Contents

Displaying 16221-16230 of 25124 results.
Content: 16592
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയെ തിരുകുടുംബത്തിന് സമര്‍പ്പിച്ചു: പ്രാര്‍ത്ഥിച്ചും ഇടയന്‍മാര്‍ക്ക് കത്തയച്ചും പാപ്പയുടെ ഐക്യദാര്‍ഢ്യം
Content: വത്തിക്കാന്‍ സിറ്റി/ ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യൻ മേഖലയിലെ സമാധാനത്തിനായി നടത്തിയ പ്രാര്‍ത്ഥനാദിനത്തില്‍ പങ്കെടുത്തും മേഖലയിലെ കത്തോലിക്ക പാത്രിയാർക്കീസുമാർക്ക് കത്തയച്ചും ഫ്രാന്‍സിസ് പാപ്പയുടെ കരുതല്‍. സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഒത്തുചേർന്നതിലും ഈ സംരംഭത്തിന് മുൻകൈ എടുത്തതിനും ഇടയന്മാർക്ക് നന്ദി അറിയിച്ചുക്കൊണ്ടുമാണ് ഫ്രാൻസിസ് പാപ്പായുടെ കത്ത്. ഇതിനിടെ മധ്യ കിഴക്കൻ നാടുകളിലെ കത്തോലിക്കാ മെത്രാന്‍മാര്‍ മേഖലയെ തിരുക്കുടുംബത്തിന് സമർപ്പണം നടത്തി. ഇന്നലെ ജൂൺ 27 രാവിലെ 10 മണിക്കാണ് മധ്യപൂർവേഷ്യയുടെ സമാധാനത്തിനായി പ്രത്യേക ദിവ്യബലി അർപ്പണവും തിരുകുടുംബ സമര്‍പ്പണവും നടത്തിയത്. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ മെത്രാന്‍മാര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ലോകം മുഴുവനുമുള്ള വിശ്വാസികളോടും പ്രദേശത്തിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പ അഭ്യർത്ഥിച്ചു. ക്രിസ്തീയ വിശ്വാസം ജനിച്ചതും ഇപ്പോഴും സജീവമായതുമായ നാട്ടിൽ പ്രതിസന്ധികളുടെ നടുവിലും സംവാദത്തിനായും സഹോദര്യ സഹവാസത്തിനായും നടത്തുന്ന പരിശ്രമങ്ങളെ കർത്താവ് താങ്ങിനിറുത്തട്ടെയെന്നും പ്രിയ ജനത്തിന് ദൈവം എന്നും ശക്തിയും, സ്ഥിരതയും ധൈര്യവും നൽകട്ടെയെന്നും പാപ്പ പ്രാർത്ഥിച്ചു. തന്റെ കത്തിൽ മേഖലയിലേക്ക് നടത്തിയ അപ്പോസ്തോലിക സന്ദർശനങ്ങളും പാപ്പ അനുസ്മരിച്ചു. വിശുദ്ധനാട്ടിലേക്ക് നടത്തിയ തീർത്ഥാടനം മുതൽ ഈജിപ്ത്, അറബ് എമിറേറ്റ്സ്, ഇറാഖ് എന്നിവിടങ്ങളിലെ സന്ദർശനങ്ങളിലൂടെ തന്റെ പദവി ഏറ്റനാൾ മുതൽ അവരുടെ സഹനങ്ങളിൽ സമീപസ്ഥനായിരിക്കാൻ താൻ പരിശ്രമിച്ചിരുന്നെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സിറിയയെയും ലെബനോനേയും പ്രാർത്ഥനയിലൂടെയും സഹായങ്ങളിലൂടെയും പിൻതുണയ്ക്കാൻ ആവശ്യപ്പെട്ടുള്ളതും പാപ്പ ഓർത്തു. തിരുക്കുടുംബത്തോടുള്ള സമർപ്പണം വഴി എത്രമാത്രം തങ്ങളുടെ വിളി പൂർത്തീകരിക്കാൻ സഹായിക്കുമെന്ന് തിരിച്ചറിയാൻ മധ്യപൂര്‍വേഷ്യയിലെ ഓരോ സമൂഹത്തിലേയും കത്തോലിക്കരോടു പാപ്പ ആവശ്യപ്പെട്ടു. മേഖലയെ ബാധിക്കുന്ന അക്രമങ്ങളെ അപലപിച്ച പാപ്പ, സമാധാനത്തിനായുള്ള മനുഷ്യ പദ്ധതികൾ ദൈവത്തിന്റെ സൗഖ്യശക്തിയിൽ ആശ്രയിച്ചു വേണമെന്നും ഓര്‍മ്മിപ്പിച്ചു. വെറുപ്പിന്റെ വിഷം കലർന്ന കിണറ്റിൽ നിന്ന് ദാഹം ശമിപ്പിക്കാതെ അവിടത്തെ കോപ്റ്റിക്, മാരോണൈറ്റ്, മെൽക്കൈറ്റ്, സിറിയൻ, അർമേനിയൻ, കൽദായ, ലത്തീൻ പാരമ്പര്യങ്ങളിലെ വലിയ വിശുദ്ധർ ചെയ്തതുപോലെ ഹൃദയ വയലുകൾ പരിശുദ്ധാത്മാവിന്റെ കിരണങ്ങളാൽ നനക്കാനും പാപ്പ ആവശ്യപ്പെട്ടു. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ഈറ്റില്ലമായ ഇറാഖ് അടക്കമുള്ള മധ്യപൂര്‍വ്വേഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവര്‍ നില്‍നില്‍പ്പിനായി ഇന്നു കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഈ പശ്ചാത്തലത്തിലാണ് മധ്യപൂർവേഷ്യയെ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സംരക്ഷണത്തിന് ഔദ്യോഗികമായി സമർപ്പിക്കാൻ കൽദായ സഭ തീരുമാനമെടുത്തത്. ഇതിനു പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയായിരിന്നു.
