category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബിഷപ്പ് ലാസറസ് ഹ്യുംഗ് സിക് വൈദികര്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ പുതിയ അധ്യക്ഷന്‍
Contentവത്തിക്കാന്‍ സിറ്റി: ദക്ഷിണ കൊറിയന്‍ ബിഷപ്പ് ലാസറസ് യു ഹ്യുംഗ് സിക് വൈദികര്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ പുതിയ അധ്യക്ഷന്‍. കൊറിയയിലെ ദെജോണ്‍ രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഈ വര്‍ഷം ആഗസ്റ്റ് 18ന് എണ്‍പതു വയസ്സു പൂര്‍ത്തിയാകുന്ന, സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബെന്യാമീനൊ സ്തേല്ല പുതിയ പ്രിഫെക്ട് സ്ഥാനമേറ്റെടുക്കുന്നതുവരെ തല്‍സ്ഥാനത്തു തുടരണമെന്ന് പാപ്പാ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 69 വയസ്സു പ്രായമുള്ള ബിഷപ്പ് ലാസറസ് യു ഹ്യുംഗ് കൊറിയയിലെ മെത്രാന്മാരുടെ സംഘത്തിന്റെ സമാധാനസമിതിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1951 നവംബര്‍ 17ന് ദക്ഷിണ കൊറിയയിലെ നൊസാന്‍ഗുന്‍ ചുങ്നാമില്‍ ജനിച്ച നിയുക്ത പ്രീഫെക്ട് ബിഷപ്പ് ലാസറസ് യു ഹ്യുംഗ് സിക് 1979 ഡിസംബര്‍ 9ന് പൌരോഹിത്യം സ്വീകരിച്ചു. 2003 ജൂലൈ 9ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ ദെജോണ്‍ രൂപതയുടെ സഹായ മെത്രാനായി നാമകരണം ചെയ്തു. 2003 ഓഗസ്റ്റ് 19ന് ബിഷപ്പ് ജോസഫ് ക്യോങ് കാപ്-റയോങിൽ നിന്ന് അദ്ദേഹം മെത്രാന്‍ പദവി സ്വീകരിച്ചു. 2007 മെയ് 29ന്, ബെനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തെ പൊന്തിഫിക്കൽ കൗൺസിൽ കോർ യൂണിമിലെ അംഗമായി തിരഞ്ഞെടുത്തു. ബിഷപ്പായിരിക്കെ, കുടിയേറ്റക്കാർ, യുവജന ശുശ്രൂഷ എന്നിവയുൾപ്പെടെ നിരവധി കൊറിയൻ ബിഷപ്പുമാരുടെ കമ്മിറ്റികളില്‍ അദ്ദേഹം നേതൃ സ്ഥാനം വഹിച്ചു. ജൂലൈയിൽ റോമിലേക്ക് പോകാനും ഓഗസ്റ്റിൽ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാനുമാണ് ഹ്യുംഗ് സികിന്‍റെ തീരുമാനം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-14 21:07:00
Keywordsകൊറിയ, വൈദിക
Created Date2021-06-14 21:08:09