Contents
Displaying 16041-16050 of 25124 results.
Content:
16410
Category: 14
Sub Category:
Heading: റഷ്യയുടെ ക്രൈസ്തവ സംസ്കാരവും ചരിത്രവും വിളിച്ചോതുന്ന പുതിയ മ്യൂസിയം തുറന്നു
Content: മോസ്കോ: റഷ്യന്‍ തലസ്ഥാന നഗരമായ മോസ്ക്കോയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ റഷ്യയുടെ ക്രിസ്തീയ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പുതിയ മ്യൂസിയം മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ സാംസ്കാരിക വിഭാഗം തലവനും പ്സ്കോവ് മെട്രോപ്പൊളിറ്റനുമായ ടിഖോണിന്റെ (ഷെവ്കു നോവ്) ആശീര്‍വ്വാദത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. “മ്യൂസിയം ഓഫ് ക്രിസ്ത്യന്‍ കള്‍ച്ചര്‍” എന്ന പുതിയ മ്യൂസിയം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നൂറ്റാണ്ടുകളായുള്ള ആരാധനക്രമ ചരിത്രത്തിന്റെ ദൃശ്യാവിഷ്കാരമാണ്. സെയിന്റ്സ് കോണ്‍സ്റ്റന്റൈന്‍ ആന്‍ഡ് ഹെലെന്‍ മഠത്തിന്റെ നേതൃത്വത്തിലാണ് പുതിയ മ്യൂസിയം പ്രവര്‍ത്തിക്കുക. കമ്മ്യൂണിസത്തിന്റെ പതനത്തിനു ശേഷം തങ്ങളുടെ പ്രൌഢി വീണ്ടെടുത്ത ഈ ആശ്രമത്തില്‍ നിരവധി വിശുദ്ധ വസ്തുക്കളുടെ ശേഖരമുണ്ട്. പുരാതന ബൈബിളും അമൂല്യ നാണയങ്ങളും, ആരാധനയില്‍ ധരിക്കുന്ന പുരാതന വസ്ത്രങ്ങളും, ഉപകരണങ്ങളും, തീര്‍ത്ഥാടകരുടെ അവശേഷിപ്പുകളും മ്യൂസിയത്തിലെ പ്രദര്‍ശന വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. പുരാതന വിശ്വാസീ സമുദായങ്ങള്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ക്കും, പതിനേഴാം നൂറ്റാണ്ടിലെ മതവിരുദ്ധതയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ക്കുമായി ഒരു പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ ചക്രവര്‍ത്തിയുടെ ഒരു അര്‍ദ്ധകായ മാര്‍ബിള്‍ പ്രതിമയാണ് മ്യൂസിയത്തിലെ ‘കോണ്‍സ്റ്റന്റൈന്‍ റൂം’ലെ പ്രധാന ആകര്‍ഷണം. പഴയ നിയമത്തിനും പുതിയ നിയമത്തിനുമായി പ്രത്യേകം മുറികള്‍ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. മധ്യകാലഘട്ടത്തിലെ ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതികള്‍ മുതല്‍ ആധുനിക പുസ്തകങ്ങള്‍ വരെ ഈ ശേഖരത്തിലുണ്ട്. റഷ്യക്കാര്‍ ഏറ്റവുമധികം ആദരിക്കുന്ന മിറായിലെ അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ നിക്കോളാസിനായി ഒരു പ്രത്യേക മുറി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ബാരിയിലെ കത്തീഡ്രലില്‍ നിന്നും വിശുദ്ധന്റെ നിരവധി സ്മാരകങ്ങള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. മാനവ ലോകത്തിന്റെ സൃഷ്ടി മുതല്‍ രക്ഷാകര പദ്ധതി വരെയുള്ള ചരിത്രം പ്രതീകാത്മക ചിത്രങ്ങളിലൂടെ വിവരിക്കുന്ന “നിരക്ഷരരുടെ ബൈബിള്‍” വിശുദ്ധ ലിഖിതങ്ങളുടെ അര്‍ത്ഥം യാതൊരു മാറ്റവും കൂടാതെ ക്രിസ്തീയ സൈദ്ധാന്തിക സത്യങ്ങളിലൂടെ ദൃശ്യവാത്കരിക്കുകയാണ് ചെയ്യുന്നതെന്ന് മ്യൂസിയത്തിന്റെ ഡയറക്ടറായ മരിന ക്രിസ്റ്റല്‍ പറയുന്നു. റഷ്യന്‍ ചരിത്രം പഠിക്കുന്നതിനുള്ള അവസരം കൂടിയാണ് ‘മ്യൂസിയം ഓഫ് ക്രിസ്റ്റ്യന്‍ കള്‍ച്ചര്‍’ ഒരുക്കിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-06-11:15:02.jpg
