Contents

Displaying 15971-15980 of 25124 results.
Content: 16339
Category: 1
Sub Category:
Heading: ഒടുവില്‍ ഹൈക്കോടതി ഇടപെടല്‍: ന്യൂനപക്ഷ വകുപ്പിന്റെ 80:20 വിവേചന അനുപാതം റദ്ദാക്കി
Content: കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ എണ്‍പതു ശതമാനം മുസ്ലിം വിഭാഗത്തിനും ഇരുപതു ശതമാനം ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന വിവേചന അനുപാതം ഹൈക്കോടതി റദ്ദാക്കി. അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നിലവിലുള്ള ജനസംഖ്യക്ക് ആനുപാതികമായി പുതിയ അനുപാതം തയാറാക്കണമെന്ന്‍ കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന സർക്കാരിന്റെ 2015ലെ ഉത്തരവാണ് നിർണായക വിധിയിലൂടെ കോടതി റദ്ദുചെയ്തത്. ഇപ്പോഴത്തെ ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് കോടതി നിലപാട്. 2015ലെ സർക്കാരിന്റെ ഉത്തരവിൽ പറയുന്ന അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനത്തിന്റെ അടിസ്ഥാനത്തിൽ അല്ലെന്ന് ഹർജിക്കാര്‍ ചൂണ്ടിക്കാട്ടിയിരിന്നു. അതേസമയം ക്രൈസ്തവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. നാളുകളായി സഭാധ്യക്ഷന്‍മാരും ക്രൈസ്തവ സംഘടനകളും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുണ്ടായിരിന്നു. കേരളത്തില്‍ ന്യൂനപക്ഷ വകുപ്പ് ആനുകൂല്യങ്ങള്‍ നല്‍കുന്നത് 80 ശതമാനം മുസ്ലിം ന്യൂനപക്ഷത്തിനും 20 ശതമാനം മറ്റെല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലാണെന്ന് വിവരാവകാശ രേഖകളിലൂടെ ബോധ്യമായിരിന്നു. ജനസംഖ്യ അടിസ്ഥാനത്തില്‍ ക്രൈസ്തവര്‍ കുറവായിരിന്നിട്ടും ഇതിലെ ഇരട്ടത്താപ്പ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ ക്രൈസ്തവ ന്യുനപക്ഷ പ്രശ്‌നങ്ങളിലെ പരാതികളില്‍ പഠനം നടത്തുന്നതിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ തല സിറ്റിംഗുകള്‍ ക്രമീകരിച്ചിരിന്നു. 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ പത്ത് ജില്ലകളിലായി നടന്ന സിറ്റിംഗുകളില്‍ വിവിധ ക്രൈസ്തവ സംഘടനകളും വ്യക്തികളും പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. ന്യുനപക്ഷ ക്ഷേമ വകുപ്പില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളും 80:20 അനുപാതവും സംബന്ധിച്ച് പരാതികള്‍ െ്രെകസ്തവ സംഘടനകള്‍ കമ്മീഷനില്‍ സമര്‍പ്പിച്ചു ഒരുവര്‍ഷം കഴിഞ്ഞിട്ടും യാതൊരുവിധ ഫലവുമുണ്ടായില്ല. ഇതിനിടയിലാണ് പാലക്കാട് സ്വദേശിയായ ജസ്റ്റിന്‍ പള്ളിവാതുക്കല്‍ ഹൈക്കോടതിയെ സമീപിച്ചത്. പുതിയ ഹൈക്കോടതി നടപടി ക്രൈസ്തവര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ന്യൂനപക്ഷ വകുപ്പിലെ ഇരട്ടത്താപ്പിനെ തുടര്‍ന്നു പുതിയ മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-28-13:26:54.jpg
Keywords: ന്യൂനപക്ഷ
Content: 16340
Category: 18
Sub Category:
Heading: തിരുവനന്തപുരത്ത് രണ്ട് ദേവാലയങ്ങളില്‍ സക്രാരി കുത്തിതുറന്ന് നാലംഗ സംഘം
