category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പാവങ്ങള്‍ക്ക് ഏറ്റവും വലിയ പരിഗണന നല്‍കണം'
Contentചങ്ങനാശേരി: മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പാവങ്ങള്‍ക്ക് ഏറ്റവും വലിയ പരിഗണന നല്‍കണമെന്നും പ്രാര്‍ത്ഥനയിലൂടെ കരുത്താര്‍ജിക്കുന്ന ആത്മീയാനുഭവമാണ് പ്രേഷിത പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്ങനാശേരി അതിരൂപതയില്‍പ്പെട്ട മിഷനറിമാരായ വൈദികരുടെയും സന്യസ്തരുടെയും സംഗമം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ സമാഹരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ അതിരൂപത മിഷനറി ഡയറക്ടറി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ പ്രകാശനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 23 രാജ്യങ്ങളിലെ രണ്ടായിരത്തോളം മിഷനറിമാര്‍ സംഗമത്തില്‍ പങ്കെടുത്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ കോവിഡ് മൂലം മരണമടഞ്ഞ എല്ലാ മിഷനറിമാരെയും പ്രത്യേകം അനുസ്മരിച്ചു. അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖ പ്രസംഗം നടത്തി. സംഗമത്തില്‍ അതിരൂപതാംഗങ്ങളായ മാര്‍ അലക്‌സ് കാളിയാനിയില്‍ എസ്‌വിഡി, മാര്‍ ജെയിംസ് അത്തിക്കളം എംഎസ്ടി, മാര്‍ തോമസ് ഇരുത്തിമറ്റം, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മോണ്‍. ജോര്‍ജ് കൂവക്കാട്ട്, മോണ്‍. ജെയിംസ് പാലയ്ക്കല്‍, ഫാ. തോമസ് ചാത്തംപറന്പില്‍ സിഎംഐ തുടങ്ങി 150 സന്യാസ സമൂഹങ്ങളിലായി സേവനം ചെയ്യുന്ന മിഷനറിമാരുടെ പ്രതിനിധികളായി 22 പേര്‍ അവരുടെ മിഷന്‍ അനുഭവങ്ങള്‍ പങ്കുവച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍.തോമസ് പാടിയത്ത് നന്ദി പറഞ്ഞു. ഫാ. ജോബിന്‍ പെരുന്പളത്തുശേരി, ഫാ. അനീഷ് കുടിലില്‍, ബ്രദര്‍ അലന്‍ കാഞ്ഞിരത്തുംമൂട്ടില്‍, ബ്രദര്‍ ജിതിന്‍ കൊടിയന്തറ, സിസ്റ്റര്‍ ജസ്ലിന്‍ ജെഎസ്, സിസ്റ്റര്‍ മേരി റോസ് ഡിഎസ്എഫ്എസ്, മിഷന്‍ ലീഗ് അതിരൂപത ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-26 10:22:00
Keywordsആലഞ്ചേ
Created Date2021-05-26 10:22:50