Contents
Displaying 15881-15890 of 25125 results.
Content:
16249
Category: 1
Sub Category:
Heading: വാക്സിൻ പേറ്റൻറ് ഒഴിവാക്കാൻ ബൈഡനെ പ്രേരിപ്പിച്ചതിനു പിന്നിൽ മാർപാപ്പയും കത്തോലിക്ക സംഘടനകളും?
Content: റോം: കോവിഡ് 19 വാക്സിന്റെ പേറ്റൻറ് ഒഴിവാക്കാനുളള തീരുമാനം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്വീകരിച്ചതിൽ ഫ്രാൻസിസ് മാർപാപ്പയും, വിവിധ കത്തോലിക്കാ സംഘടനകളും വഹിച്ച പങ്ക് നിർണായകമായതായി റിപ്പോര്‍ട്ട്. മെയ് അഞ്ചാം തീയതി അമേരിക്കയുടെ വ്യാപാര പ്രതിനിധി കാതറിൻ റ്റായി പേറ്റൻറ് വേണ്ടെന്ന് വയ്ക്കുകയാണെന്നു വ്യക്തമാക്കിയിരുന്നു. നിരവധി മാസങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ഭരണകൂടം ഇതിന് സമ്മതം മൂളിയത്. ഇതിൽ കത്തോലിക്കാസഭ വഹിച്ച പങ്ക് ശ്രദ്ധേയമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ വാക്സിൻ പേറ്റൻറ് ഒഴിവാക്കണമെന്ന ആവശ്യം ഫ്രാൻസിസ് മാർപാപ്പ ഉന്നയിച്ചിരിന്നു. വാക്സിൻ പ്രത്യാശയുടെ ഒരു കിരണമാണെന്നും, അത് എല്ലാവർക്കും ലഭ്യമാക്കണമെന്നുമാണ് പാപ്പ പറഞ്ഞത്. വിഷയത്തില്‍ അന്താരാഷ്ട്ര സംഘടനകളും, സർക്കാർ നേതാക്കളും ഇടപെടണമെന്ന് പാപ്പ ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു ശേഷം 'വാക്സിൻ ഫോർ ഓൾ: ട്വൻറി പോയിന്റസ് ഫോർ എ ഫെയറർ ആൻഡ് ഹെൽത്തിയർ വേൾഡ്' എന്ന പേരിൽ വത്തിക്കാന്റെ കോവിഡ്-19 കമ്മീഷൻ ഒരു രേഖയും പ്രസിദ്ധീകരിച്ചു. കോവിഡ് വാക്സിൻ പേറ്റൻറ് ഒഴിവാക്കുന്നത് മാനവ കുടുംബത്തിന് മുഴുവൻ സഹായകരമാകുമെന്ന് മാർപാപ്പയുടെ വാക്കുകളെ ഉദ്ധരിച്ച് ഫെബ്രുവരി മാസം ലോക വ്യാപാര സംഘടനയുടെ സമ്മേളനത്തിൽ ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഇവാൻ ജർകോവിക്ക് പ്രസംഗിച്ചിരുന്നു. ബൈഡൻ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ കത്തോലിക്കാ സഭയുടെ സാമൂഹ്യനീതി പ്രസ്ഥാനമായ നെറ്റ്വർക്കും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പേറ്റന്റ് ഒഴിവാക്കുന്ന ആവശ്യം ചർച്ച ചെയ്യാനായി ഏപ്രിൽ മാസം കാതറിൻ റ്റായിയുമായി കൂടിക്കാഴ്ച നടത്തിയ സംഘടനകളോട് ഒപ്പം നെറ്റ്വർക്കിന്റെ പ്രതിനിധികളും ഉണ്ടായിരുന്നു. എന്നാൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളും, ബിൽഗേറ്റ്സിനെ പോലുള്ള കോർപ്പറേറ്റ് മുതലാളിമാരും പേറ്റൻറ് ഒഴിവാക്കാനുള്ള തീരുമാനത്തെ ശക്തിയുക്തം എതിർത്തു. നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവി അടുത്തിടെ വരെ വഹിച്ചിരുന്ന സിസ്റ്റർ സിമോണി ക്യാമ്പ്ബെൽ എന്ന കത്തോലിക്കാ സന്യാസിനി വൈറ്റ് ഹൗസും, വത്തിക്കാനും തമ്മിൽ ചർച്ചകൾ സംഘടിപ്പിക്കുകയും, കോൺഗ്രസ് അംഗങ്ങളിലും മെത്രാന്മാരിലും സ്വാധീനം ചെലുത്തുകയും ചെയ്തിരിന്നു. പേറ്റന്റ് ഒഴിവാക്കാനുള്ള തീരുമാനത്തിൽ ധാരണ എത്താൻ വേണ്ടി ലോക വ്യാപാര സംഘടനയിലെ മറ്റു രാജ്യങ്ങളുടെ മേൽ സമ്മർദ്ധം ചെലുത്താനാണ് വത്തിക്കാൻ തീരുമാനമെന്ന് കോവിഡ് 19 കമ്മീഷൻ അധ്യക്ഷൻമാരിൽ ഒരാളായ അഗസ്റ്റോ സാംബീനി പറഞ്ഞു. കോവിഡ് 19 പ്രതിരോധ വാക്സിന്റെ കാര്യം മാത്രം ഉടനെ ചർച്ച ചെയ്ത് തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച വത്തിക്കാനിൽ നടന്ന ഒരു സമ്മേളനത്തിൽ അമേരിക്കൻ സർക്കാരിന്റെ ആരോഗ്യ ഉപദേശകൻ ആൻറണി ഫൗസി, ഫൈസർ, മോഡേണ കമ്പനികളുടെ തലവൻമാർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. വാക്സിൻ പേറ്റൻറ് സംബന്ധിച്ചുള്ള വിഷയങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുടെ ശക്തമായ ഇടപെടൽ ഉണ്ടെന്ന് അഗസ്റ്റോ സാംബീനി കൂട്ടിച്ചേർത്തു. കോവിഡ് പ്രതിസന്ധി ഉണ്ടാകുന്നതിനു മുന്‍പേ മെഡിക്കൽ പേറ്റന്റുകൾ ഒഴിവാക്കണമെന്ന നിലപാട് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-15-16:49:31.jpg
