category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ചരിത്രം കുറിച്ച സ്വര്‍ണ്ണമെഡല്‍ നേട്ടത്തിലും ദൈവമാതാവിന്റെ അത്ഭുത മെഡല്‍ ചേര്‍ത്തുപിടിച്ച് ഫിലിപ്പീന്‍സ് താരത്തിന്റെ ക്രിസ്തീയ സാക്ഷ്യം
Contentടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ വനിതകളുടെ ഭാരോദ്വഹന മത്സരത്തിന്റെ 55 കിലോ (121 പൗണ്ട്) വിഭാഗത്തില്‍ ഫിലിപ്പീന്‍സിന് വേണ്ടി ആദ്യ സ്വര്‍ണ്ണമെഡല്‍ നേടിയ ശേഷം ദൈവമാതാവിന്റെ അത്ഭുത മെഡല്‍ ചേര്‍ത്തുപിടിച്ചുള്ള ഒളിമ്പ്യന്‍ ഹിഡിലിന്‍ ഡയസിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ക്രിസ്തീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മൊത്തം 493.8 പൗണ്ട് ഉയര്‍ത്തി ലോക റെക്കോര്‍ഡോടെയാണ് മുപ്പതുകാരിയായ ഡയസ് ജേതാവായത്. ഗോള്‍ഡ് മെഡല്‍ സ്വീകരിച്ചതിന് ശേഷം താരം കഴുത്തില്‍ അണിഞ്ഞിരിക്കുന്ന അത്ഭുത മെഡല്‍ ചേര്‍ത്ത് പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിന്നു. ഇതിന് ശേഷം നവമാധ്യമങ്ങളില്‍ പങ്കുവെച്ച സ്റ്റാറ്റസുകളിലും അത്ഭുത മെഡലിന്റെ ചിത്രങ്ങള്‍ താരം പങ്കുവെച്ചുവെന്നതും ശ്രദ്ധേയമാണ്. “ഒളിമ്പിക്സ് റെക്കോര്‍ഡില്‍ എന്റെ പേര് ചേര്‍ക്കപ്പെട്ടത് എനിക്ക് വിശ്വസിക്കുവാന്‍ കഴിയുന്നില്ല. ദൈവം അത്ഭുതമാണ്! ദൈവം അത്ഭുതമാണ്!”- തന്റെ നേട്ടത്തില്‍ ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ച് ഡയസ് മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരിന്നു. നാല് പ്രാവശ്യം ഒളിമ്പിക്സില്‍ മത്സരിച്ചിട്ടുള്ള ഡയസ് ചരിത്രപരമായ ഈ വിജയത്തിന് ശേഷം തന്റെ കഴുത്തില്‍ അണിഞ്ഞിരുന്ന പരിശുദ്ധ കന്യകാമാതാവിന്റെ മെഡല്‍ ചേര്‍ത്തു പിടിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. അത്ഭുത മെഡലിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമിലും താരം നേരത്തെ പോസ്റ്റ്‌ ചെയ്തിരുന്നു. “നന്ദി, മാലാഖമാരുടെ ലഘുലേഖകളും, ഈശോയുടെ തിരുഹൃദയവും നിങ്ങള്‍ നല്‍കിയത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ അത് വായിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് എല്ലാവര്‍ക്കും നന്ദി, മത്സരത്തില്‍ എതിരാളികളെ മാത്രം നേരിട്ടാല്‍ പോര. ഒരു വൈറസുമുണ്ട്. ഞങ്ങളുടെ സുരക്ഷക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം”- ഡയസ്സിന്റെ പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ 97 വര്‍ഷങ്ങളായി ഒളിമ്പിക്സ് മത്സര രംഗത്തുള്ള ഫിലിപ്പീന്‍സിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മെഡല്‍ ലഭിക്കുന്നത്. ചരിത്രം കുറിച്ച ഈ നേട്ടത്തിന് നടുവിലും ക്രിസ്തു വിശ്വാസവും മരിയ ഭക്തിയും ലോകത്തിന് മുന്നില്‍ ധീരതയോടെ പ്രഘോഷിച്ച ഹിഡിലിന്‍ ഡയസിന്റെ സാക്ഷ്യം അനേകര്‍ക്ക് പ്രചോദനമായി മാറുകയാണ്. 2016-ല്‍ റിയോയില്‍ നടന്ന ഒളിമ്പിക്സ് മത്സരങ്ങളില്‍ റെക്കോര്‍ഡ് കുറിച്ച ഉസൈന്‍ ബോള്‍ട്ട് 'പരിശുദ്ധ അമ്മയുടെ അത്ഭുതമെഡല്‍' അണിഞ്ഞ് മത്സരിച്ചതും വിജയത്തിന് ശേഷം മെഡല്‍ ചുംബിച്ചതും അന്നു മാധ്യമ ശ്രദ്ധ നേടിയിരിന്നു. {{ ആ വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക- -> http://www.pravachakasabdam.com/index.php/site/news/2244 }} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-27 19:45:00
Keywordsമെഡല്‍
Created Date2021-07-27 19:46:12