Contents

Displaying 15991-16000 of 25124 results.
Content: 16359
Category: 22
Sub Category:
Heading: ജോസഫ്: പരിശുദ്ധ ത്രിത്വത്തിൽ ബന്ധിക്കപ്പെട്ടവർ
Content: പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ ദിനത്തിൽ പരിശുദ്ധ ത്രിത്വവുമായി ബന്ധിക്കപ്പെട്ട ജീവിതം നയിച്ച വിശുദ്ധ യൗസേപ്പിതാവായിരിക്കട്ടെ നമ്മുടെ വഴികാട്ടി. ക്രിസ്തീയ കലയിൽ പരിശുദ്ധ ത്രിത്വത്തെ ഏറ്റവും ലളിതമായ രീതിയിൽ ചിത്രീകരിക്കുന്ന അടയാളമാണ് ത്രിത്വ കെട്ട് അഥവാ Trinity Knot. ഇതിനെ ചിലപ്പോൾ ത്രികെത്രാ (triquetra) എന്നു വിശേഷിപ്പിക്കാറുണ്ട്. പരസ്പരം ബന്ധിതമായിരിക്കുന്ന ഇലയുടെ ആകൃതി പോലുള്ള മൂന്നു രൂപങ്ങൾ ,അവയക്കു മൂന്നു കോണുകൾ അവയ്ക്കു നടുവിലായി ഒരു വൃത്തം, ഇതു നിത്യ ജീവനെ പ്രതിനിധാനം ചെയ്യുന്നു. പരിശുദ്ധ ത്രിത്വവുമായി ബന്ധിക്കപ്പെട്ട ജീവിതമായിരുന്നു യൗസേപ്പിതാവിൻ്റെ ജീവിതം. പിതാവിൻ്റെ പ്രതിനിധിയും പുത്രൻ്റെ കാവൽക്കാരനും പരിശുദ്ധാമാവിൻ്റെ ആജ്ഞാനുവർത്തിയും എന്ന നിലയിൽ പരിശുദ്ധ ത്രിത്വത്തെ മറന്നൊരു ജീവിതം അവനില്ലായിരുന്നു. അതിനാൽ തിരു കുടുബത്തെ പരിശുദ്ധ ത്രിത്വത്തിൻ്റെ ഭൂമിയിലെ പതിപ്പിക്കാൻ അവനു തെല്ലും ബുദ്ധിമുട്ടില്ലായിരുന്നു. ഈശോയും പരിശുദ്ധ കന്യകാ മറിയവും യൗസേപ്പിതാവും പരസ്പരം സ്നേഹിച്ചും പങ്കുവച്ചും ഒരുമയോടെ ജീവിച്ചപ്പോൾ ത്രിത്വജീവിതം ഭൂമിയിൽ ജീവിക്കാനാവും എന്ന് നസറത്തിലെ കുടുബം തെളിയിക്കുകയായിരുന്നു. അപരനെ സന്തോഷത്തോടെ സ്നേഹിക്കുകയോ സഹായിക്കുകയോ പരിചരിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും പരിശുദ്ധ ത്രിത്വത്തിന്‍റെ പ്രതിഫലനമാണന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു. അതുപോലെ തന്നെ പരസ്പരം സ്നേഹിച്ചും ആദരിച്ചും സഹായിച്ചും ജീവിക്കുന്ന കുടുംബങ്ങളും സമൂഹങ്ങളും പരിശുദ്ധത്രിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ആ പുണ്യജീവിതം നമ്മളെ പഠിപ്പിക്കുന്നു. വിശുദ്ധ യൗസേപ്പിതാവ് പരിശുദ്ധ ത്രിത്വത്തെ സ്നേഹിച്ചതു പോലെ നമുക്കും വിശ്വസത്തിൻ്റെ ഈ മഹാ രഹസ്യത്തെ സ്നേഹിക്കാം
Image: /content_image/SeasonalReflections/SeasonalReflections-2021-05-30-17:39:55.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 16360
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു
Content: മുംബൈ: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ തലോജ ജയിലില്‍ കഴിഞ്ഞിരുന്ന 84 കാരനായ സ്റ്റാന്‍ സ്വാമിയെ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച സബര്‍ബന്‍ ബന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടന്ന പരിശോധനയിലാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. രക്തസമ്മര്‍ദം താഴ്ന്ന നിലയിലാണെന്നും താന്‍ തികച്ചും ക്ഷീണിതനാണെന്നും സഹവൈദികനായ ഫാ. ജോസഫ് സേവ്യറിനെ ഫോണില്‍ വിളിച്ച് ഫാ.സ്റ്റാന്‍ സ്വാമി പറഞ്ഞു. രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി ഫാ. സ്റ്റാന്‍ സ്വാമിയെ ഹോളി ഫാമിലി ആശുപത്രിയിലേക്കു മാറ്റാനാണു ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ മിഹിര്‍ ദേശായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. എല്‍ഗാര്‍ പരിഷത്-മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ ഫാ. സ്റ്റാന്‍ സ്വാമി 2020 ഒക്ടോബര്‍ മുതല്‍ മുംബൈയിലെ തലോജ ജയിലില്‍ കഴിയുകയാണ്.
Image: /content_image/India/India-2021-05-31-08:15:19.jpg
Keywords: സ്റ്റാൻ
Content: 16361
Category: 18
Sub Category:
Heading: കെസിബിസി സമ്മേളനം നാളെ തുടങ്ങും
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ(കെസിബിസി) മണ്‍സൂണ്‍കാല സമ്മേളനം നാളെ തുടങ്ങും. പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ജൂണ്‍ മൂന്നു വരെയാണു സമ്മേളനം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചേരുന്ന സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുക്കും.
Image: /content_image/India/India-2021-05-31-08:24:45.jpg
Keywords:
Content: 16362
Category: 1
Sub Category:
Heading: ഫുലാനികള്‍ വീണ്ടും: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് 37 ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടു
Content: അബൂജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് 37 ക്രൈസ്തവ വിശ്വാസികളെ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 15 പേരെ ഏപ്രിൽ മാസവും 22 പേരെ മെയ് മാസം 23നും തീവ്രവാദ ചിന്താഗതിയുള്ള ഗോത്രവർഗ്ഗക്കാർ കൊലപ്പെടുത്തിയെന്നാണ് മോർണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരേ കുടുംബത്തിലെ തന്നെ എട്ട് പേർക്ക് ജീവൻ നഷ്ടമായെന്ന് പ്രദേശവാസിയായ സോളമൻ മാൻഡിക്ക് എന്നയാൾ ന്യൂസ് ഏജൻസിയോട് പറഞ്ഞു. വെടിയൊച്ച കേട്ട് കഴിഞ്ഞപ്പോൾ ഒളിക്കേണ്ടതായി വന്നെന്നും, ഫുലാനികൾ അല്ലാഹു അക്ബർ എന്ന് വിളിച്ചാണ് കൊലപാതകങ്ങൾക്ക് ശേഷം തിരികെ മടങ്ങിയതെന്നും അസബേ സാമുവേൽ എന്ന മറ്റൊരു വ്യക്തി മോർണിംഗ് സ്റ്റാറിനോടു വെളിപ്പെടുത്തി. അന്ധനായ ഭർത്താവും, രണ്ടു പെൺകുട്ടികളും ഉണ്ടായിരുന്ന അവുക്കി മാത്യു എന്ന ക്രൈസ്തവ വനിതയും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്. അവരുടെ ഭർത്താവിനെ ആര് നോക്കുമെന്ന ചോദ്യം അസബേ സാമുവേൽ ഉന്നയിച്ചു. സംഭവം അറിയിച്ചതിനു ശേഷം വളരെ താമസിച്ചാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് ഒരു പ്രാദേശിക പ്രൊട്ടസ്റ്റൻറ് സഭയുടെ പാസ്റ്റർ ജോനാഥൻ ബാല പറഞ്ഞു. 40 മിനിറ്റോളം ഫുലാനികൾ അക്രമം നടത്തിയിട്ടും പോലീസിനോ, പട്ടാളത്തിനോ ഇടപ്പെടാൻ സാധിച്ചില്ല. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിലാണ് അവർ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവുമധികം അതിക്രമങ്ങൾ നടത്തുന്ന തീവ്രവാദ സംഘടനകളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഫുലാനികൾ ഇപ്പോൾ ഉള്ളത്. കൃഷിസ്ഥലങ്ങൾ പിടിച്ചെടുത്ത്, പ്രദേശത്ത് ശരിയത്ത് നിയമം നടപ്പിലാക്കുകയാണ് ഇവരുടെ ഉദ്ദേശമെന്ന് കരുതപ്പെടുന്നു.