Content: തിരുവനന്തപുരത്തെ രണ്ട് കത്തോലിക്ക ദേവാലയങ്ങളില്‍ സക്രാരികള്‍ കുത്തി തുറന്ന് അക്രമികളുടെ വിളയാട്ടം. ആമച്ചല്‍ അമലോത്ഭവമാതാ ദേവാലയത്തിലെയും കാട്ടാക്കടയ്ക്ക് സമീപം കട്ടക്കോട് സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെയും സക്രാരികളാണ് അക്രമികള്‍ കുത്തി തുറന്നത്. ഇരുപത്തിയാറിന് പുലര്‍ച്ചെ ഇരു ദേവാലയങ്ങളിലും വെട്ടുകത്തിയും മാരാകായുധങ്ങളുമായി നാലംഗ സംഘം അക്രമം നടത്തുകയായിരിന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. മോഷണശ്രമത്തിന്റെ ഭാഗമായാണ് അക്രമം നടത്തിയെന്നതാണ് പ്രാഥമിക നിഗമനം. കാണിക്കപെട്ടിയിലുണ്ടായിരുന്ന പണം ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. കവര്‍ച്ചയുടെ മറവില്‍ മറ്റ് സക്രാരി തകര്‍ക്കുകയും ചെയ്ത സംഘത്തിന് മോഷണത്തിന് പുറമെ മറ്റ് ഉദ്ദേശ്യങ്ങളുണ്ടായിരുന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ബ്ലാക്ക് മാസ് അടക്കമുള്ള പൈശാചിക ആരാധനയ്ക്കായി ഉപയോഗിക്കാന്‍ തിരുവോസ്തി മോഷ്ട്ടിക്കാന്‍ സക്രാരി കുത്തി തുറന്നതാണോ എന്ന ആശങ്കയും ശക്തമാണ്. നെയ്യാറ്റിന്‍കര രൂപതയ്ക്ക് കീഴിലുള്ളവയാണ് അക്രമം നടന്ന ഇരു ദേവാലയങ്ങളും. സംഭവത്തില്‍ ആശങ്കയുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും നെയ്യാറ്റിന്‍കര രൂപത വികാരി ജനറാള്‍ മോണ്‍. ജി. ക്രിസ്തുദാസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ‌സി‌വൈ‌എം സംസ്ഥാന സമിതിയും രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവരുടെ ആരാധനാ കേന്ദ്രമായ ദേവാലയത്തിൽ ദിവ്യകാരുണ്യം സൂക്ഷിക്കുന്ന സക്രാരി തകർത്തത് വിശ്വാസികളുടെ മനസ്സിൽ വലിയ മുറിവ് തന്നെയാണെന്നും ക്രൈസ്തവ ആരാധനാലയത്തില്‍ കാണിച്ച അനാദരവ് അപലപനീയമാണെന്നും, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-28-16:02:47.jpg
Keywords: സക്രാരി
Content: 16341
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ ദാരുണ പീഡനം ഏറ്റുവാങ്ങിയ സുനിത വിഷയത്തില്‍ പരസ്പരം പഴിചാരി പാക്ക് പോലീസ്
Content: ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കലിമ ചൊല്ലാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ വൈരുദ്ധ്യം നിറഞ്ഞ നിലപാടുമായി പോലീസ്. #JusticeforSunitaMasih എന്ന ഹാഷ്ടാഗില്‍ പാക്കിസ്ഥാനിലെ പ്രമുഖ നടീനടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ച തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനും ഇരയായ വാര്‍ത്ത നിഷേധിച്ചുകൊണ്ടാണ് ഫൈസലാബാദ്, സുക്കൂര്‍ പോലീസ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ജില്ലകളില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നാണ് പരസ്പരം പഴിചാരികൊണ്ട് ഇരുനഗരങ്ങളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സുനിതക്ക് നീതി ലഭിക്കണമെന്നും, കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യവുമായി അഡ്നാന്‍ സിദ്ദിഖി, അര്‍മീന റാണാ ഖാന്‍, ഫൈസല്‍ ഖുറൈഷി തുടങ്ങിയ പ്രമുഖ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നപ്പോഴാണ് പോലീസ് പ്രതികരണം. ഫൈസലാബാദിലാണ് സംഭവം നടന്നതെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡിജിറ്റല്‍ മീഡിയയുടെ നിരീക്ഷണ ചുമതലയുള്ള അസ്ഹര്‍ മാഷ്വാനി ഈ സംഭവം നടന്നത് ഫൈസലാബാദിലല്ല സിന്ധിലെ ഷിക്കാര്‍പൂറിലാണെന്ന വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഫൈസലാബാദില്‍ ഒരു പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായെന്നതരത്തില്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും ഈ വാര്‍ത്ത സുക്കൂര്‍ ജില്ലയുമായി ബന്ധപ്പെട്ടതാണെന്നും ഫൈസലാബാദ് സിറ്റി പോലീസ് ഓഫീസര്‍ (സി.പി.ഒ) മൊഹമ്മദ്‌ സോഹൈല്‍ ചൗധരി പറഞ്ഞു. സുക്കൂര്‍ എസ്.എസ്.പി ഇര്‍ഫാന്‍ സാമൂ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ സംഭവം നടന്നിരിക്കുന്നത് സുക്കൂറിലല്ല ഫൈസലാബാദിലാണെന്ന നിലപാടിലാണ് സുക്കൂര്‍ ഡി.ഐ.ജി ഫിദാ ഹുസ്സൈന്‍.

