Contents
Displaying 15911-15920 of 25125 results.
Content:
16279
Category: 1
Sub Category:
Heading: ബ്രസീലിലേക്ക് യാത്ര ചെയ്ത കർമ്മലീത്ത സന്യാസിനിമാര്‍ക്ക് വിമാനത്തിൽ നിന്നും അപ്രതീക്ഷിത ആശംസ സന്ദേശം
Content: ക്യൂആബ: ബ്രസീലിയൻ സംസ്ഥാനമായ മാറ്റോ ഗ്രോസൊയിലെ ക്യൂആബ നഗരത്തിൽ പുതിയമഠം സ്ഥാപിക്കാനുള്ള യാത്രാമധ്യേ വിമാനത്തിന്റെ പൈലറ്റിൽ നിന്നും അപ്രതീക്ഷിത വരവേല്‍പ്പ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കർമ്മലീത്ത സന്യാസിനിമാർ. കഴിഞ്ഞ പതിമൂന്നാം തീയതി ആയിരുന്നു ഒസാസോ രൂപതയിലെ കോഷിയയിൽ നിന്നും ബ്രസീലിയൻ എയർലൈൻസായ അസൂളിൽ അവരുടെ വിമാനയാത്ര. ഇതിനിടെയിലാണ് അപ്രതീക്ഷിതമായ വരവേല്‍പ്പ് സിസ്റ്റേഴ്സിന് ലഭിച്ചത്. "ഇതൊരു പ്രത്യേക സന്ദേശമാണ്. ഈ നിമിഷത്തിന്റെ ഭാഗമായതിൽ അസൂൾ എയർലൈൻസ് സെന്റ് ജോസഫിന്റെ കർമ്മലീത്ത സന്യാസിനിമാർക്ക് നന്ദി പറയുന്നു. ക്യൂആബ നഗരത്തിൽ ഒരു കർമലീത്ത മഠം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ഉദ്യമത്തിന്റെ തുടക്കമാണ് ഈ യാത്ര." പിന്നീട് ഓരോ സന്യാസിനിമാരെയും പേരെടുത്ത് പറഞ്ഞു അഭിവാദനം ചെയ്യുകയായിരിന്നു. പുതിയ ഉദ്യമത്തിന് എല്ലാ ആശംസയും അദ്ദേഹം നേർന്നു. മറേച്ചൽ റൺഡൺ വിമാനത്താവളത്തിൽ കർമ്മലീത്ത സന്യാസിനിമാരെ സ്വീകരിക്കാൻ ക്യൂആബ അതിരൂപതയുടെ ആർച്ച് ബിഷപ്പ് മിൽട്ടൺ സാൻഡോസ് നേരിട്ടെത്തിയിരിന്നു. ക്രിസ്റ്റോ റെ അതിരൂപത സെമിനാരിയുടെ റെക്ടർ ഫാ. റെജിനാൾഡോ ഒലിവേറ, സാൻജോസ് യൂണിവേഴ്സിറ്റി ഇടവകയുടെ വികാരി ഫാ. ക്ലിബേർസൺ പയസ് എന്നിവരും ആര്‍ച്ച് ബിഷപ്പിന് ഒപ്പമുണ്ടായിരിന്നു. സമര്‍പ്പിത സമൂഹത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ അംഗീകാരത്തോടെയും അതിരൂപത നേതൃത്വത്തിന്റെ പിന്തുണയോടെയുമാണ് ക്യൂആബ നഗരത്തിൽ കർമ്മലീത്ത സമൂഹം പുതിയമഠം ആരംഭിക്കുന്നത്. കോഷിയയിലെ കർമ്മലീത്താ സന്യാസിനിമാരുടെ സുപ്പീരിയറാണ് ഈ ആവശ്യമുന്നയിച്ച് ആദ്യം വത്തിക്കാനെ സമീപിക്കുന്നത്. കോൺഗ്രിഗേഷൻ തലവൻ കർദ്ദിനാൾ ജോവോ ബ്രാസ് ഡി ആവിസ് ഇതിന് അനുവാദം നല്‍കുകയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-19-18:31:35.jpg
Keywords: വിമാന

16280
Category: 22
Sub Category:
Heading: ജോസഫ്: ജീവിതം എനിക്കു വേണ്ടി മാത്രമല്ല എന്ന ഓർമ്മപ്പെടുത്തൽ
Content: ജോസഫ് എന്ന നാമം എന്റെ ജീവിതം എനിക്കു വേണ്ടി മാത്രമല്ല എന്ന ഓർമ്മപ്പെടുത്തൽ തരുന്ന പാഠപുസ്തകമാണ്. ജോസഫ് എന്ന നാമത്തിന്റെ ഹീബ്രു ഭാഷയിലുള്ള മൂലാർത്ഥം "കൂട്ടുക" അല്ലങ്കിൽ വർദ്ധിപ്പിക്കുക എന്നാണ്. സ്വനേട്ടങ്ങൾ കൂട്ടാതെ ദൈവമഹത്വം കൂട്ടാൻ ഈ ലോകത്തു അധ്വാനിച്ച മനുഷ്യന്റെ പേരാണ് യൗസേപ്പ്. യൗസേപ്പിതാവ് വ്യക്തിപരമായി വസ്തുക്കൾ കൂട്ടാനോ ലോകത്തെ കാണിക്കാനായി സ്വയ പരിശുദ്ധി പ്രകടിപ്പിക്കാനോ തുനിഞ്ഞില്ല നേരേ മറിച്ച് തന്റെ ചുറ്റുമുള്ളവരുടെ മഹത്വം വർദ്ധിപ്പിക്കാനാണ് യൗസേപ്പിതാവ് ശ്രമിച്ചത്. ഈശോയുടെയും പരിശുദ്ധ മറിയത്തിന്റെയും മഹത്വത്തിനായി തന്റെ ഊർജ്ഞം മുഴുവൻ വ്യയം ചെയ്യാൻ യൗസേപ്പിതാവു സന്നദ്ധനായിരുന്നു. ഈശോയെയും മറിയത്തെയും തന്നെക്കാൾ കൂടുതലായി മറ്റുള്ളവർ സ്നേഹിക്കുന്നതിൽ യൗസേപ്പിതാവു സന്തോഷിച്ചിരുന്നു.അതു വഴി യൗസേപ്പിതാവു ക്രിസ്തീയ ജീവിതത്തിന്റെ യഥാർത്ഥ മാതൃകയും ആദർശവുമായിത്തീരുന്നു. യഥാർത്ഥത്തിൽ മറ്റുള്ളവർക്കു വേണ്ടിയുള്ള മനുഷ്യനായിരുന്നു യൗസേപ്പിതാവ്. അഭിനയങ്ങളില്ലാതെ ജീവിക്കുകയും ന്യായീകരിക്കാതെ കേൾക്കുകയും മുറിപ്പെടുത്താതെ സംസാരിക്കുകയും ചെയ്ത യൗസേപ്പിന്റെ ജീവിതം മറ്റുള്ളവർക്കു വേണ്ടി ഒരു തുറന്ന പുസ്തകമായിരുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-05-19-20:21:42.jpg
Keywords: ജോസഫ്, യൗസേ

16281
Category: 1
Sub Category:
Heading: ഭീതിയൊഴിയാതെ നൈജീരിയ: കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ 11 പേരെ തട്ടിക്കൊണ്ടുപോയി
Content: കടൂണ: നൈജീരിയന്‍ സംസ്ഥാനമായ കടൂണയില്‍ തോക്കുധാരികളായ കൊള്ളക്കാര്‍ കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ 11 പേരെ തട്ടിക്കൊണ്ടുപോയി. കടൂണ അതിരൂപതാംഗമായ വൈദികനാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായിരിക്കുന്നത്. കാച്ചിയ പ്രാദേശിക ഭരണകൂടത്തിന്റെ കീഴിലുള്ള കഡാജെയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച മെയ് 17ന് രാവിലെയാണ് കൊള്ളക്കാര്‍ ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാവിലെ വെടിയൊച്ച കേട്ട് ഉണര്‍ന്ന തങ്ങള്‍ സഹായത്തിനായി കരഞ്ഞുവിളിച്ചെങ്കിലും മേഖലയില്‍ വിന്യസിച്ചിരിക്കുന്ന സൈനീകര്‍ ഉള്‍പ്പെടെ ആരും തങ്ങളുടെ സഹായത്തിനെത്തിയില്ലെന്ന്‍ പ്രദേശവാസികള്‍ പറഞ്ഞതായി എ.സി.ഐ ആഫ്രിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊള്ളക്കാരുടെ ആധിപത്യമുള്ള മേഖലകളില്‍ നൈജീരിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണ പരമ്പരയുടെ തൊട്ടുപിന്നാലെയാണ് എട്ടുപേര്‍ കൊല്ലപ്പെടുകയും പതിനൊന്നുപേര്‍ തട്ടിക്കൊണ്ടുപോകലിന് ഇരയാകുകയും ചെയ്തിരിക്കുന്നത്. വ്യോമാക്രമണത്തില്‍ നിരവധി കൊള്ളക്കാര്‍ കൊല്ലപ്പെട്ടതായും, ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടതായും കടൂണ സംസ്ഥാനത്തിലെ ആഭ്യന്തര സുരക്ഷാ വിഭാഗം ഡയറക്ടറായ സാമുവല്‍ അരുവാന്‍ മെയ് 14ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ അവകാശപ്പെട്ടിരിന്നു. കടൂണ-ബിര്‍നിന്‍ ഗ്വാരി, കടൂണ-അബുജ, കടൂണ-സരിയ, കടൂണ-കാച്ചിയ, കാഡുണ-അഫാക എന്നീ പ്രധാന ഹൈവേകളില്‍ സൈനീക നിരീക്ഷണം ശക്തമാക്കുമെന്നും അധികാരികള്‍ പറയുന്നുണ്ട്. ആയിരകണക്കിന് തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ നൈജീരിയന്‍ ലേബര്‍ കോണ്‍ഗ്രസിന്റെ (എന്‍.എല്‍.സി) ആഹ്വാനപ്രകാരം നടന്നുവരുന്ന സമരത്തില്‍ സംസ്ഥാനം മരവിച്ചു നില്‍ക്കുന്നതിനിടയിലാണ് ആക്രമണം നടന്നിരിക്കുന്നത്. സ്കൂള്‍ ഫീസും, ജീവിതം ചിലവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തീവ്രവാദവും, തട്ടിക്കൊണ്ടുപോകലും നൈജീരിയന്‍ ക്രിസ്ത്യാനികളുടെ ഉറക്കംകെടുത്തുകയാണ്. നൈജീരിയയില്‍ ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-19-21:16:43.jpg
Keywords: നൈജീ

16282
Category: 1
Sub Category:
Heading: ഹൈക്കോടതി ഇടപെടല്‍: ഫാ. സ്റ്റാൻ സ്വാമിയെ വിദഗ്‌ധ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശം
Content: മുംബൈ: ഭീമ കോറേഗാവ് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിചാരണകാത്ത് ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും ജെസ്യൂട് വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയെ വിദഗ്‌ധ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സ്വാമിക്ക് ഇടക്കാലജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് ജസ്റ്റിസ് എസ്.ജെ. കാഠാവാലയും ജസ്റ്റിസ് സുരേന്ദ്ര തവാഡേയുമടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. വൈദികനെ പരിശോധിക്കുന്നതിന് വിദഗ്ധ ഡോക്ടർമാരുടെ സമിതിക്കും രൂപംനൽകാനും ഇതില്‍ ന്യൂറോ, ഇ.എൻ.ടി, അസ്ഥിരോഗ വിദഗ്ധർ അടക്കമുള്ളവരെ ഉള്‍പ്പെടുത്തുവാനും ജെ.ജെ. ആശുപത്രി ഡീനിന് കോടതി നിർദേശം നൽകി. വൈദ്യപരിശോധനയ്ക്കായി ഇന്നു ഉച്ചയ്ക്ക് 12 മണിയോടെ സ്വാമിയെ ആശുപത്രിയിലെത്തിക്കാൻ തലോജ ജയിലധികൃതരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യപരിശോധനാ റിപ്പോർട്ട് വെള്ളിയാഴ്ച 11 മണിക്ക് കോടതിയിൽ സമർപ്പിക്കണം. വെള്ളിയാഴ്ച കോടതി ഹർജിയിൽ വാദം തുടരും. ആരോഗ്യപ്രശ്നങ്ങൾകാരണം ചൊവ്വാഴ്ച സ്വാമിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും രാത്രിയോടെ തിരിച്ച് ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഭീമ കോറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികത്തിൽ 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷങ്ങളുമായും അതിനുമുന്നോടിയായി നടന്ന എൽഗാർ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഫാ. സ്റ്റാൻ സ്വാമിയെ എൻ.ഐ.എ. അറസ്റ്റു ചെയ്തത്. റാഞ്ചിയിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചു കൊണ്ടിരിന്ന എണ്‍പത്തിനാലുകാരനായ ഫാ. സ്റ്റാന്‍ സ്വാമി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി ശക്തമായി സ്വരമുയര്‍ത്തിയിരിന്നു. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്നും പാർക്കിൻസൺസ് രോഗം മൂർച്ഛിച്ചിട്ടുണ്ടെന്നും ജയിലിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്നും ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിരിന്നു. ആരോഗ്യപ്രശ്നങ്ങൾ കാണിച്ച് സ്റ്റാൻ സ്വാമി നൽകിയ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എൻ.ഐ.എ. കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ആശുപത്രിയിൽനിന്നുള്ള വൈദ്യപരിശോധനാ റിപ്പോർട്ട് കിട്ടിയശേഷം വീഡിയോ കോൺഫറൻസിങ് വഴി സ്റ്റാൻ സ്വാമിയുടെ മൊഴിയെടുക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2021-05-20-10:11:17.jpg
Keywords: സ്റ്റാന്‍, ആദിവാസി

16283
Category: 10
Sub Category:
Heading: അലസത പ്രാർത്ഥനയ്‌ക്കെതിരായ യഥാർത്ഥമായ പ്രലോഭനം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അലസത പ്രാർത്ഥനയ്‌ക്കെതിരായ യഥാർത്ഥമായ പ്രലോഭനമാണെന്നും അത് ക്രിസ്തീയ ജീവിതത്തിനെതിരാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച (19/05/2021) പ്രതിവാര പൊതുദര്‍ശന പരിപാടിയുടെ ഭാഗമായി വത്തിക്കാനില്‍ വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള അങ്കണത്തില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ദീര്‍ഘനേരം ഏകാഗ്രത പാലിക്കാന്‍ മനുഷ്യ മനസ്സിന് ബുദ്ധിമുട്ടാണെന്നും നിരന്തരമായ ചുഴലിക്കാറ്റ് ഉറക്കത്തിൽ പോലും നാമെല്ലാവരും അനുഭവിക്കുന്നുവെന്നും