Contents

Displaying 15931-15940 of 25125 results.
Content: 16299
Category: 6
Sub Category:
Heading: ഇന്ന് പെന്തക്കുസ്താ തിരുനാൾ: ലോകം സത്യവിശ്വാസം സ്വീകരിച്ച ദിവസം
Content: "അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി" (അപ്പ 2:4) #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 8}# <br> കര്‍ത്താവ് തന്‍റെ ഉയിര്‍പ്പിന്‍റെ ഏഴ് ആഴ്ചകള്‍ അവസാനിച്ചപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നു പരിശുദ്ധാത്മാവിനെ ശിഷ്യരുടെമേല്‍ അയച്ചു. ഭീരുക്കളായിരുന്ന അപ്പസ്തോലന്മാരെ പെന്തക്കുസ്തായില്‍ പരിശുദ്ധാത്മാവ് ക്രിസ്തുവിന്‍റെ ധീരസാക്ഷികളാക്കി മാറ്റി. കുറച്ചു സമയം കൊണ്ട് ആയിരങ്ങള്‍ മാമ്മോദീസ സ്വീകരിച്ചു. അത് സഭയുടെ ജന്മദിനമായിരുന്നു. പെന്തക്കുസ്താ ദിവസം ഭാഷകളുടെ വിസ്മയം നടന്നു. സഭ ആരംഭം മുതല്‍ എല്ലാ ജനതകള്‍ക്കുമുള്ളതാണെന്ന് അതു കാണിക്കുന്നു. തന്‍റെ മരണവും ഉത്ഥാനവും വഴി താന്‍ മഹത്വീകൃതനാകുന്നതുവരെ യേശു പരിശുദ്ധാത്മാവിനെ പൂര്‍ണ്ണമായി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അവിടുന്നു ജനക്കൂട്ടങ്ങളെ പഠിപ്പിച്ചപ്പോഴും, ലോകത്തിന്‍റെ ജീവനുവേണ്ടിയുള്ള ഭക്ഷണമായിരിക്കും തന്‍റെ ശരീരമെന്നു വെളിപ്പെടുത്തിയപ്പോഴും, അല്‍പാല്‍പമായി സൂചന നൽകിയിരുന്നു. നിക്കദേമൂസിനോടും സമരിയാക്കാരിയായ സ്ത്രീയോടും കൂടാരത്തിരുനാളില്‍ പങ്കെടുത്തവരോടും സംസാരിക്കുമ്പോള്‍ അവിടുന്ന് ആത്മാവിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. പ്രാര്‍ത്ഥനയോടു ബന്ധപ്പെടുത്തിയും, ഭാവിയില്‍ ശിഷ്യന്മാര്‍ നല്‍കേണ്ട സാക്ഷ്യത്തോടു ബന്ധപ്പെടുത്തിയും യേശു അവരോട് ആത്മാവിനെപ്പറ്റി തുറന്നുപറയുന്നുണ്ട്. അവസാനം യേശുവിന്‍റെ മണിക്കൂര്‍ എത്തിച്ചേരുന്നു. തന്‍റെ മരണം വഴി മരണത്തെ കീഴടക്കുന്ന ആ നിമിഷത്തില്‍ത്തന്നെ, തന്‍റെ ആത്മാവിനെ അവിടുന്നു പിതാവിന്‍റെ കൈകളില്‍ സമര്‍പ്പിക്കുന്നു. പിതാവിന്‍റെ മഹത്ത്വത്താല്‍ മൃതരില്‍ നിന്ന്‍ ഉയിര്‍പ്പിക്കപ്പെട്ട് തന്‍റെ ശിഷ്യന്മാരുടെമേല്‍ നിശ്വസിച്ചുകൊണ്ട് ഉടന്‍തന്നെ, പരിശുദ്ധാത്മാവിനെ അവര്‍ക്കു നല്‍കാന്‍ വേണ്ടിയായിരുന്നു യേശു ആത്മാവിനെ സമർപ്പിച്ചത്. പെന്തക്കുസ്താദിവസം പരിശുദ്ധാത്മാവിനെ വര്‍ഷിക്കുന്നതോടെ ക്രിസ്തുവിന്‍റെ പെസഹാ പൂര്‍ത്തിയായി. പരിശുദ്ധാത്മാവിനെ ഒരു ദൈവികവ്യക്തി എന്ന നിലയില്‍ യേശു ലോകത്തിനു വെളിപ്പെടുത്തുകയും നല്‍കുകയും പകര്‍ന്നു കൊടുക്കുകയും ചെയ്തു. തന്‍റെ പൂര്‍ണതയില്‍ നിന്ന് കര്‍ത്താവായ ക്രിസ്തു, ആത്മാവിനെ സമൃദ്ധമായി ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. പെന്തക്കുസ്താദിവസം പരിശുദ്ധ ത്രിത്വം പൂര്‍ണമായി വെളിപ്പെടുത്തപ്പെട്ടു. ക്രിസ്തു അറിയിച്ചിരുന്ന രാജ്യം അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ക്കായി അന്നുമുതല്‍ തുറന്നിരിക്കുന്നു. മാനുഷികതയുടെ താഴ്മയിലും വിശ്വാസത്തിലും ക്രിസ്ത്യാനികൾ പരിശുദ്ധ ത്രിത്വത്തിന്‍റെ ഐക്യത്തില്‍ പങ്കുചേരുന്നു. #{red->n->b->വിചിന്തനം}# <br> പെന്തക്കുസ്താദിനത്തിൽ സ്വര്‍ഗീയ ആത്മാവിനെ സ്വീകരിച്ചുകൊണ്ട് ലോകം സത്യപ്രകാശം കണ്ടു. ലോകത്തിലേക്കു പിറന്നുവീഴുന്ന ഓരോ മനുഷ്യനും എന്തു വിശ്വസിക്കണമോ ആ സത്യവിശ്വാസം മനുഷ്യൻ സ്വീകരിച്ചു. ഓരോ മനുഷ്യനും ആരെ ആരാധിക്കണമോ ആ പരിശുദ്ധ ത്രീത്വം ലോകത്തിനു വെളിപ്പെടുത്തപ്പെട്ടു. അന്നു മുതല്‍ ക്രിസ്തുവിന്‍റെയും ആത്മാവിന്‍റെയും ദൗത്യം സഭയുടെ ദൗത്യമായിത്തീരുന്നു. പിതാവ് അവിടുത്തെ അയച്ചതുപോലെ അവിടുന്ന് നമ്മെ ഓരോരുത്തരെയും അയക്കുന്നു. ഈ ദൗത്യം ഏറ്റെടുത്തുകൊണ്ട് നാം ക്രിസ്തുവിനെ പ്രഘോഷിക്കുന്നില്ലങ്കിൽ ക്രിസ്ത്യാനി എന്നു വിളിക്കപ്പെടുവാൻ നാം യോഗ്യരല്ല. ഓരോ വിശ്വാസിയും മഹത്തായ ഈ വിളി ഏറ്റെടുത്തുകൊണ്ട് ക്രിസ്തുവിന്റെ സന്ദേശം ഭൂമിയുടെ അതിർത്തികൾ വരെ പ്രഘോഷിക്കപ്പെടുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2021-05-23-08:00:19.jpg
Keywords: പെന്തക്കുസ്താ
Content: 16300
Category: 22
Sub Category:
Heading: ജോസഫ് ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ
Content: പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ യൗസേപ്പായിരിക്കട്ടെ നമ്മുടെ വഴികാട്ടി. സിയന്നായിലെ വിശുദ്ധ ബെർണാദിൻ ഇപ്രകാരം പഠിപ്പിക്കുന്നു: " മനുഷ്യനു നൽകിയിട്ടുള്ള എല്ലാ പ്രത്യേക കൃപകളും സംബന്ധിച്ച് പൊതുവായ ഒരു നിയമുണ്ട്. ദൈവകൃപ ഒരു വ്യക്തിയെ ഒരു പ്രത്യക കൃപ സ്വീകരിക്കുന്നതിനോ അല്ലെങ്കിൽ ഉന്നതമായ പദവി സ്വീകരിക്കുന്നതിനോ തിരഞ്ഞെടുക്കുമ്പോൾ ആ കർത്തവ്യം നിറവേറ്റാനാവശ്യമായ ദൈവാത്മാവിൻ്റെ എല്ലാ ദാനങ്ങളും ആ വ്യക്തിക്കു നൽകി അനുഗ്രഹിക്കുന്നു. നമ്മുടെ കർത്താവിൻ്റെ വളർത്തു പിതാവും ലോകരാജ്ഞിയായ മറിയത്തിൻ്റെ ഭർത്താവുമായ വിശുദ്ധ യൗസേപ്പിൻ്റെ കാര്യത്തിൽ ഈ പൊതു നിയമം സവിശേഷമായ രീതിയിൽ ഉറപ്പിക്കാവുന്നതാണ്." ദൈവ പിതാവിൻ്റെ ഏറ്റവും വലിയ നിധിയായ ദൈവപുത്രൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും ഏറ്റവും വിശ്വസ്തനായ രക്ഷാധികാരിയും സംരക്ഷകനുമായി യൗസേപ്പ് തൻ്റെ ജീവിത കർത്തവ്യം നിറവേറ്റിയെങ്കിൽ ദൈവാത്മാവിൻ്റെ നിമന്ത്രണങ്ങൾക്കനുസരിച്ചു അവൻ നിരന്തരം യാത്ര ചെയ്തതു കൊണ്ടാണ്. ഗലാത്തിയാകാർക്കുള്ള ലേഖനം അഞ്ചാം അധ്യായം ഇരുപത്തിരണ്ട് ഇരുപത്തിമൂന്നു വാക്യങ്ങളിൽ ആത്‌മാവിന്റെ ഫലങ്ങളെക്കുറിച്ചു പറയുന്നുണ്ട്‌ : സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം എന്നിവയാണ് അവ. ഈ ഒൻപതു ഫലങ്ങളും യൗസേപ്പിൻ്റെ ജീവിതത്തിൽ പൂർണ്ണതയിൽ ഉണ്ടായിരുന്നു. വിശുദ്ധ ലിഖിതം നീതിമാൻ എന്ന നിർവചനം അവനു നൽകുമ്പോൾ ദൈവാത്മാവിൻ്റെ ഫലങ്ങളാൽ പൂരിതൻ എന്ന അർത്ഥവും അതിൽ മറഞ്ഞിരിക്കുന്നുണ്ട് . വിശുദ്ധർ പരിശുദ്ധാത്മാവിന്റെ അമൂല്യ കലാസൃഷ്ടികളാണന്നെ വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുടെ നിരീക്ഷണം യൗസേപ്പിതാവിൻ്റെ കാര്യത്തിൽ നൂറു ശതമാനവും നീതി പുലർത്തുന്നു. യേശുവിൻ്റെ മൗതീക ശരീരമായ തിരുസഭയുടെ ജന്മദിനമായ പെന്തക്കുസ്താ ദിനത്തിൽ അതിൻ്റെ പാലകനും മദ്ധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിനോടു ചേർന്നു കൊണ്ട് നമ്മുടെ തീർത്ഥയാത്ര തുടരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-05-23-17:49:09.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 16301
