Contents

Displaying 16101-16110 of 25124 results.
Content: 16472
Category: 18
Sub Category:
Heading: അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള പ്രതിമാസ അലവന്‍സ് മുടങ്ങിയിട്ട് ഒരു വര്‍ഷം
Content: കോട്ടയം: അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള പ്രതിമാസ അലവന്‍സ് മുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ഒരു അന്തേവാസിക്ക് ഒരു മാസം സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അലവന്‍സ് 1100 രൂപയാണ്. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവരാണ് ഇവരേറെയും എന്നിരിക്കെ വലിയ നിരക്കിലുള്ള മരുന്ന് വാങ്ങാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക ഒന്നിനും തികയില്ലെന്ന സാഹചര്യമാണ്. ക്ഷേമ പെന്‍ഷനുകള്‍ 1700 രൂപയായി വര്‍ധിപ്പിച്ചപ്പോഴും അഗതിമന്ദിരങ്ങളിലെ രോഗികള്‍ക്കുള്ള അലവന്‍സ് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അവഗണന വരുത്തി. മരുന്നിനു പുറമെ വസ്ത്രം, കിടക്ക, സോപ്പ്, എണ്ണ തുടങ്ങി എല്ലാം അവശ്യസാധനങ്ങളും വാങ്ങാനും ഈ തുക മാത്രമാണുള്ളത്. കോവിഡും സാന്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കെ മറ്റിടങ്ങളില്‍നിന്നുള്ള സഹായങ്ങള്‍ നിലച്ചിട്ട് ഏറെക്കാലമായി. കോവിഡ് പൊതുനിയന്ത്രങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളില്‍ പുറത്തുനിന്നുള്ള സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം വന്നതും അഗതികളുടെ ജീവിതം പ്രതിസന്ധികളാക്കി. ഓരോ മാസവും സ്ഥാപനത്തിനു സമീപത്തെ ആരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം അഗതി മന്ദിരങ്ങളിലെ അന്തേവാസികളെ പരിശോധിച്ച് മരുന്ന് നല്‍കണമെന്ന നിയമം ഇപ്പോള്‍ പാലിക്കപ്പെടുന്നില്ല. സമുദായങ്ങളും ട്രസ്റ്റുകളും വ്യക്തികളും വലിയ തോതില്‍ പണം ചെലവഴിച്ചാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളെ സംരക്ഷിച്ചുവരുന്നത്. ഉറ്റവര്‍ ഉപേക്ഷിച്ചവരും വഴിയോരങ്ങളിലും തെരുവകളിലുംനിന്ന് പോലീസ് എത്തിച്ചവരുമാണ് ഇവരേറെയും. ഇത്തരം അനാഥരുടെ സംരക്ഷണചുമതല സര്‍ക്കാരിനായിരിക്കെയാണ് വിവിധ മത ചാരിറ്റി സംരഭങ്ങള്‍ ഇവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഇവര്‍ക്കുള്ള മരുന്നും തുടര്‍ പരിശോധനകളും വീഴ്ചയില്ലാതെ നിര്‍വഹിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടായിരിക്കെ ആരോഗ്യവകുപ്പ് കടുത്ത അവഗണനയാണ് ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത്. ഗുരുതര രോഗികളെ ആംബുലന്‍സുകളില്‍ വിവിധ ആശുപത്രികളില്‍ എത്തിച്ച് ചികിത്സ നല്‍കുന്ന സാഹചര്യത്തില്‍ പോലും സര്‍ക്കാരില്‍നിന്ന് സഹായങ്ങള്‍ ലഭിക്കില്ല. ഓരോ അന്തേവാസിക്കും സര്‍ക്കാര്‍ നിശ്ചയിച്ച റേഷന്‍ അരിയും ഗോതന്പും ലഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു.
Image: /content_image/India/India-2021-06-14-09:40:58.jpg
Keywords: അഗതി
Content: 16473
Category: 18
Sub Category:
Heading: കെസിവൈഎം പഠന കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു
Content: കൊച്ചി: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ 32 രൂപതകളുടെ സഹകരണത്തോടെ യൂണിറ്റ്, ഫൊറോന, രൂപതാ തലങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പിന്നാക്ക അവസ്ഥയെപ്പറ്റി പഠിക്കാന്‍ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ക്രൈസ്തവ പിന്നാക്ക അവസ്ഥയെപ്പറ്റി പഠിക്കുന്നതിനു സര്‍ക്കാര്‍ രൂപീകരിച്ച ജെ.ബി. കോശി കമ്മിറ്റിക്കു മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ യൂത്ത് കമ്മീഷന്‍ രൂപീകരിച്ചത്. സംസ്ഥാനതലത്തില്‍ നടന്ന യോഗത്തില്‍ ജസ്റ്റീസ് ഏബ്രഹാം മാത്യു, അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ക്ലാസുകള്‍ എടുത്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വര്‍ഡ് രാജു, ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍, ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍, ഭാരവാഹികളായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍ ജോണ്‍, അജോയ് പി. തോമസ്, റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി, ഡെനിയ സിസി ജയന്‍, എബിന്‍ കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2021-06-14-09:48:12.jpg
Keywords: കെ‌സി‌വൈ‌എം
Content: 16474
Category: 18
Sub Category:
Heading: അല്മായ നേതാക്കള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കു നിവേദനം നല്‍കി
Content: കൊച്ചി: സീറോ മലബാര്‍ സഭ ഏകോപന സമിതിയിലെ അല്മായ നേതാക്കള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും പിന്നാക്കാവസ്ഥയും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ പ്രവര്‍ത്തനസജ്ജമാകുന്നതിനും സൗകര്യമൊരുക്കണം, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ക്ഷേമപദ്ധതികളും സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്യുന്നതു സംബന്ധിച്ചുണ്ടായ ഹൈക്കോടതി വിധി അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണം, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ തുല്യനീതി ലഭ്യമാക്കും വിധം നല്‍കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു നിവേദനം നല്‍കിയത്. സീറോ മലബാര്‍ സഭയിലെ കത്തോലിക്കാ കോണ്‍ഗ്രസ്, കുടുംബ കൂട്ടായ്മ, മാതൃവേദി, പിതൃവേദി, സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ്കെസിവൈഎം, സിഎല്‍സി, അല്മായ ഫോറം, സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി, കെഎല്‍എം എന്നീ അല്മായ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് ഏകോപന സമിതി. നിവേദനത്തിലെ ആവശ്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് നേതാക്കളായ അഡ്വ. ബിജു പറയന്നിലം, ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍, ജുബിന്‍ കോടിയാംകുന്നേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-06-14-09:56:26.jpg
Keywords: അല്‍മാ
Content: 16475
Category: 1
Sub Category:
Heading: ലൂസി കളപ്പുരയുടെ അപ്പീല്‍ തള്ളി: പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്റെ പരമോന്നത കോടതി
