Content | ട്രിനിറ്റേറിയൻ സഭാംഗമായ റവ. ഡോ. ബിനോജ് മാത്യു പുത്തൻപുരയ്ക്കലച്ചൻ എഴുതിയ മനോഹരമായ ഒരു ഇംഗ്ലീഷ് കവിതയാണ് Be a Candle in Someone's Life. ആരുടെയെങ്കിലും ജീവിതത്തിൽ ഒരു മെഴുകുതിരി വെട്ടമാകുക എന്നതാണ് ഈ കവിതയുടെ കേന്ദ്ര ആശയം. മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകർത്തുന്ന ജീവിതം ക്രൈസ്തവ സാക്ഷ്യത്തിന്റെ വിലയുള്ള സാക്ഷിപത്രമാണ്. കോവിഡ് മഹാവ്യാധിയുടെ കാലഘട്ടത്തിൽ ലോകം സന്ദിഗ്‌ദ്ധാവസ്ഥയിൽ തട്ടി തടയുമ്പോൾ വെളിച്ചമാകാനുള്ള വിളി ഒത്തിരി പ്രതീക്ഷ നൽകുന്നവയാണ്.
തിരുകുടുബം സന്ദിഗ്‌ദ്ധാവസ്ഥയിൽ ആയിരുന്നപ്പോൾ വെളിച്ചമേകിയ തിരിനാളമായിരുന്നു യൗസേപ്പിതാവ്. ലോകത്തിന്റെ പ്രകാശമായ തന്റെ വളർത്തുമകനുമായുള്ള സംസർഗമായിരുന്നു ആ തിരിനാളത്തിന്റെ ശോഭ പതിന്മടങ്ങായി വർദ്ധിച്ചു.
ആകുലതകളും ആശങ്കകളും നസറത്തിലെ ആ കൊച്ചു ഭവനം കീഴടക്കാതിരുന്നത് ഈശോയും മറിയയും യൗസേപ്പിതാവും പരസ്പരം പ്രകാശം പകർന്നു നൽകിയതുകൊണ്ടാണ്. മറ്റൊരർത്ഥത്തിൽ മറിയവും യൗസേപ്പും ഉണ്ണീശോയുമായുള്ള സംസഗർത്തിൽ കൂടുതൽ പ്രകാശപൂരിതരായതിനാലാണ്. നമ്മുടെ വാക്കുകളിലൂടെയും പുഞ്ചിരിയിലൂടെയും നമ്മുടെ വിഭവങ്ങളിലൂടെയും പ്രാർത്ഥനയ്ക്കായി കരം ഉയർത്തുന്നതിലൂടെയും ഒരു തിരിനാളമാകാൻ കഴിയുമെന്ന് ബിനോജച്ചൻ കുറിക്കുന്നു. യൗസേപ്പിതാവിന്റെ മാതൃക പിൻഞ്ചെന്ന് ആരുടെയെങ്കിലും ജീവിതത്തിൽ ഒരു തിരിനാളമാകാൻ നമുക്കു പരിശ്രമിക്കാം.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|