ക്രമരഹിതമായ ഈ പ്രവണതയുടെ പിന്നാലെ പോകുന്നത് അത്ര നല്ലതല്ലെന്ന് നമുക്കെല്ലാവർക്കും അറിയാമെന്നും പാപ്പ സന്ദേശത്തിന്റെ ആമുഖത്തില്‍ പറഞ്ഞു. പ്രാർത്ഥനയുമായി മാത്രം ബന്ധപ്പെട്ടതല്ല ഏകാഗ്രത നേടുന്നതിനും നിലനിർത്തുന്നതിനുമുള്ള പോരാട്ടം. വേണ്ടത്ര ഏകാഗ്രത കൈവരിക്കാനായില്ലെങ്കിൽ, ഒരാൾക്ക് ഫലദായകമായ വിധത്തില്‍ പഠിക്കാൻ കഴിയില്ല, അതു മാത്രമല്ല, ഒരാൾക്ക് നന്നായി പ്രവർത്തിക്കാനും സാധിക്കില്ല. കായികമത്സരങ്ങളില്‍ വിജയിക്കുന്നതിന് ശാരീരികമായ പരിശീലനം മാത്രം പോരാ, പ്രത്യുത, മാനസികമായ അച്ചടക്കവും ആവശ്യമാണെന്ന് കായികാഭ്യാസികള്‍ക്കറിയാം: സര്‍വ്വോപരി, ശ്രദ്ധ കേന്ദ്രീകരിക്കാനും അത് നിലനിർത്താനുമുള്ള കഴിവ് ആവശ്യമാണ്. അശ്രദ്ധകള്‍ തെറ്റാണെന്നു പറയാനാകില്ല. പക്ഷേ അവയ്ക്കെതിരെ പോരാടേണ്ടിയിരിക്കുന്നു. നമ്മുടെ വിശ്വാസപൈതൃകത്തിൽ പലപ്പോഴും വിസ്മരിക്കപ്പെടുന്നതും എന്നാല്‍ സുവിശേഷത്തില്‍ ഏറെ സന്നിഹിതമായതുമായ ഒരു പുണ്യമുണ്ട്. അതിനെ ജാഗരൂകത എന്ന് വിളിക്കുന്നു. വിശ്വാസികൾ ഒരിക്കലും പ്രാർത്ഥനയ്ക്ക് വിരാമമിടുന്നില്ല. നമ്മുടെ ഏറ്റവും കഠിനവും കയ്പേറിയതുമായ പദപ്രയോഗങ്ങൾ പോലും, അവിടന്ന് പിതൃനിര്‍വ്വിശേഷ സ്നേഹത്തോടെ സ്വീകരിക്കുകയും വിശ്വാസത്തിന്‍റെ ഒരു പ്രവൃത്തിയായി, ഒരു പ്രാര്‍ത്ഥനയായി കരുതുകയും ചെയ്യുമെന്നും പാപ്പ പറഞ്ഞു. “പ്രാർത്ഥനയിൽ പലവിചാരംമൂലം നമുക്കു സംഭവിക്കുന്ന അപശ്രദ്ധയെക്കുറിച്ച് എന്തുചെയ്യാനാകും? അതിനെ നേരിടാൻ നമ്മുടെ ഹൃദയങ്ങൾ എളിമയോടെ ദൈവത്തിനുതന്നെ സമർപ്പിക്കാം. അപ്പോൾ അവിടുന്ന് അതിനെ ശുദ്ധീകരിക്കുകയും ഏകാഗ്രതയിലേയ്ക്കു തിരികെക്കൊണ്ടുവരികയും ചെയ്യും.”- ഈ സന്ദേശം ഫ്രാന്‍സിസ് പാപ്പ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-20-12:05:02.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

16284
Category: 1
Sub Category:
Heading: കൊളംബിയയില്‍ സമാധാന പുനഃസ്ഥാപനത്തിനായി 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയുമായി മിലിട്ടറി മെത്രാന്‍
Content: ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയയില്‍ നടന്നുവരുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ നിരവധിപേരുടെ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി തുടര്‍ച്ചയായ 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയുമായി കൊളംബിയയിലെ മിലിട്ടറി ബിഷപ്പ്. ഇന്നു മെയ് 20 രാവിലെ 8 മണിക്ക് (ഇന്ത്യന്‍ സമയം വൈകീട്ട് 6.30) ആരംഭിക്കുന്ന ദിവ്യകാരുണ്യ ആരാധന മെയ് 21 രാവിലെ 8 മണിക്കാണ് അവസാനിക്കുക. ഏപ്രില്‍ 28ന് ആരംഭിച്ച ദേശീയ ഹര്‍ത്താല്‍ അക്രമാസക്തമായതിനെ തുടര്‍ന്നാണ് രാജ്യത്തെ സമാധാനാന്തരീക്ഷം നഷ്ട്ടമായത്. രാജ്യത്തെ എല്ലാ സൈനീക ചാപ്പലുകളിലും, ദേശീയ കര നാവിക വ്യോമസേനയും പോലീസും ദിവ്യകാരുണ്യ ആരാധനയില്‍ പങ്കെടുക്കുന്നുണ്ടെന്ന് മിലിട്ടറി മെത്രാനായ ആര്‍ച്ച് ബിഷപ്പ് വിക്ടര്‍ ഒച്ചോവ കഡാവിഡ് ‘എ.സി.