Image: /content_image/News/News-2021-06-28-21:04:51.jpg
Keywords: മധ്യപൂര്‍
Content: 16593
Category: 1
Sub Category:
Heading: യുഎസ് വിദേശകാര്യ സെക്രട്ടറി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സൗഹാർദ്ദപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും ഏകദേശം 40 മിനിറ്റോളം ഇരുവരും ചര്‍ച്ച നടത്തിയെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. ചര്‍ച്ചയില്‍ 2015ൽ അമേരിക്കയിലേക്കുള്ള അപ്പോസ്തലിക സന്ദർശനവും രാജ്യത്തെ ജനങ്ങളോടുള്ള സ്നേഹൈക്യം പ്രകടിപ്പിച്ചതും പാപ്പ അനുസ്മരിച്ചുവെന്നും വത്തിക്കാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. യൂറോപ്യൻ രാജ്യങ്ങളുടെ നയതന്ത്ര പര്യടനത്തിനിടയിലാണ് ബ്ലിങ്കന്‍ വത്തിക്കാനിലെത്തി പാപ്പയെ സന്ദര്‍ശിച്ചത്. നേരത്തെ യു‌എസ് പ്രസിഡന്‍റ് ബൈഡന്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരിന്നു. ബൈഡൻ ഭരണത്തിൻ കീഴിലുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി വത്തിക്കാനില്‍ നടത്തിയ ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇത്. പാപ്പയുമായുള്ള കൂടിക്കാഴ്ച നടത്തുന്നതിനു മുന്‍പ്, യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ലിബിയയിൽ സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകളിൽ ബ്ലിങ്കൻ പങ്കെടുത്തിരിന്നു.
Image: /content_image/News/News-2021-06-29-10:38:18.jpg
Keywords: പാപ്പ, അമേരിക്ക
Content: 16594
Category: 11
Sub Category:
Heading: കേരളത്തില്‍ വേര് പതിപ്പിക്കുന്ന തീവ്രവാദികള്‍: ജാഗ്രത വേണമെന്നു കെ‌സി‌ബി‌സി അന്നേ മുന്നറിയിപ്പ് നല്‍കി, ഇന്ന്‌ ശരിവെച്ച് ഡി‌ജി‌പിയും
Content: കൊച്ചി: കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന അതീവ ഗുരുതര നിരീക്ഷണം ഡി‌ജി‌പി ലോക്നാദ് ബെഹ്റ നടത്തിയതിന് പിന്നാലേ കേരള കത്തോലിക്ക മെത്രാന്‍ സമിതി വര്‍ഷങ്ങള്‍ക്ക് മുന്‍പേ നല്‍കിയ മുന്നറിയിപ്പ് ചര്‍ച്ചയാകുന്നു. കേരളം ഐഎസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്നും ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയ പ്രഫഷണലുകളെ തീവ്രവാദികള്‍ ഇവിടെ ലക്ഷ്യമിടുന്നുവെന്നും ഇത്തരക്കാരെ ഏതു രീതിയില്‍ തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരാക്കി അങ്ങോട്ടേക്ക് കൊണ്ടുപോകാം എന്നുള്ളതാണ് അവരുടെ ലക്ഷ്യമെന്നുമായിരിന്നു വിരമിക്കാനിരിക്കെ ഡി‌ജി‌പി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എന്നാല്‍ വിഷയത്തില്‍ കെ‌സി‌ബി‌സി നേരത്തെ തന്നെ ഭരണകൂടത്തോട് ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിന്നു. പുതു തലമുറയ്ക്ക് ആകര്‍ഷകമായ ഒരു ജീവിത രീതിയായി ഭീകരപ്രവര്‍ത്തനം മാറാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദത്തിനു നേരേ ഇനി എത്രനാള്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയുമെന്നും ചോദ്യമുയര്‍ത്തിക്കൊണ്ട് 2019-ല്‍ അന്നത്തെ കെ‌സി‌ബി‌സി വക്താവ് ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് രംഗത്തുവന്നിരിന്നു. കാശ്മീരിലോ ശ്രീലങ്കയിലോ ലോകത്തെവിടെയും നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ വേരുകളുണ്ടാവുന്നത് ഇവിടത്തെ രാഷ്ട്രീയ കാലാവസ്ഥയുമായി കൂട്ടിവായിക്കണമെന്ന സെന്‍കുമാറിന്റെ നിരീക്ഷണം തള്ളിക്കളയാവുന്നതാണോ എന്ന ചോദ്യവും ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് ഉയര്‍ത്തിയിരിന്നു. വോട്ടുബാങ്കില്‍ കണ്ണുനട്ടും സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകളില്‍ ലാഭംകണ്ടും വര്‍ഗീയ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങിയും ഭരണാധികാരികള്‍ സ്വീകരിച്ചിട്ടുള്ള നിഗൂഢ നിലപാടുകളാണ് ഭീകരതയ്ക്കു വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിയതെന്ന്‍ കെ‌സി‌ബി‌സി ഐക്യജാഗ്രത കമ്മീഷനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു. ആഗോളതലത്തില്‍ വേരുകളുള്ളതും ശക്തമായ ഒരു സമാന്തര സാമ്പത്തിക-രാഷ്ട്രീയ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഭീകരതയുടെ ഒരു പുതുതരംഗം ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലോകമേധാവിത്വം കൈപ്പിടിയിലൊതുക്കാന്‍ കഴിയുന്ന ഒരു മതാധിഷ്ഠിത ഭരണക്രമം സ്വപ്നം കാണുന്ന ഇവര്‍ വിവിധ രൂപഭാവങ്ങളോടെ ഈ നാട്ടിലും തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും കെ‌സി‌ബി‌സി‌ ജാഗ്രത കമ്മീഷന്‍ നിരവധി മാസങ്ങള്‍ക്ക് മുന്‍പ് പ്രസ്താവിച്ചിരിന്നു. കെ‌സി‌ബി‌സി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കുവെച്ച ആശങ്ക ശരിവെയ്ക്കുന്നതാണ് ഡി‌ജി‌പി ലോക്നാദ് ബെഹ്റ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങള്‍. സംസ്ഥാനത്ത് തീവ്രവാദി സംഘങ്ങളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ ഇല്ലെന്നു പറയാനാകില്ലായെന്നും ദിവസേന ലഭ്യമാകുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും മാധ്യമങ്ങളുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞിരിന്നു. വിരമിക്കുന്നതിന് മുന്‍പ് അദ്ദേഹം നടത്തിയ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴി തെളിയിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-29-13:22:53.jpg
Keywords: കെ‌സി‌ബി‌സി
Content: 16595
Category: 1
Sub Category:
Heading: അസ്സീറിയന്‍ ക്രിസ്ത്യാനികളുടെ സംരക്ഷണം ആവശ്യപ്പെടുന്ന പ്രമേയം ഓസ്ട്രേലിയന്‍ ജനപ്രതിനിധിസഭ പാസ്സാക്കി
Content: കാന്‍ബറ: ഇറാഖിലെ അസ്സീറിയന്‍ ജനത യഥാര്‍ത്ഥ ഇറാഖി പൗരന്‍മാരും, തദ്ദേശീയരുമാണെന്ന് പ്രഖ്യാപിക്കുന്ന സമഗ്ര പ്രമേയം ഓസ്ട്രേലിയന്‍ ജനപ്രതിനിധിസഭ പാസ്സാക്കി. ‘അസ്സീറിയന്‍ നാഷ്ണല്‍ കൗണ്‍സില്‍ ഓസ്ട്രേലിയ’യുടെ (എ.എന്‍.സി) അഭ്യര്‍ത്ഥന മാനിച്ചാണ് പ്രമേയം പാസ്സാക്കിയത്. അസ്സീറിയന്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ഇറാഖി മതന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുവാനും, 2016-ല്‍ ഇറാഖി സര്‍ക്കാര്‍ അംഗീകരിച്ചതനുസരിച്ച് നിനവേ താഴ്‌വര ഉള്‍പ്പെടുന്ന മേഖലയെ സ്വയംഭരണാധികാരമുള്ള മേഖലയായി മാറ്റുന്നതിനും, വടക്കന്‍ ഇറാഖില്‍ ആയിരകണക്കിന് അസ്സീറിയക്കാരുടെ പലായനത്തിനു കാരണമായ തുര്‍ക്കിയുടെ സൈനീക ഇടപെടലുകള്‍ ഉടന്‍ അവസാനിപ്പിക്കുവാനും വേണ്ട നടപടികള്‍ കൈകൊള്ളണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മക്മാഹോന്‍ ജനപ്രതിനിധി ക്രിസ് ബോവന്‍ അവതരിപ്പിച്ച പ്രമേയം യാതൊരു എതിര്‍പ്പും കൂടാതെയാണ് പാസ്സാക്കിയത്. അസ്സീറിയന്‍ നാഷ്ണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഹെര്‍മിസ് ഷാഹെന്‍, അസ്സീറിയന്‍ ഓസ്ട്രേലിയന്‍ നാഷ്ണല്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഡേവിഡ് ഡേവിഡ്, സെന്റ്‌ സായാ അസോസിയേഷന്‍ പ്രസിഡന്റ് ക്കന്‍ മൈക്ക് റാഷോ, അസ്സീറിയന്‍ ഖാബുര്‍ അസോസിയേഷന്‍ കമ്മിറ്റി അംഗങ്ങള്‍ പ്രമേയം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തിരിന്നു. ലോകത്തെ അസ്സീറിയന്‍ ക്രൈസ്തവ ജനത അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചുള്ള വിവരണത്തിന് ശേഷമായിരുന്നു പ്രമേയം അവതരിപ്പിച്ചത്. സദ്ദാം ഹുസൈന്റെ പതനത്തിനു ശേഷമാണ് ഇറാഖിലെ അസ്സീറിയന്‍ ജനതയുടെ ജീവിതം നരകതുല്യമായത്. 2000-ല്‍ ഇറാഖില്‍ ഏതാണ്ട് പത്തുലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടെന്ന് അനുമാനിക്കപ്പെട്ടിരുന്ന സ്ഥലത്ത് ഇപ്പോള്‍ വെറും ഒന്നര ലക്ഷം ക്രിസ്ത്യാനികള്‍ മാത്രമാണുള്ളതെന്ന് പ്രമേയത്തില്‍ പറയുന്നു. അസ്സീറിയന്‍ ജനതക്കെതിരെ തലമുറകളായി നടന്നുകൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തല്‍ ഇപ്പോഴും തുടരുകയാണ്. ‘ഔര്‍ ലേഡി ഓഫ് സാല്‍വേഷന്‍’ ദേവാലയത്തില്‍ നടന്ന ഭീകരമായ കൂട്ടക്കൊല ഇതിനൊരുദാഹരണം മാത്രമാണെന്ന് പ്രമേയത്തില്‍ പറയുന്നു. അസ്സീറിയന്‍ ജനതയ്ക്കൊരു മാതൃരാജ്യത്തിനായി ഇറാഖി സര്‍ക്കാര്‍ 2016-ല്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും അതും സംഭവിച്ചിട്ടില്ലെന്നു പ്രമേയം ചൂണ്ടിക്കാട്ടി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങള്‍ കാരണം പലായനം ചെയ്ത അസ്സീറിയന്‍ ജനത തുര്‍ക്കിയുടെ ബോംബാക്രമണത്തില്‍ അനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ചും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-29-15:12:44.jpg
Keywords: ഓസ്ട്രേ
Content: 16596
Category: 1
Sub Category:
Heading: ന്യൂയോര്‍ക്കില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തുടര്‍ക്കഥ: അരുളിക്ക മോഷണം പോയി
Content: ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്സിലെ സെന്റ്‌ ബര്‍ണബാസ് കത്തോലിക്ക ദേവാലയത്തില്‍ നിന്നും അരുളിക്ക മോഷണം പോയി. $10,000 വിലവരുന്ന അരുളിക്കയാണ് മോഷണം പോയിരിക്കുന്നത്. ജൂണ്‍ 25ന് ദേവാലയത്തില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ ഏതാണ്ട് ഒരുമണിക്കൂറോളം ദേവാലയത്തിനുള്ളില്‍ ചിലവഴിച്ച ശേഷമാണ് ഏറ്റവും താഴത്തെ നിലയില്‍ പോയി അരുളിക്ക മോഷ്ടിച്ചതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. മോഷണ സമയത്തു തിരുവോസ്തി അരുളിക്കയില്‍ ഇല്ലായിരിന്നുവെന്നു ദേവാലയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. മോഷ്ടാവിനെ തിരിച്ചറിയുവാന്‍ പോലീസിനു കഴിഞ്ഞിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ സഹായം