Category: 1
Sub Category:
Heading: പ്രമുഖ വചനപ്രഘോഷകൻ ഫാ. ആന്റോ കണ്ണമ്പുഴ നിര്യാതനായി
Content: പോട്ട ഡിവൈൻ മിനിസ്ട്രീസിലെ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. ആന്റോ കണ്ണമ്പുഴ നിര്യാതനായി. ഹോളിഫയര്‍മിനിസ്ട്രി വഴി അനേകർക്ക് പരിശുത്മാവിനെ പകര്‍ന്നു നല്‍കിയ വൈദികൻ ഇന്നു പന്തക്കുസ്താ തിരുനാള്‍ദിനത്തിൽ കരുണയുടെ മണിക്കൂറിലാണ് നിത്യതയിലേക്ക് യാത്രയായത്. 52 വയസായിരിന്നു. കോവിഡ് ബാധിതനായ അദ്ദേഹം രോഗമുക്തി നേടിയെങ്കിലും ശ്വാസകോശത്തിൽ ഉണ്ടായ ന്യൂമോണിയ ബാധയെ തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്നു. കോയമ്പത്തൂരിൽ വച്ച് രോഗം സ്ഥിരീകരിച്ച ശേഷം രണ്ടാഴ്ചമുമ്പ് ആരോഗ്യനില മോശമായതിനെ തുടർന്ന് എറണാകുളത്തെ ലിസി ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ , പോട്ട ആശ്രമം ഡയറക്ടർ, പുതുപ്പാടി വിൻസെൻഷ്യൻ ധ്യാനകേന്ദ്രം ഡയറക്ടർ എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിരുന്നു. കഴിഞ്ഞ ആറു വർഷമായി കോയമ്പത്തൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടറായിരുന്നു ഫാ.ആൻ്റോ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-23-17:55:38.jpg
Keywords: ധ്യാന
Content: 16302
Category: 11
Sub Category:
Heading: യുവജനങ്ങള്‍ ക്രിസ്തുവിന്റെ പ്രതിനിധികളും സാക്ഷികളുമാകണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: യുവജനങ്ങള്‍ ക്രിസ്തുവിന്റെ പ്രതിനിധികളും സാക്ഷികളുമാകണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു. യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷന്റെ യുവജനവര്‍ഷാചരണം(മിസിയോ) ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം. സൈബര്‍ യുഗത്തിന്റെ ലോകത്തില്‍ ക്രിസ്തുവിനെ പ്രകാശിപ്പിക്കാന്‍ യുവജനങ്ങള്‍ക്കു സാധിക്കേണ്ടതുണ്ട്. കരുതലിന്റെ അടയാളങ്ങളാണു യുവാക്കള്‍. യൂറോപ്പില്‍ പ്രതിസന്ധിയനുഭവിക്കുന്ന യുവാക്കള്‍ക്ക് എസ്എംവൈഎം തുണയാകണം. ദുഃഖവും രോഗങ്ങളും അലട്ടുമ്പോള്‍ സുവിശേഷത്തിന്റെ സന്തോഷം ആസ്വദിക്കാന്‍ ആകണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മിപ്പിച്ചു. 2021 മേയ് 22 മുതല്‍ 2022 മേയ് 22 വരെയാണു യുവജനവര്‍ഷാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനായി വിവിധ കര്‍മപരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നു യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു. സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ, ഫാ. ബിനോജ് മുളവരിക്കല്‍, ബിവിന്‍ പുന്നേലിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂറോപ്പിലെ 20 രാജ്യങ്ങളില്‍ നിന്നു 400 യുവജനങ്ങള്‍ പങ്കെടുത്തു.