Its Shikarpur Sindh not Faisalabad
— Azhar Mashwani (@MashwaniAzhar) May 25, 2021

മതം മാറണമെന്നുള്ള ആവശ്യം നിരാകരിച്ചതിന്റെ പേരില്‍ സുനിതയുടെ മുടി മുറിച്ചു കളയുകയും, സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പാക്ക് മാധ്യമമായ ‘കറന്റ്’ ഉള്‍പ്പെടെയുള്ള വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Raise your voice against all kidnapping of underage girls & women and their forced conversions in #Pakistan Raise your voice for 14 year old Christian child #SunitaMasih #forcedconversion pic.twitter.com/4lCAtJRHXK
— Farahnaz Ispahani (@fispahani) May 26, 2021

കലിമ ചൊല്ലുവാന്‍ വിസമ്മതിച്ചതിനാല്‍ സുനിതയുടെ മുടി അക്രമികള്‍ മുറിച്ചു കളഞ്ഞുവെന്നും ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ കൂട്ടമാനംഭംഗത്തിന് ഇരയാക്കിയെന്നുമാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കുന്നത്. പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വരുന്ന അതിക്രമങ്ങളില്‍ പോലീസ് നിഷ്ക്രിയത്വം തുടരുന്നത് പതിവു സംഭവമാണ്. ഇത്തരത്തില്‍ ഈ കേസും മാഞ്ഞു പോകുമോയെന്ന ആശങ്ക സജീവമാണ്. അതേസമയം #JusticeforSunitaMasih എന്ന ഹാഷ്ടാഗുമായി കൂടുതല്‍ പേര്‍ രംഗത്തുവരുന്നുണ്ട്.
Image: /content_image/News/News-2021-05-28-16:54:11.jpg
Keywords: പാക്ക
Content: 16342
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ ദാരുണ പീഡനം ഏറ്റുവാങ്ങിയ സുനിത വിഷയത്തില്‍ പരസ്പരം പഴിചാരി പാക്ക് പോലീസ്
Content: ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കലിമ ചൊല്ലാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ വൈരുദ്ധ്യം നിറഞ്ഞ നിലപാടുമായി പോലീസ്. #JusticeforSunitaMasih എന്ന ഹാഷ്ടാഗില്‍ പാക്കിസ്ഥാനിലെ പ്രമുഖ നടീനടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ച തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനും ഇരയായ വാര്‍ത്ത നിഷേധിച്ചുകൊണ്ടാണ് ഫൈസലാബാദ്, സുക്കൂര്‍ പോലീസ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ജില്ലകളില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നാണ് പരസ്പരം പഴിചാരികൊണ്ട് ഇരുനഗരങ്ങളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Its Shikarpur Sindh not Faisalabad
— Azhar Mashwani (@MashwaniAzhar) May 25, 2021

സുനിതക്ക് നീതി ലഭിക്കണമെന്നും, കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യവുമായി അഡ്നാന്‍ സിദ്ദിഖി, അര്‍മീന റാണാ ഖാന്‍, ഫൈസല്‍ ഖുറൈഷി തുടങ്ങിയ പ്രമുഖ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നപ്പോഴാണ് പോലീസ് പ്രതികരണം. ഫൈസലാബാദിലാണ് സംഭവം നടന്നതെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡിജിറ്റല്‍ മീഡിയയുടെ നിരീക്ഷണ ചുമതലയുള്ള അസ്ഹര്‍ മാഷ്വാനി ഈ സംഭവം നടന്നത് ഫൈസലാബാദിലല്ല സിന്ധിലെ ഷിക്കാര്‍പൂറിലാണെന്ന വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഫൈസലാബാദില്‍ ഒരു പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായെന്നതരത്തില്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും ഈ വാര്‍ത്ത സുക്കൂര്‍ ജില്ലയുമായി ബന്ധപ്പെട്ടതാണെന്നും ഫൈസലാബാദ് സിറ്റി പോലീസ് ഓഫീസര്‍ (സി.