Contents

Displaying 15981-15990 of 25124 results.
Content: 16349
Category: 18
Sub Category:
Heading: ക്രൈസ്തവ നീതി നിഷേധത്തിനുള്ള മുന്നറിയിപ്പ്: ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ക്രിസ്ത്യന്‍ സംഘടനകള്‍
Content: കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ പങ്കുവയ്ക്കലില്‍ നടപ്പിലാക്കിയ 80 ശതമാനം മുസ്‌ലിം, 20 ശതമാനം മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്ത് ക്രൈസ്തവ സംഘടനകള്‍. വിധിയെ സ്വാഗതം ചെയ്തുക്കൊണ്ട് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍, സീറോ മലബാര്‍ കുടുംബക്കൂട്ടായ്മ, കത്തോലിക്ക കോണ്‍ഗ്രസ്, കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്, ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി തുടങ്ങിയ സംഘടനകള്‍ പ്രസ്താവനയിറക്കി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളിലും ആനുകൂല്യങ്ങളിലും 80:20 അനുപാതം ഉത്തരവിലൂടെ നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി തീരുമാനം നീതിയുടെ വിജയമാണെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി പ്രകാശ് പി.തോമസ് എന്നിവര്‍ പറഞ്ഞു. ഹൈക്കോടതി വിധി നീതിനിഷേധത്തിനുള്ള മുന്നറിയിപ്പാണെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും സ്വജനപക്ഷപാതം നടത്തുകയാണെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കഴിഞ്ഞ നാളുകളില്‍ ചൂണ്ടിക്കാണിച്ചത് അക്ഷരംപ്രതി ശരിയാണെന്ന് കോടതിവിധി വ്യക്തമാക്കുന്നു. പിന്നാക്കാവസ്ഥ മാത്രമല്ല ക്ഷേമ പദ്ധതികളുടെ മാനദണ്ഡം. ജനസംഖ്യയില്‍ കുറവുള്ളവര്‍ക്കും വളര്‍ച്ചാനിരക്ക് കുറയുന്ന മതവിഭാഗങ്ങള്‍ക്കുമാണ് ക്ഷേമപദ്ധതികളില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള വിവിധ ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ അസമത്വം ഒഴിവാക്കിയ കോടതി നടപടി സ്വാഗതാര്‍ഹമാണെന്നും കോടതിവിധിക്കു മുന്‍കാല പ്രാബല്യം കൂടിയുണ്ടായാല്‍ മാത്രമേ, വര്‍ഷങ്ങളായി തുടരുന്ന അസമത്വത്തിന് പരിഹാരമാകുകയുള്ളൂവെന്നും സീറോ മലബാര്‍ കുടുംബക്കൂട്ടായ്മ പ്രസ്താവിച്ചു. ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹവും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ നീതി ഉറപ്പാക്കുന്നതിനുള്ള നടപടിയുമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ പ്രതികരണം. നീതിരഹിതമായ 80:20 അനുപാതം തിരുത്തി ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കിടയിലും തുല്യമായി വിതരണം ചെയ്യുന്നതിനു ഹൈക്കോടതിയുടെ ഈ വിധി സഹായകമാകുമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി യോഗം വിലയിരുത്തി. ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതമനുസരിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ ആവശ്യപ്പെട്ടു. അനീതിപരമായ മാനദണ്ഡം റദ്ദുചെയ്ത കേരള ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും വിധി ഉടൻതന്നെ നടപ്പിലാക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിൻമേൽ അപ്പീൽ പോകാതെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പു വരുത്തുന്ന നടപടിയുമായി സംസ്ഥാന സർക്കാർ മുൻപോട്ടു വരണം. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ഒ ബി സി സ്റ്റാറ്റസ് മാത്രം നോക്കി നൽകേണ്ടവയല്ല. എണ്ണത്തിൽ കുറവുള്ള എല്ലാ മതവിഭാഗങ്ങളെയും പൊതു സമൂഹത്തിൽ നിലനിർത്തുന്നതിനും അവരുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്കും സംരക്ഷണം ഉറപ്പ്‌ വരുത്തുന്നതിനും വേണ്ടിയുള്ള വിദ്യാഭ്യാസ ക്ഷേമ പദ്ധതികളാണ് ന്യുനപക്ഷ ക്ഷേമ വകുപ്പിലൂടെ നടപ്പിലാകേണ്ടത്. ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് വലിയ പരാതികൾ ഉയർന്നു വരികയും അത് പൊതുസമൂഹത്തിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയോടൊപ്പം ഇപ്പോൾ വന്ന ഹൈ കോടതി വിധിയും ഈ മേഖലയിൽ നിലനിൽക്കുന്ന അനീതി പരിഹരിക്കുന്നതിന് നാന്ദി കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 80:20 എന്ന അനീതിപരമായ അനുപാതം നാളിതുവരെ നടപ്പിലാക്കിയതിലൂടെ മറ്റ് ന്യൂനപക്ഷങ്ങൾക്കുണ്ടായ നഷ്ടങ്ങൾ നികത്തണമെന്നും ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക പാക്കേജുകൾ പ്രഖാപിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപത പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ ജാഗ്രതാസമിതി ഡയറക്ടർ ഫാ.ജയിംസ് കൊക്കാവയലിൽ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-29-12:39:40.jpg