പോലീസ് തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ന്യൂയോര്‍ക്ക് നഗരത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ നടന്ന നിരവധി ആക്രമണ പരമ്പരകളില്‍ ഒടുവിലത്തേതാണ് സെന്റ്‌ ബര്‍ണബാസ് കത്തോലിക്കാ ദേവാലയത്തിലെ മോഷണം. ക്വീന്‍സിലെ സെന്റ്‌ അഡാല്‍ബെര്‍ട്ട് ഇടവക ദേവാലയാങ്കണത്തിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം രണ്ടായി തകര്‍ത്തത് ഇക്കഴിഞ്ഞ മെയ് 28നാണ്. മെയ് 15ന് രൂപതാ കാര്യാലയത്തിന് പുറത്തുണ്ടായിരുന്ന ഉണ്ണിയേശുവുമൊത്തുള്ള ദൈവമാതാവിന്റെ രൂപവും അജ്ഞാതര്‍ വികൃതമാക്കിയിരിന്നു. ബ്രൂക്ക്ലിന്‍ നഗരത്തിലെ സെന്റ്‌ അത്തനാസിയൂസ് ദേവാലയത്തിലെ കുരിശുരൂപം മറിച്ചിട്ട നിലയില്‍ കണ്ടെത്തിയതും, മസ്സാച്ചുസെറ്റ്സിലേയും, നാരഗാന്‍സെറ്റ് റോഡെ ദ്വീപിലെ സെന്റ്‌ തോമസ്‌ മൂര്‍ ദേവാലയത്തിലേയും തിരുഹൃദയ ക്രിസ്തുരൂപത്തിന്റെ ശിരസ്സും കരങ്ങളും വിരലുകളും തകര്‍ക്കപ്പെട്ടതും മെയ് മാസത്തില്‍ തന്നെയാണ്. ഫാര്‍ഗോ രൂപതയിലെ സെന്റ്‌ മേരീസ് കത്തീഡ്രലിലെ ക്രിസ്തുരൂപത്തിന്റെ മുഖം കറുത്ത പെയിന്റടിച്ച് വികൃതമാക്കിയതും, കാലിഫോര്‍ണിയയിലെ സെന്റ്‌ എലിസബത്ത് ദേവാലയത്തിലെ ഗ്വാഡലൂപ്പ മാതാവിന്റെ ചുവര്‍ച്ചിത്രം തകര്‍ത്തതും ഏപ്രിലിലാണ്. ഫെബ്രുവരി ആദ്യം ടെക്സാസിലെ എല്‍ പസോയിലെ സെന്റ്‌ പിയൂസ് പത്താമന്‍ ദേവാലയത്തിലെ മാലാഖമാരുടെ മൂന്നോളം രൂപങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍, ലൂസിയാനയിലെ അബ്ബെവില്ലെയിലെ സെന്റ്‌ തെരേസാ ഓഫ് ചൈല്‍ഡ് ജീസസ് ഇടവക ദേവാലയത്തിലെ ‘ലിസ്യൂവിലെ വിശുദ്ധ തെരേസ’യുടെ രൂപത്തില്‍ ‘സാത്താന്‍’ പ്രതീകങ്ങള്‍ കോറിയിട്ടു വികൃതമാക്കിയത് ജനുവരി ആദ്യത്തിലാണ്. 2020-ലും അമേരിക്കയില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-29-17:12:56.jpg
Keywords: ന്യൂയോ
Content: 16597
Category: 22
Sub Category:
Heading: ജോസഫ് തിരുകുടുംബ വീട്ടിലെ തിരിവെട്ടം
Content: ട്രിനിറ്റേറിയൻ സഭാംഗമായ റവ. ഡോ. ബിനോജ് മാത്യു പുത്തൻപുരയ്ക്കലച്ചൻ എഴുതിയ മനോഹരമായ ഒരു ഇംഗ്ലീഷ് കവിതയാണ് Be a Candle in Someone's Life. ആരുടെയെങ്കിലും ജീവിതത്തിൽ ഒരു മെഴുകുതിരി വെട്ടമാകുക എന്നതാണ് ഈ കവിതയുടെ കേന്ദ്ര ആശയം. മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകർത്തുന്ന ജീവിതം ക്രൈസ്തവ സാക്ഷ്യത്തിന്റെ വിലയുള്ള സാക്ഷിപത്രമാണ്. കോവിഡ് മഹാവ്യാധിയുടെ കാലഘട്ടത്തിൽ ലോകം സന്ദിഗ്‌ദ്ധാവസ്ഥയിൽ തട്ടി തടയുമ്പോൾ വെളിച്ചമാകാനുള്ള വിളി ഒത്തിരി പ്രതീക്ഷ നൽകുന്നവയാണ്. തിരുകുടുബം സന്ദിഗ്‌ദ്ധാവസ്ഥയിൽ ആയിരുന്നപ്പോൾ വെളിച്ചമേകിയ തിരിനാളമായിരുന്നു യൗസേപ്പിതാവ്. ലോകത്തിന്റെ പ്രകാശമായ തന്റെ വളർത്തുമകനുമായുള്ള സംസർഗമായിരുന്നു ആ തിരിനാളത്തിന്റെ ശോഭ പതിന്മടങ്ങായി വർദ്ധിച്ചു. ആകുലതകളും ആശങ്കകളും നസറത്തിലെ ആ കൊച്ചു ഭവനം കീഴടക്കാതിരുന്നത് ഈശോയും മറിയയും യൗസേപ്പിതാവും പരസ്പരം പ്രകാശം പകർന്നു നൽകിയതുകൊണ്ടാണ്. മറ്റൊരർത്ഥത്തിൽ മറിയവും യൗസേപ്പും ഉണ്ണീശോയുമായുള്ള സംസഗർത്തിൽ കൂടുതൽ പ്രകാശപൂരിതരായതിനാലാണ്. നമ്മുടെ വാക്കുകളിലൂടെയും പുഞ്ചിരിയിലൂടെയും നമ്മുടെ വിഭവങ്ങളിലൂടെയും പ്രാർത്ഥനയ്ക്കായി കരം ഉയർത്തുന്നതിലൂടെയും ഒരു തിരിനാളമാകാൻ കഴിയുമെന്ന് ബിനോജച്ചൻ കുറിക്കുന്നു. യൗസേപ്പിതാവിന്റെ മാതൃക പിൻഞ്ചെന്ന് ആരുടെയെങ്കിലും ജീവിതത്തിൽ ഒരു തിരിനാളമാകാൻ നമുക്കു പരിശ്രമിക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-06-29-18:55:36.jpg