Image: /content_image/News/News-2021-05-31-20:26:44.jpg
Keywords: നൈജീ
Content: 16363
Category: 22
Sub Category:
Heading: യൗസേപ്പിതാവും സന്ദർശന തിരുനാളും
Content: മറിയത്തിൻ്റെ സന്ദർശനതിരുനാളോടെയാണ് മെയ് മാസ വണക്കം സമാപിക്കുന്നത്, ദിവ്യരക്ഷകനെ ഉദരത്തില്‍ വഹിച്ച മറിയം തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മയാണല്ലോ ഈ തിരുനാൾ. മറിയത്തെ കണ്ട എലിസബത്ത് ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മഎന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌? (ലൂക്കാ 1 :42- 43). സന്ദർശന തിരുനാളിൽ എലിസബത്തിനു ചാർച്ചക്കാരിയായ മറിയം "എൻ്റെ കർത്താവിൻ്റെ അമ്മയായി" മാറുന്നു. യൗസേപ്പിതാവിൻ്റെ ജീവിതത്തിലും മറിയം ദൈവപുത്രൻ്റെയും തൻ്റെ കർത്താവിൻ്റെയും അമ്മയായിരുന്നു. ആ ബഹുമാനവും ആദരവും യൗസേപ്പിതാവ് എന്നും മറിയത്തിനു നൽകിയിരുന്നു. ഈശോ കഴിഞ്ഞാൽ യൗസേപ്പ് ഈ ലോകത്തിൽ ഏറ്റവും സ്നേഹിച്ചതും ആദരിച്ചതും മറിയത്തെ ആയിരുന്നു. മറിയത്തിനും അങ്ങനെ തന്നെയായിരുന്നു. ഈശോയുടെ മനുഷ്യവതാരം ദൈവപുത്രൻ്റെ മാനവ വംശത്തെ രക്ഷിക്കാനായി സ്വർഗ്ഗത്തിൽ നിന്നു നടത്തിയ സന്ദർശനമായിരുന്നു. ഈ രക്ഷാകര സന്ദർശനത്തിൽ പിതാവിൻ്റെ റോൾ വഹിക്കുകയായിരുന്നു യൗസേപ്പിൻ്റെ കടമ. ദൈവസ്നേഹം മനുഷ്യകുലത്തിന് മാതൃസ്നേഹമാക്കി മറിയം നൽകിയെങ്കിൽ യൗസേപ്പിതാവിലൂടെ ദൈവത്തിൻ്റെ പിതൃവാത്സല്യം മനുഷ്യകുലം അനുഭവിച്ചു. പരിശുദ്ധ മറിയത്തിൻ്റെ സന്ദർശന തിരുനാൾ ദിനത്തിൽ യൗസേപ്പിനെപ്പോലെയും എലിസബത്തിനെപ്പോലെയും മറിയത്തെ നമ്മുടെ കർത്താവിൻ്റെ അമ്മയായി അംഗീകരിക്കാം ആദരിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-05-31-20:33:00.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 16364
Category: 10
Sub Category:
Heading: മഹാമാരി കാലത്ത് ദശലക്ഷകണക്കിന് അമേരിക്കന്‍ പൗരന്മാര്‍ ബൈബിളിലേക്ക് തിരിഞ്ഞതായി റിപ്പോർട്ട്
Content: ന്യൂയോര്‍ക്ക്: കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദശലക്ഷകണക്കിന് അമേരിക്കന്‍ പൗരന്മാര്‍ ബൈബിളിലേക്ക് തിരിഞ്ഞിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ (എ.ബി.എസ്) റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ പകര്‍ച്ചവ്യാധികാലത്ത് നാലില്‍ ഒരാള്‍ വീതം കൂടുതലായി ബൈബിള്‍ വായിക്കുന്നുണ്ടെന്ന്‍ അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ‘സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ‘അമേരിക്കന്‍ ഐക്യനാടുകളിലെ ആത്മീയതയിലെയും, ബൈബിളുമായുള്ള ഇടപെടലിലെയും സാംസ്കാരിക പ്രവണതകളെ’ക്കുറിച്ച് പ്രതിപാദിക്കുന്ന ‘എ.