Contents

Displaying 16061-16070 of 25124 results.
Content: 16430
Category: 1
Sub Category:
Heading: പാക്ക് പുതിയ സെന്‍സസ് ഫലത്തില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ കുറവ്: കൃത്യതയില്‍ സംശയം ആരോപിച്ച് മത രാഷ്ട്രീയ നേതാക്കള്‍
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ മത, രാഷ്ട്രീയ നേതാക്കളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ സംബന്ധിച്ച ആറാമത് പോപ്പുലേഷന്‍ ആന്‍ഡ്‌ ഹൗസിംഗ് സെന്‍സസ്-2017 (കാനേഷുമാരി) ഫലം പുറത്ത്. ഇക്കഴിഞ്ഞ മെയ് 18ന് പാക്കിസ്ഥാന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (പി.ബി.എസ്) പുറത്തുവിട്ട വിവരമനുസരിച്ച് 20.76 കോടിയോളം വരുന്ന പാക്കിസ്ഥാനി ജനസംഖ്യയിലെ വെറും 1.27% മാത്രമാണ് ക്രൈസ്തവർ. 1998-ലെ കാനേഷുമാരി കണക്കനുസരിച്ച് മൊത്തം ജനസംഖ്യയുടെ (13.2 കോടി) 1.59% ക്രിസ്ത്യാനികളും, 1.60% ഹിന്ദുക്കളുമായിരുന്നു. പുതിയ സെന്‍സസ് അനുസരിച്ച് 1.73% വരുന്ന ഹിന്ദുക്കളാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ മതന്യൂനപക്ഷം. എന്നാല്‍ രണ്ടു ദശാബ്ദത്തിലേറെ ആയിട്ടും ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവ് കാണിക്കുന്നത് സര്‍വ്വേയുടെ കൃത്യതയില്ലായ്മയാണെന്നാണ് ക്രിസ്ത്യന്‍ നേതാക്കളും രാഷ്ട്രീയക്കാരും പറയുന്നത്. മറ്റ് മതന്യൂനപക്ഷങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണിക്കുമ്പോള്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ കുറവ് കാണിക്കുന്നത് സംശയം ശരിവെയ്ക്കുന്നു. പുതിയ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സംവരണം ആവശ്യപ്പെടാനിരുന്ന ക്രിസ്ത്യന്‍ സമൂഹത്തെ നിരാശയിലാഴ്ത്തുന്നതാണ് ഈ കണക്കുകള്‍. സെന്‍സസിന്റെ കൃത്യതയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് മുതിര്‍ന്ന സഭാ നേതാക്കളും, സാമുദായിക നേതാക്കളും, രാഷ്ട്രീയ പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്. ‘ദി ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍’ പ്രസിഡന്റ് ബിഷപ്പായ ഡോ. അസദ് മാര്‍ഷല്‍ സെന്‍സസിന്റെ സുതാര്യതയില്‍ സംശയം പ്രകടിപ്പിച്ചു. 2016-ല്‍ സെന്‍സസ് നടത്തിയപ്പോള്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവിതന്നില്ലെന്ന് ആരോപിച്ച അദ്ദേഹം, ക്രിസ്ത്യന്‍ ജനസംഖ്യ സംബന്ധിച്ച വലിയ തോതിലുള്ള കണക്കുകള്‍ 2017-ലെ സെന്‍സസില്‍ ചേര്‍ത്തിട്ടില്ലെന്നും, ചെറു ക്രിസ്ത്യന്‍ സമൂഹങ്ങളെ അവഗണിക്കപ്പെട്ടിട്ടുണ്ടെന്നും, ക്രിസ്ത്യാനികള്‍ക്കിടയിലെ നിരക്ഷരത സെന്‍സസ് ഫോം പൂരിപ്പിക്കുന്നതില്‍ തെറ്റുകള്‍ വരുത്തുവാന്‍ കാരണമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നേടേണ്ടതിന്റേയും, കുട്ടികളുടെ ജനനവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റേയും പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും സെന്‍സസില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറയുവാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെന്‍സസ് ഫലത്തില്‍ പറഞ്ഞിരിക്കുന്ന ക്രിസ്ത്യാനികളുടെ കണക്ക് കൃത്യമല്ലെന്നു ‘റിലീജിയസ് അഫയേഴ്സ് ആന്‍ഡ്‌ ഇന്റര്‍ഫെയിത്ത് ഹാര്‍മണി’യുടെ ഫെഡറല്‍ പാര്‍ലമെന്ററി സെക്രട്ടറിയായ ഷുനില റൂത്തും പറഞ്ഞു. തങ്ങള്‍ക്ക് ഫോം പൂരിപ്പിക്കുന്നതിനു വേണ്ട ശരിയായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് നിരവധി ക്രിസ്ത്യാനികള്‍ പരാതിപ്പെട്ടിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. സെന്‍സസിന്റെ ആധികാരികതയെ കുറിച്ചറിയുവാന്‍ ക്രിസ്ത്യാനികള്‍ 4-5 ജില്ലകളില്‍ സ്വന്തം നിലക്ക് സെന്‍സസ് നടത്തണമെന്നാണ് മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള നാഷ്ണല്‍ കമ്മീഷന്‍ അംഗമായ ആല്‍ബര്‍ട്ട് ഡേവിഡ് അഭിപ്രായപ്പെട്ടത്. മുഴുവന്‍ ക്രൈസ്തവരും സെന്‍സസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന്‍ ഗവേഷകനും, മാധ്യമപ്രവര്‍ത്തകനുമായ ആസിഫ് അക്ക്വീലും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി തെളിയിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2021-06-09-12:28:45.jpg
Keywords: പാക്ക
Content: 16432
Category: 13