Content: വത്തിക്കാന്‍ സിറ്റി: സന്യാസ സമൂഹത്തിന്റെ നിയമങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ട് അച്ചടക്കലംഘനങ്ങളെ തുടര്‍ന്നു വിവാദത്തിലായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹ അംഗമായ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍. വിഷയത്തില്‍ വത്തിക്കാന്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കുകയായിരിന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയായ വത്തിക്കാനിലെ സിഞ്ഞത്തൂര പുറത്താക്കിയ നടപടി ശരിവെയ്ക്കുകയായിരിന്നു. ആലുവ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭ ജനറലേറ്റില്‍ നിന്ന് പ്രോവിന്‍ഷ്യാള്‍ സുപ്പീരിയർ ജനറൽ ആൻ ജോസഫ് ഇക്കാര്യം സ്ഥിരീകരിച്ചുക്കൊണ്ട് സഹസന്യസ്ഥര്‍ക്ക് കത്തയച്ചിട്ടുണ്ട്. സിസ്റ്റര്‍ ലൂസി കളപ്പുരയെ ഗൗരവതരവും തുടര്‍ച്ചയായുമുള്ള അനുസരണ ദാരിദ്ര്യ വ്രതലംഘനം, ആവൃതി നിയമലംഘനം തുടങ്ങിയുള്ള സന്യാസസഭാനിയമങ്ങളുടെ ലംഘനങ്ങളും കാരണം ഏറെനാളായി നിയമനടപടി നേരിട്ടുവരികയായിരിന്നു. ഇതേ തുടര്‍ന്നു 2019 മേയ് 11ന് സന്യാസിനി സമൂഹത്തില്‍നിന്നു ഡിസ്മിസ് ചെയ്യുകയും ഈ തീരുമാനം വത്തിക്കാനിലെ പൗരസ്ത്യതിരുസംഘത്തിന് സമര്‍പ്പിക്കുകയും തിരുസംഘത്തിന്റെ അംഗീകാരത്തോടുകൂടി സിസ്റ്റര്‍ ലൂസിയെ അറിയിക്കുകയുമുണ്ടായി. സന്യാസ സമൂഹത്തില്‍നിന്നു പുറത്താക്കിയതിനെതിരേ ലൂസി പൗരസ്ത്യ സംഘത്തിന് അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ വിശദമായ പഠനത്തിനുശേഷം 2019 സെപ്റ്റംബര്‍ 26 നു മൂന്നുപേജ് ദൈര്‍ഘ്യമുള്ള വിശദമായി ഒരു ഡിക്രിവഴി പൗരസ്ത്യ തിരുസംഘം തള്ളിക്കളഞ്ഞു. എന്നാല്‍ ഇനിയും സിസ്റ്റര്‍ ലൂസിക്ക് കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയായ വത്തിക്കാനിലെ സിഞ്ഞത്തൂര അപ്പസ്‌തോലിക്കയില്‍ ഈ തള്ളിക്കളഞ്ഞ തീരുമാനത്തിനെതിരേ അപ്പീല്‍ കൊടുക്കാന്‍ അവകാശമുണ്ടെന്നും വിധിയില്‍ പരാമര്‍ശമുണ്ടായിരിന്നു. ഈ സാധ്യത പരിഗണിച്ച ലൂസി കളപ്പുര അപ്പീല്‍ നല്കുകയായിരിന്നു. ഇതാണ് വിശദമായ പഠനങ്ങള്‍ക്ക് ഒടുവില്‍ വത്തിക്കാന്റെ പരമോന്നത കോടതി കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരിക്കുന്നത്. എഫ്‌സിസി സന്യാസിനി സമൂഹത്തിലെ അംഗത്വം നഷ്ടപ്പെട്ടുകഴിഞ്ഞാലും മറ്റേതൊരു കത്തോലിക്കാ സഭാംഗത്തെപ്പോലെ സിസ്റ്റര്‍ ലൂസിക്കു തിരുസഭയില്‍ തുടരാമെന്ന് എഫ്‌സി‌സി നേരത്തെ വ്യക്തമാക്കിയിരിന്നു. അതേസമയം ലൂസിയെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്തുക്കൊണ്ട് വിശ്വാസികള്‍ നവമാധ്യമങ്ങളില്‍ രംഗത്തുവന്നിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-14-11:47:11.jpg
Keywords: ലൂസി കള
Content: 16476
Category: 1
Sub Category:
Heading: മെക്സിക്കോയിൽ ക്രിമിനല്‍ മാഫിയയുടെ ആക്രമണത്തില്‍ യുവവൈദികൻ കൊല്ലപ്പെട്ടു