ബി.എസ്’ന്റെ പതിനൊന്നാമത് വാര്‍ഷിക സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍' റിപ്പോര്‍ട്ടിന്റെ ആദ്യ രണ്ട് അദ്ധ്യായങ്ങള്‍ പുറത്തുവന്നത്. ‘മൂവബിള്‍ ആന്‍ഡ്‌ മിഡില്‍’ എന്ന വിഭാഗത്തില്‍ 9.5 കോടി ആളുകള്‍ പകര്‍ച്ചവ്യാധികാലത്ത് ആദ്യമായി ബൈബിള്‍ വായിച്ചു എന്ന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 2019-ല്‍ 16.9 കോടി അമേരിക്കക്കാര്‍ സാന്ദര്‍ഭികമായി ബൈബിള്‍ വായിച്ചപ്പോള്‍ 18.1 കോടിയാണ് കഴിഞ്ഞ വര്‍ഷം ബൈബിള്‍ തുറന്നത്. പ്രായപൂര്‍ത്തിയായ അമേരിക്കക്കാരില്‍ 12% ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും ബൈബിള്‍ വായിക്കുന്നുണ്ടെന്ന് മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍, ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും ബൈബിള്‍ വായിക്കുന്നുണ്ടെന്ന് 16% പേരും സമ്മതിച്ചതായി ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 34% തങ്ങള്‍ ആഴ്ചയിലൊരിക്കലെങ്കിലും ബൈബിള്‍ വായിക്കാറുണ്ടെന്ന് സമ്മതിച്ചു. അന്‍പതു ശതമാനത്തോളം പേര്‍ പറഞ്ഞത് വര്‍ഷത്തില്‍ കുറഞ്ഞത് രണ്ടുപ്രാവശ്യമെങ്കിലും തങ്ങള്‍ ബൈബിള്‍ വായിക്കാറുണ്ടെന്നാണ്. മുന്‍വര്‍ഷത്തേതിന് സമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ തങ്ങളുടെ ബൈബിള്‍ വായന എന്ന് പറഞ്ഞവരുടെ എണ്ണം അറുപത്തിമൂന്നു ശതമാനമാണ്. ഇതേകാലയളവില്‍ തങ്ങള്‍ കൂടുതലായി ബൈബിള്‍ വായിച്ചിട്ടുണ്ടെന്ന് സമ്മതിച്ചവര്‍ ഇരുപത്തിനാലു ശതമാനമാണ്. പകര്‍ച്ചവ്യാധിയ്ക്കിടയില്‍ ജീവിതത്തിന്റെ അര്‍ത്ഥവും, സമാധാനവും തേടി കൂടുതല്‍ അമേരിക്കക്കാര്‍ ദൈവവചനത്തിലേക്ക് തിരിഞ്ഞുവെന്നു എ.ബി.എസ് ഇന്റലിജന്‍സ് വിഭാഗം ഡയറക്ടര്‍ ജോണ്‍ ഫാര്‍ക്കുഹാര്‍ പ്ലേക് ക്രിസ്റ്റ്യന്‍ പോസ്റ്റ്‌-നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ നൂറ്റാണ്ടില്‍ ആദ്യമായുണ്ടായ പകര്‍ച്ചവ്യാധിയും, രാഷ്ട്രീയ-സാമൂഹ്യ അസ്വസ്ഥതകളും ജനങ്ങളെ ബൈബിളിലേക്ക് തിരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യമൊട്ടാകെയുള്ള പ്രായപൂര്‍ത്തിയായവരില്‍ നടത്തിയ 3,354 ഓണ്‍ലൈന്‍ അഭിമുഖങ്ങളിലൂടെയാണ് റിപ്പോര്‍ട്ടിനാധാരമായ വിവരങ്ങള്‍ ശേഖരിച്ചത്.
