Contents

Displaying 15951-15960 of 25124 results.
Content: 16319
Category: 1
Sub Category:
Heading: സ്‌തോത്രക്കാഴ്ച ഗാസ ഇടവകയ്ക്ക്: സഹായ അഭ്യര്‍ത്ഥനയുമായി ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ്
Content: ജെറുസലേം: ഇസ്രായേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട ഗാസയിലെ കത്തോലിക്ക ഇടവകയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജെറുസലേമിലെ മുഴുവന്‍ ഇടവക ദേവാലയങ്ങളിലേയും മെയ് 30 ഞായറാഴ്ചത്തെ സ്തോത്രക്കാഴ്ച ഗാസയിലെ ഹോളിഫാമിലി ഇടവകക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല മെത്രാപ്പോലീത്ത. സമീപകാലത്ത് അനുഭവിച്ച സംഘര്‍ഷത്തിനും പിരിമുറുക്കത്തിനും ശേഷം നമുക്ക് നമ്മുടെ ഹൃദയങ്ങളെ ദൈവത്തിലേക്ക് തിരിയ്ക്കുകയും, റോക്കറ്റ് ആക്രമണങ്ങള്‍ സാരമായി ബാധിച്ച സ്ഥലങ്ങളിലെ പ്രത്യേകിച്ച് ഗാസയിലെ നമ്മുടെ സഹോദരീസഹോദരന്മാരുടെ ആവശ്യങ്ങളില്‍ ശ്രദ്ധിക്കുകയും ചെയ്യാമെന്ന് ഇന്നലെ മെയ് 25ന് പിസബെല്ല മെത്രാപ്പോലീത്ത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഗാസയിലെ ക്രൈസ്തവ വിശ്വാസികളുടെ ദുരിതമകറ്റുവാന്‍ തങ്ങള്‍ക്കുള്ളതില്‍ കുറച്ച് പങ്കുവെക്കുവാന്‍ മെത്രാപ്പോലീത്ത തന്റെ പ്രസ്താവനയിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സ്തോത്രക്കാഴ്ചയ്ക്കു പുറമേ സുമനസ്കരായ ആളുകള്‍ ഗാസ ഇടവകയ്ക്കു വേണ്ടി സംഭാവനകള്‍ നല്‍കണമെന്നും മെത്രാപ്പോലീത്തയുടെ പ്രസ്താവനയില്‍ ആഹ്വാനമുണ്ട്. ചെക്ക് വഴിയോ, ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ സംഭാവനകള്‍ നല്‍കാമെന്നാണ് അഭ്യര്‍ത്ഥനയില്‍ പറയുന്നത്. മാരകമായ ഏറ്റുമുട്ടുലുകളും, ബോംബാക്രമണങ്ങളും ഗാസയിലെ സ്ഥിതി വഷളാക്കിയതിനു പുറമേ, വര്‍ദ്ധിച്ചുവരുന്ന കൊറോണ പകര്‍ച്ചവ്യാധിക്കെതിരേയും ഗാസയിലെ ജനങ്ങള്‍ പോരാടിക്കൊണ്ടിരിക്കുകയാണെന്ന്‍ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. മെയ് 21ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ നടന്ന ഏറ്റവും മാരകമായ പോരാട്ടം അവസാനിച്ചത്. ഗാസയിലെ കത്തോലിക്കാ സമൂഹത്തില്‍ ഒരു നവജാത ശിശു ഉള്‍പ്പെടെ 133 അംഗങ്ങള്‍ മാത്രമാണുള്ളത്. രണ്ടു ലക്ഷത്തോളം മുസ്ലീം ജനസംഖ്യയുള്ള പലസ്തീനിലെ ക്രൈസ്തവരുടെ എണ്ണം വെറും 1100 മാത്രമാണ്. Name: Latin Patriarchate -- Jerusalem Arab Bank P.L.C. Bethlehem Branch Account No.: 729589/570 Currency: NIS IBAN No: PS94 ARAB 0000 0000 9050 7295 8957 0 Swift Code: ARABPS22050 - Name: Latin Patriarchate -- Jerusalem Mercantile Discount Bank Ltd. -- Salah Eddin Branch Account No.: 11804 Currency: NIS IBAN No.: IL060176 3800 0005 6465 620 #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-26-16:19:37.jpg
Keywords: ഗാസ
Content: 16320
Category: 1
Sub Category:
Heading: സിറിയയിലെ ക്രൈസ്തവ വിശ്വാസികൾ തുടച്ചുനീക്കപ്പെടാൻ സാധ്യത, നിലവിലെ സാഹചര്യം മനുഷ്യർക്ക് താങ്ങാൻ സാധിക്കാത്തത്: പാത്രിയാർക്കീസ് ജോസഫ് മൂന്നാമന്‍
