Contents

Displaying 16031-16040 of 25124 results.
Content: 16400
Category: 18
Sub Category:
Heading: 'യുവജനങ്ങളും, ലൈംഗികതയും' എന്ന വിഷയത്തിൽ വെബിനാറും ബുക്ക്ലെറ്റ് പ്രകാശനവും ഇന്ന്
Content: എറണാകുളം: അന്താരാഷ്ട്ര പ്രേഷിത യുവജന കൂട്ടായ്മ ജീസസ് യൂത്തിന്റെ മാധ്യമ വിഭാഗമായ കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ ഇന്നു ജൂൺ അഞ്ചാം തീയതി ശനിയാഴ്ച വൈകിട്ട് 5:30 ന് ഓൺലൈനിലൂടെ ബാബു ജോൺ രചിച്ച നിശ്ശബ്ദനായ കൊലയാളി എന്ന, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള, ബുക്ക്‌ലെറ്റുകളുടെ പ്രകാശനവും, യൂത്ത് ആൻഡ് സെക്ഷ്വാലിറ്റി എന്ന വിഷയത്തിൽ വെബിനാറും സംഘടിപ്പിക്കുന്നു. കെ.സി.ബി.സി പ്രോ-ലൈഫ് കമ്മീഷൻ ചെയർമാനും, കൊല്ലം രൂപത ബിഷപ്പുമായ റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരിയാണ് ബുക്ക്ലെറ്റ് പ്രകാശനം നിർവഹിക്കുന്നത്. തുടർന്ന് വരുന്ന വെബിനാറിൽ പോണോഗ്രഫിയെപ്പറ്റിയുള്ള ബുക്ക്‌ലെറ്റിന്റെ ഗ്രന്ഥകർത്താവും, തിയോളജി ഓഫ് ബോഡി ഫോർ ലൈഫ് സ്ഥാപക ഡയറക്ടറുമായ ബാബു ജോൺ, പ്രശസ്ത സൈക്യാട്രിസ്റ്റും, തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സീനിയർ റെസിഡന്റുമായ ഡോക്ടർ ഫാദർ ഡേവ് അഗസ്റ്റിൻ അക്കര, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോക്ടർ ബെറ്റ്സി തോമസ്, എന്നിവരടങ്ങുന്ന പാനൽ ചർച്ചയും സംഘടിപ്പിക്കുന്നതാണ്. പോണോഗ്രഫി എന്തുകൊണ്ട്?, അതിന്റെ അപകടവശങ്ങളും, ചതിക്കുഴികളും എന്താണ്?, ഇതിൽ നിന്ന് എങ്ങനെ മോചനം നേടാം? എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്. ** Register here: https://bit.ly/3zemvHs Live YouTube link: https://www.youtube.com/c/kairosmedia ** ബുക്ക് ലെറ്റ് www.Kairos.global വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Image: /content_image/India/India-2021-06-05-08:53:17.jpg
Keywords: സെമിനാ
Content: 16401
Category: 18
Sub Category:
Heading: 150 കുടുംബങ്ങൾക്കു ഭക്ഷ്യവസ്തുക്കള്‍, മിണ്ടാ പ്രാണികൾക്കു പുല്ലും വൈക്കോലും: പൂളപ്പാടം ഇടവകയുടെ മാതൃക
Content: പൂളപ്പാടം: കോവിഡ് മഹാമാരി നാടിനെയും വീടിനെയും പ്രതിസന്ധിയിലാക്കിയപ്പോൾ കൈത്താങ്ങായി മാനന്തവാടി രൂപതയുടെ കീഴിലുള്ള മലപ്പുറം ജില്ലയിലെ നിലമ്പൂർ മലയോര മേഖലയിലെ പൂളപ്പാടം സെന്റ് ജോർജ് ദേവാലയം. ഇടവക വികാരിയായ ഫാ. തോമസ് പരുന്തനോലിൽ ഇടവക നേതൃത്വത്തോടൊപ്പം തനിക്കേൽപ്പിക്കപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും കൂടാതെ തന്റെ ഇടവക പരിധിയിൽ പെട്ട നൂറ്റൻപതോളം കുടുംബങ്ങൾക്കും ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു നൽകി. കോവിഡ് രോഗികളായ കുടുംബങ്ങളുടെ മിണ്ടാ പ്രാണികൾക്കും പുല്ലും വൈക്കോലും എത്തിച്ചു നൽകി. വികാരിയച്ചന്റെ നേതൃത്വത്തിൽ കൈക്കാരന്മാരും വാർഡ് പ്രതിനിധി അംഗങ്ങളും ചേർന്നാണ് വിതരണം നടത്തിയത്.