Sub Category:
Heading: തിരുപ്പട്ടം സ്വീകരിച്ച ശേഷമുള്ള ആദ്യത്തെ ആശീർവാദം സന്യാസിനിയായ സഹോദരിക്ക്: ചിത്രം വൈറല്‍
Content: ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ സെന്റ് പാട്രിക് കത്തീഡ്രൽ ദേവാലയത്തിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടതിന് ശേഷം നവവൈദികനായ മാത്യു ബ്രസ്ലിൻ തന്റെ ആദ്യത്തെ ആശിർവാദം നൽകിയത് സന്യാസിനിയായ സ്വന്തം സഹോദരിയ്ക്ക്. ദി സെർവെന്‍റ്സ് ഓഫ് ദ ലോഡ് ആൻഡ് ദി വെർജിൻ ഓഫ് മത്താര സന്യാസ സഭയിലെ അംഗമായ മെഗാനാണ് നവ വൈദികനായ സഹോദരന്റെ ആദ്യത്തെ ആശീർവാദം സ്വീകരിക്കാനുള്ള ഭാഗ്യം ലഭിച്ചത്. ഒരു ഉത്തമ കത്തോലിക്ക കുടുംബത്തിലാണ് ഇരുവരും ജനിച്ചത്. എന്നാൽ ചെറുപ്പത്തിൽ വലിയ പ്രതിസന്ധികളെയാണ് സഹോദരങ്ങൾ നേരിട്ടത്. അമ്മയുടെ ഉദരത്തിൽ ആയിരുന്ന സമയത്താണ് ബ്രസ്ലിന്റെ പിതാവ് അലക്സിന് തലച്ചോറില്‍ കാൻസർ ആണെന്ന് അറിയുന്നത്. ആ സമയത്ത് മെഗാന് രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം. മകനെ കാണാൻ സാധിക്കില്ല എന്ന് കരുതിയിരുന്നെങ്കിലും പത്തുവർഷത്തോളം ജീവിക്കാൻ അലക്സിന് സാധിച്ചു. കാഴ്ചശക്തിയും, കേൾവിശക്തിയും ശോഷിച്ച് ബ്രസ്ലിന് 9 വയസ്സ് പ്രായമായപ്പോഴാണ് അലക്സ് മരിക്കുന്നത്. ഒരു പിതാവിന്റെ സ്നേഹം എങ്ങനെയാണെന്ന് തനിക്ക് ആ നാളുകളിൽ മനസ്സിലാക്കാൻ സാധിച്ചെന്ന് ബ്രസ്ലിൻ സ്മരിച്ചു. മരണത്തോടടുത്ത ഭർത്താവിനെ പരിചരിച്ചും, കുട്ടികളെ വളർത്തിയും അമ്മയും സ്നേഹത്തിന്റെ നല്ലൊരു മാതൃക അവർക്ക് പകർന്നു നൽകി. എല്ലാദിവസവും അമ്മ ബ്രസ്ലിനെയും, സഹോദരങ്ങളെയും സമീപത്തുള്ള ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാന കാണുവാനായി കൊണ്ടുപോകുമായിരുന്നു. അവിടെവച്ചാണ് ഇടവക വൈദികന്റെ ചുമതലകൾ ബ്രസ്ലിൻ നിരീക്ഷിക്കുന്നത്. ഒരു പിതാവിന്റെ കരുതൽ ഇടവക വൈദികൻ ബ്രസ്ലിന് നൽകി. ഇതെല്ലാം വൈദിക ജീവിതം ആകർഷകമായി മാത്യു ബ്രസ്ലിന് അനുഭവപ്പെടാന്‍ കാരണമായി. എന്നാൽ ഒരു ദൈവവിളി തനിക്കുണ്ടെന്ന് കുഞ്ഞ് ബ്രസ്ലിന് തോന്നിയത് ഒന്‍പതാം വയസ്സിലാണ്. ഹൈസ്കൂൾ കാലഘട്ടത്തിന്റെ അന്ത്യത്തിൽ ക്യാമ്പ് വേരിത്താസ് എന്നൊരു കത്തോലിക്കാ ക്യാമ്പ് കൂടാൻ സാധിച്ചതും അദേഹത്തിന്റെ ദൈവവിളിയിൽ നിർണായകമായി. ന്യൂയോർക്കിലെ യോങ്കേഴ്സിലുളള സെന്റ് ജോസഫ് സെമിനാരിയിലാണ് ബ്രസ്ലിൻ പൗരോഹിത്യ പഠനം നടത്തിയത്. ഇതിനിടയിൽ 2001ലെ മാഡ്രിഡ് യുവജന സമ്മേളനത്തിന്റെ സമയത്ത് തന്റെ ദൈവവിളി എന്താണെന്ന് മനസ്സിലാക്കി മെഗാൻ സെര്‍വന്‍റ്സ് ഓഫ് ദ ലോഡ് ആൻഡ് ദി വെർജിൻ ഓഫ് മത്താര സന്യാസ സഭയിൽ പരിശീലനത്തിനായി ചേർന്നിരുന്നു. സഹനങ്ങളിൽ ദൈവത്തെ കണ്ടെത്താൻ സാധിക്കുമെന്നും നമുക്ക് സ്വയം ദൈവത്തെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അതിനായുള്ള പരിശ്രമം നടത്തണമെന്നും മാത്യു ബ്രസ്ലിൻ പറയുന്നു. പിതാവിന്റെ ജീവിതകാലത്തും മരണസമയത്തും, അമ്മയുടെയും, സഹോദരിയുടെയും ജീവിതങ്ങളിലും ദൈവകരം ദൃശ്യമായിരുന്നു. വിശുദ്ധ കുർബാന അർപ്പിക്കാനും, കുമ്പസാരം ശുശ്രൂഷയ്ക്കുമായുള്ള അവസരം ലഭിക്കുന്നതിനുള്ള സന്തോഷത്തിലാണ് താനെന്ന് ഒരു ഇടവക ദേവാലയത്തിലെ സഹ വികാരിയായി ചുമതല ലഭിച്ച ബ്രസ്ലിൻ പറഞ്ഞു. എന്താണ് ദൈവവിളിയെന്ന് മനസ്സിലാക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാനാണ് യുവജനങ്ങൾക്ക് ബ്രസ്ലിൻ നൽകുന്ന ഉപദേശം. പൗരോഹിത്യത്തിനായി ദൈവം വിളിക്കുന്നുണ്ടെന്ന് തോന്നിയാൽ ചേരാൻ ആഗ്രഹിക്കുന്ന ഇടങ്ങളിലെ വൈദികരുമായി സംസാരിക്കുന്നത് ഉപകാരപ്രദമാകുമെന്നും മാത്യു ബ്രസ്ലിൻ കൂട്ടിച്ചേർത്തു. തിരുപ്പട്ട സ്വീകരണ ശേഷം യുവജന മിനിസ്ട്രിയുടെ പ്രവർത്തനങ്ങളുടെയും സമീപത്തുള്ള ഒരു ഹൈസ്കൂളിൽ ചാപ്ലിനായും നവ വൈദികന് ഉത്തരവാദിത്വം ലഭിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-09-14:07:38.jpg
Keywords: പട്ട, സഹോ
Content: 16433
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കയ്യടക്കുന്ന ഗുജറാത്ത് സര്‍ക്കാറിന്റെ നിയമഭേദഗതി പ്രാബല്യത്തില്‍