Image: /content_image/News/News-2021-05-31-23:18:24.jpg
Keywords: ബൈബി
Content: 16365
Category: 18
Sub Category:
Heading: സീറോമലബാർ സഭയുടെ വിശ്വാസപരിശീലന അധ്യായന വർഷം ഉദ്ഘാടനം ചെയ്തു
Content: കാക്കനാട്: സീറോമലബാർ സഭയുടെ വിശ്വാസപരിശീലന അധ്യായന വർഷം മേയ് മാസം 29-ന് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക ചാനലുകളായ ശാലോം, ഷെക്കയ്നാ, ​ഗുഡ്നസ് എന്നിവയിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട ഉദ്ഘാടന സന്ദേശത്തിൽ വിശ്വാസത്തെക്കുറിച്ചുള്ള അറിവിൽ പരിപോഷിപ്പിക്കപ്പെടുക, കൗദാശിക ജീവിതത്തിൽ ആഴപെടുക, ഈശോയുടെ വ്യക്തിത്വത്തിൽ വളരുക, പ്രാർത്ഥനാ ജീവിതത്തിലുള്ള പരിശീലനം നേടുക, സമൂഹത്തിൽ ക്രിസ്തുവിന് സാക്ഷ്യം നല്കാൻ കുട്ടികളെ പ്രാപ്തരാക്കുക മുതലായ ദർശനങ്ങളാണ് വിശ്വാസ പരിശീലനത്തിലൂടെ സഭ ലക്ഷ്യമിടുന്നതെന്ന് മേജർ ആർച്ചു ബിഷപ്പ് പറഞ്ഞു. ദൈവവചനം പങ്കുവെക്കുന്നതിലൂടെ ഈശോയെ വ്യക്തി ജീവിതത്തിൽ സാക്ഷ്യപ്പെടുത്താൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുകയാണ് വിശ്വാസ പരിശീലനത്തിലൂടെ നാം ചെയ്യുന്നതെന്ന് വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടന സമ്മേളനത്തിൽ നല്കിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ടിവി ചാനലുകൾ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാ ടെലിവിഷൻ ചാനലുകളുടെ സഹായത്തോടെ കേരളത്തിലെ വിവിധ രൂപതാ മതബോധന കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ക്ലാസ്സുകൾ നടത്തുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് അറിയിച്ചു. കിഡ്സ് വിഭാ​ഗം മുതൽ 12-ാം ക്ലാസ്സ് വരെയുള്ള പുസ്തക പാഠാവലികളാണ് ഇത്തരത്തിൽ വീഡിയോ ഫോർമാറ്റിൽ തയ്യാറാക്കിയിട്ടുള്ളത്. ജൂൺ 6ന് വിശ്വാസ പരിശീലന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും അധ്യാപകർക്കുമുള്ള ഓറിയന്റേഷൻ ക്ലാസ്സുകൾ നടക്കുന്നു. ജൂൺ 7 മുതൽ വിവിധ സമയക്രമങ്ങളിൽ മൂന്നു ടിവി ചാനലുകളിലൂടെയും വിശ്വാസ പരിശീലന ക്ലാസ്സുകൾ സംപ്രേഷണം ചെയ്യുമെന്നും ഇം​ഗ്ലീഷ് വിശ്വാസ പരിശീലന ക്ലാസ്സുകൾ ജൂൺ 21 മുതൽ സംപ്രേഷണം ആരംഭിക്കുമെന്നും സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് സ്വാ​ഗതവും സി. ജിസ് ലറ്റ് എം.എസ്.ജെ നന്ദിയും പറഞ്ഞു. സീറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി, സി. പുഷ്പ എം.എസ്.ജെ, ബ്രദർ അലക്സ് വി.സി., കുര്യക്കോസ് തെക്കേപുറത്തുതടത്തിൽ എന്നിവർ ഉദ്ഘാടന പടിപാടിക്ക് നേതൃത്വം നല്കി.
