Content | കിന്‍ഹാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ബെനി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇമ്മാനുവേൽ ബുറ്റ്സിലി കത്തോലിക്കാ ദേവാലയത്തിൽ ഉഗ്ര ബോംബ് സ്ഫോടനത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഉഗാണ്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ആഭിമുഖ്യമുള്ള സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസാണ് അക്രമത്തിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. രാവിലെ ആറു മണിക്ക് നടന്ന സ്ഫോടനത്തിൽ രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്. അൾത്താരയ്ക്ക് മുന്നിലെ ഇരിപ്പിടങ്ങളുടെ ആദ്യ നിരയിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയ്ക്ക് മുന്‍പ് സ്ഫോടനം നടന്നതെന്ന് ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ഇസിദോർ കമ്പാലെ മസിംഗോ എസിഐ ആഫ്രിക്ക എന്ന കത്തോലിക്ക മാധ്യമത്തോട് പറഞ്ഞു.
വിശുദ്ധ കുർബാനയുടെ സജ്ജീകരണങ്ങൾ നടത്താൻ വേണ്ടി ഏതാനും സ്ത്രീകൾ നേരത്തെ തന്നെ ദേവാലയത്തിൽ എത്തിയിരുന്നു. ഇതിനിടെയിലാണ് സ്ഫോടനം നടന്നത്. ബോംബ് വെച്ചിരുന്ന ഇരിപ്പിടങ്ങളുടെ നിരയിലാണ് ഗായകസംഘം തങ്ങളുടെ ഉപകരണങ്ങൾ സാധാരണയായി വെക്കാറുണ്ടായിരുന്നതെന്ന് ഫാ. ഇസിദോർ കൂട്ടിച്ചേർത്തു. സ്ഥൈര്യലേപനം നൽകാനുള്ള ഒരു വിശുദ്ധ കുർബാന അന്ന് നടക്കേണ്ടിയിരുന്നുവെന്നും, അതിനാൽ ബോംബ് സ്ഫോടനം ഒരു വലിയ ജനക്കൂട്ടത്തെ ലക്ഷ്യമിട്ടാണ് നടന്നതെന്ന് വിശ്വസിക്കുന്നതായും ബുട്ടംബ് ബെനി രൂപതയുടെ വികാരി ജനറാളായ മോൺസിഞ്ഞോർ ലോറന്റ് സോൺഡിര്യ പറഞ്ഞു. വടക്കുകിഴക്കൻ കോംഗോ മേഖലയിൽ ഇതിനുമുമ്പും ആക്രമങ്ങൾ ഉണ്ടായിട്ടുണ്ട്.
ദേവാലയത്തിൽ സ്ഫോടനം നടന്നതിനു ശേഷം നഗരത്തിലെ ബാറിന് സമീപത്തായും ഒരു ഗ്യാസ് സ്റ്റേഷനിലും സ്ഫോടനങ്ങൾ നടന്നു. ബുട്ടംബ് ബെനി രൂപതയുടെ മെത്രാനായ മെൽക്കിസെദേക്ക് സികൂലി പലാക്കു തന്റെ രൂപതയിലെ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങളെയും, മനുഷ്യാവകാശലംഘനങ്ങളും കഴിഞ്ഞമാസം അപലപിച്ചിരുന്നു. രൂപതയുടെ ഉത്തര മേഖലയിലാണ് കൂടുതൽ ആക്രമണങ്ങളും നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊലപാതകം നടക്കാത്ത ഒരു ദിവസം പോലുമില്ലായെന്നും ആശുപത്രി കിടക്കയിൽ കിടക്കുന്ന രോഗികളെ പോലും അവർ വെറുതെ വിടുന്നില്ലായെന്നും ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് ബിഷപ്പ് മെൽക്കിസെദേക്ക് പറഞ്ഞിരിന്നു. തീവ്രവാദികളുടെ ആത്യന്തികമായ ലക്ഷ്യം, ഒന്നെങ്കിൽ അവിടത്തെ ജനങ്ങളെ തുരത്തുകയോ, അല്ലെങ്കിൽ ഇസ്ലാമിക വൽക്കരണം നടത്തുകയോ ആയിരിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി. തീവ്രവാദ അക്രമങ്ങളുടെ ഇരകളായവർക്ക് സഹായങ്ങൾ നൽകാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ കോംഗോയില്‍ ഇസ്ലാമിക തീവ്രവാദം വലിയ രീതിയില്‍ വേരൂന്നുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|