Content: ഡമാസ്ക്കസ്: മനുഷ്യർക്ക് താങ്ങാൻ സാധിക്കാത്ത നിലയിൽ സിറിയയിലെ സംഘർഷങ്ങൾ എത്തിയിരിക്കുകയാണെന്നും രാജ്യത്തെ ക്രൈസ്തവ വിശ്വാസികൾ തുടച്ചുനീക്കപ്പെടാൻ സാധ്യതയുണ്ടെന്നും സിറിയന്‍ കാത്തലിക് പാത്രിയാർക്കീസ് ജോസഫ് യൂനാൻ മൂന്നാമന്റെ വെളിപ്പെടുത്തല്‍. മെയ് 23നു സിറിയ സന്ദർശിച്ചതിനു ശേഷം കാത്തലിക് ന്യൂസ് സർവീസിനു നൽകിയ അഭിമുഖത്തിലാണ് രാജ്യത്തെ ദയനീയ സാഹചര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധി നിരപരാധികളെ മാത്രമേ ബാധിക്കുകയുള്ളൂ എന്നതിനാൽ സിറിയക്കുമേൽ പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കണമെന്ന് പാത്രിയാർക്കീസ് അഭ്യർത്ഥിച്ചു. പത്തുവർഷത്തോളമായി യുദ്ധങ്ങളും ഒറ്റപ്പെടലുകളും നേരിടുന്ന രാജ്യത്തിൻറെ മേൽ ജനാധിപത്യത്തിന്റയും, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും പേര് പറഞ്ഞു പാശ്ചാത്യരാജ്യങ്ങൾ കൊണ്ടുവരുന്ന ഉപരോധങ്ങൾ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ ജനങ്ങൾ ഭക്ഷണ ദൗർലഭ്യം പോലും നേരിടുന്നുണ്ട്. ആരോഗ്യ രംഗത്തെ പ്രതിസന്ധിയും ഇഗ്നേസ് ജോസഫ് യൂനാൻ ചൂണ്ടിക്കാട്ടി. ബെയ്റൂട്ട് ആസ്ഥാനമായുളള പാത്രിയാർക്കീസ് പത്തു ദിവസം നീണ്ട സന്ദർശനത്തിനിടയിൽ മൂന്നു രൂപതകളാണ് സിറിയയിൽ സന്ദർശിച്ചത്. സന്ദർശനത്തില്‍ സന്തോഷമുണ്ടെങ്കിലും, ആളുകളുടെ ഹൃദയത്തിലെ വേദന കാണാതിരിക്കാൻ ഒരാൾക്കും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉപരോധം നീക്കണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടെങ്കിലും, സിറിയയിൽ നിന്ന് പലായനം ചെയ്ത ജനങ്ങളെ തിരിച്ചുകൊണ്ടുവരാനും, രാജ്യത്ത് ജനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാനും ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ഇടപെടണമെന്നും പാത്രിയർക്കീസ് ആവശ്യപ്പെട്ടു. പത്തു വർഷമായി വിവിധ രീതിയിൽ രാജ്യത്തെ ക്രൈസ്തവരെ സഹായിക്കുന്ന അന്താരാഷ്ട്ര കത്തോലിക്ക സംഘടനകളായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ്, കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ തുടങ്ങിയ സംഘടനകളോട് സിറിയൻ ക്രൈസ്തവരുടെ നന്ദിയും അദ്ദേഹം പങ്കുവെച്ചു. ആലപ്പോയിൽ മെയ് 18 മുതൽ 20 വരെ നടന്ന രാജ്യത്തെ വിവിധ കത്തോലിക്കാ റീത്തുകളുടെ തലവന്മാരുടെ കൂടിക്കാഴ്ചയിൽ പാത്രിയാർക്കീസ് ഇഗ്നേസ് ജോസഫ് യൂനാൻ മൂന്നാമനാണ് അധ്യക്ഷത വഹിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശവും ആഭ്യന്തര യുദ്ധങ്ങളും സിറിയയില്‍ കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-26-18:07:53.jpg
Keywords: സിറിയ
Content: 16321
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക നേതാവ് കുഞ്ഞേട്ടന്റെ പത്നി അന്തരിച്ചു
Content: പാലാ: ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക നേതാവ് പരേതനായ പല്ലാട്ടുകുന്നേല്‍ എബ്രഹാം (കുഞ്ഞേട്ടന്‍) ഭാര്യ ത്രേസ്യാ (93) (തെയ്യാമ്മ) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ മേരിഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിരമ്പുഴ ഇടവക പെരുമാലിൽ കൈതക്കരി കുടുംബാംഗമായ ഔസേപ്പ് അന്ന ദമ്പതികളുടെ മകളാണ്. മിഷൻ ലീഗ് സംഘടന പ്രവർത്തനത്തിൽ കുഞ്ഞേട്ടന്റെ നിഴലായി പിന്തുണ നല്‍കിയിരിന്ന ത്രേസ്യാ വി. അൽഫോൻസാമ്മയുമായി ആത്മബന്ധം പുലര്‍ത്തിയിരിന്നു. സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്മലമറ്റം പള്ളിയിൽ. മക്കൾ: സിസ്റ്റർ അൽഫോൻസാ (ക്ലൂണി കോൺവെന്റ് ബിജാപുർ, കർണാടക), സിസ്റ്റർ റീന (ക്ലൂണി കോൺവെന്റ് ഹെയ്തി), സാവിയോ എബ്രഹാം, സോഫി സെബാസ്റ്റ്യൻ, സിസ്റ്റർ വെർജിനി (ക്ലൂണി കോൺവെന്റ് ഒഡീഷ), അലോഷ്യസ് എബ്രഹാം ചെമ്മലമറ്റം, ബെന്നി എബ്രഹാം. മരുമക്കൾ: റോസിലി സാവിയോ മഴുവഞ്ചേരി, കുട്ടിച്ചൻ, സോജി അലോഷ്യസ്, മെറ്റി ബെന്നി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-26-19:15:59.jpg
