Contents

Displaying 16021-16030 of 25124 results.
Content: 16390
Category: 22
Sub Category:
Heading: യൗസേപ്പിതാവേ, ഞങ്ങൾക്കു സമാധാനം നൽകണമേ
Content: യൗസേപ്പിതാവേ, ലോകത്തിൻ്റെ പുരോഗതിക്കും സഭയുടെ ദൗത്യത്തിനും പരിശുദ്ധ ത്രിത്വത്തിൻ്റെ ബഹുമാനത്തിനുമായി ഞങ്ങൾക്കു സമാധാനം നൽകണമേ. 1969 മെയ് മാസം ഒന്നാം തീയതി വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയിൽ വച്ച് പോൾ ആറാമൻ പാപ്പ വിശ്വാസി സമൂഹത്തിനു നൽകിയ തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനയുടെ സ്വതന്ത്ര മലയാള വിവർത്തനമാണ് ഇന്നത്തെ ജോസഫ് ചിന്ത. ഓ വിശുദ്ധ യൗസേപ്പിതാവേ, സഭയുടെ രക്ഷാധികാരിയേ, അവതരിച്ച വചനത്തിൻ്റെ കൂടെ ആയിരുന്നു കൊണ്ട് അന്നന്നത്തെ അപ്പത്തിനു വേണ്ടി നീ അധ്വാനിച്ചുവല്ലോ. ജീവിക്കാനും ജോലി ചെയ്യുവാനുമുള്ള ശക്തി ഈശോയിൽ നിന്നു നീ സ്വന്തമാക്കി. നാളയെക്കുറിച്ചുള്ള ഉത്കണ്ഠകളും ദാരിദ്രത്തിൻ്റെ കൈയ്പും ജോലിയുടെ അനിശ്ചിതത്വവും നീ അറിഞ്ഞതിനാൽ കർത്താവു നിന്നെ ഭരമേല്പിച്ച മനുഷ്യ കുടുംബത്തെ സംരക്ഷിക്കണമേ. സഭയെ അനുഗ്രഹിക്കണമേ. അവളെ കൂടുതൽ സുവിശേഷാത്മക വിശ്വസ്തയിലേക്ക് നയിക്കണമേ. തൊഴിലാളികളെ അവരുടെ അനുദിന ക്ലേശങ്ങളിൽ സംരക്ഷിക്കണമേ. ആത്മീയവും ഭൗതീകവുമായ എല്ലാ അപകടങ്ങളിൽ നിന്നും നീരുത്സാഹ പ്രവണതകളിൽ നിന്നും അവരെ പ്രതിരോധിക്കണമേ. ഭൂമിയിൽ ക്രിസ്തുവിൻ്റെ ദാരിദ്ര്യം വഹിക്കുന്ന പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും വേണ്ടി പ്രാർത്ഥിക്കണമേ.കൂടുതൽ ഭാഗ്യവാന്മാരായ സഹോദരി സഹോദരന്മാരിൽ പാവപ്പെട്ടവർക്കുവേണ്ടിയുള്ള കരുതൽ ഉണർത്തണമേ. ലോകത്തു സമാധാനം കാത്തു സൂക്ഷിക്കുകയും വ്യക്തികൾക്കും സമൂഹത്തിലും നല്ല ഭാവിയും ജീവിതവും കൈവരുന്ന സമാധനം ഉളവാക്കുകയും ചെയ്യണമേ. ലോകത്തിൻ്റെ പുരോഗതിക്കും സഭയുടെ ദൗത്യത്തിനും പരിശുദ്ധ ത്രിത്വത്തിൻ്റെ ബഹുമാനത്തിനുമായി ഞങ്ങൾക്കു സമാധാനം നൽകണമേ. ആമ്മേൻ
Image: /content_image/SeasonalReflections/SeasonalReflections-2021-06-03-22:54:34.jpg
Keywords: ജോസഫ്, യൗസേ
Content: 16391
Category: 4
Sub Category:
Heading: ആദ്യ വെള്ളിയാഴ്ചകളിലെ തിരുഹൃദയ ഭക്തിയുടെ പ്രാധാന്യം
Content: ഇന്ന് ഈശോയുടെ തിരുഹൃദയത്തിന് പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ജൂണ്‍ മാസത്തിലെ ആദ്യവെള്ളി. 1673നും 1675നും മദ്ധ്യേ ഫ്രാന്‍സിലെ പാരയെ-ലെ മോണിയലിലെ വിസിറ്റേഷന്‍ കോണ്‍വെന്‍റിലെ വിശുദ്ധ മാര്‍ഗരറ്റ് മേരിയ്ക്കു നമ്മുടെ കര്‍ത്താവിന്‍റെ തിരുഹൃദയ ദര്‍ശന പരമ്പരയുണ്ടായി. അടിക്കടി നിരസിക്കപ്പെട്ട തന്‍റെ മാനവരാശിയോടുള്ള ഹൃദയ സ്നേഹത്തെ പ്രതികരിച്ചായിരുന്നു ദര്‍ശനങ്ങള്‍. ഈ തിരുഹൃദയത്താല്‍ സഹിച്ച നിരവധിയായ പാപങ്ങള്‍ക്കും കുറ്റങ്ങള്‍ക്കും പ്രായശ്ചിത്തവും പരിഹാരവുമായി ഈ ഭക്തി തിരുസഭ മുഴുവനും പ്രചരിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ വിശുദ്ധ മാര്‍ഗരറ്റ് ഈ തിരുഹൃദയ ഭക്തിയുടെ ഗുണഫലങ്ങള്‍ മനസ്സിലാക്കി അവള്‍ ഇങ്ങനെ എഴുതി :- "ആത്മീയജീവിതത്തില്‍ ഈ ഭക്തിയുടെ രീതിക്ക് സമാനമായി ധ്രുതഗതിയില്‍ ആത്മാക്കളെ പരിശുദ്ധമാക്കുക