Keywords: മ്യൂസി

16411
Category: 22
Sub Category:
Heading: ജോസഫ്: ദൈവീക സൗഹൃദത്തിന്റെ കൃപയിൽ വസിച്ചവൻ
Content: ഫാ. മാർക്ക് ഡാനിയേൽ കീർബി എന്ന ബനഡിക്ടിൻ സന്യാസ വൈദീകനു ഈശോ നൽകിയ സ്വകാര്യ വെളിപാടുകളാണ് ഇൻ സിനു ജേസു ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ ഒരു വൈദികന്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ എന്ന ഗ്രന്ഥം. ഇൻ സിനു ജേസു എന്നതിന്റെ അർത്ഥം ഈശോയുടെ വക്ഷസ്സിൽ എന്നാണ്. ഈ ഗ്രന്ഥത്തിലെ 2008 ഫെബ്രുവരി 9 ശനിയാഴ്ചത്തെ സന്ദേശത്തിലെ ചില ഭാഗങ്ങൾ ഇപ്രകാരമാണ്: "എന്നെ ശ്രവിക്കുക. ഒരാൾ തന്റെ സുഹൃത്തിനോടു സല്ലപിക്കുന്നതു പോലെ ഞാൻ നിന്നോട് ഉറ്റ സൗഹൃദത്തിൽ സംസാരിക്കും. നിന്നോടു സല്ലപിക്കാൻ ഞാൻ കൊതിക്കുന്നു... എല്ലാ വൈദീകരും എന്റെ ദൈവീക സൗഹൃദത്തിന്റെ കൃപയിലേക്ക് പ്രവേശിക്കാം എന്നാണ് എന്റെ ഹൃദയാഭിലാഷം. എന്റെ വൈദീകർ ,എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ, അവരുടെ സംശയങ്ങളിൽ, ഭയങ്ങളിൽ, സംഘർഷങ്ങളിൽ, ബലഹീനതകളിൽ എന്നിലേക്കു തിരിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എല്ലാ കാര്യങ്ങളും എന്നോടു പങ്കു വയ്ക്കാൻ അവർ പഠിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു... എന്റെ സൗഹൃദത്തിൽ ജീവിക്കുക എന്നു വച്ചാൽ എല്ലാം എന്നോടു പങ്കുവയ്ക്കുക എന്നാണ് അർത്ഥമാക്കുന്നത്. " വൈദീകർക്കുള്ള ഈ നിർദേശം യൗസേപ്പിതാവ് സ്വജീവതത്തിൽ പാലിച്ച വ്യക്തിയാണ്. യൗസേപ്പിതാവ് നിരന്തരം ദൈവത്തെ ശ്രവിച്ചിച്ചിരുന്നു ഒരു സുഹൃത്തിനോടു സംസാരിക്കുന്നതു പോലെ ദൈവം അവനോടു സംസാരിച്ചിരുന്നു. യൗസേപ്പിതാവിനോടു സല്ലപിക്കാൻ ഇശോയ്ക്കു വളരെ താൽപര്യമായിരുന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ എന്ന നിലയിൽ അവന്റെ സംശയങ്ങളിലും ഭയങ്ങളിലും സംഘർഷങ്ങളിലും ബലഹീനതകളിലും യൗസേപ്പിതാവ് സ്വർഗ്ഗീയ പിതാവിലേക്കു തിരിഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും നിശബ്ദമായി അവൻ ദൈവത്തോടു പങ്കുവച്ചിരുന്നു. ദൈവീക സൗഹൃദത്തിൽ ജീവിതത്തിൽ സംഭവിച്ചതെല്ലാം പങ്കുവയ്ച്ചപ്പോൾ യൗസേപ്പിന്റെ ജീവിതം ഭാഗ്യപ്പെട്ടതായി. ദൈവീക സൗഹൃദത്തിൽ ജീവിക്കുക എന്നാൽ കൃപയിൽ ജീവിക്കുക എന്നാണർത്ഥം. വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ദൈവത്തെ ശ്രവിച്ച് അവനോടു സല്ലപിച്ചു എല്ലാം പങ്കുവച്ചു നമുക്കും ദൈവീക സൗഹൃദത്തിന്റെ കൃപയിൽ വസിക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-06-06-20:43:00.jpg
Keywords: ജോസഫ്, യൗസേ

16412
Category: 1
Sub Category:
Heading: ജോ ബൈഡന്‍ ഈ മാസം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും?