Keywords: മിഷന്‍ ലീഗ
Content: 16322
Category: 1
Sub Category:
Heading: കലിമ ചൊല്ലാന്‍ വിസമ്മതിച്ചു, പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി: നീതിയ്ക്കായി സ്വരമുയര്‍ത്തി സെലിബ്രിറ്റികളും
Content: ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പൊതുജനരോഷം ശക്തമാകുന്നു. പതിനാലു വയസ്സു മാത്രം പ്രായമുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി സുനിത മസീഹാണ് ക്രൂര ബലാല്‍സംഘത്തിനും പീഡനത്തിനും ഇരയായത്.

Sunita Masih, daughter of a resident of Faisalabad, was abducted for not accepting the invitation of Islam.
While Masoom's hair was cut off and his limbs were injured, our media could not make any news on this incident.https://t.co/RDxTYWWbMo
— Console Human Rights Int,l Trust (@AqilSheraz4) May 25, 2021

മതം മാറണമെന്നുള്ള ആവശ്യം നിരാകരിച്ചതിന്റെ പേരില്‍ സുനിതയുടെ മുടി മുറിച്ചു കളയുകയും, സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ടെന്നു പാക്കിസ്ഥാനി ഡിജിറ്റല്‍ ന്യൂസ് സര്‍വീസായ ‘കറന്റ്’ റിപ്പോര്‍ട്ട് ചെയ്തു. ബലാൽസംഗത്തിനിടെ ഇസ്ലാം മതം സ്വീകരിക്കാൻ അക്രമികള്‍ അവളോട് ആവശ്യപ്പെട്ടിരിന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് പെണ്‍കുട്ടി നിരസിച്ചിരിന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മുടി മുറിച്ചു കളഞ്ഞു സ്വകാര്യ ഭാഗങ്ങളില്‍ കനത്ത പ്രഹരമേല്‍പ്പിച്ചത്. അതേസമയം സുനിത മസീഹായ്ക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി അഡ്നാന്‍ സിദ്ദിഖി, അര്‍മീന റാണാ ഖാന്‍, ഫൈസല്‍ ഖുറൈഷി തുടങ്ങിയ പ്രമുഖ പാക്കിസ്ഥാനി സെലിബ്രിറ്റികളുടെ നീണ്ട നിരയാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നുകൊണ്ടിരിക്കുന്നത്. “ജസ്റ്റിസ് ഫോര്‍ സുനിത മസീഹ്” എന്ന പേരില്‍ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ശക്തമായ പ്രചാരണം പാക്ക് സമൂഹ മാധ്യമങ്ങളില്‍ നടക്കുകയാണ്. മനുഷ്യരാശി ഇരുണ്ട ഗര്‍ത്തത്തിന്റെ അഗാധതയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്നുവെന്നും, ഓരോ പുതിയ കേസും അസ്വസ്ഥത ഉളവാക്കുന്നുവെന്നും നടനും നിര്‍മ്മാതാവും മോഡലുമായ അഡ്നാന്‍ സിദ്ദിഖി ട്വിറ്ററില്‍ കുറിച്ചു. എന്തുകൊണ്ടാണ് നമ്മള്‍ ധാര്‍മ്മികമായി അധഃപതിച്ച രാക്ഷസന്‍മാരായി മാറുന്നത് എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.

Sunita Masih, a Christian girl from Faisalabad, aged just 14 has allegedly been gang raped. She was asked to recite the Kalma. When she refused her hair was shaved off. So, lots of activism for the innocents elsewhere, great but how about raising our voices here too? #minorities
— Armeena (@ArmeenaRK) May 24, 2021

‘ഫൈസലാബാദില്‍ വെറും 14 വയസ്സുമാത്രമുള്ള സുനിത മസീഹ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. കലിമ ചൊല്ലുവാന്‍ വിസമ്മതിച്ചതിനാല്‍ അവളുടെ മുടി വടിച്ചുകളഞ്ഞു. നിരപരാധികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുപാട് ചെയ്യുന്നതല്ലേ, ഇവിടെയും ശബ്ദമുയര്‍ത്തേണ്ടേ?" പാക്കിസ്ഥാനിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളായ അര്‍മീന റാണാ ഖാന്‍ ട്വീറ്റ് ചെയ്തു.