വഴി ആത്മീയ ജീവിതത്തിന്‍റെ യഥാര്‍ത്ഥ മാധുര്യമാസ്വദിക്കാന്‍ വേറൊരു രീതിയുമില്ല. ഏതൊരു അല്പവിശ്വാസിയും തന്‍റെ രക്ഷകനോടുള്ള സ്നേഹം തുലോം തുച്ഛമാണെങ്കില്‍ പോലും കര്‍ത്താവായ യേശുവിനും ഈ ഭക്തി മാര്‍ഗ്ഗം എത്ര സര്‍വ്വസമ്മതമാണെന്ന് അറിയുന്നുവെങ്കില്‍ ഇത് തുടരുക തന്നെ ചെയ്യും. എനിക്ക് ദൈവമല്ലാതെ മറ്റൊന്നും വേണ്ട. ആ ദിവ്യ ഹൃദയത്തില്‍ അലിഞ്ഞില്ലാതായാല്‍ മതി". ആ കാലഘട്ടത്തില്‍ ലണ്ടനിൽ ഡച്ചസ് ഓഫ് യോര്‍ക്കിന്‍റെ ചാപ്ലിയനായി സേവനമനുഷ്ഠിച്ചിരുന്ന ജസ്യൂട്ട് സഭാ വൈദികനായ വിശുദ്ധ ക്ലേഡ് (1682) നെയാണ് അവള്‍ തന്‍റെ ആത്മീയ പിതാവായി അംഗീകരിച്ചിരുന്നതും ഉപദേശങ്ങള്‍ക്കായി ആശ്രയിച്ചിരുന്നതും. അദ്ദേഹം തന്‍റെ ആത്മീയ മകളെ തിരുഹൃദയ ഭക്തിക്കു മാത്രമല്ല സ്ഥിരോത്സാഹത്തോടെ അതിനായി സ്വയം പ്രയത്നിച്ചു വരികയും ചെയ്തുപോന്നു. ആ കാലഘട്ടത്തിൽ ഇംഗ്ലണ്ട് ഒരു പ്രൊട്ടസ്റ്റന്‍റ് രാജ്യമായിരുന്നിട്ട് കൂടി ഇന്നത്തേത് പോലെ തന്നെ തിരുഹൃദയ ഭക്തി പ്രോത്സാഹിക്കപ്പെട്ടു പോന്നു. #{red->none->b-> ‍യേശുക്രിസ്തു വിശുദ്ധ മാര്‍ഗരറ്റിന് നല്‍കിയ 12 വാഗ്ദാനങ്ങളാണ് ഈ വെളിപാടുകളുടെ കേന്ദ്രബിന്ദു. അതിന്‍പ്രകാരം, ആരൊക്കെ പശ്ചാത്തപിച്ച് തങ്ങളെ തന്നെ അവിടുത്തെ തിരുഹൃദയത്തിന് ഏല്‍പ്പിച്ചുകൊടുക്കുന്നുവോ അവര്‍ക്കായുള്ള അവിടുത്തെ വാഗ്ദാനങ്ങള്‍}# 1. അവിടുന്ന് അവര്‍ക്കെല്ലാം തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും നല്‍കും. 2. അവിടുന്ന് അവരുടെ ഭവനങ്ങളില്‍ സമാധാനം സ്ഥാപിക്കും. 3. തങ്ങളുടെ കഷ്ടതകളിലെല്ലാം അവിടുന്നവര്‍ക്ക് ആശ്വാസമേകും. 4. അവിടുന്നവര്‍ക്ക് ഈ ജീവിതത്തില്‍ അതിലുമുപരി മരണത്തിലും സുരക്ഷിതമായ അഭയശിലയാകും. 5. തങ്ങളുടെ എല്ലാ ചുവടുവെപ്പുകളിലും അവിടുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ വാരിക്കോരി ചൊരിയും. 6. പാപികള്‍ അവിടുത്തെ തിരുഹൃദയം കൃപയുടെ വറ്റാത്ത ഉറവയായി കണ്ടെത്തും. 7. തളർന്നു പോയ ആത്മാക്കളെല്ലാം ദൈവസ്നേഹത്താല്‍ നിറയും. 8. ആ ആത്മാക്കളെല്ലാം പെട്ടെന്ന് തന്നെ പരിപൂര്‍ണ്ണമായും കുറ്റമറ്റതാകും. 9. അവിടുത്തെ തിരുഹൃദയ രൂപത്തെ എവിടെയൊക്കെ സ്ഥാപിക്കുകയും വണങ്ങുകയും ചെയ്യുന്നുവോ അവിടമൊക്കെ അവിടുന്ന് അനുഗ്രഹിക്കും. 10. വൈദികര്‍ക്ക് അവിടുന്ന് ഏറ്റവും കഠിനഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള വരം നല്‍കും. 11. തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ അവിടുത്തെ ഹൃദയത്തില്‍ എഴുതി സൂക്ഷിക്കും. 12. ഒന്‍പതു ആദ്യ വെള്ളിയാഴ്ചകളില്‍ തുടര്‍ച്ചയായി വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ചു അത് സ്വീകരിക്കുന്നവര്‍ക്കായ് അവിടുത്തെ കൃപ സമ്പൂര്‍ണ്ണമായ ഹൃദയത്തില്‍ നിന്ന് അത്യുഷ്മളമായ സ്നേഹത്തോടെ അനുഗ്രഹ വര്‍ഷമുണ്ടാകും. അവർ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല. മാസാദ്യ വെള്ളിയാഴ്ച ആചരണവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് പന്ത്രണ്ടാമത്തെ വാഗ്ദാനം എന്ന് വ്യക്തമാണ്. ആയതിനാല്‍ തന്നെ ഏറ്റം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. നാളിതുവരെ സഭയെ നയിച്ച സഭാപിതാക്കൻമാർ എല്ലാം തന്നെ തിരുഹൃദയ ഭക്തിയെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നിരിക്കെ തന്നെ, ഈ വാഗ്ദാനങ്ങളെല്ലാം തന്നെ അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ എല്ലാവരും മനസ്സിലാക്കിയിരിക്കണമെന്ന് തിരുസഭയ്ക്ക് നിര്‍ബന്ധമുണ്ട്. പരമ്പരാഗതമായി അനുഷ്ഠിച്ചുവരുന്ന രീതികളോ വേദഗ്രന്ഥത്തിനടിസ്ഥാനപ്പെടുത്തിയ നിര്‍ദ്ദേക സംഹിതകളോ ഇതിനില്ല എന്ന കാര്യം നാമോര്‍ക്കേണ്ടതുണ്ട്. മറിച്ച് പൂര്‍ണ്ണവും ഔദാര്യ പൂര്‍ണ്ണവുമായ ഒരു ക്രിസ്തീയ ജീവിതം നയിക്കാനുതകുന്ന രീതിയില്‍ മനസ്സിലാക്കപ്പെടണം. ദൈവ നിവേശിതമായ ഈ വാഗ്ദാനങ്ങള്‍ തികച്ചും യാന്ത്രികമായും അന്ധവിശ്വാസപരമായും സമീപിച്ചാല്‍ അത് അവിടുത്തെ സദ്ദുദ്ദേശങ്ങള്‍ക്ക് എതിരായും ദൈവഹിതമല്ലാതാവുകയും ചെയ്യും. മുകളില്‍ പ്രസ്താവിച്ച കാര്യങ്ങളെല്ലാം മനസ്സിലാക്കി, നമുക്ക് മാസാദ്യ വെള്ളിയാഴ്ചകളുടെ ഭക്തിക്ക് എന്താണ് മുന്‍തൂക്കം എന്ന് നോക്കാം. #{red->none->b->മൂന്നു ഘടകങ്ങളാണ് ഇതില്‍ പ്രധാനമായും ഉള്ളത് : ‍}# 1. ഒരുക്കത്തിനായി കുമ്പസാരമെന്ന കൂദാശ. 2. ഒൻപത് മാസാദ്യ വെള്ളിയാഴ്ചകളില്‍ അടുപ്പിച്ചുള്ള വി.കുര്‍ബാന സ്വീകരണം. 3. ഒരു മണിക്കൂര്‍ ദിവ്യകാരുണ്യത്തിന് മുന്നിരുന്ന് ആരാധന. ഇക്കാര്യങ്ങളൊക്കെ തിരുഹൃദയ ഭക്തിയുടെ രൂപരേഖയെന്നിരിക്കെ, മാസാദ്യ വെള്ളിയാഴ്ച ഇത് ആചരിക്കുന്നവര്‍ക്ക് തിരുഹൃദയത്തിനോട് ധാരാളമായി സ്നേഹമുണ്ടാകും. #{blue->none->b->You may Like: ‍}# {{ സ്വകാര്യവെളിപാടുകൾ: നാം അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ ‍-> https://www.pravachakasabdam.com/index.php/site/news/4770 }}
Image: /content_image/Mirror/Mirror-2021-06-04-10:49:03.jpg
Keywords: തിരുഹൃദയ
Content: 16392
Category: 18
Sub Category:
Heading: ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ പഠനവിഷയമാക്കണമെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: അയല്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികളും പ്രവര്‍ത്തനങ്ങളും കേരള സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും പഠനവിഷയമാക്കണമെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍. മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാത്രമാണെന്നുള്ള പ്രചാരണം അസംബന്ധമാണ്. മറ്റു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷക്ഷേമ പദ്ധതികളൊന്നും പിന്നാക്കാവസ്ഥയുടെ പേരിലല്ല. ജനസംഖ്യാനുപാതികമാണ്. ജനസംഖ്യ കുറയുന്ന വിഭാഗങ്ങള്‍ക്കാണ് സര്‍ക്കാരുകള്‍ കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കേണ്ടതെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2021-06-04-11:00:17.jpg
Keywords: സി‌ബി‌സി‌ഐ
Content: 16393
Category: 14
Sub Category:
Heading: ഗോലിയാത്തിന്റെ ജന്മദേശമായ ഗത്തില്‍ നിന്നും അസ്ഥി നിര്‍മ്മിതമായ അമ്പുമുന കണ്ടെത്തി
Content: ജെറുസലേം: ബൈബിളില്‍ വിവരിക്കുന്ന ഗോലിയാത്തിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്ന ഇസ്രായേലിലെ ഗത്തില്‍ നിന്നും പഴയനിയമ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന അസ്ഥിയാല്‍ നിര്‍മ്മിക്കപ്പെട്ട അമ്പുമുന കണ്ടെത്തി. ടെല്‍ എസ്-സാഫി എന്നും അറിയപ്പെടുന്ന ഗത്ത് ഫിലിസ്തീയരുടെ നഗരമായിരുന്നെന്നും, ദാവീദ് രാജാവിനാല്‍ കൊല്ലപ്പെട്ട ഗോലിയാത്തിന്റെ ജന്മദേശമായിരുന്നെന്നുമാണ് ഹീബ്രു ബൈബിള്‍ വിവരണത്തില്‍ പറയുന്നത്. 2019-ലാണ് ഗത്തിന് സമീപമുള്ള തെരുവില്‍ നിന്നും അഗ്രഭാഗത്ത് പൊട്ടലോടു കൂടിയ ഈ അമ്പുമുന കണ്ടെത്തിയതെങ്കിലും, ‘നിയര്‍ ഈസ്റ്റേണ്‍ ആര്‍ക്കിയോളജി’ എന്ന ജേര്‍ണലില്‍ ഇതു സംബന്ധിച്ച ഒരു പ്രബന്ധം അടുത്തിടെ ഗവേഷകര്‍ പ്രസിദ്ധീകരിച്ചതോടെയാണ് വാര്‍ത്ത വീണ്ടും മാധ്യമ ശ്രദ്ധനേടുന്നത്. ഹസായേല്‍ രാജാവിന്റെ ഉപരോധത്തില്‍ നിന്നും ഗത്തിനെ രക്ഷിക്കുവാനായി നഗര കാവല്‍ക്കാര്‍ എയ്ത അമ്പായിരിക്കണം ഇതെന്നാണ് ഗവേഷകരുടെ അനുമാനം. ഇത് അരാമി സൈന്യത്തിന്റേതാകുവാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളികളയുന്നില്ല. നഗര സംരക്ഷണാര്‍ത്ഥം ഗാത്തിലെ പണിശാലയില്‍ തിരക്കിട്ട് നിര്‍മ്മിക്കപ്പെട്ട അമ്പുമുനകളിലൊന്നായിരിക്കാം ഇതെന്നാണ് പ്രബന്ധത്തില്‍ പറയുന്നത്. അമ്പുമുന കണ്ടെത്തിയിടത്തു നിന്നും 300 മീറ്റര്‍ അകലെയായി പണിശാലയുടെ അവശേഷിപ്പുകള്‍ 2006-ല്‍ കണ്ടെത്തിയ കാര്യവും പ്രബന്ധത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പണിശാലയുടെ അവശേഷിപ്പുകളില്‍ നിന്നും അമ്പു നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള വളര്‍ത്തുമൃഗങ്ങളുടെ അസ്ഥികളും കണ്ടെടുത്തിട്ടുണ്ട്. എളുപ്പത്തില്‍ നിര്‍മ്മിക്കാമെന്നതും, അസ്ഥികളുടെ ലഭ്യതയുമായിരിക്കാം അമ്പുനിര്‍മ്മാണത്തിന് അസ്ഥികള്‍ ഉപയോഗിച്ചതിന്റെ കാരണമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ക്രിസ്തുവിന് മുന്‍പ് 842-800 കാലയളവില്‍ അരാം ഭരിച്ചിരുന്ന ഹസായേല്‍ രാജാവ് ഗാത്ത് ആക്രമിച്ച് കീഴടക്കിയെന്നും, അതിനുശേഷം ജെറുസലേമിലേക്ക് തിരിഞ്ഞെന്നുമാണ് ബൈബിളിലെ രാജാക്കന്‍മാരുടെ പുസ്തകത്തില്‍ പറയുന്നത് (2 രാജാക്കന്‍മാര്‍ 12:17). ബി.സി ഒന്‍പതാം നൂറ്റാണ്ടിനു ശേഷം ഗാത്തില്‍ വന്‍ നാശമുണ്ടായതായി ഗാത്തില്‍ നടത്തിയ പുരാവസ്തു ഗവേഷണങ്ങളില്‍ നിന്നും വ്യക്തമായിരിന്നു. വേനല്‍ക്കാലത്തോടെ ഗത്തിലെ ഉദ്ഘനനം പുനഃരാരംഭിക്കുവാനാണ് ഗവേഷകരുടെ പദ്ധതി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-04-11:37:05.jpg
Keywords: ഗവേഷണ
Content: 16394
Category: 18
Sub Category:
Heading: വിശ്വാസ പരിശീലകർക്കുള്ള ഓറിയന്റേഷൻ ക്ലാസ്സുകൾ ആരംഭിച്ചു
Content: കാക്കനാട്: സീറോമലബാർ സഭ വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള ഓൺലൈനിൽ നടക്കുന്ന ഓറിയന്റേഷൻ ക്ലാസ്സുകൾ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വിശ്വാസപരിശീലനത്തിന്റെ രണ്ടു മുഖങ്ങളാണ് ദൈവ വചനവും ആരാധനയും. വിശ്വാസ പരിശീലനത്തിലൂടെ നമ്മൾ ഈശോയെ സാക്ഷ്യപ്പെടുത്തുന്ന സമൂഹമായി മാറണമെന്നും ഈ സംരംഭം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാ വിശ്വാസ പരിശീലകരും ഇതിൽ പങ്കുചേരണമെന്നും ഉദ്ഘാടന സന്ദേശത്തിൽ കർദിനാൾ ആലഞ്ചേരി