Content: ഗാന്ധിനഗര്‍: ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ നടത്തിപ്പവകാശം ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമഭേദഗതിയില്‍ ഗുജറാത്തിലെ ക്രൈസ്തവ സമൂഹം ആശങ്കയില്‍. ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ‘ദി ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ്‌ ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ (ഭേദഗതി) നിയമം, 2021’ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ ജൂണ്‍ 7ന് ഹൈക്കോടതിയെ സമീപിച്ചു. സ്ഥാപനങ്ങളുടെ നടത്തിപ്പും, വിദ്യാര്‍ത്ഥികളുടേയും, സ്റ്റാഫിന്റേയും നിയന്ത്രണവും സര്‍ക്കാരിന്റെ കൈകളില്‍ എത്തിക്കുകയാണ് പുതിയ നിയമനിര്‍മ്മാണത്തിന്റെ പിന്നിലെ ലക്ഷ്യമെന്നു ക്രിസ്ത്യന്‍ നേതൃത്വം ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും നടത്തുവാനുമുള്ള മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഇല്ലാതാക്കുന്നതാണ് പുതിയ നിയമമെന്നു കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുജറാത്ത് എജ്യൂക്കേഷന്‍ ബോര്‍ഡ് സെക്രട്ടറിയായ ഫാ. ടെലെസ് ഫെര്‍ണാണ്ടസ് യു‌സി‌എ ന്യൂസിനോട് പറഞ്ഞു. സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളിലെ നിയമനങ്ങള്‍ക്കുള്ള അധികാരം ഇതുവരെ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായിരുന്നു. എന്നാല്‍, മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള സ്കൂളുകളിലെ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയമനങ്ങളും സര്‍ക്കാരിന്റെ സെന്‍ട്രല്‍ റിക്രൂട്ട്മെന്റ് കമ്മിറ്റി വഴിയായിരിക്കണം എന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ നിയമനങ്ങള്‍ സ്കൂള്‍ മാനേജ്മെന്റ് അംഗീകരിച്ചിരിക്കണമെന്നും അല്ലാത്ത പക്ഷം സ്കൂളിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും നിയമത്തില്‍ പറയുന്നു. ക്രൈസ്തവര്‍ക്ക് പുറമേ, മുസ്ലീങ്ങളും, ജൈന സമൂഹത്തില്‍ നിന്നുള്ള ഈ നിയമത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഗുജറാത്ത് എജ്യൂക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ 181-ഓളം കത്തോലിക്ക സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 63 സ്കൂളുകള്‍ക്കു മാത്രമാണ് അധ്യാപരുടെ ശമ്പളം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ സഹായം ലഭിക്കുന്നത്. തീവ്ര ഹിന്ദുത്വ നിലപാടുള്ള ബി.ജെ.പിയാണ് കഴിഞ്ഞ 26 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്നത്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ബി.ജെ.പി യുടെ മതന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഒരു പരീക്ഷണശാലയായി സംസ്ഥാനം മാറിയിരിക്കുകയാണ്. 17 വര്‍ഷമായി പ്രാബല്യത്തിലിരുന്ന മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലും സംസ്ഥാനം ഇക്കഴിഞ്ഞ ഏപ്രിലില്‍ ഭേദഗതി വരുത്തിയിരുന്നു. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കുന്നതുപോലും 10 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്ന മതപരിവര്‍ത്തന ശ്രമമായിട്ടാണ് ഈ ഭേദഗതിയില്‍ പറയുന്നത്. ബി.ജെ.പി അധികാരത്തിലിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഈ നിയമം പ്രാബല്യത്തില്‍ വരുമോയെന്ന ആശങ്ക ശക്തമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-09-16:30:47.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 16434
Category: 1
Sub Category:
Heading: ഐ‌എസ് ഭീഷണി അവഗണിച്ച് ക്രൈസ്തവരുടെ സുരക്ഷയ്ക്കായി നിലകൊണ്ട സിറിയൻ മെത്രാൻ കാലം ചെയ്തു
Content: പാരീസ്/ ഡമാസ്ക്കസ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഭീഷണി അവഗണിച്ച് സിറിയയിലെ ക്രൈസ്തവ വിശ്വാസികളുടെ സുരക്ഷയ്ക്കായി നിലകൊണ്ട നിസിബി അതിരൂപതയുടെ മുൻ മെത്രാപോലിത്ത ജാക്വസ് ബെഹനാൻ ഹിൻഡോ വിടവാങ്ങി. ജൂൺ 5 തിങ്കളാഴ്ച ഫ്രാൻസിൽവെച്ചാണ് അദ്ദേഹം അന്തരിച്ചത്. തീവ്രവാദ ഭീഷണികൾക്ക് നടുവിലും പീഡിത ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ട ഇടയനാണ് ജാക്വസ് ഹിൻഡോ. വടക്കു കിഴക്കൻ സിറിയയിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുർദിസ്ഥാൻ ഭരണകൂടം അടച്ചു പൂട്ടിയപ്പോൾ ശക്തമായി അതിനെതിരെ പോരാടിയ ചരിത്രം അദ്ദേഹത്തിനുണ്ട്. കുർദിസ്ഥാന്റെ താൽപര്യപ്രകാരമുള്ള പാഠഭാഗങ്ങൾ പഠിപ്പിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സ്കൂളുകൾ അടച്ചു പൂട്ടിയത്. ക്രൈസ്തവരുടെ ജനസംഖ്യ മേഖലയിൽ കുറയാതിരിക്കാൻ ഭവനപദ്ധതികൾ അടക്കം ബഹനാൻ ഹിൻഡോ നടപ്പിലാക്കിയിട്ടുണ്ട്. സർക്കാർ നടപടിയെയും, ക്രൈസ്തവരുടെ പ്രധാനപ്പെട്ട ഭാഷകളിൽ ഒന്നായ സുറിയാനി ഭാഷ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അനുവദിക്കാത്തതിനെയും രൂക്ഷമായി ആർച്ച് ബിഷപ്പ് വിമർശിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ സമയത്ത് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വ്യക്തമായ ധാരണ ഇല്ലാതെയാണ് അമേരിക്ക പോരാടുന്നത് എന്നും ജാക്വസ് ബഹനാൻ ഹിൻഡോ പറഞ്ഞിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നഗരത്തിൽ പ്രവേശിച്ചപ്പോൾ, ആർച്ച് ബിഷപ്പ് വിശ്വാസികളോട് ഒപ്പം നിന്നുവെന്നും, ഇത് തങ്ങളെ സംബന്ധിച്ച് വലിയൊരു സാക്ഷ്യമായിരുന്നുവെന്നും ഡമാസ്കസിലെ ഫാത്തിമ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ ചുമതല വഹിക്കുന്ന ഫാ. അമെർ കസർ ഏഷ്യാ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സ്മരിച്ചു. അദ്ദേഹം പുറത്തുപോയി രാഷ്ട്രീയക്കാരെയും, സർക്കാർ അധികൃതരെയും കാണുമ്പോൾ സിറിയൻ ജനതയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യം ഉന്നയിക്കുമായിരുന്നു. അറബികളും, കുർദിസ്ഥാനികളും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാനും, മുസ്ലിങ്ങളും ക്രൈസ്തവരും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാനും ആർച്ച് ബിഷപ്പ് മധ്യസ്ഥ ശ്രമവും നടത്തിയിരിന്നു. 1941ൽ ഓഗസ്റ്റ് എട്ടിന് ജനിച്ച ജാക്വസ് ബഹനാൻ ഹിൻഡോ 1969 മെയ് നാലാം തീയതി വൈദികനായി അഭിഷേകം ചെയ്തു. 1996ലാണ് ഹസാക്കി - നിസിബി അതിരൂപതയുടെ ചുമതല അദ്ദേഹത്തിന് ലഭിക്കുന്നത്. 2019 ജൂൺ മാസം ഇരുപത്തിരണ്ടാം തീയതി ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ആർച്ച് ബിഷപ്പ് രാജിവെച്ചത്. ചികിത്സാര്‍ത്ഥമാണ് അദ്ദേഹം ഫ്രാൻസില്‍ കഴിഞ്ഞിരിന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-09-17:54:49.jpg
Keywords: സിറിയ, ക്രൈസ്തവ
Content: 16435
Category: 4
Sub Category:
Heading: കന്ധമാൽ ക്രൈസ്തവ നരഹത്യ: സംഘപരിവാറിന്റെ ഗൂഢതന്ത്രം പുറത്തായത് തൃശൂരിൽ | ലേഖന പരമ്പര- ഭാഗം 27
Content: {{ കന്ധമാല്‍ ലേഖന പരമ്പരയുടെ ആദ്യം മുതലുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/Mirror/3?type=4}} സംഘപരിവാറിന്റെ കന്ധമാൽ ഗൂഢതന്ത്രത്തിന്റെ ചുരുളഴിക്കാൻ സഹായിച്ച ചില നിർണായക രേഖകൾ എന്റെ കൈവശം വന്നത് തോമാശ്ലീഹ കാലുകുത്തിയ തൃശൂർ ജില്ലയിൽ തന്നെയായിരുന്നു. ആർ എസ്.എസ്. വക്താവായ റാം മാധവ് (മുൻ ബി.ജെ.പി ജനറൽ സെക്രട്ടറി) ധിക്കാരപൂർവം 2012 മധ്യത്തിൽ കെ.സി.ബി.സി. പ്രസിഡന്റായിരുന്ന തൃശൂർ മെത്രാപ്പോലീത്ത ആൻഡ്രൂസ് താഴത്തിന് 'സൗഹാർദ സന്ദർശ നവേളയിൽ സമ്മാനം നൽകിയതായിരുന്നു ഈ രേഖകൾ. ആർ.എസ്.എസ്. വക്താവിന്റെ സന്ദർശനത്തിന് മിനിറ്റുകൾക്കുമുമ്പ് അപ്രതീക്ഷിതമായി നാട്ടിലെത്തിയ ഞാൻ മെത്രാപ്പോലീത്തയെ ഫോൺ വിളിച്ചതാണ് ഈ രേഖകൾ എന്റെ കൈകളിലെത്താൻ ഇടയാക്കിയത്. കന്ധമാലിനെ അനുസ്യൂതം അനുധാവനം ചെയ്തിരുന്ന എന്റെ കൈകളിൽത്തന്നെ ഈ ഞെട്ടിക്കുന്ന രേഖകൾ വന്നുചേർന്നതിൽ വ്യക്തമായ ഒരു ദൈവികപദ്ധതിയുണ്ടായിരുന്നു എന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല. (ഇക്കാര്യങ്ങളെല്ലാം സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര്?” എന്ന ഗ്രന്ഥത്തിൽ തെളിവ് സഹിതം നിരത്തിവെച്ചിട്ടുണ്ട്.) ..(ഇത് വരും ആഴ്ചകളില്‍ പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്).. സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകികൾ എന്നു മുദ്രകുത്തി ശിക്ഷിക്കപ്പെട്ട ഏഴ് നിരപരാധികളിൽ ഒരാൾ സ്വാമി കൊല്ലപ്പെട്ട സമയത്ത് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു. എറണാകുളത്തെ ലിസി ആശുപത്രിയിലെ കാന്റീനിൽ ജോലി ചെയ്തിരുന്ന ആൻഡ്രിയയുടെ അമ്മാവനാണ് ജയിലിൽ നരകിക്കുന്ന ദുർജോ സൂനമാജി. ആശുപത്രിയിൽ ജോലി തേടി മറ്റു മൂന്ന് ക്രിസ്ത്യൻ യുവാക്കളോടൊപ്പം മുനിഗൂഡയിൽ നിന്ന് ട്രെയിൻ കയറിയ ദുർജോയ്ക്കും സംഘത്തിനും കണക്ഷൻ ട്രെയിൻ നഷ്ടപ്പെട്ടതുകൊണ്ട് ആഗസ്റ്റ് 24-ന് നിരാശരായി കന്ധമാലിലേക്ക് മടങ്ങേണ്ടി വന്നു. ഒക്ടോബർ ആദ്യത്തിൽ സ്വാമിയുടെ കൊലപാതകി എന്ന ആരോപണത്തിൽ അറസ്റ്റുചെയ്യപ്പെട്ട ദുർജോയുടെ തുടയിൻ ടിക്കറ്റ് ബന്ധുക്കൾ പോലിസിന് കാണിച്ചുകൊടുത്തിട്ടും അദ്ദേഹത്തെ കള്ളക്കേസിൽ നിന്നും ഒഴിവാക്കാൻ പോലീസ് അധികാരികൾ തയ്യാറായില്ല. കന്ധമാലിലെ സംഹാരതാണ്ഡവത്തിൽ പാപ്പരായ ക്രിസ്തീയ കുടുംബങ്ങളിലെ നിരവധി യുവാക്കൾ ജോലിതേടി അഭയം കണ്ടത് കേരളത്തിലാണെന്നും എടുത്തുപറയേണ്ടതാണ്. അതിന്റെ ഫലമായി കന്ധമാലിലെ യാത്രകളിൽ ശുദ്ധമലയാളം സംസാരിക്കുന്ന നിരവധി യുവാക്കളെ കണ്ടുമുട്ടാൻ എനിക്ക് ഇടവന്നു. അവരിൽ കൂടുതലും നിരപരാധികളായ ക്രിസ്ത്യാനികളുടെ ജന്മനാടായ കൊട്ടഗഡിലും ബല്ലിഗൂഡ പ്രദേശത്തും നിന്നുള്ളവരായിരുന്നു. #{black->none->b->പീഡിതർക്ക് പ്രാർത്ഥനയുമായി ഫിയാത്ത് മിഷൻ ‍}# കന്ധമാലിന് സഹായഹസ്തങ്ങൾ നീട്ടിയ സംഘടനകൾ പലതുണ്ടെങ്കിലും തൃശൂർ ആസ്ഥാനമായുള്ള ഫിയാത്ത് മിഷന്റെ നിസ്തുലമായ സംഭാവന ശ്രദ്ധ അർഹിക്കുന്നു. സേവനത്തിനോടൊപ്പം പ്രാർത്ഥനയ്ക്ക് പ്രാധാന്യം നൽകുന്ന അല്മായ നേതൃത്വത്തിലുള്ള ഈ പ്രസ്ഥാനം കേരളത്തിൽനിന്ന് ഡസൻകണക്കിന് സന്നദ്ധസേവകരെ കന്ധമാലിലേക്ക് അയച്ചു. പീഡിതർക്കുവേണ്ടി രണ്ട് കേന്ദ്രങ്ങളിൽ നിത്യാരാധന നടത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. 2007 ക്രിസ്മസ് അക്രമസമയത്ത് കന്ധമാലിൽ കാലുകുത്തിയ ഫിയാത്ത് മിഷൻ പ്രവർത്തകർ 2008 ആഗസ്റ്റിൽ അക്രമം പൊട്ടിപ്പുറപ്പെ ട്ടപ്പോൾ ഒഡീഷയിലുണ്ടായിരുന്നു. അക്രമം ആരംഭിച്ച്, ആഴ്ചകൾക്കു ള്ളിൽ മൂന്ന് മലയാളികൾ ഭുവനേശ്വറിലെ കാത്തലിക്ക് ചാരിറ്റീസിന്റെ ഓഫീസിൽ നിത്യാരാധന തുടങ്ങി. “വൈകാതെ കൂടുതൽ പേരെ ഒഡീഷയിലേക്ക് അയച്ചു. ഫിയാത്ത് മീഷന്റെ സ്ഥാപകഡയറക്ടറായ സീറ്റ്ലി ജോർജ് 2017 ജൂണിൽ പറഞ്ഞു. “മൂന്നു വീടുകൾ വാടകയ്ക്കെടുത്ത് ഞങ്ങളുടെ അംഗങ്ങൾ, നിത്യാരാധന മാറിമാറി നയിക്കുകയും, കന്ധമാലിലേക്ക് യാത്രചെയ്ത് ദുരിതാശ്വാസ പ്രവർത്തനത്തിലേർപ്പെടുകയും ചെയ്തു. 2015 വരെ ശാന്തിക്കു വേണ്ടിയുള്ള ആരാധന തുടർന്നു. സീറ്റിലി എടുത്തുപറഞ്ഞു. ഫിയാത്ത് മിഷൻ അംഗങ്ങൾ തുടർച്ചയായി കന്ധമാലിലേക്ക് യാത്രചെയ്തിരുന്ന സമയത്താണ് റാഫേൽ ചിനാത്ത് മെത്രാപ്പോലീത്ത കത്തിച്ചാമ്പലായ കൊഞ്ചമെൻടിയിലെ ദിവ്യജ്യോതി പാസ്റ്ററൽ സെന്റർ പുന രാരംഭിക്കുവാൻ സഹായിക്കാമോ എന്ന് സീറ്റിലിയോട് അഭ്യർത്ഥിച്ചത്. “ഉടൻ തന്നെ രണ്ട് അംഗങ്ങളെ പാസ്റ്ററൽ സെന്ററിലേക്ക് അയച്ചു. അവിടെ കേടുപറ്റാതിരുന്ന രണ്ടു മുറികൾ ഉപയോഗിച്ച് ഞങ്ങൾ 2009 ആദ്യത്തിൽ നിത്യാരാധന തുടങ്ങി. പിന്നീട് ആരാധനയോടൊപ്പം കാറ്റക്കിസ്റ്റുകൾക്കുള്ള പരിശീലനങ്ങളും ധ്യാനങ്ങളും വിശ്വാസപരിശീലന പരിപാടികളും നടത്തി ഞങ്ങൾ പാസ്റ്ററൽ സെന്ററിന്റെ വിശ്വാസചൈതന്യം വീണ്ടെടുത്തു. സീറ്റ്ലി അഭിമാനപൂർവം പറഞ്ഞു. ഈ കന്ധമാൽ സേവനത്തോടെ ഒഡിഷയിലെ മറ്റ് സഭാധികാരികളുമായി കൂടുതൽ അടുത്ത് ഇടപഴകിയതോടെ ഫിയാത്ത് മിഷന്റെ രാജ്യമാ സകലം അറിയപ്പെടുന്ന ബൈബിൾ പ്രചാരണത്തിൽ അവർ തല്പരായി. അങ്ങനെ മുടങ്ങിക്കിടന്നിരുന്ന സമ്പൂർണ്ണ ഓഡിയോ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് വഴിതെളിഞ്ഞു. താരതമ്യേന അറിയപ്പെടാത്ത ഒരു ഡസൻ ഭാഷകളിൽ ബൈബിൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഫിയാത്ത് മിഷൻ 2011-ൽ സമ്പൂർണ ഒഡിയ ബൈബിൾ തങ്ങളുടെ അങ്കമാലിയിലെ പ്രസ്സിൽ പ്രിന്റ് ചെയ്ത് പുറത്തിറക്കി. “ഒഡിയാ ബൈബിളിന്റെ 30,000 കോപ്പികൾ ഇതിനകം ഞങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. 2,040 പേജുള്ള ഈ ബൈബിളിന്റെ പ്രിന്റിംഗ് ചെലവ് 180 രൂപ വരുമെങ്കിലും 50 രൂപയ്ക്കാണ് ഞങ്ങൾ കൊടുക്കുന്നത്. തങ്ങളുടെ നിസ്തുല സേവനത്തിലേക്ക് സീറ്റ്ലി വിരൽ ചൂണ്ടി. സന്നദ്ധസേവനത്തിന് ഡസൻ കണക്കിന് മലയാളികളെ കന്ധമാലിൽ എത്തിക്കുകയും അവിടത്തെ ക്രിസ്തീയ യുവജനങ്ങളെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ ഫിയാത്ത് മിഷൻ സെന്ററുകളിൽ അയച്ച് വിശ്വാസപരിശീലനവും നടത്തുന്നുണ്ട്. വീഡിയോഗ്രഫി, കമ്പ്യൂട്ടർ തുട lങ്ങിയ മേഖലകളിലും ഫിയാത്ത് മിഷൻ പരിശീലനം കൊടുക്കുന്നു. ...............തുടരും................... ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/Mirror/Mirror-2021-06-09-21:08:22.jpg
Keywords: കന്ധ
Content: 16436
Category: 22
Sub Category:
Heading: പ്രാർത്ഥന ജീവിത താളമാക്കിയ യൗസേപ്പിതാവ്