Keywords: ന്യൂനപ
Content: 16350
Category: 1
Sub Category:
Heading: വിലാപമൊഴിയാതെ പാക്ക് ക്രൈസ്തവര്‍: സുനിതയ്ക്കു പിന്നാലെ മറ്റൊരു ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂടി കൂട്ടബലാത്സംഗത്തിനിരയായി
Content: കറാച്ചി: പാക്കിസ്ഥാനില്‍ പതിമൂന്നുകാരിയായ സുനിത മസീഹ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനും ക്രൂര മര്‍ദ്ദനത്തിനും ഇരയായ വാര്‍ത്തയ്ക്കു തൊട്ടുപിന്നാലെ പതിമൂന്നുകാരിയായ മറ്റൊരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയും മാനഭംഗത്തിനിരയായതായി റിപ്പോര്‍ട്ട്. കറാച്ചി എയര്‍പോര്‍ട്ടിന് സമീപമുള്ള ഭിട്ടയ്യാബാദില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഷീസാ വാരിസ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് സ്വഭവനത്തില്‍വെച്ച് ബലാത്സംഗത്തിനിരയായത്. മാതാപിതാക്കള്‍ ജോലിയ്ക്കു പോയ സമയത്തു വീട്ടില്‍ അതിക്രമിച്ചു കയറിയ മുഹമ്മദ്‌ നോമന്‍, സഹീര്‍, സയിന്‍ എന്നീ മുസ്ലീം യുവാക്കളാണ് ഷീസയെ മാനഭംഗത്തിനിരയാക്കിയത്. ഇതില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികളില്‍ ഒരാള്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയില്‍ അംഗമായതിനാല്‍ കേസ് ഒഴിവാക്കാന്‍ ശക്തമായ സമ്മര്‍ദ്ധ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഏഷ്യാ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഷീസയെ വൈദ്യപരിശോധനകള്‍ക്കായി ജിന്ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തെരുവില്‍ തൂപ്പുജോലി ചെയ്യുന്ന തങ്ങള്‍ രാവിലെ എട്ടുമണിക്ക് ജോലിക്ക് പോകുമെന്നും ജോലിയിലായിരുന്ന സമയത്താണ് ഈ അതിക്രമം നടന്നതെന്നും ഷീസയുടെ പിതാവായ വാരിസ് വെളിപ്പെടുത്തി. 4 മണിയോടെ തങ്ങള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഈ അതിക്രമത്തെക്കുറിച്ച് കുഞ്ഞുങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുപ്പക്കാരില്‍ ഒരാളെ വാതില്‍ക്കല്‍ കാവല്‍ നിറുത്തിക്കൊണ്ടാണ് മറ്റു രണ്ടുപേരും ഷീസയെ ബലാല്‍സംഗം ചെയ്തത്. മാതാപിതാക്കളോടും പോലീസിനും ഇക്കാര്യം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുറ്റവാളികള്‍ ഷീസയെ ഭീഷണിപ്പെടുത്തിയതായും വാരിസ് പറയുന്നു. വാതില്‍ക്കല്‍ കാവല്‍ നിന്ന സെയിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രക്ഷപ്പെട്ട മറ്റ് രണ്ടുപേരും ഇപ്പോള്‍ ഒളിവിലാണ്. രാഷ്ട്രീയ സമ്മര്‍ദ്ധമാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. നിസ്സഹായരായ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമത്തെ അപലപിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തടയുവാന്‍ സര്‍ക്കാര്‍ വ്യക്തവും, ശക്തവുമായ നടപടികള്‍ കൈകൊള്ളണമെന്ന്‍ ‘ക്രിസ്റ്റ്യന്‍ പീപ്പിള്‍സ് അലയന്‍സ്’ പ്രസിഡന്റ് ദിലാവര്‍ ഭട്ടി ആവശ്യപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഡോക്ടര്‍മാരുടെ പ്രതികരണം പുറത്തുവരാത്തത് കുറ്റവാളികളുടെ രാഷ്ട്രീയ ബന്ധം പോലീസിന്റേയും, ഡോക്ടര്‍മാരുടേയും നടപടികളെ സ്വാധീനിച്ചിട്ടുണ്ടോ എന്ന സംശയം ഉളവാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തു മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നത് പതിവാണെന്നും, കറാച്ചിയില്‍ ഈ മാസം മാത്രം ഇത്തരത്തിലുള്ള രണ്ടാമത്തെ അതിക്രമമാണിതെന്നും ഭട്ടി പറഞ്ഞു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ‘ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ കമ്മിറ്റി’യിലെ കാഷിഫ് ആന്തണി ആവശ്യപ്പെട്ടു. ഷീസയുടെ കുടുംബത്തിനു വേണ്ട നിയമസഹായം, കമ്മിറ്റി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ വഴി ഈ കേസും അധികാരികള്‍ ഒഴിവാക്കുമോയെന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ ദിവസം ഫൈസലാബാദില്‍ കലിമ ചൊല്ലാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സുനിത മസീഹ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-29-14:23:19.jpg