Appalled. Speechless. Assailants of such crimes should be granted the highest form of punishment so that they can be an example for all those who even think of committing such atrocious crimes.#SunitaMasih #Minorities #RapeVictims
— Faysal Quraishi (@faysalquraishi) May 26, 2021

“ഇത്തരം കുറ്റകൃത്യങ്ങളേക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് മാതൃകയാകുവാന്‍ കുറ്റവാളികള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണം” എന്നായിരിന്നു പ്രമുഖ നടനും, നിര്‍മ്മാതാവും, ടെലിവിഷന്‍ അവതാരകനുമായ ഫൈസല്‍ ഖുറൈഷിയുടെ ട്വീറ്റ്. നടനും, ടിവി അവതാരകനുമായ നാദിയ ജാമില്‍, കൊമേഡിയനും അവതാരകനുമായ ഷാഫാത് അലി എന്നിവരും ഈ ഹീനകൃത്യത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തു ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും മതം മാറ്റുന്നതും പതിവ് സംഭവമായി മാറിയിരിക്കുകയാണ്. പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന ഈ കൊടും ക്രൂരത അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്റെ പ്രതിച്ഛായ വീണ്ടും മോശമാക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-26-20:57:05.jpg
Keywords:
Content: 16323
Category: 22
Sub Category:
Heading: ജോസഫ്: പരിപൂർണ്ണതയിലേക്കുള്ള കുറുക്കുവഴി അനുസരണത്തിലൂടെ കാട്ടിത്തന്നവൻ
Content: റോമിലെ മൂന്നാം അപ്പസ്തോലൻ എന്നാണ് അറിയപ്പെടുന്ന വിശുദ്ധ ഫിലിപ്പ് നേരിയുടെ തിരുനാളാണിന്ന് (മെയ് 26). ആനന്ദത്തിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധൻ്റെ ഒരു സദ് വചനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. അത് ഇപ്രകാരമാണ്: "പരിപൂർണ്ണതയിലേക്കുള്ള കുറുക്കുവഴിയാണ് അനുസരണം." വിശുദ്ധ യൗസേപ്പിതിവിനു ഏറ്റവും അനുയോജ്യമായ ഒരു വാക്യമാണിത്. ദൈവ പിതാവിനെ അനുസരിച്ചും ദൈവപുത്രനെ ശുശ്രൂഷിച്ചും ദൈവമാതാവിനെ ആദരിച്ചു ജീവിച്ച നസറത്തിലെ ഈ നല്ല അപ്പൻ പരിപൂർണ്ണതയ്ക്കു വേണ്ടി പരിശ്രമിക്കുന്ന എല്ലാവർക്കും ഉള്ള മാതൃകയാണ്. അനുസരണം വഴി സ്വർഗ്ഗ പിതാവിൻ്റെ പ്രീതിക്കു പാത്രമായ യൗസേപ്പിതാവിന് അനുസരണം കേവലം ഒരു സമ്മതം മൂളൽ മാത്രമായിരുന്നില്ല, അതു ദൈവഹിതം അനുസരിച്ചുള്ള നിരന്തര കർമ്മവുമായിരുന്നു. ദൈവപിതാവിൻ്റെ അനുശാസനകളോടു തിടുക്കത്തിൽ പ്രത്യുത്തരിച്ച യൗസേപ്പിതാവ് അനുസരണയെ പുണ്യ പൂർണ്ണതയിലേക്കുള്ള ചവിട്ടുപടികളാക്കി. അനുസരിക്കാന്‍ സന്നദ്‌ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും (ഏശയ്യാ 1 : 19 ) എന്ന തിരുവചനം അനുസരണം ഒരു വ്യക്തിയുടെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റത്തെക്കുറിച്ചാണ് വിരൽ ചൂണ്ടുന്നത്. ദൈവ കല്പനകൾ അനുസരിച്ചു കൊണ്ട് പുണ്യപൂർണ്ണതയ്ക്കായി പരിശ്രമിക്കാൻ യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥം നമുക്കു തേടാം.