Content: ജൂൺ മാസം ഒമ്പതാം തീയതി സാർവ്വത്രിക സഭയുടെ വേദപരംഗതൻ, പരിശുദ്ധാത്മാവിൻ്റെ കിന്നരം, കിഴക്കിൻ്റെ സൂര്യൻ എന്നീ അപര നാമങ്ങളിൽ അറിയപ്പെടുന്ന സുറിയാനി സഭാ പിതാവായ വിശുദ്ധ അപ്രേമിൻ്റെ തിരുനാളാണ്. ഇന്നത്തെ ജോസഫ് ചിന്ത അപ്രേം പിതാവിൻ്റെ ഒരു അഹ്വാനമാണ്. "പ്രാർത്ഥനയിലൂടെ പുണ്യങ്ങൾ രൂപപ്പെടുന്നു. പ്രാർത്ഥന ആത്മസംയമനം കാത്തു സൂക്ഷിക്കുന്നു. പ്രാർത്ഥന കോപത്തെ അടിച്ചമർത്തുന്നു. പ്രാർത്ഥന അഹങ്കാരത്തിൻ്റെയും അസൂയയുടെയും വികാരങ്ങളെ തടയുന്നു. പ്രാർത്ഥന പരിശുദ്ധാത്മാവിനെ ആത്മാവിലേക്ക് ആകർഷിക്കുകയും മനുഷ്യനെ സ്വർഗ്ഗത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു." ഈശോയുടെ വളർത്തു പിതാവിൽ വിളങ്ങിശോഭിച്ചിരുന്ന ഒരു സ്വഭാവ സവിശേഷതയായിരുന്നു അടി ഉറച്ച പ്രാർത്ഥനാ ജീവിതം. സ്വർഗ്ഗീയ പിതാവിൻ്റെ ഭൂമിയിലെ ഉത്തമ പ്രതിനിധിയായി യൗസേപ്പ് നിലനിന്നത് പ്രാർത്ഥനയിൽ ദൈവ പിതാവിൻ്റെ ആഹ്വാനങ്ങളെ നിരന്തരം പിൻതുടർന്നതിനാലാണ്. പ്രാർത്ഥന ആത്മസംയമനം കാത്തു സൂക്ഷിക്കുന്നു. നിശബ്ദത യൗസേപ്പിൻ്റെ പ്രാർത്ഥനയുടെ താളമായിരുന്നതിനാൽ ആത്മ സംയമനം പാലിക്കാൻ തെല്ലും പ്രായസപ്പേടേണ്ടി വന്നിട്ടില്ല. സംയമനം തകർക്കുന്ന സംഭവങ്ങളുടെ പരമ്പര യൗസേപ്പിൻ്റെ ജീവിതത്തിൽ വേലിയേറ്റം തീർത്തെങ്കിലും പ്രാർത്ഥനയുടെ വലിയ ഭിത്തികളിൽ ആ ജീവിതം സുരക്ഷിതത്വം കണ്ടെത്തി. അപ്രേം പിതാവിൻ്റെ തിരുനാൾ ദിനത്തിൽ യൗസേപ്പിതാവിനെപ്പോലെ പരിശുദ്ധാത്മാവിനെ ആത്മാവിലേക്ക് ആകർഷിക്കുകയും മനുഷ്യനെ സ്വർഗ്ഗത്തിലേക്ക് ഉയർത്തുകയും ചെയ്യുന്ന പ്രാർത്ഥനയെ നമുക്കു മുറുകെ പിടിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-09-22:16:48.jpg
Keywords: ജോസഫ്, യൗസേ
Content: 16437
Category: 18
Sub Category:
Heading: മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം: കത്തോലിക്ക കോണ്‍ഗ്രസ്
Content: കോട്ടയം: മദ്രസ അധ്യാപകര്‍ക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് ചങ്ങനാശേരി അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസ്. 2009ല്‍ കേരള ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മദ്രസ അധ്യാപകരുടെ ക്ഷേമത്തിനു നാലു കോടി രൂപ ട്രഷറി സേവിംഗ്‌സ് അക്കൗണ്ടായി നിക്ഷേപിച്ചിട്ടുള്ള തുകയും അതിനോടൊപ്പം മദ്രസ അധ്യാപകരില്‍ നിന്നു പിരിക്കുന്ന നാമമാത്ര തുകയും ചേര്‍ത്താണ് അവര്‍ക്കു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത്. പ്രസിഡന്റ് അഡ്വ. പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, ഗ്ലോബല്‍ ഭാരവാഹികളായ രാജേഷ് ജോണ്‍, വര്‍ഗീസ് ആന്റണി, പ്രഫ. ജാന്‍സണ്‍ ജോസഫ്, ഷെയ്ന്‍ ജോസഫ്, സി.ടി. തോമസ്, ലിസി ജോസ്, ഷേര്‍ലിക്കുട്ടി ആന്റണി, ജോയ് പാറപ്പുറം, ജോര്‍ജുകുട്ടി മുക്കം, ടോമിച്ചന്‍ മേത്തശേരി, മിനി ജെയിംസ്, സെബിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-06-10-10:08:03.jpg
Keywords: കത്തോലിക്ക
Content: 16438
Category: 18
Sub Category:
Heading: അറുപതു കഴിഞ്ഞ വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കണം: അന്‍വര്‍ സാദത്ത് എംഎല്‍എ
Content: കൊച്ചി: രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ അറുപതു കഴിഞ്ഞ വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം ഒടുവില്‍ നിയമസഭയിലും. കത്തോലിക്കാ സഭയുടെ വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം, അന്‍വര്‍ സാദത്ത് എംഎല്‍എയാണു കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉന്നയിച്ചത്. സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതികളില്‍നിന്നു വൈദികരും സന്യാസിനിമാരും പുറത്താണെന്നും അതിനു പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു മുന്‍ കാലങ്ങളിലും നിവേദനങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും, നിയമസഭയില്‍ വിഷയം ഉന്നയിക്കപ്പെടുന്നത് ആദ്യമാണ്. സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച സന്യസ്തരെ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളില്‍നിന്നു മാറ്റിനിര്‍ത്തുന്നത് അനീതിയാണെന്നു സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നു ചൂണ്ടിക്കാട്ടിയിരുന്നു.