Keywords: പാക്ക
Content: 16351
Category: 14
Sub Category:
Heading: ഇരുനൂറിന്റെ നിറവില്‍ അമേരിക്കയിലെ പ്രഥമ കത്തീഡ്രല്‍ ദേവാലയമായ ബാള്‍ട്ടിമോര്‍ ബസിലിക്ക
Content: ബാള്‍ട്ടിമോര്‍: അമേരിക്കയിലെ ആദ്യത്തെ കത്തീഡ്രല്‍ ദേവാലയമായ ‘ദി ബസിലിക്ക ഓഫ് നാഷണല്‍ ഷ്രൈന്‍ ഓഫ് ദി അസ്സംപ്ഷന്‍ ഓഫ് ദി ബ്ലസ്സഡ് വിര്‍ജിന്‍ മേരി’യ്ക്കു 200 വയസ്സ് തികയുന്നു. ദേവാലയ സമര്‍പ്പണത്തിന്റെ ഇരുനൂറാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 31ന് പ്രത്യേക ബലിയര്‍പ്പണം നടത്തും. ഇതേദിവസം തന്നെ ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്ത വില്ല്യം ഇ. ലോറി 2006-ലെ പുനരുദ്ധാരണത്തിനിടയില്‍ ബസലിക്കയുടെ താഴ് ഭാഗത്തെ അറയില്‍ കണ്ടെത്തിയ ‘സെന്റ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പെര്‍പ്പെച്ച്വല്‍ യൂക്കരിസ്റ്റിക് അഡോറേഷന്‍ ചാപ്പല്‍’ ആശീര്‍വദിക്കും. 1821 മെയ് 31-നായിരുന്നു ബാള്‍ട്ടിമോര്‍ ബസിലിക്ക സമര്‍പ്പണകര്‍മ്മം നടന്നത്. അമേരിക്കയിലെ ആദ്യ മെത്രാനായ ജോണ്‍ കാരളിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍ക്കിടെക്റ്റ് ബെഞ്ചമിന്‍ എച്ച്. ലാട്രോബെ ആയിരുന്നു ദേവാലയം രൂപകല്‍പ്പന ചെയ്തത്. ഗോത്തിക് ശൈലിയിലുള്ള പ്ലാനും, അക്കാലത്തെ ആധുനികമെന്ന് വിശേഷിപ്പിക്കാവുന്ന നിയോ ക്ലാസ്സിക്കല്‍ പ്ലാനുമായിരുന്നു അദ്ദേഹം സമര്‍പ്പിച്ചത്. ചില ഭേദഗതികളോടെ നിയോക്ലാസ്സിക്കല്‍ പ്ലാനായിരുന്നു ബിഷപ്പ് ദേവാലയത്തിനായി തിരഞ്ഞെടുത്തത്. 1806 ജൂലൈ ഏഴിനായിരുന്നു ദേവാലയത്തിന്റെ ശിലാസ്ഥാപനം. 15 വര്‍ഷങ്ങളെടുത്തായിരുന്നു ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഈ കാലയളവില്‍ രൂപകല്‍പ്പനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിന്നു. അക്കാലത്ത് അമേരിക്കയുടെ പുതിയ തലസ്ഥാനമായ വാഷിംഗ്‌ടണില്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരുന്ന പുതിയ കെട്ടിടങ്ങളുടെ ശൈലിയിലാണ് ദേവാലയത്തിലെ തൂണുകളും, പൂമുഖവും, താഴികകുടങ്ങളും നിര്‍മ്മിച്ചത്. ദേവാലയഗോപുരങ്ങള്‍ രൂപകല്‍പ്പനയില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്. അമേരിക്കന്‍ ദേവാലയങ്ങളുടെ ഒരു പ്രതീകമായിരിക്കണം എന്ന ലക്ഷ്യവും നിര്‍മ്മാണത്തിന്റെ പിന്നിലുണ്ടായിരുന്നു. 1890-ല്‍ ദേവാലയത്തിന്റെ അള്‍ത്താരക്ക് മുന്നിലുള്ള അര്‍ദ്ധവൃത്താകൃതിയിലുള്ള ഭാഗം വികസിപ്പിക്കുകയുണ്ടായി. അമേരിക്കയിലെ കത്തോലിക്കാ ചരിത്രത്തിലെ നിരവധി സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥലം കൂടിയാണ് ബാള്‍ട്ടിമോര്‍ ബസിലിക്ക. ഏതാണ്ട് മുപ്പതിലധികം മെത്രാന്മാരുടെ സ്ഥാനാരോഹണചടങ്ങ് ഇവിടെവെച്ച് നടന്നിട്ടുണ്ട്. ഇവിടെവെച്ച് കൂടിയ സമിതികളിലൂടെയാണ് അമേരിക്കയിലെ കത്തോലിക്കാ വിദ്യാലയ സമ്പ്രദായത്തിന് ആരംഭം കുറിച്ചത്. കത്തോലിക്ക സന്നദ്ധ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസ് സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫാ. മൈക്കേല്‍ മക്ഗിവ്നിയുടെ തിരുപ്പട്ടവും ഇവിടെവെച്ചാണ് നടന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-29-16:40:57.jpg
Keywords: ബസിലിക്ക
Content: 16352
Category: 22
Sub Category:
Heading: യൗസേപ്പിനെ കിരീടമണിയിക്കുന്ന ഉണ്ണീശോ
