category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: ദൈവ പിതാവ് സമ്മാനിച്ച മഹത് പുസ്തകം
Contentഎല്ലാ വർഷവും ജൂൺ 19 ന് ദേശീയ വായനാദിനമായി ആചരിക്കുന്നു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണല്ലോ വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍ പണിക്കര്‍. 1996 മുതലാണ് പി. എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്. യൗസേപ്പിതാവിന്റെ ജീവിതം ഒരു മഹത് പുസ്തകമായി കാണാനാണ് എനിക്കിഷ്ടം. മനുഷ്യൻ വായിക്കാനായി സ്വർഗ്ഗീയ പിതാവ് രചിച്ച ഒരു മഹത്തായ പുസ്തകമായിരുന്നു യൗസേപ്പ്. ജിവിതത്തിൻ്റെ ഏതവസ്ഥയിയും മനുഷ്യനു റഫറൻസ് നടത്താൻ സഹായകമായ ഗ്രന്ഥമായിരുന്നു നസറത്തിലെ ഈ മരപ്പണിക്കാരൻ. ജീവിതത്തിനു ഭാവാത്മകതയുടെ നിറം പകരുന്ന പേജുകൾ മാത്രമേ ആ ജീവിതത്തിൽ ഉണ്ടായിരുന്നുള്ളു. നിഷേധാത്മക ചിന്തകളുമായി ആ പുസ്തകത്തെ സമീപിച്ചവർ പോസറ്റീവ് എനർജിയുമായാണ് മടങ്ങിയത്. നിശബ്ദതയുടെ സുവർണ്ണ അക്ഷരങ്ങൾകൊണ്ട് ദൈവഹൃദയത്തിൽപ്പോലും സ്ഥാനം തേടിയവനായിരുന്നു യൗസേപ്പിതാവ്. ജോസഫ് വർഷത്തിൽ ദൈവ പിതാവു സമ്മാനിച്ച യൗസേപ്പെന്ന വായനാ പുസ്തകത്തെ വായിച്ചു വളർന്നു വിവേകം നേടാം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-20 21:09:00
Keywordsജോസഫ, യൗസേ
Created Date2021-06-20 21:10:12