Image: /content_image/SeasonalReflections/SeasonalReflections-2021-05-26-22:59:51.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 16324
Category: 18
Sub Category:
Heading: വീട്ടില്‍ വെള്ളക്കെട്ട്: ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം നല്‍കി എടത്വ പള്ളിയുടെ മാതൃക
Content: എടത്വ: വ്യാപകമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് കാരണം കോവിഡ് ബാധിച്ചു മരിച്ച ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം വീട്ടില്‍ സംസ്‌കരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സംസ്‌കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്‍കി എടത്വ സെന്റ് ജോര്‍ജ് ഫോറോനാ പള്ളി മാതൃകയായി. കോവിഡ് ബാധിച്ചു മരിച്ച കോയില്‍മുക്ക് പുത്തന്‍പുരയില്‍ ശ്രീനിവാസന്റെ (86) മൃതദേഹമാണ് ദേവാലയ സെമിത്തേരിയില്‍ അടക്കിയത്. ശ്രീനിവാസന്റെ വീട്ടിലെ സാഹചര്യം പഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തിലാണ് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ അറിയിച്ചത്. ഉടനെ കൈക്കാരന്‍മാരും പാരിഷ് സബ് കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച് സംസ്‌കാരം പള്ളിയില്‍ നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കുകയുമായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരായ വിപിന്‍ ഉണ്ണികൃഷ്ണന്‍, ജെഫിന്‍, ബിബിന്‍ മാത്യു, ജിജോ ഫിലിപ്പ് എന്നിവര്‍ പിപി കിറ്റ് അണിഞ്ഞും വികാരി ഫാ. മാത്യൂ ചൂരവടി, കൈക്കാരന്‍ കെ.എം. മാത്യൂ തകഴിയില്‍, ബില്‍ബി മാത്യൂ കണ്ടത്തില്‍, സാജു മാത്യൂ കൊച്ചുപുരക്കല്‍, സാബു ഏറാട്ട്, മണിയപ്പന്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിന്‍, ദിലീപ്, റ്റിന്റു, എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സംസ്‌കാരത്തിന് നേതൃത്വം നല്‍കി. മഹാമാരിയെ തുടര്‍ന്നു എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി ഇത്തവണ തിരുനാള്‍ ഉപേക്ഷിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ 212 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു തിരുനാള്‍ ഉപേക്ഷിച്ചത്.
Image: /content_image/India/India-2021-05-27-10:26:56.jpg
Keywords: മാതൃക
Content: 16325
Category: 9
Sub Category:
Heading: സെഹിയോൻ നൈറ്റ് വിജിൽ നാളെ
Content: "തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിലാണ് കർത്താവ് പ്രസാദിക്കുന്നത്" (സങ്കീർത്തനങ്ങൾ 147:11). സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന മലയാളം നൈറ്റ്‌ വിജിൽ 28 ന് വെള്ളിയാഴ്ച നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ യുകെ സമയം രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. സെഹിയോൻ യുകെ ടീമും ഫാ.നടുവത്താനിയിലിനൊപ്പം ശുശ്രൂഷകളിൽ പങ്കെടുക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. താഴെപ്പറയുന്ന zoom ID വഴി പ്രത്യേകമായുള്ള പ്രാർത്ഥനയ്ക്കും അവസരമുണ്ടായിരിക്കും . > 8894210945 ** കൂടുതൽ വിവരങ്ങൾക്ക്: >ജേക്കബ് വർഗീസ് 07960149670