Keywords: വാക്സി

16250
Category: 18
Sub Category:
Heading: സൗമ്യയുടെ ദാരുണ മരണത്തിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി
Content: കൊച്ചി: ഹമാസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനിയായ സൗമ്യയുടെ ദാരുണമായ മരണത്തിൽ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രീയലക്ഷ്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഭരണാധികാരികൾ നടത്തുന്ന ഇത്തരം യുദ്ധസമാനമായ സംഘർഷങ്ങളിൽ നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ ജീവനാണു ഹാനി സംഭവിക്കുന്നതെന്നും സൗമ്യയുടെ മരണം ഇതിനുദാഹരണമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇപ്രകാരം യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്ന ഓരോ വ്യക്തിയുടെയും കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും സഹിക്കേണ്ടിവരുന്ന യാതനകള്‍ ആർക്കു ഗ്രഹിക്കാന്‍ കഴിയും? യുദ്ധം ഏതു കക്ഷികള്‍ തമ്മിലായാലും മനുഷ്യന്‍ ചെയ്യുന്ന തിന്മയാണ്. യുദ്ധംകൊണ്ട് ആരും ഒന്നും നേടുന്നില്ല. അവശേഷിക്കുന്നത് നഷ്ടങ്ങള്‍ മാത്രം. സൗമ്യയുടെ മരണവും ഈ വസ്തുത തെളിയിക്കുന്നു. കാരുണ്യവാനായ കർത്താവു സൗമ്യയ്ക്കു നിത്യശാന്തിയും, സന്തോഷിനും അഡോണിനും, സൗമ്യയുടെയും സന്തോഷിന്റെയും മാതാപിതാക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും, തുടര്‍ന്നുള്ള ജീവിതത്തില്‍ സംരക്ഷണവും നല്‍കുമാറാകട്ടെ. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പ്രസ്താവനയില്‍ പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-15-21:00:50.jpg
Keywords: ആലഞ്ചേ

16251
Category: 22
Sub Category:
Heading: ജോസഫ് - ബുദ്ധിമുട്ടുകളിലെ സഹായം
Content: ജോസഫ് ലുത്തിനിയായിയെ ഏഴു പുതിയ വിശേഷണങ്ങളിലൊന്നായ യൗസേപ്പിതാവേ ബുദ്ധിമുട്ടുകളിലെ സഹായമേ (Fulcimen in difficultatibus) എന്നതാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. മനുഷ്യന്റെ ബുദ്ധിമുട്ടുകളിൽ താങ്ങും തണലുമായി നിൽക്കുന്ന ഒരു സഹായി ഉണ്ടാവുക എന്നത് ഏതൊരു മനുഷ്യന്റെയും ഭാഗ്യമാണ്. അത്തരത്തിലുള്ള ഒരു സഹായിയാണ് ദൈവപുത്രന്റെ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവ്. മനുഷ്യവംശം ബുദ്ധിമുട്ടുകളിൽ വലയുമ്പോൾ രക്ഷയ്ക്കായി അവർക്കു സഹായത്തിന്റെ വലതുകരം നീട്ടിക്കൊടുക്കുന്ന സുകൃതമാണ് യൗസേപ്പിതാവ്. ആ വിശ്വാസം സഭയ്ക്കുള്ളതുകൊണ്ടാണ് യൗസേപ്പിന്റെ പക്കലേക്ക് പോവുക എന്നതു തന്നെ ഒരു പ്രാർത്ഥനയായി പരിണമിച്ചത്. ജിവിത പ്രതിസന്ധികളുടെ വലിയ പേമാരികളെ ദൈവാശ്രയ ബോധത്താൽ അതിജീവിച്ച യൗസേപ്പിന്റെ പക്കൽ ഏതു പ്രശ്നത്തിനുമുള്ള പരിഹാരമുണ്ട്. ദൈവ പിതാവിന്റെ പ്രതിനിധിയും ദൈവപുത്രന്റെ വളർത്തു പിതാവും പരിശുദ്ധാത്മാവിന്റെ ആജ്ഞാനുവര്ത്തിംയും ദൈവമാതാവിന്റെ സംരക്ഷകനുമായ യൗസേപ്പിതാവു കൂടെയുള്ളപ്പോൾ ഏതു പ്രതിസന്ധികളും നമ്മൾ അതിജീവിക്കും. ഈ പ്രത്യാശ നമ്മെ നിരാശരാക്കാതിരിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-05-15-22:10:45.jpg
Keywords: ജോസഫ്, യൗസേ

16252
Category: 18
Sub Category:
Heading: രോഗബാധിത പ്രദേശങ്ങളിലെ ആയിരം കുടുംബങ്ങള്‍ക്കു പാലും ബ്രെഡും നൽകി കാഞ്ഞിരപ്പള്ളി രൂപത
