Contents

Displaying 15861-15870 of 25125 results.
Content: 16229
Category: 10
Sub Category:
Heading: പീഡനത്തിനിടയിലും ആഫ്രിക്കയില്‍ ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ സ്ഫോടനാത്മക വളര്‍ച്ച
Content: നെയ്റോബി: കടുത്ത മതപീഡനങ്ങള്‍ക്കിടയിലും ആഫ്രിക്കയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ സ്ഫോടനാത്മകമായ വളര്‍ച്ചയാണെന്ന വെളിപ്പെടുത്തലുമായി പുതിയ പഠനഫലം പുറത്ത്. ‘ക്രിസ്തുമതത്തിന്റെ വളര്‍ച്ചയും, സര്‍ക്കാരുകള്‍ നല്‍കുന്ന പിന്തുണയും തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ച് പഠിക്കുവാന്‍ ഗവേഷകരായ നിളെയ് സയ്യയും, സ്റ്റുടി മാഞ്ചന്ദയും 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ലോകമെമ്പാടുമുള്ള 166 രാഷ്ട്രങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ശ്രദ്ധേയമായ ഈ വിവരമുള്ളത്. ‘സോഷ്യോളജി ഓഫ് റിലീജിയന്‍ അക്കാദമിക് ജേര്‍ണല്‍’ ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ടാന്‍സാനിയ, മലാവി, സാംബിയ, ഉഗാണ്ട, റുവാണ്ട, മഡഗാസ്കര്‍, ലൈബീരിയ, കെനിയ, കോംഗോ, അംഗോള എന്നീ പത്തു ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ക്രൈസ്തവ സമൂഹം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ കെനിയ, ടാന്‍സാനിയ, സാംബിയ എന്നീ രാഷ്ടങ്ങളില്‍ മാത്രമാണ് ക്രൈസ്തവ സമൂഹത്തിന് ഭരണകൂടത്തില്‍ നിന്നും അല്‍പ്പമെങ്കിലും പിന്തുണ ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രിസ്തുമതം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. സര്‍ക്കാരിന്റെ പിന്തുണയുണ്ടായിട്ടും ക്രിസ്തുമതം അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ചെക്ക് റിപ്പബ്ലിക്, ബള്‍ഗേറിയ, ലാത്വിയ, എസ്റ്റോണിയ, അല്‍ബേനിയ, മോള്‍ഡോവ, സെര്‍ബിയ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്നു. ജര്‍മ്മനി, ലിത്വാനിയ, ഹംഗറി എന്നിവയാണ് ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന മറ്റ് രാഷ്ട്രങ്ങള്‍. ക്രൈസ്തവ സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മതപീഡനമോ, പണമോ, വിദ്യാഭ്യാസമോ, ബഹുസ്വരതയോ അല്ലെന്നും, സര്‍ക്കാരിന്റെ നിലപാടാണെന്നും ഇവാഞ്ചലിക്കല്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിളെയ് സയ്യ പറഞ്ഞു. സമ്പത്തും, ശാസ്ത്രവും, സാങ്കേതിക വിദ്യയും, വിദ്യാഭ്യാസവുമല്ല മറിച്ച്, നിയമത്തിലൂടെയും, നയങ്ങളിലൂടേയും ഭരണകൂടങ്ങള്‍ നല്‍കുന്ന ഔദ്യോഗിക പിന്തുണയാണ് ക്രിസ്തുമതത്തിന്റെ 'തളര്‍ച്ച'യില്‍ നിര്‍ണ്ണായകമാകുന്നത്. ക്രൈസ്തവ വിശ്വാസം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ആഫ്രിക്കയിലെ 10 രാഷ്ട്രങ്ങളിലും ക്രിസ്ത്യാനികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്നില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയ ഗവേഷക വിഭാഗം 'സര്‍ക്കാരിന്റെ പിന്തുണ കൂടുംതോറും ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്ന പ്രവണതയും' ചൂണ്ടിക്കാട്ടി. ഏതാണ്ട് 70 കോടി ക്രിസ്ത്യാനികള്‍ ഉള്ള ആഫ്രിക്കന്‍ ഭൂഖണ്ഡമാണ് ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ഭൂഖണ്ഡമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ക്രൈസ്തവ വംശഹത്യയും നടക്കുന്ന ആഫ്രിക്കയില്‍ രക്തസാക്ഷികളുടെ രക്തം തന്നെയാണ് സഭയുടെ വളര്‍ച്ചയുടെ വളമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-13-09:49:12.jpg
Keywords: ആഫ്രിക്ക, നൈജീ
Content: 16230
Category: 9
Sub Category:
Heading: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15ന്