Image: /content_image/Events/Events-2021-05-27-11:31:39.jpg
Keywords: സെഹിയോ
Content: 16326
Category: 1
Sub Category:
Heading: മരിച്ചവരുടെ ആത്മാക്കൾ ചിരിക്കുമോ, കരയുമോ?
Content: ചിരി എന്നു പറയുന്നത് മുഖം കൊണ്ട് നമ്മൾ പ്രകടിപ്പിക്കുന്ന ഒരു വികാരമാണ്. കരയുക എന്നു പറഞ്ഞാൽ കണ്ണുകൾ കണ്ണുനീർ ഇതെല്ലാം ഉണ്ട്. ആത്മാവ് അരൂപിയാകയാൽ കണ്ണുനീരും മുഖവുമില്ല. അതിനാൽ അവ ചിരി, കരച്ചിൽ തുടങ്ങിയ ഭൗതികവികാരങ്ങൾ പ്രകടിപ്പിക്കാറില്ല. എന്നാൽ, ആന്തരികമായ അതായത് സങ്കടം സന്തോഷം തുടങ്ങിയ വികാരങ്ങൾ ആത്മാവിന് അനുഭവിക്കാൻ സാധിക്കും എന്നാണ് തിരുസഭ നമ്മെ പഠിപ്പിക്കുന്നത്. ഇതിനെപ്പറ്റി തിരുസഭയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ പറഞ്ഞുതരുന്നുണ്ട്. പ്രൊട്ടസ്റ്റന്റ് സഭാതലവനായ മാർട്ടിൻ ലൂഥറിന്റെ വ്യാഖ്യാനം മരണശേഷം ആത്മാക്കൾ കുഴിമാടത്തിൽ അബോധാവസ്ഥയിൽ കഴിയുകയാണെന്നാണ്. എന്നാൽ, മറ്റൊരു പ്രൊട്ടസ്റ്റന്റ് ആചാര്യൻ ജോൺ കാൽവിന്റെ അഭിപ്രായത്തിൽ അവർ അബോധാവസ്ഥയിലല്ല പൂർണ ബോധാവസ്ഥയിലാണെന്നും അവർക്ക് കരയാനും ചിരിക്കാനും കഴിയുന്ന അവസ്ഥയിലുമാണ്. എന്നാൽ കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് ആത്മാക്കൾ തനതുവിധിയിലൂടെ സ്വർഗത്തിലോ നരകത്തിലോ ശുദ്ധീകരണസ്ഥലത്തോ എത്തിച്ചേരുന്നു. സ്വർഗത്തിലായിരിക്കുന്ന ആത്മാക്കൾക്ക് ദൈവത്തെ മുഖാമുഖം കാണുന്നതിന്റെ ആനന്ദം അനുഭവിക്കാൻ കഴിയുന്നു. അവരുടെ ജീവിതത്തിലെ ആനന്ദത്തിന്റെ ഏക ഉറവിടം ദൈവമാണ് എന്ന അനുഭവം അവർക്ക് ലഭിക്കും. ഭൂമിയിലെ മനുഷ്യരുടെ ഏതെങ്കിലും അവസ്ഥകൾ കണ്ട് അവർ ഇവിടെ കരഞ്ഞുകൊണ്ടിരിക്കുന്നെന്നോ നമ്മുടെ കൂടെ ചിരിച്ചുകൊണ്ടിരിക്കുന്നെന്നോ ഉള്ള അർത്ഥത്തിലല്ല ആനന്ദത്തെ മനസിലാക്കേണ്ടത്. മറിച്ച് ദൈവത്തെ മുഖാമുഖം കാണുന്നതിന്റെ ആനന്ദത്തിലാണ് സ്വർഗവാസികൾ, അതേസമയം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളാകട്ടെ തങ്ങളുടെ വിശുദ്ധീകരണത്തിനുവേണ്ടി തങ്ങളനുഭവിക്കേണ്ടിവരുന്ന സഹനങ്ങളോർത്ത് ദുഃഖാവസ്ഥയിലാണ്. ദൈവത്തെ കാണാൻ കഴിയാത്തതിന്റെ ദുഃഖം അവരുടെ മനസിലുണ്ട്. എന്നാൽ, നരകവാസികളാകട്ടെ തങ്ങളുടെ ജീവിതം പാഴാക്കിയല്ലോ എന്നും ഇനിയൊരിക്കലും ദൈവത്തെ കാണാനോ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താനോ ഉള്ള അവസരം തങ്ങൾക്കില്ലല്ലോ എന്ന നിരാശയുമാണ് നരകവാസികളെ ഭരിക്കുന്നത് എന്നാണ് തിരുസഭ നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് ആത്മാക്കൾക്ക് ഇത്തരത്തിലുള്ള ആന്തരിക അനുഭവങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായിട്ടും ഉണ്ട്. എന്നാൽ ആത്മാക്കൾ ചിരിക്കാറോ കരയാറോ ഇല്ല. അത് നമ്മൾ പറയുന്ന ഭൂത, പ്രേത, യക്ഷികളാണ് പൊട്ടിച്ചിരിക്കുക ആർത്തട്ടഹസിക്കുക തുടങ്ങിയ പല പ്രക്രിയകളും ചെയ്യുന്നത്. സിനിമകളിൽ നമ്മൾ കേട്ടിട്ടുള്ളതുകൊണ്ടാണ് അപ്രകാരം ഒരു ചോദ്യം പലപ്പോഴും ഉയരാൻ കാരണം. #{green->none->b->കടപ്പാട്: വിശ്വാസവഴിയിലെ സംശയങ്ങള്‍ ‍}#
Image: /content_image/QuestionAndAnswer/QuestionAndAnswer-2021-05-27-11:57:43.jpg
Keywords: ?