Image: /content_image/India/India-2021-06-01-09:46:05.jpg
Keywords: സീറോ മലബാ
Content: 16366
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിവേചനം: ഹൈക്കോടതി വിധിയെ തുടര്‍ന്നുള്ള നടപടികള്‍ക്കു തുടക്കം കുറിച്ചതായി ജസ്റ്റിന്‍ പള്ളിവാതുക്കല്‍
Content: കോട്ടയം: വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ ന്യൂനപക്ഷ വകുപ്പ് ആവശ്യമായ നടപടികള്‍ക്കു തുടക്കം കുറിച്ചതായി ജസ്റ്റിന്‍ പള്ളിവാതുക്കല്‍. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഹൈക്കോടതിയിലെ ഈ കേസിന്റെ വാദിയും പാലക്കാട് രൂപതാംഗവുമായ ജസ്റ്റിന്‍. കേസില്‍ പ്രധാനമായും കോടതി പരിഗണിച്ചതു മൂന്നു കാര്യങ്ങളാണ്. ഭരണഘടനാപരമായ ലംഘനങ്ങള്‍ നടന്നിട്ടുണ്ടോ, 20 ശതമാനത്തിലെ ഒരു വിഹിതം ലത്തീന്‍ ക്രൈസ്തവര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും മാത്രം നല്‍കുന്നത് നിയമപ്രകാരം നിലനില്‍ക്കുമോ, 80:20 അനുപാതം നിലനില്‍ക്കില്ലെങ്കില്‍ വിതരണാനുപാതം എങ്ങനെയായിരിക്കണം എന്നിവയാണ് കോടതി പരിഗണിച്ച മൂന്നു കാര്യങ്ങള്‍. പരിശോധനയില്‍ ഭരണഘടനാ ലംഘനമുണ്ടെന്ന് കണ്ടെത്തി സര്‍ക്കാര്‍ ഉത്തരവുകള്‍ കോടതി റദ്ദു ചെയ്യുകയായിരുന്നു. മതന്യൂനപക്ഷ വിഭാഗത്തെ ഒന്നായി കാണണമെന്നും അതില്‍ യാതൊരു വിധത്തിലുള്ള വേര്‍തിരിവും പാടില്ലെന്നും ന്യൂനപക്ഷ നിയമത്തിന്റെയും ഭരണഘടനയുടെയും വെളിച്ചത്തില്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും കോടതി കണ്ടെത്തി. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ നിലവിലുണ്ടായിരുന്ന 80:20 എന്ന വിവേചനപരമായ വ്യവസ്ഥകള്‍ മാത്രമാണ് കോടതി ഉത്തരവിലൂടെ റദാക്കപ്പെട്ടിട്ടുള്ളത്. നിലവിലുള്ള സ് കോളര്‍ഷിപ്പുകള്‍ റദ്ദാക്കപ്പെട്ടെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ അനീതിപരമായ അനുപാതം മാത്രമാണ് ഇല്ലാതായത്. കേസ് സംബന്ധിച്ച നിയമ പോരാട്ടത്തിലൂടെ ഏതെങ്കിലും മതവിഭാഗത്തിന്റെ അവകാശങ്ങളെ തട്ടിയെടുക്കാനോ ഇല്ലാതാക്കാനോ അല്ല ശ്രമിച്ചിട്ടുള്ളതെന്നും നാളുകളായി നിലനിന്നിരുന്ന ഒരു അനീതിയെ ചോദ്യം ചെയ്യുകയാണു ചെയ്‌തെന്നും ജസ്റ്റിന്‍ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-06-01-10:01:59.jpg
Keywords: ന്യൂനപക്ഷ