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന് നടക്കും.സെഹിയോൻ യുകെ ഡയറക്ടറും പ്രമുഖ ആത്മീയ ശുശ്രൂഷകനുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ്, സെഹിയോൻ അഭിഷേകാഗ്നി കാത്തലിക്കു മിനിസ്ട്രിയുടെ കുട്ടികളുടെയും ടീനേജുകാരുടെയും ആത്മീയ ശുശ്രൂഷകൻ ബ്രദർ ജോണി കാർഡിഫ് എന്നിവരും പങ്കെടുക്കും..യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. >>> ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്. - {{ https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N ‍-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} > ZOOM LINK: {{ https://us02web.zoom.us/j/86516796292 ‍-> https://us02web.zoom.us/j/86516796292}} > #{black->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ: ‍}# > യുകെ & അയർലൻഡ് 7pm to 8.30pm. > യൂറോപ്പ് : 8pm to 9.30pm > സൗത്ത് ആഫ്രിക്ക : 9pm to 10.30pm > ഇസ്രായേൽ : 9pm to 10.30pm > സൗദി : 10pm to 11.30pm. > ഇന്ത്യ 12.30 midnight > ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. > നൈജീരിയ : 8pm to 9.30pm. > അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm >> എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു
Image: /content_image/Events/Events-2021-05-13-12:26:41.jpg
Keywords: രണ്ടാം ശനി
Content: 16231
Category: 1
Sub Category:
Heading: ജെറുസലേമിന് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ക്രൈസ്തവ സഭകളുടെ സംയുക്ത പ്രസ്താവന
Content: ജെറുസലേം: ഇസ്രായേൽ - പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെ ജെറുസലേമിന് വേണ്ടി പ്രാർത്ഥിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്ത് ക്രൈസ്തവ നേതാക്കൾ. നേരത്തെ തന്നെ സംഘർഷഭരിതമായ ഇസ്രായേൽ പലസ്തീൻ ബന്ധം വലതുപക്ഷ തീവ്ര സംഘടനകൾ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്ന് കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, കോപ്റ്റിക് ഓർത്തഡോക്സ്, അർമേനിയൻ, ആംഗ്ലിക്കൻ സഭാ നേതാക്കൾ ഒപ്പുവെച്ച പ്രസ്താവനയിൽ പറയുന്നു. അക്രമസംഭവങ്ങൾ ജറുസലേമിന്റെ വിശുദ്ധി നശിപ്പിക്കുകയും, വിശ്വാസികളുടെ സുരക്ഷയെ ബാധിക്കുകയും ചെയ്യുന്ന കാര്യമാണെന്ന് ക്രൈസ്തവ നേതാക്കൾ പറഞ്ഞു. വിഷയത്തിൽ ഉടനെതന്നെ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അവർ അഭ്യർത്ഥിച്ചു. ഇത്തരത്തില്‍ ഒരു സംയുക്ത പ്രസ്താവന ക്രൈസ്തവ നേതാക്കൾ ഇറക്കുന്നത് അസാധാരണമായ ഒരു കാര്യമാണെന്ന് ജെറുസലേമിലെ സെന്റ് ജോർജ് കോളേജിന്റെ ഡീനായ റവ റിച്ചാർഡ് സേവൽ 'പ്രീമിയര്‍' മാധ്യമത്തോട് പറഞ്ഞു. വാക്കുകൾ വളച്ചൊടിച്ച് ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ സാധാരണയായി ക്രൈസ്തവ നേതാക്കൾ സംയുക്ത പ്രസ്താവനകൾ ഇറക്കാറില്ല. ക്രൈസ്തവ നേതാക്കൾ വിശ്വാസികളുടെ സുരക്ഷയെയും, ക്ഷേമത്തെയും, ആരാധന സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പ്രസ്താവനകൾ ഇറക്കാറുള്ളൂ. ഇത് അങ്ങനെ ഒരു സന്ദർഭമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം അൽ അക്സ മുസ്ലിം പള്ളിക്ക് സമീപം പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഇതുവരെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ഇസ്രായേലിലെ അഷ്കലോൺ നഗരത്തിൽ ഗാസയിൽ നിന്നുള്ള പാലസ്തീൻ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടിരുന്നു. ഭീതിയ്ക്ക് നടുവിലാണ് ജനം ഇപ്പോള്‍ കഴിയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-13-12:57:50.jpg
Keywords: ഇസ്രായേ
Content: 16232
Category: 12
Sub Category:
Heading: "ദൃശ്യവും അദൃശ്യവുമായ സകലത്തിന്റേയും സഷ്ടാവിലും ഞങ്ങൾ വിശ്വസിക്കുന്നു": എന്താണ് അദൃശ്യമായവ?
Content: ലോകത്തിലെ ഓരോ മനുഷ്യനും ഒരു കാവൽ മാലാഖയുണ്ടെന്നു പറയുമ്പോൾ മാലാഖാമാരുടെ എണ്ണത്തെക്കുറിച്ച് നമുക്ക് ഊഹിക്കാവുന്നതാണ്. നവവൃന്ദം മാലാഖമാരുണ്ടെന്നും ഓരോ വൃന്ദത്തിനും അനേകായിരം കോടി മാലാഖാമാരുണ്ട് എന്നും യഹൂദപാരമ്പര്യം വിശ്വസിക്കുന്നു. സ്വർഗ്ഗീയ സൈന്യങ്ങളുടെ ഒരു വ്യൂഹം വന്ന് യേശുവിന്റെ ജനനാവസരത്തിൽ ഗാനം ആലപിച്ചതായി ലൂക്കാ സുവിശേഷകൻ പറയുന്നുണ്ട് (ലൂക്ക 2:13). ആ അർത്ഥത്തിൽ ചിന്തിക്കുമ്പോൾ ഈ അദൃശ്യരായ അരൂപികളുടെ ലോകത്തിന്റെ സഷ്ടാവും ദൈവമാണ്. അതുപോലെതന്നെ മനുഷ്യന്റെ ആത്മാവും അരൂപിയാണ്. ആ ആത്മാവിനെ സൃഷ്ടിച്ചതും ദൈവമാണ്. ഈ രണ്ടു സത്യങ്ങളുടെയും (മാലാഖാമാർ, മനുഷ്യാത്മാവ്) വെളിച്ചത്തിലാണ് രണ്ടിന്റെയും സ്രഷ്ടാവ് ദൈവമാണെന്ന് ഏറ്റുപറയുന്നത്. അദൃശ്യമായ സകലത്തിന്റെയും സ്രഷ്ടാവെന്നു പറയുമ്പോൾ നാം മനസിലാക്കേണ്ടത് ഈ അർത്ഥത്തിലാണ്. #{black->none->b->കടപ്പാട്: ‍}# വിശ്വാസവഴിയിലെ സംശയങ്ങള്‍ #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/QuestionAndAnswer/QuestionAndAnswer-2021-05-13-14:22:40.jpg
Keywords: ?
Content: 16233
Category: 1
Sub Category:
Heading: മതനിന്ദ ആരോപണത്തിന്റെ പേരില്‍ വേട്ടയാടുന്ന പാക്ക് ക്രിസ്ത്യന്‍ നേഴ്സുമാര്‍ക്ക് പിന്തുണയുമായി മുസ്ലീം നേതാക്കള്‍
Content: ലാഹോര്‍: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമത്തിന്റെ മറവില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന മൂന്ന്‍ ക്രിസ്ത്യന്‍ നേഴ്സുമാര്‍ക്ക് രാജ്യത്തെ ഉന്നത മുസ്ലീം നേതാക്കളുടെ പിന്തുണ. ആരോപണം നേരിടുന്ന നേഴ്സുമാര്‍ മതനിന്ദ നടത്തിയിട്ടില്ലെന്ന് പാക്കിസ്ഥാനിലെ ഉന്നത മുസ്ലീം പണ്ഡിതന്‍മാര്‍ അടങ്ങുന്ന ഉലെമാ ബോര്‍ഡ് പ്രഖ്യാപിച്ചു. ലാഹോര്‍ പീസ്‌ സെന്റര്‍ ഡയറക്ടറായ ഫാ. ജെയിംസ് ചന്നന്‍ നടത്തിയ ഇടപെടലാണ് ആതുരസേവന രംഗത്ത് നിസ്വാര്‍ത്ഥ സേവനം ചെയ്തുകൊണ്ടിരുന്ന നിസ്സഹായരായ ക്രൈസ്തവ വിശ്വാസികളായ നേഴ്സുമാര്‍ക്ക് സഹായമായത്. ഫാ. ചന്നന്റെ അഭ്യര്‍ത്ഥന മാനിച്ച് പ്രശ്നത്തില്‍ ഇടപെട്ട ഉലെമാ ബോര്‍ഡിന്റെ വൈസ് പ്രസിഡന്റ് സുബൈര്‍ ആബിദ് ഇരുപക്ഷത്തിന്റേയും വാദങ്ങള്‍ കേട്ടശേഷം ആരോപണ വിധേയരായ ക്രിസ്ത്യന്‍ നേഴ്സുമാര്‍ മതനിന്ദ നടത്തിയിട്ടില്ലെന്ന്‍ കണ്ടെത്തുകയായിരുന്നു. വ്യാജ മതനിന്ദ ആരോപണത്തെ തുടര്‍ന്നു ആശുപത്രിയിലെ സഹപ്രവര്‍ത്തകരായ മുസ്ലീം നേഴ്സുമാരും, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫും പ്രതിഷേധ പ്രകടനം നടത്തുകയും ക്രിസ്ത്യന്‍ നേഴ്സുമാര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തതിന് പിന്നാലേ ഒരു വീഡിയോ വാട്സാപ് ഗ്രൂപ്പില്‍ അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇവര്‍ വീണ്ടും പ്രതികൂട്ടിലായത്. പാക്കിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്റെ പ്രമേയത്തേക്കുറിച്ചും, പാക്കിസ്ഥാന് നല്‍കിക്കൊണ്ടിരിക്കുന്ന വ്യാപാര ആനുകൂല്യങ്ങള്‍ യൂറോപ്യന്‍ കമ്മീഷന്‍ റദ്ദാക്കണമെന്ന ആവശ്യത്തേക്കുറിച്ചുമുള്ള പാക്ക് സര്‍ക്കാരിന്റെ പ്രതികരണത്തെ വിമര്‍ശിക്കുന്ന ഉള്ളടക്കമായിരിന്നു വീഡിയോയില്‍ ഉള്ളത്. ഇത് മതനിന്ദ ആണെന്നു ആക്ഷേപത്തോടെ ചിലര്‍ നേഴ്സുമാര്‍ക്കു നേരെ തിരിയുകയായിരിന്നു. ഒളിവില്‍ കഴിയുന്ന മൂന്ന്‍ നേഴ്സുമാരും ലാഹോര്‍ പീസ്‌ സെന്ററുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന്‍ ഫാ. ചന്നന്‍ സുബൈര്‍ ആബിദിനെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും പ്രശ്നത്തില്‍ ഇടപെടണമെന്ന്‍ അഭ്യര്‍ത്ഥിക്കുകയുമാണുണ്ടായത്. പ്രശ്നം പരിഹരിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഫാ. ചന്നന്‍ മുസ്ലീം നേതാക്കള്‍ക്ക് നന്ദി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപത്തിന് തന്നെ വഴിവെക്കാമായിരുന്ന ഈ സാഹചര്യം ശാന്തമാക്കുന്നതില്‍ സുബൈര്‍ ആബിദ് പ്രധാന പങ്കുവഹിച്ചുവെന്നു ഫാ. ചന്നന്‍ പറഞ്ഞു. ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്നതിന്റെ തെളിവാണിതെന്ന്‍ പറഞ്ഞ അദ്ദേഹം നമ്മുടെ ജീവിതത്തില്‍ ആ അത്ഭുതങ്ങള്‍ നമുക്കനുഭവിക്കുവാന്‍ കഴിയുമെന്നും, ശത്രുക്കള്‍ പോലും അനുരജ്ഞനപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍ ക്രൈസ്തവരെ വ്യാജ മതനിന്ദാരോപണം ഉന്നയിച്ച് കുടുക്കുന്ന പ്രവണതയ്ക്കെതിരെ നേരത്തെ മുതല്‍ പ്രതിഷേധം ഉയരുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-13-16:21:17.jpg
Keywords: നേഴ്സ
Content: 16234
Category: 13
Sub Category:
Heading: "ഭക്ഷ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് എടുക്കാവുന്നതാണ്": കാരുണ്യത്തിന്റെ കലവറയുമായി കാലടി സെന്റ് ജോര്‍ജ് പള്ളി
Content: കാലടി: 'ഭക്ഷ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് എടുക്കാവുന്നതാണ്' - കാലടി സെന്റ് ജോര്‍ജ് പള്ളിയുടെ മുമ്പിലെത്തിയാല്‍ ഇങ്ങനെയെഴുതിയ ബോര്‍ഡ് കാണാം. അതിനടുത്ത് ധാരാളം ഭക്ഷ്യ വിഭവങ്ങളും. അളന്നു തൂക്കി തരാനോ, പണം വാങ്ങാനോ ആരും ഉണ്ടാവില്ല. ആവോളം എടുത്തുകൊണ്ടുപോകാം, വിശപ്പകറ്റാം, ആര്‍ക്കും പണം