Keywords: ജോസഫ, യൗസേ
Content: 16598
Category: 1
Sub Category:
Heading: കോംഗോയിലെ കത്തോലിക്ക ദേവാലയത്തിൽ സ്ഫോടനം: രണ്ടു പേർക്ക് ഗുരുതര പരിക്ക്
Content: കിന്‍ഹാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ബെനി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇമ്മാനുവേൽ ബുറ്റ്സിലി കത്തോലിക്കാ ദേവാലയത്തിൽ ഉഗ്ര ബോംബ് സ്ഫോടനത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഉഗാണ്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ആഭിമുഖ്യമുള്ള സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസാണ് അക്രമത്തിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. രാവിലെ ആറു മണിക്ക് നടന്ന സ്ഫോടനത്തിൽ രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്. അൾത്താരയ്ക്ക് മുന്നിലെ ഇരിപ്പിടങ്ങളുടെ ആദ്യ നിരയിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയ്ക്ക് മുന്‍പ് സ്ഫോടനം നടന്നതെന്ന് ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ഇസിദോർ കമ്പാലെ മസിംഗോ എസിഐ ആഫ്രിക്ക എന്ന കത്തോലിക്ക മാധ്യമത്തോട് പറഞ്ഞു. വിശുദ്ധ കുർബാനയുടെ സജ്ജീകരണങ്ങൾ നടത്താൻ വേണ്ടി ഏതാനും സ്ത്രീകൾ നേരത്തെ തന്നെ ദേവാലയത്തിൽ എത്തിയിരുന്നു. ഇതിനിടെയിലാണ് സ്ഫോടനം നടന്നത്. ബോംബ് വെച്ചിരുന്ന ഇരിപ്പിടങ്ങളുടെ നിരയിലാണ് ഗായകസംഘം തങ്ങളുടെ ഉപകരണങ്ങൾ സാധാരണയായി വെക്കാറുണ്ടായിരുന്നതെന്ന് ഫാ. ഇസിദോർ കൂട്ടിച്ചേർത്തു. സ്ഥൈര്യലേപനം നൽകാനുള്ള ഒരു വിശുദ്ധ കുർബാന അന്ന് നടക്കേണ്ടിയിരുന്നുവെന്നും, അതിനാൽ ബോംബ് സ്ഫോടനം ഒരു വലിയ ജനക്കൂട്ടത്തെ ലക്ഷ്യമിട്ടാണ് നടന്നതെന്ന് വിശ്വസിക്കുന്നതായും ബുട്ടംബ് ബെനി രൂപതയുടെ വികാരി ജനറാളായ മോൺസിഞ്ഞോർ ലോറന്റ് സോൺഡിര്യ പറഞ്ഞു. വടക്കുകിഴക്കൻ കോംഗോ മേഖലയിൽ ഇതിനുമുമ്പും ആക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ദേവാലയത്തിൽ സ്ഫോടനം നടന്നതിനു ശേഷം നഗരത്തിലെ ബാറിന് സമീപത്തായും ഒരു ഗ്യാസ് സ്റ്റേഷനിലും സ്ഫോടനങ്ങൾ നടന്നു. ബുട്ടംബ് ബെനി രൂപതയുടെ മെത്രാനായ മെൽക്കിസെദേക്ക് സികൂലി പലാക്കു തന്റെ രൂപതയിലെ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങളെയും, മനുഷ്യാവകാശലംഘനങ്ങളും കഴിഞ്ഞമാസം അപലപിച്ചിരുന്നു. രൂപതയുടെ ഉത്തര മേഖലയിലാണ് കൂടുതൽ ആക്രമണങ്ങളും നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊലപാതകം നടക്കാത്ത ഒരു ദിവസം പോലുമില്ലായെന്നും ആശുപത്രി കിടക്കയിൽ കിടക്കുന്ന രോഗികളെ പോലും അവർ വെറുതെ വിടുന്നില്ലായെന്നും ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് ബിഷപ്പ് മെൽക്കിസെദേക്ക് പറഞ്ഞിരിന്നു. തീവ്രവാദികളുടെ ആത്യന്തികമായ ലക്ഷ്യം, ഒന്നെങ്കിൽ അവിടത്തെ ജനങ്ങളെ തുരത്തുകയോ, അല്ലെങ്കിൽ ഇസ്ലാമിക വൽക്കരണം നടത്തുകയോ ആയിരിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി. തീവ്രവാദ അക്രമങ്ങളുടെ ഇരകളായവർക്ക് സഹായങ്ങൾ നൽകാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ കോംഗോയില്‍ ഇസ്ലാമിക തീവ്രവാദം വലിയ രീതിയില്‍ വേരൂന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-29-20:48:57.jpg
