category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരോഗബാധിത പ്രദേശങ്ങളിലെ ആയിരം കുടുംബങ്ങള്‍ക്കു പാലും ബ്രെഡും നൽകി കാഞ്ഞിരപ്പള്ളി രൂപത
Contentമുണ്ടക്കയം: കാഞ്ഞിരപ്പള്ളി രൂപതയുടെ സോഷ്യൽ സർവീസ് വിഭാഗമായ മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റിയും മുണ്ടക്കയം ഫോറോനാ മലബാര്‍ യൂത്ത് മൂവ്മെന്‍റും ചേർന്ന് മുണ്ടക്കയത്തും പരിസര പ്രദേശത്തും ഉള്ള രോഗികളും നിർധനരായ ആയിരം കുടുംബങ്ങളിൽ ബ്രെഡും പാലും എത്തിച്ചു നൽകി. കോവിഡിന്റെ അതിപ്രസരം മൂലം ജനം വല്ലാതെ കഷ്ടപ്പെടുന്ന ഈ അവസരത്തിൽ പ്രത്യേകിച്ച് മുണ്ടക്കയം പ്രദേശത്തു ധാരാളം ആളുകൾ കോവിഡ് ബാധിതരായി ആശുപത്രികളിലും വീടുകളിലും ആയി കഴിയുമ്പോൾ സഹായം എത്തിച്ചു നൽകിയ മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റിക്കും ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിലിനും മുണ്ടക്കയം വ്യാകുല മാതാ ചർച്ച് ഫോറോനാ വികാരി ഫാ. ജോസ് പറപ്പള്ളിൽ നന്ദി പറഞ്ഞു. കഴിഞ്ഞ വർഷവും കോവിഡിനെ തുടർന്ന് ബ്രെഡും പാലും എത്തിച്ചു നൽകിയ മലനാട് കോവിഡിന്റെ രണ്ടാം വരവിലും പ്രത്യേകിച്ച് ഇപ്പോഴത്തെ ഈ പ്രതികൂല കാലാവസ്ഥ യിൽ നൽകുന്ന സഹായങ്ങൾ അഭിനന്ദനാർഹം ആണെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം സണ്ണി ആന്റണി തുരുത്തിപ്പള്ളി, കൊക്കയർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷെർലിൻ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത കുറച്ചു ദിവസത്തേക്ക് കൂടി മലനാടിന്റെ സഹായങ്ങൾ ടി മേഖലയിൽ നൽകുമെന്ന് മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ർ ഫാദർ തോമസ് മറ്റമുണ്ടയിൽ അറിയിച്ചിട്ടുണ്ടെന്നു ഫാ. ജോസ് പറപ്പള്ളിൽ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-16 09:52:00
Keywordsകാഞ്ഞിരപ്പള്ളി
Created Date2021-05-16 09:53:12