Image: /content_image/India/India-2021-06-05-09:20:30.jpg
Keywords: സഹായ
Content: 16402
Category: 1
Sub Category:
Heading: വ്യാജ മതനിന്ദ കേസ്: വധശിക്ഷക്ക് വിധിക്കപ്പെട്ട പാക്ക് ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് 7 വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം
Content: ലാഹോര്‍: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം. കീഴ്ക്കോടതി വിധിക്കെതിരെ അപ്പീല്‍ സ്വീകരിച്ച ലാഹോര്‍ ഹൈകോടതി ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് (ജൂണ്‍ 3) ഷഫ്കാത്ത് ഇമ്മാനുവല്‍, ഷാഗുഫ്ത കൗസര്‍ എന്നീ ക്രിസ്ത്യന്‍ ദമ്പതികളുടെ വധശിക്ഷ റദ്ദാക്കുകയും കുറ്റവിമുക്തരാക്കുകയും ചെയ്തുകൊണ്ട് ഉത്തരവിട്ടത്. കേസ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ രൂക്ഷവിമര്‍ശനത്തിന് കാരണമായതും നിരപരാധികളായ ദമ്പതികളുടെ മോചനത്തില്‍ നിര്‍ണ്ണായകമായി. 2013-ലാണ് പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള മെസ്സേജ് അയച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ ലാഹോറിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഗോജ്റ നിവാസികളായ ഷഫ്കാത്ത്, ഷാഗുഫ്ത ദമ്പതികള്‍ അറസ്റ്റിലാവുന്നത്. കുറ്റവിമുക്തരായ ദമ്പതികള്‍ക്കും അവരുടെ അഭിഭാഷകനും അടിയന്തിര സുരക്ഷ ഏര്‍പ്പാടാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ലാഹോര്‍ കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. മോചിതരായ ഷഫ്കാത്തും, ഷാഗുഫ്തയും അടുത്തയാഴ്ച പുറത്തുവരുമെന്ന്‍ ദമ്പതികളുടെ അഭിഭാഷകനായ സയിഫ്-ഉള്‍-മാലൂക് അറിയിച്ചു. ദമ്പതികളുടെ സുരക്ഷയില്‍ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട ആസിയാ ബീബിയുടെ വധശിക്ഷ റദ്ദാക്കുവാന്‍ നിയമയുദ്ധം നടത്തിയതും ഇതേ അഭിഭാഷകന്‍ തന്നെയായിരിന്നു. പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള ടെക്സ്റ്റ് മെസ്സേജ് പ്രാദേശിക ഇമാമിന് അയച്ചു എന്നതാണ് ഇവരുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. ടെക്സ്റ്റ് മെസ്സേജ് താന്‍ കണ്ടുവെന്ന് പറഞ്ഞുകൊണ്ട് ഒരു കടയുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ നിരക്ഷരരായ തങ്ങള്‍ക്ക് മൊബൈല്‍ സന്ദേശം എഴുതുന്നതിനോ അയക്കുന്നതിനോ അറിയില്ലെന്ന് ദമ്പതികള്‍ കോടതിയെ ബോധിപ്പിച്ചിരിന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുവാനായി കൗസറിന്റെ പേരില്‍ വ്യാജ ‘സിം’ കാര്‍ഡ് എടുത്ത അയല്‍വാസി അയച്ചതാണ് ഈ സന്ദേശമെന്ന സംശയം സയിഫ്-ഉള്‍-മാലൂക് പ്രകടിപ്പിച്ചിരുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറെ വിവാദമായ കേസിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്ത് മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ട പാകിസ്ഥാനെ അപലപിച്ചു കൊണ്ട് കഴിഞ്ഞ ഏപ്രിലില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം പാസ്സാക്കി. പാക്കിസ്ഥാനില്‍ നിന്നും യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ ഇറക്കുമതി തീരുവ ഇളവ് ചെയ്തുകൊണ്ട് പാകിസ്ഥാന് നല്‍കിവരുന്ന ജി.