പി.ഒ) മൊഹമ്മദ്‌ സോഹൈല്‍ ചൗധരി പറഞ്ഞു. സുക്കൂര്‍ എസ്.എസ്.പി ഇര്‍ഫാന്‍ സാമൂ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ സംഭവം നടന്നിരിക്കുന്നത് സുക്കൂറിലല്ല ഫൈസലാബാദിലാണെന്ന നിലപാടിലാണ് സുക്കൂര്‍ ഡി.ഐ.ജി ഫിദാ ഹുസ്സൈന്‍. മതം മാറണമെന്നുള്ള ആവശ്യം നിരാകരിച്ചതിന്റെ പേരില്‍ സുനിതയുടെ മുടി മുറിച്ചു കളയുകയും, സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പാക്ക് മാധ്യമമായ ‘കറന്റ്’ ഉള്‍പ്പെടെയുള്ള വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Raise your voice against all kidnapping of underage girls & women and their forced conversions in #Pakistan Raise your voice for 14 year old Christian child #SunitaMasih #forcedconversion pic.twitter.com/4lCAtJRHXK
— Farahnaz Ispahani (@fispahani) May 26, 2021

കലിമ ചൊല്ലുവാന്‍ വിസമ്മതിച്ചതിനാല്‍ സുനിതയുടെ മുടി അക്രമികള്‍ മുറിച്ചു കളഞ്ഞുവെന്നും ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ കൂട്ടമാനംഭംഗത്തിന് ഇരയാക്കിയെന്നുമാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കുന്നത്. പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വരുന്ന അതിക്രമങ്ങളില്‍ പോലീസ് നിഷ്ക്രിയത്വം തുടരുന്നത് പതിവു സംഭവമാണ്. ഇത്തരത്തില്‍ ഈ കേസും മാഞ്ഞു പോകുമോയെന്ന ആശങ്ക സജീവമാണ്. അതേസമയം #JusticeforSunitaMasih എന്ന ഹാഷ്ടാഗുമായി കൂടുതല്‍ പേര്‍ രംഗത്തുവരുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-28-16:59:35.jpg
Keywords: പാക്ക
Content: 16343
Category: 18
Sub Category:
Heading: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോമലബാർ സഭയുടെ നേതൃത്വ ശുശ്രൂഷയിൽ ഒരു ദശാബ്ദം പൂർത്തിയാക്കുന്നു
Content: കാക്കനാട്: മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോമലബാർ സഭയുടെ അമരക്കാരനായി സ്ഥാനമേറ്റെടുത്തിട്ട് നാളെ മെയ് 29 ന് പത്ത് വർഷം പൂർത്തിയാകുന്നു. കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന്റെ ദേഹവിയോഗത്തെ തുടർന്നു സമ്മേളിച്ച മെത്രാൻ സിനഡാണ് അന്നു തക്കല രൂപതയുടെ മെത്രാനായിരുന്ന മാർ ജോർജ് ആലഞ്ചേരിയെ സീറോമലബാർസഭയുടെ തലവനും പിതാവുമായി 2011 മെയ് 14-ാം തീയതി തെരഞ്ഞെടുത്തത്. 2011 മെയ് 29-ന് സിനഡ് പിതാക്കന്മാരുടെയും ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധിയുടെയും മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ബസിലിക്കയിൽ നടന്ന തിരുക്കർമങ്ങൾക്കിടയിൽ മാർ ജോർജ് ആലഞ്ചേരി സഭയുടെ മൂന്നാമത്തെ മേജർ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റെടുത്തു. ലളിത ജീവിതം മുഖമുദ്രയാക്കിയ സീറോമലബാർസഭയുടെ വലിയ പിതാവിന്റെ സ്ഥാനരോഹണത്തിന്റെ ദശവാർഷികവും ആഘോഷങ്ങളില്ലാതെ കടന്നുപോകുന്നു. സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ പിതാവ് രാവിലെ വി. കുർബാന അർപ്പിക്കും. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും കൂരിയായിലെ വൈദികരും സിസ്റ്റേഴ്സും വിവിധ ശുശ്രൂഷകൾ ചെയ്യുന്നവരും വിശുദ്ധ കുർബായിൽ പിതാവിനോടൊപ്പം പങ്കുചേരുന്നു. മാർ ജോർജ് ആലഞ്ചേരി സ്ഥാനമേറ്റടുത്തതോടെ സീറോമലബാർ സഭയ്ക്കു ഒരു പുതിയ ഉണർവും ഉന്മേഷവും കൈവന്നു. ഷംഷാബാദ്, ഹോസൂർ രൂപതകളുടെ സ്ഥാപനത്തോടെ ഭാരതം മുഴുവനിലും അജപാലനശുശ്രൂഷ ചെയ്യുവാനുള്ള സാധ്യത സീറോമലബാർ സഭയ്ക്ക് പരിശുദ്ധ പിതാവ് നൽകി. സഭയുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതോടെ അനുവദിക്കപ്പെട്ടത്. അതുപോലെതന്നെ ഫരീദാബാദ്, മെൽബൺ, മിസ്സിസാഗ, ഗ്രേറ്റ് ബ്രിട്ടൻ എന്നീ രൂപതകളുടെ സ്ഥാപനവും, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്ററുടെ നിയമനവും സഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ വിപുലപ്പെടുത്തി. ആഗോളസഭയുടെ കേന്ദ്രമായ റോമിൽ സീറോമലബാർസഭയ്ക്ക് സ്വന്തമായി ഒരു ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിലും പിതാവിന്റെ നേതൃത്വം നിർണ്ണായകമായിരുന്നു. ആസ്ട്രേലിയായിൽ മാത്രമൊതുങ്ങിനിന്നിരുന്ന മെൽബൺ രൂപതയുടെ അധികാരപരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവനിലേയ്ക്കും വ്യാപിപ്പിച്ചുകൊണ്ടു 2021 മാർച്ച് 21-ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഉത്തരവായതും സീറോമലബാർ സഭയുടെ പ്രേഷിത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പ്രേഷിതാഭിമുഖ്യത്തിന് ഉതകുന്ന അജപാലനസൗകര്യങ്ങളുടെ വർദ്ധനവോടെ സീറോമലബാർസഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനും കാര്യക്ഷമമാക്കാനും സാധിച്ചതിലും അഭിവന്ദ്യ പിതാവിന്റെ ശ്രദ്ധയും താൽപര്യവും ഏറെ പ്രകടമാണ്. സീറോമലബാർസഭയുടെ മേജർ ആർച്ചു ബിഷപ്പ് എന്ന നിലയിൽ, 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഏകദേശം 50 ലക്ഷം സീറോമലബാർ കത്തോലിക്കരുടെ നേതൃത്വശുശ്രൂഷ നിർവഹിക്കുന്ന പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തകൂടിയാണ്. അതോടൊപ്പം, കേരളകത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡണ്ട്, എക്യുമെനിക്കൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ ഇന്റർ ചർച്ച് കൗൺസിൽ പ്രസിഡണ്ട് എന്നീ ഉത്തരവാദിത്വങ്ങളും പിതാവിൽ നിക്ഷിപ്തമാണ്. സഭയിലെ വൈദിക പരിശീലകേന്ദ്രങ്ങളോടനുബന്ധിച്ചുള്ള ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം പൗരസ്ത്യ വിദ്യാപീഠം, ബാംഗ്ലൂർ ധർമ്മാരാം വിദ്യാക്ഷേത്രം എന്നിവയുടെ ചാൻസലർ പദവിയും പിതാവാണ് വഹിക്കുന്നത്. സാർവ്വത്രിക സഭയിൽ മാർപാപ്പയെ തെരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 115 കർദ്ദിനാൾമാരിൽ ഒരാളാണ് ആലഞ്ചേരി പിതാവ്. കർദ്ദിനാളെന്ന നിലയിൽ പിതാവ് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിലും വിശ്വാസ തിരുസംഘകാര്യാലയത്തിലും ക്രൈസ്തവ കൂട്ടായ്മയെ പരിപോഷിപ്പിക്കാനുള്ള പൊന്തിഫിക്കൽ കൗൺസിലിലും മതബോധനത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര കൗൺസിലിലും അംഗമാണ്. പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ ലെയണാർഡോ സാന്ദ്രിയും സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജോ ഗല്ലാറോയും ഇന്ത്യയുടെ നിയുക്ത വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറേല്ലിയും സീറോമലബാർ സഭയുടെ തലവന് ആശംസകൾ നേർന്നു.
