റെ കുടുംബത്തിലുംവംശത്തിലുംപെട്ടവനായിരുന്നതിനാല്‍" (ലൂക്കാ 2 : 4) യൗസേപ്പിതാവിന്റെ ലുത്തിനിയായിലെ ആദ്യ അഭിസംബോധനയും ദാവീദിന്റെ വിശിഷ്ട സന്താനമേ (Proles David) എന്നാണ്. ദാവീദിന്റെ വംശത്തിൽപ്പെട്ടവർ എന്ന നിലയിൽ അന്നയും ജോവാക്കീമും യൗസേപ്പിതാവും ദൈവ വാഗ്ദാനത്തിൽ വിശ്വസിക്കുന്നവരും പ്രത്യാശയുടെ മനുഷ്യരുമാണ്. അനുഗ്രഹം അവകാശമാക്കാൻ വിളിക്കപ്പെട്ടവരും ദൈവാനുഗ്രഹത്തിന്റെ നിർച്ചാലുകളുമാണ് അവർ. ദൈവമാതാവിന്റെ അമ്മയായ അന്നാ എന്നപേരിന്റെ അര്‍ത്ഥം തന്നെ അനുഗ്രഹദായക എന്നത്രേ. അവളുടെ വാര്‍ദ്ധക്യത്തിലാണ് മറിയം ജനിച്ചത്. മറിയത്തിന്റെ വിശ്വസ്തനായ ഭർത്താവും സംരക്ഷകനും എന്ന നിലയിലും ദൈവപുത്രന്റെ വളർത്തു പിതാവും ദൈവ പിതാവിന്റെ ഭൂമിയിലെ പ്രതിനിധി എന്ന നിലയിലും യൗസേപ്പിതാവും അനുഗ്രഹദായകൻ ആയി മാറുന്നു ക്രിസ്തീയ കുടുംബങ്ങളുടെ മധ്യസ്ഥരെന്ന നിലയിൽ ജോവാക്കിമിന്റെയും അന്നയുടെയും യൗസേപ്പിതാവിന്റെയും മദ്ധ്യസ്ഥയിൽ നമുക്കു ആശ്രയിക്കാം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2021-07-26-20:17:25.jpg
Keywords: ജോസഫ, യൗസേ
Content: 16824
Category: 18
Sub Category:
Heading: നാടിന്റെ വികസന കാര്യങ്ങളിൽ ക്രൈസ്തവരുടെ ഉദാരത തുടരണം: ദേശീയ പാത വിഷയത്തില്‍ തുറന്ന നിലപാടുമായി കെ‌സി‌ബി‌സി
Content: കൊച്ചി രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി അതുല്യമായ സംഭാവനകൾ നൽകിയിട്ടുള്ള ക്രൈസ്തവ സമൂഹം നാടിന്റെ സമകാലിക ആവശ്യങ്ങളിലും ഉദാരതയോടെ സഹകരിക്കണമെന്നു കെസിബിസി പ്രസിഡന്റും സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ദേശീയപാത വികസനത്തിനും ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തോടു പ്രതികരിക്കുകയായിരുന്നു കേരള ഇന്റർ ചർച്ച് കൗണ്‍സിൽ ചെയർമാൻ കൂടിയായ കർദ്ദിനാൾ. രാജ്യത്തിന്റെ സമഗ്രവികസനത്തിനു വിവിധ സേവനമേഖലകളിൽ ക്രൈസ്തവ സമൂഹം നല്‍കിയിട്ടുള്ളതും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്. നാടിന്റെ വികസന ആവശ്യങ്ങളോട് എന്നും ഉദാരമായി പ്രതികരിച്ചിട്ടുള്ളവരാണ് ഇന്നാട്ടിലെ ക്രൈസ്തവർ. ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണകേന്ദ്രം നിർമിക്കാൻ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പള്ളിത്തുറ ഇടവക ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലം വേണമെന്ന ആവശ്യമുയർന്നു. ബഹിരാശ ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയെ സാക്ഷിനിർത്തി അന്നത്തെ തിരുവനന്തപുരം രൂപതാദ്ധ്യക്ഷൻ ബിഷപ് പീറ്റർ ബർണാഡ് പെരേര നടത്തിയ ആഹ്വാനപ്രകാരം വി മഗ്ദലേനയുടെ നാമത്തിലുള്ള ദേവാലയം വിട്ടുകൊടുത്ത പള്ളിത്തുറ ഇടവക ജനം കവരുടെ ഉദാരതയുടെ നേർസാക്ഷ്യമാണ്. മുൻ രാഷ്ട്രപതി ആദരണീയനായ എ. പി. ജെ. അബ്ദുൾകലാം തന്റെ പ്രസംഗങ്ങളിൽ ഇക്കാര്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ദേശീയപാതയുടെ വികസനത്തിൽ മാത്രമല്ല, നാടിന്റെ വർദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾക്കു വേണ്ടിയാണെങ്കിലും ക്രൈസ്തവസഭാവിഭാഗങ്ങളും അതിനു തയ്യാറാകണമെന്നു കർദ്ദിനാൾ ആലഞ്ചേരി ആഹ്വാനം ചെയ്തു. ചരിത്ര പ്രാധാന്യമുള്ളവയും കൂടുതൽ വിശ്വാസികൾ പ്രയോജനപ്പെടുതുമായ ആരാധനാലയങ്ങളുടെ നിലനിൽപ്പിനെ ബാധിക്കാത്ത രീതിയിൽ വിവേകത്തോടെ വികസനപദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാർ ശ്രദ്ധിക്കേണ്ടതുമുണ്ട്. ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിൽ 2013-ലെ ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാര പുനരധിവാസനിയമം കൃത്യമായും സമയബന്ധിതമായും നടപ്പിലാക്കുവാൻ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ ശ്രദ്ധിക്കണമെന്നും മാർ ആലഞ്ചേരി ആവശ്യപ്പെട്ടു. സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുമ്പോഴും ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. ദേശീയപാത -ന്റെ വികസനത്തിനായി കേന്ദ്രത്തിരിക്കുന്ന സ്ഥലം വിട്ടുകൊടുത്ത പൊതുസമൂഹത്തിനു നല്ല മാതൃക നൽകിയ കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രഭാരവാഹികളെ അനുമോദിച്ച കർദിനാൾ സമാനമായ സാഹചര്യങ്ങളിൽ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും പത്രകുറിപ്പിലൂടെ ആഹ്വാനം ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-26-21:41:27.jpg
Keywords: കെ‌സി‌ബി‌സി
Content: 16825
Category: 18
Sub Category:
Heading: മുത്തശ്ശീ മുത്തച്ഛൻമാരുടെ ജീവിതമാതൃക പുതുതലമുറയ്ക്കു പ്രചോദനം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കാക്കനാട്: ദൈവസാന്നിധ്യത്തിലും പ്രാർത്ഥനയിലും അടിസ്ഥാനമാക്കിയുള്ള മുത്തശ്ശീ, മുത്തച്ഛൻമാരുടെ ജീവിത മാതൃക ഇന്നത്തെ തലമുറയുടെ പ്രചോദനമെന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. സീറോമലബാർ സഭയിലെ മുത്തശ്ശീ, മുത്തച്ഛൻമാർക്കും മുതിർന്നവർക്കുമായുള്ള പ്രഥമ ആഗോള ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്നവരുടെ പരിചരണം സമൂഹത്തെ കൂടുതൽ ആരോഗ്യകരവും ശക്തവുമാക്കുമെന്നും കർദ്ദിനാൾ പറഞ്ഞു. മുതിർന്നവരും മാതാപിതാക്കളും വലിയ ഒരു നിധിശേഖരമാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പൂർവ്വികർ പകർന്നു തന്ന പ്രാർത്ഥനകളിലും സ്വപ്‍നങ്ങളിലും ഓർമ്മകളിലും അടിസ്ഥാനമാക്കിയാകണം സമൂഹം വളരേണ്ടതെന്ന് സിനഡൽ കമ്മീഷൻ അംഗവും കാഞ്ഞിരപ്പിള്ളി രൂപതാധ്യക്ഷനുമായ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ഫാ. ജോസഫ് പുത്തൻപുരക്കൽ കപ്പൂച്ചിൻ മുഖ്യപ്രഭാഷണം നടത്തി. കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ആന്റണി മൂലയിൽ, ഫാ. ഫിലിപ്പ് വട്ടയത്തിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മുത്തശ്ശീമുത്തച്ഛൻമാരുടെ പ്രതിനിധികൾ, ദമ്പതികൾ, ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ്, പ്രോലൈഫ്, ഫാമിലി അപ്പോസ്റ്റലേറ്റ്, മാതൃവേദി, കുടുംബകൂട്ടായ്‍മ, ലൈറ്റി ഫോറം സംഘടനകളുടെ സഭാതല ഭാരവാഹികൾ എന്നിവർ ഓൺലൈൻ കോൺഫറൻസിൽ പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ദിനാചരണം.