Content: ഫേസ്ബുക്കിൽ കണ്ട ഒരു ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. മനുഷ്യവതാരം ചെയ്ത ദൈവപുത്രനായ ഉണ്ണീശോ തൻ്റെ വളർത്തു പിതാവിൻ്റെ ശിരസ്സിൽ ഒരു പുഷ്പ കിരിടം അണിയിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഒരു ചിത്രകാരൻ്റെ ഭാവനയിൽ വിരിഞ്ഞ ഈ ചിത്രത്തിനു ധാരാളം അർത്ഥ തലങ്ങൾ ഉണ്ട്. കിരീടം വിജയത്തിൻ്റെ ചിഹ്നമാണ്. യൗസേപ്പിതാവ് തൻ്റെ വളർത്തു പിതാവ് എന്ന നിലയിൽ സമ്പൂർണ്ണ വിജയമായിരുന്നു എന്നു ഉണ്ണിശോ അംഗികരിക്കുകയാണിവിടെ. ദൈവീക പദ്ധതികൾക്ക് പരിധികൾ വയ്ക്കാതെ സമ്പൂർണ്ണ സമർപ്പണം നടത്തി നിർവ്വഹിക്കുമ്പോൾ ഈശോ നൽകുന്ന നീതിയുടെ കിരിടം നമുക്കണിയാൻ കഴിയും കിരീടം ബഹുമാനത്തിൻ്റെയും ആദരവിൻ്റെയും പ്രതീകമാണ്. കിരീടധാരികളായവരെ നാം വിലമതിക്കുകയും അവരോടുള്ള വിധേയത്വം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്. ഉണ്ണീശോ യൗസേപ്പിതാവിൻ്റെ ശിരസ്സിൽ കിരീടം അണിയിച്ചു എന്നു പറയുമ്പോൾ "നസറത്തില്‍ വന്ന്‌, ഈശോ യൗസേപ്പിതാവിനും മറിയത്തിനും വിധേയനായി ജീവിക്കാൻ (ലൂക്കാ 2 : 51) തയ്യാറായി എന്നതിൻ്റെ സൂചനയാണ്. ദൈവപുത്രൻ കിരീടമണിയിക്കുന്ന യൗസേപ്പിതാവിനോടു നമ്മൾ ആദരവും ബഹുമാനവും കാണിക്കണമെന്നും അവൻ്റെ ശക്തിയേറിയ മദ്ധ്യസ്ഥതയിൽ ശരണം പ്രാപിക്കണമെന്നു ഈ ദിനം ഓർമ്മിപ്പിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-05-29-20:41:55.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 16353
Category: 1
Sub Category:
Heading: സമുദായത്തിനുള്ള ആനുകൂല്യങ്ങള്‍ മറ്റൊരു കൂട്ടര്‍ക്ക് നല്‍കരുത്: ഹൈക്കോടതി വിധിയില്‍ വര്‍ഗ്ഗീയവാദവുമായി ലീഗ്
Content: കൊച്ചി: ന്യൂനപക്ഷാനുകൂല്യങ്ങള്‍ നല്‍കുന്നതിലെ വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ വര്‍ഗ്ഗീയവാദവുമായി മുസ്ലിം ലീഗ്. മുസ്ലിം സമുദായത്തിനുള്ള ആനുകൂല്യങ്ങള്‍ മറ്റൊരു കൂട്ടര്‍ക്ക് നല്‍കരുതെന്നാണ് ലീഗ് പരസ്യപ്രസ്താവന നടത്തിയിരിക്കുന്നത്. ആനുകൂല്യം മുസ്ലിംകൾക്കു മാത്രം അവകാശപ്പെട്ടതാണെന്നും ഇത് മറ്റ് സമുദായത്തിന് നല്കരുതെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വകാര്യ ചാനലിനോട് പറഞ്ഞു. വിഷയത്തില്‍ കേരള മുസ്ളീം ജമാ അത്ത് സെക്രട്ടേറിയറ്റ്, ഐഎന്‍എല്‍, സമസ്ത ഇ.കെ വിഭാഗം, വിസ്ഡം ഇസ്ലാമിക് ഒാര്‍ഗനൈസേഷന്‍ തുടങ്ങീ ഇസ്ളാമിക സംഘടനകള്‍ എല്ലാം വിധിയെ ചോദ്യം ചെയ്തുക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പദ്ധതികള്‍ മുസ്ലിം വിഭാഗത്തിനു മാത്രമായിട്ടുള്ളതാണ്, അതില്‍ മറ്റാര്‍ക്കും അവകാശമില്ല എന്ന തരത്തില്‍ ലീഗിന്റെ മുതിര്‍ന്ന നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ നേരത്തെ ചാനലില്‍ നടത്തിയ പരാമര്‍ശവും ശ്രദ്ധിക്കപ്പെട്ടിരിന്നു. ഭരണഘടനാപരമായി രാജ്യത്തും സംസ്ഥാനത്തും നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിനെതിരേ 'സംവരണം ക്ഷേമപദ്ധതിയല്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തിയവര്‍ ന്യുനപക്ഷ വകുപ്പിന്റെ ക്ഷേമപദ്ധതികളില്‍ സഹന്യൂനപക്ഷങ്ങള്‍ക്ക് 'അവകാശമില്ല' എന്ന തരത്തില്‍ വാദങ്ങള്‍ ഉയര്‍ത്തുന്നതു ഇരട്ടത്താപ്പായി വിലയിരുത്തപ്പെടുന്നത്. മതേതര രാഷ്ട്രീയപാര്‍ട്ടി എന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്നു തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ മതേതര കേരളത്തില്‍ വലിയ വിഭാഗീയത സൃഷ്ട്ടിക്കുമെന്ന ആശങ്ക പൊതുവേ ഉയരുന്നുണ്ട്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തുക്കൊണ്ട് വിവിധ ക്രൈസ്തവ സംഘടനകള്‍ രംഗത്ത് വന്നിരിന്നു.
Image: /content_image/News/News-2021-05-29-21:44:57.jpg
Keywords: വര്‍ഗ്ഗീയ, ആര്‍‌എസ്‌എസ്
Content: 16354
Category: 1
Sub Category:
Heading: ബ്രൂണെയിലെ ആദ്യ തദ്ദേശീയ കത്തോലിക്ക വൈദികനായ കര്‍ദ്ദിനാള്‍ സിം അന്തരിച്ചു
Content: റോം: ബ്രൂണെയിലെ ആദ്യ തദ്ദേശീയ കത്തോലിക്ക വൈദികനും അപ്പസ്‌തോലിക് വികാരിയുമായ കര്‍ദ്ദിനാള്‍ കൊര്‍നേലിയസ് സിം (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് തായ്വാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം അന്തരിച്ചത്. 2020 നവംബറിലെ കര്‍ദിനാള്‍മാരുടെ കണ്‍സിസ്റ്ററിയിലാണു ഫ്രാന്‍സിസ് മാര്‍പാപ്പ സിമ്മിനെ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. കോവിഡിനെത്തുടര്‍ന്ന് യാത്രാവിലക്ക് ഉണ്ടായിരുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വഴിയാണ് സിം ചടങ്ങില്‍ പങ്കെടുത്തത്. രണ്ടുപതിറ്റാണ്ടുകാലം ബ്രൂണെയുടെ അപ്പസ്‌തോലിക് വികാരിയായിരുന്നു. 