category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാത്തിമ നാഥയുടെ സംരക്ഷണ വലയത്തില്‍: വിശുദ്ധ ജോൺ പോൾ രണ്ടാമന് വെടിയേറ്റതിനു ഇന്നേക്ക് 40 വര്‍ഷം
Contentവത്തിക്കാന്‍ സിറ്റി: ഫാത്തിമ നാഥയുടെ തിരുനാൾ ദിനത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ മാർപാപ്പയ്ക്ക് വെടിയേറ്റതിനു ഇന്നേക്ക് 40 വര്‍ഷം. 1981 മെയ് 13നാണ് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പായ്ക്ക് വത്തിക്കാന്‍ ചത്വരത്തില്‍ വെടിയേറ്റത്. ഫാത്തിമാനാഥയുടെ തിരുന്നാൾ ദിനത്തിലെ സായാഹ്നത്തിൽ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ പ്രതിവാര പൊതുദർശനം അനുവദിക്കാനെത്തിയ രണ്ടാം ജോൺ പോൾ മാർപാപ്പ, പേപ്പൽ വാഹനത്തിൽ ജനസഞ്ചയത്തെ വലം വയ്ക്കുന്ന അവസരത്തിലാണ് തുർക്കി ഭീകരൻ മെഹമത്ത് അലി അഖ്ഗാ പാപ്പായെ വെടിവെച്ചത്. തനിക്കു വെടിയേറ്റതിൻറെ ഒന്നാം വാർഷിക ദിനത്തിൽ അതായത് 1982 മെയ് 13ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പ ഫാത്തിമാ നാഥയുടെ സന്നിധിയിലെത്തുകയും നന്ദിസൂചകമായി പരിശുദ്ധ അമ്മയ്ക്ക് മകുടം ചാർത്തുകയും ചെയ്തിരിന്നു. പാപ്പായുടെ ശരീരത്തിൽ നിന്നെടുത്തു രണ്ടു വെടിയുണ്ടകളിൽ ഒരെണ്ണം ഈ കിരീടത്തിൽ പതിച്ചിട്ടുണ്ട്. ഇതേ വര്‍ഷം ഡിസംബര്‍ 27ന് പാപ്പ റോമിലെ റെബീബിയയിലുള്ള തടവറയിലെത്തി അലി അഖ്കായെ സന്ദർശിക്കുകയും മാപ്പു നല്കുകയും ചെയ്തിരുന്നു. ഇന്നലെ ബുധനാഴ്ചത്തെ (12/05/21) പൊതുകൂടിക്കാഴ്ചാ വേളയിൽ ഫ്രാന്‍സിസ് പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയ്ക്ക് വെടിയേറ്റ സംഭവം സ്മരിച്ചു. ലോകത്തിൻറെ ചരിത്രവും നമ്മുടെ ജീവിതവും ദൈവകരങ്ങളിലാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് നാലു പതിറ്റാണ്ടു മുമ്പ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് വെടിയേറ്റ സംഭവമെന്ന് പാപ്പ പറഞ്ഞു. പരിശുദ്ധ മറിയത്തിൻറെ അമലോത്ഭവ ഹൃദയത്തിന് സഭയെയും നമ്മെയും അഖില ലോകത്തെയും സമർപ്പിക്കാമെന്നു പറഞ്ഞ പാപ്പ, കോവിഡ് 19 പകർച്ചവ്യാധിയുടെ അന്ത്യത്തിനും അനുതാപ ചൈതന്യത്തിനും പ്രാർത്ഥിക്കാനും എല്ലാവരെയും ക്ഷണിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-13 19:21:00
Keywordsജോണ്‍ പോള്‍
Created Date2021-05-13 19:22:29