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ സകാട്ടേക്കാസ് സംസ്ഥാനത്തില്‍ പരസ്പരം ഏറ്റുമുട്ടിയ ക്രിമിനല്‍ മാഫിയകളുടെ ആക്രമണത്തില്‍ യുവ കത്തോലിക്ക വൈദികൻ മരിച്ചു. വാലാപരായിസോ മുനിസിപ്പാലിറ്റിയിലെ സാന്താ ലൂസിയ ഡെ ലാ സിയറാ ഇടവക വികാരിയും ഫ്രാന്‍സിസ്കന്‍ വൈദികനുമായ ഫാ. ജാനിറ്റോ എന്നറിയപ്പെടുന്ന ജൂവാന്‍ ഒറോസ്കോ അല്‍വരാഡോയ്ക്കാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 12ന് പജാരിറ്റോസ്, മെസ്ക്വിറ്റല്‍, ഡുരാങ്ങോ എന്നിവിടങ്ങളിലെ ടെപ്പെഹുവാന സമൂഹത്തിനായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോകുന്ന വഴിയ്ക്കു അദ്ദേഹം കൊല്ലപ്പെടുകയായിരിന്നു. വിശ്വാസികളില്‍ ചിലരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് മെക്സിക്കോയിലെ ‘സെന്‍ട്രോ കാതോലിക്കോ മള്‍ട്ടിമീഡിയ’ (സി.സി.എം) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫാ. ജാനിറ്റോയുടെ ഒപ്പം എത്രപേര്‍ ഉണ്ടായിരുന്നുവെന്നും, അവരില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നും അറിവായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സെന്റ് ഫ്രാന്‍സിസ്കോ ആന്‍ഡ്‌ സാന്റിയാഗോ പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. ഏഞ്ചല്‍ ഗാബിനോ ഗുട്ടിയറസ് മാര്‍ട്ടിനെസ് ഫാ. ജാനിറ്റോ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചു. 'സമാധാനത്തിന്റെ രാജാവായ ക്രിസ്തു' നമ്മുടെ സഹോദരന്റെ മേല്‍ കരുണ കാണിയ്ക്കുകയും, അദ്ദേഹത്തെ വിശുദ്ധര്‍ക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമൊപ്പം തന്റെ രാജധാനിയിലേക്ക് സ്വീകരിക്കട്ടെ’ എന്നും അദ്ദേഹം പറഞ്ഞു. മോണ്‍ക്ലോവയില്‍ ജനിച്ചുവളര്‍ന്ന ഫാ. ജാനിറ്റോക്ക് ചെറുപ്പം മുതല്‍ക്കേ തന്നെ എല്‍ പുയെബ്ലോയിലെ സാന്‍ ഫ്രാന്‍സിസ്കോ ഡെ അസിസ് ദേവാലയവുമായി അടുപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഹെര്‍മനാസ് കോവാഹുലിയ എജിഡോയിലെ ഒന്നരവര്‍ഷക്കാലത്തെ സേവനത്തിനു ശേഷം 6 മാസങ്ങള്‍ക്ക് മുന്‍പാണ് ഫാ. ജാനിറ്റോ സംഭവം നടന്ന സിയറാ ഡെ സാന്റാ ഇടവകയില്‍ എത്തിയത്. ഫാ. ജാനിറ്റോയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വൈദികന്റെ ഭൗതീകശരീരം കൈമാറ്റം ചെയ്യപ്പെടുന്ന മുറക്ക് അന്ത്യകര്‍മ്മങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് ഫ്രാന്‍സിസ്കന്‍ സഭ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-14-13:31:04.jpg
Keywords: മെക്സി
Content: 16477
Category: 1
Sub Category:
Heading: മെക്സിക്കോയിൽ ക്രിമിനല്‍ മാഫിയയുടെ ആക്രമണത്തില്‍ യുവവൈദികൻ കൊല്ലപ്പെട്ടു
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ സകാട്ടേക്കാസ് സംസ്ഥാനത്തില്‍ പരസ്പരം ഏറ്റുമുട്ടിയ ക്രിമിനല്‍ മാഫിയകളുടെ ആക്രമണത്തില്‍ യുവ കത്തോലിക്ക വൈദികൻ മരിച്ചു. വാലാപരായിസോ മുനിസിപ്പാലിറ്റിയിലെ സാന്താ ലൂസിയ ഡെ ലാ സിയറാ ഇടവക വികാരിയും ഫ്രാന്‍സിസ്കന്‍ വൈദികനുമായ ഫാ. ജാനിറ്റോ എന്നറിയപ്പെടുന്ന ജൂവാന്‍ ഒറോസ്കോ അല്‍വരാഡോയ്ക്കാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 12ന് പജാരിറ്റോസ്, മെസ്ക്വിറ്റല്‍, ഡുരാങ്ങോ എന്നിവിടങ്ങളിലെ ടെപ്പെഹുവാന സമൂഹത്തിനായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോകുന്ന വഴിയ്ക്കു അദ്ദേഹം കൊല്ലപ്പെടുകയായിരിന്നു. വിശ്വാസികളില്‍ ചിലരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് മെക്സിക്കോയിലെ ‘സെന്‍ട്രോ കാതോലിക്കോ മള്‍ട്ടിമീഡിയ’ (സി.സി.എം) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫാ. ജാനിറ്റോയുടെ ഒപ്പം എത്രപേര്‍ ഉണ്ടായിരുന്നുവെന്നും, അവരില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നും അറിവായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സെന്റ് ഫ്രാന്‍സിസ്കോ ആന്‍ഡ്‌ സാന്റിയാഗോ പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. ഏഞ്ചല്‍ ഗാബിനോ ഗുട്ടിയറസ് മാര്‍ട്ടിനെസ് ഫാ. ജാനിറ്റോ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചു. 