Image: /content_image/India/India-2021-05-28-18:15:20.jpg
Keywords: സീറോ മലബാര്‍
Content: 16344
Category: 1
Sub Category:
Heading: ന്യൂനപക്ഷ വിവേചനം: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെസിബിസി
Content: കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കേരള കത്തോലിക്ക മെത്രാന്‍ സമിതി സ്വാഗതം ചെയ്തു. ജനസംഖ്യാ അടിസ്ഥാനത്തില്‍ ആയിരിക്കണം ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യേണ്ടതെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും സ്വാഗതാര്‍ഹമാണെന്നും ഈ വിധി ഏതെങ്കിലും ഒരു സമുദായത്തിനോ സമൂഹത്തിനോ എതിരാണ് എന്ന് കരുതുന്നില്ലെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. വളരെ നീതി പൂര്‍വ്വമാണ് ഹൈക്കോടതി ഈ വിഷയം പഠിച്ചതും നിരീക്ഷിച്ചതും വിധി ന്യായത്തില്‍ കുറിച്ചിരിക്കുന്നതും. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റേയും പാലോളി മുഹമ്മദ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പും ന്യുനപക്ഷ കമ്മീഷനും രൂപീകരിച്ചത്. അതേത്തുടര്‍ന്നാണ് വിവിധ ക്ഷേമ പദ്ധതികളും സ്‌കോളര്‍ഷിപ്പുകളും ന്യുനപക്ഷ വിഭാഗത്തിനായി നടപ്പിലാക്കിയതും. എന്നാല്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍ സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി മുഹമ്മദ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക സമൂഹത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ടും അവര്‍ക്കു വേണ്ടി മാത്രമായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു എന്നതാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയായി ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. ന്യുനപക്ഷ ക്ഷേമ പദ്ധതികള്‍ എന്ന് വിഭാവനം ചെയ്ത്, പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചിട്ടുള്ളതുമായ എല്ലാ മതന്യുനപക്ഷങ്ങളേയും ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും ഹൈക്കോടതി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണെന്നും ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു.
Image: /content_image/India/India-2021-05-28-20:15:05.jpg
Keywords: കെ‌സി‌ബി‌സി
Content: 16345
Category: 18
Sub Category:
Heading: കോവിഡ് 19: തൃശൂർ അതിരൂപതയിലെ യുവവൈദികന്‍ അന്തരിച്ചു
Content: തൃശൂര്‍: കോവിഡ് രോഗബാധയെ തുടര്‍ന്നു തൃശൂർ അതിരൂപതയിലെ യുവവൈദികന്‍ അന്തരിച്ചു. ഫാ. സിൻസൺ എടക്കളത്തൂരാണ് ഇന്ന് വൈകീട്ട് അന്തരിച്ചത്. 32 വയസ്സായിരിന്നു. റോമിൽ ദൈവശാസ്ത്രത്തിൽ ഡോക്ടേറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നാട്ടിൽ അവധിക്ക് വന്നത്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിതനായ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരിന്നു. മുല്ലശ്ശേരി ഇടവകാംഗമാണ്. മൃതസംസ്ക്കാരം പിന്നീട്. മുല്ലശേരി എടക്കളത്തൂർ ഫ്രാൻസീസ് എൽസി ദമ്പതികളുടെ മകനായി 1988 ഏപ്രിൽ 25 ജനിച്ചു. ദൈവവിളി സ്വീകരിച്ച് 2005 ജൂണിൽ തൃശ്ശൂർ മൈനർ സെമിനാരി ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. മുളയം മേരിമാത മേജർ സെമിനാരിയിൽ തത്വശാസ്ത്ര പരിശീലനത്തിനും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ദൈവശാസ്ത്ര പരിശീലനത്തിനുശേഷം 2014 ഡിസംബർ 29ന് മാർ ആൻഡ്രൂസ് താഴത്ത് പിതാവിൽ നിന്ന് മുല്ലശ്ശേരിയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. തൃശൂർ മൈനർ സെമിനാരിയിൽ 2010-2011 കാലഘട്ടത്തിൽ അച്ചൻ പ്രായോ​ഗിക പരിശീലനം നടത്തിയിട്ടുണ്ട്. കർത്താവ് എന്റെ ഇയനാകുന്നു എനിക്ക് ഒന്നിനും കുറവുണ്ടാക്കുകയില്ല എന്ന സങ്കീർത്തന വചനം ആപ്തവാക്ക്യമായി സ്വീകരിച്ച അച്ചൻ പുതുക്കാട് ഫൊറോന, ഒളരി, മണ്ണുത്തി, മുക്കാട്ടുക്കര എന്നിവിടങ്ങളിൽ സഹവികാരിയായി സേവനം ചെയ്തിട്ടുണ്ട്. 