Keywords: കോംഗോ
Content: 16599
Category: 14
Sub Category:
Heading: സൂര്യദത്ത സ്ത്രീശക്തി രാഷ്ട്രീയ പുരസ്കാരം സിസ്റ്റര്‍ ലൂസി കുര്യന്
Content: മുംബൈ: സൂര്യദത്ത ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയ 2021ലെ സൂര്യദത്ത സ്ത്രീശക്തി രാഷ്ട്രീയ പുരസ്കാരത്തിന് മാഹേര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ലൂസി കുര്യനെ തെരഞ്ഞെടുത്തു. മുംബൈ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗോവ ഗവര്‍ണര്‍ ഭഗത്സിംഗ് കോഷാരി അവാര്‍ഡ് നല്‍കി സിസ്റ്റര്‍ ലൂസി കുര്യനെ ആദരിച്ചു. സ്ത്രീശക്തീകരണത്തിന് മാഹേര്‍ പ്രസ്ഥാനം നല്കുന്ന മികച്ച സംഭാവനകളെ അടിസ്ഥാനമാക്കിയാണ് പുരസ്ക്കാരം. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഊം 100 മാസിക തയാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറുപേരുടെ പട്ടികയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഇടം നേടിയ വ്യക്തിത്വത്തിന് ഉടമയാണ് സിസ്റ്റര്‍ ലൂസി. കണ്ണൂര്‍ ജില്ലയില്‍ കോളയാട് സ്വദേശിനിയായ സിസ്റ്റര്‍ ലൂസി കുര്യന്‍ 1997ല്‍ പൂനെയില്‍ സ്ഥാപിച്ച മാഹേര്‍ പ്രസ്ഥാനത്തിന് കേരളം ഉള്പ്പെങടെ ആറ് സംസ്ഥാനങ്ങളില്‍ 58 വീടുകളിലായി രണ്ടായിരത്തോളം അനാഥര്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ജാതി മത കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സര്‍വമത സ്‌നേഹസേവന സംരംഭമാണ് മാഹേര്‍. എറണാകുളം ജില്ലയില്‍ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളിയില്‍ നിരാലംബരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അമ്മവീട്, മുതിര്‍ന്ന പെണ്‍കുട്ടികളുടെ മാഹേര്‍ സ്‌നേഹകിരണ്‍, പുരുഷന്‍മാരുടെ മാഹേര്‍ സ്‌നേഹകിരണ്‍, മാഹേര്‍ സ്‌നേഹതീരം എന്നീ സംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-30-10:08:06.jpg
Keywords: ലൂസി
Content: 16600
Category: 18
Sub Category:
Heading: ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മാണത്തിന് ഇനി തദ്ദേശ ഭരണസമിതികളുടെ അനുമതി മതി
Content: തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മാണത്തിന് ഇനിമുതല്‍ തദ്ദേശ ഭരണസമിതികളുടെ അനുമതി മതി. നേരത്തെ ഇതിന് ജില്ലാ കളക്ടറുടെ അനുമതിപത്രം വേണമായിരുന്നു. എങ്കില്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും കെട്ടിട നിര്‍മാണ പെര്‍മിറ്റും നമ്പറും നല്‍കുമായിരുന്നുള്ളൂ. പുതിയ തീരുമാനത്തിലൂടെ അതത് പ്രദേശത്തെ ആരാധനാലയങ്ങള്‍ സംബന്ധിച്ച പ്രദേശവാസികളുടെ വികാരം മനസിലാക്കി തീരുമാനമെടുക്കാന്‍ പ്രാദേശിക ഭരണസം വിധാനങ്ങള്ക്കുക സാധിക്കും. ഇതോടെ സാങ്കേതികമായി ഉണ്ടായേക്കാവുന്ന തടസങ്ങളും കാലതാമസവും ഇല്ലാതാകും.