Image: /content_image/India/India-2021-06-10-10:25:52.jpg
Keywords: പെന്‍ഷന്‍, സഹായ
Content: 16439
Category: 1
Sub Category:
Heading: വെള്ളപ്പൊക്കം: ശ്രീലങ്കയിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി ക്രിസ്തീയ നേതൃത്വം
Content: കൊളംബോ: ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും ദുരന്തങ്ങള്‍ക്കിടെ സഹായവുമായി കത്തോലിക്ക സഭ. ദുരിതബാധിത പ്രദേശങ്ങളില്‍ അനുദിനം രണ്ടായിരത്തിലധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തും ദേവാലയത്തിൽ അഭയം ഒരുക്കിയുമാണ് പ്രളയബാധിതര്‍ക്ക് സഭാനേതൃത്വം ആശ്വാസമേകുന്നത്. ബോപിതിയായിലെ സാൻ നിക്കോളാ ഇടവകയിലെ വൈദീകനായ ഫാ. ജയന്ത നിർമ്മലും ഹൻവേലയിലെ സ്വർഗ്ഗാരോപിത മാതാവിന്റെ പള്ളിയിലെ ഇടയനായ ഫാ. ആന്റൺ രഞ്ജിതും, കൊളംബോ അതിരൂപതയിലെ കൊട്ടുഗൊഡായിൽ നിന്നുള്ള സാൻ കജെട്ടാൻ ഇടവകയിലെ സന്യാസിനികളുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. താൻ സന്ദർശിച്ച വീടുകളെല്ലാം തന്നെ വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നതിനാൽ അത്യാവശ്യമായവരോടു ദേവാലയത്തിൽ അഭയം തേടാൻ ആവശ്യപ്പെട്ടെന്നും ഫാ. നിർമ്മൽ യു‌സി‌എ ന്യൂസിനോട് പറഞ്ഞു. ദുരന്ത നിവാരണ കേന്ദ്രത്തിന്റെ റിപ്പോർട്ടനുസരിച്ച് 2,70,000 പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരികയും എണ്ണൂറിലധികം വീടുകൾ താമസയോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദുരന്തനിവാരണ സംഘങ്ങളുമായി കൈകോർക്കാൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സഭ മുന്നോട്ടു വന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-10-11:21:18.jpg
Keywords: ശ്രീലങ്ക
Content: 16440
Category: 24
Sub Category:
Heading: എസ്‌ഡി‌പി‌ഐ/ആര്‍‌എസ്‌എസ് മനോഭാവം കത്തോലിക്കന്‌ ഭൂഷണമാണോ?
Content: ഇസ്ലാം മതവിശ്വാസത്തെ ലോകം മുഴുവൻ മനുഷ്യർ ഭയത്തോടെയും വെറുപ്പോടെയും കാണുവാൻ കാരണം ആ മതത്തിൽ പിൽക്കാലത്ത്‌ ശക്തിപ്രാപിച്ച മാനവരാശിക്ക്‌ ഭീഷണിയായ മതതീവ്രവാദം കൊണ്ടാണ്‌. ഭാരത രാമായണ സംസ്കൃതിയിൽ അധിഷ്ടിതമായ ഹിന്ദുമതം ഒരു മതമെന്നതിലുപരി സമാധാനത്തിൽ അധിഷ്ടിതമായ ഒരു ജീവിത ശൈലിയായിരുന്നു. അതിലും കടന്നുകൂടിയ ഒരു വിഭാഗം തീവ്രവാദികൾ പഠിപ്പിക്കുന്ന മതതീവ്രവാദം ഹിന്ദുയിസത്തേയും ഒരു തീവ്രവാദ സംഘടനയുടെ തലത്തിൽ ആളുകൾ നോക്കി കാണുന്നതിന്‌ കാരണമായി. ഈ രണ്ടു മതത്തിലും വിശ്വസിക്കുന്നവരിൽ ബഹുഭൂരിഭാഗം വിശ്വാസികളും തീവ്രവാദ പഠനങ്ങൾ നടത്തുന്ന എക്സ്ട്രീമിസ്റ്റുകളുടെ മസ്തിഷ്ക ക്ഷാളനത്തിൽ അകപ്പെടാതെ സ്വസ്ഥമായി ഇതരമതത്തിലുള്ളവരോട്‌ സഹിഷ്ണുതയിൽ കഴിയുന്നവരാണ്‌. അത്‌ നാം അധിവസിക്കുന്ന ഈ ലോകത്തിന്‌ ഒരു ആശ്വാസവും പ്രതീക്ഷയുമാണ്‌. ഈ അടുത്തകാലത്തായി കത്തോലിക്കാ സഭയുടെ ക്ഷണമോ സംരക്ഷണമോ പ്രോത്സാഹനമോ ഒന്നുമില്ലാതെ സഭയുടെ രക്ഷകരെന്ന് സ്വയം പ്രഖ്യാപിച്ച്‌ പൊതുനിരത്തിൽ പൊരുതാൻ ഇറങ്ങിയ വിരലിലെണ്ണാവുന്ന കുറെ കത്തോലിക്കാ വിശ്വാസികളെന്നു തോന്നുന്നവരെ (ക്രിസ്ത്യാനികൾ ആണെന്നുപോലും ഉറപ്പില്ല) ചില കടലാസ്‌ സംഘടനകളുടെ ലേബലിൽ കാണുവാൻ ഇടയായിട്ടുണ്ട്‌. സംഘപരിവാറിന്റെയും ആർ എസ്‌ എസിന്റേയും അജൻഡകളിൽ അന്ധമായി