Content: വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ മാസം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോര്‍ട്ട്. ജൂണ്‍ 15നു ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ സിഎന്‍എ വത്തിക്കാന്‍ കൂരിയയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 11-13 തീയതികളില്‍ യുകെയില്‍ നടക്കുന്ന ജി7 സമ്മേളനം, ജൂണ്‍ 14നു നടക്കുന്ന നാറ്റോ ഉച്ചകോടി, ജൂണ്‍ 15നു നടക്കുന്ന യുറോപ്യന്‍ യൂണിയന്‍ സമ്മേളനം എന്നിവയില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് യൂറോപ്പിലെത്തുന്നത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം വത്തിക്കാനില്‍ എത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പാപ്പയും ബൈഡനും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചിരിന്നു. ജോണ്‍ എഫ്. കെന്നഡിക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ബൈഡന്‍. അതേസമയം ഗര്‍ഭഛിദ്ര അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കന്‍ മെത്രാന്‍മാരില്‍ നിന്ന്‍ വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തികൂടിയാണ് ബൈഡന്‍. അധികാരത്തിലേറിയ ശേഷം ഗര്‍ഭഛിദ്ര അനുകൂല നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചിരിന്നു. ഇതിനിടെ അര്‍മേനിയയില്‍ തുര്‍ക്കി നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയെ 'വംശഹത്യ' എന്ന്‍ അദ്ദേഹം വിശേഷിപ്പിച്ചിരിന്നു. ഈ വിശേഷണം നല്കിയ ആദ്യ യുഎസ് പ്രസിഡന്‍റാണ് അദ്ദേഹം. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായും ബൈഡന്‍ ചര്‍ച്ച നടത്തുന്നുണ്ട്.
Image: /content_image/News/News-2021-06-07-10:09:32.jpg
Keywords: ബൈഡ

16413
Category: 18
Sub Category:
Heading: ബെല്‍ജിയത്തിലെ നേഴ്സിംഗ് നിയമനം: ദീപിക പത്രത്തിന്റെ പേരില്‍ വ്യാജ പ്രചരണം
Content: കോട്ടയം: ബെല്‍ജിയത്തിലെ കത്തോലിക്ക സ്ഥാപനങ്ങളിലെ നഴിസിംഗ് നിയമനം എന്ന പേരില്‍ പ്രചരിക്കുന്ന ദീപിക പ്രോജക്റ്റ് പദ്ധതിയുമായി ദീപിക പത്രത്തിനോ രാഷ്ട്രദീപിക ലിമിറ്റഡ് കന്പനിക്കോ യാതോരു ബന്ധവുമില്ലെന്ന് പത്രാധിപര്‍. ഏതാനും ദിവസങ്ങളായി 'ബെല്‍ജിയം നഴ്സിംഗ് ദീപിക പ്രോജക്റ്റ്' എന്ന് തലക്കെട്ടോടെ ദീപിക പത്രത്തെ ഉദ്ധരിച്ചു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണങ്ങള്‍ നടന്നിരിന്നു. ദീപിക ദിനപത്രവുമായി ബന്ധമുണ്ടെന്ന തരത്തിലായിരിന്നു പ്രചരണം. ബെല്‍ജിയം സര്‍ക്കാരും കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടാണിതെന്ന് പ്രചരിക്കുന്ന സൈറ്റില്‍ നിന്നു വ്യക്തമാകുന്നുവെന്നും ഈ പദ്ധതിയുമായി ദീപിക പത്രത്തിന് ബന്ധമില്ലെന്നും പത്രാധിപര്‍ വ്യക്തമാക്കി.