Content: 16327
Category: 1
Sub Category:
Heading: മനുഷ്യ ജീവിതം സംരക്ഷിക്കപ്പെടണം: ഇടയലേഖനവുമായി ബുര്‍ക്കിനാ-നൈജര്‍ മെത്രാന്‍ സമിതി
Content: ബുര്‍ക്കിനാഫാസോ/നൈജര്‍: മനുഷ്യ ജീവിതത്തിന്റെ സംരക്ഷണത്തിനായി നിലകൊള്ളണമെന്ന ആഹ്വാനവുമായി ആഫ്രിക്കന്‍ രാജ്യങ്ങളായ ബുര്‍ക്കിനാഫാസോയിലെയും നൈജറിലെയും മെത്രാന്‍സമിതിയുടെ ഇടയലേഖനം. എല്ലാ മാനവ സമൂഹങ്ങളിലും മനുഷ്യ ജീവിതത്തിന്റെ മൂല്യം എപ്പോഴും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും, അതുകൊണ്ടാണ് ഓരോ മനുഷ്യ സംസ്കാരവും തങ്ങളുടേതായ മാര്‍ഗ്ഗങ്ങളിലൂടെ വ്യക്തിപരമായും, കൂട്ടായും എല്ലാ മനുഷ്യ ജീവിതത്തെയും സംരക്ഷിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും നിലനിറുത്തുന്നതിനും പ്രതിബദ്ധരായിരിക്കുന്നതെന്നും ‘എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ബുര്‍ക്കിനാ-നൈജര്‍’ (സി.ഇ.ബി.എന്‍) അംഗങ്ങളായ മെത്രാന്മാര്‍ മെയ് 25ന് പുറത്തുവിട്ട ഇടയലേഖനത്തില്‍ പറയുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് മനുഷ്യരും അവരുടെ സ്വന്തം ജീവിതവും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയിരിക്കുന്ന ഇടയലേഖനത്തില്‍ ഭ്രൂണഹത്യ, ഗര്‍ഭധാരണം തടയുന്ന പ്രതിരോധമരുന്നുകള്‍, സ്വവര്‍ഗ്ഗരതി, ലഹരിയുടെ ഉപയോഗം തുടങ്ങി മനുഷ്യജീവിതത്തിന് ഭീഷണിയായിട്ടുള്ള കാര്യങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. ജീവനെ സംരക്ഷിക്കുവാനുള്ള ചില നീക്കങ്ങള്‍ അങ്ങിങ്ങായി കാണാനുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് ദശകങ്ങളിലായി മനുഷ്യജീവിതത്തെ ശരിയായ അന്തസ്സോടെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ വ്യതിചലനവും, എതിര്‍പ്പും കാണുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ രക്ഷകനായ ക്രിസ്തുവിലൂടെ വെളിപ്പെട്ട ജീവന്റെ നാഥനായ കര്‍ത്താവിലുള്ള വിശ്വാസത്തില്‍ ജാഗരൂകരും വിവേകമതികളുമായി തുടരേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ദൈവജനത്തെ ബോധവാന്‍മാരാക്കുവാന്‍ അജപാലകരെന്ന നിലയില്‍ തങ്ങള്‍ക്ക് ചുമതലയുണ്ടെന്നും ഇരുരാഷ്ട്രങ്ങളിലേയും മെത്രാന്മാര്‍ സംയുക്തമായി പറയുന്നു. എന്തും വിലകൊടുത്ത് വാങ്ങുവാന്‍ കഴിയുന്ന ഈ ലോകത്ത് മനുഷ്യന്‍ മാത്രമാണ് വിലയില്ലാത്തതെങ്കിലും, അവന് അന്തസ്സുണ്ടെന്നും, വിലപേശുവാന്‍ കഴിയാത്ത മൂല്യം മാനുഷികാന്തസ്സ് മാത്രമാണെന്നും 1948-ലെ ‘ആഗോള മനുഷ്യാവകാശ പ്രഖ്യാപന’ത്തെ ചൂണ്ടിക്കാണിച്ച് ഇടയലേഖനത്തില്‍ മെത്രാന്‍മാര്‍ കുറിച്ചു. ഇരകള്‍ പരിപൂര്‍ണ്ണമായും നിസ്സഹായരായതിനാല്‍ മനുഷ്യജീവിതത്തിനെതിരേയുള്ള ഒരു പ്രധാന ആക്രമണമായിട്ടാണ് ഗര്‍ഭഛിദ്രത്തെക്കുറിച്ച് ഇടയലേഖനത്തില്‍ പറയുന്നത്. ഒരു മനുഷ്യാവകാശമെന്ന നിലയിലാണ് ചില രാജ്യങ്ങള്‍ ഗര്‍ഭഛിദ്രത്തെ എടുത്തുകാട്ടുന്നതെന്നും സ്വവര്‍ഗ്ഗരതിയും, ലഹരിവസ്തുക്കളുടെ ഉപയോഗവും മനുഷ്യ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിശുദ്ധ യൗസേപ്പിതാവിനും, കുടുംബത്തിനുമായി സമര്‍പ്പിക്കപ്പെട്ട ഈ വര്‍ഷത്തില്‍ ആഫ്രിക്കന്‍ കുടുംബങ്ങളെ പൊതുവായും, ക്രിസ്ത്യന്‍ കുടുംബങ്ങളെ പ്രത്യേകമായും പരിഗണിക്കുവാന്‍ തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ മനുഷ്യ ജീവിതം, കുടുംബം, മാനുഷികാന്തസ്സ് എന്നിവയെ വിലമതിക്കുന്ന പ്രോത്സാഹന പരിപാടികള്‍ക്ക് തുടക്കം കുറിക്കണമെന്ന ആഹ്വാനത്തോടും അതിനായി വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ സഹായം അപേക്ഷിക്കുകയും ചെയ്തുകൊണ്ടാണ് സംയുക്ത മെത്രാന്‍ സമിതിയുടെ ഇടയലേഖനം അവസാനിക്കുന്നത്.
