Contents
Displaying 15891-15900 of 25125 results.
Content:
16259
Category: 22
Sub Category:
Heading: ജോസഫ് - വിശ്വസ്തനായ ജീവിത പങ്കാളി
Content: മെയ് മാസം പതിനഞ്ചാം തീയതി ലോക കുടുംബദിനമായിരുന്നു. കുടുംബങ്ങളുടെ മഹത്വവും അതുല്യതയും ഓർക്കാനൊരു സുന്ദര സുദിനം. ബന്ധങ്ങൾ ജീവിക്കുന്ന അനന്യ വിദ്യാലയമായ കുടുംബത്തിൽ പരസ്പര സ്നേഹവും ബഹുമാനവും ഉത്തരവാദിത്വവും വിശ്വസ്തതയോടെ നിർവ്വഹിക്കുന്ന ജീവത പങ്കാളികളാണ് അതിനെ ഉറപ്പുള്ളതാക്കുന്നത്. മക്കളാണ് കുടുംബത്തെ മനോഹരമാക്കുന്നത്. ഉണ്ണീശോയും പരിശുദ്ധ കന്യകാമറിയും വിശുദ്ധ യൗസേപ്പിതാവും അടങ്ങിയ ഭൂമിയിലെ ഏറ്റവും ഉത്തമമായ കുടുംബം തിരുക്കുടുംബമായത് അവർ പൂർണ്ണമായും പരിശുദ്ധാതാവിന്റെ പ്രചോദനത്താലും നിയന്താവിലും ജീവിതം സമർപ്പിച്ചതു വഴിയാണ്. മാനുഷിക വികാരങ്ങളെയും വിചാരങ്ങളെയും അതിലംഘിക്കുന്ന ദൈവീക വരപ്രസാദം അവരുടെ കുടുംബ ജീവിതത്തെ തേജസുള്ളതാക്കി മാറ്റി. യഥാർത്ഥ പിതാവോ, ഭർത്താവോ ആകാൻ ഒരുവൻ ശ്രമിക്കുന്നുവെങ്കിൽ അവൻ ആദ്യം ദൈവത്തെ സ്നേഹിക്കണം. ദൈവസ്നേഹത്തിൽ നിന്നായിരിക്കണം ജീവിത പങ്കാളിയോടുള്ള സ്നേഹം പിറവിയെടുക്കേണ്ടത്, എങ്കിലേ അതു ശാശ്വതമാകുകയുള്ളു. ഈ ദൈവസ്നേഹാനുഭവത്തിൽ നിന്നു തന്നെയാണു മക്കളിലേക്കും തലമുറകളിലേക്കും പൈതൃകവാത്സല്യം പെയ്തിറങ്ങേണ്ടത്. യൗസേപ്പിതാവ് ഈ അർത്ഥത്തിൽ ഉത്തമനായ ഒരു ജീവിത പങ്കാളിയായിരുന്നു. കുടുംബത്തിന് വേണ്ടി ത്യാഗം സഹിക്കാനുള്ള മനസ്സ് അവനു എപ്പോഴും ഉണ്ടായിരുന്നു. ത്യാഗം ഉണ്ടെങ്കിലേ കുടുംബം മുന്നോട്ടു പോകുകയുള്ളു എന്നും കെട്ടുറപ്പുള്ള കുടുംബങ്ങൾക്കേ സമൂഹത്തെ താങ്ങി നിർത്താനാവുകയുള്ളുയെന്നും തിരുക്കുടുബം പഠിപ്പിക്കുന്നു. കുടുംബങ്ങുടെ മദ്ധ്യസ്ഥനായ യൗസേപ്പിന്റെ പക്കൽ നമ്മുടെ കുടുംബങ്ങളെ സമർപ്പിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-05-16-20:27:07.jpg
Keywords: ജോസഫ്, യൗസേ

16260
Category: 1
Sub Category:
Heading: ആയുധങ്ങളുടെ ആരവം അവസാനിക്കണം: വിശുദ്ധ നാട്ടിലെ സംഘര്‍ഷത്തെ വീണ്ടും അപലപിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അനേകരുടെ ജീവന്‍പൊലിയുന്ന ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തെ വീണ്ടും അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭാവി കെട്ടിപ്പെടുക്കാനല്ല, അതു നശിപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്നതിനുള്ള തെളിവാണ് സംഘര്‍ഷമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ സന്ദേശത്തില്‍ പറഞ്ഞു. ആയുധങ്ങളുടെ ആരവം അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ സമാധാനത്തിന്റെ പാതയിലൂടെ നടക്കാനും പാപ്പ ഇസ്രായേൽ- പലസ്തീൻ നേതാക്കളോട് അഭ്യർത്ഥിച്ചു. സമാധാനത്തിനും ഐക്യത്തിനുമായി മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. അതേസമയം ഇസ്രായേല്‍- ഹമാസ് പോരാട്ടം തുടരുകയാണ്. ഞായറാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പത്തു സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടെ 33 പേര്‍ മരിച്ചതായി ഗാസാ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം നൂറുകണക്കിന് റോക്കറ്റുകളാണ് ഇസ്രായേലിന് നേരെ ഹമാസ് വര്‍ഷിച്ചുക്കൊണ്ടിരിക്കുന്നത്. ഗാസ മുനമ്പും പലസ്തീനിലെ ഹമാസ് ശക്തികേന്ദ്രങ്ങളും തകര്‍ക്കാന്‍ തിങ്കളാഴ്ച തുടങ്ങിയ വ്യോമാക്രമണം മൂര്‍ധന്യത്തിലെത്തിയതിനൊടുവില്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണു കരസേനാംഗങ്ങളെയിറക്കി ഇസ്രയേല്‍ കരയുദ്ധം പ്രഖ്യാപിച്ചത്. ടാങ്കുകളടക്കമുള്ള സന്നാഹങ്ങള്‍ ഗാസ അതിര്‍ത്തിയില്‍ കേന്ദ്രീകരിച്ചതോടെ കരയുദ്ധത്തില്‍ നിന്ന് രക്ഷ തേടാന്‍ ഹമാസ് പതിവുപോലെ ടണലുകളിലേക്ക് ഉള്‍വലിഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-17-10:33:11.jpg
Keywords: ഇസ്രായേ

16261
Category: 1
Sub Category:
Heading: ഇസ്രായേലിനെ പിന്തുണക്കരുത്: പാക്ക് ക്രൈസ്തവർക്ക് മനുഷ്യാവകാശ പ്രവർത്തകയുടെ മുന്നറിയിപ്പ്