'സമാധാനത്തിന്റെ രാജാവായ ക്രിസ്തു' നമ്മുടെ സഹോദരന്റെ മേല്‍ കരുണ കാണിയ്ക്കുകയും, അദ്ദേഹത്തെ വിശുദ്ധര്‍ക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമൊപ്പം തന്റെ രാജധാനിയിലേക്ക് സ്വീകരിക്കട്ടെ’ എന്നും അദ്ദേഹം പറഞ്ഞു. മോണ്‍ക്ലോവയില്‍ ജനിച്ചുവളര്‍ന്ന ഫാ. ജാനിറ്റോക്ക് ചെറുപ്പം മുതല്‍ക്കേ തന്നെ എല്‍ പുയെബ്ലോയിലെ സാന്‍ ഫ്രാന്‍സിസ്കോ ഡെ അസിസ് ദേവാലയവുമായി അടുപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഹെര്‍മനാസ് കോവാഹുലിയ എജിഡോയിലെ ഒന്നരവര്‍ഷക്കാലത്തെ സേവനത്തിനു ശേഷം 6 മാസങ്ങള്‍ക്ക് മുന്‍പാണ് ഫാ. ജാനിറ്റോ സംഭവം നടന്ന സിയറാ ഡെ സാന്റാ ഇടവകയില്‍ എത്തിയത്. ഫാ. ജാനിറ്റോയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വൈദികന്റെ ഭൗതീകശരീരം കൈമാറ്റം ചെയ്യപ്പെടുന്ന മുറക്ക് അന്ത്യകര്‍മ്മങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് ഫ്രാന്‍സിസ്കന്‍ സഭ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-14-13:31:11.jpg
Keywords: മെക്സി
Content: 16478
Category: 1
Sub Category:
Heading: ഔദ്യോഗിക മത പ്രഖ്യാപന വാർഷികദിനം കരിദിനമായി ആചരിച്ച് ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍
Content: ധാക്ക: ബംഗ്ലാദേശില്‍ ഇസ്ലാം ഔദ്യോഗിക മതമാക്കിയ ഭരണഘടന ഭേദഗതിയുടെ വാര്‍ഷിക ദിനമായ ജൂണ്‍ ഒൻപതിന് ബംഗ്ലാദേശിലെ ക്രിസ്ത്യാനികളും, ഹൈന്ദവരും, ബുദ്ധമതക്കാരും അടങ്ങുന്ന മതന്യൂനപക്ഷങ്ങള്‍ കരിദിനമായി ആചരിച്ചു. 1988 ജൂണ്‍ ഒൻപതിലെ എട്ടാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇസ്ലാം ബംഗ്ലാദേശിലെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടത്. അന്നുമുതല്‍ എല്ലാവര്‍ഷവും ജൂണ്‍ 9 ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സംയുക്ത കൂട്ടായ്മയായ ‘ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗണ്‍സില്‍’ (ബി.എച്ച്.ബി.സി.യു.സി) കരിദിനമായി ആചരിച്ചു വരികയാണ്. കരിദിനാചരണത്തോടനുബന്ധിച്ച് ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയായ ‘ബി.എച്ച്.ബി.സി.യു.സി’യുടെ പ്രതിനിധികള്‍ വിര്‍ച്വലായി യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തില്‍വെച്ച് എട്ടാം ഭരണഘടനാ ഭേദഗതി റദ്ദ് ചെയ്യണമെന്ന തങ്ങളുടെ ആവശ്യം പ്രതിനിധികള്‍ ആവര്‍ത്തിച്ചു. എട്ടാം ഭരണഘടന ഭേദഗതിയിലൂടെ വിഭാഗീയതയുടെ രാഷ്ട്രീയത്തിന്റെ വിത്തുകള്‍ നട്ടുപിടിപ്പിക്കുകയായിരുന്നെന്ന് ബി.എച്ച്.ബി.സി.യു.സി പ്രസിഡന്റും, കത്തോലിക്ക വിശ്വാസിയുമായ നിര്‍മോള്‍ റൊസാരിയോ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശില്‍ ഈ അവസ്ഥ തുടരുകയാണെങ്കില്‍ തീവ്രവാദവും, വര്‍ഗ്ഗീയതയും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന്‍ റൊസാരിയോ ‘ഏഷ്യാന്യൂസ്’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹിന്ദുക്കളും, ബുദ്ധിസ്റ്റുകളും ക്രിസ്ത്യാനികളും താമസിക്കുന്ന ഒരു രാഷ്ട്രത്തില്‍ ഒരു മതം മാത്രം ഔദ്യോഗിക മതമായി അംഗീകരിക്കപ്പെടാന്‍ പാടില്ലെന്നും തങ്ങള്‍ ഇതിനെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന അനുസരിച്ച് മതനിരപേക്ഷ രാജ്യമായ ബംഗ്ലാദേശില്‍ ഇസ്ലാം മതം മാത്രം ഔദ്യോഗിക മതമാക്കിയതിലെ വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 1971-ലെ രക്തരൂക്ഷിതമായ യുദ്ധത്തിൽ ബംഗ്ലാദേശ് ജന്മം കൊണ്ട സമയത്തുതന്നെ മതേതരത്വം സ്ഥാപിക്കപ്പെട്ടതാണെന്ന് യോഗത്തിൽ പങ്കെടുത്ത പ്രമുഖ അഭിഭാഷകയും, മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുൽത്താന കമൽ പറഞ്ഞു. നിലവിലെ പ്രധാനമന്ത്രി ഇത്തരം വിവേചനത്തെ അനുകൂലിക്കുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും, സാധാരണയായി ഭരണഘടന മെച്ചപ്പെടുത്തുന്നതിനാണ് ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തുന്നതെന്നും, എന്നാല്‍ 1988-ലെ ബംഗ്ലാദേശ് ഭരണഘടനാഭേദഗതി ഒരു മതവിഭാഗത്തെ അനുകൂലിക്കുന്നതിന് മാത്രമാണെന്നും അവര്‍ ആരോപിച്ചു. ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍ പലപ്പോഴും ഭൂരിപക്ഷ മതത്തിന്റെ പീഡനങ്ങള്‍ക്കിരയാകുന്നുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് മതന്യൂനപക്ഷങ്ങളുടെ സുരക്ഷക്കായി ഒരു മതന്യൂനപക്ഷ മന്ത്രാലയവും, സുരക്ഷാ കമ്മീഷനും രൂപീകരിക്കണമെന്നാണ് ബി.എച്ച്.ബി.സി.യു.സി ജനറല്‍ സെക്രട്ടറി റാണ ദാസ്ഗുപ്ത ആവശ്യപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-14-15:37:29.jpg
Keywords: ബംഗ്ലാ
Content: 16479
Category: 1
Sub Category:
Heading: നാസികളില്‍ നിന്നും രക്ഷപ്പെട്ട ഭീതിപ്പെടുത്തുന്ന ഓര്‍മ്മകളുമായി സിസ്റ്റര്‍ റെജിനെ കാനെറ്റി നൂറിന്റെ നിറവില്‍
Content: രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തില്‍ നാസികളുടെ ആക്രമണത്തെ ഭയന്ന് ബള്‍ഗേറിയയില്‍ നിന്നും പാലസ്തീനിലേക്ക് ജലമാര്‍ഗ്ഗം അതിസാഹസികമായി പലായനം ചെയ്തതിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ അയവിറക്കുകയാണ് ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കന്യാസ്ത്രീമാരില്‍ ഒരാളായ സിസ്റ്റര്‍ റെജിനെ കാനെറ്റി. തന്റെ നൂറാം പിറന്നാളിനോടനുബന്ധിച്ച് ക്രിസ്ത്യന്‍ മീഡിയ സെന്ററിനു നല്‍കിയ അഭിമുഖത്തിലാണ് യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സിസ്റ്റര്‍ റെജിനെ തന്റെ സാഹസികത നിറഞ്ഞ ജീവിത കഥ വിവരിച്ചത്. തിയോഡോര്‍ മേരി റാറ്റിസ്ബോണേ സ്ഥാപിച്ച ‘ഔര്‍ ലേഡി ഓഫ് സിയോന്‍’ സഭാംഗമാണ് സിസ്റ്റര്‍ റെജിനെ. ഇക്കഴിഞ്ഞ മെയ് 19നാണ് സിസ്റ്ററിന് നൂറു തികഞ്ഞത്. തനിക്ക് നൂറു വയസ്സായി എന്ന് വിശ്വസിക്കുവാന്‍ കഴിയുന്നില്ലെന്നും, തന്റെ ജീവിതം സാഹസികതകള്‍ നിറഞ്ഞതായിരുന്നെന്നും പറഞ്ഞ സിസ്റ്റര്‍ താനിപ്പോള്‍ വളരെയേറെ സന്തുഷ്ടയാണെന്നും കൂട്ടിച്ചേര്‍ത്തു. യഹൂദരാണെങ്കിലും ബള്‍ഗേറിയിലായിരുന്നു സിസ്റ്ററും കുടുംബം താമസിച്ചിരുന്നത്. ‘ഔര്‍ ലേഡി ഓഫ് സിയോന്‍’ സഭ നടത്തിയിരുന്ന ഫ്രഞ്ച് സ്കൂളിലായിരിന്നു പഠനം. പഠനത്തിന്റെ അവസാന വര്‍ഷമായ 1940 ആയപ്പോഴേക്കും രണ്ടാം ലോകമഹായുദ്ധത്തിന് തുടക്കമായി. യഹൂദ വംശജരായതു കൊണ്ടുതന്നെ നാസികളുടെ ആക്രമണ ഭീഷണിയിലായ തങ്ങളെ സംരക്ഷിക്കുവാന്‍ കഴിയില്ലെന്ന് പറഞ്ഞ് ബള്‍ഗേറിയയും കൈവിട്ടതോടെ പലായനം അല്ലാതെ വേറെ മാര്‍ഗ്ഗമില്ലാതായതായി സിസ്റ്റര്‍ പറയുന്നു. ജീര്‍ണ്ണിച്ച ഒരു കപ്പലില്‍ ബള്‍ഗേറിയയിലെ ‘വാര്‍ണാ’യില്‍ നിന്നുമാണ് യാത്രതിരിച്ചത്. ആ യാത്രയെ “ഭയാനകം” എന്നാണ് സിസ്റ്റര്‍ റെജിനെ ഇന്നും വിശേഷിപ്പിക്കുന്നത്. താങ്ങാവുന്നതിലും ഇരട്ടി ആളുകള്‍ കപ്പലിലുണ്ടായിരുന്നു. കാറ്റിനേയും തിരമാലകളേയും പ്രതിരോധിക്കുവാന്‍ കഴിയാതെ രണ്ടായി തകര്‍ന്ന കപ്പലില്‍ നിന്നും ജീവനും കയ്യില്‍പ്പിടിച്ച് നീന്താന്‍ തുടങ്ങിയ സിസ്റ്ററിന്റെ കുടുംബത്തില്‍ അമ്മയും സഹോദരനും മുങ്ങിമരിച്ചുവെങ്കിലും സിസ്റ്ററും പിതാവും രക്ഷപ്പെടുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട ആ ദുരന്തത്തില്‍ കപ്പലിലുണ്ടായിരുന്ന ഭൂരിഭാഗം പേരും കൊല്ലപ്പെട്ടുവെന്നും, വെറും 114 പേര്‍മാത്രമാണ് രക്ഷപ്പെട്ടതെന്നും സിസ്റ്റര്‍ സ്മരിച്ചു. സിസ്റ്ററിനും കുടുംബത്തിനും ഉണ്ടായ ദുര്യോഗത്തെക്കുറിച്ച് ബള്‍ഗേറിയയിലെ കന്യാസ്ത്രീമാരില്‍ നിന്നും അറിഞ്ഞ ഇസ്രായേലിലെ ‘ഔര്‍ ലേഡി ഓഫ് സിയോന്‍’ സഭാംഗങ്ങള്‍ ഇസ്രായേലിലെത്തിയ സിസ്റ്ററെ ജെറുസലേമിലേക്ക് ക്ഷണിച്ചു. കാലക്രമേണ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത റെജിനെ, ഔര്‍ ലേഡി ഓഫ് സിയോന്‍ സഭയില്‍ ചേര്‍ന്ന് സന്യാസിനിയായി. നീണ്ട 80 വര്‍ഷക്കാലമാണ് അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ സഭയുടെ കീഴിലുള്ള സ്കൂളുകളില്‍ സിസ്റ്റര്‍ സേവനം ചെയ്തത്. 2016-ല്‍ തന്റെ ജീവിതകഥ പറയുന്ന ഒരു പുസ്തകവും സിസ്റ്റര്‍ പുറത്തിറക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-14-19:25:34.jpg
Keywords: നൂറ
Content: 16480
Category: 1
Sub Category:
Heading: ബിഷപ്പ് ലാസറസ് ഹ്യുംഗ് സിക് വൈദികര്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ പുതിയ അധ്യക്ഷന്‍
Content: വത്തിക്കാന്‍ സിറ്റി: ദക്ഷിണ കൊറിയന്‍ ബിഷപ്പ് ലാസറസ് യു ഹ്യുംഗ് സിക് വൈദികര്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ പുതിയ അധ്യക്ഷന്‍. കൊറിയയിലെ ദെജോണ്‍ രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഈ വര്‍ഷം ആഗസ്റ്റ് 18ന് എണ്‍പതു വയസ്സു പൂര്‍ത്തിയാകുന്ന, സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബെന്യാമീനൊ സ്തേല്ല പുതിയ പ്രിഫെക്ട് സ്ഥാനമേറ്റെടുക്കുന്നതുവരെ തല്‍സ്ഥാനത്തു തുടരണമെന്ന് പാപ്പാ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 69 വയസ്സു പ്രായമുള്ള ബിഷപ്പ് ലാസറസ് യു ഹ്യുംഗ് കൊറിയയിലെ മെത്രാന്മാരുടെ സംഘത്തിന്റെ സമാധാനസമിതിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1951 നവംബര്‍ 17ന് ദക്ഷിണ കൊറിയയിലെ നൊസാന്‍ഗുന്‍ ചുങ്നാമില്‍ ജനിച്ച നിയുക്ത പ്രീഫെക്ട് ബിഷപ്പ് ലാസറസ് യു ഹ്യുംഗ് സിക് 1979 ഡിസംബര്‍ 9ന് പൌരോഹിത്യം സ്വീകരിച്ചു. 2003 ജൂലൈ 9ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ ദെജോണ്‍ രൂപതയുടെ സഹായ മെത്രാനായി നാമകരണം ചെയ്തു. 2003 ഓഗസ്റ്റ് 19ന് ബിഷപ്പ് ജോസഫ് ക്യോങ് കാപ്-റയോങിൽ നിന്ന് അദ്ദേഹം മെത്രാന്‍ പദവി സ്വീകരിച്ചു. 2007 മെയ് 29ന്, ബെനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തെ പൊന്തിഫിക്കൽ കൗൺസിൽ കോർ യൂണിമിലെ അംഗമായി തിരഞ്ഞെടുത്തു. ബിഷപ്പായിരിക്കെ, കുടിയേറ്റക്കാർ, യുവജന ശുശ്രൂഷ എന്നിവയുൾപ്പെടെ നിരവധി കൊറിയൻ ബിഷപ്പുമാരുടെ കമ്മിറ്റികളില്‍ അദ്ദേഹം നേതൃ സ്ഥാനം വഹിച്ചു. ജൂലൈയിൽ റോമിലേക്ക് പോകാനും ഓഗസ്റ്റിൽ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാനുമാണ് ഹ്യുംഗ് സികിന്‍റെ തീരുമാനം.