പി.എസ് പദവി പുനപരിശോധിക്കണമെന്ന ആവശ്യവും പാര്‍ലമെന്റില്‍ ഉയര്‍ന്നിരിന്നു. ക്രൈസ്തവര്‍ക്കെതിരായ പീഡനത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ് ഗോജ്റ. ഖുറാനെ അവഹേളിച്ചു എന്നാരോപിച്ച് 2009-ല്‍ രോഷാകുലരായ ജനക്കൂട്ടം ഗോജ്റയിലെ എഴുപത്തിയേഴോളം ക്രിസ്ത്യന്‍ ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-05-11:20:02.jpg
Keywords: വ്യാജ മതനിന്ദ
Content: 16403
Category: 1
Sub Category:
Heading: ഐ‌എസ് തീവ്രവാദികളില്‍ നിന്ന് സുരക്ഷയൊരുക്കിയത് മുസ്ലിം കുടുംബം, ഇപ്പോള്‍ ജീവിക്കുന്നതു അവരോടൊപ്പം: അനുഭവം വിവരിച്ച് ക്രൈസ്തവ വിശ്വാസിയായ മുത്തശ്ശി
Content: ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധിനിവേശത്തിനിടെ ജീവന്‍ രക്ഷിക്കുവാന്‍ സഹായിച്ച മുസ്ലിം കുടുംബത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് 98 വയസ്സുള്ള ക്രൈസ്തവ വിശ്വാസിയായ മുത്തശ്ശി. കാമില്ല ഹദാദ് എന്ന ക്രൈസ്തവ വിശ്വാസിയായ മുത്തശ്ശി കഴിഞ്ഞ ദിവസം ഏഷ്യാന്യൂസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവരണമുള്ളത്. കാമില്ലയും, മേരി എന്ന ഒരു സുഹൃത്തും മാത്രം ഒരുമിച്ച് ഉണ്ടായിരുന്ന ദിനങ്ങളിലാണ് ഇറാഖിലെ മൊസൂൾ നഗരത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ പ്രവേശിക്കുന്നത്. ഏലിയാസ് അബു അഹമ്മദ് എന്ന ഒരു മുസ്ലിം മതവിശ്വാസി ഇതിനിടയിൽ ഇരുവർക്കും സംരക്ഷണം നൽകാമെന്ന് ഉറപ്പുനൽകി. എലിയാസ് ഐ‌എസ് തീവ്രവാദികളെ അഭിമുഖീകരിക്കേണ്ട സാഹചര്യം വന്നപ്പോള്‍ അദ്ദേഹം കാമില തന്റെ മുത്തശ്ശിയാണെന്നും മേരി അമ്മായിയാണെന്നും അവകാശപ്പെട്ടു. ഇതോടെ തീവ്രവാദികള്‍ പിന്മാറി. ഒരു വർഷം തികയുന്നതിനു മുന്പേ മേരി ആരോഗ്യപരമായ കാരണങ്ങളാൽ മരണമടഞ്ഞു എങ്കിലും കാമില്ല ഇപ്പോഴും ഏലിയാസിന്റെ രണ്ടു ഭാര്യമാരോടും, 14 കുട്ടികളോടുമൊപ്പം ജീവിക്കുന്നു. വല്യമ്മ എന്ന നിലയിലാണ് അദ്ദേഹം കാമില്ലയെ തന്റെ കുടുംബത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്. തനിക്ക് പുതിയൊരു കുടുംബത്തിൽ സംരക്ഷണം നൽകിയതിന് എല്ലാദിവസവും ജപമാല ചൊല്ലി കാമില്ല ദൈവത്തോട് നന്ദി പറയുന്നു. അബു അഹമ്മദ് സഹായത്തിന് എത്തിയില്ലായിരുന്നെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളെ തുടച്ചുനീക്കുമായിരുന്നുവെന്ന് ഈ മുത്തശ്ശി പറയുന്നു. കുടുംബാംഗങ്ങളെ പോറ്റാനായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഏലിയാസിന് കുറച്ചുനാളുകൾക്കു മുമ്പ് കാമില്ല തന്റെ ഭവനം വിറ്റ് പണം നൽകിയിരിന്നു. ഇക്കഴിഞ്ഞ ജൂൺ നാലാം തീയതി ഇരുവരും ഒരുമിച്ച് ബാഗ്ദാദിൽ കൽദായ സഭയുടെ പാത്രിയർക്കീസ് ലൂയിസ് റാഫേൽ സാക്കോയെ സന്ദർശിച്ചു. ബാഗ്ദാദിൽ മറ്റൊരു വ്യക്തിയുടെ വീട്ടിലേക്ക് വരാൻ കാമില്ലയെ ക്ഷണിച്ചെങ്കിലും മൊസൂളിൽ തന്നെ ജീവിക്കാനാണ് അവർക്ക് താൽപര്യമെന്ന് പാത്രിയാർക്കീസ് പറഞ്ഞു.1990ൽ മൊസൂളിലെ നിത്യസഹായ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത് കാമില്ലയെ കണ്ട ഓർമ്മ പാത്രിയാർക്കീസ് സാക്കോയ്ക്ക് ഇപ്പോഴുമുണ്ട്. മാർച്ച് മാസം തുടക്കത്തിൽ ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിച്ചപ്പോൾ മുത്തശ്ശിയെ എല്ലായിടത്തും കൊണ്ടുപോയെന്ന് ഏലിയാസ് പറഞ്ഞതായി പാത്രിയാർക്കീസ് വെളിപ്പെടുത്തി. ക്രൈസ്തവരും ഇസ്ലാംമത വിശ്വാസികളും തമ്മിലുള്ള സാഹോദര്യത്തിനും സൗഹൃദത്തിനും വേണ്ടി ഫ്രാന്‍സിസ് പാപ്പ പകരുന്ന പ്രബോധനത്തിന്റെ ഉദാഹരണമായാണ് താൻ കാമില്ലയ്ക്ക് ചെയ്യുന്ന സഹായത്തെ ഏലിയാസ് കാണുന്നത്. പാപ്പയുടെ വരവിനുശേഷം ഇറാഖിലെ ആളുകളുടെ ചിന്താഗതിയിൽ വലിയ മാറ്റമുണ്ടായതായി പാത്രിയർക്കീസ് സാക്കോ പറഞ്ഞു. ബാഗ്ദാദിലെ ഒരു ക്രൈസ്തവ ദേവാലയം പുനർനിർമ്മിക്കാൻ മാർബിൾ വാങ്ങാനായി ഒരു ഷിയാ മുസ്ലീം വ്യാപാരിയെ നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നയാൾ സന്ദർശിച്ചപ്പോൾ, അദ്ദേഹം പാപ്പയുടെ സന്ദർശനത്തിനു നന്ദി പ്രകാശിപ്പിച്ച് വിലകുറച്ച് മാർബിൾ തന്ന സംഭവം ഉദാഹരണമായി പാത്രിയാർക്കീസ് ചൂണ്ടിക്കാട്ടി. ഒരു വശത്ത് തീവ്ര ഇസ്ളാമിക സ്വഭാവമുള്ള ഒരുകൂട്ടം സംഘടിതരാകുമ്പോള്‍ മറുവശത്ത് നന്‍മയുടെയും സ്നേഹത്തിന്റെയും വക്താക്കളായി ഏറെ പേര്‍ നിലകൊള്ളുന്നുവെന്നതിന്റെ ഉദാഹരമായാണ് ഈ സംഭവങ്ങളെ പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-05-13:35:12.jpg
Keywords: ഇസ്ലാ, മുസ്ലി
Content: 16404
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ടിറ്റോ യല്ലാന വിശുദ്ധ നാട്ടിലെ പുതിയ അപ്പസ്തോലിക ന്യൂണ്‍ഷോ
Content: റോം: വിശുദ്ധ നാടായ ഇസ്രായേലിലെ പുതിയ അപ്പസ്തോലിക ന്യൂണ്‍ഷോയായി ഫിലിപ്പീന്‍സില്‍ നിന്നുള്ള ആർച്ച് ബിഷപ്പ് ടിറ്റോ യല്ലാനയെ നിയമിച്ച് ഫ്രന്‍സിസ് പാപ്പ. സൈപ്രസ്, ജെറുസലേം, പലസ്തീന്‍ എന്നിവിടങ്ങളിലെ ഉത്തരവാദിത്വവും അദ്ദേഹത്തെ ഭരമേല്‍പ്പിച്ചിട്ടുണ്ട്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ എന്നീ നാല് ഭൂഖണ്ഡങ്ങളിൽ വത്തിക്കാനെ പ്രതിനിധീകരിച്ചു അദ്ദേഹം സേവനം ചെയ്തിരിന്നു. വിശുദ്ധ നാടിന്റെ അപ്പസ്തോലിക പ്രതിനിധിയായി സേവനം ചെയ്തിരിന്ന ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരേലിയെ ഭാരതത്തിന്റെ അപ്പസ്തോലിക ന്യൂണ്‍ഷോയായി പാപ്പ നിയമിച്ചത് അടുത്ത നാളുകളിലാണ്. ആർച്ച് ബിഷപ്പ് ടിറ്റോ യല്ലാനയ്ക്കു 73 വയസ്സുണ്ട്. കടുത്ത സംഘര്‍ഷങ്ങള്‍ക്ക് ശേഷം ശാന്തമായി കൊണ്ടിരിക്കുന്ന വിശുദ്ധ നാട്ടിലെ ഉത്തരവാദിത്വം ആർച്ച് ബിഷപ്പ് ടിറ്റോയെ സംബന്ധിച്ചിടത്തോളം വലിയ ദൌത്യമാണ്. 