Contents
Displaying 15941-15950 of 25124 results.
Content:
16309
Category: 13
Sub Category:
Heading: റോമില്‍ കൂട്ട പൗരോഹിത്യ സ്വീകരണം: തിരുപ്പട്ടം സ്വീകരിച്ചത് 14 രാജ്യങ്ങളില്‍ നിന്നുള്ള 27 ഡീക്കന്മാര്‍
Content: റോം: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാൻസ്വെയിൻ 27 ഓപുസ് ദേയി ഡീക്കൻമാരെ ഇക്കഴിഞ്ഞ ശനിയാഴ്ച (മേയ് ഇരുപത്തിരണ്ടാം തീയതി) വൈദികരായി അഭിഷേകം ചെയ്തു. റോമിലെ സെന്റ് യൂജിൻ ദേവാലയത്തിൽ ആയിരുന്നു പൗരോഹിത്യ സ്വീകരണ ചടങ്ങുകൾ നടന്നത്. ഇംഗ്ലണ്ട്, ജപ്പാൻ, ബ്രസീൽ പെറു, കാനഡ തുടങ്ങി പതിനാലു രാജ്യങ്ങളിൽ നിന്നുള്ളവര്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഓപുസ് ദേയി തലവനായ മോൺസിഞ്ഞോർ ഫെർണാണ്ടോ ഒകാരിസിന്റെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടിയുള്ള നിയന്ത്രണങ്ങൾ മൂലം നവ വൈദികരുടെ വളരെ അടുത്ത ചില ആളുകൾക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചുള്ളൂ. കാലത്തിന് അനുസൃതമായി മാറാൻ വേണ്ടി സമൂഹത്തിൽനിന്ന് സമ്മര്‍ദ്ധം ഉണ്ടാകുമ്പോൾ ക്രിസ്തുവിൽ ഉറച്ചുനിൽക്കാൻ ആർച്ച് ബിഷപ്പ് ഗാൻസ്വെയിൻ നവ വൈദികരോടുളള തന്റെ വചനം സന്ദേശത്തിൽ ആഹ്വാനം ചെയ്തു. വ്യക്തികളെ ക്രിസ്തുവിലേക്ക് നയിക്കുന്നതിലും, അവരെ ക്രിസ്തുവിലും, ദൈവവചനത്തിലും ജീവിക്കാൻ പ്രേരിപ്പിക്കുന്നതിലുമാണ് പൗരോഹിത്യത്തിന്റെ പൂർണ്ണതയുളളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൈദികൻ ആയിരിക്കുക എന്നത് ഒരു പ്രവർത്തി അല്ല. മറിച്ച് ഒരു കൂദാശയാണ്. വൈദികരും, മെത്രാന്മാരും സുവിശേഷം ശക്തമായി പ്രഘോഷിക്കാതെ തങ്ങളുടെതന്നെ ചിന്ത പ്രഘോഷിക്കുന്നത് ഖേദകരമായ കാര്യമാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. നവ വൈദികരെ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്. വിശുദ്ധ കുർബാനയ്ക്ക് ഒടുവിൽ മോൺസിഞ്ഞോർ ഫെർണാണ്ടോ ഒകാരിസ്, ആര്‍ച്ച് ബിഷപ്പ് ഗാൻസ്വെയിന്റെ സാന്നിധ്യത്തിന് നന്ദിപറഞ്ഞു. തങ്ങളുടെ മക്കളിൽ ദൈവവിളി പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്കും ഒകാരിസ് നന്ദി രേഖപ്പെടുത്തി. 1928ൽ ജോസ് മരിയ എസ്ക്രീവ എന്ന സ്പാനിഷ് വൈദികനാണ് ഓപുസ് ദേയി എന്ന സംഘടന ആരംഭിക്കുന്നത്. വ്യക്തിപരമായ പ്രാർത്ഥനാ ജീവിതചര്യയിലൂടെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗ നിർദേശങ്ങളാണ് ഓപുസ് ദേയിലെ അംഗങ്ങളായ വൈദികരും സന്യസ്തരും അല്മായരും അനുഷ്ഠിച്ചു പോരുന്നത്. അനുദിന ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓപുസ് ദേയിയില്‍ ഒരു ലക്ഷത്തിനടുത്ത് അംഗങ്ങളുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-25-08:00:10.jpg
Keywords: പൗരോഹിത്യ, തിരുപട്ട

16310
Category: 1
Sub Category:
Heading: ജീവന്റെ തുടിപ്പ് തിരിച്ചറിയുന്ന ഘട്ടം മുതല്‍ ഗർഭഛിദ്രത്തിന് വിലക്ക്: ഹാര്‍ട്ട്ബീറ്റ് ബില്ലില്‍ ഒപ്പുവെച്ച് ടെക്സാസ് ഗവര്‍ണ്ണറും