Image: /content_image/India/India-2021-05-24-08:35:31.jpg
Keywords: ആലഞ്ചേ
Content: 16303
Category: 18
Sub Category:
Heading: പൊന്തിഫിക്കല്‍ ഇന്‍സ്റ്റിററ്യൂട്ടിന്റെ പ്രസിഡന്റായി ഫാ. സുജന്‍ അമൃതത്തെ മാര്‍പാപ്പ നിയമിച്ചു
Content: കൊച്ചി: ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിററ്യൂട്ടിന്റെ പ്രസിഡന്റായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമായ റവ. ഡോ. സുജന്‍ അമൃതത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം. പൂന്തുറ ഇടവകാംഗം പരേതനായ അമൃതത്തിന്റെയും ലൂര്‍ദിന്റെയും മകനാണ് 51കാരനായ ഫാ. സുജന്‍. റോമിലെ സാന്താക്രോസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 2008 മുതല്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ പ്രഫസറായ ഇദ്ദേഹം ഫിലോസഫി വിഭാഗം ഡീനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിരൂപത കെസിഎസ്എല്‍, എഡ്യൂക്കേഷന്‍ മിനിസ്ട്രി ഡയറക്ടറായും കോര്‍പറേറ്റ് മാനേജറായും, വിവിധ ഇടവകകളില്‍ വികാരിയായും പ്രവര്‍ത്തിച്ചു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) കീഴിലാണു സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുന്നത്. ദൈവശാസ്ത്രത്തില്‍ ബിരുദം, ലൈസന്‍ഷ്യേറ്റ്, ഡോക്ടറേറ്റ്, തത്വശാസ്ത്രത്തില്‍ ബിരുദം, അല്മായര്‍ക്കും സന്യാസിനികള്‍ക്കും കറസ്‌പോണ്ടന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഭാഷാകോഴ്‌സുകള്‍ എന്നിവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിററ്യൂട്ടിലുണ്ടെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
Image: /content_image/India/India-2021-05-24-08:39:29.jpg
Keywords: പൊന്തിഫി
Content: 16304
Category: 10
Sub Category:
Heading: ‘ആവേ മരിയ’ ഗാനം നയിച്ചു: കത്തോലിക്കാ വിശ്വാസത്തെ പുല്‍കി കനേഡിയന്‍ യുവതി
Content: ബൈബിള്‍ വായന, സുവിശേഷ പ്രഘോഷണം, വിശുദ്ധ കുര്‍ബാന, സൗഖ്യാനുഭവങ്ങള്‍ എന്നിവ വഴി കത്തോലിക്കാ വിശ്വാസത്തില്‍ ആകൃഷ്ടരായവരുടെ നിരവധി അനുഭവകഥകള്‍ നാം കേട്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ അനുഭവ സാക്ഷ്യമാണ്‌ കാനഡയിലെ ഇരുപതുകാരിയായ എമ്മാ ലാര്‍സണ്‍ എന്ന യുവതിക്ക് പറയുവാനുള്ളത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുമസിനോടനുബന്ധിച്ച് വാന്‍കൂവര്‍ ആസ്ഥാനമായുള്ള ‘കോര്‍ ലിയോണി മെന്‍’സ് എന്ന സംഗീതസംഘം പാടിയ ‘ആവേ മരിയ’ എന്ന ഗാനം കേട്ടതാണ് കത്തോലിക്കാ വിശ്വാസവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന എമ്മാ ലാര്‍സണെ കത്തോലിക്കാ വിശ്വാസത്തിലേക്ക് അടുപ്പിച്ചത്. പരിപാടി കഴിഞ്ഞ് ദിവസങ്ങള്‍ കടന്നുപോയിട്ടും ലാറ്റിന്‍ ഭാഷ അറിയില്ലാത്ത എമ്മായുടെ മനസ്സില്‍ ‘ആവേ മരിയ’ ഗാനം വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. "വരികളുടെ അര്‍ത്ഥമെന്താണെന്ന് തനിക്കറിയില്ലെങ്കിലും, ആ പാട്ടുകേട്ട നിമിഷം മുതല്‍ അത് മനസില്‍ നിന്നു