Image: /content_image/India/India-2021-07-27-07:35:35.jpg
Keywords: ആലഞ്ചേരി
Content: 16826
Category: 1
Sub Category:
Heading: പൗരോഹിത്യ വിളിയും ദൗത്യവും ഓര്‍മ്മിപ്പിച്ച് പരാഗ്വേയിൽ ദേശീയ വൈദികവാരം
Content: തെക്കേ അമേരിക്കന്‍ രാജ്യമായ പൗരോഹിത്യ വിളിയും ദൗത്യവും ഓര്‍മ്മിപ്പിച്ച് പരാഗ്വേയിൽ ദേശീയ വൈദികവാരം നടന്നു. ദേശീയ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 19 മുതൽ 22 വരെയുള്ള തീയതികളിലാണ് ആചരണം സംഘടിപ്പിച്ചത്. പൗരോഹിത്യത്തിന്റെ ദാനവും ദൗത്യവും നാം എപ്പോഴും ഓർക്കണമെന്നും ഇത് വിശ്വാസത്തിൽ കൂടുതൽ കൂടുതൽ വളരാൻ സഹായിക്കുമെന്നും അജപാലന പരിപാലന വിഭാഗത്തിന്റെ തലവനായ മോൺ. വേത്രോ കോളർ വാരാചരണസമാപനത്തിൽ പറഞ്ഞു. മഹാമാരിക്കാലത്തിൽ ദരിദ്രർ അനുഭവിച്ച ആത്മീയവും ഭൗതീകവുമായ ആവശ്യങ്ങളോടു പൂർണ്ണമായി സഹകരിച്ച വൈദികരെ നന്ദിയോടെ അനുസ്മരിച്ച മെത്രാൻ സമിതിയുടെ അധ്യക്ഷൻ മോൺ. അഡാൽ ബെർത്തോ മാർട്ടിനെസ്സ് ഫ്ലോറസ് പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന നേരത്ത് എല്ലാറ്റിലുമുപരിയായി ക്രൂശിതനെ ആശ്ലേഷിക്കാനും ആവശ്യപ്പെട്ടു. വൈദികര്‍ അവരുടെ വൈകാരികവും, മാനസികവും, ശാരീരികവുമായ സുസ്ഥിതിയെ അവഗണിക്കരുതെന്നും കാരണം അവയും തുടർന്നുകൊണ്ടിരിക്കുന്ന രൂപീകരണത്തിന്റെ ഭാഗമാണെന്നും മോൺ. അഡാൽ ബെർത്തോ മാർട്ടിനെസ്സ് ഫ്ലോറസ് പറഞ്ഞു. തങ്ങളുടെ സേവനത്തിനിടയിൽ മരണം വരിച്ചവർക്കു അദ്ദേഹം കൃതഞ്ജത അര്‍പ്പിച്ചു. പരിചിന്തനം, പ്രാർത്ഥന, സാഹോദര്യം, സൗഹൃദം എന്നിവയിലൂടെ നിരന്തരമായ രൂപികരണം വളർത്തിയെടുക്കാൻ അദ്ദേഹം വൈദികരോട് ആഹ്വാനം ചെയ്തു. പരാഗ്വേയിലെ ബഹുഭൂരിപക്ഷവും കത്തോലിക്ക വിശ്വാസമാണ് പിന്തുടരുന്നത്. 2018 ജൂലൈ മുതൽ ഓഗസ്റ്റ് വരെ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 88 ശതമാനവും കത്തോലിക്ക വിശ്വാസമുള്ളവരാണെന്ന് അവകാശപ്പെട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-27-07:57:24.jpg
Keywords: പൗരോഹിത്യ
Content: 16827
Category: 1
Sub Category:
Heading: നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാര്‍ അവശിഷ്ടങ്ങളല്ല, അമൂല്യമായ അപ്പക്കഷണങ്ങള്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മുത്തശ്ശീ മുത്തച്ഛൻമാരുടെ പ്രഥമ ദിനാചരണത്തില്‍ മുത്തശ്ശീമുത്തച്ഛൻന്മാരെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന ശക്തമായ സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ. നമ്മുടെ മുത്തശ്ശീമുത്തച്ഛൻമാരും വൃദ്ധരും ജീവിതത്തിൽ ഉപേക്ഷിക്കേണ്ട അവശിഷ്ടങ്ങൾ അല്ലായെന്നും നമുക്ക് നഷ്ടപ്പെട്ടു പോയ 'ഓർമ്മയുടെ സുഗന്ധവുമായി' ജീവന്റെ മേശയിൽ ഇനിയും നമ്മെ പുഷ്ടിപ്പെടുത്താൻ കഴിവുള്ള അമൂല്യമായ അപ്പക്കഷണങ്ങളാണെന്ന് പാപ്പ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചു വരുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് വിശ്രമം നൽകാനായി നവസുവിശേഷവൽക്കരണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ റീനോ ഫിസിക്കെല്ലായുടെ മുഖ്യകാർമ്മീകത്വത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേയാണ് പാപ്പയുടെ സന്ദേശം വായിച്ചത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ അപ്പം വർദ്ധിപ്പിക്കൽ അത്ഭുതം ആസ്പദമാക്കിയാണ് പാപ്പ സന്ദേശം പങ്കുവെച്ചത്. പരിശുദ്ധ പിതാവ് തയ്യാറാക്കിയ വചനപ്രഘോഷണത്തിൽ ജനക്കൂട്ടത്തിന്റെ വിശപ്പറിഞ്ഞ യേശുവിന്റെ നോട്ടവും, അപ്പം പങ്കുവയ്ക്കലും, ബാക്കി വന്നത് നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനാവശ്യപ്പെട്ടതും വിശദീകരിച്ച പാപ്പ ഇതിനെ ബന്ധപ്പെടുത്തി മുത്തശ്ശീമുത്തച്ഛന്മാരുടെ സമൂഹത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യം വരച്ചുകാട്ടി. കാണുക, പങ്കു വയ്ക്കുക, സംരക്ഷിക്കുക എന്നീ മൂന്ന് ക്രിയാപദങ്ങളിൽ ചുരുക്കിക്കൊണ്ടായിരിന്നു പാപ്പായുടെ സന്ദേശം. ഇന്ന് നമ്മൾ എങ്ങനെയാണ് നമ്മുടെ മുത്തശ്ശീ മുത്തച്ഛൻമാരെ കാണുന്നതെന്ന ചോദ്യം ഉയർത്തിയ പാപ്പ, ഇന്നത്തെ സ്വകാര്യ തിരക്കുകൾക്കിടയിൽ അവരെ ഒന്നു നോക്കാനും, അഭിവാദനം ചെയ്യാനും, പുണരാനും നേരം കാണാത്തതും പരസ്പരം തിരിച്ചറിയാൻ കഴിയാത്ത മനോഭാവവും തന്നെ വേദനിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു. ദൈവത്തിന്റെ കണ്ണിൽ ഒരു അജ്ഞാതരായ ജനക്കൂട്ടമല്ല വിശപ്പും ദാഹവുമുള്ള വ്യക്തികളാണുള്ളത്. നമ്മുടെ ജീവിതങ്ങളിലേക്ക് നോക്കി നമ്മെ മനസ്സിലാക്കുകയും ഓരോരുത്തരുടേയും ആവശ്യങ്ങളെ തിരിച്ചറിയുകയും ചെയ്യുന്ന ആനോട്ടമാണ് യേശുവിന്റെത് പാപ്പാ വെളിപ്പെടുത്തി. ഇതേ നോട്ടമാണ് നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാരും മുതിർന്നവരും നമ്മുടെ ജീവിതത്തിലേക്ക് നോക്കിയതെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു. നമ്മൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ അവർ നമ്മെ അങ്ങനെയാണ് കരുതലോടെ നോക്കിയത്. അവരുടെ കഠിനമായ ജോലിയിലും സഹനങ്ങളിലും അവർ നമുക്കായി നേരം കണ്ടെത്തി. നമ്മൾ തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും ജീവിത വെല്ലുവിളികളിൽ ഭയചകിതരായി നിന്നപ്പോഴും അവർ നമ്മെ മനസ്സിലാക്കുകയും സ്നേഹത്തോടും കരുതലോടും കൂടെ നമ്മുടെ വളർച്ചയിൽ സഹായിക്കുകയും ചെയ്തു. ആ സ്നേഹമാണ് നമ്മെ യുവത്വത്തിലേക്ക് വളർത്തിയത്. നമ്മുടെ ജീവിതം പുഷ്ടി പിടിപ്പിച്ച നമ്മുടെ മുത്തശ്ശീ മുത്തച്ഛൻമാർ ഇന്ന് നമ്മുടെ സ്നേഹത്തിനും കരുതലിനും സാമിപ്യത്തിനുമായി തീക്ഷ്ണമായി ആഗ്രഹിക്കുകയാണ്. നമ്മെ യേശു കാണുന്നതുപോലെ നമുക്ക് കണ്ണുകളുയർത്തി അവരെ കാണാം. ജനക്കൂട്ടം ഭക്ഷിച്ചു കഴിഞ്ഞപ്പോൾ മിച്ചം വന്ന അപ്പം ഒന്നും കളയാതെ ശേഖരിക്കാൻ യേശു ആവശ്യപ്പെടുന്നതു നമ്മുക്ക് സുവിശേഷത്തില്‍ കാണാം. നമുക്കാവശ്യമുള്ളതിനേക്കാൾ നമുക്ക് തരികയും ഒന്നും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്ന ദൈവഹൃദയത്തെയാണ് കാണാവുന്നത്. ഒരു അപ്പകഷണം ഒരു ചെറിയ കാര്യമായി തോന്നിയേക്കാം എന്നാൽ ദൈവത്തിന്റെ കണ്ണിൽ ഒന്നും എറിഞ്ഞു കളയേണ്ടവയല്ല. എല്ലാറ്റിലുമുപരി ഒരു വ്യക്തിയും ഒരിക്കലും തഴയപ്പെടേണ്ടതല്ല. അതിനാൽ ശേഖരിക്കുക, ശ്രദ്ധയോടെ കരുതുക, സംരക്ഷിക്കുക, എന്ന ഈ പ്രവാചകവിളി നമ്മിലും നമ്മുടെ സമൂഹത്തിലും നാം കേൾപ്പിക്കണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ദിവ്യബലി മദ്ധ്യേ ഫ്രാൻസിസ് പാപ്പ തയ്യാറാക്കിയ പ്രഭാഷണം മോൺ. ഫിസിക്കെല്ലായാണ് വായിച്ചത്.