ഐ പ്രെന്‍സ’യോട് പറഞ്ഞു. “ദൈവത്തിന്റെ ഏക ജനമെന്ന നിലയില്‍ നമുക്ക് പ്രാര്‍ത്ഥനയിലൂടെ ഐക്യപ്പെടാം” എന്നതാണ് ദിവ്യകാരുണ്യ ആരാധനയുടെ മുഖ്യപ്രമേയം. ദേശീയ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന ഇടതുപക്ഷ സംഘടനകളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകളില്‍ കൊളംബിയയിലെ കത്തോലിക്കാ സഭയും പങ്കാളിയായിരുന്നു. ബൊഗോട്ടയുടെ പടിഞ്ഞാറുള്ള കോംപെന്‍സാര്‍ ആസ്ഥാനത്ത് വെച്ച് കൊളംബിയന്‍ സര്‍ക്കാരും, നാഷണല്‍ അണ്‍എംപ്ലോയ്മെന്റ് കമ്മിറ്റിയും, കൊളംബിയന്‍ മെത്രാന്‍ സമിതി (സി.ഇ.സി) പ്രതിനിധി മോണ്‍. ഹെക്ടര്‍ ഫാബിയോ ഹെനാവോയും പങ്കെടുത്ത ചര്‍ച്ചയുടെ രണ്ടാം ദിവസമായ മെയ് 17ന് അക്രമമാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കുവാനും, ജനങ്ങളുടെ ജീവനെടുക്കുന്ന നടപടികള്‍ അവസാനിപ്പിക്കുവാനും മോണ്‍. ഹെനാവോ ആവശ്യപ്പെട്ടു. അക്രമത്തിനു പകരം വാക്കുകളുടെ ധൈര്യവും ശക്തിയും വീണ്ടെടുക്കുകയാണ് വേണ്ടതെന്നും മോണ്‍. ഹെനാവോ ഓര്‍മ്മിപ്പിച്ചു. പ്രസിഡന്റ് ഇവാന്‍ ഡൂക്ക് നിര്‍ദ്ദേശിച്ച വിവാദ നികുതി പരിഷ്കാരങ്ങള്‍ക്കെതിരെ സെന്‍ട്രല്‍ യൂണിറ്റാരിയ ഡെ ട്രാബാജാഡോര്‍സ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ദേശവ്യാപക സമരം ക്രമേണ അക്രമാസക്തമാവുകയായിരുന്നു. കലാപ വിരുദ്ധ സേനയെ (എസ്മാദ്) പിന്‍വലിക്കുവാനും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതുവരെ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ 42 പേരാണ് സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ആയിരത്തിയഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-20-16:05:29.jpg
Keywords: കൊളംബി

16285
Category: 18
Sub Category:
Heading: സാമൂഹിക സുസ്ഥിതിയ്ക്ക് കുടുംബ ഭദ്രത അനിവാര്യം: മാർ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശ്ശേരി: ഉത്കൃഷ്ടമായ സമൂഹസൃഷ്ടിയ്ക്ക് ഉത്തമ കുടുംബങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും കുടുംബഭദ്രത ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്നും ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. അതിരൂപതാ കേന്ദ്രത്തിൽ വച്ചു നടന്ന 134 മത് ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ഓൺലൈനിൽ ക്രമീകരിച്ച അതിരൂപത ദിനാചരണം കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, വികാരി ജനറാൾ റവ.ഡോ. തോമസ് പാടിയത്ത് എന്നിവർ പ്രസംഗിച്ചു. കേരള ഐ.ടി പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോൺ എം തോമസ് മുഖ്യപ്രഭാഷണം നടത്തി. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ് വഴീപറമ്പിൽ പതാക ഉയർത്തി. കോവിഡ് കാലത്ത് മരണമടഞ്ഞ അല്മായ വിശ്വാസികളെയും, വൈദികരെയും, സന്യസ്തരേയും അനുസ്മരിച്ച് ചാൻസലർ റവ. ഡോ.ഐസക് ആലഞ്ചേരി അനുസ്മരണ പ്രാർത്ഥന നടത്തി. അതിരൂപതയുടെ കഴിഞ്ഞ വർഷത്തെ ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് വികാരി ജനറാൾ റവ. ഫാ. ജോസഫ് വാണിയപുരയ്ക്കൽ അവതരിപ്പിച്ചു.അതിരൂപതാ ദിനത്തിൽ നൽകുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡുകൾക്ക് റവ ഡോ.സെബാസ്റ്റ്യൻ കുന്നത്ത്, സി. സി. കുഞ്ഞുകൊച്ച് എന്നിവർ അർഹരായി അതിരൂപത നടപ്പാക്കുന്ന കോവിഡ് പ്രതിരോധ പാക്കേജും,അതിരൂപതയിലെ പുതിയ സ്വതന്ത്ര ഇടവകകളായി കൈനകരി കുട്ടമംഗലം സെൻറ് ജോസഫ് ദേവാലയത്തെയും, കൈനകരി അറുനൂറ്റിമ്പാടം തിരുഹൃദയ ദേവാലയത്തെയും കാവാലം സെൻറ് ജോസഫ് ദേവാലയത്തെയും മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചതിന് അതിരൂപത പ്രത്യേകം ആദരിക്കുന്ന വ്യക്തികളുടെ പേരുകളും മികച്ച പാരിഷ് ഡയറക്ടറികൾക്കുള്ള സമ്മാനങ്ങളും സഹായമെത്രാൻ മാർ തോമസ് തറയിൽ പ്രഖ്യാപിച്ചു. പരിപാടികൾക്ക് പ്രോക്യൂറേറ്റർ റവ.