പറഞ്ഞു. വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാന്‍ ആർച്ചു ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട് അധ്യക്ഷത വഹിച്ചു. കമ്മീഷൻ അം​ഗങ്ങളായ മാർ ലോറൻസ് മുക്കുഴി, മാർ ജോസഫ് അരുമച്ചാടത്ത് എന്നീ പിതാക്കൻമാർ ഓൺലൈനിൽ നടന്ന മീറ്റിം​ഗിൽ ആശംസകൾ നല്കി. മാനന്തവാടി രൂപതാ ഡയറക്ടർ ഫാ. തോമസ് കാട്ടുതുരുത്തി സ്വാ​ഗതവും സി. ജിസ് ലറ്റ് പ്രാർത്ഥനയും കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് നന്ദിയും പറഞ്ഞു. രൂപതാ ഡയറക്ടർമാരായ ഫാ. ജേക്കബ് വെണ്ണായപ്പിള്ളി (തലശ്ശേരി അതിരൂപത), ഫാ. ജോൺ പള്ളിക്കാവയലിൽ (താമരശ്ശേരി രൂപത) എന്നിവർ നേതൃത്വം കൊടുത്തു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത നാലായിരത്തിലധികം അധ്യാപകർ ആദ്യ ദിനം ക്ലാസ്സിൽ പങ്കെടുത്തു. 18 ദിവസങ്ങളിലായി നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളിൽ വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട 18 വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കോഴ്സിൽ ഇനിയും പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർ തുടർദിവസങ്ങളിൽ യൂട്യൂബ് ചാനൽ വഴി (THE SYNODAL COMMISSION FOR CATECHESIS) വൈകിട്ട് 8.30 മുതൽ നടക്കുന്ന ലൈവ് ടെലകാസ്റ്റിൽ പങ്കെടുക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
Image: /content_image/India/India-2021-06-04-12:49:45.jpg
Keywords: സീറോ മലബാ
Content: 16395
Category: 10
Sub Category:
Heading: നിയന്ത്രണങ്ങൾക്ക് നടുവിലും വിശുദ്ധ കുർബാനയുടെ തിരുനാൾ വിപുലമായി ആഘോഷിച്ച് പോളിഷ് ജനത
Content: വാര്‍സോ: കോവിഡ് 19 നിയന്ത്രണങ്ങൾക്ക് നടുവിലും വിശുദ്ധ കുർബാനയുടെ തിരുനാൾ വിപുലമായി ആഘോഷിച്ച് പോളിഷ് ജനത. തിരുനാള്‍ ദിനമായ ഇന്നലെ ജൂൺ 3 വ്യാഴാഴ്ച പലരും മുഖാവരണം ധരിച്ചാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും മറ്റ് ശുശ്രൂഷകള്‍ക്കുമായി എത്തിയത്. പാരമ്പര്യമനുസരിച്ച് ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ച പെൺകുട്ടികൾ ദിവ്യകാരുണ്യ നാഥനു മുന്നിൽ റോസാപ്പൂക്കൾ വിതറി. ദിവ്യകാരുണ്യ ആഘോഷങ്ങളിൽ ആഴപ്പെടാൻ സാധിച്ചില്ലെങ്കിൽ ഒരു ക്രൈസ്തവ സമൂഹത്തിനും ഏകാന്തത മാറ്റാൻ സാധിക്കില്ലെന്ന് പോസ്നനിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷങ്ങൾക്കിടെ സന്ദേശം നൽകിയ പോളിഷ് മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്റ്റാനിസ്ലോ ഗഡേക്കി പറഞ്ഞു. ചെസ്റ്റകോവയിലെ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ ജാസ്ന ഗോര തീർത്ഥാടന കേന്ദ്രത്തിന് വെളിയിൽ വിശുദ്ധ കുർബാനയുടെ തിരുനാളിനോടനുബന്ധിച്ച് ഓക്സിലറി ബിഷപ്പ് ആന്ധ്രേജ് പ്രിബിൽസ്കി വിശുദ്ധ കുർബാന അർപ്പിച്ചു. തീർത്ഥാടന കേന്ദ്രത്തിലെ ഏറ്റവും അമൂല്യമായ നിധി മനോഹരമായ മാതാവിന്റെ ചിത്രമല്ലെന്നും, മറിച്ച് അത് വിശുദ്ധ കുർബാന ആണെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ കുർബാന നമ്മുടെ പ്രാർത്ഥനയുടെ ഹൃദയമാണ്. മറ്റു പോളിഷ് രൂപതകളിലും വലിയ ആഘോഷങ്ങളാണ് നടന്നത്. വിശുദ്ധ കുർബാനയുടെ തിരുനാൾ ദിനം പോളണ്ടിൽ ഔദ്യോഗികമായി അവധി ദിവസമാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കമ്മ്യൂണിസ്റ്റ് ആധിപത്യത്തിലായിരുന്ന സമയത്ത് വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷങ്ങൾ ദേശീയ ഐക്യത്തിന്റെയും, വിശ്വാസത്തിന്റെയും പ്രതീകങ്ങളായാണ് കണക്കാക്കിയിരിന്നത്. ഇതിനിടെ നിരവധി തവണ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളെ കമ്മ്യൂണിസ്റ്റ് അടിച്ചമർത്താൻ ഭരണാധികാരികൾ ശ്രമിച്ചിട്ടുണ്ടെന്നതും ചരിത്ര സത്യമാണ്. മൂന്നുകോടി എണ്‍പതുലക്ഷം ജനസംഖ്യയുള്ള പോളണ്ടിൽ 93 ശതമാനം ആളുകളും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2021-06-04-15:42:24.jpg
Keywords: ദിവ്യകാരുണ്യ
Content: 16396
Category: 1
Sub Category:
Heading: നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി
Content: അബൂജ: നൈജീരിയയിലെ സൊകോട്ടോ രൂപതയില്‍ നിന്നും അഞ്ജാതര്‍ തട്ടിക്കൊണ്ടുപോയ വയോധിക കത്തോലിക്ക വൈദികന്‍ ഫാ. ജോസഫ് കെകെ മോചിതനായി. സോകോടോ രൂപതയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. ക്രിസ് ഒമോട്ടോഷോയാണ് വൈദികന്‍ മോചിതനായ വിവരം മാധ്യമങ്ങളെ അറിയിച്ചത്. എഴുപത്തിയഞ്ചുകാരനായ ഫാ. കെകെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെയ് 20നു കട്സിന സംസ്ഥാനത്തില്‍ സെന്റ്‌ വിന്‍സെന്റ് ഫെറെര്‍ കത്തോലിക്കാ ദേവാലയം ആക്രമിച്ച ആയുധധാരികള്‍ മുപ്പത്തിമൂന്ന് വയസ് മാത്രം പ്രായമുണ്ടായിരിന്ന ഫാ. അല്‍ഫോണ്‍സോ ബെല്ലോയെ കൊലപ്പെടുത്തുകയും ഫാ. ജോസഫ് കെക്കേയേ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഫാ. ബെല്ലോയെ ജൂൺ ഒന്നിന് അടക്കം ചെയ്തു. അതിക്രമ പ്രവർത്തനങ്ങളുടെ ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും വേണ്ടിയും കുറ്റവാളികളുടെ മാനസാന്തരത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് മാത്യു നഡാഗോസോ മൃതസംസ്കാര വേളയില്‍ പറഞ്ഞിരിന്നു. രാജ്യത്തെ വൈദികര്‍ വെല്ലുവിളി നിറഞ്ഞതും ഭയപ്പെടുത്തുന്നതുമായ സാഹചര്യത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞു. നൈജീരിയയിലെ സുരക്ഷാ സേനയോട് “ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ” ബിഷപ്പ് ആവശ്യപ്പെട്ടു, മതഭ്രാന്തന്മാർ, കൊള്ളക്കാർ, തീവ്രവാദികൾ, എകെ 47 ഉപയോഗിക്കുന്ന കാലി വളര്‍ത്തുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ തുടങ്ങിയവരെല്ലാം തന്നെ കുറ്റവാളികളാണെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പ്രതിസന്ധിയിലൂടെയാണ് നൈജീരിയായിലെ ക്രൈസ്തവര്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ഓരോ ദിവസവും നിരവധി ക്രൈസ്തവരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-04-17:42:53.jpg
Keywords: നൈജീ
Content: 16397
Category: 1
Sub Category:
Heading: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്തുവാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം
Content: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വ്വകക്ഷിയോഗത്തിൽ ധാരണ. ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അർത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താൽപര്യപ്പെടുന്നത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്താനാണ് മുഖ്യമന്ത്രി ഇന്ന് സർവ്വകക്ഷി യോഗം വിളിച്ചുചേർത്തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ. വിജയരാഘവന്‍ (സി.പി.ഐ.എം.) ശൂരനാട് രാജശേഖരന്‍ (ഐ.എന്‍.സി.), കാനം രാജേന്ദ്രന്‍ (സി.പി.ഐ), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം.), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മാത്യു ടി. തോമസ് (ജനതാദള്‍ എസ്), പി.സി. ചാക്കോ (എന്‍.സി.പി), ഡോ. കെ.സി.ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐ.എന്‍.എല്‍), ജോര്‍ജ് കുര്യന്‍ (ബി.ജെ.പി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്.), അഡ്വ. വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി), ഷാജി കുര്യന്‍ (ആര്‍.എസ്.പി. ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരളാ കോണ്‍ഗ്രസ് ജേക്കബ്), വര്‍ഗ്ഗീസ് ജോര്‍ജ്(ലോക് താന്ത്രിക് ജനതാദള്‍), എ.എ.അസീസ് (ആര്‍.എസ്.പി) എന്നവര്‍ യോഗത്തില്‍ സംസാരിച്ചു. സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം ക്രൈസ്തവര്‍ അടക്കമുള്ള മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ആയിരുന്നു കണ്ടെത്തല്‍. ഇതിനെതിരെ വ്യാപക വിമര്‍ശനവുമായി മുസ്ലിം പാര്‍ട്ടികള്‍ രംഗത്തെത്തിയിരിന്നു. എന്നാല്‍ വിധിയെ കേരള കത്തോലിക്ക മെത്രാന്‍ സമിതിയും ഇതര ക്രൈസ്തവ സഭകളും സ്വാഗതം ചെയ്തു. പാലക്കാട് രൂപതാംഗമായ അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കലാണ് ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-06-04-18:41:21.jpg
Keywords: ന്യൂനപക്ഷ
Content: 16398
Category: 1
Sub Category:
Heading: മഹാമാരിയില്‍ ദുരിതത്തിലായ പാക്ക് സ്ത്രീകള്‍ക്ക് വരുമാന മാര്‍ഗ്ഗം ഒരുക്കി ലാഹോര്‍ അതിരൂപത
Content: ലാഹോര്‍: മഹാമാരിയില്‍ ദുരിതത്തിലായ പാക്കിസ്ഥാനിലെ ക്രൈസ്തവ വനിതകളുടെ സാമ്പത്തിക പുരോഗതിയും ശാക്തീകരണവും ലക്ഷ്യമാക്കി ലാഹോര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ആരംഭിച്ചു. യൗഹാനാബാദ് ജില്ലയിലെ റിന്യൂവല്‍ സെന്ററില്‍ തയ്യല്‍ പരിശീലന കേന്ദ്രവും, മെഡിക്കല്‍ ഡിസ്പെന്‍സറിയും സ്ഥാപിച്ചാണ് സ്ത്രീകള്‍ക്ക് സഹായവുമായി കത്തോലിക്ക സഭ രംഗത്തെത്തിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് ലാഹോര്‍ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഷാ ഇരു സംരഭങ്ങളുടേയും ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു. ശക്തമായ ക്രിസ്തീയ സാന്നിധ്യമുള്ള പ്രദേശങ്ങളിലൊന്നായ യൗഹാനാബാദില്‍ പകര്‍ച്ചവ്യാധി മൂലം ദുരിതത്തിലായ പാവപ്പെട്ട സ്ത്രീകളുടെ അവസ്ഥ കണക്കിലെടുത്താണ് അതിരൂപതയുടെ ഇടപെടല്‍. കൈത്തൊഴില്‍ പഠിപ്പിച്ച് പാവപ്പെട്ട സ്ത്രീകളെ അവരുടെ കുടുംബങ്ങള്‍ പോറ്റുവാന്‍ പ്രാപ്തരാക്കുക എന്നതാണ് ഈ സംരഭം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ലാഹോര്‍ അതിരൂപതയുടെ വികാര്‍ ജനറലും, സെന്റ്‌ ജോണ്‍സ് ഇടവക വികാരിയുമായ ഫാ. ഗുല്‍സാര്‍ പറഞ്ഞു. 