Content: ടെക്സാസ്: ഗര്‍ഭഛിദ്രത്തിനെതിരായ പോരാട്ടത്തില്‍ ശക്തമായ നിലപാടെടുത്ത് അമേരിക്കയിലെ ടെക്സാസ് ഗവര്‍ണ്ണര്‍. ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന ഘട്ടം മുതലുള്ള ഗർഭഛിദ്രം വിലക്കുന്ന ഹാര്‍ട്ട്ബീറ്റ് ബില്ലില്‍ ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ട് കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ഇതോടെ ഹാര്‍ട്ട്ബീറ്റ് ബില്ലില്‍ ഒപ്പുവെക്കുന്ന ഏറ്റവും വലിപ്പമേറിയതും ഏറ്റവും ഒടുവിലത്തേയും സംസ്ഥാനമായി മാറിയിരിക്കുകയാണ് ടെക്സാസ്. ‘ജീവിക്കുവാനുള്ള അവകാശത്തോടെയാണ് സൃഷ്ടാവ് നമ്മളെ സൃഷ്ടിച്ചതെന്ന്‍’ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ടെക്സാസ് ഗവര്‍ണര്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ‘സെനറ്റ് ബില്‍ 8’ ഒപ്പുവെച്ച് നിയമമാക്കിയത്. സെപ്റ്റംബര്‍ ഒന്നിന് നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചുറ്റും കൂടിനിന്നവരുടെ കരഘോഷങ്ങള്‍ക്കിടയിലായിരിന്നു ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പുവെച്ചത്. ഗര്‍ഭഛിദ്രം കാരണം ഓരോവര്‍ഷവും ദശലക്ഷകണക്കിന് കുട്ടികള്‍ക്ക് ജീവിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുണ്ടെന്നും, ടെക്സാസില്‍ ആ ജീവനുകളെ രക്ഷിക്കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അബോട്ട് പറഞ്ഞു. ഗര്‍ഭസ്ഥശിശുവില്‍ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞാല്‍ അബോര്‍ഷന്‍ ചെയ്യുകയോ, അബോര്‍ഷനായി സ്ത്രീകളെ പ്രേരിപ്പിക്കുകയോ ചെയ്യുന്നതില്‍ നിന്നും ഡോക്ടര്‍മാരെ വിലക്കുന്നതാണ് സെനറ്റ് ബില്‍ 8. അള്‍ട്രാസൗണ്ടില്‍ ശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുവാന്‍ പരാജയപ്പെടുന്ന സാഹചര്യത്തിലും അബോര്‍ഷന്‍ വിലക്കിയിട്ടുണ്ട്. ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞ ഗര്‍ഭസ്ഥ ശിശുവിനെ അബോര്‍ഷന്‍ ചെയ്യുകയോ, അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പരാതിപ്പെടുവാന്‍ പൗരന്‍മാര്‍ക്ക് അനുവാദം നല്‍കുന്നതിനോടൊപ്പം, ഇന്‍ഷൂറന്‍സ്, അബോര്‍ഷന് ചിലവായ തുക നല്‍കുക പോലെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ അറിഞ്ഞുകൊണ്ട് അബോര്‍ഷനെ സഹായിക്കുന്നതും ബില്ലില്‍ വിലക്കിയിട്ടുണ്ട്. ബില്ലില്‍ ഒപ്പുവെച്ച അബ്ബോട്ടിനെ അഭിനന്ദിച്ചുകൊണ്ട് പ്രമുഖ പ്രോലൈഫ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ബില്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കുമെന്ന് ‘ടെക്സാസ് റൈറ്റ് റ്റു ലൈഫ്’ എന്ന സംഘടന പ്രസ്താവിച്ചു. ‘നാഴികക്കല്ലായ വിജയം’ എന്നാണ് സംഘടന ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മിസ്സിസ്സിപ്പി, ജോര്‍ജ്ജിയ, മിസ്സോറി എന്നീ സംസ്ഥാനങ്ങളും സമാനമായ ഹാര്‍ട്ട്ബീറ്റ് ബില്ലുകള്‍ പാസ്സാക്കിയിട്ടുണ്ട്. മിസ്സിസ്സിപ്പി സംസ്ഥാനം പാസ്സാക്കിയ ഹാര്‍ട്ട്ബീറ്റ് ബില്ലിനെതിരെയുള്ള കേസ് സ്വീകരിക്കുമെന്ന് യു.എസ് സുപ്രീം കോടതി സമ്മതിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ടെക്സാസ് ഹാര്‍ട്ട്ബീറ്റ് ബില്ലില്‍ ഒപ്പുവെച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-25-13:59:24.jpg
Keywords: ഗര്‍ഭഛി, ടെക്സാ

16311
Category: 1
Sub Category:
Heading: വടക്കന്‍ ചൈനയില്‍ മെത്രാനെയും ഏഴു വൈദികരെയും ഭരണകൂടം തടവിലാക്കി