1948 ഫെബ്രുവരി 6ന് ഫിലിപ്പീൻസിലെ നാഗ സിറ്റിയിൽ ജനിച്ച അഡോൾഫോ ടിറ്റോ യല്ലാന 1972 മാർച്ച് 19ന് തിരുപ്പട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ ബിരുദം നേടി. എക്ലെസിയാസ്റ്റിക്കൽ അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം 1984ൽ വത്തിക്കാന്റെ നയതന്ത്ര സേവന വിഭാഗത്തില്‍ പ്രവേശിച്ചു. ഘാന, ശ്രീലങ്ക, തുർക്കി, ലെബനൻ, ഹംഗറി, തായ്‌വാൻ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 2001 ഡിസംബറിൽ സെന്റ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ പാപ്പുവ ന്യൂ ഗിനിയയിലേക്ക് അപ്പസ്തോലിക ന്യൂണ്‍ഷോയായി നിയമിച്ചു. 2002 ജനുവരി 6ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ചടങ്ങില്‍ അദ്ദേഹം ബിഷപ്പായി അവരോധിക്കപ്പെട്ടു. വിശുദ്ധ നാട്ടിലെ നിയമനത്തിന് മുന്‍പ് ആർച്ച് ബിഷപ്പ് യിലാന ഓസ്ട്രേലിയയിലെ അപ്പസ്തോലിക ന്യൂണ്‍ഷോയായി സേവനം അനുഷ്ഠിക്കുകയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-05-15:57:05.jpg
Keywords: വിശുദ്ധ നാട
Content: 16405
Category: 1
Sub Category:
Heading: മഹാമാരിക്കിടയിലും ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് ഭീഷണിയേറെ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ വര്‍ദ്ധനവ്
Content: ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയ്ക്കിടെയിലും ഭാരതത്തിലെ ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ കുറയുന്നതിന് പകരം കൂടുകയാണ് ചെയ്തിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്. ലോക്ക്ഡൌണ്‍ കാരണം ശിക്ഷിക്കപ്പെടില്ലെന്ന തീവ്രഹിന്ദുത്വവാദികളുടെ ധാരണയും, തെരുവുകളിലെയും കോടതികളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവവും ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന്‍ പ്രമുഖ ക്രിസ്ത്യന്‍ മാധ്യമമായ യു.സി.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും ചുരുങ്ങിയത് 5 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, ആറോളം ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടിട്ടുണ്ടെന്നുമാണ് ഇന്ത്യന്‍ റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്റെ ഇവാഞ്ചലിക്കല്‍ ഫെഡറേഷനും, നാഷണല്‍ ഹെല്‍പ്-ലൈന്‍ ഉള്‍പ്പെടെയുള്ള മറ്റ് ക്രിസ്ത്യന്‍ ഏജന്‍സികളും രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് സമൂഹ-വിലക്കേര്‍പ്പെടുത്തിയ ഇരുപത്തിയാറോളം കേസുകളാണ് ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളും, യാത്രാ വിലക്കുകളും കൃത്യമായ വിവര ശേഖരണത്തിനു പ്രതിബന്ധമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഹിന്ദുത്വരാഷ്ട്ര നിര്‍മ്മാണം ലക്ഷ്യമിടുന്ന നിയമങ്ങള്‍ മഹാമാരിക്കിടയില്‍ മതസ്വാതന്ത്ര്യത്തിനു കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന്‍ യു.സി.എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദൂര ഗ്രാമങ്ങളില്‍ പോയി ഇത്തരം സംഭവങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതില്‍ മാധ്യമങ്ങളും, മനുഷ്യാവകാശ പ്രവര്‍ത്തകരും നേരിടുന്ന പരിമിതികളും അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്. പകര്‍ച്ചവ്യാധിക്ക് മുന്‍പേ തന്നെ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അലംഭാവം കാണിക്കുന്ന മനോഭാവമാണ് പോലീസ് പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. തൊണ്ണൂറ്റിഅഞ്ചോളം അക്രമ സംഭവങ്ങളാണ് ഇവിടെ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ചത്തീസ്ഗഡ് 55, ഝാർഖണ്ഡ് 28, മധ്യപ്രദേശ് 25, തമിഴ്‌നാട് 23 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകളെന്നും യു‌സി‌എ ന്യൂസില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ ആഴ്ച, വിദ്വേഷ പ്രസ്​താവനകളിലൂടെ കുപ്രസിദ്ധയായ ഉത്തർപ്രദേശിലെ വിശ്വ ഹിന്ദു പരിഷത്ത്​ (വി.എച്ച്​.പി) നേതാവ്​ സാധ്വി പ്രാചി, മദർ തെരേസയ്ക്കെതിരെ അവഹേളനാപരമായ പരാമര്‍ശം നടത്തിയിരിന്നു. ഇതിനിടെ സോണിയ ഗാന്ധിയുടെ ഷെല്‍ഫിലെ പുസ്തകത്തിന്റെ പേര് 'ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റാം' എന്ന എഡിറ്റ് ചെയ്ത ചിത്രവുമായി സംഘപരിവാര്‍ പേജുകളില്‍ വര്‍ഗ്ഗീയ പ്രചരണവും നടന്നിരിന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഭാരതത്തില്‍ വ്യാപിക്കുന്ന തീവ്രഹിന്ദുത്വ നിലപാടിന്റെ അപകടകരമായ സൂചനയായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. മതപരിവര്‍ത്തന വിരുദ്ധ നിയമ നിര്‍മ്മാണം ഹിന്ദുത്വ അനുകൂല പാര്‍ട്ടിയായ ബി.ജെ.പി ഭരിക്കുന്ന എട്ടോളം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതും ആശങ്കയുളവാക്കുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നത് ലക്ഷ്യമിടുന്ന നിയമങ്ങള്‍ സ്വന്തം ഇഷ്ട്ടപ്രകാരം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുവാനുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ പോലും ചോദ്യം ചെയ്യുകയാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന അക്രമങ്ങളിലും കടുത്ത വിവേചനത്തിലും അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-05-17:06:15.jpg
Keywords: ഹിന്ദുത്വ, ആര്‍‌എസ്‌എസ്
Content: 16406
Category: 22
Sub Category:
Heading: ജോസഫ്: അധ്വാനത്തെ സ്നേഹത്തിന്റെ ആവിഷ്‌കരണമാക്കിയവൻ
Content: നസറത്തിലെ തിരുകുടുംബത്തിൽ അധ്വാനം സ്നേഹത്തിന്റെ അനുദിന ആവിഷ്കാരമായിരുന്നു. സുവിശേഷത്തിൽ ഏതു തരത്തിലുള്ള ജോലിയാലാണ് യൗസേപ്പിതാവ് കുടുംബത്തെ സഹായിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആശാരിപ്പണി യൗസേപ്പിതാവിനു സ്വജീവിതത്തിൽ സ്നേഹത്തിന്റെ ആവിഷ്ക്കരണമായിരുന്നു. ജൂൺ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനമാണ്. പ്രകൃതിയോടു ഇണങ്ങി ജീവിക്കേണ്ടവനാണ് മനുഷ്യൻ എന്ന് ഓർമ്മപ്പെടുത്തുന്ന ദിനം. നസറത്തിലെ ദൈവപുത്രന്റെ എളിയ കുടുബം