Contents

Displaying 16011-16020 of 25124 results.
Content: 16380
Category: 13
Sub Category:
Heading: മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ട ചൈനീസ് ക്രൈസ്തവര്‍ക്ക് സ്ഥൈര്യലേപനത്തിന് വേദിയായി സ്പാനിഷ് ദേവാലയം
Content: വലെന്‍സിയ: ചൈനീസ്‌ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കൊന്നും ചൈനീസ് കത്തോലിക്കരുടെ വിശ്വാസത്തെ തടയുവാന്‍ കഴിയില്ലെന്നതിന്റെ നേര്‍സാക്ഷ്യത്തിനാണ് ഇക്കഴിഞ്ഞ ശനിയാഴ്ച സ്പെയിനിലെ വലെന്‍സിയ അതിരൂപത സാക്ഷ്യം വഹിച്ചത്. ചൈനീസ് കത്തോലിക്ക സമൂഹത്തിലെ 29 പേരാണ് വലെന്‍സിയ മെത്രാപ്പോലീത്ത അന്റോണിയോ കാനിസാരെസില്‍ നിന്നും സ്ഥൈര്യലേപനം സ്വീകരിച്ച് ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം സ്ഥിരീകരിച്ചത്. മെയ് 29ന് ചൈനീസ് സ്വദേശിയായ ഫാ. എസ്റ്റേബന്‍ ലിയുവിന്റെ മേല്‍നോട്ടത്തില്‍ വലെന്‍സിയയിലെ സാന്റാ മരിയ ഗൊരരേറ്റി ഇടവകയില്‍ കോവിഡ്-19 സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു തിരുകര്‍മ്മങ്ങള്‍ നടന്നത്. രണ്ടുമാസമായി നടത്തിവന്നിരുന്ന തയ്യാറെടുപ്പുകള്‍ക്ക് ശേഷമായിരുന്നു കുട്ടികളും, പ്രായപൂര്‍ത്തിയായവരുമടങ്ങുന്ന 29 അംഗ സംഘത്തിന്റെ വിശ്വാസ സ്ഥിരീകരണം. ചൈനീസ് കത്തോലിക്കരുടെ ‘ഔര്‍ ലേഡി ഓഫ് ഷേഷന്‍’ ദേവാലയത്തില്‍ ഞായറാഴ്ചകളിലെ ചൈനീസ് ഭാഷയിലുള്ള വിശുദ്ധ കുര്‍ബാനകള്‍ക്ക് ശേഷമായിരുന്നു സ്ഥൈര്യലേപനാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. പ്രഥമ ദിവ്യകാരുണ്യ, സ്ഥൈര്യലേപന സ്വീകരണ പരിശീലനപരിപാടികള്‍ക്ക് പുറമേ, ക്രിസ്തീയ വിശ്വാസവും ജീവിതവും സംബന്ധിച്ച ഒരു പഠനപരിപാടിക്കും, ഗ്രൂപ്പ് തലത്തിലുള്ള ബൈബിള്‍ പഠന-വിചിന്തന പരിപാടിയും ഫാ. എസ്റ്റേബന്‍ തന്റെ ഇടവകയില്‍ നടത്തിവരുന്നുണ്ട്. ജന്മനാട്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ തങ്ങളുടെ വിശ്വാസജീവിതത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന നിശബ്ദ പ്രഖ്യാപനം നടത്തുകയാണ് സ്പെയിനിലെ ഈ കൊച്ചു ചൈനീസ് കത്തോലിക്കാ സമൂഹം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-02-18:43:50.jpg
Keywords: ചൈനീ
Content: 16381
Category: 22
Sub Category:
Heading: യൗസേപ്പിതാവിന്റെ വിശുദ്ധ മേലങ്കി
Content: പത്തൊമ്പതാം നൂറ്റാണ്ടിൽ എഡ് വേർഡ് ഹീലി തോപ്സൺ എഴുതിയ ദ ലൈഫ് ആൻഡ് ഗ്ലോറീസ് ഓഫ് സെൻ്റ് ജോസഫ് (The Life and Glories of St. Joseph )എന്ന ഗ്രന്ഥത്തിൽ വിശുദ്ധ യൗസേപ്പിൻ്റെ മേലങ്കിയെപ്പറ്റി ഒരു ചെറു വിവരണമുണ്ട്. അതിപ്രകാരമാണ്: " ഇപ്പോൾ വിശുദ്ധ യൗസേപ്പിതാവിൻ്റെ യഥാർത്ഥ തിരുശേഷിപ്പുകളൊന്നും നിലവിലില്ല. അവൻ്റെ വിശുദ്ധമായ ശരീരത്താൽ സ്പർശിക്കപ്പെട്ട വസ്ത്രത്തിൻ്റെ ചില ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. റോമിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മേലങ്കിയുടെ സവിശേഷമായ ഒരു തിരുശേഷിപ്പുണ്ട്. അത്രയധികം വണങ്ങപ്പെടേണ്ട ഒരു തിരുശേഷിപ്പാണിത് കാരണം, ഉണ്ണീശോയെ കൈകളിൽ പിടിക്കുമ്പോൾ ഉണ്ണീശോയെ യൗസേപ്പിതാവ് പൊതിഞ്ഞു സൂക്ഷിച്ചിരുന്നത് ഈ മേലങ്കിക്കുള്ളിലായിരുന്നു. അതുല്യമായ ഈ തിരുശേഷിപ്പ് റോമിലെ പുരാതന കോളേജു ദൈവാലയങ്ങളിലൊന്നായ വിശുദ്ധ അനസ്താസിയുടെ പള്ളിയിലാണ്. എഡി 300 കളിലാണ് ഈ ദൈവാലയം റോമൻ പ്രഭുവായ അപ്പോളോണിയ നിർമ്മിച്ചത്. വിശുദ്ധ ജറോമിനെ പൊന്തിഫിക്കൽക്കാര്യങ്ങൾക്കായി വിശുദ്ധ ദമാസസ് റോമിലേക്കു വിളിച്ചപ്പോൾ മൂന്നു വർഷക്കാലം ദിവ്യബലി അർപ്പിച്ചത് ഈ തിരുശേഷിപ്പ് അടക്കം ചെയ്തിരിക്കുന്ന അൾത്താരയുടെ മുകളിലായിരുന്നു." ഈ മേലങ്കി വിശുദ്ധ നാട്ടിൽ നിന്നു എപ്രകാരം റോമിൽ എത്തി എന്നതിനു തെളിവുകളില്ല. വിശുദ്ധ യൗസേപ്പിതാവിൻ്റെ ബഹുമാനത്തിനുള്ള ഭക്ത കൃത്യങ്ങളിൽ പ്രസിദ്ധമായ വിശുദ്ധ മേലങ്കിയോടുള്ള നോവേന രൂപപ്പെടുന്നത് ഈ വിശ്വാസത്തിൽ നിന്നാണ് . മുപ്പതു ദിവസം തുടർച്ചയായി അനുഷ്ഠിക്കേണ്ട ഒരു പ്രാർത്ഥനായജ്ഞമാണിത്. ഈശോയോടൊപ്പം വളർത്തു പിതാവായ യൗസേപ്പ് മുപ്പതു വർഷം ജീവിച്ചു എന്ന പാരമ്പര്യത്തിൽ നിന്നാണ് ഈ പ്രാർത്ഥന മുപ്പതു ദിവസം നീണ്ടു നിൽക്കുന്നത്. ഉണ്ണീശോയെ സംരക്ഷിച്ച യൗസേപ്പിതാവ് തൻ്റെ പക്കൽ അണയുന്നവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യും എന്ന വിശ്വാസമാണ് മുപ്പതു ദിവസത്തെ ഈ പ്രാർത്ഥനയുടെ പ്രേരകശക്തി.
Image: /content_image/SeasonalReflections/SeasonalReflections-2021-06-02-22:25:54.jpg
Keywords: ജോസഫ്, യൗസേ
Content: 16382
Category: 1
Sub Category:
Heading: ന്യൂനപക്ഷ വിവേചനം: നാളെ സര്‍വ്വകക്ഷി യോഗം, ക്രൈസ്തവ സഭാനേതൃത്വം സമ്മര്‍ദ്ധം ചെലുത്തണമെന്ന ആവശ്യവുമായി വിശ്വാസി സമൂഹം
Content: കൊച്ചി: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിവേചനം റദ്ദാക്കിയ ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. നാളെ വെള്ളിയാഴ്ച വൈകീട്ട് 3:30നാണ് സര്‍വകക്ഷിയോഗം ചേരുക. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുന്നത്. നേരത്തെ കെ‌സി‌ബി‌സി സ്വാഗതം ചെയ്ത വിധിയ്ക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുസ്ലിം ലീഗും ഇതര മുസ്ലിം പാര്‍ട്ടികളും രംഗത്തെത്തിയിരിന്നു. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. അതേസമയം വിഷയത്തില്‍ രാഷ്ട്രീയ മുന്നണികളില്‍ സമ്മര്‍ദ്ധം ചെലുത്താന്‍ ക്രൈസ്തവ സഭാനേതൃത്വങ്ങള്‍ ഇടപെടണമെന്ന ആവശ്യം നവമാധ്യമങ്ങളില്‍ ശക്തമാണ്. സര്‍വ്വകക്ഷി യോഗത്തിന് മണിക്കൂറുകള്‍ ശേഷിക്കേ തങ്ങളുടെ അവകാശം സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്ന സമ്മര്‍ദ്ധവുമായി മുസ്ലിം സംഘടനകളും പ്രസ്ഥാനങ്ങളും സജീവമായി രംഗത്തുണ്ട്. വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തണമെന്നാണ് ക്രൈസ്തവ വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-03-10:31:38.jpg
Keywords: ന്യൂനപക്ഷ
Content: 16383
Category: 18
Sub Category:
Heading: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ മാത്രമല്ല പ്രാതിനിധ്യത്തിലും തുല്യനീതി വേണം: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍
Content: കോട്ടയം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ മാത്രമല്ല ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെടുന്ന വിവിധ സമിതികളിലും ക്രൈസ്തവര്‍ക്ക് തുല്യനീതി നടപ്പിലാക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 80:20 അനുപാതം സംബന്ധിച്ചുള്ള കേസും കോടതിവിധിയും ഒരു തുടക്കം മാത്രമാണ്. നീതിനിഷേധത്തിന്റെയും വിവേചനത്തിന്റെയും ഒരു പരമ്പര തന്നെയാണ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് തുടര്‍ന്നത്. ന്യൂനപക്ഷ കമ്മീഷനിലെ ക്രൈസ്തവ പ്രാതിനിധ്യം അട്ടിമറിക്കാനാണ് ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് ഭേദഗതി ചെയ്തത്. ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് 2014 പ്രകാരം ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഒരു ന്യൂനപക്ഷ മതവിഭാഗത്തില്‍ നിന്നാണെങ്കില്‍ മെംബര്‍ മറ്റൊരു വിഭാഗത്തില്‍ നിന്നാണ് വേണ്ടത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മറ്റൊരു എന്നത് തിരുത്തി ഒരു എന്നാക്കി ക്രൈസ്തവ പ്രതിനിധിയെ ഒഴിവാക്കിയതില്‍ എന്ത് നീതീകരണമാണുള്ളത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ടിലൂടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയുടെ നടത്തിപ്പു സമിതിയില്‍ സംസ്ഥാനത്തെ ഓരോ ജില്ലയിലും മൂന്ന് ന്യൂനപക്ഷ സമുദായങ്ങളുടെ പ്രതിനിധികളാണുള്ളത്. കേരളത്തിലെ പത്തനംതിട്ട ഒഴികെ 13 ജില്ലകളില്‍ ഈ സമിതിയുണ്ട്. ആകെ നിയമിക്കപ്പെട്ട 39 പേരില്‍ ഏഴു പേര്‍ മാത്രമാണ് ക്രൈസ്തവ പ്രതിനിധികള്‍. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഭൂരിപക്ഷമായ ഇടുക്കി, എറണാകുളം ഉള്‍പ്പെടെ പല ജില്ലകളിലും ഒരു ക്രൈസ്തവ പ്രതിനിധികള്‍ പോലും ഈ സമിതിയിലില്ലാത്ത വലിയ വിവേചനമാണ് നടപ്പിലാക്കിയിരിക്കുന്നത്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. കൂടുതല്‍ കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴയ്ക്കാതെ ന്യൂനപക്ഷ മത വിഭാഗങ്ങളുമായി ബന്ധപ്പെടുന്ന സമിതികളിലും ക്രൈസ്തവര്‍ക്ക് ആനുപാതിക പ്രാതിനിധ്യം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-06-03-11:03:22.jpg
Keywords: ന്യൂനപ
Content: 16384
Category: 1
Sub Category:
Heading: എത്യോപ്യയിൽ പട്ടാള അതിക്രമം തുടരുന്നു; കത്തോലിക്ക സന്യാസിനികൾ മാനഭംഗത്തിനിരയായി
Content: ടൈഗ്രേ: എത്യോപ്യയുടെ ടൈഗ്രേ പ്രദേശത്ത് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അതിരൂക്ഷമായി മാറുന്നു. പ്രദേശത്ത് കത്തോലിക്ക സന്യാസിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ പീഡനത്തിനിരയായെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോർട്ട് ചെയ്തു. ഇതിനിടയിൽ പട്ടാളത്തിന് പിന്തുണയുമായി സമീപ രാജ്യമായ എറിത്രിയയിൽ നിന്ന് എത്തിയ സൈനികർ എത്യോപ്യൻ പൗരന്മാർക്കെതിരെ കൊലപാതകം അടക്കമുള്ള അതിക്രമങ്ങളാണ് നടത്തുന്നത്. ടൈഗ്രേയിൽ യുവജനങ്ങൾ അടക്കം കൊല്ലപ്പെടുന്ന സംഭവത്തെ വംശഹത്യയോടാണ് സുരക്ഷാ ഭീഷണിയെത്തുടർന്ന് പേര് വെളിപ്പെടുത്താത്ത ഒരാൾ കാത്തലിക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വിശേഷിപ്പിച്ചത്. ഇത് വെറുമൊരു പോരാട്ടമല്ല. ഇതൊരു വംശഹത്യയാണ്. സ്ത്രീകൾ ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്നു. ഒരുപാട് ആളുകൾ പ്രത്യേകിച്ച് യുവജനങ്ങൾ സമീപ രാജ്യമായ സുഡാനിലേക്ക് പലായനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രദേശത്ത് നടക്കുന്ന അക്രമസംഭവങ്ങൾ വംശഹത്യയാണെന്ന് എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്ക് മത്തിയാസ് അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ നവംബറിൽ നിയമവിരുദ്ധമായ തെരഞ്ഞെടുപ്പ് നടത്തിയെന്നാരോപിച്ച് പ്രക്ഷോഭം നടത്തുന്ന ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയുമായി പോരാട്ടം നടത്താൻ എറിത്രിയൻ സൈനികരോട് ഒപ്പം, എത്യോപ്യൻ സൈനികരെയും രാജ്യത്തെ പ്രധാനമന്ത്രി അബി അഹമ്മദ് അയച്ചിരുന്നു. ഇതോടുകൂടിയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോർട്ട് പ്രകാരം സാഹചര്യം ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത് ഗർഭിണികളെയും, വികലാംഗരെയും, പ്രായമായവരെയുമാണ്. യുദ്ധം മൂലം നിരവധി മരണങ്ങൾ സംഭവിക്കുകയും, സാമ്പത്തിക, സാമൂഹിക അടിത്തറ ഇളകുകയും അതോടൊപ്പം നിരവധി ആളുകൾ പലായനം ചെയ്യുകയും ചെയ്തതിനാൽ ടൈഗ്രേയിലേ അവസ്ഥ വലിയൊരു മനുഷ്യാവകാശ പ്രശ്നമായി മാറിയിരിക്കുകയാണെന്നും സന്നദ്ധ സംഘടന റിപ്പോർട്ട് ചെയ്യുന്നു. 2019ന് ശേഷം ദേവാലയങ്ങളുടെയും, ആശ്രമങ്ങളുടെയും പുനർനിർമ്മാണം ഉൾപ്പെടെ നൂറു പദ്ധതികൾക്ക് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എത്യോപ്യയിൽ സഹായം നൽകിയിട്ടുണ്ട്. കൂടാതെ ക്രൈസ്തവ സന്യാസികൾക്കും സംഘടന സഹായം നൽകുന്നത് തുടരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-03-11:45:48.jpg
Keywords: എത്യോ
Content: 16385
Category: 1
Sub Category:
Heading: കെനിയയിലെ നിരീശ്വരവാദികളുടെ നേതാവ് സേത്ത് മഹിംഗ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു
Content: നെയ്റോബി: കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ നിരീശ്വരവാദി സംഘടനയായ ‘എത്തിസ്റ്റ്‌സ് ഇന്‍ കെനിയ’യുടെ (എ.ഐ.കെ) സെക്രട്ടറി സേത്ത് മഹിംഗ തന്റെ സ്ഥാനം രാജിവെച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. യേശുവിനെ കണ്ടെത്തിയതാണ് നിരീശ്വരവാദം ഉപേക്ഷിച്ച് തന്റെ ശേഷിക്കുന്ന ജീവിതം യേശുവിനായി സമര്‍പ്പിക്കുന്നതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. യേശുവിനെ സ്വീകരിക്കുന്നതായി മഹിംഗ പ്രഖ്യാപിക്കുന്ന വീഡിയോ ഇക്കഴിഞ്ഞ ശനിയാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു. പാസ്റ്ററിന്റേയും, നിരവധി വിശ്വാസികളുടേയും സാന്നിധ്യത്തില്‍ ദേവാലയത്തിനുള്ളില്‍വെച്ചായിരുന്നു പ്രഖ്യാപനം. മഹിംഗയുടെ പ്രഖ്യാപനത്തിന് ഒടുവില്‍ “ആമേന്‍” പറഞ്ഞുകൊണ്ട് “നമുക്ക് ദൈവത്തോടു സ്തുതി പറയാം, ഹല്ലേലൂയ” എന്ന് ഒരു പാസ്റ്റര്‍ പറയുന്നതും വിശ്വാസികള്‍ കരഘോഷത്തോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം. മഹിംഗ തങ്ങളുടെ സൊസൈറ്റിയില്‍ നിന്നും രാജിവെച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ‘എത്തിസ്റ്റ്‌സ് ഇന്‍ കെനിയ’ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. മഹിംഗ യേശുവിനെ കണ്ടെത്തിയെന്നും, ഇനിമുതല്‍ കെനിയയില്‍ നിരീശ്വരവാദം പ്രചരിപ്പിക്കുവാന്‍ ആഗ്രഹിക്കാത്തതിനാലാണ് രാജിയെന്നുമാണ് പ്രസ്താവന. കെനിയയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ മതനിരപേക്ഷ സൊസൈറ്റി എന്നാണ് 2016-ല്‍ സ്ഥാപിക്കപ്പെട്ട ‘എത്തിസ്റ്റ്‌സ് ഇന്‍ കെനിയ’യുടെ വെബ്സൈറ്റില്‍ പറയുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr"> VIDEO - Former Atheists In Kenya Secretary Seth Mahiga in church TODAY accepting Jesus Christ and announcing his resignation.<br><br>Surreal! <a href="https://t.co/p8OYhw8uQ3">pic.twitter.com/p8OYhw8uQ3</a></p>&mdash; Atheists In Kenya Society (@AtheistsInKenya) <a href="https://twitter.com/AtheistsInKenya/status/1399044644751785986?ref_src=twsrc%5Etfw">May 30, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച തങ്ങളുടെ പുതിയ സഹോദരനെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി ക്രൈസ്തവരാണ് ട്വിറ്ററിലൂടെ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. പ്രപഞ്ചത്തിലെ മറ്റെന്തിനേക്കാളും ശക്തമായത് ദൈവത്തിന്റെ ശക്തിയാണെന്ന് മഹിംഗയെ സ്വാഗതം ചെയ്തുകൊണ്ട് ജൂലി ജെ. ബേര്‍ഡ് ട്വീറ്റ് ചെയ്തു. “എല്ലാ മുട്ടുകളും മടങ്ങും, യേശുക്രിസ്തു കര്‍ത്താവാണെന്ന് എല്ലാ നാവും ഏറ്റ് പറയും” എന്നാണ് മറ്റൊരു ട്വീറ്റ്. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ് കെനിയ. 2019-ലെ കണക്ക് പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 85 ശതമാനവും ക്രൈസ്തവരാണ്. »» Republished. »» Originally Published on 03 June 2021. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-03-15:26:44.jpg
Keywords: നിരീശ്വര
Content: 16386
Category: 10
Sub Category:
Heading: വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിന്‍റേത് സജീവ സാന്നിധ്യം: ഉറച്ച വിശ്വാസവുമായി ഫിലിപ്പീന്‍സിലെ 97% കത്തോലിക്കരും