1951ല്‍ കത്തോലിക്കാ കുടുംബത്തിലാണു കര്‍ദിനാള്‍ സിം ജനിച്ചത്. സ്‌കോട്ലന്‍ഡ് ഡണ്ഡീെ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എന്‍ജിനിയറിംഗ് ബിരുദം കരസ്ഥമാക്കിയ സിം എന്‍ജിനിയറായി ജോലി ചെയ്യുന്‌പോഴാണ് വൈദികനാകുന്നതിനു തീരുമാനമെടുക്കുന്നത്. 1989ല്‍ 31ാം വയസില്‍ ബ്രൂണെയുടെ ആദ്യ തദ്ദേശീയ വൈദികനായ സിം പൗരോഹിത്യം സ്വീകരിച്ചു. 1999ല്‍ ബ്രൂണെയുടെ പ്രീഫെക്ടായും 2004ല്‍ അപ്പസ്‌തോലിക് വികാരിയായും നിയമിതനായി. 2005 ജനുവരില്‍ ബിഷപ്പായി. ബ്രൂണെയ് വികാരിയാത്തില്‍ 20,000 കത്തോലിക്കരും മൂന്നു വൈദികരുമാണുള്ളത്. ജനസംഖ്യയില്‍ 70 ശതമാനം മുസ്ലിങ്ങളും13 ശതമാനം ബുദ്ധമതക്കാരും പത്തു ശതമാനം ക്രൈസ്തവരും പത്തു ശതമാനം മതവിശ്വാസമില്ലാത്തവരുമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-30-08:50:54.jpg
Keywords: ആദ്യ, പ്രഥമ
Content: 16355
Category: 18
Sub Category:
Heading: ന്യൂനപക്ഷ ക്ഷേമത്തിന് തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തണം: കെസിബിസി
Content: കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനു തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നു കെസിബിസി. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും പിന്നാക്കാവസ്ഥ ശാസ്ത്രീയമായി പഠിച്ചിട്ടാണു ക്ഷേമപദ്ധതികളിലെ അനുപാതം നിശ്ചയിക്കേണ്ടത്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിധത്തില്‍ മൈനോരിറ്റി വകുപ്പും മൈനോരിറ്റി കമ്മീഷനും രൂപീകരിച്ചശേഷം ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന സമ്പത്ത് ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രമായി ചെലവഴിക്കുന്നതിനെയാണ് പുനപരിശോധിക്കേണ്ടതായി ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പാലോളി മുഹമ്മദ്കുട്ടി തന്നെ ഈ വിധിയെ സ്വാഗതം ചെയ്തിരിക്കുന്നുവെന്നത് പ്രതീക്ഷയ്ക്കു വക നല്കുന്നു. ന്യൂനപക്ഷ വകുപ്പ് പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികള്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതും ആനുകൂല്യങ്ങളുടെ വിതരണത്തില്‍ വിവേചനപരമായ അനുപാതം നിശ്ചയിച്ചതും ശാസ്ത്രീയമായ പഠനത്തിന്റെ വെളിച്ചത്തിലല്ലായിരുന്നെന്നു കോടതിവിധിയിലൂടെ വ്യക്തമാകുന്നു. ന്യൂനപക്ഷ ക്ഷേമം എന്നത് ജനാധിപത്യ സംവിധാനത്തില്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ക്ഷേമമാകണം. നിക്ഷിപ്ത താത്പര്യങ്ങള്‍വച്ചോ രാഷ് ട്രീയലാഭം നോക്കിയോ മാത്രം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്നതിനും സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും കാരണമാകും. ഈ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ വിവേചനരഹിതമായി വിഷയം കൈകാര്യം ചെയ്യണം. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഓരോ വിഭാഗത്തിനും അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്കി പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-30-09:01:22.jpg
Keywords: കെ‌സി‌ബി‌സി
Content: 16356
Category: 1
Sub Category:
Heading: ക്ഷീണിതനായി ഫാ. സ്റ്റാന്‍ സ്വാമി: ആശുപത്രിയില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്ത്
Content: മുംബൈ: ഭീമ കൊറേഗാവ്- എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ ജെസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാൻ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസത്തെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റിയത്. 15 ദിവസത്തെ ചികിത്സയ്ക്കായാണ് കോടതി അനുമതി നല്കിയിരിക്കുന്നത്. അതേസമയം ആശുപത്രിയില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിത്രം പുറത്തുവന്നു. ക്ഷീണിതനായാണ് അദ്ദേഹത്തെ ചിത്രത്തില്‍ കാണുന്നത്. നേരത്തെ ഫാ. സ്റ്റാൻ സ്വാമിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടല്‍ ഉണ്ടായത്. ചികിത്സയ്ക്കായി സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റുന്നകാര്യം ഉറപ്പുവരുത്തണമെന്ന് എസ് എസ് ഷിൻഡെ, എൻ ആർ ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തലോജ ജയിൽ അധികൃതർക്കും നിർദേശം നൽകിയിരിന്നു. ജെ ജെ സർക്കാർ ആശുപത്രിയിൽ മതിയായ സൗകര്യങ്ങളുള്ളതിനാൽ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ്ങും മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ വൈ പി യാഗ്നിക്കും വാദിച്ചു. എന്നാൽ ജെ ജെ ആശുപത്രിയിൽ ഹർജിക്കാരന് വേണ്ട ശ്രദ്ധ നൽകാൻ കഴിഞ്ഞേക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}}