Content: മുണ്ടക്കയം: കാഞ്ഞിരപ്പള്ളി രൂപതയുടെ സോഷ്യൽ സർവീസ് വിഭാഗമായ മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റിയും മുണ്ടക്കയം ഫോറോനാ മലബാര്‍ യൂത്ത് മൂവ്മെന്‍റും ചേർന്ന് മുണ്ടക്കയത്തും പരിസര പ്രദേശത്തും ഉള്ള രോഗികളും നിർധനരായ ആയിരം കുടുംബങ്ങളിൽ ബ്രെഡും പാലും എത്തിച്ചു നൽകി. കോവിഡിന്റെ അതിപ്രസരം മൂലം ജനം വല്ലാതെ കഷ്ടപ്പെടുന്ന ഈ അവസരത്തിൽ പ്രത്യേകിച്ച് മുണ്ടക്കയം പ്രദേശത്തു ധാരാളം ആളുകൾ കോവിഡ് ബാധിതരായി ആശുപത്രികളിലും വീടുകളിലും ആയി കഴിയുമ്പോൾ സഹായം എത്തിച്ചു നൽകിയ മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റിക്കും ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിലിനും മുണ്ടക്കയം വ്യാകുല മാതാ ചർച്ച് ഫോറോനാ വികാരി ഫാ. ജോസ് പറപ്പള്ളിൽ നന്ദി പറഞ്ഞു. കഴിഞ്ഞ വർഷവും കോവിഡിനെ തുടർന്ന് ബ്രെഡും പാലും എത്തിച്ചു നൽകിയ മലനാട് കോവിഡിന്റെ രണ്ടാം വരവിലും പ്രത്യേകിച്ച് ഇപ്പോഴത്തെ ഈ പ്രതികൂല കാലാവസ്ഥ യിൽ നൽകുന്ന സഹായങ്ങൾ അഭിനന്ദനാർഹം ആണെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം സണ്ണി ആന്റണി തുരുത്തിപ്പള്ളി, കൊക്കയർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷെർലിൻ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത കുറച്ചു ദിവസത്തേക്ക് കൂടി മലനാടിന്റെ സഹായങ്ങൾ ടി മേഖലയിൽ നൽകുമെന്ന് മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ർ ഫാദർ തോമസ് മറ്റമുണ്ടയിൽ അറിയിച്ചിട്ടുണ്ടെന്നു ഫാ. ജോസ് പറപ്പള്ളിൽ പറഞ്ഞു.
Image: /content_image/India/India-2021-05-16-09:53:12.jpg
Keywords: കാഞ്ഞിരപ്പള്ളി

16253
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുടെ 'വെരിത്താസ്' വി ചാറ്റ് അക്കൗണ്ട് ചൈന സ്ഥിരമായി ബ്ളോക്ക് ചെയ്തു
Content: ബെയ്ജിംഗ്: ചൈനീസ് സമൂഹമാധ്യമമായ ‘വി ചാറ്റ്’ലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള റേഡിയോ വെരിത്താസിന്റെ മണ്ഡാരിന്‍ ഭാഷാ അക്കൗണ്ട് ചൈനീസ് അധികാരികള്‍ അടച്ചുപൂട്ടി. സഭയുടെ കീഴിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കത്തോലിക്ക വൈദികനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെയ് 10നാണ് അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കുന്നതെന്ന് സുരക്ഷാകാരണങ്ങളാല്‍ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത വൈദികന്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ചൈനീസ് ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ വളരെയേറെ ജനസമ്മതിയാര്‍ജ്ജിച്ച ‘വി ചാറ്റ്’ അക്കൗണ്ടാണ് അടച്ചു പൂട്ടിയിരിക്കുന്നത്. നീണ്ടകാലമായി ചൈനീസ് അധികാരികള്‍ കത്തോലിക്കാ സഭയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ടു തിരിച്ചുകിട്ടുവാന്‍ നിരവധി പ്രാവശ്യം ‘വി ചാറ്റ്’നോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും മതപരമായ നിയമങ്ങള്‍ ലംഘിച്ചതിനാലാണ് അടച്ചുപൂട്ടിയതെന്നായിരുന്നു വി ചാറ്റിന്റെ മറുപടി. അക്കൗണ്ട് ഇനി വീണ്ടെടുക്കാന്‍ കഴിയില്ലെന്നും ‘സ്ഥിരമായി ക്ലോസ് ചെയ്യപ്പെട്ടിരിക്കുയാണെന്നും അറിയിപ്പില്‍ പറയുന്നു. അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ കൂടിയ എണ്ണവും വിദേശ രാജ്യങ്ങളില്‍ അക്കൗണ്ടിനുള്ള വന്‍ സ്വീകാര്യതയുമായിരിക്കും അടച്ചുപൂട്ടുവാന്‍ കാരണമായതെന്നാണ് കത്തോലിക്ക വൈദികന്‍ പറയുന്നത്. അതേസമയം മതപരമായ സര്‍ക്കാര്‍ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചുകൊണ്ട് ക്രിസ്തീയ ഉള്ളടക്കമുള്ള നിരവധി പോസ്റ്റുകളാണ് ചൈനീസ് അധികാരികള്‍ ഡിലിറ്റ് ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം വിശുദ്ധ വാരത്തിലും, ഈസ്റ്ററില്‍ പോലും തങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വീഡിയോകളും, മതപരമായ കാര്യങ്ങളും പോസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞില്ലെന്നാണ് ചൈനയിലെ ക്രിസ്ത്യാനികള്‍ പറയുന്നത്. ഏപ്രില്‍ 14ന് മതപരമായ പ്രമേയത്തോടുകൂടിയ സംഗീതം നീക്കം ചെയ്യുമെന്ന അറിയിപ്പ് നിരവധി ക്രൈസ്തവര്‍ക്ക് ലഭിച്ചിരിന്നു. ഗോസ്പല്‍ ടൈംസ്, ഗോസ്പല്‍ ടി.വി, ഗോസ്പല്‍ ലീഗ്, വി ഡിവോട്ട് ബൈബിള്‍, ഓള്‍ഡ് ഗോസ്പല്‍ ഉള്‍പ്പടെയുള്ള നിരവധി ക്രിസ്ത്യന്‍ സൈറ്റുകളിലെ മതപരമായ വാചകങ്ങളും വാക്കുകളും നീക്കം ചെയ്യപ്പെട്ടിരിന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൈനീസ് ആപ് സ്റ്റോറില്‍ നിന്നും ബൈബിള്‍ ആപ്ല്ലിക്കേഷനുകളും സര്‍ക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രിന്റഡ് ബൈബിളും ഓണ്‍ലൈനായി വാങ്ങുവാന്‍ കഴിയാത്ത അവസ്ഥയിലാണ് ചൈനയിലെ ക്രിസ്ത്യാനികള്‍. കടുത്ത മതപീഡനങ്ങള്‍ക്കു ഇടയിലും ലോകത്ത് ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.
Image: /content_image/News/News-2021-05-16-10:49:04.jpg
Keywords: ചൈനീ

16254
Category: 1
Sub Category:
Heading: തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയ്ക്കു ഇന്ന് നാട് വിട ചൊല്ലും
Content: കീരിത്തോട്: ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹ സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിൻറെ മുഖ്യകാർമികത്വത്തിൽ മൃതദേഹം സംസ്കരിക്കും. പത്തു മണി മുതൽ ഇടുക്കി രൂപത മീഡിയ കമ്മീഷന്റെ യൂട്യൂബ് ചാനലിൽ പൊതുദർശനവും മൃതസംസ്കാരവും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. രണ്ടു മണി മുതൽ ഷെക്കെയ്‌ന ചാനലിലും മൃതസംസ്കാരത്തിന്റെ തത്സമയ സംപ്രേക്ഷണം ഒരുക്കുന്നുണ്ട്. അല്പം മുന്‍പ് ഇസ്രായേൽ കോൺസൽ ജനറൽ സൗമ്യയുടെ വീട്ടില്‍ എത്തിയിരിന്നു. മാലാഖ ആയാണ് ഇസ്രായേൽ ജനത, സൗമ്യയെ കാണുന്നതെന്നും സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും കോൺസൽ ജനറൽ പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി. ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്.
Image: /content_image/News/News-2021-05-16-12:19:44.jpg
Keywords: ഇസ്രായേ

16255
Category: 18
Sub Category:
Heading: ഹമാസ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയ്ക്കു ഇന്ന് നാട് വിട ചൊല്ലും
Content: കീരിത്തോട്: ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹ സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിൻറെ മുഖ്യകാർമികത്വത്തിൽ മൃതദേഹം സംസ്കരിക്കും. പത്തു മണി മുതൽ ഇടുക്കി രൂപത മീഡിയ കമ്മീഷന്റെ യൂട്യൂബ് ചാനലിൽ പൊതുദർശനം തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. രണ്ടു മണി മുതൽ ഷെക്കെയ്‌ന ചാനലിലും മൃതസംസ്കാരത്തിന്റെ തത്സമയ സംപ്രേക്ഷണം ഒരുക്കുന്നുണ്ട്. അല്പം മുന്‍പ് ഇസ്രായേൽ കോൺസൽ ജനറൽ സൗമ്യയുടെ വീട്ടില്‍ എത്തിയിരിന്നു. മാലാഖ ആയാണ് ഇസ്രായേൽ ജനത, സൗമ്യയെ കാണുന്നതെന്നും സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും കോൺസൽ ജനറൽ പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി. ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്.