പ്രകൃതിയോടൊത്തു ജീവിച്ച കുടുംബമായിരുന്നു. അധ്വാനത്തെ സ്നേഹത്തിന്റെ ആവിഷ്ക്കാരമായി യൗസേപ്പിതാവു കണ്ടപ്പോൾ ചൂഷണത്തിനോ സ്വാർത്ഥലാഭത്തിനോ കമ്പോളവത്കരണത്തിനോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല. 2021 ലെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം "പരിസ്ഥിതി പുനസ്ഥാപനം" (Ecosystem Restoration) എന്നതാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പുനസ്ഥാപിക്കാൻ മനുഷ്യവതാരം ചെയ്ത ദൈവപുത്രന്റെ വളർത്തു പിതാവായതുവഴി ആ ബന്ധത്തെ ദൃഢപ്പെടുത്തുവാനും പുനസ്ഥാപിക്കുവാനും യൗസേപ്പിതാവു സഹകാരിയായി. യൗസേപ്പിതാവിന്റെ ജീവിതമാതൃക ദൈവത്തോടും അവന്റെ സൃഷ്ടിയായ പ്രപഞ്ചത്തോടുമുള്ള നമ്മുടെ ബന്ധത്തെ കൂടുതൽ പവിത്രമാക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-06-05-22:05:03.jpg
Keywords: ജോസഫ്, യൗസേ
Content: 16407
Category: 1
Sub Category:
Heading: പത്തൊന്‍പത് മക്കളുടെ പിതാവ് നിരപ്പേല്‍ ഏബ്രഹാം ഓര്‍മയായി
Content: കോട്ടയം: പത്തൊന്‍പത് മക്കള്‍ക്കു ജന്മം നല്‍കിയ വന്ദ്യപിതാവ് യാത്രയായി. മക്കള്‍ ദൈവത്തിന്റെ ദാനമെന്നു വിശ്വസിച്ച വെച്ചൂച്ചിറ നിരപ്പേല്‍ (പിണമറുകില്‍) എന്‍.എം. ഏബ്രഹാം (കുട്ടിപാപ്പന്‍) വിടപറയുന്‌പോള്‍ തൊണ്ണൂറു വയസായിരുന്നു. വെച്ചൂച്ചിറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും മണ്ണിനോടു പൊരുതി ജീവിച്ച മാതൃകാ കര്‍ഷകനുമായിരുന്ന എന്‍.എം. ഏബ്രഹാം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കുട്ടിപാപ്പനായിരുന്നു. ഇടമറ്റത്തുനിന്ന് 75 വര്‍ഷം മുന്പ് കാളവണ്ടികളും കാട്ടുവഴികളും മാത്രമുണ്ടായിരുന്ന കാലത്താണ് സഹോദരന്‍ എന്‍.എം. വര്‍ക്കിക്കും അയല്‍വാസികള്‍ക്കുമൊപ്പം വെച്ചൂച്ചിറയിലെത്തിയത്. പിന്നീട് കഠിനാധ്വാനത്തില്‍ നാളുകള്‍. നെല്ലു വിതച്ചും കപ്പ നട്ടും അദ്ദേഹം ജീവിതം പടുത്തുയര്‍ത്തി. ഒപ്പം, ഇടുക്കി ജില്ലയിലെ പാണ്ടിപ്പാറ, ആനവിലാസം എന്നിവിടങ്ങളിലും കൃഷിയിറക്കി. കാട്ടുമൃഗങ്ങള്‍ ഏറെയുണ്ടായിരുന്ന അക്കാലത്ത് മരങ്ങളില്‍ ഏറുമാടം കെട്ടിയായിരുന്നു താമസം. അന്നം തേടി മധ്യകേരളത്തിലെ വിവിധ ഗ്രാമങ്ങളില്നിഏന്നു കുടിയേറി വന്നവര്‍ക്കെല്ലാം കുട്ടിപാപ്പന്‍ കരുതലും സ്‌നേഹവും നല്‍കി. പെരുവന്താനം ഒട്ടലാങ്കല്‍ കുടുംബാംഗം മേരിക്കുട്ടിയാണ് ഭാര്യ. ഇവര്‍ക്കു ജനിച്ച 19 മക്കളില്‍ 15 പേര്‍ നാട്ടിലും വിദേശത്തുമായി കഴിയുന്നു. ത്രേസ്യാമ്മ, അന്നമ്മ, ആന്റണി, റാണി, ഗീത, ജെയിംസ്, വിന്‍സെന്റ്, ബിജു, സീന, സിസ്റ്റര്‍ ക്രിസ്റ്റീന എസ്എബിഎസ്, റെജീന, ബിക്കി, ദീപ, മിക്കു, നീതു, പരേതരായ ബാബു, മൈക്കിള്‍ എന്നിവരാണ് മക്കള്‍. വീട്ടുമാമ്മോദീസ സ്വീകരിച്ച് മരിച്ച രണ്ടു കുഞ്ഞുങ്ങളുമുണ്ട്. 31 കൊച്ചുമക്കളുമുണ്ട്. ഏബ്രഹാമിന്റെ മൃതദേഹം ഇന്നു രാവിലെ ഒന്പതിനു ഭവനത്തിലെത്തിക്കും. സംസ്‌കാരം 11.30നു വെച്ചൂച്ചിറ സെന്റ് ജോസഫ് വലിയ പള്ളിയില്‍.