Image: /content_image/News/News-2021-05-30-09:17:57.jpg
Keywords: സ്റ്റാന്‍
Content: 16357
Category: 1
Sub Category:
Heading: പരിശുദ്ധ ത്രീത്വത്തിന്റെ ഐക്കൺ
Content: പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും ഒരു പോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള റഷ്യൻ ചിത്രകാരനായ ആൻഡ്രയ് റൂബ്ലേവിന്റെ (1411- 1425-27) (Andrei Rublev) The Trinity എന്ന വിശ്വ പ്രസിദ്ധ ഐക്കണെക്കുറിച്ച് കൂടുതൽ അറിയാൻ. പാശ്ചാത്യ സഭ പന്തക്കുസ്താ തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ചയും (ഇന്ന്), പൗരസ്ത്യ സഭ പന്തക്കുസ്തദിനം തന്നെയും പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളായി ആഘോഷിക്കുന്നു. പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും ഒരു പോലെ ബഹുമാനിക്കുന്ന ആദരിക്കുന്ന പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ഐക്കൺ ആണ് റഷ്യൻ ചിത്രകാരനായ ആൻഡ്രയ് റൂബ് ലേവിന്റെ (1411- 1425-27) (Andrei Rublev) The Trinity പരിശുദ്ധ ത്രിത്വം എന്ന പതിനഞ്ചാം നൂറ്റാണ്ടിലെ ചിത്രം. മോസ്കോയിലുള്ള ട്രേറ്റെയികോവ് ഗാലറി ( State Tretyakov Gallery) എന്ന ആർട്ടു മ്യൂസിയത്തിലാണ് ഈ ഐക്കൺ സൂക്ഷിച്ചിരിക്കുന്നത്. പരിശുദ്ധ ത്രിത്വത്തെ കലാരൂപങ്ങളിൽ ചിത്രീകരിക്കുന്നത് റഷ്യൻ ഓർത്തഡോക്സ് സഭയിൽ നൂറ്റാണ്ടുകളായി വിവാദ വിഷയമായിരുന്നു. 787 ലെ നിഖ്യാ സൂനഹദോസ് ഐക്കണുകളിലൂടെ ദൈവ സാന്നിധ്യം ചിത്രീകരിക്കുന്നത് അനുവദിച്ചു എങ്കിലും റഷ്യൻ ഓർത്തഡോക്സ് സഭ, പിതാവായ ദൈവത്തെയും പരിശുദ്ധാത്മാമായ ദൈവത്തെയും മനുഷ്യന്റെ ഛായയിൽ ചിത്രീകരിക്കുന്നതിൽ അതൃപ്തരായിരുന്നു. നരച്ച താടിയുള്ള മനുഷ്യനും ' പ്രാവും മഹോന്നതനായ ത്രിത്വൈക ദൈവത്തിന്റെ രഹസ്യം ചിത്രീകരിക്കുന്നതിൽ നീതി പുലർത്തുകയില്ല എന്നവർ വിശ്വസിച്ചിരുന്നു. എന്നാൽ ആൻഡ്രയ് റൂബ് ലേവിന്റെ ട്രിനിറ്റി എന്ന ഐക്കണിൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും ശരിയായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നതിനാൽ അവർ അതു ഉപയോഗിക്കാൻ തുടങ്ങി. ഓർത്തഡോക്സു പാരമ്പര്യത്തിനു പുറത്തുള്ളവർക്കു ഈ ഐക്കൺ മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണ്. കാരണം പരിശുദ്ധ ത്രിത്വത്തിന്റെ ചിത്രീകരണമായി ആദ്യ കാഴ്ചയിൽ ഇതു തോന്നുകയില്ല. ഉൽപത്തിയുടെ പുസ്തകത്തിൽ അബ്രാഹം മൂന്നു അപരിചിതരെ തന്റെ കൂടാരത്തിൽ സ്വീകരിക്കുന്നതിൽ നിന്നാണ് ഈ ഐക്കണിന്റെ കേന്ദ്ര ആശയം രൂപം കൊള്ളുന്നത്. "മാമ്രയുടെ ഓക്കുമരത്തോപ്പിനു സമീപം കര്ത്താ വ്‌ അബ്രാഹത്തിനു പ്രത്യക്‌ഷനായി. വെയില്‍ മൂത്ത സമയത്ത്‌ അബ്രാഹം തന്‍െറ കൂടാരത്തിന്‍െറ വാതില്ക്ക ല്‍ ഇരിക്കുകയായിരുന്നു.അവന്‍ തലയുയര്ത്തി‍നോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ നില്ക്കു ന്നതുകണ്ടു. അവരെക്കണ്ട്‌ അവന്‍ കൂടാരവാതില്ക്പപല്‍ നിന്നെഴുന്നേറ്റ്‌ അവരെ എതിരേല്ക്കാ ന്‍ ഓടിച്ചെന്ന്‌, നിലംപറ്റെതാണ്‌, അവരെ വണങ്ങി.അവന്‍ പറഞ്ഞു:യജമാനനേ, അങ്ങ്‌ എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങയുടെ ദാസനെ കടന്നുപോകരുതേ!. കാലുകഴുകാന്‍ കുറച്ചുവെള്ളംകൊണ്ടുവരട്ടെ. മരത്തണലിലിരുന്നു വിശ്ര മിക്കുക.നിങ്ങള്‍ ഈ ദാസന്‍െറ യടുക്കല്‍ വന്ന നിലയ്‌ക്ക്‌ ഞാന്‍ കുറേഅപ്പം കൊണ്ടുവരാം. വിശപ്പടക്കിയിട്ടുയാത്ര തുടരാം. നീ പറഞ്ഞതുപോലെ ചെയ്യുക എന്ന്‌ അവര്‍ പറഞ്ഞു. അബ്രാഹം പെട്ടെന്നു കൂടാരത്തിലെത്തി സാറായോടു പറഞ്ഞു: വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച്‌ അപ്പമുണ്ടാക്കുക. അവന്‍ ഓടിച്ചെന്നു കാലിക്കൂട്ടത്തില്‍ നിന്നു കൊഴുത്ത ഒരു ഇളം കാളക്കുട്ടിയെ പിടിച്ചു വേലക്കാരനെ ഏല്പിടച്ചു. ഉടനെ അവന്‍ അതു പാകംചെയ്യാന്‍ തുടങ്ങി.