Content: ലാഹോര്‍: ഇസ്രയേൽ - പാലസ്തീൻ സംഘർഷത്തിൽ ഇസ്രായേലിന് അനുകൂലമായുളള പരാമർശങ്ങളോ, സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകളോ ഒഴിവാക്കണമെന്ന് പാക്കിസ്ഥാനിലെ ക്രൈസ്തവർക്ക് മനുഷ്യാവകാശ പ്രവർത്തകയായ മേരി ജെയിംസ് ഗിൽ മുന്നറിയിപ്പ് നൽകി. മതവിശ്വാസം എങ്ങനെയായാലും, പൗരന്മാർ എന്ന നിലയിൽ ഇസ്രയേലിനെ അംഗീകരിക്കാത്ത പാക്കിസ്ഥാൻ സർക്കാരിന് രാജ്യത്തെ ക്രൈസ്തവർ വിധേയരായിരിക്കണമെന്ന് സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസിന്റെ അധ്യക്ഷയായ അവർ മെയ് പന്ത്രണ്ടാം തീയതി പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞു. മുസ്ലിങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിശബ്ദരായിരിക്കാനും മേരി ജെയിംസ് ആവശ്യപ്പെട്ടു. ഏതാനും വചനപ്രഘോഷകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റുകൾ ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി. "ദൈവമാണ് ഇസ്രായേലിന്റെ പാറയും, അഭയ കേന്ദ്രവും. ദൈവം തന്നെ അവർക്കുവേണ്ടി യുദ്ധം ചെയ്യുമ്പോൾ അവരെ ഉപദ്രവിക്കാൻ ആർക്കും സാധിക്കില്ല. ഇസ്രായേലിന്റെ സുരക്ഷയ്ക്കും, സംരക്ഷണത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു"-പാക്കിസ്ഥാനി പാസ്റ്ററായ സലീം കോക്കർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇപ്രകാരമാണ്. പാക്കിസ്ഥാനിൽ ക്രിസ്ത്യൻസ് വോയിസ് ഫോർ ഇസ്രായേൽ എന്ന സംഘടന ജറുസലേമിന് വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തിരുന്നു. ഈ മാസം ആദ്യം ഇർഫാൻ ജെയിംസ് എന്നൊരു പാസ്റ്റർ ഫേസ്ബുക്കിലെ തന്റെ കവർചിത്രം ഇസ്രായേൽ പതാകയായി മാറ്റി. ഇത്തരത്തിലുള്ള പോസ്റ്റുകളുടെ പശ്ചാത്തലത്തിലാണ് മേരി ജെയിംസിന്റെ പ്രതികരണം. അതേസമയം ക്രൈസ്തവര്‍ ഇസ്രായേല്‍ പിന്തുണയുടെ പേരില്‍ തീവ്ര ഇസ്ളാമിക വിഭാഗത്തില്‍ നിന്നു മറ്റൊരു മതപീഡനം ഏറ്റുവാങ്ങാന്‍ ഇടയാകാതിരിക്കുവാനാണ് ഈ മുന്നറിയിപ്പെന്നും നിരീക്ഷണമുണ്ട്. പാക്കിസ്ഥാനിൽ ക്രൈസ്തവർക്ക് അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതായി മാറിയിരിക്കുന്നു എന്ന വലിയ സത്യത്തിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്. വിശുദ്ധ നാട്ടിലെ ക്രൈസ്തവ പുണ്യ കേന്ദ്രങ്ങൾ സന്ദർശിക്കാൻ രാജ്യത്തെ ക്രൈസ്തവ വിശ്വാസികൾക്ക് വിലക്കുണ്ട്. വിശുദ്ധ നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ഏറെനാളായി വിവിധ ക്രൈസ്തവ സംഘടനകൾ പാക്ക് സർക്കാരിനോടു ആവശ്യപ്പെട്ടു വരികയാണ്. ഇസ്രായേലും, പാക്കിസ്ഥാനും തമ്മിൽ നയതന്ത്ര ബന്ധം ഇല്ല. പാക്ക് രാഷ്ട്രീയ നേതാക്കൾ ഇസ്രായേലിനെ പലസ്തീനിൽ മനുഷ്യാവകാശ ലംഘനം നടത്തുന്നു എന്ന് പറഞ്ഞ് വിമർശിക്കാറുണ്ട്. പാക്കിസ്ഥാൻ പലസ്തീനിലെ തീവ്രവാദ സംഘടനകളെ സഹായിക്കുന്നുവെന്നാണ് ഇസ്രായേൽ ഇതിന് മറുപടി നൽകുന്നത്.
Image: /content_image/News/News-2021-05-17-13:45:02.jpg

16262
Category: 1
Sub Category:
Heading: ഇസ്രായേലും ഹമാസും: യഥാര്‍ത്ഥ സത്യങ്ങള്‍ വ്യക്തമായി വിവരിച്ച് 'ദീപിക' ദിനപത്രം
Content: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്കു നയിച്ചുകൊണ്ട് ഇസ്രായേലും ഹമാസും തമ്മില്‍ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചരിത്ര സത്യങ്ങള്‍ വിവരിച്ച് 'ദീപിക' ദിനപത്രം. കാലങ്ങളായി മുഖ്യധാര മാധ്യമങ്ങള്‍ വിഷയത്തില്‍ സ്വീകരിച്ചിരിന്ന ഏകപക്ഷീയ നിലപാടിന് മുന്നറിയിപ്പുമായാണ് ഇന്നത്തെ ദീപിക ദിനപത്രത്തില്‍ 'ഇസ്രായേലും ഹമാസും നേര്‍ക്കുനേര്‍' എന്ന പേരില്‍ ഈടുറ്റ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന യഹൂദര്‍ക്ക് അവരുടെ പിതൃദേശത്തു ജീവിക്കാനുള്ള അവകാശംപോലെ തന്നെ പവിത്രമാണു പലസ്തീനികളുടെ അവകാശമെന്നും എന്നാല്‍ ഗാസയിലെ മുന്നൂറിലധികം സ്‌കൂളുകളില്‍ പ്രധാന പാഠ്യവിഷയം ഇരവാദമാണെന്നും ഇസ്രയേലിനെയും യഹൂദരെയും തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണമായി അവതരിപ്പിക്കുക, രക്തച്ചൊരിച്ചിലിലൂടെ ഇസ്രായേലിനെ തകര്‍ക്കണമെന്നു