Image: /content_image/India/India-2021-06-30-11:13:11.jpg
Keywords: ആരാധന
Content: 16601
Category: 1
Sub Category:
Heading: തിരുപ്പട്ടത്തിന്റെ 70ാം വാര്‍ഷികത്തില്‍ ബെനഡിക്ട് പാപ്പയ്ക്കു പ്രാര്‍ത്ഥനയും നന്ദിയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തിരുപ്പട്ടം സ്വീകരിച്ചതിന്റെ എഴുപതാം വാര്‍ഷികത്തില്‍ എമിരിറ്റസ് ബെനഡിക്ട് പാപ്പയ്ക്കു പ്രാര്‍ത്ഥനയും അഭിനന്ദനവും നന്ദിയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂൺ 29 ത്രികാല പ്രാർത്ഥനയ്ക്കു ശേഷം നടത്തിയ സന്ദേശത്തിലാണ് പാപ്പ നന്ദി പ്രകടനം നടത്തിയത്. “നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന ഒരു വാർഷികം” എന്ന വിശേഷണം നല്‍കിയ ഫ്രാന്‍സിസ് പാപ്പ, ബെനഡിക്ട് പാപ്പയ്ക്കു സ്‌നേഹവും കൃതജ്ഞതയും സാമീപ്യവും കൈമാറുകയാണെന്നും അമൂല്യമായ സാക്ഷ്യത്തിന് നന്ദി അറിയിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. “പ്രിയ പിതാവും സഹോദരനുമായ ബെനഡിക്ട്, ഞങ്ങളുടെ വാത്സല്യവും നന്ദിയും അടുപ്പവും അറിയിക്കുന്നു. അങ്ങയുടെ ശ്രദ്ധേയമായ സാക്ഷ്യത്തിന് നന്ദി. ദൈവത്തിന്റെ ചക്രവാളത്തിലേക്കുള്ള അങ്ങയുടെ തുടർച്ചയായ ഉറ്റുനോട്ടത്തിന് നന്ദി. നന്ദി" പാപ്പ പറഞ്ഞു. മാത്തര്‍ എക്ളേസിയയില്‍ സഭയ്ക്കും റോം രൂപതയ്ക്കും വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചിരിക്കുകയാണെന്നും പാപ്പ കൂട്ടിച്ചേർത്തു. കഴിഞ്ഞ വര്‍ഷം അന്തരിച്ച സഹോദരൻ കർദ്ദിനാൾ ജോർജ് റാറ്റ്‌സിംഗർ ബെനഡിക്ട് 16-ാമനേക്കാൾ മൂന്ന് വയസിന് മുതിർന്നതായിരുന്നെങ്കിലും 1951 ജൂൺ 29ന് ഒരേ ദിനത്തിലായിരുന്നു ഇവരുടെ തിരുപ്പട്ട സ്വീകരണം. 2005 ഏപ്രിൽ 19ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എട്ടുവര്‍ഷത്തെ അതുല്യമായ സേവനത്തിന് ശേഷം. 2013 ഫെബ്രുവരി 28ന് പരിശുദ്ധ സിംഹാസനത്തിൽനിന്ന് സ്ഥാനത്യാഗം ചെയ്തു. 94 വയസുള്ള മുന്‍ പാപ്പ മാത്തര്‍ എക്ളെസിയയില്‍ വിശ്രമജീവിതം നയിച്ചുവരികയാണ്. വിശേഷ സന്ദര്‍ഭങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ ബെനഡിക്ട് പാപ്പയെ നേരിട്ടെത്തി സന്ദര്‍ശിക്കാറുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-30-12:08:31.jpg
Keywords: പാപ്പ