Image: /content_image/News/News-2021-07-27-08:26:01.jpg
Keywords: പാപ്പ
Content: 16828
Category: 1
Sub Category:
Heading: ജര്‍മ്മനിയിലെ വിശ്വാസരാഹിത്യത്തില്‍ ദുഃഖം പങ്കുവെച്ച് എമിരിറ്റസ് ബെനഡിക്ട് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജര്‍മ്മന്‍ സഭാ സ്ഥാപനങ്ങളിലെ വിശ്വാസരാഹിത്യത്തില്‍ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ ആശങ്ക പ്രകടിപ്പിച്ചു. തന്റെ പൗരോഹിത്യ പട്ട സ്വീകരണത്തിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ജര്‍മ്മന്‍ മാഗസിനായ ‘ഹെര്‍ഡര്‍ കൊറസ്പോണ്ടെന്‍സ്’ന്റെ ഓഗസ്റ്റ് ലക്കത്തിനുവേണ്ടി തോബിയാസ് വിന്‍സ്റ്റെലിന് എഴുതി നല്‍കിയ അഭിമുഖത്തിലാണ് വിശ്രമജീവിതം നയിക്കുന്ന മുന്‍ പാപ്പ ജര്‍മ്മന്‍ സഭാ സ്ഥാപനങ്ങളിലെ വിശ്വാസരാഹിത്യത്തില്‍ തനിക്കുള്ള ആശങ്ക പ്രകടിപ്പിച്ചതെന്നു ‘കാത്തലിക് ന്യൂസ് ഏജന്‍സി’യുടെ ജര്‍മ്മന്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രികള്‍, സ്കൂളുകള്‍, കാരിത്താസ് പോലെയുള്ള സഭാ സ്ഥാപനങ്ങളിലെ നിര്‍ണ്ണായക സ്ഥാനങ്ങളിലിരിക്കുന്നവര്‍ സഭയുടെ ആന്തരിക ദൗത്യം പങ്കുവെക്കുന്നില്ലെന്നും, അതിനാല്‍ പല കാര്യങ്ങളിലും സഭാ സ്ഥാപനങ്ങളുടെ സാക്ഷ്യം അറിയപ്പെടാതെ പോവുകയാണെന്നും മുന്‍പാപ്പയുടെ അഭിമുഖ കുറിപ്പില്‍ പറയുന്നു. ‘സ്ഥാപനാധിഷ്ടിത സഭ’ എന്നര്‍ത്ഥമാക്കാവുന്ന ‘ആംറ്റ്സ്കിര്‍ച്ചെ’ എന്ന ജര്‍മ്മന്‍ പദത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും തൊണ്ണൂറ്റിനാലുകാരനായ ബെനഡിക്ട് പതിനാറാമന്‍ പങ്കുവെച്ചു. സ്ഥാപനാധിഷ്ടിത സഭയില്‍ വിശ്വസിക്കുന്നവരാണ് ജര്‍മ്മന്‍ സഭാ പ്രബോധനങ്ങളില്‍ പലതും തയ്യാറാക്കിയിരിക്കുന്നതെന്നും, അതിനാല്‍ വലിയൊരു ഭാഗം ജര്‍മ്മന്‍ സഭാരേഖകള്‍ക്കും ആംറ്റ്സ്കിര്‍ച്ചെ എന്ന പദം ബാധകമാക്കേണ്ടതാണെന്ന് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥാനമാനങ്ങളില്‍ നിന്നും പുറത്ത് വന്ന്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ നിന്നുള്ള യഥാര്‍ത്ഥമായ വ്യക്തിഗത സാക്ഷ്യം നല്‍കേണ്ടത് പ്രധാനമാണെന്ന് തനിക്ക് തോന്നുന്നതിന്റെ കാരണമിതാണെന്നും ബെനഡിക്ട് പതിനാറാമന്‍ പാപ്പ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂൺ 26ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 2,72,771 പേരാണ് രാജ്യത്തു വിശ്വാസം ഉപേക്ഷിച്ചത്. തിരുസഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമായി ചില ജര്‍മ്മന്‍ വൈദികര്‍ സ്വവര്‍ഗ്ഗ പങ്കാളികളെ ആശീര്‍വ്വദിച്ചത് അടുത്തിടെ വലിയ വിവാദത്തിന് ഇടയാക്കിയിരിന്നു. തിരുസഭ പാരമ്പര്യങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമായി ജര്‍മ്മന്‍ സഭയില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ജര്‍മ്മന്‍ സ്വദേശിയായ ബെനഡിക്ട് പാപ്പയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2021-07-27-08:45:57.jpg
Keywords: ജര്‍മ്മ
Content: 16829
Category: 10
Sub Category:
Heading: 'റോസറി ഫോര്‍ ലെബനോന്‍': പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ ലോകമെമ്പാടും നിന്നും പങ്കെടുത്തത് 11,000 പേര്‍
Content: ബെയ്റൂട്ട്: ബെയ്റൂട്ടിലുണ്ടായ സ്ഫോടനവും, മഹാമാരിയും, പ്രക്ഷോഭവും മൂലം കടുത്ത സാമൂഹ്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനോന് വേണ്ടി ‘ഇന്റര്‍നാഷ്ണല്‍ സെന്റര്‍ ഫോര്‍ മിഷണറി അനിമേഷന്‍’ (സി.ഐ.എ.എം) സംഘടിപ്പിച്ച ‘റോസറി ഫോര്‍ ലെബനോന്‍’ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ ഓണ്‍ലൈനിലൂടെ തത്സമയം പങ്കെടുത്തത് ലോകമെമ്പാടുമുള്ള 11,000 വിശ്വാസികള്‍. ലെബനോനിലെ സന്യാസിയായിരുന്ന വിശുദ്ധ ചാര്‍ബെലിന്റെ തിരുനാള്‍ ദിനമായ ജൂലൈ 24നായിരുന്നു പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചത്. “ലെബനോന്‍ ജനതയേയും, നേതാക്കളേയും, കുടുംബങ്ങളെയും, കഷ്ടത അനുഭവിക്കുന്നവരെയും അങ്ങയുടേയും, പരിശുദ്ധ കന്യകാമാതാവിന്റേയും ഹൃദയത്തിനായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. നീതിയിലും, സമാധാനത്തിലും, സത്യസന്ധതയിലും, സുതാര്യതയിലും ജീവിക്കാനുള്ള കൃപ ലെബനോൻ ജനതയ്ക്ക് നല്‍കണമേ” എന്ന നിയോഗവുമായിരിന്നു പ്രാര്‍ത്ഥന നടത്തപ്പെട്ടത്. ലെബനോന് വേണ്ടി ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ഇക്കഴിഞ്ഞ ജൂലൈ 1ന് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ ദിനാചരണത്തിന് ശേഷം ഉടലെടുത്ത ‘ഫ്രണ്ട്സ് ഓഫ് ലെബനോന്‍’ എന്ന അന്താരാഷ്ട്ര കൂട്ടായ്മയാണ് യൂ ട്യൂബ് ചാനലിലൂടെയുള്ള തത്സമയ സംപ്രേഷണം ഒരുക്കിയത്. ലാറ്റിന്‍ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. തുറമുഖ നഗരമായ ബെയ്റൂട്ടിനെ തകര്‍ത്ത കഴിഞ്ഞവര്‍ഷത്തെ വിനാശകരമായ സ്ഫോടനത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് 4 വരെ നീളുന്ന തുടര്‍ച്ചയായ 33 ദിവസത്തെ ജപമാല യജ്ഞത്തിന്റെ ഭാഗമായാണ് ‘റോസറി ഫോര്‍ ലെബനോന്‍’ സംഘടിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. പൊന്തിഫിക്കല്‍ മിഷണറി യൂണിയന്റെ സെക്രട്ടറി ജനറലും, സി.ഐ.എ.എം ഡയറക്ടറുമായ ഫാ. ദിന്‍ അന്‍ ന്‍ഹ്യു ങ്ങുയെന്‍ “സാര്‍വത്രിക സഭയുടെ അഗാധമായ ആത്മീയതയുടേയും, കൂട്ടായ്മയുടേയും തീവ്രനിമിഷം” എന്നാണ് പരിപാടിയെ വിശേഷിപ്പിച്ചത്. ലെബനോന് സമാധാനവും, മോക്ഷവും പ്രദാനം ചെയ്യുന്ന അനേകായിരങ്ങളുടെ ഹൃദയങ്ങളുടെ ഐക്യം അനുഭവിച്ചറിയുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന്‍ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുമായി യൂ ട്യൂബ് ചാനലിലൂടെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഫാ. ദിന്‍ അന്‍ ന്‍ഹ്യു കൂട്ടിച്ചേര്‍ത്തു. ബെയ്റൂട്ടിലെ ലത്തീന്‍ അപ്പസ്തോലിക വികാരിയത്തിന്റെ മെത്രാനായ സെസാര്‍ എസ്സായെന്റെ ആശീര്‍വാദത്തോടെയാണ് പ്രാര്‍ത്ഥനാ കൂട്ടായ്മ അവസാനിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-27-09:10:58.jpg
Keywords: ജപമാല, ലെബനോ
Content: 16830
Category: 1
Sub Category:
Heading: 'കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം': ആനുകൂല്യ നിലപാടിലുറച്ച് പാലാ രൂപത; സർക്കുലർ പുറത്തിറങ്ങി