Content: 16367
Category: 1
Sub Category:
Heading: രാഷ്ട്രീയക്കാരുടെ കഴിവില്ലായ്മയുടെ ഇരകള്‍ പൊതുജനം: ലെബനോനിലെ രാഷ്ട്രീയ പൊള്ളത്തരം തുറന്നുകാട്ടി മാരോണൈറ്റ് പാത്രിയാര്‍ക്കീസ്
Content: ബെയ്റൂട്ട്: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യമായ ലെബനോനില്‍ സുസ്ഥിര-സ്വതന്ത്ര സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ കഴിവില്ലായ്മയെ വീണ്ടും തുറന്നുകാട്ടിക്കൊണ്ട് മാരോണൈറ്റ് സഭാതലവന്‍ കര്‍ദ്ദിനാള്‍ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ്. ലെബനോനില്‍ സ്വതന്ത്രവും ആധികാരികവുമായ സര്‍ക്കാര്‍ സ്ഥാപിക്കുന്നതില്‍ രാഷ്ട്രീയ നേതാക്കള്‍ പരാജയപ്പെട്ടുവെന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ പറഞ്ഞു. രാജ്യം നേരിട്ടുക്കൊണ്ടിരിക്കുന്ന മരുന്നിന്റേയും, അവശ്യ വസ്തുക്കളുടേയും ദൗര്‍ലഭ്യത്തെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു പാത്രിയാര്‍ക്കീസിന്റെ പരാമര്‍ശങ്ങള്‍. ചില ഉല്‍പ്പന്നങ്ങളുടെ മേലുള്ള ഇളവുകള്‍ എടുത്തുകളയുവാനുള്ള സര്‍ക്കാര്‍ നീക്കം വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു. രാഷ്ട്രീയക്കാരുടെ ഏകാധിപത്യ നയവും അത്യാര്‍ത്തിയുമാണ്‌ പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നായി പാത്രിയാര്‍ക്കീസ് എടുത്തുപറയുന്നത്. ബാങ്ക് ഓഫ് ലെബനോന്റെ നിര്‍ബന്ധിത കരുതല്‍ ശേഖരത്തില്‍ തൊടാതെ തന്നെ ഇളവുകളെ കുറിച്ച് ചിന്തിക്കേണ്ട സമയമായെന്ന്‍ ചൂണ്ടിക്കാട്ടിയ പാത്രിയാര്‍ക്കീസ്, സാമ്പത്തിക ഇളവുകളിലെ കാലതാമസവും, രാഷ്ട്രീയ തലത്തിലുള്ള കഴിവുകേടും സാധാരണ ജനങ്ങളേയാണ് ബാധിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. സ്റ്റോക്ക് നിയന്ത്രണവും, കുത്തക ഇടപെടലും അവസാനിപ്പിക്കേണ്ടതും, അതിര്‍ത്തികളിലൂടെയുള്ള കള്ളക്കടത്ത് തടയുവാനുള്ള പട്രോളിംഗും ശക്തമാക്കേണ്ടതും സുരക്ഷാ സേനയുടേയും, നീതിന്യായ അധികാരികളുടേയും ചുമതലയാണെന്നും പാത്രിയാര്‍ക്കീസ് ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ലെബനോന്‍. പ്രസിഡന്റ് മൈക്കേല്‍ അവോണും, ഇടക്കാല പ്രധാനമന്ത്രി സാദ് ഹരീരിയും തമ്മിലുള്ള വിഭാഗീയതയാണ് സര്‍ക്കാര്‍ രൂപീകരണത്തിലെ പ്രധാന തടസ്സമായി പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടുന്നത്. ഈ പ്രതിസന്ധിയുടെ പരിഹാരത്തിനായി യു.