അബ്രാഹം വെണ്ണയും പാലും, പാകം ചെയ്‌ത മൂരിയിറച്ചിയും അവരുടെ മുമ്പില്‍ വിളമ്പി. അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടു നിന്നു" ഉല്പത്തി (18:1-8). ഒരു പോലെ തോന്നിക്കുന്ന മൂന്നു മാലാഖമാർ ഒരു മേശയ്ക്കു ചുറ്റു ഇരിക്കുന്നു. അബ്രാഹത്തിന്റെ വീടാണ് പശ്ചാത്തലം, ഒരു ഓക്കുമരം മുന്നു അതിഥികൾക്കു പിന്നിലായുണ്ട്. പഴയ നിയമത്തിൽ അബ്രാഹം അതിഥികളെ സ്വീകരിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിലും റൂബ് ലേവ് ഇതിലൂടെ പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം വെളിപ്പെടുത്തിത്തരുന്നു. ഈ ചിത്രത്തിന്റെ തത്ത്വപ്രതിബിംബനം ( symbolism) സങ്കീർണ്ണമാണ്. സഭയുടെ ത്രിത്വത്തെക്കുറിച്ചുള്ള ദൈവശാസ്ത്ര വിശ്വാസത്തിന്റെ രത്നച്ചുരുക്കമാണ് റൂബ് ലേവ് ഇതിലൂടെ പങ്കു വയ്ക്കുന്നത്. ഒന്നാമതായി എകദൈവത്തിൽ മൂന്നു ആളുകൾ ഉണ്ട് എന്നു സ്ഥാപിക്കാൻ മൂന്നു മാലാഖമാരെയും ഓരേ സാദൃശ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ത്രിത്വത്തിലെ ഓരോ വ്യക്തിയും എങ്ങനെ വ്യതിരിക്തരാണന്നു കാണിക്കാൻ ഓരോ മാലാഖയും വ്യത്യസ്തമായ വസ്ത്രം അണിഞ്ഞിരിക്കുന്നു . മാലാഖമാരായി റൂബ് ലേവ് ത്രിത്വത്തെ ചിത്രീകരിച്ചതു വഴി ദൈവത്തിന്റെ പ്രകൃതി പൂർണ്ണ അരൂപിയായി പ്രഖ്യപിക്കുന്നു. മാലാഖമാരെ ഇടത്തു നിന്നു വലത്തോട്ടാണ് റൂബ് ലേവ് കാണിച്ചിരിക്കുന്നത് ഇതു നമ്മൾ വിശ്വാസ പ്രമാണത്തിൽ പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസം ഏറ്റുപറയുന്ന ക്രമത്തിലാണ് .ആദ്യത്തെ മാലാഖ നീല നിറത്തിലുള്ള അകകുപ്പായം ആണ് അണിഞ്ഞിരിക്കുന്നത്, ദൈവീക സ്വഭാവത്തെയാണ് ഇതു സൂചിപ്പിക്കുക, തവിട്ടു നിറത്തിലുള്ള പുറംകുപ്പായം പിതാവിന്റെ രാജത്വത്തെയാണു പ്രതിനിധാനം ചെയ്യുക. രണ്ടാമത്തെ മാലാഖ പരമ്പരാഗതമായ ക്രിസ്തു ഐക്കണുകളിൽ കാണുന്നു പോലെയുള്ള സർവ്വസാധാരണമായ വസ്ത്രധാരണ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. കടും ചുവപ്പായ നിറം ക്രിസ്തുവിന്റെ മനുഷ്യത്വത്തെ സൂചിപ്പിക്കുമ്പോൾ, നീല നിറം അവന്റെ ദൈവത്വത്തെയാണു വിളിച്ചോതുന്നത്. പിന്നിലുള്ള ഓക്കുമരം ഏദൻ തോട്ടത്തിലെ ജീവന്റെ വൃക്ഷത്തെയും, ആദത്തിന്റെ പാപത്തിൽ നിന്നു ക്രിസ്തു നമ്മളെ രക്ഷിച്ച കുരിശിനെയുമാണു ചൂണ്ടിക്കാണിക്കുന്നത്. മൂന്നാമത്തെ മാലാഖ നീല അകകുപ്പായവും (ദൈവത്വം) അതിനു മുകളിലായി പച്ച നിറത്തിലുള്ള വസ്ത്രവും അണിഞ്ഞിരിക്കുന്നു. പച്ച നിറം ഭൂമിയേയും അവിടെയുള്ള പരിശുദ്ധാത്മാവിന്റെ നവീകരണ യത്നത്തെയുമാണു വെളിവാക്കുക. ഓർത്തഡോക്സ്- ബൈസൈന്റയിൻ പാരമ്പര്യങ്ങളിൽ പന്തക്കുസ്താ നാളിലെ ആരാധനക്രമ നിറമാണ് പച്ച. ഐക്കണിന്റെ വലതു വശത്തുള്ള രണ്ടു മാലാഖമാരും ചെറുതായി അവരുടെ ശിരസ്സ് മൂന്നാമത്തെ മാലാഖയ്ക്കു മുമ്പിൽ അല്പം കുനിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. പുത്രനും പരിശുദ്ധാത്മാവും പിതാവിൽ നിന്നു പുറപ്പെടുന്നു എന്നാണ് ഇതർത്ഥമാക്കുന്നത്. ഐക്കണിന്റെ മധ്യത്തിലായി ഒരു മേശ കാണാം, അൾത്താരയെ ആണു അതു പ്രതിനിധാനം ചെയ്യുന്നത്. മേശയുടെ നടുവിലുള്ള സ്വർണ്ണപാത്രത്തിൽ അബ്രാഹം അതിഥികൾക്കായി തയ്യാറാക്കിയ ഭക്ഷണവും നടുവിലുള്ള മാലാഖ അതു ആശീർവ്വദിക്കുന്നതും ദൃശ്യമാണ്. വിശുദ്ധ കുർബാനയിലേക്കാണ് ഈ പ്രതീകങ്ങൾ വിരൽ ചൂണ്ടുന്നത്. പരിശുദ്ധ ത്രിത്വത്തിന്റെ നേരിട്ടുള്ള ഒരു ചിത്രീകരണമല്ലങ്കിലും ത്രിത്വത്തെക്കുറിച്ചുള്ള ഏറ്റവും ആഴത്തിലുള്ള ഐക്കനാണിത്. ഓർത്തഡോക്സ് - ബൈസൈന്റയിൻ പാരമ്പര്യങ്ങളിൽ പരിശുദ്ധ ത്രിത്വത്തെ സൂക്ഷ്മമായി വിവരിക്കുന്ന പ്രഥമ ഐക്കനാണിത്. റോമൻ കത്തോലിക്കാ സഭയിലും ഈ ഐക്കൺ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. മതബോധന ക്ലാസുകളിൽ പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം പഠിപ്പിക്കാൻ ഈ ഐക്കൺ വിവിധ സഭകൾ ഉപയോഗിക്കുന്നു. പരിശുദ്ധ ത്രിത്വം ഒരു മഹാ രഹസ്യമാണ്, നമ്മൾ ഭൂമിയിലായിരിക്കുന്നുവോളം ഇതു ഒരു ഒരു രഹസ്യമായി തുടരും, എങ്കിലും റൂബ് ലേവിന്റെ ഐക്കൺ മറിഞ്ഞിരിക്കുന്ന മഹാ രഹസ്യത്തെ ചെറുതായി മനസ്സിലാക്കാൻ സഹായിക്കും എന്നതിൽ തർക്കമില്ല.