Content: ഹെനാന്‍: വടക്കന്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ വത്തിക്കാന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സിന്‍സിയാംഗ് രൂപതയുടെ അധ്യക്ഷനും ഏഴു വൈദികരും ഭരണകൂടം തടവിലാക്കി. മതസംബന്ധമായ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ബിഷപ്പ് ജോസഫ് സാംഗ് വെയ്‌സിനെയും വൈദികരെയും വൈദിക വിദ്യാര്‍ത്ഥികളെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും അധികൃതര്‍ തടഞ്ഞുവെച്ചതിന് ഒരു ദിവസം ശേഷം മെയ് 21നാണ് സിന്‍സിയാംഗ് രൂപതയിലെ അറുപത്തിമൂന്നുകാരനായ ബിഷപ്പ് ജോസഫ് സാംഗിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രാദേശിക വിശ്വാസികളില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്, ഭൂഗർഭ ദേവാലയത്തിലെ വൈദികരെ കുറ്റവാളികളാക്കുകയും അറസ്റ്റുചെയ്യുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് അറസ്റ്റെന്നു നിരീക്ഷിക്കപ്പെടുന്നു. 1936ലാണ് സിന്‍സിയാംഗ് രൂപത സ്ഥാപിതമായത്. സിന്‍സിയാംഗ് രൂപതയെ ചൈനീസ് അധികൃതര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. 1991-ല്‍ ജോസഫ് സാംഗ് വെയ്‌സു മെത്രാനായി അഭിഷിക്തനായി. ചൈനയുടെ അംഗീകാരമുള്ള കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്‍ (സിസിപിഎ) എന്നിവ ബിഷപ്പ് ജോസഫിന്റെ നിയമനം അംഗീകരിച്ചിട്ടില്ല. വത്തിക്കാന്റെ അംഗീകാരമുള്ള ഭൂഗര്‍ഭസഭയെ തകര്‍ക്കാനായി നിരവധി കടുത്ത നിയമങ്ങളാണ് ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. 2018ല്‍ വത്തിക്കാന്‍ അംഗീകൃത ഭൂഗര്‍ഭ സഭയും ചൈനീസ് ഭരണകൂട അംഗീകാരമുള്ള കത്തോലിക്ക സഭയെയും തമ്മില്ലുള്ള ബന്ധം ഊഷ്മളമാക്കന്‍ ചൈന - വത്തിക്കാന്‍ കരാര്‍ രൂപവത്കരിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷവും ഭൂഗര്‍ഭ കത്തോലിക്ക സമൂഹം കടുത്ത മതപീഡനം നേരിടുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ്പ് ജോസഫ് സാംഗിന്റെ അറസ്റ്റ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-25-17:08:41.jpg
Keywords: ചൈന, ചൈനീ

16312
Category: 14
Sub Category:
Heading: ഷെക്കെയ്ന ഭാരത്: ഷെക്കെയ്ന ടെലിവിഷന്‍ ചാനല്‍ ഹിന്ദി ഭാഷയിലേക്കും
Content: തൃശൂര്‍: ചുരുങ്ങിയ കാലയളവിനുള്ളില്‍ ക്രിസ്തീയ ദൃശ്യമാധ്യമരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ഷെക്കെയ്ന ടെലിവിഷന്‍ കുടുംബത്തില്‍ നിന്ന് ഹിന്ദി ഭാഷയില്‍ വാര്‍ത്താ ചാനല്‍ ഒരുങ്ങുന്നു. ഷെക്കെയ്ന ഭാരത് എന്ന പേരില്‍ ആരംഭിക്കുന്ന ചാനലിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഷെക്കെയ്ന ടെലിവിഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ സന്തോഷ് കരുമത്ര അറിയിച്ചു. ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും ഹിന്ദി മാതൃഭാഷയായ സാഹചര്യം കണക്കിലെടുത്താണ് അവര്‍ക്കു മുമ്പില്‍ സത്യത്തിന്റെ സാക്ഷ്യമാകുവാന്‍ വേണ്ടിയാണ് ഈ ചാനല്‍ ആരംഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ ഷെക്കെയ്ന ഭാരത് മുഴുവന്‍സമയ സംപ്രേക്ഷണത്തിലേക്ക് കടക്കുവാനാണ് ലക്ഷ്യമിടുന്നത്. ഷെക്കെയ്ന ടെലിവിഷന്റെ അതേ പ്രോഗ്രാം വിന്യാസമാണ് പുതിയ ചാനലിനുമുണ്ടാകുകയെന്നും സന്തോഷ് കരുമത്ര അറിയിച്ചു. 2019 ഒക്ടോബര്‍ ഏഴിന് മുഴുവന്‍ സമയസംപ്രേക്ഷണം ആരംഭിച്ച ഷെക്കെയ്‌ന ടെലിവിഷന്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വാര്‍ത്തകളും വര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും തല്‍സമയംപ്രേക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഷെക്കെയ്ന ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്യുന്നത്. കോവിഡ് കാലത്ത് ക്രൈസ്തവവിശ്വാസികള്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബാനയുടേയും കണ്‍വെന്‍ഷനുകളുടേയും തല്‍സമയ സംപ്രേക്ഷണങ്ങളിലൂടെയാണ് ഷെക്കെയ്ന ടെലിവിഷന്‍ പ്രേഷക ശ്രദ്ധയാകര്‍ഷിച്ചത്. ക്രൈസ്തസഭാലോകത്തെ വാര്‍ത്തകള്‍ പ്രത്യേകം കൈകാര്യം ചെയ്തുവരുന്ന ഷെക്കെയ്നയില്‍ ആനുകാലിക സാമുദായിക വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ വലിയ ജനപ്രീതി നേടിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-25-18:54:30.jpg
Keywords: ചാനല

16313
Category: 1
Sub Category:
Heading: മ്യാന്‍മറില്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കത്തോലിക്ക ദേവാലയം തകര്‍ന്നു: 4 പേര്‍ കൊല്ലപ്പെട്ടു
Content: ലോയികാ, മ്യാന്‍മര്‍: ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തില്‍ കത്തോലിക്കാ ദേവാലയം ബോംബിംഗിന് ഇരയായി. ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കായാ സംസ്ഥാന തലസ്ഥാനമായ ലോയികായില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയുള്ള കയാന്‍ തര്യാര്‍ ഗ്രാമത്തിലെ ഇടവക ദേവാലയത്തിലാണ് ബോംബ് പതിച്ചത്. സംശയിക്കപ്പെടുന്ന വിമത പോരാളികള്‍ക്കെതിരെ നടത്തിയ ഷെല്ലാക്രമണത്തിനിടയിലാണ് ദേവാലയത്തില്‍ ബോംബ് പതിച്ചത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. ദുരന്തങ്ങളും, വെടിവെയ്പ്പുകളും ഉണ്ടാകുമ്പോള്‍ തങ്ങളുടെ അഭയകേന്ദ്രമായ ദേവാലയമാണ് ബോംബാക്രമണത്തില്‍ ഇല്ലാതായതെന്നു ഗ്രാമവാസികള്‍ വെളിപ്പെടുത്തി. ലോയികായില്‍ നിന്നും 10 മൈല്‍ അകലെയുള്ള പെഖോണിലെ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തെ അപലപിച്ചുകൊണ്ട് മ്യാന്‍മറിലെ ഈശോ സഭ രംഗത്തെത്തി. സര്‍ക്കാര്‍ സൈന്യമാണ് ഇതിനു ഉത്തരവാദികളെന്ന്‍ ഈശോ സഭ ഏജന്‍സിയ ഫിഡെസിനയച്ച പ്രസ്താവനയില്‍ പറയുന്നു. പൊതുജനങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കുമെതിരെയുള്ള സൈനീകാക്രമണം ഉടന്‍തന്നെ നിറുത്തണമെന്നും, ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടാല്‍ യുദ്ധത്തിന്റെ പ്രതീതിയാണുള്ളതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നോബേല്‍ പുരസ്കാര ജേതാവായ ‘സാന്‍ സൂകി’യുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കി ഭരണം പിടിച്ചെടുത്ത പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നവരും സുരക്ഷാ സേനയും തമ്മിലുള്ള രക്തരൂക്ഷിതമായ പോരാട്ടങ്ങളാണ് മ്യാന്‍മറിലെ കലാപം കൂടുതല്‍ രൂക്ഷമാക്കിയത്. ഫെബ്രുവരി ഒന്നു മുതല്‍ ഇതുവരെ ഏതാണ്ട് എണ്ണൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മ്യാന്‍മറിലെ നിലവിലെ സ്ഥിതിഗതിയെ തുടര്‍ന്നു രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ കാര്യം ഏറെ പരിതാപകരമാണെന്ന് ഫാ. മൌറിസ് മോ ഹോങ് എന്ന വൈദികന്‍ പറഞ്ഞു. മ്യാന്‍മര്‍ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ എന്ന ബഹുമതിക്കര്‍ഹനായ ഫ്രാന്‍സിസ് പാപ്പ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും, രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടുണ്ട്. 2017 നവംബറിലാണ് പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിച്ചത്. മ്യാന്‍മറില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ളത് ദേവാലയ ആക്രമണം അരങ്ങേറിയ കായ സംസ്ഥാനത്താണ്. മൂന്നരലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ ഏതാണ്ട് തൊണ്ണൂറായിരത്തോളം കത്തോലിക്കാ വിശ്വാസികള്‍ ഇവിടെ ഉണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.