നല്‍കേണ്ടതില്ല. ലോക്ക്ഡൗണില്‍ ഭക്ഷണ ആവശ്യങ്ങള്‍ക്കു സാധാരണക്കാരും പാവങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിലാണു പള്ളിയ്ക്കു മുമ്പില്‍ വികാരി ഫാ. ജോണ്‍ പുതുവയുടെ നേതൃത്വത്തില്‍ ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കിവച്ചത്. കപ്പ, നേന്ത്രക്കായ, നാളികേരം, ചക്ക, മാങ്ങ, വിവിധ പച്ചക്കറികള്‍ എന്നിവയെല്ലാം വിഭവങ്ങളുടെ കൂട്ടത്തിലുണ്ട്. വികാരിയുടെ നിര്‍ദേശപ്രകാരം സുമനസുകള്‍ പള്ളിയിലെത്തിക്കുന്നതാണ് കൂടുതല്‍ സാധനങ്ങളും. ബാക്കിയുള്ളവ പള്ളിയില്‍ നിന്നു പണം കൊടുത്തു വാങ്ങിവയ്ക്കും. പള്ളിയ്ക്കു മുമ്പില്‍ നിന്നു ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാന്‍ ആവശ്യക്കാര്‍ നിരവധി പേരാണ് വരുന്നതെന്നു ഫാ. പുതുവ പറഞ്ഞു. അതിനനുസരിച്ചു വീടുകളില്‍ നിന്നു ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നവരുമുണ്ട്. നിരവധി നാനാജാതി മതസ്ഥര്‍ ഈ കാരുണ്യപ്രവര്‍ത്തനത്തോടു കൈകോര്‍ക്കുന്നുണ്ടെന്നും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശീലങ്ങളിലൂടെ കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും ദുരിതനാളുകളെ അതിജീവിക്കുന്നതിനുള്ള പരിശ്രമമാണു പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ വീടുകളില്‍ നിന്നു ശേഖരിക്കുന്ന ഭക്ഷണപൊതികള്‍ നഗരത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ടെന്നും ഫാ. ജോണ്‍ പ്രവാചകശബ്ദത്തോട് പറഞ്ഞു. ഒന്നാം ലോക്ക്ഡൗണില്‍ കാലടി പള്ളിയുടെ മുമ്പില്‍ ക്രമീകരിച്ച 'അക്ഷയപാത്രം' പദ്ധതിയിലൂടെയും നൂറുകണക്കിനാളുകള്‍ക്കു ഇടവക സമൂഹം ഭക്ഷ്യവിഭവങ്ങള്‍ നല്‍കിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-13-17:04:31.jpg
Keywords: പാവങ്ങ
Content: 16235
Category: 10
Sub Category:
Heading: ഫാത്തിമ നാഥയുടെ സംരക്ഷണ വലയത്തില്‍: വിശുദ്ധ ജോൺ പോൾ രണ്ടാമന് വെടിയേറ്റതിനു ഇന്നേക്ക് 40 വര്‍ഷം
Content: വത്തിക്കാന്‍ സിറ്റി: ഫാത്തിമ നാഥയുടെ തിരുനാൾ ദിനത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ മാർപാപ്പയ്ക്ക് വെടിയേറ്റതിനു ഇന്നേക്ക് 40 വര്‍ഷം. 1981 മെയ് 13നാണ് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പായ്ക്ക് വത്തിക്കാന്‍ ചത്വരത്തില്‍ വെടിയേറ്റത്. ഫാത്തിമാനാഥയുടെ തിരുന്നാൾ ദിനത്തിലെ സായാഹ്നത്തിൽ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ പ്രതിവാര പൊതുദർശനം അനുവദിക്കാനെത്തിയ രണ്ടാം ജോൺ പോൾ മാർപാപ്പ, പേപ്പൽ വാഹനത്തിൽ ജനസഞ്ചയത്തെ വലം