Content: പാലാ: കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണെന്ന് ഓർമ്മിപ്പിച്ചും കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് ആവർത്തിച്ച് സ്ഥിരീകരിച്ചും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സർക്കുലർ. ഇത് സംബന്ധിച്ച സർക്കുലർ ഇന്നാണ് രൂപത പുറത്തുവിട്ടത്. ഓരോ കുഞ്ഞിന് ജന്മം നല്കുമ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ മാതാപിതാക്കൾ പങ്കാളിയാവുകയാണെന്നും ഒരു കുടുംബത്തിന്റെ സൗഭാഗ്യവും അനുഗ്രഹവും സമ്പത്തും കുഞ്ഞുങ്ങൾ തന്നെയാണെന്നും ദൈവം നല്കുന്ന മക്കളെ മാതാപിതാക്കൾ സന്തോഷപൂർവ്വം സ്വീകരിക്കണമെന്നും സർക്കുലറിന്റെ ആമുഖത്തിൽ പറയുന്നു. കുടുംബങ്ങൾ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന കാലമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി ഇവയെല്ലാം ഇന്ന് വളരെ ക്ലേശകരമായ ദൗത്യങ്ങളാണ്. കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബ ങ്ങൾക്ക് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് ഒരു ആശ്വാസം എന്ന നിലയിലും കുടുംബ വർഷക്ഷേമ പദ്ധതികൾ എന്ന നിലയിലും ഏതാനും കർമ്മപദ്ധതികൾ പാലാ രൂപതയിൽ നടപ്പിലാക്കുന്ന കാര്യം സന്തോഷപൂർവ്വം അറിയിക്കുന്നുവെന്ന് കുറിച്ച ബിഷപ്പ് ആനുകൂല്യങ്ങൾ അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻപ് പുറത്തുവിട്ട ആനുകൂല്യങ്ങൾക്ക് പുറമേ 2000 മുതൽ കുടുംബവർഷമായ 2021 വരെ ജനിച്ചവരായ പാലാ രൂപതയിലെ കുടുംബങ്ങളിൽ നാലാമതോ, അതിനു ശേഷമോ ജനിക്കുന്ന കുട്ടികളിൽ സാമ്പത്തിക വിഷമത അനുഭവിക്കുന്നവർക്ക് നിർദ്ദിഷ്ഠ യോഗ്യതകളും ഗവൺമെന്റിന്റെ അതാത് സമയങ്ങളിലെ നിയമന മാനദണ്ഡങ്ങളുമനുസരിച്ച് രൂപത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമന പരിഗണന നല്കുന്നതാണെന്നും പാലാ രൂപതാംഗങ്ങളായ കുടുംബങ്ങളിൽ അഞ്ചോ അതിലധികമോ കുട്ടികളുള്ള ദമ്പതികളിൽ ഒരാൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് രൂപതവക ചേർപ്പുങ്കലിലുളള മാർ സ്ലീവാ മെഡിസിറ്റിയിൽ ജോലികളിൽ മുൻഗണന നൽകുമെന്നും സർക്കുലറിൽ പറയുന്നു. ആറിന ആനുകൂല്യങ്ങൾ അക്കമിട്ട് നിരത്തിയുള്ള സർക്കുലർ ആഗസ്റ്റ് 1 ഞായറാഴ്ച ഇടവകകളിൽ വായിക്കുവാനാണ് നിർദ്ദേശം. അതേസമയം പാലാ രൂപതയുടെ നടപടിയെ മാതൃകപരമെന്നു വിശേഷിപ്പിച്ചുകൊണ്ട് നിരവധി വിശ്വാസികൾ രംഗത്തെത്തുന്നുണ്ട്. ക്രൈസ്തവ സമൂഹം നാമാവശേഷമാകുന്ന രീതിയിൽ ജനസംഖ്യയിൽ കുത്തനെയുള്ള ഇടിവ് കാണുന്ന പശ്ചാത്തലത്തിൽ ഇത്തരം നടപടി പ്രതീക്ഷ നൽകുന്നതാണെന്നാണ് മിക്ക വിശ്വാസികളും അഭിപ്രായപ്പെടുന്നത്. മറ്റ് രൂപതകൾ ഇത് മാതൃകയാക്കണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-07-27-14:41:26.jpg
Keywords: പാലാ
Content: 16831
Category: 10
Sub Category:
Heading: ചരിത്രം കുറിച്ച സ്വര്‍ണ്ണമെഡല്‍ നേട്ടത്തിലും ദൈവമാതാവിന്റെ അത്ഭുത മെഡല്‍ ചേര്‍ത്തുപിടിച്ച് ഫിലിപ്പീന്‍സ് താരത്തിന്റെ ക്രിസ്തീയ സാക്ഷ്യം