മായുന്നില്ലെന്നായിരിന്നു"- എമ്മ പറയുന്നു. ഇന്റര്‍നെറ്റിലൂടെ നടത്തിയ അന്വേഷണത്തിലാണ് ‘ആവേ മരിയ’ എന്നതിന്റെ അര്‍ത്ഥം ‘മറിയത്തിനു സ്വസ്തി’ എന്നാണെന്ന് എമ്മായ്ക്കു മനസ്സിലായത്. സംഗീതം ഇഷ്ടപ്പെടുന്നവരെങ്കിലും മതവുമായി യാതൊരു അടുപ്പവുമില്ലാത്ത കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എമ്മാക്ക് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലായിരുന്നു. ഓണ്‍ലൈന്‍ അന്വേഷണത്തിലാണ് ‘ആവേ മരിയ സ്റ്റെല്ലാ’ എന്ന മറ്റൊരു മരിയ ഗീതം എമ്മ കണ്ടെത്തുന്നത്. ഇത്കൂടി കേട്ടതോടെ കത്തോലിക്കാ വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ അറിയുവാനായിരുന്നു എമ്മായുടെ ശ്രമം. കോവിഡ് പകര്‍ച്ചവ്യാധി കാരണം കത്തോലിക്കാ വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ തനിക്ക് സമയം ലഭിച്ചുവെന്ന് എമ്മാ പറയുന്നു. കോളേജ് കാലഘട്ടം മുതല്‍ ഉണ്ടായിരുന്ന ഒരു പ്രണയബന്ധം തകര്‍ന്ന നിരാശയിലായിരുന്ന എമ്മ പുതിയൊരു തുടക്കത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയിലായിരിന്നു ഈ സംഭവങ്ങള്‍ എല്ലാം. യുട്യൂബ് ചാനലിലൂടെയാണ് ആദ്യമായി എമ്മാ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. വിശുദ്ധ കുര്‍ബാന തനിക്ക് മനസ്സിലായെങ്കിലും അത് തന്നെ ആകര്‍ഷിച്ചുവെന്ന് സമ്മതിച്ച എമ്മാ, മറ്റ് സഭകളില്‍ ഇല്ലാത്ത ചില പ്രത്യേകതകള്‍ കത്തോലിക്ക വിശ്വാസത്തില്‍ കണ്ടെത്തിയെന്നും പറയുന്നു. ഒരു കത്തോലിക്കയാകുവാനുള്ള തന്റെ ആഗ്രഹം ഇ-മെയിലിലൂടെയാണ് ഹോളി റോസറി കത്തീഡ്രല്‍ ഇടവക വൈദികനായ എമ്മാ അറിയിച്ചത്. തുടര്‍ന്നു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിശ്വാസപരിശീലന പരിപാടിയില്‍ ചേര്‍ന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഹോളി റോസറി കത്തീഡ്രലില്‍വെച്ച് അവള്‍ യേശുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറഞ്ഞു ജ്ഞാനസ്നാനം സ്വീകരിച്ചു. ആ നിമിഷത്തില്‍ എമ്മാക്ക് തന്റെ സന്തോഷം അടക്കുവാന്‍ കഴിഞ്ഞില്ലെന്നാണ് വിശ്വാസ പരിശീലനത്തില്‍ അവളെ സഹായിച്ച ഡീക്കന്‍ ചാവു പറയുന്നത്. വ്യക്തികളെ ക്രിസ്തുവിനോട് അടുപ്പിക്കുന്നതില്‍ പരിശുദ്ധ കന്യകാമറിയം ഇപ്പോഴും സജീവമാണെന്നതിന്റെ നേര്‍സാക്ഷ്യമായാണ് എമ്മായുടെ ജീവിതത്തെ മിക്കവരും നോക്കി കാണുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GTS5uCZgkQK2f843ZtoKJq}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-24-09:35:06.jpg
Keywords: ആവേ, മരിയ
Content: 16305
Category: 18
Sub Category:
Heading: കടലാക്രമണ പ്രദേശങ്ങളിൽ സൗജന്യ കിറ്റ് വിതരണം നടത്തി