Image: /content_image/SocialMedia/SocialMedia-2021-05-30-09:31:02.jpg
Keywords: ത്രീത്വ
Content: 16358
Category: 11
Sub Category:
Heading: ക്രിസ്തീയ മൂല്യാധിഷ്ടിത പുതുതലമുറയുടെ സൃഷ്ടിക്കായി പോളണ്ടില്‍ പുതിയ സര്‍വ്വകലാശാല ആരംഭിച്ചു
Content: വാര്‍സോ: ക്രൈസ്തവ മൂല്യങ്ങളില്‍ അധിഷ്ടിതമായ യൂറോപ്പ്യന്‍ പാരമ്പര്യത്തിലും സംസ്കാരത്തിലും വേരൂന്നിയ ഒരു അക്കാഡമിക തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പോളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ പുതിയ സര്‍വ്വകലാശാല നിലവില്‍ വന്നു. മെയ് 28 വെള്ളിയാഴ്ച പോളണ്ടിലെ ‘എജ്യുക്കേഷന്‍, സയന്‍സ് ആന്‍ഡ്‌ ഹയര്‍ എജ്യുക്കേഷന്‍’ മന്ത്രി പ്രസെമിസ്ലോ സാര്‍നെക്കായിരുന്നു ‘കോളേജിയം ഇന്റര്‍മാരിയം’ എന്ന പുതിയ സര്‍വ്വകലാശാലയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. പോളണ്ടില്‍ നിര്‍ണ്ണായക സ്വാധീന ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന കത്തോലിക്കാ അഭിഭാഷക സ്ഥാപനമായ ‘ഒര്‍ഡോ ഇയുരിസ്’ ആണ് പുതിയ സര്‍വ്വകലാശാലയുടെ സ്ഥാപകര്‍. കത്തോലിക്കാ പ്രബോധനങ്ങള്‍ക്കനുസൃതമായി അബോര്‍ഷന്‍, സ്വവര്‍ഗ്ഗരതി പോലെയുള്ള തിന്മകള്‍ക്കെതിരെയും, പാരമ്പര്യ കുടുംബ ഘടനക്കും വേണ്ടി സ്വരമുയര്‍ത്തുന്ന സംഘടനയാണ് ഒര്‍ഡോ ഇയുരിസ്. ക്രിസ്തീയ പാരമ്പര്യത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സര്‍വ്വകലാശാലക്ക് പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് പോളിഷ് പ്രധാനമന്ത്രി മതേയൂസ് മൊറാവിയസ്കി അയച്ച കത്ത് ഉദ്ഘാടന ചടങ്ങില്‍ വായിച്ചിരിന്നു. സര്‍ക്കാര്‍ പ്രതിനിധികളും പുതിയ സര്‍വ്വകലാശാലക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പാരമ്പര്യത്തിലൂന്നിയ സാംസ്കാരിക ചിന്തകരെ നിശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെ പരമ്പരാഗത അക്കാഡമിക സംവിധാനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കോളേജിയം ഇന്റര്‍മാരിയം ധീരരായ അന്വേഷകര്‍ക്ക് വേണ്ടിയുള്ള ഒരു സ്വതന്ത്ര വേദിയായിരിക്കുമെന്ന് ഒര്‍ഡോ ഇയുരിസിന്റെ തലവനും വാഴ്സോയിലെ അഭിഭാഷകനുമായ ജെര്‍സി ക്വാസ്നിയേവ്സ്കി പറഞ്ഞു. സെന്‍ട്രല്‍ യൂറോപ്പ്യന്‍ സര്‍വ്വകലാശാല പോലെയുള്ള മതനിരപേക്ഷ സ്ഥാപനങ്ങള്‍ക്കുള്ള മറുപടിയാണ് പുതിയ സര്‍വ്വകലാശാല. രാഷ്ട്രത്തില്‍ നിന്നും സഭയെ വേര്‍തിരിക്കുന്ന ഫ്രഞ്ച് മാതൃക പിന്തുടരുവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും, ആത്മീയതയും റിപ്പബ്ലിക്കും തമ്മില്‍ ബന്ധപ്പെടുത്തുന്ന അമേരിക്കന്‍ ശൈലിയാണ് തങ്ങള്‍ക്കിഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിയമം’ ആണ് സര്‍വ്വകലാശാലയുടെ പ്രധാന കോഴ്സ്. നിയമത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ നല്‍കുവാനാണ് സര്‍വ്വകലാശാലയുടെ പദ്ധതി. നിയമ ചരിത്രം, തത്വശാസ്ത്രം തുടങ്ങിയവയും സര്‍വ്വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. 4-5 വര്‍ഷത്തെ പി.എച്ച്.ഡി പദ്ധതിക്കും സര്‍വ്വകലാശാല ലക്ഷ്യമിടുന്നുണ്ട്. യൂറോപ്പില്‍ കത്തോലിക്ക മൂല്യങ്ങളെ ഏറ്റവുമധികം മുറുകെ പിടിക്കുന്ന രാജ്യമാണ് പോളണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-30-09:53:52.jpg
Keywords: പോളണ്ട