Image: /content_image/India/India-2021-05-16-12:24:49.jpg

16256
Category: 1
Sub Category:
Heading: മെയ് 28 മുതല്‍ 30 വരെ ത്രിദ്വിന ദേശീയ പ്രാര്‍ത്ഥനാചരണവുമായി നൈജീരിയയിലെ ക്രൈസ്തവ നേതൃത്വം
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ കൊലപാതകങ്ങളുടെയും കവര്‍ച്ചകളുടെയും അറുതിയ്ക്കായി മൂന്നു ദിവസം നീളുന്ന ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തിനു ആഹ്വാനവുമായി രാജ്യത്തെ ക്രിസ്ത്യന്‍ നേതാക്കള്‍. മെയ് 28 മുതല്‍ 30 വരെ നീളുന്ന പ്രാര്‍ത്ഥനാ ദിനാചരണത്തിനാണ് ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍)യുടെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ നേതാക്കള്‍ ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ കാരുണ്യവും, ഇടപെടലും രാജ്യത്തിന് ആവശ്യമായി വന്നിരിക്കുകയാണെന്നും, നൈജീരിയന്‍ സഭയുടെ നിലനില്‍പ്പിനെതിരെ ഉയരുന്ന മതഭ്രാന്ത് പോലെയുള്ള ഭീഷണികള്‍ക്കെതിരെ പ്രാര്‍ത്ഥിക്കണമെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്. ഓരോദിവസവും സായാഹ്നത്തില്‍ വിശ്വാസികള്‍ ഒരുമിച്ച് കൂടി നിരപരാധികളായ നൈജീരിയന്‍ ജനതയുടെ പ്രത്യേകിച്ച് ക്രൈസ്തവരുടെ രക്തച്ചൊരിച്ചിലിന് അറുതി വരുത്തുവാന്‍ പ്രാര്‍ത്ഥിക്കണമെന്നു സി.എ.എന്‍ ജെനറല്‍ സെക്രട്ടറി ജോസഫ് ബേഡ് ഡാരാമോള കുറിച്ചു. തീവ്രവാദികളുടേയും, കവര്‍ച്ചക്കാരുടേയും, തട്ടിക്കൊണ്ടുപോകുന്നവരുടേയും, ആയുധധാരികളുടേയും ഓരോ നീക്കങ്ങളും പരാജയപ്പെടുവാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണം. എല്ലാമതങ്ങള്‍ക്കും തുല്യ നീതി ഉറപ്പുവരുത്തുവാനും, ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുവാന്‍ രാജ്യത്തെ നിയമപാലകര്‍ ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കുവാനും, രാജ്യത്ത് സമാധാനവും, ക്ഷേമവും, സ്നേഹവും പുലരുവാനും, രാജ്യത്തിന്റെ തിരിച്ചുവരവിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ജോസഫ് ഡാരാമോളയുടെ പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്. രാഷ്ട്രത്തിന്റെ സുരക്ഷ അപകടത്തിലാണെന്നും, ഇതിനെതിരെ അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നൈജീരിയയിലെ ഒനിസ്താ, ഒവേരി എക്ലേസിയസ്റ്റിക്കല്‍ പ്രവിശ്യയിലെ കത്തോലിക്ക മെത്രാന്മാര്‍ മെയ് 11ന് മറ്റൊരു പ്രസ്താവന പുറത്തുവിട്ടിരിന്നു. ഒരു മഹത്തായ രാഷ്ട്രമായി ജീവിക്കുവാനാണ് ദൈവം നമ്മെ സൃഷ്ടിച്ചതെന്നും, എന്നാല്‍ ഇന്ന് രാഷ്ട്രം നിരാശയുടെ ഉറവിടമായി മാറിയിരിക്കുകയാണെന്നുമാണ് പ്രസ്താവനയില്‍ സൂചിപ്പിക്കുന്നത്. 2009 മുതല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാം രാജ്യത്തു കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ട്ടിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-16-15:38:11.jpg
Keywords: നൈജീ

16257
Category: 24
Sub Category:
Heading: കാണാതെ പോകരുത്; ഈ പുണ്യജന്മങ്ങളെ..!
