category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയൗസേപ്പിതാവേ, ഞങ്ങൾക്കു സമാധാനം നൽകണമേ
Contentയൗസേപ്പിതാവേ, ലോകത്തിൻ്റെ പുരോഗതിക്കും സഭയുടെ ദൗത്യത്തിനും പരിശുദ്ധ ത്രിത്വത്തിൻ്റെ ബഹുമാനത്തിനുമായി ഞങ്ങൾക്കു സമാധാനം നൽകണമേ. 1969 മെയ് മാസം ഒന്നാം തീയതി വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയിൽ വച്ച് പോൾ ആറാമൻ പാപ്പ വിശ്വാസി സമൂഹത്തിനു നൽകിയ തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനയുടെ സ്വതന്ത്ര മലയാള വിവർത്തനമാണ് ഇന്നത്തെ ജോസഫ് ചിന്ത. ഓ വിശുദ്ധ യൗസേപ്പിതാവേ, സഭയുടെ രക്ഷാധികാരിയേ, അവതരിച്ച വചനത്തിൻ്റെ കൂടെ ആയിരുന്നു കൊണ്ട് അന്നന്നത്തെ അപ്പത്തിനു വേണ്ടി നീ അധ്വാനിച്ചുവല്ലോ. ജീവിക്കാനും ജോലി ചെയ്യുവാനുമുള്ള ശക്തി ഈശോയിൽ നിന്നു നീ സ്വന്തമാക്കി. നാളയെക്കുറിച്ചുള്ള ഉത്കണ്ഠകളും ദാരിദ്രത്തിൻ്റെ കൈയ്പും ജോലിയുടെ അനിശ്ചിതത്വവും നീ അറിഞ്ഞതിനാൽ കർത്താവു നിന്നെ ഭരമേല്പിച്ച മനുഷ്യ കുടുംബത്തെ സംരക്ഷിക്കണമേ. സഭയെ അനുഗ്രഹിക്കണമേ. അവളെ കൂടുതൽ സുവിശേഷാത്മക വിശ്വസ്തയിലേക്ക് നയിക്കണമേ. തൊഴിലാളികളെ അവരുടെ അനുദിന ക്ലേശങ്ങളിൽ സംരക്ഷിക്കണമേ. ആത്മീയവും ഭൗതീകവുമായ എല്ലാ അപകടങ്ങളിൽ നിന്നും നീരുത്സാഹ പ്രവണതകളിൽ നിന്നും അവരെ പ്രതിരോധിക്കണമേ. ഭൂമിയിൽ ക്രിസ്തുവിൻ്റെ ദാരിദ്ര്യം വഹിക്കുന്ന പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും വേണ്ടി പ്രാർത്ഥിക്കണമേ.കൂടുതൽ ഭാഗ്യവാന്മാരായ സഹോദരി സഹോദരന്മാരിൽ പാവപ്പെട്ടവർക്കുവേണ്ടിയുള്ള കരുതൽ ഉണർത്തണമേ. ലോകത്തു സമാധാനം കാത്തു സൂക്ഷിക്കുകയും വ്യക്തികൾക്കും സമൂഹത്തിലും നല്ല ഭാവിയും ജീവിതവും കൈവരുന്ന സമാധനം ഉളവാക്കുകയും ചെയ്യണമേ. ലോകത്തിൻ്റെ പുരോഗതിക്കും സഭയുടെ ദൗത്യത്തിനും പരിശുദ്ധ ത്രിത്വത്തിൻ്റെ ബഹുമാനത്തിനുമായി ഞങ്ങൾക്കു സമാധാനം നൽകണമേ. ആമ്മേൻ
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-03 22:53:00
Keywordsജോസഫ്, യൗസേ
Created Date2021-06-03 22:54:34