category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സൂര്യദത്ത സ്ത്രീശക്തി രാഷ്ട്രീയ പുരസ്കാരം സിസ്റ്റര്‍ ലൂസി കുര്യന്
Contentമുംബൈ: സൂര്യദത്ത ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയ 2021ലെ സൂര്യദത്ത സ്ത്രീശക്തി രാഷ്ട്രീയ പുരസ്കാരത്തിന് മാഹേര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ലൂസി കുര്യനെ തെരഞ്ഞെടുത്തു. മുംബൈ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗോവ ഗവര്‍ണര്‍ ഭഗത്സിംഗ് കോഷാരി അവാര്‍ഡ് നല്‍കി സിസ്റ്റര്‍ ലൂസി കുര്യനെ ആദരിച്ചു. സ്ത്രീശക്തീകരണത്തിന് മാഹേര്‍ പ്രസ്ഥാനം നല്കുന്ന മികച്ച സംഭാവനകളെ അടിസ്ഥാനമാക്കിയാണ് പുരസ്ക്കാരം. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഊം 100 മാസിക തയാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറുപേരുടെ പട്ടികയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഇടം നേടിയ വ്യക്തിത്വത്തിന് ഉടമയാണ് സിസ്റ്റര്‍ ലൂസി. കണ്ണൂര്‍ ജില്ലയില്‍ കോളയാട് സ്വദേശിനിയായ സിസ്റ്റര്‍ ലൂസി കുര്യന്‍ 1997ല്‍ പൂനെയില്‍ സ്ഥാപിച്ച മാഹേര്‍ പ്രസ്ഥാനത്തിന് കേരളം ഉള്പ്പെങടെ ആറ് സംസ്ഥാനങ്ങളില്‍ 58 വീടുകളിലായി രണ്ടായിരത്തോളം അനാഥര്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ജാതി മത കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സര്‍വമത സ്‌നേഹസേവന സംരംഭമാണ് മാഹേര്‍. എറണാകുളം ജില്ലയില്‍ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളിയില്‍ നിരാലംബരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അമ്മവീട്, മുതിര്‍ന്ന പെണ്‍കുട്ടികളുടെ മാഹേര്‍ സ്‌നേഹകിരണ്‍, പുരുഷന്‍മാരുടെ മാഹേര്‍ സ്‌നേഹകിരണ്‍, മാഹേര്‍ സ്‌നേഹതീരം എന്നീ സംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-30 10:07:00
Keywordsലൂസി
Created Date2021-06-30 10:08:06