ഫാ. ചെറിയാൻ കരികൊമ്പിൽ, കോർഡിനേറ്റർസ് റവ.ഫാ. ജെന്നി കായംകുളത്തുശ്ശേരി, റവ.ഫാ ജോസഫ് വേളങ്ങട്ടുശ്ശേരി, പി. ആർ. ഓ. അഡ്വ. ജോജി ചിറയിൽ, റവ.ഫാ. ക്രിസ്റ്റോ നേര്യംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. 134 മത് ചങ്ങനാശ്ശേരി ദിനത്തോടനുബന്ധിച്ചുള്ള എക്സലൻസ് അവാർഡുകൾ റവ. ഡോ. സെബാസ്റ്റ്യൻ കുന്നത്ത്, സി.സി.കുഞ്ഞുകൊച്ച് എന്നിവരെ തിരഞ്ഞെടുത്തതായി മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു. കോട്ടയം തെള്ളകം പുഷ്പഗിരി ഇടവകയിൽ കുന്നത്ത് കുടുംബാംഗമാണ് റവ.ഡോ.. സെബാസ്റ്റ്യൻ കുന്നത്ത് .പള്ളോട്ടിൻ സന്യാസസമൂഹാംഗമായ ഇദ്ദേഹം ജർമനിയിലെ ട്രിബർഗ് രൂപതയിലും അമേരിക്കയിലെ ന്യൂജേഴ്സി അതിരൂപതയിലും ശുശ്രൂഷ ചെയ്തു. തന്റെ സേവന മേഖലയിൽ നിന്നും ലഭിച്ച സമ്പാദ്യം മുഴുവൻ നാനാജാതി വിഭാഗത്തിൽപ്പെട്ട നിർധനരും നിരാലംബരുമായ ആളുകളുടെ ഉന്നമനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനുമായി ഇദ്ദേഹം ഉപയോഗിച്ചു. ഭവന നിർമ്മാണം, ചികിത്സ ,വിദ്യാഭ്യാസം സ്വയംതൊഴിൽ , വൈദിക സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ വലിയ സംഭാവനകളാണ് അദ്ദേഹം നൽകിയിട്ടുള്ളത്. മാതൃ രൂപതയായ ചങ്ങനാശ്ശേരി അതിരൂപതയിൽ സെബാസ്റ്റ്യൻ കുന്നത്ത് ജൂബിലി ട്രസ്റ്റ്,സെബാസ്റ്റ്യൻ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംവിധാനങ്ങളും സജീവമായി പ്രവർത്തിക്കുന്നു. സാമൂഹിക ജീവകാരുണ്യ മേഖലകളിലെ നിരവധിസംഭാവനകൾ പരിഗണിച്ചാണ് അതിരൂപത എക്സലൻസ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിക്കുന്നത്. പുതുപ്പള്ളി ഇരവിനെല്ലൂർ സ്വർഗ്ഗാരോപിത മാതാ ഇടവകയിൽ ചീരാമുളം വീട്ടിൽ സി.സി കുഞ്ഞുകൊച്ച് പിന്നോക്ക വിഭാഗ ക്രിസ്ത്യൻ ഫെഡറേഷൻ സംഘടനയിലൂടെ സാമൂഹിക സാമുദായിക പ്രവർത്തനങ്ങളിലേക്ക് കടന്നുവന്നു. ദളിത് ക്രിസ്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഇദ്ദേഹം ഡി.സി.എം.എസ് അതിരൂപതാ സെക്രട്ടറി, പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറി, പ്രസിഡൻറ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം ചെയ്തിട്ടുണ്ട് . ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ അവാർഡ് ജേതാവാണ് അദ്ദേഹം. ദളിത് വിഭാഗത്തിന്റെ സമഗ്ര വളർച്ചക്കുള്ള ദീർഘകാല പരിശ്രമങ്ങളും, ഇതര സഭ, സാമൂഹിക പ്രവർത്തങ്ങളുമാണ് എക്സലൻസ് അവാർഡിന് ഇദ്ദേഹത്തെ അർഹനാക്കിയത്. അതിരൂപത ദിനത്തിൽ പ്രത്യേക പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട കെ. കെ ജോസഫ് കോയിപ്പള്ളി(സൈനിക സേവനം), കെ. ഇ ജോസഫ് കുന്നേൽ (സൈനിക സേവനം), മാത്തുക്കുട്ടി സേവ്യർ അഞ്ചൽ (ദേശിയ ചലച്ചിത്ര നവാഗത സംവിധായക പുരസ്‌കാരം), എം. ജെ. ജോസഫ് മാമ്പറമ്പിൽ (ക്രൈസ്തവ കാവ്യാരചന), ഷിജി ജോൺസൻ തകടിപ്പുറം (കെ. സി.ബി.സി മീഡിയ അവാർഡ് ), ജിനു ജോർജ് കൈതവന (എണ്ണച്ഛയാ ചിത്രകാരൻ ), ഹൃദ്യാ ജോസഫ് പഴവങ്ങാടി (ഉജ്ജ്വല ബാല്യ പുരസ്‌കാരം), ബ്ലെസി ബിനു മുഹമ്മ (ദേശിയ യുവജനോത്സവ ജേതാവ്) എന്നിവരെ ആദരിച്ചു.