Content: മനില: വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തില്‍ ഫിലിപ്പീന്‍സിലെ ഭൂരിഭാഗം കത്തോലിക്കരും വിശ്വസിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി സര്‍വ്വേ ഫലം പുറത്ത്. 'വെരിത്താസ് ട്രൂത്ത്‌ സര്‍വ്വേ' (വി.ടി.എസ്) നടത്തിയ പഠനത്തിലാണ് വിശുദ്ധ കുര്‍ബാനയില്‍ ഓസ്തിയും, വീഞ്ഞും ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളായി മാറുന്നുവെന്ന സഭാ പ്രബോധനത്തില്‍ ഫിലിപ്പീനോ കത്തോലിക്കരിലെ 97 ശതമാനവും വിശ്വസിക്കുന്നുണ്ടെന്ന് വ്യക്തമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1200 പേര്‍ക്കിടയില്‍ ഏപ്രില്‍ 25 മുതല്‍ മെയ് 25 കാലയളവില്‍ നടത്തിയ സര്‍വ്വേ ഫലം ഇന്നത്തെ, യേശുവിന്റെ തിരുശരീര-രക്തങ്ങളുടെ തിരുനാളിനു (കോര്‍പ്പസ് ക്രിസ്റ്റി) അനുബന്ധിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യം വെറും പ്രതീകമല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും തങ്ങള്‍ വിശ്വസിക്കുന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത 97%വും വെളിപ്പെടുത്തിയതായി സര്‍വ്വേ ഫലത്തില്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ വെറും രണ്ടു ശതമാനം മാത്രമാണ് ഓസ്തി, വീഞ്ഞ് എന്നിവ വെറും പ്രതീകങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍. ബാക്കിയുള്ള ഒരു ശതമാനമാകട്ടെ സര്‍വ്വേയിലെ ചോദ്യം സംബന്ധിച്ച വിഷയത്തില്‍ യാതൊരു തീരുമാനവും എടുക്കാത്തവരാണ്. 'വിശുദ്ധ കുര്‍ബാന യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ശരീരരക്തങ്ങളാണോ' എന്നതായിരുന്നു സര്‍വ്വേയില്‍ ഉന്നയിച്ച ചോദ്യം. ഫിലിപ്പീനോ സഭയുടെ സുവിശേഷവത്കരണ ദൗത്യത്തെ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഫിലിപ്പീന്‍സിലെ ക്രൈസ്തവ സാന്നിധ്യത്തിന്റെ അഞ്ഞൂറാമത് വാര്‍ഷികത്തോടനുബന്ധിച്ച് വി.ടി.എസ് നടത്തിവന്നിരുന്ന സര്‍വ്വേപരമ്പരയുടെ ഭാഗമായിരുന്നു ഈ സര്‍വ്വേയും. കണക്കുകളില്‍ +/-3% ത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് സര്‍വ്വേ ഫലത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഫിലിപ്പീനോ കത്തോലിക്കരുടെ അഗാധമായ ആത്മീയതയെ വെളിപ്പെടുത്തുന്നതാണ് ഈ സര്‍വ്വേഫലമെന്നു സര്‍വ്വേക്ക് നേതൃത്വം നല്‍കിയ ‘വി.ടി.എസ്’ന്റെ തലവനായ ക്ലിഫോര്‍ഡ് സോരിറ്റ പറഞ്ഞു. വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തിലുള്ള ഫിലിപ്പീനോ കത്തോലിക്കരുടെ വിശ്വാസം എടുത്തുപറയേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തില്‍ വിശ്വസിക്കുന്ന അമേരിക്കന്‍ കത്തോലിക്കരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിന്നു. ഇതിനിടെ പുറത്തുവന്ന ഫലത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് ഫിലിപ്പീന്‍സ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-03-17:50:26.jpg
Keywords: തിരുവോ, ദിവ്യകാ
Content: 16387
Category: 1
Sub Category:
Heading: യേശുവിലുള്ള ആശ്രയം നാം ഒരിക്കലും കൈവെടിയരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശുവിലുള്ള ആശ്രയം നാം ഒരിക്കലും കൈവെടിയരുതെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച (02/06/21), പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയില്‍ പ്രാര്‍ത്ഥനയെ അധികരിച്ചു നടത്തിയ പ്രഭാഷണത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ട്വീറ്റിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. നമ്മുടെ പ്രാർത്ഥനകൾ പതറിപ്പോകുകയും ചഞ്ചലമായ വിശ്വാസത്താൽ ദുർബലമാവുകയും ചെയ്‌തേക്കാമെങ്കിലും, യേശുവിലുള്ള ആശ്രയത്വം നാം ഒരിക്കലും കൈവിടരുതെന്നും നമ്മുടെ പ്രാർത്ഥനകൾ കഴുകന്മാരുടെ ചിറകുകളിൽ വിശ്രമിക്കുകയും സ്വർഗ്ഗത്തിലേക്ക് ഉയരുകയും ചെയ്യുന്നുവെന്നും പാപ്പ ട്വീറ്റ് ചെയ്തു. "പ്രാ‍ര്‍ത്ഥന" (#prayer) എന്ന ഹാഷ്ടാഗോടുകൂടിയാണ് ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ ഒന്‍പത് ഭാഷകളില്‍ പാപ്പ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള അങ്കണത്തില്‍ നടത്തിയ സന്ദേശത്തില്‍ പാപ്പ പ്രാര്‍ത്ഥനയെ കുറിച്ചുള്ള ചിന്തകള്‍ പങ്കുവെച്ചിരിന്നു. യേശുവിനെ ശ്രവിക്കാനുള്ള ക്ഷണം പ്രാ‍ര്‍ത്ഥനയില്‍ നിന്ന് നി‍ര്‍ഗ്ഗമിക്കുന്നുവെന്നും പ്രാ‍ര്‍ത്ഥന മാത്രമാണ് പ്രകാശത്തിന്‍റെയും ശക്തിയുടെയും ഏക ഉറവിടമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-03-19:26:35.jpg