Content: സന്യാസം എല്ലാക്കാലത്തും വെല്ലുവിളികൾ നിറഞ്ഞതാണ്. അതു കൊണ്ട് തന്നെയാകണം, അത് പൊതുസമൂഹത്തിൽ ഏറ്റവും കൂടുതൽ വിമർശന വിധേയമാകുന്നത്. ദാരിദ്യവും ബ്രഹ്മചര്യവും അനുസരണവും ജീവിതകാലം മുഴുവൻ അനുഷ്ഠിക്കാമെന്ന നിത്യവൃതവാഗ്ദാനം തന്നെയാണ്, അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. പ്രഥമ വൃത വാഗ്ദാനത്തിൽ അവർ നടത്തിയ സന്യാസ പ്രതിജ്ഞ, വർഷങ്ങൾക്കു ശേഷം നിത്യവൃത വാഗ്ദാനത്തിൽ ഊട്ടിയുറപ്പിക്കുമ്പോൾ അവർ സ്വയമേവ ദൈവത്തിനും സർവോപരി പൊതു സമൂഹത്തിനും സമർപ്പിക്കപ്പെടുക കൂടിയാണ്. ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം സന്യസ്തരുടെയും സമർപ്പിതരുടേയും കർമ്മഫലം കൂടിയാണ്, ഇന്ന് നമുക്ക് അനുഭവവേദ്യമാകുന്ന സമത്വവും നീതിയും വിദ്യാഭ്യാസവും ആരോഗ്യവും സമൂഹത്തിൻ്റെ ആത്മീയ വളർച്ചയുമൊക്കെയെന്ന് എടുത്തു പറയേണ്ടതില്ല. ഈ കൊറോണക്കാലത്തും അത്തരത്തിലുള്ള ഒരു പിടി നൻമകളെ, കേരളക്കരയിലെ സന്യസ്തർ പുൽകിയത് നാം കണ്ടതാണ്. ആവശ്യങ്ങളിൽ കൈത്താങ്ങായും ആരാരും ഇല്ലാത്തിടങ്ങളിൽ ബന്ധുത്വമേകിയും അവർ പൊതു സമൂഹത്തിനും കൊറോണ ബാധിത കുടുംബങ്ങൾക്കും നൽകിയ പിന്തുണയ്ക്കും ഏറ്റെടുക്കലുകൾക്കും കാലം സാക്ഷി. കോവിഡ് മരണങ്ങളിൽ, അനാഥമാകുമായിരുന്ന നമ്മുടെ പ്രിയപ്പെട്ടവർക്ക് വിശ്വാസാചാരപ്രകാരമുള്ള, അന്ത്യകർമ്മങ്ങളേകാൻ സങ്കോചമില്ലാതെ പി.പി.ഇ.കിറ്റണിഞ്ഞ് അവരോടിയെത്തി. കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിൽ ഒട്ടേറെ ആശങ്കകളും ഉൽക്കണ്ഠകളും ഉള്ള കൊറോണയുടെ പ്രാരംഭ കാലത്ത്, ഇടവകകളിൽ നിന്നും ഇടവകകളിലേയ്ക്കും ജാതി മത വ്യത്യാസമില്ലാതെ ശ്മശാനങ്ങളിൽ നിന്നും ശ്മശാനങ്ങളിലേയ്ക്കും മൃതദേഹ സംസ്കാരത്തിന് തൃശ്ശൂർ അതിരൂപതയിലെ വൈദികർ നേതൃത്വം നൽകുന്ന സാന്ത്വനം ടാസ്ക് ഫോഴ്സംഗങ്ങൾ എത്തിയിരുന്നത് ഒരു പുതു കാഴ്ചയായിരുന്നു. തൃശ്ശൂരിൽ മാത്രമല്ല; കേരള സഭയിലെ മുഴുവൻ രൂപതകളിലും ബഹുമാനപ്പെട്ട വൈദികരുടെയും സന്യസ്തരുടേയും നേതൃത്വത്തിലുള്ള ടീം അംഗങ്ങൾ കോവിഡ് മൃതസംസ്കാരത്തിന് സജ്ജരായിരുന്നുവെന്നതും മാതൃക തന്നെ, കേരള സഭ, ഈയാവശ്യത്തിന് ഒരൊറ്റ മെയ്യോടെ നിലകൊണ്ടത് ,കടുത്ത വേനലിലും വേദനയിലും അതിലേറെ ദുരിതത്തിലും നമുക്കു കുളിർകാഴ്ചയായിരുന്നു. ഒരൊറ്റ ദിവസം അഞ്ചും ആറും മൃതദേഹ സംസ്കാരങ്ങൾക്ക്, പി.പി.ഇ.കിറ്റുകൾക്കുള്ളിൽ വിയർത്തു കുളിച്ച് അവരെത്തിയത്, സമൂഹത്തിൽ വേദനകളിലും ദുരിതങ്ങളിലും ഒറ്റപ്പെടുന്നവനും കൂട്ടായി അവരുണ്ടായിയെന്നതിൻ്റെ നേർക്കാഴ്ചയായി. കോറോണ വ്യാപനത്തിൻ്റെ രണ്ടാം വരവിൽ വീണ്ടും അവർ ഒരു പടി കൂടി പിന്നിടുകയാണ്. ദൈനംദിനമുള്ള രോഗികളുടെയെണ്ണം മുപ്പതിനായിരവും നാൽപ്പതിനായിരവുമൊക്കെയെത്തിയപ്പോഴും കേരളത്തിലെ പ്രതിദിനമരണക്കേസ്സുകൾ മുപ്പതും അൻപതും പിന്നിട്ട് നൂറിനടുത്തെത്തിയപ്പോഴും ആശ്രമങ്ങളുടെയും പള്ളികളുടെയും സുരക്ഷിതത്വത്തിലിരിക്കാതെ പൊതു സമൂഹത്തിൻ്റെ നൻമക്കും സുരക്ഷയ്ക്കും വേണ്ടിയവർ രംഗത്തിറങ്ങുകയായിരുന്നു. കൊറോണ രോഗികൾ, ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുന്ന ആശുപത്രികളിലെ രോഗശയ്യകളിൽ കൈത്താങ്ങായി ഇനിയവരുണ്ട്. ഏപ്രിൽ മാസം ആദ്യം മുതൽ തന്നെ ഈശുശ്രൂഷ ആരംഭിച്ചിരുന്നുവെങ്കിലും, മെയ്മാസാരംഭത്തോടെ ആശുപത്രികളിൽ രോഗശയ്യയിലും മരണക്കിടക്കയിലും വേദനിക്കുന്നവർക്ക് സമാശ്വാസ കുന്ന ശുശ്രൂഷ അവർ ജനകീയമാക്കിക്കഴിഞ്ഞു. ശയ്യാലംബരായി ഐസൊലേഷൻ വാർഡിലും കൊറോണ ഐ.സി.യു.വിലും കിടക്കുന്ന ജാതി മത ഭേദമന്യേയുള്ള രോഗികൾക്ക് ഭക്ഷണം നൽകാനും വേദനകളിലും ബുദ്ധിമുട്ടുകളിലും ആശ്വാസമേകുവാനും വൈദികരുടേയും സന്യസ്തരുടേയും നേതൃത്വത്തിലുള്ള ടീമംഗങ്ങൾ സേവനം ചെയ്തു തുടങ്ങി. തൃശ്ശൂരിലെ പഴുവിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് ആൻ്റണീസ് മിഷൻ ഹോസ്പിറ്റലിൽ എഫ്.സി.സി. സന്യാസഭാംഗങ്ങൾ ആരംഭിച്ച, ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ ശുശ്രൂഷ, ഇപ്പോഴിതാ തൃശ്ശൂരിലെ തന്നെ അമല ആശുപത്രിയിൽ ബഹുമാനപ്പെട്ട സി.എം.ഐ.വൈദികരുടേയും ഹോളി ഫാമിലി സന്യാസി സമൂഹത്തിൻ്റെയും നേതൃത്വത്തിൽ തുടരുന്നത്, സന്യസ്തരിലൂടെ പൊതു സമൂഹത്തിന് ലഭ്യമാകുന്ന കരുണയ്ക്ക് നേർസാക്ഷ്യം തന്നെ. തൃശ്ശൂർ അതിരൂപതയിലെ ബഹു .വൈദികരുടെ ഒരു ടീമും, ജൂബിലി മിഷൻ ആശുപത്രിയിൽ കൊറോണ സേവനത്തിന് സജ്ജമായി കൊണ്ടിരിക്കുന്നുവെന്നത്, ഈ ന്യൂജെൻ കാലഘട്ടത്തിലും ശുശൂഷിക്കപ്പെടുന്നതിനേക്കാൾ ശുശ്രൂഷിക്കാനുളള അവരുടെ ദൈവവിളിയെ യഥാർത്ഥത്തിൽ അന്വർത്ഥമാക്കുന്നു.ഇത് തൃശ്ശൂരിലെ മാത്രം കഥയല്ല; കേരളക്കരയിലെ നൂറുകണക്കിന് ആശുപത്രികളിൽ സന്യസ്തരുടേയും വൈദികരുടേയും സേവനം ഇതിനകം ലഭ്യമായിക്കഴിഞ്ഞിട്ടുണ്ട്. ഈ കത്തോലിക്കാ ആശുപത്രികളിൽ യാതൊരു വിധ സാമ്പത്തിക ബാധ്യതയുമില്ലാതെ, മേൽ സന്യസ്തരുടെയും വൈദികരുടേയും സേവനം നിങ്ങൾക്കു ലഭ്യമാകും.അവരാരും ആരോഗ്യരംഗത്തെ വിദഗ്ദരായല്ല, ഈ ശുശ്രൂഷാ രംഗത്തേയ്ക്ക്, കടന്നു വന്നിരിക്കുന്നത്. പക്ഷേ, ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലും ഐ.സി.യു.വികളിലും കൊറോണ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകാനും ആശ്വാസവാക്കുകളേകാനും അവരുണ്ടാകുമെന്ന് തീർച്ച. ഇതൊരു ഉറപ്പാണ്; സന്യാസം നൽകുന്ന ഉറപ്പ്. ലോകാരംഭം മുതൽ സമൂഹം നേരിട്ട മഹാമാരികളിലും മാറാവ്യാധികളിലും ദുരന്തങ്ങളിലുമൊക്കെ, മനുഷ്യമനസ്സുകൾക്ക് കൂട്ടായി അവരുണ്ടായിരുന്നുവെന്ന ചരിത്ര ബോധത്തിനപ്പുറം, ഇന്നിൻ്റെ ആവശ്യങ്ങളിൽ മനുഷ്യനു കൈത്താങ്ങേകാൻ അവർ കൂടെയുണ്ടെന്ന ഉറപ്പ്. കോവിഡ് മഹാമാരി മൂലമുണ്ടായ മരണങ്ങളിൽ, അന്ത്യകർമ്മങ്ങളിൽ പൊതു സമൂഹത്തിന് കൈത്താങ്ങേകിയ നിങ്ങളുടെ മാതൃക തന്നെയാണ്, ഇന്ന് ഞങ്ങളും പിന്തുടർന്നുകൊണ്ടിരിക്കുന്നതെന്നത് യാഥാർത്ഥ്യം തന്നെയാണ്. സേവനപാതയിലെ നിങ്ങളുടെ കോവിഡ് ശുശ്രൂഷയും അധികം വൈകാതെ സമൂഹമേറ്റെടുക്കുമെന്നുറപ്പാണ്. പ്രിയ സന്യസ്തരേ, ഒരു വിഭാഗം എന്നും നിങ്ങൾക്കെതിരെ എല്ലാ സന്ദർഭങ്ങളിലും വിമർശന ശരങ്ങളുന്നയിച്ചുകൊണ്ടിരിക്കുമെന്നത് കാലം തെളിയിച്ച യാഥാർത്ഥ്യമാണ്. അതവർ, അവരുടെ സംതൃപ്തിക്കുവേണ്ടിയും നിലനിൽപ്പിനു വേണ്ടിയും തുടരട്ടെ. ആ വക്രീകരണ ശക്തികളൊക്കെ കാലാകാലങ്ങളിൽ നിങ്ങളുടെ സേവനത്തിനു