Content: ആലപ്പുഴ : ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ് കണ്ണങ്കര യൂണിറ്റിന്റെ ശ്രമഫലമായി തൈക്കൽ, ഒറ്റമശ്ശേരി, ഇടവകകളിൽ കടൽ ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ഇരുന്നുറ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കണ്ണങ്കര ഇടവക വികാരി ഫാ.സിറിയക് മറ്റത്തിൽ, തൈക്കൽ ഇടവക വികാരി ഫാ. ടോമി കുരിശിങ്കൽ, ക്നാനായ കത്തോലിക്കാ കോൺഗ്രസ് ( കെ സി സി) പ്രസിഡന്റ് സൈമൺ സേവ്യർ, ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ (സി എസ് എസ് )ജില്ലാ പ്രസിഡണ്ട് അനീഷ് ആറാട്ടുകുളം, മാത്യു നെല്ലിശ്ശേരി, ചാക്കോജോസ് പനങ്ങാട്, ലിജോ കുഴിയിൽ, ബെന്നി പുത്തൻപുരയ്ക്കൽ കെ സി വൈ എൽ പ്രസിഡന്റ് കുക്കു, പീയൂസ് കടപ്പുറത്ത് വീട്ടിൽ, തങ്കച്ചൻ ഈരേശേരിയിൽ, പ്രതീഷ് കളപ്പുരയ്ക്കൽ, പോൾ അരേശ്ശേരിൽ തുടങ്ങിയവർ പങ്കെടുത്തു
Image: /content_image/India/India-2021-05-24-12:00:21.jpg
Keywords: ക്നാനായ, കത്തോലിക്കാ കോൺഗ്രസ്
Content: 16306
Category: 1
Sub Category:
Heading: 2021-ല്‍ കഴിഞ്ഞ മാസം വരെ നൈജീരിയയിൽ കൊല്ലപ്പെട്ടത് 1470 ക്രൈസ്തവര്‍
Content: അബൂജ: 2021 ആരംഭിച്ചു ഏപ്രിൽ മാസം വരെ നൈജീരിയയിൽ 1470 ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനയായ ഇൻറ്റർ സൊസൈറ്റി റൂൾ ഓഫ് ലോയുടെ റിപ്പോർട്ട്. ഇതേ കാലയളവിൽ 2200 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി. ആഴ്ചകൾ നീണ്ട അന്വേഷണങ്ങൾക്ക് ഒടുവില്‍ തയ്യാറാക്കിയ സംഘടന റിപ്പോർട്ടില്‍ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരാണ് എണ്ണൂറോളം ക്രൈസ്തവരെ വധിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. കൊലപാതക സംഘത്തിൽ നിന്നും രക്ഷപ്പെട്ടവരുടെയും, കൊലപാതകങ്ങൾ നേരിട്ട് കണ്ടവരുടെയും സാക്ഷ്യങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കടൂണ സംസ്ഥാനത്തു മാത്രം മുന്നൂറോളം ക്രൈസ്തവ വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ഉത്തര നൈജീരിയയിൽ നിന്നുള്ള മുസ്ലിം വിശ്വാസികൾ ഭൂരിപക്ഷമായുള്ള നൈജീരിയൻ സൈന്യം വിവിധ പ്രദേശങ്ങളിൽ നൂറ്റിഇരുപതോളം ക്രൈസ്തവരെ വധിച്ചു. നൈജീരിയയിലെ കറ്റ്സീന സംസ്ഥാനത്തു നിന്ന് മുസ്ലിം മതത്തിൽപ്പെട്ടവർ പ്രായപൂർത്തിയാകാത്ത ക്രൈസ്തവ പെൺകുട്ടികളെ വിവാഹം ചെയ്ത് മതംമാറ്റുന്ന സംഭവങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 220 ക്രൈസ്തവർ തടവിലാണ് മരണമടയുന്നത്. 26 പേജുകളിലായാണ് സംഘടന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അക്രമ സംഭവങ്ങൾക്ക് മതപരമായ ബന്ധമില്ലായെന്ന് പറയുന്ന നൈജീരിയൻ സർക്കാറിന്റെ അവകാശവാദത്തെ തെളിവുകൾ നിരത്തി ഇന്‍റര്‍ സൊസൈറ്റി ഖണ്ഡിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കൊലപാതകങ്ങളെയും അക്രമങ്ങളെയും കൃഷിക്കാർ തമ്മിലുള്ള വൈരാഗ്യമായും, കൊള്ള സംഘങ്ങളുടെ പ്രവർത്തിയായുമാണ് ഇത്രയും നാൾ നൈജീരിയൻ സർക്കാർ അവതരിപ്പിച്ചിരുന്നത്. എന്നാൽ ബൊക്കോഹറാം തീവ്രവാദികളും, ഫുലാനി ഗോത്രവർഗ്ഗക്കാർ ഉൾപ്പെടെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളും മതപരമായ ലക്ഷ്യത്തോടെ ക്രൈസ്തവരെയും, മിതവാദികളായ മുസ്ലീങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നാണ് ഇൻറ്റർ സൊസൈറ്റിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുനത്. ക്രൈസ്തവര്‍ വംശഹത്യയ്ക്കു സമാനമായി കൊല്ലപ്പെടുന്ന ഭീകരമായ അവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്നു നൈജീരിയ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-24-17:21:27.jpg