2016 മെയ് 30 മുതൽ അതിരൂപത കൂരിയിൽ നോട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 ആ​ഗസ്റ്റ് 30 മുതൽ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസത്രത്തിൽ ലൈസൻഷ്യേറ്റ് നടത്തുകയും 2020 ജൂണിൽ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ തന്നെ ദൈവശാസത്രത്തിൽ ഡോക്ടേറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇടവകയിൽ സേവനം ചെയ്തിരുന്നപ്പോൾ യുവജനങ്ങളെയും കുട്ടികളെയും സംഘടിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന അച്ചൻ പ്രതിഭയുള്ള ഒരു നാടക നടനമായിരുന്നു. ഫ്രൻസി ജോയി, സിൻസി സുനിൽ എന്നിവർ സഹോദരിമാരാണ്. അതിരൂപതയിലെ വൈദികരുടെ ​ഗായക സംഘമായ ഹോളി സ്രിം​ഗ്സിലെ അനു​ഗ്രഹിത ​ഗായകനായിരുന്ന സിൻസൺ സാമൂ​ഹിക മാധ്യമങ്ങളിൽ തന്റെ ​ഗാനങ്ങളുമായി അനേകർക്ക് പ്രചോദനമായിരുന്നു. അച്ചൻ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അവധിക്ക് വന്നപ്പോഴും വൈദികരുടെ മൃതസംസ്ക്കാര ശുശ്രൂഷകളിൽ ​ഗാനാലാപനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-28-21:12:47.jpg
Keywords: തൃശൂ
Content: 16346
Category: 22
Sub Category:
Heading: ജോസഫ്: ഫലം ചൂടി നിൽക്കുന്ന വൃക്ഷം
Content: സദാ ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷമാണ് യൗസേപ്പിതാവ്. നിത്യ പിതാവിന്റെ പ്രതിനിധിയായി ഈ ഭൂമിയിൽ ജീവിച്ച യൗസേപ്പിനെ സമീപിച്ചവരാരും നിരാശരായി മടങ്ങിയിട്ടില്ല. ജിവിതത്തിൻ്റെ സങ്കീർണ്ണമായ നിമിഷങ്ങളിലും വേദനിപ്പിക്കുന്ന ചുറ്റുപാടുകളിലും നസറത്തിലെ ഈ മരപ്പണിക്കാരൻ ദൈവഹിതത്തെ അവിശ്വസിച്ചില്ല. സദാ ജാഗരൂകതയോടെ അവർ നിലകൊണ്ടു .അതിനാൽ തന്നെ സമീപിക്കുന്നവർക്കെല്ലാം അവർക്കാവശ്യമായതു നൽകാൻ യൗസേപ്പിതാവിനു സാധിച്ചു. "യൗസേപ്പിൻ്റെ പക്കൽ പോവുക" എന്ന വിശേഷണത്തിൽ അവൻ ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷമാണന്നെ യാഥാർഥ്യം ഒളിഞ്ഞിരിപ്പുണ്ട്. വൃക്ഷത്തിലെ ഫലങ്ങൾ എപ്പോഴും കീഴ്പോട്ടാണ് വളരുന്നത്, അതു മറ്റുള്ളവർക്കു ദാനമായി നൽകാനുള്ളതാണ്. ഒരു വൃക്ഷവും അതിന്റെ ഫലങ്ങൾ തനിക്കു വേണ്ടി സംഭരിച്ചു വയ്ക്കുന്നില്ല. ജീവൻ സമൃദ്ധമായി നൽകാൻ വന്ന ദൈവപുത്രന്റെ വളർത്തു പിതാവും തന്റെ പക്കൽ വരുന്നവരെ നിരാശരാക്കാറില്ല. പരിശുത്മാവിന്റെ ദാനങ്ങളും ഫലങ്ങളാലും നിറഞ്ഞ നീതിയുടെ ഫലവൃക്ഷമായ യൗസേപ്പിൽനിന്നു ജീവൻ തുടിക്കുന്ന ഫലങ്ങൾ നമുക്കും സ്വീകരിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-05-28-21:46:18.jpg
Keywords: ജോസഫ്, യൗസേ
Content: 16347
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം
Content: മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം. നവി മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ രണ്ടാഴ്ച ചികിത്സയ്ക്കായി മുംബൈ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ജസ്റ്റീസുമാരായ എസ്.എസ്. ഷിന്‍ഡെ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു അദ്ദേഹം കോടതി നടപടികളില്‍ പങ്കെടുത്തത്. ഇഷ്ടമുള്ള ആശുപത്രിയില്‍ ചികിത്സ തേടാമെന്ന് കോടതി അറിയിച്ചെങ്കിലും ഫാ. സ്റ്റാന്‍ സ്വാമി വേണ്ടെന്നു പറഞ്ഞു. തുടര്‍ന്ന് അഭിഭാഷകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുമായി സംസാരിച്ചതോടെ ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സ തേടാമെന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു. അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. നിരവധി രോഗങ്ങള്‍ ഫാ. സ്റ്റാന്‍ സ്വാമിയെ അലട്ടുന്നുണ്ട്. ഇദ്ദേഹത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്നു കോടതി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, രണ്ടുതവണ ജെജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും പ്രയോജനം ലഭിച്ചില്ലെന്നും ജെജെ ആശുപത്രിയില്‍ പോകുന്നതിനേക്കാള്‍ ഭേദം ജയിലില്‍ മരിക്കുന്നതാണെന്നും ഫാ. സ്റ്റാന്‍ സ്വാമി കോടതിയെ അറിയിക്കുകയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-29-10:13:39.jpg
Keywords: സ്റ്റാന്‍
Content: 16348
Category: 1
Sub Category:
Heading: ന്യൂനപക്ഷ അനുപാത വിവേചനം: ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ ഇങ്ങനെ
Content: കൊച്ചി: ന്യൂനപക്ഷ അനുപാത വിവേചനത്തെ ചോദ്യം ചെയ്തുക്കൊണ്ട് പാലക്കാട് രൂപതാംഗമായ അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹര്‍ജ്ജിയില്‍ ഉണ്ടായ ഹൈക്കോടതി വിധി ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുന്ന ഒട്ടേറെ കാര്യങ്ങള്‍. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് തുല്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നതടക്കം നിരവധി കാര്യങ്ങളാണ് 31 പേജുള്ള ഹൈക്കോടതി വിധിയില്‍ ഉള്ളത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നു ഹൈക്കോടതി വിധിയില്‍ നിര്‍ദ്ദേശമുണ്ട്. ന്യൂനപക്ഷ സമുദായങ്ങളെ ഇത്തരത്തില്‍ വേര്‍തിരിച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്നും ഏതെങ്കിലും ഒരു മതവിഭാഗത്തിനു മാത്രമായി പ്രത്യേക ആനുകൂല്യം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായുള്ള അര്‍ഹത കണക്കിലെടുക്കാതെ മുസ്ലിം വിഭാഗത്തിനുമാത്രം 80 ശതമാനം സ്കോളര്‍ഷിപ്പ് അനുവദിച്ചത് ഭരണഘടനാവിരുദ്ധമാണ്. ഭരണപരമായ ഉത്തരവുകളിലൂടെ ഭരണഘടനാ തത്വങ്ങളും മൈനോറിറ്റി കമ്മീഷന്‍ നിയമങ്ങളും മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ല. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിന് വിരുദ്ധമായാണ് മുസ്ലിങ്ങള്‍ക്ക് 80 ശതമാനം സംവരണം അനുവദിച്ചുള്ള ഉത്തരവുകളെന്നും ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നും ഉത്തരവില്‍ പരാമര്‍ശമുണ്ട്. ന്യൂനപക്ഷ സമുദായങ്ങളെ പിന്നാക്കാവസ്ഥയുടെ പേരില്‍ വേര്‍തിരിച്ച് ഏതെങ്കിലും ഒരു സമുദായത്തിന്റെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ ന്യൂനപക്ഷ കമ്മീഷനുകള്‍ക്കു കഴിയില്ല. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 45.27 ശതമാനമാണ് ന്യൂനപക്ഷങ്ങള്‍. ഇതില്‍ 58.67 ശതമാനം മുസ്ലിങ്ങളും 40.6 ശതമാനം ക്രിസ്ത്യാനികളും 0.73 ശതമാനം മറ്റു വിഭാഗക്കാരുമാണ്. സ്കോളര്‍ഷിപ്പ് നല്‍കുന്നതില്‍ വിവേചനമുണ്ടെന്നാരോപിച്ചു ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിനും സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ സൂചിപ്പിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-29-11:07:17.jpg
Keywords: ന്യൂനപക്ഷ