പഠിപ്പിക്കുക തുടങ്ങിയവയിലൂടെ രക്തസാക്ഷിത്വമാണ് ഏറ്റവും അഭികാമ്യം എന്ന മനോനിലയിലേക്ക് കുട്ടികളെ എത്തിക്കുമെന്നും ലേഖനത്തില്‍ പറയുന്നു. ബലൂണുകളിലും പട്ടങ്ങളിലും സ്‌ഫോടകവസ്തുക്കള്‍ നിറച്ച് ഇസ്രയേലിലേക്കു പറത്തിവിട്ട് വീടുകളും വയലുകളും വളര്‍ത്തുമൃഗങ്ങളേയും നശിപ്പിക്കുക, നിരന്തരം ഷെല്ലുകളും റോക്കറ്റുകളും കൊണ്ട് ആക്രമിക്കുക ഇവ ഹമാസിന്റെ പതിവാണെന്നും ജനവാസകേന്ദ്രങ്ങള്‍ക്കടുത്ത് റോക്കറ്റ് വിക്ഷേപണത്തറകള്‍ സ്ഥാപിച്ചുകൊണ്ട് തങ്ങളുടെ ജനത്തിന്റെ സുരക്ഷപോലും അപ്രധാനമായി കാണുകയാണ് അവരെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡോ. ജോര്‍ജുകുട്ടി ഫിലിപ്പാണ് ശക്തമായ ലേഖനം പങ്കുവെച്ചിരിക്കുന്നത്. #{red->none->b->ലേഖനത്തിന്റെ പൂര്‍ണ്ണരൂപം}# പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്കു നയിച്ചുകൊണ്ട് ഇസ്രയേലും പലസ്തീനിന്റെ ഭാഗമായ ഗാസാ തീരവും തമ്മിലുള്ള സംഘര്‍ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലും പലസ്തീനികളും തമ്മില്‍ മണ്ണിനുവേണ്ടിയുള്ള തര്‍ക്കം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഇസ്രയേല്‍ ജനതയും ഫിലിസ്ത്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് ബൈബിള്‍ പഴയ നിയമത്തില്‍തന്നെ പരാമര്‍ശങ്ങളുണ്ട്. എന്നാല്‍, 1948ല്‍ ഇസ്രയേല്‍ എന്ന ആധുനികരാഷ്ട്രത്തിന്റെ ആവിര്‍ഭാവത്തോടെ തര്‍ക്കങ്ങള്‍ക്കു പരിസമാപ്തിയാകും എന്നു വിചാരിച്ചവര്‍ക്കു തെറ്റി. ഇസ്രയേലും പലസ്തീനും ഇരുപക്ഷത്തുമായി നിന്നുകൊണ്ടുള്ള രക്തരൂഷിത സംഘട്ടനങ്ങള്‍ എത്രയോ നടന്നു. ഇരുവശത്തും കനത്ത ജീവാപായവും നാശനഷ്ടങ്ങളുമുണ്ടായി. സമാധാനത്തിനുള്ള അവസരങ്ങള്‍ എത്രയോ തവണ പാഴായി. ഇസ്രയേല്‍ എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാതെ നിര്‍വാഹമില്ലെന്ന തിരിച്ചറിവ് ആദ്യമുണ്ടായത് അറബ് സഖ്യത്തിനു നേതൃത്വം കൊടുത്ത ഈജിപ്തിനാണ്. തുടര്‍ന്ന് മറ്റു പല അറബ് രാജ്യങ്ങള്‍ക്കും ഈ തിരിച്ചറിവുണ്ടായി. ജോര്‍ദാനും തുര്‍ക്കിയും യുഎഇയുമൊക്കെ ഇസ്രയേലിനെ അംഗീകരിച്ചിട്ടുണ്ട്. സാന്പത്തിക, സാങ്കേതിക, കാര്‍ഷിക, ശാസ്ത്രീയ മേഖലകളില്‍ ഈ രാജ്യങ്ങളെല്ലാം ഇസ്രയേലുമായി സഹകരിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന യഹൂദര്‍ക്ക് അവരുടെ പിതൃദേശത്തു ജീവിക്കാനുള്ള അവകാശംപോലെ തന്നെ പവിത്രമാണു പലസ്തീനികളുടെ അവകാശവും. ചരിത്രപരമായ കാരണങ്ങള്‍കൊണ്ട് ഇരു ജനതകളും തമ്മിലുണ്ടായ ശത്രുത ശാശ്വതീകരിക്കേണ്ട ആവശ്യമില്ല. ഇസ്രയേലില്‍ ജീവിക്കുന്ന അറബ് വംശജര്‍ തന്നെയാണ് ഇത്തരമൊരു സഹവര്‍ത്തിത്വം സാധ്യമാണെന്നതിന്റെ തെളിവ്. #{black->none->b->ഹമാസിന്റെ ഉത്ഭവം }# എന്നാല്‍, ഇസ്രയേലുമായി ഒരു സന്ധിയും പാടില്ല, ആ രാജ്യത്തെയും ജനതയെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കണം എന്നു വിശ്വസിക്കുന്നവരാണ് പലസ്തീനികളില്‍ ഒരു വിഭാഗം. ഇസ്രയേലുമായി അനുരഞ്ജനം സാധ്യമല്ലെന്നു വിശ്വസിച്ച് ആ രാജ്യത്തെ തകര്‍ക്കാന്‍ ദൃഢനിശ്ചയം ചെയ്തവരായിരുന്നു പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ സംഘാടകരും നേതാക്കളും. എന്നാല്‍, യാസര്‍ അരാഫത്തിന്റെ യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം പലസ്തീന്‍ പ്രശ്‌നത്തിനു ശാശ്വതപരിഹാരം കണ്ടെത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷ നല്കി. ഇസ്രയേലിന് ഒരു രാഷ്ട്രമായി നിലനില്‍ക്കാനുള്ള അവകാശം പിഎല്‍ഒ 1988ല്‍ അംഗീകരിച്ചത് വലിയൊരു കാല്‍വയ്പായിരുന്നു. എന്നാല്‍, തീവ്ര ഇസ്ലാമിക സ്വഭാവമുള്ള മുസ്ലിം ബ്രദര്‍ഹുഡിന്റെ കുടക്കീഴില്‍ 1970 കളില്‍തന്നെ പലസ്തീനിയന്‍ മുസ്ലിംകളില്‍ ഒരു ചെറിയ വിഭാഗം സംഘടിച്ചു തുടങ്ങിയിരുന്നു. ഇസ്രയേലിനെതിരേ 1987ല്‍ ആരംഭിച്ച ഇന്റിഫദാ (ചെറുത്തുനില്പ്) അവര്‍ക്ക് പുതിയൊരു സംഘടന കെട്ടിപ്പടുക്കാനുള്ള അവസരമായി. അങ്ങനെ അതേ വര്‍ഷം ഹമാസ് (തീക്ഷ്ണത എന്നര്‍ഥം) സ്ഥാപിതമായി. ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്നര്‍ഥം വരുന്ന അറബി സംയുക്തത്തിന്റെ ചുരുക്കെഴുത്താണ് ഹമാസ്. 