Image: /content_image/News/News-2021-05-25-20:52:10.jpg
Keywords: മ്യാന്‍

16314
Category: 22
Sub Category:
Heading: ഈശോയുടെ ആശീർവ്വാദം സ്വീകരിച്ചു മരിക്കുന്ന യൗസേപ്പിതാവ്
Content: തെന്ത്രോസ് സൂനഹദോസിനു ശേഷം (1545-1563) ആരംഭിച്ച സഭാ നവീകരണ കാലഘട്ടത്തിൽ കാൽവിനിസ്റ്റുകൾ മതപരമായ ചിത്രങ്ങളും രൂപങ്ങളും ദൈവാലയങ്ങളിൽ നിന്നു നീക്കം ചെയ്തെങ്കിലും കത്തോലിക്കാ സഭ തിരുസ്വരൂപങ്ങളെയും ചിത്രങ്ങളെയും പ്രോത്സാഹിപ്പിച്ചിരുന്നു. പതിനേഴ് പതിനെട്ടു നൂറ്റാണ്ടുകളിൽ കത്തോലിക്കാ പാരമ്പര്യത്തിൽ വളരെയധികം ചിത്രങ്ങളും തിരുസ്വരൂപങ്ങളും വിശുദ്ധരുടെ നാമധേയത്തിലും ഉണ്ടായി. വിശുദ്ധ യൗസേപ്പിതാവിൻ്റെ ബഹുമാനാർത്ഥവും ധാരാളം ചിത്രങ്ങളും രൂപങ്ങളും ദൈവാലയങ്ങളിൽ സ്ഥാനം പിടിച്ചു. അത്തരത്തിൽ പ്രസിദ്ധമായ ഒരു ചിത്രമാണ് പതിനെട്ടാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ജുസെപ്പെ മരിയ ക്രിസ്പി എന്ന ഇറ്റാലിയൻ ചിത്രകാരൻ വരച്ച വിശുദ്ധ ജോസഫിൻ്റെ മരണം ( Death of Saint Joseph) എന്ന ചിത്രം. ബോളോഞ്ഞ കർദ്ദിനാളിൻ്റെ താൽപര്യപ്രകാരമാണ് ഈ ചിത്രം വരച്ചത്. വൃദ്ധനായ യൗസേപ്പ് ലളിതവുമായ ഒരു വീട്ടിൽ മരണക്കിടക്കയിലാണ്. അദേഹത്തിൻ്റെ വടിയും പണി ആയുധങ്ങളും കിടക്കയുടെ സമീപത്തുണ്ട്. നമ്മുടെ ക്ഷണികമായ ജീവിതത്തിൻ്റെ സ്വഭാവമാണ് ഇതു വരച്ചു കാണിക്കുന്നത്. വിശുദ്ധനായ ഭർത്താവും കഠിനധ്വാനിയുമായ യൗസേപ്പിനു തൻ്റെ ഭൗതിക സമ്പത്തുകൾ വിട്ടുപേക്ഷിക്കുന്നതിൽ ഒരു മടിയുമില്ല എന്നിത് സൂചിപ്പിക്കുന്നു. ഒരു വശത്തു പരിശുദ്ധ മറിയം നിറഞ്ഞ കണ്ണുകളുമായി പ്രാർത്ഥിക്കുന്നു, മറുവശത്ത് ഈശോയാണ്. യൗസേപ്പിതാവിൻ്റെ ശ്രദ്ധ മുഴുവനും ആശീർവ്വാദം നൽകുന്ന ഈശോയുടെ മുഖത്താണ്. ഈശോയുടെ ആശീർവ്വാദം സ്വീകരിച്ചു മരണം വരിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. നൽമരണ മധ്യസ്ഥനായി യൗസേപ്പിനെ കാണുന്നതിൻ്റെ മുഖ്യ കാരണവും ഇതാണ്.