വയ്ക്കുന്ന അവസരത്തിലാണ് തുർക്കി ഭീകരൻ മെഹമത്ത് അലി അഖ്ഗാ പാപ്പായെ വെടിവെച്ചത്. തനിക്കു വെടിയേറ്റതിൻറെ ഒന്നാം വാർഷിക ദിനത്തിൽ അതായത് 1982 മെയ് 13ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പ ഫാത്തിമാ നാഥയുടെ സന്നിധിയിലെത്തുകയും നന്ദിസൂചകമായി പരിശുദ്ധ അമ്മയ്ക്ക് മകുടം ചാർത്തുകയും ചെയ്തിരിന്നു. പാപ്പായുടെ ശരീരത്തിൽ നിന്നെടുത്തു രണ്ടു വെടിയുണ്ടകളിൽ ഒരെണ്ണം ഈ കിരീടത്തിൽ പതിച്ചിട്ടുണ്ട്. ഇതേ വര്‍ഷം ഡിസംബര്‍ 27ന് പാപ്പ റോമിലെ റെബീബിയയിലുള്ള തടവറയിലെത്തി അലി അഖ്കായെ സന്ദർശിക്കുകയും മാപ്പു നല്കുകയും ചെയ്തിരുന്നു. ഇന്നലെ ബുധനാഴ്ചത്തെ (12/05/21) പൊതുകൂടിക്കാഴ്ചാ വേളയിൽ ഫ്രാന്‍സിസ് പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയ്ക്ക് വെടിയേറ്റ സംഭവം സ്മരിച്ചു. ലോകത്തിൻറെ ചരിത്രവും നമ്മുടെ ജീവിതവും ദൈവകരങ്ങളിലാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് നാലു പതിറ്റാണ്ടു മുമ്പ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് വെടിയേറ്റ സംഭവമെന്ന് പാപ്പ പറഞ്ഞു. പരിശുദ്ധ മറിയത്തിൻറെ അമലോത്ഭവ ഹൃദയത്തിന് സഭയെയും നമ്മെയും അഖില ലോകത്തെയും സമർപ്പിക്കാമെന്നു പറഞ്ഞ പാപ്പ, കോവിഡ് 19 പകർച്ചവ്യാധിയുടെ അന്ത്യത്തിനും അനുതാപ ചൈതന്യത്തിനും പ്രാർത്ഥിക്കാനും എല്ലാവരെയും ക്ഷണിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-13-19:22:29.jpg
Keywords: ജോണ്‍ പോള്‍
Content: 16236
Category: 22
Sub Category:
Heading: യൗസേപ്പിതാവേ നിന്റെ സന്നിധിയിലേക്കു വരുന്ന എല്ലാ അപ്പന്മാരെയും സംരക്ഷിക്കണമേ
Content: ഈശോയുടെ സ്വർഗ്ഗാരോഹണ തിരുനാൾ ദിവസമാണ് ജർമ്മനയിൽ ഫാദേഴ്സ് ഡേ ( Vatertag) ആഘോഷിക്കുന്നത്.പതിനെട്ടാം നൂറ്റാണ്ടു മുതലാണ് ജർമ്മനിയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു തുടങ്ങിയത്. ഈശോ തന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേക്കു തിരികെ പോകുന്നതുമായി ബന്ധപ്പെടുത്തിയാണ് സ്വർഗ്ഗാരോഹണതിരുനാൾ ദിനത്തിൽ ഫാദേഴ്സ് ഡേ കൊണ്ടാടുന്നത്. സ്വർഗ്ഗാരോഹണ തിരുനാൾ ദിവസം നടക്കുന്ന പ്രദിക്ഷണത്തിനു ശേഷം ചില ഗ്രാമങ്ങളിൽ കൂടുതൽ മക്കളുള്ള അപ്പന്മാർക്കു പ്രത്യേകം സമ്മാനം നൽകി ആദരിച്ചിരുന്നു. നല്ല അപ്പനായ വിശുദ്ധ യൗസേപ്പിതാവ് അപ്പന്മാരുടെ മാതൃകയും പ്രചോദനവുമാണ്. അപ്പന്മാർക്കുവേണ്ടി വിശുദ്ധ യൗസേപ്പിതാവിനോടുള്ള വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ഒരു പ്രാർത്ഥനയും ഇന്നത്തെ ചിന്തയിൽ ഉൾപ്പെടുത്തുന്നു. ഈശോയുടെ സംരക്ഷകനും മറിയത്തിന്റെ ഭർത്താവുമായ വിശുദ്ധ യൗസേപ്പേ! സ്നേഹപൂർവ്വം കടമകൾ നിർവ്വഹിച്ചു നിന്റെ ജീവിത ദൗത്യം നീ പൂർത്തിയാക്കി. അധ്വാനത്താൽ നസറത്തിലെ തിരുകുടുംബത്തെ നീ സഹായിച്ചു. നിന്റെ സന്നിധിയിലേക്കു ശരണത്തോടെ വരുന്ന എല്ലാ പിതാക്കന്മാരെയും ദയവായി നീ സംരക്ഷിക്കണമേ. അവരുടെ അഭിലാഷങ്ങളും, കഷ്ടപ്പാടുകളും പ്രതീക്ഷകളും നീ അറിയുന്നുവല്ലോ! നീ അവരെ മനസ്സിലാക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നു അറിയുന്നതിനാൽ അവർ നിന്നിലേക്കു നോക്കുന്നു. അവരുടെ പരീക്ഷണകളും കഠിനധ്വാനങ്ങളും ക്ഷീണവും നിനക്കറിയാമല്ലോ. ഭൗതീക ജീവിതത്തിന്റെ ആകുലതകൾക്കിടയിലും നിന്നെയും മറിയത്തെയും ഭരമേല്പിച്ച ദൈവപുത്രന്റെയും സാമീപ്യത്താൽ നിന്റെ ആത്മാവ് സമാധാനം കണ്ടെത്തുകയും സന്തോഷ കീർത്തനം ആലപിക്കുകയും ചെയ്തുതുവല്ലോ. അധ്വാനിക്കുന്നവർ തനിച്ചല്ല എന്ന ഉറപ്പു നീ അവർക്കു നൽകണമേ. അവരുടെ അരികിൽ ഈശോയെ കണ്ടത്തൊൻ അവരെ പഠിപ്പിക്കുകയും വിശ്വസ്തയോടെ ജീവിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യണമേ. ആമ്മേൻ.
Image: /content_image/SeasonalReflections/SeasonalReflections-2021-05-13-20:36:50.jpg
Keywords: ജോസഫ്, യൗസേ
Content: 16237
Category: 1
Sub Category:
Heading: ഇടുക്കി സ്വദേശിയായ മിഷ്ണറി വൈദികനെ പാപ്പുവ ന്യൂഗിനിയയിലെ ബിഷപ്പായി പാപ്പ നിയമിച്ചു
Content: വത്തിക്കാന്‍ സിറ്റി: മലയാളി മിഷ്ണറി വൈദികനെ ഓഷ്യാനിയയിലെ പാപ്പുവ ന്യൂഗിനിയയിലെ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇടുക്കി ജില്ലയിലെ മേലോരം ഇടവകാംഗമായ ഫാ. സിബി മാത്യൂ പീടികയിലിനെയാണ് പാപ്പുവ ന്യൂഗിനിയയിലെ ഐതാപെ രൂപതയുടെ ബിഷപ്പായി പാപ്പ നിയമിച്ചിരിക്കുന്നത്. ഇന്നു മെയ് 13നാണ് ഇത് സംബന്ധിച്ച നിയമനത്തിന് പാപ്പ അംഗീകാരം നല്‍കിയത്. ഹെറാൾഡ് ഓഫ് ഗുഡ് ന്യൂസ് കോൺഗ്രിഗേഷൻ അംഗമാണ് ഫാ. സിബി. വാനിമോ രൂപതയുടെ വികാരി ജനറലായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. 1952-ല്‍ സ്ഥാപിതമായ ഐതാപെ രൂപതയുടെ ആറാമത്തെ ബിഷപ്പാണ് ഡോ. സിബി മാത്യൂ. 1970 ഡിസംബർ 6 ന് ഇടുക്കി ജില്ലയിലെ പെരുവന്താനത്തിനടുത്തുള്ള മേലോരമില്‍ മാത്യു വർക്കി- അന്നകുട്ടി ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചു. 1995 ഫെബ്രുവരി 1ന് വൈദികനായി. റാഞ്ചിയില്‍ ദൈവശാസ്ത്ര പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1998ൽ പാപ്പുവ ന്യൂ ഗ്വിനിയയിലെത്തി. വാനിമോ രൂപതയുടെ സെന്റ് ജോൺ വിയാനി രൂപത മൈനർ സെമിനാരിയുടെ റെക്ടറായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. അഞ്ചുവർഷം രൂപതയുടെ വൊക്കേഷണൽ ഡയറക്ടറായി സേവനം ചെയ്തു. 