Image: /content_image/India/India-2021-06-07-11:11:22.jpg
Keywords: ദീപിക

16414
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിവേചനം: ഹൈക്കോടതി വിധി വേഗം നടപ്പിലാക്കണമെന്നു മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍
Content: കൊച്ചി: ന്യൂനപക്ഷ അവകാശങ്ങളെല്ലാം നീതിപൂര്‍വം വിതരണം ചെയ്യണമെന്നും ഹൈക്കോടതി വിധി വേഗം നടപ്പിലാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച ന്യൂനപക്ഷാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി മറികടക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ആരുടെയും സമ്മര്‍ദത്തിനു വഴങ്ങരുതെന്നും തുല്യനീതി ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന തുല്യത ഉറപ്പുവരുത്തുമ്പോള്‍ മത, സമുദായ ഐക്യം വര്‍ധിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു. അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, അമല്‍ സിറിയക്, ഡോ. ചാക്കോ കാളംപറമ്പില്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനായി വിവിധ സംഘടനകളും ഇതര സഭാ വിഭാഗങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ നേതൃസമ്മേളനം തീരുമാനിച്ചു. ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെ കത്തോലിക്ക കോണ്‍ഗ്രസ് അഭിനന്ദിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി രാജീവ് ജോസഫ്, ഡോ. ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഡോ. കെ.പി. സാജു, തോമസ് ആന്റണി, ജോര്‍ജ് കോയിക്കല്‍, ജോസ് പുതിയിടം, ഇമ്മാനുവേല്‍ നിധീരി, അഡ്വ. പി.പി. ജോസഫ്, അഡ്വ. ബിജു കുണ്ടുകുളം, തമ്പി എരുമേലിക്കര, പി.വി. പത്രോസ്, ഫ്രാന്‍സിസ് മൂലന്‍, ജോമി ഡോമിനിക് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-06-07-11:28:05.jpg
Keywords: ന്യൂനപക്ഷ

16415
Category: 13
Sub Category:
Heading: സാത്താന്‍ ആരാധകര്‍ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ കന്യാസ്ത്രീയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി
Content: ക്യവേന്ന: കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ സാത്താനിക ആരാധനയ്ക്കായി ക്രൂരമായി കൊലപ്പെടുത്തിയ മരിയ ലൗറ മൈനൈറ്റി എന്ന കത്തോലിക്കാ സന്യാസിനിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മരിയ ലൗറ മരണം ഏറ്റുവാങ്ങിയതിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികദിനമായ ഇന്നലെ ജൂണ്‍ 6 ഞായറാഴ്ച ഉത്തര ഇറ്റലിയിലെ ക്യവേന്നയിലാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം നടന്നത്. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമെരാരോ മാര്‍പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് നടന്ന തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 1939 ആഗസ്റ്റ് 20നു ഉത്തര ഇറ്റലിയിലെ തന്നെ കോമൊയ്ക്കടുത്തുള്ള കോളിക്കൊ എന്ന സ്ഥലത്ത് മരിയ ലൗറ മൈനൈറ്റിയുടെ ജനനം. സന്യാസിനിയാകാനുള്ള തന്‍റെ മോഹം വീട്ടുകാരെ അറിയിച്ച അവള്‍ അവരുടെ അനുവാദത്തോടെ കുരിശിന്റെ പുത്രികള്‍ എന്ന സന്ന്യാസിനിസമൂഹത്തില്‍ ചേരുകയും 1960-ല്‍ നിത്യവ്രതവാഗ്ദാനം നടത്തുകയും ചെയ്തു. റോമിലുള്‍പ്പെട വിവിധ സ്ഥലങ്ങളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുകയും ക്യവേന്നയില്‍, കരിശിന്‍റെ പുത്രികള്‍ സന്ന്യാസിനിസമൂഹത്തിന്‍റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 2000-ല്‍ ആണ് ഇറ്റലിയിലെ ചിയാവന്നയിലുളള പാർക്കിൽ അറുപത് വയസുള്ള സിസ്റ്റർ മരിയ കൊല ചെയ്യപ്പെടുന്നത്. </p> <iframe width="480" height="360" src="https://www.youtube.com/embed/SVZjBCYcH1k" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> പെൺകുട്ടികളിൽ ഒരാൾ പീഡിപ്പിക്കപ്പെട്ടുവെന്നും, അവൾ ഗർഭിണിയാണെന്നും, ഇതിനെക്കുറിച്ച് സംസാരിക്കണമെന്നും