Image: /content_image/India/India-2021-05-20-16:42:41.jpg
Keywords: ചങ്ങനാ

16286
Category: 18
Sub Category:
Heading: ടോണി ചിറ്റിലപ്പിള്ളി അൽമായ ഫോറം സെക്രട്ടറി
Content: കാക്കനാട്: സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ അൽമായ ഫോറം സെക്രട്ടറിയായി തൃശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ്‌സ് ഇടവകാംഗമായ ടോണി ചിറ്റിലപ്പിള്ളിയെ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. നിര്യാതനായ അഡ്വ. ജോസ് വിതയത്തിലിന്റെ ഒഴിവിലാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദമുള്ള ടോണി ചിറ്റിലപ്പിള്ളി ദീർഘകാലം വിദേശത്ത് ജോലി ചെയ്തു. പിന്നീട് ശാലോം-സോഫിയ പ്രസിദ്ധീകരണ വിഭാഗം തലവനായിരുന്നു. ക്രൈസ്തവ ചിന്തകൻ, എഴുത്തുകാരൻ, ടി.വി അവതാരകൻ എന്നീ നിലകളിൽ മാധ്യമ ലോകത്ത് സജീവമാണ്. ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളിലൂടെ ജനശ്രദ്ധ നേടി. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ ടോണി ചിറ്റിലപ്പിള്ളി, ജെ. സി. ഡാനിയേൽ അക്കാദമിയുടെ സാഹിത്യ ശ്രേഷ്ഠ അവാർഡ്, ബിഷപ്പ് മാക്കീൽ ഫൗണ്ടേഷൻ അവാർഡ്, മേരിവിജയം കവിതാ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ, ജിനു. കെ. ജോസഫ് (അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ. എസ്. ഇ. ബി, മുതുവറ), മക്കൾ, ജോവന്ന, ഇസബെല്ല, റബേക്ക, ജൊഹാൻ, ആമി എന്നിവരാണ്.
Image: /content_image/India/India-2021-05-20-16:49:58.jpg
Keywords: അല്‍മാ

16287
Category: 18
Sub Category:
Heading: കോവിഡ് പ്രതിരോധ പ്രവർത്തനം: ചങ്ങനാശ്ശേരി അതിരൂപത നടത്തിയത് രണ്ടരകോടിയുടെ സന്നദ്ധ പ്രവര്‍ത്തനം
Content: ഇക്കഴിഞ്ഞ വർഷം ചങ്ങനാശ്ശേരി അതിരൂപത കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചങ്ങനാശ്ശേരി അതിരൂപത നടത്തിയത് രണ്ടരകോടിയുടെ സന്നദ്ധ സഹായം. ഭക്ഷണം, സാധന സാമഗ്രികൾ, മാസ്ക് , സാനിറ്റൈസർ, കോവിഡ് കിറ്റ്, വൈദ്യസഹായം, സാമ്പത്തിക സഹായം തുടങ്ങിയ ഈ തലങ്ങളിലായി ഇടവകകളുടെയും പ്രസ്ഥാനങ്ങളുടേയും സഹായത്തോടെ 2,58,85126 രൂപ( രണ്ടുകോടി 58 ലക്ഷത്തി എണ്‍പത്തിഅയ്യായിരത്തിനൂറ്റിഇരുപത്തിയാറു രൂപ ) കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് അതിരൂപത ചിലവഴിച്ചു. കൂടാതെ ഭവനനിർമ്മാണം ചികിത്സാസഹായം, വിവാഹ സഹായം, കൃഷി പ്രോത്സാഹനം, അഗതി മന്ദിരങ്ങളുടെ സഹായം, വിദ്യാഭ്യാസ സഹായം ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ ഇനങ്ങളിൽ ഇടവകകളുടെയും പ്രസ്ഥാനങ്ങളുടെയും സഹായത്തോടെ 247036810( ഇരുപത്തിനാലുകോടി എഴുപതുലക്ഷത്തി മുപ്പത്താറായിരത്തിഎണ്ണുറ്റിപത്തു രൂപ) ചിലവഴിച്ചു. നൂറ്റിമുപ്പത്തിനാലാമത് അതിരൂപത ദിനത്തോട് അനുബന്ധിച്ച് ചങ്ങനാശ്ശേരി അതിരൂപത പ്രത്യേക കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിട്ടുമുണ്ട്. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലും മറ്റുചില സർക്കാർ ആശുപത്രികളിലും കോവിഡ് രോഗികൾക്ക് ശ്വസന സഹായി 'ബൈ പാപ്പ് ' സംഭാവന ചെയുവാൻ അതിരൂപത തീരുമാനിച്ചു. വെന്റിലേറ്ററിന് സമാനമായ ഈ ഉപകരണം ഇസ്രായേൽ, സ്വീഡൻ എന്നി രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്താണ് ആശുപത്രികളിൽ എത്തിക്കുന്നത്. ഇതിനു ആവശ്യമായ തുക ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരിൽ നിന്നും അഭ്യൂദയകാംക്ഷികളിൽ നിന്നും സ്വരൂപിക്കുമെന്ന് അതിരൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-20-18:38:06.jpg