1917-ല്‍ ഫാ. ഹെര്‍മോണിനാല്‍ സ്ഥാപിതമായ പാക്കിസ്ഥാനിലെ പ്രാദേശിക സന്യാസിനീ സഭയായ ‘ഫ്രാന്‍സിസ്കന്‍ ടെര്‍ട്ടിയറി സിസ്റ്റേഴ്സ്’ സഭാംഗങ്ങളായ കന്യസ്ത്രീമാര്‍ക്കാണ് ‘ഡിസ്പെന്‍സറി’യുടെ നടത്തിപ്പ് ചുമതല. ‘മറിയാമാബാദിലെ സോദരിമാര്‍’ എന്നും അറിയപ്പെടുന്ന ഈ സന്യാസിനികള്‍, പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയുള്ള ഹോസ്റ്റലും, നിര്‍ധനര്‍ക്ക് വൈദ്യ സേവനവുമായി റിന്യൂവല്‍ സെന്ററില്‍ സജീവമായിരുന്നു. ജോലിയൊന്നുമില്ലാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന ജനങ്ങളുടെ ആവശ്യങ്ങളോട് ആത്മീയ നേതാക്കള്‍ എന്ന നിലയിലുള്ള തങ്ങളുടെ പ്രതികരണമാണിതെന്നു ഫാ. ഗുല്‍സാര്‍ പറഞ്ഞു. സ്ത്രീകളെന്ന നിലയില്‍ തങ്ങള്‍ക്ക് അവസരമൊന്നുമില്ലാതിരുന്ന സമയത്താണ് തയ്യല്‍ കേന്ദ്രത്തിന്റെ സ്ഥാപനമെന്നും, മറ്റുള്ളവരുടെ സഹായത്തിനായി അപേക്ഷിക്കാതെ തങ്ങള്‍ ചെയ്യുന്ന ജോലിയിലൂടെ പണം സമ്പാദിക്കുവാന്‍ ഈ സംരഭത്തിലൂടെ കഴിയുമെന്നും തയ്യല്‍ പരിശീലന കേന്ദ്രത്തിന്റെ ഗുണഭോക്താക്കളിലൊരാളായ പെര്‍വീന്‍ പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്നു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ കടന്നുപോകുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-04-20:15:21.jpg
Keywords: സഹായ, പാക്ക
Content: 16399
Category: 22
Sub Category:
Heading: യൗസേപ്പിൽ വിളങ്ങി ശോഭിച്ച ആറു ഗുണങ്ങൾ
Content: "എന്റെ ദൈവമായ കർത്താവേ, നിന്നെ അറിയാനുള്ള മനസ്സ്, നിന്നെ അന്വേഷിക്കാനുള്ള ഹൃദയം, നിന്നെ കണ്ടെത്താനുള്ള ജ്ഞാനം, നിന്നെ പ്രസാദിപ്പിക്കുന്ന പെരുമാറ്റം, നിന്നെ വിശ്വസ്തടെ കാത്തിരിക്കുന്ന സ്ഥിരോത്സാഹം, ഒടുവിൽ നിന്നെ ആശ്ലേഷിക്കാനുള്ള പ്രത്യാശ എന്നിവ എനിക്കു തരേണമേ"- വിശുദ്ധ തോമസ് അക്വിനാസ് രചിച്ച മനോഹരമായ ഒരു പ്രാർത്ഥനയാണിത്. ദൈവഭക്തനു ഉണ്ടായിരിക്കേണ്ട ആറു ഗുണങ്ങളാണിവ. ഈ ഈ പ്രാർത്ഥനയിൽ വിരിയുന്ന ആറു സ്വഭാവ സവിശേഷതകളും വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതത്തിൽ അന്വർത്ഥമായിരുന്നതായി നമുക്കു ദർശിക്കാവുന്നതാണ്. യൗസേപ്പിതാവിനു ദൈവ സ്വരം ഏതു സാചര്യത്തിലും അറിയുവാനുള്ള വിശാലമായ മനസുണ്ടായിരുന്നു. അവിടെ പരിധികളോ അളവുകളോ അവൻ സ്ഥാപിച്ചില്ല. ദൈവത്തെ അന്വേഷിക്കുവാനുള്ള ഒരു തുറന്ന ഹൃദയം എപ്പോഴും അവനുണ്ടായിരുന്നു. ദൈവത്തെ കണ്ടെത്താനുള്ള ജ്ഞാനം ദൈവഭയത്തോടെയുള്ള ജീവിതത്തിൽ നിന്നു അവൻ സ്വന്തമാക്കി. സാഹചര്യങ്ങൾ അനുകൂലമായപ്പോഴും പ്രതികൂലമായപ്പോഴും ദൈവത്തെ പ്രസാദിപ്പിക്കുന്ന പെരുമാറ്റം യൗസേപ്പിതാവിൻ്റെ ജീവിതത്തിലെ മറ്റൊരു മുഖമുദ്രയാണ്. സ്ഥിരതയോടെ കാത്തിരിക്കുന്ന വിശ്വസ്തനായിരുന്നു ദൈവപുത്രന്റെ വളർത്തു പിതാവ്. ദൈവപുത്രനെ ആശ്ലേഷിക്കാനും ദൈവപുത്രന്റെയും ദൈവമാതാവിൻ്റെയും ആശ്ശേഷനത്തിൽ മരിക്കുവാനും ഭാഗ്യം ലഭിച്ച വ്യക്തിയായിരുന്നു ജോസഫ്. ദൈവ ഭക്തനുണ്ടായിരിക്കേണ്ട ആറു ഗുണങ്ങളും സ്വന്തമാക്കാനായി വിശുദ്ധ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം നമുക്കു യാചിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-04-21:32:33.jpg
Keywords: ജോസഫ്, യൗസേ