ആകൃഷ്ടരായവരാണവർ. ഇവരുടെ ചിന്തകൾക്കും പ്രവർത്തികൾക്കും മനോഭാവത്തിനും ക്രിസ്തുവിന്റെ മനോഭാവവുമായി യാതൊരു ബന്ധവുമുള്ളതായി തോന്നുന്നില്ലെന്നു മാത്രമല്ല തനി ക്രിസ്തുവിരുദ്ധതയാണ്‌ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ഇവർ പ്രചരിപ്പിക്കുന്നത്‌. ഇത്‌ കേരള കത്തോലിക്കാ സഭയിൽ ചെറുതല്ലാത്ത ദുരിതവും പ്രതിസന്ധിയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെ ഗ്രസിച്ചിരിക്കുന്ന തീവ്രവാദത്തെ പൊതുസമൂഹത്തിൽ തുറന്നു കാട്ടണം. അതിനോട്‌ ആർക്കും വിയോജിപ്പില്ല. എന്നാൽ ക്രിസ്തീയമല്ലാത്ത മനോഭാവങ്ങൾ പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നത്‌ ഒരുകാരണത്താലും ന്യായീകരിക്കാനാവില്ല. കാരണം, സഭയുടെ നന്മമാത്രം നിറഞ്ഞ അന്തസത്തയേയും, ലോകം മുഴുവനേയും സ്നേഹത്തോടെയും കരുതലോടെയും സമഭാവനയോടെയും നെഞ്ചിലേറ്റുന്ന മാതൃഭാവത്തേയും പൊതുസമൂഹത്തിന്റെ കണ്ണുകളിൽ നിന്ന് മറയ്ക്കുവാൻ ഇതുപോലുള്ള സംഘപരിവാരചിന്ത തലക്കടിച്ച ഈ കുറച്ചുപേരുടെ ചെയ്തികൾ കാരണമാകുന്നു. ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകുവാൻ വിളിക്കപ്പെട്ടവനാണ്‌ ഓരോ ക്രിസ്തുശിഷ്യനും. ക്രിസ്തുവിൽ വിശ്വസിച്ച്‌ ലോകത്തിന്‌ നന്മ ചെയ്യുക, ഒരു നാരകീയശക്തികളും അതിനുമുന്നിൽ പ്രബലപ്പെടുകയില്ല. അതുകൊണ്ടാണ്‌ രണ്ടായിരം വർഷത്തിലേറെയായിട്ടും സകല നാരകീയശക്തികളും ഒരുമിച്ചുനിന്നു പൊരുതിയിട്ടും അതിനെയെല്ലാം അതിജീവിച്ച്‌ സഭ ലോകത്തിന്റെ വെളിച്ചമായി ഇന്നും നിലകൊള്ളുന്നത്‌. ക്രിസ്തുവിന്റെ നാമം ഉച്ചരിക്കുന്നതു കേൾക്കുമ്പോൾ ലോകത്തിൽ ഒരിടത്തും ആരും ജീവനും കൊണ്ട്‌ ഓടി രക്ഷപെടാറില്ല..ക്രിസ്തുവിന്റെ നാമം വിളിച്ചുകൊണ്ട്‌ ആരും ആരെയും കഴുത്തുവെട്ടി കൊല്ലാറില്ല, ക്രിസ്തുവിന്റെ നാമം വിളിച്ചുകൊണ്ട്‌ ലോകത്തിൽ ഒരു ക്രിസ്ത്യാനിയും ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും അടിച്ചുതകർക്കാറില്ല..അതാണു ക്രിസ്തുവിന്റെ പ്രത്യേകത, അതായിരിക്കണം ക്രിസ്തുശിഷ്യന്റെ പ്രത്യേകത. കത്തോലിക്കാ സഭയ്ക്ക്‌ ഭൂമിയിൽ നിലനിൽക്കുവാൻ വേണ്ടത്‌ ക്രിസ്തു മനോഭാവമുള്ളവരെയാണ്‌ അല്ലാതെ എസ്‌ഡി‌പി‌ഐ ലെവലിൽ ചിന്തിക്കുന്നവരെ സഭയ്ക്ക്‌ ആവശ്യമില്ല, ആര്‍‌എസ്‌എസ് മനോഭാവം തലക്കുപിടിച്ചവരേയും സഭയ്ക്ക്‌ ആവശ്യമില്ല. എല്ലാ മതവിശ്വാസികളും തീവ്രവാദവുംകൊണ്ട്‌ നിരത്തിലിറങ്ങിയാൽ ഈ ഭൂമിയിൽ സമാധാനത്തിന്റെ കണികപോലുമുണ്ടാകില്ല. ക്രിസ്തീയത പരസ്നേഹത്തിന്റെ തണലിൽ ജീവിക്കുന്നവനിൽ ക്രിസ്തു രൂപപ്പെടുന്നതാണ്‌. അവിടെ അപരനെ സഹോദരനായി മാത്രമെ നമുക്കു കാണുവാൻ കഴിയു. അതുകൊണ്ട്‌ എന്റെ പ്രീയപ്പെട്ട സഹോദരന്മാരെ, ഉറകെടാത്ത ഉപ്പായി ലോകത്തിനും നാം ജീവിക്കുന്ന ഇടങ്ങളിലും നമുക്ക്‌ രുചിപകരാം.. നമ്മിലെ അന്ധകാരം ഒരാൾക്കും ആവശ്യമില്ല, വെളിച്ചമാണ്‌ ആവശ്യം. ക്രിസ്തുവാകുന്ന വെളിച്ചം ലോകത്തിനു പ്രകാശിപ്പിക്കുവാൻ മലമേൽ ഉയർത്തിയ പ്രകാശമായി നമുക്ക്‌ മാറാം. "ക്രിസ്തുവിനോട്‌ കൂടെയല്ലാത്തവൻ ക്രിസ്തുവിന്‌‌ എതിരാണ്‌, ക്രിസ്തുവിനോടു കൂടിയല്ലാതെ ശേഖരിക്കുന്നതെല്ലാം ചിതറിക്കപ്പെടും" (മത്താ:12/30).
Image: /content_image/SocialMedia/SocialMedia-2021-06-10-11:58:47.jpg
Keywords: ക്രൈസ്തവ