16288
Category: 1
Sub Category:
Heading: ഹമാസ് ഭീകരാക്രമണ പ്രതിരോധത്തിന് ഇസ്രായേലിന് സഹായവുമായി അമേരിക്കന്‍ ക്രിസ്ത്യന്‍ സംഘടന
Content: വാഷിംഗ്ടണ്‍ ഡി.സി/ ജെറുസലേം: കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഹമാസ് തീവ്രവാദികള്‍ ആയിരകണക്കിന് മിസൈലുകള്‍ ഇസ്രായേലിലേക്ക് വര്‍ഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രാണഭീതിയില്‍ കഴിയുന്ന ഇസ്രയേല്‍ ജനത്തിന് സഹായവുമായി അമേരിക്കന്‍ യഹൂദ ക്രിസ്ത്യന്‍ കൂട്ടായ്മ. ജനങ്ങളെ ബോംബാക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന നൂറുകണക്കിന് ബോംബ് ഷെല്‍ട്ടറുകളാണ് അമേരിക്കന്‍ ക്രിസ്ത്യാനികളുടെ സാമ്പത്തിക സഹായത്തോടെ യുഎസ് യഹൂദ-ക്രിസ്ത്യന്‍ കൂട്ടായ്മയായ ‘ഇന്റര്‍നാഷ്ണല്‍ ഫെല്ലോഷിപ്പ് ഓഫ് ക്രിസ്റ്റ്യന്‍ ആന്‍ഡ് ജൂസ്’ ഇസ്രായേലില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. കനത്ത ബോംബിംഗിനിരയായ ഇസ്രായേലിലെ തെക്കന്‍ തീരദേശനഗരമായ അഷ്കെലോണില്‍ കഴിഞ്ഞ ബുധനാഴ്ച മാത്രം 13 മൊബൈല്‍ ബോംബ് ഷെല്‍ട്ടറുകളാണ് കൂട്ടായ്മ സ്ഥാപിച്ചത്. സംഘടന ഇതുവരെ ഏതാണ്ട് മൂവായിരത്തോളം ബോംബ് ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ അഷ്കെലോണില്‍ സംരക്ഷണ വസ്ത്രങ്ങളും ഫെല്ലോഷിപ്പ് എത്തിച്ചിട്ടുണ്ട്. “ജെറുസലേമിന്റെ മതിലുകള്‍ക്ക് കാവലായിരിക്കുക” എന്ന ബൈബിള്‍ വാക്യം പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് അമേരിക്കന്‍ ക്രൈസ്തവര്‍ ഇസ്രായേലി ജനത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുന്നതെന്നു ‘ഇന്റര്‍നാഷ്ണല്‍ ഫെല്ലോഷിപ്പ് ഓഫ് ക്രിസ്റ്റ്യന്‍ ആന്‍ഡ് ജൂസ്’ സി.ഇ.ഒ യേല്‍ എക്ക്സ്റ്റെയിന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആരംഭം മുതല്‍ പകര്‍ച്ചവ്യാധിക്കും തീവ്രവാദത്തിനും ഇടയില്‍ വരാനിരിക്കുന്ന സംഘര്‍ഷങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട് 59 സ്ഥിര, താല്‍ക്കാലിക ബോംബ് ഷെല്‍ട്ടറുകളും, ആയിരത്തോളം സുരക്ഷാ വസ്ത്രങ്ങളും തയ്യാറാക്കുവാന്‍ കഴിഞ്ഞുവെന്ന് യേല്‍ എക്ക്സ്റ്റെയിന്‍ ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്’നോട് വെളിപ്പെടുത്തി. ഫാക്ടറികളില്‍ നിര്‍മ്മിക്കുന്ന ഷെല്‍ട്ടറുകള്‍ വാങ്ങി ആക്രമണ സാധ്യതയുള്ള മേഖലകളില്‍ സ്ഥാപിക്കുകയാണ് കൂട്ടായ്മ ചെയ്യുന്നത്. യുദ്ധത്തെ നേരിടുവാന്‍ സങ്കേതികമായി തങ്ങള്‍ തയ്യാറായിട്ടില്ല എന്ന് പറഞ്ഞ എക്ക്സ്റ്റെയിന്‍ മുന്‍ ആക്രമണങ്ങളേക്കാള്‍ ഈ ആക്രമണം ഇസ്രായേലികളെ കൂടുതലായി ബാധിച്ചുവെന്നും കൂടുതല്‍ ബോംബുകള്‍ ഇസ്രായേലില്‍ പതിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 15 വര്‍ഷമായി യഹൂദ-ക്രിസ്ത്യന്‍ കൂട്ടായ്മ ഗാസ മുനമ്പില്‍ അടിയന്തിര ഘട്ടങ്ങളെ തരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. ബോംബ് ഷെല്‍ട്ടറുകള്‍, ട്രോമാ കെയര്‍ സെന്ററുകള്‍, സംരക്ഷണ വസ്ത്രങ്ങള്‍ തുടങ്ങിയവ ഈ തയ്യാറെടുപ്പുകളുടെ ഭാഗമാണ്. വ്യാജ മാധ്യമ പ്രചാരണങ്ങള്‍ക്കിടയിലും അമേരിക്കയിലെ ദശലക്ഷകണക്കിന് ക്രൈസ്തവര്‍ ഇസ്രായേലിനോട് കാണിച്ച സ്നേഹം പ്രോത്സാഹനജനകമാണ്. ഇസ്രായേല്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് അമേരിക്കന്‍ ക്രിസ്ത്യാനികളുടെ പൊതു അഭിപ്രായമെന്നും, അറബികള്‍ തങ്ങളുടെ ആയുധം താഴെവെച്ചാല്‍ ഇസ്രായേലും തങ്ങളുടെ ആയുധം താഴെവെക്കുമെന്നും എക്ക്സ്റ്റെയിന്‍ ചൂണ്ടിക്കാട്ടി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-20-19:25:42.jpg
Keywords: യഹൂദ, ഇസ്രായേ