1988ലെ നയരേഖയില്‍ ഹമാസ് വ്യക്തമാക്കുന്ന ചില കാര്യങ്ങളുണ്ട്. പലസ്തീന്‍ ഇസ്ലാമിക മാതൃഭൂമിയാണെന്നും അമുസ്ലിങ്ങള്‍ക്കു അത് അടിയറ വയ്ക്കാന്‍ പാടില്ലെന്നും ഇസ്രയേലിനെതിരേ ജിഹാദ് നടത്തി അതിനെ മോചിപ്പിക്കേണ്ടതു പലസ്തീനിലെ മുസ്ലിങ്ങളുടെ ചുമതലയാണെന്നും ഹമാസ് വിശ്വസിക്കുന്നു. പലസ്തീനിയന്‍ ജനതയില്‍ െ്രെകസ്തവരും നാടോടികളും സമരിയാക്കാരുമൊക്കെ ഉള്‍പ്പെടുമെങ്കിലും അവരുടെ പ്രാതിനിധ്യം ഹമാസില്‍ ഇല്ല. ഒട്ടൊക്കെ മതേതരസ്വഭാവം പുലര്‍ത്തിയിരുന്ന പിഎല്‍ഒയുടെ ജനപിന്തുണയും ഹമാസിനില്ല എന്നതാണു വാസ്തവം. ഇസ്രയേലും ഹമാസും തമ്മില്‍ സംഘട്ടനങ്ങള്‍ ആരംഭിക്കാന്‍ അധികം വൈകിയില്ല. ഇസ്രയേല്‍ പൗരന്മാരെയും സൈനികരെയും ലക്ഷ്യംവച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ പതിവായതോടെ 1989ല്‍ ഇസ്രായേല്‍ ഹമാസിന്റെ സ്ഥാപകനായ ഷൈക്ക് അഹമ്മദ് യാസീനെ അറസ്റ്റ് ചെയ്തു. അമ്മാനില്‍നിന്ന് ഹമാസിനെ 1999ല്‍ പുറത്താക്കുകയും ചെയ്തു. പലസ്തീനിയര്‍ അധിവസിക്കുന്ന വെസ്റ്റ് ബാങ്കിലും ഗാസയിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അമ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു കാരണം. 2001 മുതല്‍ ഡമാസ്‌കസിലും 2012 മുതല്‍ ദോഹയിലുമാണ് ഹമാസിന്റെ അന്തര്‍ദേശീയ ഓഫീസ് പ്രവര്‍ത്തിച്ചത്. പലസ്തീനിലുള്ള (വെസ്റ്റ് ബാങ്കിലും ഗാസാതീരത്തും) പലസ്തീനിയന്‍ ജനതയ്ക്ക് സ്വയംഭരണം നല്കുന്നതിനുവേണ്ടി പലസ്തീനിയന്‍ നാഷണല്‍ അഥോറിറ്റി 1994 ലാണ് സ്ഥാപിതമാകുന്നത്. 2006 ലെ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിക്കുകയും ഇസ്മായില്‍ ഹനിയേ പ്രധാനമന്ത്രിയാവുകയും ചെയ്തു. എന്നാല്‍, ഹമാസും ഫത്താ പാര്‍ട്ടിയും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ ഭരണകൂടം തകര്‍ന്നു. 2007ല്‍ ഹമാസ് ഗാസായുടെ നിയന്ത്രണാധികാരം പിടിച്ചെടുത്തതോടെ പലസ്തീനു രണ്ടു ഭരണകൂടങ്ങളാണ് ഇപ്പോഴുള്ളത് ഫത്താ പാര്‍ട്ടി ഭരിക്കുന്ന വെസ്റ്റ് ബാങ്കും ഹമാസിന്റെ ഭരണത്തിലുള്ള ഗാസയും. #{black->none->b->സംഘര്‍ഷങ്ങള്‍}# ഇസ്രയേലിനെ തകര്‍ക്കുക ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യമായതുകൊണ്ട് ആ ലക്ഷ്യപ്രാപ്തിക്കായി ഏതു മാര്‍ഗവും സ്വീകരിക്കുവാന്‍ ഹമാസ് സദാ സന്നദ്ധമാണ്. ഇസ്രയേലുമായി ഉണ്ടായിട്ടുള്ള യുദ്ധങ്ങളെല്ലാം തുടങ്ങിയത് ഇസ്രയേലിന്റെ ശത്രുക്കളാണ്. സ്വന്തം പൗരജനങ്ങളുടെ ജീവനും മുതലും ഒപ്പം രാജ്യത്തിന്റെ അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കുക ചുമതലയായി കരുതുന്ന ഒരു രാജ്യം ചെയ്യുന്നതു മാത്രമാണ് ഇസ്രയേലും ചെയ്യുന്നത്. ഇസ്രയേലിനെ അധിനിവേശ ശക്തിയായി മാത്രം കാണുന്ന ഹമാസിന് സ്വന്തം ജനതയുടെ സുരക്ഷിതത്വവും പുരോഗതിയുമല്ല പ്രധാനം, ഇസ്രയേലിന്റെ നാശമാണ്. തീവ്രവാദത്താല്‍ നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനം സമാധാനം കൊണ്ടുവരുമെന്നു കരുതാന്‍ വയ്യ. മേയ് ഏഴിനാണല്ലോ ഹമാസും ഇസ്രായേലും തമ്മിലുള്ള ഇപ്പോഴത്തെ സംഘട്ടനം ആരംഭിക്കുന്നത്. അന്ന് ഇസ്രയേലി സൈനികര്‍ ജറൂസലെം ഓള്‍ഡ് സിറ്റിയിലെ ഹാരാം എഷ്ഷരീഫ് എന്നറിയപ്പെടുന്ന ടെന്പിള്‍ മൗണ്ടിലുള്ള (യഹൂദദേവാലയം നിന്ന സ്ഥലം) അല്‍ അഖ്‌സ മോസ്‌കില്‍ പ്രവേശിക്കുകയും അവിടെ തന്പടിച്ചിരുന്ന ഭീകരരെ തുരത്തുകയും ചെയ്തു. അടുത്ത ദിവസം നടക്കേണ്ടിയിരുന്ന യഹൂദരുടെ വിജയദിനാഘോഷത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരായിരുന്നു ഇവരെന്നാണ് ഇസ്രയേലിന്റെ ആരോപണം. മുന്നൂറിലേറെ പലസ്തീനികള്‍ക്ക് അന്നു പരിക്കേറ്റു. പ്രതികാരമായി ഗാസയില്‍നിന്ന് ഹമാസ് റോക്കറ്റുകള്‍ തൊടുത്തുവിടാന്‍ തുടങ്ങി. രണ്ട് ഇസ്രയേലികള്‍ മരണപ്പെടുകയും കുറെപ്പേര്‍ക്കു പരിക്കു പറ്റുകയും ചെയ്തു. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 പലസ്തീനികളും കൊല്ലപ്പെട്ടു. എല്ലാ വര്‍ഷവും റംസാന്‍ മാസത്തില്‍ ഹമാസും ഇസ്രയേലുമായി സംഘട്ടനങ്ങള്‍ പതിവാണ്. ഇക്കൊല്ലം മറ്റൊരു കാരണവുമുണ്ടായി. ഓള്‍ഡ് സിറ്റിയില്‍നിന്ന് പലസ്തീനികള്‍ അല്‍ അഖ്‌സ മോസ്‌കിലേക്കു പോകുന്ന പ്രധാന കവാടമാണ് ഡമാസ്‌കസ് ഗേറ്റ്. അവിടെ ആളുകള്‍ കൂട്ടംകൂടുന്നതു തടഞ്ഞുകൊണ്ട് ഇസ്രയേല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. മാത്രമല്ല, അല്‍ അഖ്‌സ മോസ്‌കിലും പരിസരത്തുമായി പതിനായിരത്തിലേറെ പേര്‍ പ്രാര്‍ഥനയ്ക്കായി എത്തിച്ചേരാന്‍ പാടില്ല എന്നും നിര്‍ദേശിച്ചു. പലസ്തീനികളുടെ പ്രതിഷേധവും ഇടപെടലുംകൊണ്ട് ബാരിക്കേഡുകള്‍ മാറ്റേണ്ടിവന്നു. പക്ഷേ മോസ്‌കില്‍ നടത്തിയ റെയ്ഡ് പലസ്തീനികളെ പ്രകോപിപ്പിച്ചു എന്നതു നേരാണ്; അവിടെനിന്നു സ്‌ഫോടകവസ്തുക്കളും എറിയാനുള്ള വന്‍ കല്‍ശേഖരവും കണ്ടെത്തിയെങ്കിലും! #{black->none->b->ഷെയ്ക് ജാറാ }# ഡമാസ്‌കസ് ഗേറ്റില്‍നിന്നു നാബ് ളൂസ് റോഡിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന കിഴക്കന്‍ ജറുസലെമിലെ പട്ടണപ്രാന്തമാണ് ഷെയ്ക് ജാറാ. ധനികരായ പലസ്തീനികളുടെ വീടുകളും നിരവധി സ്ഥാപനങ്ങളുമുള്ള ഒരു പ്രദേശം. 13ാം നൂറ്റാണ്ടില്‍നിന്നുള്ള ഒരു മുസ്ലിം വൈദ്യന്റെ ശവകുടീരമാണ് ഈ പേരിനു നിദാനം. 1948ല്‍ പലസ്തീന്റെ ഭാഗങ്ങളില്‍നിന്ന് അഭയാര്‍ഥികളായി എത്തിയ കുറെപ്പേര്‍ ഇവിടെ താമസമാരംഭിച്ചു. 1967 ലെ ആറു ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേല്‍ കിഴക്കന്‍ ജറുസലെം പിടിച്ചെടുത്തപ്പോള്‍ ഇവര്‍ അവിടം വിട്ടുപോകണമെന്ന് ആവശ്യമുയര്‍ന്നു. 19ാം നൂറ്റാണ്ടിന്റെ അവസാനം യൂറോപ്പില്‍നിന്നെത്തിയ യഹൂദകുടിയേറ്റക്കാര്‍ വാങ്ങിയ ഭൂമിയാണത് എന്നവര്‍ വാദിച്ചു. അന്ന് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു പലസ്തീന്‍ എന്നോര്‍ക്കണം. അവിടെനിന്ന് നാലു പലസ്തീനിയന്‍ കുടുംബങ്ങളെ കുടിയിറക്കിക്കൊണ്ട്, യഹൂദര്‍ക്ക് അനുകൂലമായി, കിഴക്കന്‍ ജറൂസലെമില്‍നിന്ന് ഈ വര്‍ഷമാദ്യം ഒരു കോടതിവിധി ഉണ്ടാവുകയും ചെയ്തു. ഇസ്രയേല്‍ സുപ്രീംകോടതി മേയ് പത്തിനു ഈ കേസ് കേള്‍ക്കാനിരിക്കെയാണ് ഗാസയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത്. സുപ്രീംകോടതി കേസ് കേള്‍ക്കുന്നതു മാറ്റിവച്ചിരിക്കുകയാണ്. #{black->none->b->അസ്ഥിരത }# ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തിന് പല മാനങ്ങളുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇസ്രയേലില്‍ ഭരണകൂട നേതൃത്വം അസ്ഥിരമാണ്. രണ്ടു വര്‍ഷത്തിനിടെ നടത്തിയ തെരഞ്ഞെടുപ്പുകളൊന്നും ഒരു പാര്‍ട്ടിക്കും മുന്നണിക്കും കേവല ഭൂരിപക്ഷം നല്‍കിയിട്ടില്ല. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ എതിര്‍പാര്‍ട്ടികള്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നടത്തിവരവെയാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍. അവര്‍ ചര്‍ച്ചയില്‍നിന്നു പിന്‍വാങ്ങിയിരിക്കുകയാണ്. ഹമാസിലും നേതൃത്വ പ്രതിസന്ധിയും ആശയപരമായ ഭിന്നിപ്പുകളും നിലവിലുണ്ട്. ഗാസയിലെ ജനതയ്ക്കുവേണ്ടി സുഹൃത്തു രാജ്യങ്ങളും പാശ്ചാത്യരാജ്യങ്ങളും നല്‍കുന്ന തുകയാണ് ഹമാസിന്റെ പ്രധാന വരുമാനമാര്‍ഗം. ആ തുക ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുന്നു എന്ന ആരോപണമുയര്‍ന്നതുകൊണ്ട് പാശ്ചാത്യരാജ്യങ്ങള്‍ പുനശ്ചിന്ത നടത്തുകയാണിപ്പോള്‍. ഗാസയിലെ മുന്നൂറിലധികം സ്‌കൂളുകളില്‍ പ്രധാന പാഠ്യവിഷയം അവരുടെ ഇരവാദമാണ്. ഇസ്രയേലിനെയും യഹൂദരെയും തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണമായി അവതരിപ്പിക്കുക, രക്തച്ചൊരിച്ചിലിലൂടെ ഇസ്രായേലിനെ തകര്‍ക്കണമെന്നു പഠിപ്പിക്കുക. ഇവയൊക്കെ രക്തസാക്ഷിത്വമാണ് ഏറ്റവും അഭികാമ്യം എന്ന മനോനിലയിലേക്ക് കുട്ടികളെ എത്തിക്കും. യൂറോപ്പ് കാണിച്ചുതരുന്ന സഹവര്‍ത്തിത്വം എന്ന ആശയം പലസ്തീനികള്‍ക്ക് അചിന്ത്യമാണ്. #{black->none->b->മനുഷ്യ ജീവനു വിലകല്‍പ്പിക്കാതെ }# ഭക്ഷണസഹായം നല്‍കുക, ആരോഗ്യരംഗം പരിഷ്‌കരിക്കുക, സാമൂഹ്യജീവിതം സുരക്ഷിതമാക്കുക മുതലായ ലക്ഷ്യങ്ങള്‍ നേടുന്നതിനു പകരം ജനങ്ങള്‍ തമ്മിലുള്ള വെറുപ്പ് അരക്കിട്ടുറപ്പിക്കാനാണ് യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ പാലസ്‌റ്റൈന്‍ റെഫ്യൂജീസ് ശ്രമിക്കുന്നതെന്ന ആരോപണത്തില്‍ കഴന്പുള്ളതായി നിരീക്ഷകര്‍ കരുതുന്നു. ജയിലില്‍ അടയ്ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഭീകരവാദികളുടെ കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കുന്നതു നിര്‍ത്തുന്നതുവരെ സഹായധനം വെട്ടിക്കുറച്ചുകൊണ്ട് യുഎസ് കോണ്‍ഗ്രസ് നിയമം പാസാക്കിയിരിക്കുകയാണ്. ഭീകരതയും അക്രമവും വിതയ്ക്കുന്നതിനിടെ മുറിവേല്‍ക്കുന്നവര്‍ക്ക് 500 ഡോളറും മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 3000 ഡോളറുമാണ് ഹമാസ് നല്‍കുന്നതത്രെ. ബലൂണുകളിലും പട്ടങ്ങളിലും സ്‌ഫോടകവസ്തുക്കള്‍ നിറച്ച് ഇസ്രയേലിലേക്കു പറത്തിവിട്ട് വീടുകളും വയലുകളും വളര്‍ത്തുമൃഗങ്ങളേയും നശിപ്പിക്കുക, നിരന്തരം ഷെല്ലുകളും റോക്കറ്റുകളും കൊണ്ട് ആക്രമിക്കുക ഇവയും പതിവാണ്. ജനവാസകേന്ദ്രങ്ങള്‍ക്കടുത്ത് റോക്കറ്റ് വിക്ഷേപണത്തറകള്‍ സ്ഥാപിച്ചുകൊണ്ട് തങ്ങളുടെ ജനത്തിന്റെ സുരക്ഷപോലും അപ്രധാനമായി കാണുകയാണ് അവര്‍. ഗാസായുടെ അഭിവൃദ്ധിക്കായി നല്‍കപ്പെട്ട ദശലക്ഷക്കണക്കിനു ഡോളര്‍ ഗുണകരമായി ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതാണു വാസ്തവം. ഹമാസിന്റെ കെണിയില്‍ ഇസ്രയേലില്‍ ജീവിക്കുന്ന അറബികളും കുടുങ്ങിയതായി നിരീക്ഷകര്‍ സംശയിക്കുന്നു. അതുകൊണ്ടാണ് വടക്കു ഹൈഫായില്‍ പോലും അറബ് വംശജരായ ഇസ്രയേല്‍ക്കാര്‍ നിരത്തിലിറങ്ങി യഹൂദരുമായി തെരുവുയുദ്ധത്തില്‍ ഏര്‍പ്പെട്ടത്. വിവിധ നഗരങ്ങളില്‍ അരങ്ങേറുന്ന ഈ തെരുവുയുദ്ധം ഒരു ആഭ്യന്തരയുദ്ധമായി മാറുമോ എന്ന് ഇപ്പോള്‍ പറയാന്‍ വയ്യ. സംഘര്‍ഷങ്ങളില്‍ പൊലിയുന്നതു മനുഷ്യജീവനാണ്, അത് അറബിയുടെയോ യഹൂദന്റെയോ ആകട്ടെ. സമാധാനത്തിന്റെ നഗരം എന്ന അര്‍ഥമുള്ള ജറൂസലെം അങ്ങനെയായിത്തീരാന്‍ ഇന്നു നടക്കുന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സിന്റെ യോഗം ഇടയാക്കട്ടെ എന്നു പ്രത്യാശിക്കാം. #{black->none->b->ഡോ. ജോര്‍ജുകുട്ടി ഫിലിപ്പ് }# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-17-16:40:20.jpg

16263
Category: 1
Sub Category:
Heading: കോയമ്പത്തൂരിലെ ശാന്തി ആശ്രമത്തിന് അപ്രതീക്ഷിത ധനസഹായവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കോയമ്പത്തൂരിലെ ആരോഗ്യ - സാമൂഹിക കേന്ദ്രമായ ശാന്തി ആശ്രമത്തിനായി നടത്തിയ ധനസമാഹരണത്തിന് പിന്തുണയുമായി ഫ്രാൻസിസ് മാർപാപ്പ. 20,000 യൂറോയുടെ സഹായമാണ് പാപ്പ നല്‍കുക. ശാന്തി ആശ്രമത്തിനായി അറുപതിനായിരം യൂറോ സമാഹരിക്കാൻ ലക്ഷ്യമിട്ട് ശനിയാഴ്ച പ്രശസ്ത ഗൈനക്കോളജിസ്റ്റുകളുടെയും ശിശുരോഗവിദഗ്ദ്ധരുടെയും അന്താരാഷ്ട്ര ഓൺലൈൻ സമ്മേളനം സംഘടിപ്പിച്ചിരിന്നു. ഇതില്‍ നാല്‍പ്പതിനായിരം യൂറോ സമാഹരിച്ചു. ഇരുപതിനായിരത്തിന്റെ കുറവ്. എന്നാൽ സമ്മേളനത്തിനുശേഷം അപ്രതീക്ഷിതമായ ഫോൺ കോളിലൂടെ പേപ്പൽ സഹായപദ്ധതികളുടെ ചുമതലക്കാരനായ കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കി ശേഷിക്കുന്ന തുകയായ 20,000 യൂറോയുടെ സഹായം വാഗ്ദാനം ചെയ്യുകയായിരിന്നു. തുകയില്‍ വന്ന കുറവ് പരിഹരിക്കുന്നതിനായി സംഭാവന നൽകാൻ മാർപാപ്പ തീരുമാനിച്ചതായി കര്‍ദ്ദിനാള്‍ അറിയിച്ചു. കത്തോലിക്കാ സർവകലാശാലയുടെ റോം ക്യാംപെസിലെ ഗൈനക്കോളജി & ഒബ്സ്റ്റട്രിക്സ് പ്രൊഫസർ പ്രൊഫസർ അന്റോണിയ ടെസ്റ്റയാണ് “മാരത്തൺ ഫോർ സോളിഡാരിറ്റി” ഫണ്ട് ശേഖരണത്തിന് പ്രചോദനമേകിയത്. ഭക്ഷ്യ ബാങ്കിലൂടെയും വനിതാ സംരംഭകർക്കുള്ള ചികിത്സാ സഹായത്തിലൂടെയും പരിശീലന സഹായ പദ്ധതികളിലൂടെയും കോയമ്പത്തൂർ നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ 50,000 കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ശാന്തി ആശ്രമം സഹായിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-17-18:42:01.jpg
Keywords: പാപ്പ, സഹായ

16264
Category: 1
Sub Category:
Heading: കിഴക്കന്‍ തുര്‍ക്കിയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം
Content: ഇസ്താംബൂള്‍: ഹാഗിയ സോഫിയ ഉള്‍പ്പെടെയുള്ള അതിപുരാതന ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മുസ്ലീം പള്ളികളാക്കി പരിവര്‍ത്തനം ചെയ്തതിന്റെ പേരില്‍ ആഗോളതലത്തില്‍ കടുത്ത വിമര്‍ശനവും പ്രതിഷേധവും നേരിടേണ്ടി വന്ന തുര്‍ക്കിയില്‍ മറ്റൊരു ക്രിസ്ത്യന്‍ ദേവാലയം കൂടി ആക്രമണത്തിനിരയായി. കിഴക്കന്‍ തുര്‍ക്കിയിലെ മെഹര്‍ ഗ്രാമത്തിലെ മലമുകളിലുള്ള മാര്‍ത്താ ഷിമോണി ദേവാലയമാണ് അജ്ഞാതരുടെ ആക്രമണത്തിനിരയായി കൊള്ളയടിക്കപ്പെട്ടത്. ദേവാലയത്തിലെ വിശുദ്ധ വസ്തുക്കളായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് സിസിടിവി വീഡിയോയില്‍ നിന്നും വ്യക്തമാണെന്ന് ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവാലയത്തിലെ കുരിശുകളും, യേശുവിന്റെ രൂപവും, ജപമാലകളും ചിതറിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു വര്‍ഷം മുന്‍പ് ഒരു കല്‍ദായ കത്തോലിക്ക വൈദികന്റെ പ്രായമായ മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതും ഇതേ ഗ്രാമത്തില്‍ നിന്നുമാണ്. ഇവിടെ നിന്നു കാണാതായ ഹോര്‍മോസ് ഡിറിലിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവുമില്ല. ഒരുകാലത്ത് ധാരാളം കല്‍ദായ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഉണ്ടായിരുന്ന ഗ്രാമമായിരുന്നു മെഹര്‍. 1990-കളില്‍ സമീപ പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന്‍ കല്‍ദായ ക്രൈസ്തവര്‍ ഗ്രാമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. പിന്നീട് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാമത്തിലെ ക്രിസ്ത്യന്‍ സാന്നിധ്യം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിറില്‍ കുടുംബം അപകടങ്ങള്‍ വകവെക്കാതെ ഗ്രാമത്തില്‍ തിരിച്ചെത്തിയത്. ഇവര്‍ മാര്‍ത്താ ഷിമോണി ദേവാലയത്തില്‍ അവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു. ഡിറില്‍ കുടുംബത്തിന്റെ തട്ടിക്കൊണ്ടുപോകലും ഈ ആക്രമണവും തമ്മില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്നവര്‍ നിരവധിയാണ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യു.എസ് സ്റ്റേറ്റ് കമ്മീഷന്‍ പുറത്തുവിട്ട ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ തുര്‍ക്കിയില്‍ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. തീവ്ര ഇസ്ളാമികവാദമുള്ള എര്‍ദോഗന്‍ ഭരണകൂടമാണ് തുര്‍ക്കിയെ ഇപ്പോള്‍ നയിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-17-20:32:06.jpg
Keywords: തുര്‍ക്കി, ഏര്‍ദ്ദോ

16265
Category: 22
Sub Category:
Heading: യൗസേപ്പിതാവേ നിന്റെ കരങ്ങളിൽ ഞാൻ അഭയം പ്രാപിക്കുന്നു
Content: ദിവ്യരക്ഷക സഭാംഗമായിരുന്ന ഒരു വൈദീകനാണ് വിശുദ്ധ ക്ലമൻ്റ് മേരി ഹോഫ്ബവർ ( 1751-1820). ആസ്ട്രിയയുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ ക്ലമൻ്റ് ദിവ്യരക്ഷക സഭയെ ആൽപ്സ് പർവ്വതത്തിന് അപ്പറത്തേക്കു വളർത്താൻ യത്നിച്ചതിനാൽ സഭയുടെ രണ്ടാം സ്ഥാപകൻ എന്നും വിളിപ്പേരുണ്ട്. തന്റെ പ്രേഷിത മേഖലകളിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം തിരിച്ചറിഞ്ഞ ക്ലമൻ്റ് " നീ എന്നെ പുണ്യത്തിന്റെ വഴികളിലൂടെ നയിക്കുന്നതിനാൽ യൗസേപ്പിതാവേ നിന്റെ കരങ്ങളിൽ ഞാൻ അഭയം പ്രാപിക്കുന്നു" എന്നു പറയുമായിരുന്നു. യൗസേപ്പിതാവ് നമ്മുടെയും മാതൃകയും മദ്ധ്യസ്ഥനുമാണ്. അവന്റെ മാതൃക വഴി നമ്മുടെ ജീവിതത്തിൽ പുണ്യങ്ങളും ആത്മ പരിത്യാഗങ്ങളും പരിശീലിക്കാൻ നാം പഠിക്കുന്നു. അവന്റെ രക്ഷാകർതൃത്വം വഴി എളിമയും ആർദ്രതയും ബലഹീനരുടെ പുണ്യമല്ല മറിച്ച് ബലവാന്മാരുടെ പുണ്യമാണന്നു നാം മനസ്സിലാക്കുന്നു പുണ്യത്തിന്റെ വഴികളിലെപ്പോഴും ദൈവത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട്. യൗസേപ്പിതാവിന്റെ ജീവിത വിജയത്തിന്റെ അടിസ്ഥാ കാരണം ദൈവത്തിന്റെ വഴികളെ അനുദിനം തിരിച്ചറിയാൻ കഴിഞ്ഞു എന്നതാണ്. ജീവിത പ്രാരബ്ദങ്ങൾ നമ്മുടെ ജീവിതത്തിലും നിരാശയുടെ പുകമറ സൃഷ്ടിക്കുമ്പോൾ യൗസേപ്പിതാവിന്റെ പക്കൽ പോകാൻ മനസ്സു കാണിച്ചാൽ, പ്രത്യാശയുടെ തീരമണയാൻ അധികം താമസിക്കേണ്ടി വരികയില്ല.