Image: /content_image/SeasonalReflections/SeasonalReflections-2021-05-25-22:46:52.jpg
Keywords: ജോസഫ

16315
Category: 18
Sub Category:
Heading: 'മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പാവങ്ങള്‍ക്ക് ഏറ്റവും വലിയ പരിഗണന നല്‍കണം'
Content: ചങ്ങനാശേരി: മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പാവങ്ങള്‍ക്ക് ഏറ്റവും വലിയ പരിഗണന നല്‍കണമെന്നും പ്രാര്‍ത്ഥനയിലൂടെ കരുത്താര്‍ജിക്കുന്ന ആത്മീയാനുഭവമാണ് പ്രേഷിത പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്ങനാശേരി അതിരൂപതയില്‍പ്പെട്ട മിഷനറിമാരായ വൈദികരുടെയും സന്യസ്തരുടെയും സംഗമം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ സമാഹരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ അതിരൂപത മിഷനറി ഡയറക്ടറി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ പ്രകാശനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 23 രാജ്യങ്ങളിലെ രണ്ടായിരത്തോളം മിഷനറിമാര്‍ സംഗമത്തില്‍ പങ്കെടുത്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ കോവിഡ് മൂലം മരണമടഞ്ഞ എല്ലാ മിഷനറിമാരെയും പ്രത്യേകം അനുസ്മരിച്ചു. അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖ പ്രസംഗം നടത്തി. സംഗമത്തില്‍ അതിരൂപതാംഗങ്ങളായ മാര്‍ അലക്‌സ് കാളിയാനിയില്‍ എസ്‌വിഡി, മാര്‍ ജെയിംസ് അത്തിക്കളം എംഎസ്ടി, മാര്‍ തോമസ് ഇരുത്തിമറ്റം, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മോണ്‍. ജോര്‍ജ് കൂവക്കാട്ട്, മോണ്‍. ജെയിംസ് പാലയ്ക്കല്‍, ഫാ. തോമസ് ചാത്തംപറന്പില്‍ സിഎംഐ തുടങ്ങി 150 സന്യാസ സമൂഹങ്ങളിലായി സേവനം ചെയ്യുന്ന മിഷനറിമാരുടെ പ്രതിനിധികളായി 22 പേര്‍ അവരുടെ മിഷന്‍ അനുഭവങ്ങള്‍ പങ്കുവച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍.തോമസ് പാടിയത്ത് നന്ദി പറഞ്ഞു. ഫാ. ജോബിന്‍ പെരുന്പളത്തുശേരി, ഫാ. അനീഷ് കുടിലില്‍, ബ്രദര്‍ അലന്‍ കാഞ്ഞിരത്തുംമൂട്ടില്‍, ബ്രദര്‍ ജിതിന്‍ കൊടിയന്തറ, സിസ്റ്റര്‍ ജസ്ലിന്‍ ജെഎസ്, സിസ്റ്റര്‍ മേരി റോസ് ഡിഎസ്എഫ്എസ്, മിഷന്‍ ലീഗ് അതിരൂപത ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Image: /content_image/India/India-2021-05-26-10:22:50.jpg
Keywords: ആലഞ്ചേ

16316
Category: 13
Sub Category:
Heading: തിരുസഭ ഒരു മനുഷ്യ പ്രസ്ഥാനമല്ല, അത് പരിശുദ്ധാത്മാവിന്റെ ദേവാലയമാണെന്ന് മറക്കരുത്: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സഭ ഒരു മനുഷ്യ പ്രസ്ഥാനമല്ല, അത് പരിശുദ്ധാത്മാവിന്റെ ദേവാലയമാണെന്ന് മറക്കരുതെന്ന് ഫ്രാൻസിസ് പാപ്പ. പെന്തക്കുസ്താ തിരുനാളിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവ്യബലി മദ്ധ്യേ നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. യേശു ശിഷ്യർക്ക് വാഗ്ദാനം ചെയ്ത അവസാന സമ്മാനമായ പരിശുദ്ധാത്മാവ് സമ്മാനങ്ങളിൽ ഏറ്റം വലിയ സമ്മാനമായി വിശേഷിപ്പിച്ച പാപ്പ, പരിശുദ്ധാത്മാവ് ദൈവത്തിന്റെ സ്നേഹം തന്നെയാണെന്നും പറഞ്ഞു. ദുരിതങ്ങളുടെ നേരത്ത് നമ്മൾ ആശ്വാസം തേടാറുണ്ടെന്നും അത് പലപ്പോഴും വേദനസംഹാരികളെപ്പോലുള്ള താൽകാലികമായ ഭൗമീക പ്രതിവിധികളിലാണെന്നും നമ്മുടെ ഹൃദയത്തിനും സമാധാനം തരാൻ കഴിയുന്നത് പരിശുദ്ധാത്മാവാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. നമ്മിലെ ഇരുളും വേദനയും ഏകാന്തതയും അഭിമുഖീകരിക്കാൻ ഹൃദയം പരിശുദ്ധാത്മാവിന് തുറന്നുകൊടുക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. കാര്യങ്ങൾ നന്നാകുമ്പോൾ പ്രശംസിക്കുകയും മോശമാകുമ്പോൾ അപലപിക്കുകയും ചെയ്യുന്ന ദുഷ്ടാത്മാവിനെപ്പോലല്ല പരിശുദ്ധാത്മാവെന്ന് അപ്പോസ്തലന്മാരുടെ അനുഭവത്തിൽ നിന്ന് നാം അറിഞ്ഞ് പ്രത്യാശഭരിതരാവണം. ശിഷ്യന്മാർക്കുണ്ടായ ഭീതികൾക്കും ബലഹീനതകൾക്കും വീഴ്ചകൾക്കും പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെ മാറ്റം വരികയായിരുന്നു. അവരുടെ ബലഹീനതകളും പ്രശ്നങ്ങളും അപ്രത്യക്ഷമാവുകയല്ല, മറിച്ച് അവയെ ഭയമില്ലാതെ അഭിമുഖീകരിക്കാൻ അവർക്ക് കഴിഞ്ഞു. ദൈവത്തിന്റെ സമാശ്വാസവും പിൻതുണയും അനുഭവിച്ച അവർ അത് പങ്കുവയ്ക്കാനും അവരനുഭവിച്ച സ്നേഹത്തെ സാക്ഷ്യപ്പെടുത്താനുമാണ് ആഗ്രഹിച്ചത്. ഇന്ന് നമ്മളോരോരുത്തരും നമ്മുടെ ലോകത്തിൽ വിളിക്കപ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവിൽ സാക്ഷികളാകാനും ആശ്വാസം പകരാനുമാണ്. അത് വാക്കുകളേക്കാൾ പ്രാർത്ഥനയും സാന്നിധ്യവും കൊണ്ടാവണം. പ്രലോഭനത്തിന് വഴങ്ങാൻ ദുഷ്ടാത്മാവ് നമ്മെ പ്രലോഭിപ്പിക്കുമ്പോൾ പരിശുദ്ധാത്മാവ് നിർദ്ദേശങ്ങളാണ് തരിക അടിച്ചേൽക്കുകയല്ല എന്നു പറഞ്ഞ പാപ്പാ ഇവിടെ നമുക്ക് മൂന്നു പ്രതിവിധികൾ കാണാമെന്നു ചൂണ്ടിക്കാണിച്ചു. ഒന്നാമതായി കഴിഞ്ഞകാല തെറ്റുകളിൽ കെട്ടപ്പെടാതെയും ഭാവിയെ കുറിച്ചുള്ള ഭയത്താൽ മരവിക്കാതെയും വർത്തമാനകാലത്തിൽ ജീവിക്കാൻ പരിശുദ്ധാത്മാവ് നമ്മെ ആഹ്വാനം ചെയ്യുന്നു. സഭയ്ക്കും മനുഷ്യകുലത്തിനും ഐക്യത്തിന്റെ പ്രവാചകരാകാൻ പരിശുദ്ധാത്മാവിനോടു പ്രാർത്ഥിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-26-11:41:35.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ

16317
Category: 18
Sub Category:
Heading: കോർപ്പറേഷൻ സമൂഹ അടുക്കളയിലേക്ക് തൃശൂർ അതിരൂപത ഒരു ലോഡ് അരിയും പച്ചക്കറികളും നല്കി
Content: തൃശൂർ: തൃശൂർ കോർപ്പറേഷൻ സമൂഹ അടുക്കളയിലേക്ക് തൃശൂർ അതിരൂപത ഒരു ലോഡ് അരിയും പച്ചക്കറികളും നല്കി. തൃശൂർ അതിരൂപത സാമൂഹ്യക്ഷേമ പ്രവർത്തനത്തിൽ ശക്തമായ നേതൃത്വമാണെന്നും പ്രളയസമയത്തും കോവിഡ് മഹാമാരിയിലും ക്ലേശിക്കുന്നവരെ മാതൃകാപരമായി സഹായിച്ചെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് എല്ലാവരെയും സ്വാഗതം ചെയ്തു. തൃശൂരിൽ ജില്ലയിൽ നിന്നുള്ള രണ്ടു മന്ത്രിമാരുടേയും ആദ്യ പൊതുപരിപാടി തൃശൂർ അതിരൂപതയുടെ ജീവകാരുണ്യ സേവനങ്ങളോടെ ആരംഭിച്ചതിന് മാർ ആൻഡ്രൂസ് താഴത്ത് അഭിനന്ദനവും ആശംസകളും നേർന്നു. സമൂഹ അടുക്കളയിലേക്കുള്ള പച്ചക്കറി കിറ്റ് വികാരി ജനറൽ മോൺ. തോമസ് കാക്കശ്ശേരി മന്ത്രി ഡോ. ആർ. ബിന്ദുവിനു കൈമാറുകയും മന്ത്രി കോർപ്പറേഷൻ സെക്രട്ടറി വിനുവിനു കൈമാറുകുയും ചെയ്തു. സാമൂഹ്യക്ഷേമ രംഗത്തും വിദ്യാഭ്യാസ പ്രേഷിതരംഗത്തും തൃശൂർ അതിരൂപത നല്കുന്ന സേവനങ്ങൾ സ്തുത്യർഹവും മാതൃകാപരവുമണെന്നു മന്ത്രി ആർ. ബിന്ദു പറഞ്ഞു. തൃശൂർ അതിരൂപത വിതരണം ചെയ്യുന്ന മെഡിക്കൽ കിറ്റിന്റെ ഉദ്ഘാടനം വികാരി ജനറല്‍ മോൺ. ജോസ് വല്ലൂരാൻ, പി. ബാലചന്ദ്രന്‍ എംഎൽഎ യ്ക്കു നല്കിക്കൊണ്ടു നിര്‍വഹിച്ചു. അദ്ദേഹം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്‍ പി.കെ. ഷാജനു മെഡിക്കല്‍ കിറ്റ് കൈമാറി. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, തൃശൂർ ജില്ലാ കളക്റ്റർ എസ്. ഷാനവാസ്, തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആര്‍. ആദിത്യാ, അതിരൂപത പ്രൊക്യുറേറ്റർ ഫാ. വർഗീസ് കൂത്തൂർ, സ്വാന്തനം ഡയറക്ടർ ഫാ. ജോയ് മൂക്കൻ, അതിരൂപത പിആർഒ ഫാ. നൈസൺ ഏലന്താനത്ത് എന്നിവരും സംസാരിച്ചു.