Image: /content_image/News/News-2021-06-14-21:08:09.jpg
Keywords: കൊറിയ, വൈദിക
Content: 16481
Category: 22
Sub Category:
Heading: ജോസഫ്: ദൈവപക്ഷത്തു സദാ നിലകൊണ്ടവൻ
Content: "ഓ ദൈവമേ, അങ്ങിൽ നിന്ന് അകലുകയെന്നാൽ വീഴുകയെന്നാണ്. അങ്ങിലേക്കു തിരിയുകയെന്നാൽ എഴുന്നേറ്റു നിൽക്കലാണ്. അങ്ങിൽ നിലകൊള്ളുകയെന്നത് തീർച്ചയുള്ള പിൻബലമാണ്" സഭാപിതാവായ ഹിപ്പോയിലെ വിശുദ്ധ ആഗസ്തിനോസിന്റെ വാക്കുകളാണിവ. വിശുദ്ധ യൗസേപ്പിതാവിൻ്റെ യഥാർത്ഥ ശക്തിയും കരുത്തും സദാ ദൈവപിതാവിൽ നങ്കൂരമുറപ്പിച്ചുള്ള ജീവിതമായിരുന്നു'. റോമാക്കാർക്കുള്ള ലേഖനത്തിൽ പൗലോസ് ശ്ലീഹായുടെ ചോദ്യം ഇവിടെ പ്രസക്തമാണ്: "ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും?(റോമാ 8 : 31) ദൈവത്തിൽ നിലകൊള്ളുകയെന്നാൽ അവൻ്റെ സ്നേഹത്തിൽ ജീവിക്കുക എന്നാണ്. ദൈവസ്നേഹത്തിൽ നിലകൊള്ളുമ്പോൾ ദൈവം നമ്മുടെ പക്ഷത്താകും. ദൈവം നമ്മുടെ പക്ഷം ചേരുമ്പോൾ നാം ശക്തിയും ബലവുമുള്ളവരായി മാറുന്നു. ദൈവപക്ഷത്തോടു ചേർന്നു നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെങ്കിൽ കേവലം മാനുഷികമായ കാഴ്ചപ്പാടുകളും രീതി ശാസ്ത്രങ്ങളും പിൻതുടർന്നാൽ പോരാ പരിശുദ്ധാത്മ നിറവിൽ ലഭിക്കുന്ന ബോധജ്ഞാനം അത്യന്ത്യാപേക്ഷിതമാണ്. നസറത്തിലെ ഒരു സാധാരണ മരപ്പണിക്കാരൻ ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധിയായി ഉയർത്തപ്പെട്ടങ്കിൽ മനുഷ്യബുദ്ധിക്കതീതമായ ദൈവനിയോഗങ്ങളും പദ്ധതികളും അവൻ തിരിച്ചറിഞ്ഞതുകൊണ്ടാണ്. യൗസേപ്പ് ദൈവിക പക്ഷത്തു സദാ വ്യപരിച്ചതുവഴി മനുഷ്യവതാര രഹസ്യത്തിൻ്റെ സങ്കീർണ്ണതകൾ ഉൾക്കൊള്ളുവാനും ദൈവഹിതം അനുസരിച്ചു പ്രവർത്തിക്കാനും അവനു സാധിച്ചു. ദൈവപക്ഷത്തു നിലകൊള്ളുമ്പോൾ ആകുലതകളും ഉത്കണ്oകളും നമ്മുടെ ജീവിതത്തിൽ നിന്നു ഓടിയകന്നുകൊള്ളും. യൗസേപ്പിതാവേ, ദൈവപക്ഷത്തു സദാ നിലകൊള്ളുവാൻ ഞങ്ങളെ പഠിപ്പിക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2021-06-14-21:57:04.jpg
Keywords: ജോസഫ്, യൗസേ