Image: /content_image/SeasonalReflections/SeasonalReflections-2021-05-17-22:08:00.jpg

16266
Category: 1
Sub Category:
Heading: സിസി
Content: ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗ്രാമത്തില്‍ കത്തോലിക്കാ വിശ്വാസികളെ പ്രദേശത്തെ മുസ്ലിം വിഭാഗം അതിക്രൂരമായി ആക്രമിച്ചു. ചില്ലുകഷണങ്ങള്‍, കല്ലുകള്‍, കോടാലി, വടികള്‍ തുടങ്ങിയവകൊണ്ടായിരുന്നു ആക്രമണം. ചക് 5 ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു ആക്രമണം അരങ്ങേറിയത്. 80 കത്തോലിക്കാ കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. ഇരുന്നൂറിലധികം മുസ്ലിംകളാണ് ആക്രമണം നടത്തിയത്. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി വീടുകള്‍ നശിപ്പിക്കപ്പെട്ടു. ചെറിയ പെണ്‍കുട്ടികള്‍വരെ ആക്രമണത്തിനിരയായി. ആക്രമണത്തെത്തുടര്‍ന്ന് ഗ്രാമത്തിലെ െ്രെകസ്തവര്‍ ഭീതിയിലാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഗ്രാമവാസികള്‍ക്കു സുരക്ഷയൊരുക്കുമെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഘര്‍ഷത്തിനു തുടക്കമായതെന്ന് ചക് 5 സെന്റ് തോമസ് കത്തോലിക്കാ പള്ളി വികാരി ഫാ. ഖാലിദ് മുഖ്താര്‍ പറഞ്ഞു. കത്തോലിക്കാ യുവജനങ്ങള്‍ പള്ളി വൃത്തിയാക്കവേ അതുവഴി മുസ്ലിം ഭൂപ്രഭുക്കള്‍ കടന്നുപോയി. യുവാക്കള്‍ തന്റെമേല്‍ പൊടിയും ചവറും എറിഞ്ഞ തായി ഒരു ഭൂപ്രഭു ആരോപിച്ചു. തുടര്‍ന്ന് കത്തോലിക്കാ യുവാക്കളെ ഭൂപ്രഭുക്കളുടെ സംഘം മര്‍ദിക്കുകയായിരുന്നു. പിറ്റേദിവസം പ്രദേശത്തെ 15 വീടുകളില്‍ മുസ്ലിം വിഭാഗം ആക്രമണം നടത്തി. ഭരണകൂടത്തിന്റെ വീഴ്ചയാണ് ന്യൂനപക്ഷങ്ങള്‍ക്കു നേരേ യുള്ള ആക്രമണത്തിനു കാരണമെന്നും വ്യക്തിവിരോധം തീര്‍ക്കാന്‍ മതത്തെ ഉപയോഗിക്കുകയാണെന്നും വീണ്ടും ആക്രമണം ഉണ്ടാകുമെന്നു പ്രദേശത്തെ കത്തോലിക്കര്‍ ഭയക്കുന്നതായും ഫാ. ഖാലിദ് മുഖ്താര്‍ പറഞ്ഞു.
Image: /content_image/News/News-2021-05-18-09:12:26.jpg
Keywords:

16267
Category: 14
Sub Category:
Heading: ക്രൈസ്തവ അവഹേളന ഉള്ളടക്കമുള്ള 'അക്വേറിയം' സിനിമ: അടിയന്തരമായി തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് നിർദ്ദേശം
Content: ന്യൂഡല്‍ഹി: ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും സന്യാസ ജീവിതത്തെയും അവഹേളിക്കുന്ന അക്വേറിയം സിനിമയുടെ റിലീസിംഗിന് അനുമതി നല്‍കുന്ന കാര്യത്തില്‍ അടിയന്തരമായി തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ജെസി മാണി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. മതവികാരം വൃണപ്പെടുത്തുന്നതെന്നു ചൂണ്ടിക്കാട്ടി 2013ല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച 'പിതാവിനും പുത്രനും' എന്ന ചിത്രം പേരുമാറ്റിയാണ് 'അക്വേറിയം' എന്നാക്കിയിരിക്കുന്നതെന്ന് ഹര്‍ജിക്കാരിക്കുവേണ്ടി അഭിഭാഷകരായ ജോസ് ഏബ്രഹാമും ദീപ ജോസഫും ചൂണ്ടിക്കാട്ടി. സമാനമായ ഒരു ഹര്‍ജിയില്‍ സിനിമ റിലീസ് ചെയ്യുന്നതു കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. എന്നാല്‍, ഓൺലൈൻ പ്ലാറ്റ്‌ഫോമില്‍ (ഒടിടി) സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു നിലവില്‍ യാതൊരു അനുമതിയുടെയും ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഒടിടി പ്ലാറ്റ്‌ഫോമിലെ സിനിമ പ്രദര്‍ശനം വേണ്ടരീതിയില്‍ പരിശോധിക്കണമെന്നു സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിട്ടുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ പരിഗണിച്ചു അടിയന്തരമായി തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ച കോടതി, ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തു. 2013ൽ ചിത്രീകരണം പൂർത്തിയാക്കി സെൻസർ ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കപ്പെട്ട 'പിതാവിനും പുത്രനും' എന്ന ചിത്രത്തിന്റെ ഉള്ളടക്കം, ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അങ്ങേയറ്റം അവഹേളിക്കുന്ന വിധത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. സെൻസർ ബോർഡ് കേരള ഘടകവും, റിവിഷൻ കമ്മിറ്റിയും, അപ്പലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ ആ സിനിമ നിരോധിത സിനിമകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടു. സിനിമ ഏതുവിധേനയും പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കാൻ കിണഞ്ഞു പരിശ്രമിച്ച പിന്നണി പ്രവർത്തകർ തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ചാണ് വീണ്ടും ഈ സിനിമ പ്രദർശിപ്പിക്കാൻ 'അക്വേറിയം' എന്നപേരിൽ ഓടിടി പ്ലാറ്റ്ഫോമിലൂടെ ഒരുങ്ങിയത്.
Image: /content_image/News/News-2021-05-18-09:21:15.jpg

16268
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസിന്റെ കോവിഡ് ആക്ഷന്‍ ഫോഴ്സ് പ്രവര്‍ത്തനമാരംഭിച്ചു
Content: കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സിസി ഹെല്‍പിംഗ് ഹാന്‍ഡ്സ് കോവിഡ് ആക്ഷന്‍ ഫോഴ്സ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലെ മുഴുവന്‍ രൂപതകളിലുമുള്ള പ്രദേശങ്ങളില്‍ സജീവമായ സാമൂഹ്യ സേവന സഹായങ്ങള്‍ നല്‍കുക എന്നതാണ് ആക്ഷന്‍ ഫോഴ്സിന്റെ ഉദ്ദേശ്യം. ഇതിനായി യൂണിറ്റ്, രൂപത, ഗ്ലോബല്‍ കമ്മിറ്റികള്‍ പ്രത്യേകമായി വോളണ്ടിയര്‍ ടീം പ്രവര്‍ത്തനം നടത്തി വരുന്നു. ഫുഡ് ആന്‍ഡ് മെഡിസിന്‍ ചലഞ്ച്, ടെലി കൗണ്‍സലിംഗ്, എമര്‍ജന്‍സി വെഹിക്കിള്‍ സര്‍വീസ്, 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, കോവിഡ് കെയര്‍ സെന്റര്‍, വാക്സിനേഷന്‍ ബൂസ്റ്റര്‍ സ്കീം തുടങ്ങി വ്യത്യസ്ത തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും ആക്ഷന്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഗ്ലോബല്‍ തലത്തില്‍ 251 അംഗ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. ഇടവകകള്‍ കേന്ദ്രീകരിച്ച്, ഭക്ഷണമില്ലാത്ത നിര്‍ധനരായ ആളുകളെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണ സൗകര്യം ഒരുക്കുക, കോവിഡ് ബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ കിറ്റ് വിതരണം ചെയ്യുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. കോവിഡ് ആക്ഷന്‍ ഫോഴ്സിന്റെ ഉദ്ഘാടനം ബിഷപ്പ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. റോട്ടറി ഗവര്‍ണര്‍ സുനില്‍ കെ. തോമസ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെമിനാര്‍ നയിച്ചു.
Image: /content_image/India/India-2021-05-18-10:03:18.jpg
Keywords: കോണ്‍ഗ്രസ്