2000 മുതൽ നാലുവർഷം യൂണിവേഴ്‌സൽ ലിവിംഗ് ജപമാല അസോസിയേഷൻ ഓഫ് പാപ്പുവ ന്യൂ ഗിനിയയുടെ ദേശീയ ഡയറക്ടറായിരുന്നു അദ്ദേഹം. 2015 ൽ രൂപതയുടെ സെന്റ് ചാൾസ് ബോറോമിയോ മേജർ സെമിനാരിയിൽ പ്രൊഫസറായി നിയമിതനായി. രൂപത ധനകാര്യ സമിതി അംഗമായും ഇടവക വൈദികനായും കോൺഗ്രിഷേൻ പ്രൊവിൻഷ്യൽ നേതൃ നിരയിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-13-21:44:17.jpg
Keywords: മലയാള
Content: 16238
Category: 1
Sub Category:
Heading: പന്തക്കുസ്താ തിരുനാളിന് ഒരുക്കമായിട്ടുള്ള പരിശുദ്ധാത്മാവിനോടുള്ള നൊവേന നാളെ ആരംഭിക്കുന്നു: ഓരോ ദിവസത്തെയും പ്രാര്‍ത്ഥനകള്‍ 'പ്രവാചകശബ്ദത്തില്‍'
Content: മെയ് 19നു ആഗോള തിരുസഭ കൊണ്ടാടുന്ന പന്തക്കുസ്താ തിരുനാളിന് ഒരുക്കമായിട്ടുള്ള പരിശുദ്ധാത്മാവിന്‍റെ നൊവേന നാളെ ആരംഭിക്കുന്നു. ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഏഴ് ആഴ്ചകളുടെ അവസാനം പന്തക്കുസ്താ ദിനത്തില്‍ പരിശുദ്ധാത്മാവിനെ വര്‍ഷിച്ചതോടെ അവിടുത്തെ പെസഹ പൂര്‍ത്തിയായി. ഇന്നും നമ്മുടെ കര്‍ത്താവായ യേശു തന്റെ പൂര്‍ണ്ണതയില്‍ നിന്ന് പരിശുദ്ധാത്മാവിനെ ഒരു ദൈവീകവ്യക്തി എന്ന നിലയില്‍ വെളിപ്പെടുത്തുകയും നമ്മിലേക്ക് പകര്‍ന്ന് നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ കൊണ്ട് ശക്തി പ്രാപിക്കുവാനായി ഇന്ന് ആരംഭിക്കുന്ന നൊവേന ചൊല്ലി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. നമ്മെയും നമ്മുടെ തലമുറകളെയും എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും നമ്മുടെ ബലഹീനതകളില്‍ നമ്മേ സഹായിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ എല്ലാ മനുഷ്യരും നിറയപ്പെടുവാൻ വേണ്ടി ഈ നൊവേന പ്രാര്‍ത്ഥനകള്‍ ഷെയര്‍ ചെയ്തു കൊണ്ട് നമ്മുക്ക് മറ്റുള്ളവരിലേക്ക് എത്തിക്കാം. ഇംഗ്ലീഷിലുള്ള പ്രാര്‍ത്ഥനകളും പ്രവാചകശബ്ദത്തില്‍ ലഭ്യമാണ്. ☛ {{ഓരോ ദിവസത്തെയും പ്രാര്‍ത്ഥനകള്‍ 'പ്രവാചകശബ്ദ'ത്തിന്റെ കലണ്ടര്‍ പേജില്‍ ലഭ്യമാണ്. പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/Calendar/5?type=15 }} ☛ അതാത് ദിവസത്തെ പ്രാര്‍ത്ഥന ലഭിക്കാന്‍ ഏതാണോ തീയതി അതില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്. ☛ (മെയ് മാസത്തിലെ വണക്കമാസ പ്രാര്‍ത്ഥനകളും ഇതേ കലണ്ടറില്‍ ലഭ്യമാണ്)
Image: /content_image/News/News-2021-05-14-09:50:02.jpg
Keywords: പരിശുദ്ധാ