Image: /content_image/News/News-2021-05-27-13:20:37.jpg
Keywords: ജീവ
Content: 16328
Category: 1
Sub Category:
Heading: അര്‍മേനിയന്‍ കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ഗ്രിഗറി പീറ്റര്‍ കാലം ചെയ്തു
Content: ബെയ്റൂട്ട്: അര്‍മേനിയന്‍ കത്തോലിക്കാ സഭയുടെ തലവനായ കത്തോലിക്കോസ് പാത്രിയാര്‍ക്കീസ് ഗ്രിഗറി പീറ്റര്‍ ഇരുപതാമന്‍ കാലംചെയ്തു. സിലിസിയ അര്‍മേനിയന്‍ കത്തോലിക്കാ പാത്രിയാര്‍ക്കേറ്റിന്റെ ഇരിപ്പിടമായ ലെബനോനിലെ ബെയ്റൂട്ടില്‍വെച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. മെയ് 29ന് സെന്റ്‌ ഗ്രിഗറി ദി ഇല്ലുമിനേറ്റര്‍-സെന്റ്‌ ഏലിയാസ് കത്തീഡ്രലില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം ലെബനോനിലെ ബ്സോമ്മര്‍-കെസര്‍വാന്‍ കത്തോലിക്കാ പാത്രിയാര്‍ക്കേറ്റിന്റെ ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ ആശ്രമ സെമിത്തേരിയില്‍ കബറടക്കും. മൃതസംസ്കാരത്തിന് മുന്‍പായി നാളെ മെയ് 28-ന് ബെയ്റൂട്ടിലെ ഔര്‍ ലേഡി ഓഫ് അനണ്‍സിയേഷന്‍ പാട്രിയാര്‍ക്കല്‍ ചാപ്പലിനോട് ചേര്‍ന്നുള്ള അരമനയില്‍ ഭൗതീകശരീരം പൊതുദര്‍ശനത്തിനുവെയ്ക്കും. 1934-ല്‍ സിറിയയിലെ ആലപ്പോയില്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ഇറ്റലിയിലേക്ക് പോയി. തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടിയശേഷം 1959 മാര്‍ച്ച് 28ന് പൗരോഹിത്യ പട്ടം സ്വീകരിച്ചു. ബ്സോമ്മര്‍ ആശ്രമ സ്കൂള്‍, അര്‍മേനിയന്‍ കാത്തലിക് മെസ്രോബിയന്‍ സ്കൂള്‍, ബ്സോമ്മര്‍ കോണ്‍വെന്റ് സ്കൂള്‍ എന്നിവിടങ്ങളിലെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിലെ അര്‍മേനിയന്‍ കാത്തലിക് എക്സാര്‍ക്കായി നിയമിതനായി. 1977-ല്‍ ഫെബ്രുവരി 13നാണ് മെത്രാനായി അഭിഷിക്തനാവുന്നത്. സെന്റ്-ഡെക്രോയിക്സ്-ഡെ-പാരീസ് രൂപതയുടെ മെത്രാനായി സേവനം ചെയ്ത അദ്ദേഹം 2013-ല്‍ തത്സ്ഥാനത്ത് നിന്നും വിരമിച്ചു. 2015-ല്‍ നെര്‍സെസ് ബെദ്രോസ് XIX കാലം ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്‍പതിനാണ് ഗ്രിഗറി പീറ്റര്‍ അര്‍മേനിയന്‍ കത്തോലിക്ക സഭയുടെ ഇരുപതാമത് കത്തോലിക്കോസ് പാത്രിയാര്‍ക്കീസായി തെരഞ്ഞെടുക്കപ്പെട്ടത്. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി അടക്കമുള്ള പ്രമുഖര്‍ പാത്രിയാര്‍ക്കീസ് ഗ്രിഗറി പീറ്ററുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. അര്‍മേനിയന്‍ വ്യക്തിത്വം ശക്തിപ്പെടുത്തുന്നതില്‍ പാത്രിയാര്‍ക്കീസ് വഹിച്ച പങ്കിനെക്കുറിച്ച് വിവരിച്ച അര്‍മേനിയന്‍ പ്രസിഡന്റ് അര്‍മെന്‍ സാര്‍കിസ്സിയാന്‍, അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. 40 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പാത്രിയാര്‍ക്കീസിനെ തെരഞ്ഞെടുക്കണമെന്നാണ് അര്‍മേനിയന്‍ സഭാനിയമങ്ങളില്‍ പറയുന്നത്. മാര്‍പാപ്പയോട് പൂര്‍ണ്ണ വിധേയത്വം പുലര്‍ത്തുന്ന സ്വയംഭരണാധികാരമുള്ള 23 പൗരസ്ത്യ സഭകളില്‍ ഉള്‍പ്പെടുന്നതാണ് അര്‍മേനിയന്‍ കത്തോലിക്ക സഭ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-27-14:55:08.jpg
Keywords: അര്‍മേനി