Keywords: പ്രാര്‍
Content: 16388
Category: 18
Sub Category:
Heading: ദേവാലയങ്ങള്‍ തുറക്കണം, എല്ലാ ന്യൂനപക്ഷങ്ങളെയും തുല്യരായി കാണണം: വർഷകാല സമ്മേളനത്തില്‍ കെ‌സി‌ബി‌സി
Content: കൊച്ചി: ന്യൂനപക്ഷ വിവേചനം, വാക്സിന്‍ ലഭ്യത, സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങള്‍, കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ തുടങ്ങിയവ ചര്‍ച്ചാവിഷയമാക്കി കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ വർഷകാല സമ്മേളനാനന്തര പ്രസ്താവന. ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലൂടെയാണ് മെത്രാന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തത്. ലോക്ഡൗണിൽ ക്രമാനുഗതമായി വരുത്തുന്ന ഇളവുകളിൽ ദേവാലയങ്ങളിലെ കർമ്മങ്ങൾ നിശ്ചിത ജനപങ്കാളിത്തത്തോടെയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചും നടത്തുന്നതിനുള്ള അനുവാദവും ഉൾപ്പെടുത്തണമെന്നും കെ‌സി‌ബി‌സി ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങളും സംവരണാവകാശങ്ങളും വേർതിരിച്ചുകാണണമെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിച്ചുകൊണ്ട് ഈ വിഷയത്തെ കൂടുതൽ ക്രിയാത്മകമായി സമീപിക്കണമെന്നും പ്രത്യേകമായ അവശതകൾ അനുഭവിക്കുന്ന ദളിത് ക്രൈസ്തവർ, ലത്തീൻ കത്തോലിക്കർ തുടങ്ങിയവർക്ക് സവിശേഷ പരിഗണന നല്കുന്ന മാർഗനിർദേശം നല്കണമെന്നും എല്ലാ ന്യൂനപക്ഷങ്ങളെയും തുല്യരായി കണ്ടുകൊണ്ട് അർഹമായ അവകാശങ്ങൾ നൽകുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. പ്രസ്താവനയുടെ ആമുഖത്തില്‍ കേരള സർക്കാരും സന്നദ്ധ പ്രവർത്തകരും കേരള കത്തോലിക്കാ സഭയിലെ രൂപതകളും സമർപ്പിതസമൂഹങ്ങളും വിവിധ ഏജൻസികളും ചെയ്തുവരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾവിലയിരുത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. #{black->none->b->പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ‍}# കോവിഡ്-19 ന്റെ വ്യാപനം വളരെ ശക്തമായ പശ്ചാത്തലത്തിൽ, കേരള സർക്കാരും സന്നദ്ധ പ്രവർത്തകരും കേരള കത്തോലിക്കാ സഭയിലെ രൂപതകളും സമർപ്പിതസമൂഹങ്ങളും വിവിധ ഏജൻസികളും ചെയ്തുവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കെ. സി. ബി. സി സമ്മേളനം വിലയിരുത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ, കൂടുതൽ ജാഗ്രത എല്ലാവരുടെയും 'ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാൽ അത് ഏറെ ബാധിക്കാൻ സാധ്യതയുള്ളത് കുട്ടികൾക്കാണ്. അവരുടെ പരിരക്ഷയ്ക്കു വേണ്ട മുൻകരുതൽ എല്ലാവരും സ്വീകരിക്കുകയും പ്രാദേശികതലങ്ങളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യണം. വാക്‌സിൻ ലഭ്യത ഉറപ്പുവരുത്തി എല്ലാ വിഭാഗം ജനങ്ങൾക്കും വാക്‌സിൻ എടുക്കാൻ സർക്കാർ സൗകര്യം ഒരുക്കണം. ലോക്ഡൗണിൽ ക്രമാനുഗതമായി വരുത്തുന്ന ഇളവുകളിൽ ദൈവാലയങ്ങളിലെ കർമ്മങ്ങൾ നിശ്ചിത ജനപങ്കാളിത്തത്തോടെയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചും നടത്തുന്നതിനുള്ള അനുവാദവും ഉൾപ്പെടുത്തണം. രാഷ്ട്രനിർമ്മിതിയിൽ സ്തുത്യർഹമായ സേവനം നല്കിക്കൊണ്ടിരിക്കുന്ന സ്വാശ്രയ മേഖലയെ ഹാനികരമായി ബാധിക്കുന്ന തരത്തിൽ സ്വാശ്രയ കോളേജ് അധ്യാപക-അനധ്യാപക നിയമനം, സേവന വ്യവസ്ഥ എന്നിവ സംബന്ധിച്ച പുതിയൊരു ഓർഡിനൻസ് 2021 ഫെബ്രുവരി 19-ന് സർക്കാർ അസാധരണ ഗസറ്റ് വഴി പുറപ്പെടുവിച്ചത് സ്വാശ്രയ കോളേജുകളുടെ പ്രവർത്തനങ്ങളെ വലിയ തോതിൽ പ്രതിസന്ധിയിലാക്കും. ആയതിനാൽ പ്രസ്തുത ഓർഡിനൻസ് നിയമമാക്കുന്നതിനുമുമ്പ് മാനേജുമെന്റുകളുമായി ചർച്ച നടത്തി ആശങ്കകൾ ദുരീകരിച്ച് ആവശ്യമായ ഭേദഗതി കൊണ്ടുവരണം. ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട് ഈ അടുത്ത കാലത്ത് ഉണ്ടായ കോടതിവിധിയുടെ വിവിധ വശങ്ങൾ സമ്മേളനം വിശദമായി ചർച്ച ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി എല്ലാ ന്യൂനപക്ഷങ്ങൾക്കും ഉറപ്പുവരുത്തുന്നതാണ് ബഹുമാനപ്പെട്ട കോടതിയുടെ ഈ വിധി. എല്ലാ ന്യൂന—പക്ഷ വിഭാഗങ്ങൾക്കും ക്ഷേമപദ്ധതികളിലും ഇതരപദ്ധതികളിലും അർഹമായ വിഹിതം ജനസംഖ്യാടിസ്ഥാനത്തിൽ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് ബഹുമാനപ്പെട്ട കോടതി വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ അവകാശങ്ങളും സംവരണാവകാശങ്ങളും വേർതിരിച്ചുകാണണമെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിച്ചുകൊണ്ട് ഈ വിഷയത്തെ കൂടുതൽ ക്രിയാത്മകമായി സമീപിക്കണം. അതോടൊപ്പം തന്നെ പ്രത്യേകമായ അവശതകൾ അനുഭവിക്കുന്ന ദളിത് ക്രൈസ്തവർ, ലത്തീൻ കത്തോലിക്കർ തുടങ്ങിയവർക്ക് സവിശേഷ പരിഗണന നല്കുന്ന മാർഗനിർദേശം നല്കണം. എല്ലാ ന്യൂനപക്ഷങ്ങളെയും തുല്യരായി കണ്ടുകൊണ്ട് അർഹമായ അവകാശങ്ങൾ നൽകുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം. രാഷ്ട്രീയമായും വർഗീയമായും വൈകാരികമായും ഈ വിഷയത്തെ സമീപിക്കുമ്പോഴാണ് സമൂഹത്തിൽ വിഭജനമുണ്ടാകുന്നത്. ഈ വിഷയത്തിൽ വിവിധ മതവിഭാഗങ്ങൾ തമ്മിൽ ഭിന്നതകളുണ്ടാകരുത്. കേരളത്തിന്റെ തനിമയും പാരമ്പര്യവും മതസൗഹാർദത്തിന്റേതാണ്. ഈ കോടതിവിധിയുടെ പശ്ചാത്തലത്തിൽ വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള നല്ല ബന്ധത്തിനു ഹാനികരമാകുന്ന വിധത്തിലുള്ള പ്രസ്താവനകളോ അഭിപ്രായപ്രകടനങ്ങളോ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി ആഗ്രഹിക്കുന്നു. കേരളത്തിന്റെ തീരദേശങ്ങളിൽ ജീവിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല സർക്കാരിനുണ്ട്. ഈ അടുത്ത നാളുകളിലുണ്ടായ ടൗക്‌ടേ, യാസ ചുഴലിക്കാറ്റുകളുടെയും കടൽക്ഷോഭത്തിന്റെയും കെടുതികൾ അനുഭവിക്കുന്ന ചെല്ലാനത്തും മറ്റു തീരദേശങ്ങളിലും വസിക്കുന്നവരോടൊപ്പം കേരള കത്തോലിക്കാസഭ ചേർന്നുനിൽക്കുന്നു. ചെല്ലാനത്തിനു വേണ്ടത് ശാശ്വത പരിഹാരമാണ്. തീരസംരക്ഷണത്തിനായി ഇതിനകം സർക്കാർ മുന്നോട്ടുവച്ച പദ്ധതികളെകുറിച്ചു ജനങ്ങൾക്കു പ്രതീക്ഷയുണ്ട്. എത്രയുംവേഗം അവ നടപ്പിലാക്കണം. ഇത്തരം ദീർഘകാലപദ്ധതികൾ ആവിഷ്‌ക്കരിച്ചു ചെല്ലാനം പോലെ കടലാക്രമണം നേരിടുന്ന മറ്റു പ്രദേശങ്ങളും സംരക്ഷിക്കുകയും ചെയ്യണം. അതിവർഷം മൂലം കുട്ടനാടുപോലുള്ള പ്രദേശങ്ങളിൽ സംഭവിച്ചിരിക്കുന്ന കൃഷി നാശത്തിൽ ബുദ്ധിമുട്ടിലായ കർഷകർക്ക് ആശ്വാസ ധനസഹായം സർക്കാർ നല്കണം. മാത്രമല്ല, കനാലുകളുടെയും തോടുകളുടെയും ആഴം വർധിപ്പിച്ച് തടസ്സം കൂടാതെ നീരൊഴുക്ക് സാധ്യമാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണം. കുട്ടനാട്ടിലും തീരപ്രദേശങ്ങളിലും പ്രകൃതിദുരന്തങ്ങൾ മൂലം വീടുകൾ നഷ്ടപ്പെട്ടവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകി സഹായിക്കേണ്ടതാണ്. പരിസ്ഥിതി സംരക്ഷിക്കപ്പെടണം എന്നതാണ് സഭയുടെ എക്കാലത്തേയും നിലപാട്. എന്നാൽ, കർഷകരുടെ ജീവിതം ദുസ്സഹമാക്കുന്ന നിയമനിർമാണങ്ങളിൽ കടുത്ത ആശങ്കയുണ്ട്. പരിസ്ഥിതിലോലപ്രദേശങ്ങൾ പ്രഖ്യാപിക്കുമ്പോൾ 'കാലാകാലങ്ങളായി ഭൂമിയുടെ മേൽ ഉടമസ്ഥാവകാശമുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അവിടെ കൃഷിചെയ്യുന്നവരുടെ ജീവനോപാധികൾ നഷ്ടപ്പെടുന്നില്ലായെന്നു സർക്കാർ ഉറപ്പുവരുത്തണം. ബഫർ സോണുകൾ വനാതിർത്തിക്കുള്ളിൽത്തന്നെ ഒതുക്കി നിർത്തണം. കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, കൃഷിയിടങ്ങളിലെ വന്യജീവി ആക്രമണം തുടങ്ങി നിരന്തരമായി കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും നടപടികൾ ഉണ്ടാകണം. പട്ടയം ഇതുവരെ ലഭിച്ചിട്ടില്ലാത്ത എല്ലാ കർഷകർക്കും പട്ടയം നൽകുകയും മലയോര മേഖലകളെ സാരമായി ബാധിക്കുന്ന 1964-ലെയും 1993-ലെയും ഭൂപതിപ്പു ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കുകയും ചെയ്യണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. - കാർഡിനൽ ജോർജ് ആലഞ്ചേരി പ്രസിഡന്റ്, കെസിബിസി - ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, - ബിഷപ്പ് ഡോ. ജോസഫ് തോമസ്, വൈസ് പ്രസിഡന്റ്, കെസിബിസി സെക്രട്ടറി ജനറൽ, കെസിബിസി #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-06-03-20:41:26.jpg
Keywords: കെ‌സി‌ബി‌സി
Content: 16389
Category: 11
Sub Category:
Heading: അതീവ ജാഗ്രത..! ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കുരുക്കാന്‍ ശ്രമം: പ്രണയക്കെണിയ്ക്കു ആയുധമാക്കി ക്ലബ് ഹൗസ് ചാറ്റ് റൂമുകള്‍
Content: കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ ട്രെന്‍റിംങ് ഓഡിയോ പ്ലാറ്റ്​ഫോമായി മാറിയ ക്ലബ് ​ഹൗസ് മറയാക്കി പ്രണയകെണി. ലവ് ജിഹാദിന് സമാനമായ പ്രണയകെണി ലക്ഷ്യമിട്ടാണ് പ്രത്യേകം വിഭാഗം ആളുകള്‍ ക്ലബ് ഹൗസ് ചാറ്റ് റൂമുകളെ വലിയ അവസരമാക്കി മാറ്റുന്നത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഉള്ള ചാറ്റ് റൂമുകളില്‍ കയറി പേരും സ്ഥലവും മറ്റ് കാര്യങ്ങളും ചോദിക്കുന്നതും പ്രണയകെണിയുടെ പ്രകടമായ രീതി വെളിവാക്കുന്നതുമായ നിരവധി കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പുറത്തുവരുന്നത്. ക്രിസ്ത്യന്‍ ബന്ധമുള്ള പേരുകളില്‍ നിര്‍മ്മിക്കപ്പെട്ട ചാറ്റ് റൂമുകളിലാണ് ഇത്തരത്തിലുള്ള അപകടകരമായ രീതിയില്‍ അധിനിവേശം നടത്തി പെണ്‍കുട്ടികളെ കുരുക്കാന്‍ തത്പര കക്ഷികള്‍ ശ്രമിക്കുന്നത്. പേര്, പ്രൊഫൈല്‍ പിക്ചര്‍ എന്നിവ നോക്കി ഓരോരുത്തരെ സെലക്ട് ചെയ്തു പ്രൊപ്പോസ് ചെയ്യുന്ന രീതിയും സംസാര രീതികളിലൂടെ സ്വാധീനം ചെലുത്തി വ്യക്തിവിവരങ്ങള്‍ മനസിലാക്കുന്ന അതീവ അപകടകരമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഓഡിയോ സംഭാഷണങ്ങള്‍ കഴിഞ്ഞ മണിക്കൂറുകള്‍ക്കിടെ പുറത്തുവന്നിരിന്നു. പ്രത്യേക ചാറ്റ് റൂമുകളില്‍ കയറിപറ്റുന്ന തത്പര കക്ഷികളുടെ ചോദ്യങ്ങള്‍ക്ക് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന സ്ഥലവും വീട്ടുപേരും കോളേജും മറ്റും വിവരങ്ങളും യാതൊരു വിവേകവുമില്ലാതെ പങ്കുവെയ്ക്കുന്ന ധാരാളം പെണ്‍കുട്ടികളുടെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കുന്ന വ്യക്തികള്‍ക്ക്, പിന്തുണയും അനുകൂല സന്ദേശവുമായി ഏറെ പേര്‍ ചാറ്റ് റൂമുകളില്‍ സജീവമാണെന്നത് അത്യന്തം ഗൌരവകരമായ വിഷയമാണ്. ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങള്‍ പ്രവാചകശബ്ദത്തിന് ലഭിച്ചിട്ടുണ്ട്. ചാറ്റ് റൂമില്‍ നിന്നു കേവലം മിനിറ്റുകളുടെ പരിചയം കൊണ്ട് ഫേസ്ബുക്ക് പ്രൊഫൈല്‍ ഐ‌ഡി, ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വിവരങ്ങള്‍, ഇ മെയില്‍ ഐ‌ഡി തുടങ്ങിയവയും വ്യക്തിഗത വിവരങ്ങളും പങ്കുവെയ്ക്കുന്ന പെണ്‍കുട്ടികളില്‍ ഏറെയും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതിലൂടെ തീവ്രസ്വഭാവമുള്ളവര്‍ ലക്ഷ്യമിടുന്നത് ലവ് ജിഹാദ് പോലുള്ള പ്രണയക്കെണികളാണെന്ന വസ്തുത തിരിച്ചറിയാതെ പോകുന്നത് വരും ദിവസങ്ങളില്‍ വലിയ പ്രതിസന്ധികള്‍ക്ക് വഴി തെളിയിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ ജാഗ്രത പാലിക്കണമെന്നും മാതാപിതാക്കള്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം മക്കള്‍ക്ക് നല്‍കണമെന്നുമാണ് വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-03-21:49:44.jpg
Keywords: പ്രണയ