മുൻപിൽ തോറ്റു പിൻമാറുകയോ നിങ്ങളുടെ ഗുണകാംക്ഷികളോ ആയി തീർന്നിട്ടുണ്ട്. ശരികൾക്കിടയിലെ നൻമകളാണ്, നിങ്ങളുടെ പ്രഭവോർജമെന്നതു കൊണ്ടു തന്നെ അവരുടെ പിൻ വാങ്ങലുകൾ ലോകത്തിനു പുത്തിരിയുമല്ല. അതു കൊണ്ട് നിങ്ങൾ, നിങ്ങളുടെ ദൗത്യം തുടരുക; കാരണം ലോകം ഇന്നും കണ്ടു പരിചയിച്ച പല നല്ല ശീലങ്ങൾക്കും യഥാവിധി തുടക്കമിട്ടത് നിങ്ങളും നിങ്ങളുടെ പൂർവ്വികരുമാണ്. യഥാർത്ഥ ക്രൈസ്തവികതയുടെ വാഹകരാകാൻ, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് സർവ്വാത്മനാ പ്രാർത്ഥിക്കുന്നു. ഓർക്കുക; ആ പുണ്യജന്മങ്ങൾ ഇവിടെ ജീവിച്ചു മരിക്കുകയാണ്;എനിയ്ക്കും നിനക്കും വേണ്ടി. സര്‍വ്വേശ്വരൻ അവരെ കാത്തു പരിപാലിയ്‌ക്കട്ടെ.....!!
Image: /content_image/SocialMedia/SocialMedia-2025-04-15-00:32:59.jpg
Keywords: സമര്‍

16258
Category: 1
Sub Category:
Heading: ഇറാഖ് തെരഞ്ഞെടുപ്പ്: ക്രൈസ്തവര്‍ മത്സരിക്കുക ചുരുങ്ങിയത് 34 സീറ്റില്‍
Content: ബാഗ്ദാദ്: ഒക്ടോബര്‍ പത്തിന് നടക്കുവാനിരിക്കുന്ന 329 സീറ്റുകളിലേക്കുള്ള ഇറാഖി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 34 ക്രൈസ്തവര്‍ മത്സര രംഗത്തുണ്ടായിരിക്കുമെന്നു റിപ്പോര്‍ട്ട്. പാര്‍ട്ടി പട്ടികകളില്‍ ഭാഗികമായി ഇടംപിടിച്ച 34 ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ‘അങ്കാവ.കോം’ വെബ്സൈറ്റ് പുറത്തുവിട്ടിട്ടുണ്ടെന്നാണ് ഏജന്‍സിയ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യക്തിഗത സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അധികാരികള്‍ പുറത്തുവിടാനിരിക്കുന്നതേയുള്ളൂ. ബാഗ്ദാദ്, കിര്‍കുര്‍ക്ക്, ഇര്‍ബില്‍, ദോഹുക്, നിനവേ എന്നീ പ്രവിശ്യകളിലായി അഞ്ചു പാര്‍ലമെന്ററി സീറ്റുകള്‍ ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്കായി ഇറാഖി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംവരണം ചെയ്തിട്ടുണ്ട്. യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പരിശോധനകള്‍ നടന്നുവരുന്നതേ ഉള്ളു. 2018-ല്‍ മത്സര രംഗത്തുണ്ടായിരുന്ന പ്രധാന സഖ്യങ്ങളില്‍ മാറ്റങ്ങള്‍ വരികയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഭൂരിപക്ഷമായ ഷിയ സമുദായവുമായി ബന്ധപ്പെട്ട പാര്‍ട്ടികളുടെ സഖ്യം സംബന്ധിച്ച് ഇതുവരെ യാതൊരു വ്യക്തതയും വന്നിട്ടില്ല. ന്യൂനപക്ഷ സമൂഹമാണെങ്കിലും ഫ്രാന്‍സിസ് പാപ്പ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടത്തിയ ഇറാഖ് സന്ദര്‍ശനം രാജ്യത്തെ ക്രൈസ്തവര്‍ക്കു നല്‍കിയ ഊര്‍ജ്ജം വളരെ വലുതാണ്. ലോകത്തെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നായ ഇറാഖി ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇറാഖിനോട് പൂര്‍ണ്ണമായി വിടപറഞ്ഞു മറ്റ് രാജ്യങ്ങളില്‍ ചേക്കേറുന്ന ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടെന്ന് മുന്‍ നിയമസഭാംഗവും ക്രൈസ്തവ വിശ്വാസിയുമായ ജോസഫ് സ്ലിവയും നേരത്തെ വെളിപ്പെടുത്തിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-16-19:10:08.jpg
Keywords: ഇറാഖ