Keywords: നൈജീ
Content: 16307
Category: 1
Sub Category:
Heading: കോവിഡിനിടയിലും ക്രൈസ്തവ വിരുദ്ധത: ഒഡീഷയില്‍ നിര്‍മ്മാണത്തിലിരുന്ന ക്രിസ്ത്യന്‍ ദേവാലയം തകര്‍ത്തു
Content: കോരപുട്: ഒഡീഷയിലെ കോരാപുട് ജില്ലയിലെ ബോഡോഗുഡാ ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരുന്ന ക്രിസ്ത്യന്‍ ദേവാലയം ആയുധധാരികളായ അക്രമികള്‍ തകര്‍ത്തു. കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാംതരംഗം രാജ്യത്താകെ ആഞ്ഞടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണമെന്നതാണ് ഖേദകരമായ വസ്തുത. നൂറ്റിയന്‍പതോളം ആയുധധാരികളായ ആളുകള്‍ ഒരുമിച്ചുകൂടി നിര്‍മ്മാണത്തിലിരുന്ന ആരാധനാലയം തകര്‍ക്കുകയായിരിന്നുവെന്നാണ് 'മാറ്റേഴ്സ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 16ന് നടന്ന ആക്രമണത്തിന്റെ പിന്നില്‍ തീവ്രഹിന്ദുത്വവാദികളാണെന്നാണ്‌ പ്രദേശവാസികള്‍ ആരോപിക്കുന്നത്. ആക്രമിക്കപ്പെടുമോ എന്ന ഭീതിയില്‍ പ്രദേശവാസികള്‍ ഒരു വീട്ടിലാണ് കഴിയുന്നതെന്ന് ഡെബോ ബോയി എന്ന ക്രൈസ്തവ വിശ്വാസി വെളിപ്പെടുത്തിയതായി ‘മാറ്റേഴ്സ് ഇന്ത്യ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവര്‍ ദേവാലയം നിര്‍മ്മിക്കുന്നത് അവര്‍ക്ക് ഉള്‍കൊള്ളുവാന്‍ കഴിഞ്ഞില്ലെന്നും, കൊറോണ വൈറസിനേക്കാള്‍ കൂടുതല്‍ ഇത്തരത്തിലുള്ള ക്രൂരവും, മനുഷ്യത്വരഹിതമായ അക്രമങ്ങള്‍ നടത്തുന്നവരേയാണ് തങ്ങള്‍ ഭയപ്പെടുന്നതെന്നും ബോയി പറഞ്ഞു. ദേവാലയം തകര്‍ത്തതിനെതിരെ അയൂബ് ഖോര, ജിതേന്ദ്ര ഖോസ്ലാ, സുധാകര്‍ ഖോസ്ല എന്നീ പാസ്റ്റര്‍മാര്‍ ചേര്‍ന്ന് സംയുക്ത പരാതി നല്‍കിയിട്ടുണ്ട്. ദേവാലയം തകര്‍ത്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും, നഷ്ടപരിഹാരമായി 2,00,000 രൂപ നല്‍കണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് സാമൂഹ്യ സൗഹാര്‍ദ്ദവും, സുരക്ഷയും ഉറപ്പുനല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. മെയ് 17ന് പരാതി ലഭിച്ചിട്ടുള്ള കാര്യം കോരാപുട് സബ്-ഡിവിഷണല്‍ ഓഫീസര്‍ ഗുണോനിധി സ്ഥിരീകരിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ ഉറപ്പുനല്‍കിയിരിക്കുന്ന തങ്ങളുടെ മതപരമായ അവകാശങ്ങള്‍ക്കുള്ള ഭീഷണിയാണ് ഇത്തരം നടപടികളെന്നാണ് കോരപുട് പാസ്റ്റേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയായ കൂടിയായ പാസ്റ്റര്‍ സുധാകര്‍ ഖോസ്ല പറഞ്ഞത്. ഇക്കാര്യത്തില്‍ ക്രിസ്ത്യാനികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഗ്രാമത്തിലെ പുതുക്രിസ്ത്യാനികള്‍ നിരന്തരം ആക്രമങ്ങള്‍ക്കും, അപമാനങ്ങള്‍ക്കും, ഭീഷണികള്‍ക്കും ഇരയായി കൊണ്ടിരിക്കുകയാണെന്നു ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ക്രൂര മര്‍ദ്ദനത്തിനിരയായ അറുപതുകാരിയായ ചാച്ചേരി ബോയി എന്ന ക്രിസ്ത്യന്‍ സ്ത്രീ പറഞ്ഞു. 