എന്‍ സുരക്ഷാ സമിതിയുടെ പ്രമേയങ്ങള്‍ നടപ്പിലാക്കുന്നതിനൊപ്പം, ഐക്യരാഷ്ട്ര സഭയുടെ മാധ്യസ്ഥതയില്‍ ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കണമെന്ന്‍ നിര്‍ദ്ദേശിച്ച പാത്രിയാര്‍ക്കീസ്, ലെബനോന്റെ ഭരണഘടനാപരമായ നിഷ്പക്ഷത കാത്തുസൂക്ഷിക്കണ മുന്‍ പരാമര്‍ശം ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്നു ലെബനോനില്‍ ഇന്നു ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-01-10:57:53.jpg
Keywords: മാരോ
Content: 16368
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിഷയത്തിൽ സഭാനേതൃത്വം അടിയന്തിരമായി ഇടപെടണം: സീറോ മലബാർ കാത്തലിക് ഫെഡറേഷൻ
Content: കൊച്ചി: ന്യൂനപക്ഷ പദ്ധതികളിൽ ക്രൈസ്തവരോട് കാണിച്ച് വന്നിരുന്ന വിവേചനത്തിന് തടയിടാന്‍ കേരളാ ഹൈക്കോടതി ഇടപെടല്‍ നടത്തിയ പശ്ചാത്തലത്തില്‍ സഭാനേതൃത്വം ഈ കേസ് വിശ്വാസികൾക്കായി ഏറ്റെടുത്തു നടത്തണമെന്നും ഈ വിധി നടത്തിപ്പിനായി ബന്ധപ്പെട്ട അധികാരികളിൽ സമ്മർദ്ദം ചെലുത്തണമെന്നും സീറോ മലബാർ കാത്തലിക്ക്സ് ഫെഡറേഷൻ. വിധി പ്രഖ്യാപനം വന്നത് മുതൽ ഇതര സമുദായ നേതാക്കന്മാരും വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്. ഇവർ ഈ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി സർക്കാരിൽ സമ്മർദ്ധം ചെലുത്തുകയുമാണെന്ന് സംഘടന ഓര്‍മ്മിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ സാമുദായിക വോട്ടുബാങ്കുകളുടെ സമ്മർദ്ദത്തിൽ സർക്കാർ അതിനു മുതിർന്നേക്കാം എന്ന് കരുതുന്നു. ഏതാനും അൽമായ സഹോദരങ്ങളുടെ നേതൃത്വത്തിൽ നടത്തിയ നിരന്തരമായ കോടതി വ്യവഹാരങ്ങളിലൂടെയാണ് നമുക്കി വിധി സമ്പാദിക്കാനായത്. കോടതി വ്യവഹാരങ്ങൾ മേൽക്കോടതികളിലേക്കു നീങ്ങിയാൽ ഒരുപക്ഷെ ഇവർക്ക് നിയമ പോരാട്ടം നടത്തുന്നതിനായി പരിമിതികൾ ഉണ്ടായേക്കാം. ഈ സാഹചര്യത്തില്‍ സഭ അടിയന്തരമായി ഇടപെടണമെന്നാണ് സീറോ മലബാർ കാത്തലിക്ക്സ് ഫെഡറേഷൻ (SMCF) പ്രസിഡന്റ് രാജേഷ് ജോർജ് കൂതപ്പള്ളിൽ ജനറല്‍ സെക്രട്ടറി അമൽ പുള്ളുത്തുരുത്തിയിൽ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-06-01-12:49:27.jpg
Keywords: സീറോ മലബാ