Content: ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ വനിതകളുടെ ഭാരോദ്വഹന മത്സരത്തിന്റെ 55 കിലോ (121 പൗണ്ട്) വിഭാഗത്തില്‍ ഫിലിപ്പീന്‍സിന് വേണ്ടി ആദ്യ സ്വര്‍ണ്ണമെഡല്‍ നേടിയ ശേഷം ദൈവമാതാവിന്റെ അത്ഭുത മെഡല്‍ ചേര്‍ത്തുപിടിച്ചുള്ള ഒളിമ്പ്യന്‍ ഹിഡിലിന്‍ ഡയസിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ക്രിസ്തീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മൊത്തം 493.8 പൗണ്ട് ഉയര്‍ത്തി ലോക റെക്കോര്‍ഡോടെയാണ് മുപ്പതുകാരിയായ ഡയസ് ജേതാവായത്. ഗോള്‍ഡ് മെഡല്‍ സ്വീകരിച്ചതിന് ശേഷം താരം കഴുത്തില്‍ അണിഞ്ഞിരിക്കുന്ന അത്ഭുത മെഡല്‍ ചേര്‍ത്ത് പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിന്നു. ഇതിന് ശേഷം നവമാധ്യമങ്ങളില്‍ പങ്കുവെച്ച സ്റ്റാറ്റസുകളിലും അത്ഭുത മെഡലിന്റെ ചിത്രങ്ങള്‍ താരം പങ്കുവെച്ചുവെന്നതും ശ്രദ്ധേയമാണ്. “ഒളിമ്പിക്സ് റെക്കോര്‍ഡില്‍ എന്റെ പേര് ചേര്‍ക്കപ്പെട്ടത് എനിക്ക് വിശ്വസിക്കുവാന്‍ കഴിയുന്നില്ല. ദൈവം അത്ഭുതമാണ്! ദൈവം അത്ഭുതമാണ്!”- തന്റെ നേട്ടത്തില്‍ ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ച് ഡയസ് മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരിന്നു. നാല് പ്രാവശ്യം ഒളിമ്പിക്സില്‍ മത്സരിച്ചിട്ടുള്ള ഡയസ് ചരിത്രപരമായ ഈ വിജയത്തിന് ശേഷം തന്റെ കഴുത്തില്‍ അണിഞ്ഞിരുന്ന പരിശുദ്ധ കന്യകാമാതാവിന്റെ മെഡല്‍ ചേര്‍ത്തു പിടിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. അത്ഭുത മെഡലിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമിലും താരം നേരത്തെ പോസ്റ്റ്‌ ചെയ്തിരുന്നു. “നന്ദി, മാലാഖമാരുടെ ലഘുലേഖകളും, ഈശോയുടെ തിരുഹൃദയവും നിങ്ങള്‍ നല്‍കിയത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ അത് വായിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് എല്ലാവര്‍ക്കും നന്ദി, മത്സരത്തില്‍ എതിരാളികളെ മാത്രം നേരിട്ടാല്‍ പോര. ഒരു വൈറസുമുണ്ട്. ഞങ്ങളുടെ സുരക്ഷക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം”- ഡയസ്സിന്റെ പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ 97 വര്‍ഷങ്ങളായി ഒളിമ്പിക്സ് മത്സര രംഗത്തുള്ള ഫിലിപ്പീന്‍സിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മെഡല്‍ ലഭിക്കുന്നത്. ചരിത്രം കുറിച്ച ഈ നേട്ടത്തിന് നടുവിലും ക്രിസ്തു വിശ്വാസവും മരിയ ഭക്തിയും ലോകത്തിന് മുന്നില്‍ ധീരതയോടെ പ്രഘോഷിച്ച ഹിഡിലിന്‍ ഡയസിന്റെ സാക്ഷ്യം അനേകര്‍ക്ക് പ്രചോദനമായി മാറുകയാണ്. 2016-ല്‍ റിയോയില്‍ നടന്ന ഒളിമ്പിക്സ് മത്സരങ്ങളില്‍ റെക്കോര്‍ഡ് കുറിച്ച ഉസൈന്‍ ബോള്‍ട്ട് 'പരിശുദ്ധ അമ്മയുടെ അത്ഭുതമെഡല്‍' അണിഞ്ഞ് മത്സരിച്ചതും വിജയത്തിന് ശേഷം മെഡല്‍ ചുംബിച്ചതും അന്നു മാധ്യമ ശ്രദ്ധ നേടിയിരിന്നു. {{ ആ വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക- -> http://www.pravachakasabdam.com/index.php/site/news/2244 }} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-27-19:46:12.jpg
Keywords: മെഡല്‍