2008-ല്‍ കന്ധമാലിലെ ക്രൈസ്തവരുടെ കൂട്ടക്കൊലയിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒഡീഷയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനം പതിവായിരിക്കുകയാണ്. അധികാരികളുടേയും, പോലീസിന്റേയും ഒത്താശ ഇത്തരം ആക്രമണങ്ങള്‍ക്ക് വഴിയാകുന്നുണ്ടെന്നാണ് പൊതുവേ ഉയരുന്ന ആരോപണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-24-21:22:42.jpg
Keywords: ഹിന്ദുത്വ, ആര്‍‌എസ്‌എസ്
Content: 16308
Category: 22
Sub Category:
Heading: ജോസഫ്: സഭാമാതാവായ മറിയത്തിന്റെ സംരക്ഷകൻ
Content: 2021 മെയ് മാസം ഇരുപത്തിനാലാം തീയതി സഭാ മാതാവായ മറിയത്തിന്റെ തിരുനാൾ നാലാം തവണ തിരുസഭ ആഘോഷിക്കുന്നു. 2018 ലാണ് ഫ്രാൻസിസ് പാപ്പ പെന്തക്കുസ്താ തിരുനാളിനു കഴിഞ്ഞു പിറ്റേ ദിവസം സഭാ മാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ (Beatae Mariae Virginis, Ecclesiae Matris ) ഓർമ്മയായി ആഗോള സഭയിൽ ആഘോഷിക്കണമെന്നു പ്രഖ്യാപിച്ചത്. ഈ ഓർമ്മ തിരുനാളിൽ ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെയും അവന്റെ മൗതീക ശരീരമായ സഭയുടെയും അമ്മയെന്ന നിലയിൽ മറിയത്തിനുള്ള കർത്തവ്യം വ്യക്തമാക്കുന്നു. വി. ലൂക്കാ പറയുന്നതനുസരിച്ച് പെന്തക്കുസ്താ ദിനം പരിശുദ്ധാത്മാവു ശിഷ്യന്മാരുടെ മേൽ ഇറങ്ങി വന്നപ്പോൾ മറിയം അവരോടൊപ്പം ഉണ്ടായിരുന്നു. അപ്പസ്തോലന്മാരുടെ ആദ്യകാല ശുശ്രൂഷക്കു മറിയം സാക്ഷി ആയിരുന്നു. ആദിമ ക്രൈസ്തവർ മറിയത്തെ സഭയുടെ ആത്മീയ മാതൃത്വത്തിന്റെ പ്രതീകമായി മനസ്സിലാക്കിയിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ജനതകളുടെ പ്രകാശം Lumen Gentium, എന്ന പ്രമാണരേഖയുടെ എട്ടാം അധ്യായം ക്രിസ്തുവിന്റെയും സഭയുടെയും രഹസ്യത്തിൽ കന്യകാമറിയത്തിന്റെ സ്ഥാനം എന്ന താണ്. വിശുദ്ധ പോൾ ആറാമാൻ പാപ്പയാണ് രണ്ടാംവത്തിക്കാൻ കൗൺസിലിൽ മറിയത്തിനു സഭാമാതാവ് എന്ന പദവി ഔദ്യോഗികമായി നൽകിയത്. ജോസഫ് സഭയുടെ സംരക്ഷകനാണ്, അതോടൊപ്പം സഭാ മാതാവായ മറിയത്തിന്റെയും സംരക്ഷകനാണ്. ഉണ്ണിയേശുവിനും മറിയത്തിനും സംരക്ഷണയുടെ പടച്ചട്ട തീർത്ത യൗസേപ്പിതാവ് ഇഹലോക ജീവിതത്തിനു ശേഷം സ്വർഗ്ഗത്തിലിരുന്നു കൊണ്ട് മിശിഹായുടെ മൗതീക ശരീരമായ സഭയെ കാത്തു പാലിക്കാൻ നിരന്തരം ശ്രദ്ധ ചെലുത്തുന്നു. ഫ്രാൻസിസ് പാപ്പയുടെ അഭിപ്രായത്തിൽ “ സഭയിൽ, വൈദീകരിലും സന്യാസികളിലും വിശ്വാസികളിലും മാതൃത്വ ബോധം പ്രോത്സാഹിപ്പിക്കാനും, യഥാർത്ഥ മരിയ ഭക്തിയിൽ വളരുന്നതിനാണു " സഭാ മാതാവായ മറിയത്തിന്റെ പുതിയ ഓർമ്മ ദിനത്തിനു ആരംഭം കുറിച്ചത് എന്നാണ്. മനുഷ്യവതാര രഹസ്യത്തിൽ മറിയത്തോടൊപ്പം സഹകാരിയായ യൗസേപ്പിതാവ് യഥാർത്ഥ മരിയ ഭക്തനായിരുന്നു. ആ വത്സല പിതാവിൽ മാതൃത്വബോധവും ആഴത്തിലുണ്ടായിരുന്നു. മറിയത്തെ ഈശോയുടെ അമ്മയും നമ്മുടെ അമ്മയുമായി കാട്ടിത്തരുന്ന കെടാവിളക്കാണ് യൗസേപ്പിതാവ്.
Image: /content_image/SeasonalReflections/SeasonalReflections-2021-05-24-22:37:23.jpg
Keywords: ജോസഫ