Image: /content_image/India/India-2021-05-26-12:31:09.jpg
Keywords: കോര്‍

16318
Category: 1
Sub Category:
Heading: രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഐഎംഎ ഗൂഢാലോചന: വര്‍ഗ്ഗീയവാദവുമായി ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ
Content: മുംബൈ: ഭാരതത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഗൂഢാലോചന നടത്തുന്നതായി യോഗ ഗുരു ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ. ട്വിറ്ററിലൂടെയാണ് അദ്ദേഹം വര്‍ഗ്ഗീയ വിഷം ചീറ്റിയിരിക്കുന്നത്. രാജ്യം മുഴുവൻ ക്രൈസ്തവ വിശ്വാസമാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമായി, രാംദേവ്ജീയെ ലക്ഷ്യമാക്കി അപകീർത്തിപ്പെടുത്തുകയാണെന്നും രാജ്യം ഇപ്പോള്‍ ഉറക്കത്തിൽ നിന്ന് ഉണരേണ്ടതുണ്ടെന്നും അല്ലെങ്കിൽ വരും തലമുറകൾ നിങ്ങളോട് ക്ഷമിക്കില്ലായെന്നുമാണ് അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നത്. ഇതിന് സമാനമായ നിരവധി ട്വീറ്റുകള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഐഎംഎ പ്രസിഡന്റ് ഡോ. ജെ.എ ജയലാലാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. </p> <blockquote class="twitter-tweet"><p lang="hi" dir="ltr">पूरे देश को <a href="https://twitter.com/hashtag/Christianity?src=hash&ref_src=twsrc%5Etfw">#Christianity</a> में convert करने के षड्यंत्र के तहत, <a href="https://twitter.com/yogrishiramdev?ref_src=twsrc%5Etfw">@yogrishiramdev</a> जी को target करके <a href="https://twitter.com/hashtag/%E0%A4%AF%E0%A5%8B%E0%A4%97?src=hash&ref_src=twsrc%5Etfw">#योग</a> एवं <a href="https://twitter.com/hashtag/%E0%A4%86%E0%A4%AF%E0%A5%81%E0%A4%B0%E0%A5%8D%E0%A4%B5%E0%A5%87%E0%A4%A6?src=hash&ref_src=twsrc%5Etfw">#आयुर्वेद</a> को बदनाम किया जा रहा है। देशवासियों, अब तो गहरी नींद से जागो नहीं तो आने वाली पीढ़ियां तुम्हें माफ नहीं करेंगी। <a href="https://t.co/XADqXiGJIT">pic.twitter.com/XADqXiGJIT</a></p>— Acharya Balkrishna (@Ach_Balkrishna) <a href="https://twitter.com/Ach_Balkrishna/status/1396730933508673536?ref_src=twsrc%5Etfw">May 24, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇതിനിടെ, ബാലകൃഷ്ണയുടെ ട്വീറ്റിനെതിരേ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അലോപ്പതി ചികിത്സ സമ്പ്രദായം വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. കോവിഡ് രോഗികളിലെ ചികിത്സയ്ക്കായി ഡ്രഗ്‌സ് കണ്‍ട്രോളജര്‍ ജനറല്‍ അനുമതി നല്കിയ റംഡിസീവര്‍, ഫവിഫ്‌ലൂ തുടങ്ങിയ മരുന്നുകള്‍ പരാജയമാണെന്നുമാണ് രാംദേവ് പ്രസ്താവിച്ചത്. ഇത് കനത്ത വിമര്‍ശനത്തിന് കാരണമായി മാറിയിരിന്നു. വിവാദമായതോടെ രാംദേവിനോട് പ്രസ്താവന പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്തി ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇതിനിടെയിലാണ് വര്‍ഗ്ഗീയ വിഷം ചീറ്റി ആചാര്യ ബാലകൃഷ്ണ രംഗത്തെത്തിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-26-13:12:12.jpg
Keywords: വര്‍ഗ്ഗീയ, ആര്‍എസ്‌എസ്