Content | കൊച്ചി: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിവേചനം റദ്ദാക്കിയ ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. നാളെ വെള്ളിയാഴ്ച വൈകീട്ട് 3:30നാണ് സര്‍വകക്ഷിയോഗം ചേരുക. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുന്നത്. നേരത്തെ കെസിബിസി സ്വാഗതം ചെയ്ത വിധിയ്ക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുസ്ലിം ലീഗും ഇതര മുസ്ലിം പാര്‍ട്ടികളും രംഗത്തെത്തിയിരിന്നു. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.
അതേസമയം വിഷയത്തില്‍ രാഷ്ട്രീയ മുന്നണികളില്‍ സമ്മര്‍ദ്ധം ചെലുത്താന്‍ ക്രൈസ്തവ സഭാനേതൃത്വങ്ങള്‍ ഇടപെടണമെന്ന ആവശ്യം നവമാധ്യമങ്ങളില്‍ ശക്തമാണ്. സര്‍വ്വകക്ഷി യോഗത്തിന് മണിക്കൂറുകള്‍ ശേഷിക്കേ തങ്ങളുടെ അവകാശം സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്ന സമ്മര്‍ദ്ധവുമായി മുസ്ലിം സംഘടനകളും പ്രസ്ഥാനങ്ങളും സജീവമായി രംഗത്തുണ്ട്. വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തണമെന്നാണ് ക്രൈസ്തവ വിശ്വാസികള്‍ ആവശ്യപ്പെടുന്നത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |