category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading തിരുപ്പട്ടത്തിന്റെ 70ാം വാര്‍ഷികത്തില്‍ ബെനഡിക്ട് പാപ്പയ്ക്കു പ്രാര്‍ത്ഥനയും നന്ദിയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: തിരുപ്പട്ടം സ്വീകരിച്ചതിന്റെ എഴുപതാം വാര്‍ഷികത്തില്‍ എമിരിറ്റസ് ബെനഡിക്ട് പാപ്പയ്ക്കു പ്രാര്‍ത്ഥനയും അഭിനന്ദനവും നന്ദിയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂൺ 29 ത്രികാല പ്രാർത്ഥനയ്ക്കു ശേഷം നടത്തിയ സന്ദേശത്തിലാണ് പാപ്പ നന്ദി പ്രകടനം നടത്തിയത്. “നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന ഒരു വാർഷികം” എന്ന വിശേഷണം നല്‍കിയ ഫ്രാന്‍സിസ് പാപ്പ, ബെനഡിക്ട് പാപ്പയ്ക്കു സ്‌നേഹവും കൃതജ്ഞതയും സാമീപ്യവും കൈമാറുകയാണെന്നും അമൂല്യമായ സാക്ഷ്യത്തിന് നന്ദി അറിയിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. “പ്രിയ പിതാവും സഹോദരനുമായ ബെനഡിക്ട്, ഞങ്ങളുടെ വാത്സല്യവും നന്ദിയും അടുപ്പവും അറിയിക്കുന്നു. അങ്ങയുടെ ശ്രദ്ധേയമായ സാക്ഷ്യത്തിന് നന്ദി. ദൈവത്തിന്റെ ചക്രവാളത്തിലേക്കുള്ള അങ്ങയുടെ തുടർച്ചയായ ഉറ്റുനോട്ടത്തിന് നന്ദി. നന്ദി" പാപ്പ പറഞ്ഞു. മാത്തര്‍ എക്ളേസിയയില്‍ സഭയ്ക്കും റോം രൂപതയ്ക്കും വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചിരിക്കുകയാണെന്നും പാപ്പ കൂട്ടിച്ചേർത്തു. കഴിഞ്ഞ വര്‍ഷം അന്തരിച്ച സഹോദരൻ കർദ്ദിനാൾ ജോർജ് റാറ്റ്‌സിംഗർ ബെനഡിക്ട് 16-ാമനേക്കാൾ മൂന്ന് വയസിന് മുതിർന്നതായിരുന്നെങ്കിലും 1951 ജൂൺ 29ന് ഒരേ ദിനത്തിലായിരുന്നു ഇവരുടെ തിരുപ്പട്ട സ്വീകരണം. 2005 ഏപ്രിൽ 19ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എട്ടുവര്‍ഷത്തെ അതുല്യമായ സേവനത്തിന് ശേഷം. 2013 ഫെബ്രുവരി 28ന് പരിശുദ്ധ സിംഹാസനത്തിൽനിന്ന് സ്ഥാനത്യാഗം ചെയ്തു. 94 വയസുള്ള മുന്‍ പാപ്പ മാത്തര്‍ എക്ളെസിയയില്‍ വിശ്രമജീവിതം നയിച്ചുവരികയാണ്. വിശേഷ സന്ദര്‍ഭങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ ബെനഡിക്ട് പാപ്പയെ നേരിട്ടെത്തി സന്ദര്‍ശിക്കാറുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-30 12:04:00
Keywordsപാപ്പ
Created Date2021-06-30 12:08:31