Image: /content_image/India/India-2021-06-06-09:16:59.jpg
Keywords: മക്കള
Content: 16408
Category: 18
Sub Category:
Heading: കെസിബിസി വിവിധ കമ്മീഷനുകളില്‍ പുതിയ സെക്രട്ടറിമാരെ നിയമിച്ചു
Content: കൊച്ചി: കെസിബിസിയുടെ വിവിധ കമ്മീഷനുകളില്‍ പുതിയ സെക്രട്ടറിമാരെ നിയമിച്ചു. ജാഗ്രത കമ്മീഷന്‍ സെക്രട്ടറിയായി സിഎംഐ മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ് അംഗമായ ഫാ. മൈക്കിള്‍ പുളിക്കലിനെയും, എസ്സി/ എസ്ടി/ ബിസി കമ്മീഷന്‍ സെക്രട്ടറിയായി പാലാ രൂപതാംഗം ഫാ. ജോസ് വടക്കേക്കൂറ്റിനെയുമാണു നിയമിച്ചത്. വൊക്കേഷന്‍ കമ്മീഷന്റെ ഭാഗമായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായി മാനന്തവാടി രൂപതാംഗം ഫാ. ഷിജു ഐക്കരകാനായിലെയും നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം.
Image: /content_image/India/India-2021-06-06-09:33:11.jpg
Keywords: കെ‌സി‌ബി‌സി
Content: 16409
Category: 18
Sub Category:
Heading: മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന ന്യൂനപക്ഷക്ഷേമ കോച്ചിംഗ് സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു
Content: തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ കേന്ദ്ര സംസ്ഥാനങ്ങളിലെ റെയില്‍വേ, ബാങ്കിംഗ്, സൈന്യം, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്നിവ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തിലെ ജൂലൈ മുതല്‍ ആരംഭിക്കുന്ന കോഴ്‌സുകള്‍ക്ക് സിസിഎംവൈകളിലേക്ക് അപക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ മത ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കുമാണ് പ്രവേശനം. പരിശീലനം സൗജന്യമാണ്. ഇംഗ്ലീഷ്, മലയാളം, ഗണിതം, റീസണിംഗ്, ജോഗ്രഫി, ജനറല്‍ സയന്‍സ്, ഭരണഘടന, ഇന്ത്യാ ചരിത്രം മറ്റു പൊതു വിജ്ഞാനങ്ങള്‍ എന്നിവയില്‍ ഊന്നിയായിരിക്കും ക്ലാസുകള്‍. 24 കേന്ദ്രങ്ങളും 32 ഉപകേന്ദ്രങ്ങളും അടക്കം 56 സെന്ററുകളില്‍ 40 മുതല്‍ 100 വരെ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. യോഗ്യതയുടെയും സാമൂഹികസാന്പത്തിക പിന്നാക്കാവസ്ഥയുടെയും പരിഗണനയിലായിരിക്കും പ്രവേശനം. ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയും ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയും നീളുന്ന ആറുമാസ ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിഗ്രി ബാച്ച്, പ്ലസ് ടു ബാച്ച്, ഹോളിഡേ ബാച്ച് എന്നിവയിലേക്കാണ് പ്രവേശനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അതത് സിസിഎംവൈകളിലേക്ക് ആവശ്യമായ എല്ലാ രേഖകളും സഹിതം അപേക്ഷ സമര്‍പ്പിക്കണം. കോച്ചിംഗ് സെന്ററുകളുടെ പ്രാദേശിക അവസ്ഥ പരിഗണിച്ച് ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷ സമര്‍പ്പിക്കാന്‍ അതത് സിസിഎംവൈകള്‍ അവസരമുണ്ട്. പരിശീലന കേന്ദ്രങ്ങളുടെ വിലാസം {{ http://www.minoritywelfare.kerala.gov.in/ ‍-> http://www.minoritywelfare.kerala.gov.in/}} എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 16.
Image: /content_image/India/India-2021-06-06-10:05:47.jpg
Keywords: ന്യൂനപക്ഷ