പറഞ്ഞായിരിന്നു സിസ്റ്ററിനെ പ്രതികള്‍ വിളിച്ചു വരുത്തിയത്. പാർക്കിൽവെച്ച് അവർ ബലപ്രയോഗത്തിലൂടെ സിസ്റ്ററുടെ തല സമീപത്തെ ഭിത്തിയിൽ പലപ്രാവശ്യം ശക്തമായി ഇടിപ്പിച്ചും മുട്ടുകുത്തി നിർത്തി കട്ട ഉപയോഗിച്ച് ശക്തമായി അടിച്ചും ആക്രമണം തുടരുകയായിരിന്നു. ഇതിനു ശേഷം മൂന്നു പെൺകുട്ടികളും മാറിമാറി മരിയ ലൗറയെ പലപ്രാവശ്യം കുത്തി. മരണ സമയത്തും സിസ്റ്ററുടെ അവസാന വാക്കുകൾ പ്രാര്‍ത്ഥനയായിരിന്നു. തനിക്കെതിരെ ആക്രമണം നടക്കുന്ന സമയത്തു പെൺകുട്ടികൾക്ക് മാപ്പു നൽകണമെന്ന് സിസ്റ്റർ മരിയ ലൗറ പ്രാർത്ഥിക്കുകയായിരുന്നുവെന്ന്‍ കൊലപാതകികള്‍ പോലീസില്‍ മൊഴി നല്‍കിയിരിന്നു. പീന്നീട് നടന്ന അന്വേഷണത്തിൽ മൂന്ന് പെൺകുട്ടികളുടെയും നോട്ട്ബുക്കുകളിൽ നിന്നും സാത്താനിക കുറിപ്പുകൾ പോലീസ് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 19നു മരിയ ലൗറ മൈനൈറ്റിയുടെ രക്തസാക്ഷിത്വം പാപ്പ അംഗീകരിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-07-13:12:29.jpg
Keywords: സാത്താന്‍, പിശാച

16416
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ വംശഹത്യയ്ക്കു ചുക്കാന്‍ പിടിച്ച ബൊക്കോഹറാം തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
Content: അബൂജ: നൈജീരിയായിലെ ക്രൈസ്തവ സമൂഹത്തിന് കടുത്ത ഭീഷണി ഉയര്‍ത്തിയ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോഹറാമിന്റെ നേതാവ് അബൂബക്കര്‍ ഷെകാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന് കൈമാറിയ ശബ്ദ സന്ദേശത്തിലാണ് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് അവകാശവാദം ഉന്നയിച്ചത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അബൂബക്കര്‍ കൊല്ലപ്പെടുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഇദ്ദേഹം ജീവനൊടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തങ്ങളുടെ നേതാവിന്റെ മരണത്തെക്കുറിച്ച് ബൊക്കോഹറാം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ പിടി കിട്ടാപുള്ളികളായ ആളുകളില്‍ ഒരാളായിരിന്നു അബൂബക്കര്‍ ഷെകാവ്. അമേരിക്കന്‍ ഭരണകൂടം അദ്ദേഹത്തിന്റെ തലക്ക് ഏഴ് മില്യണ്‍ ഡോളര്‍ വില ഇട്ടിരുന്നു. നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയുടെ നല്ലൊരു ഭാഗത്തിന് പിന്നിലും അബൂബക്കര്‍ ഷെകാവ് നേതൃത്വം നല്‍കുന്ന ബൊക്കോഹറാമിന്റെ വിവിധ പ്രാദേശിക ഘടകങ്ങളായിരിന്നു. നേരത്തെ ഗവേഷകരായ ജേക്കബ് സെന്നയും സക്കറിയാസ് പിയറും തയാറാക്കിയ റിപ്പോര്‍ട്ടില്‍ 2010ന് ശേഷം ജിഹാദ് നിർബന്ധമാണെന്ന് ഷെകാവ് വിശ്വസിച്ചിരിന്നുവെന്നും ക്രിസ്ത്യാനികളെയും സർക്കാരിനെയും മുസ്ലിം വിരുദ്ധ പ്രഭാഷകരെയും തങ്ങളുടെ ശത്രുക്കളുടെ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തിയിരിന്നുവെന്നും പരാമര്‍ശമുണ്ട്. നൈജീരിയയിൽ 18 വർഷത്തിനിടെ നടന്ന അക്രമ ആക്രമണങ്ങളിൽ 50,000 മുതൽ 70,000 വരെ ക്രിസ്ത്യാനികൾ മരണമടഞ്ഞതായി യുഎസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോര്‍ട്ട് ചെയ്തിരിന്നു. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ബൊക്കോഹറാം തീവ്രവാദികളോ ആയുധസംഘങ്ങളോ ആണെന്ന പരാമര്‍ശവുമുണ്ടായിരിന്നു. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ 2021-ലെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് നൈജീരിയ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-07-16:02:43.jpg
Keywords: നൈജീ, ബൊക്കോ

16417
Category: 1
Sub Category:
Heading: ദരിദ്ര രാഷ്ട്രങ്ങള്‍ക്കു വാക്സിന്‍: പാപ്പയുടെ ശ്രമങ്ങള്‍ക്ക് 10 ലക്ഷം ഡോളര്‍ വത്തിക്കാന് സംഭാവന ചെയ്ത് ദക്ഷിണ കൊറിയ
Content: സിയോള്‍: സമ്പന്ന രാഷ്ട്രങ്ങള്‍ക്കൊപ്പം ദരിദ്ര രാഷ്ട്രങ്ങള്‍ക്കും കോവിഡ്-19 പ്രതിരോധ വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള വത്തിക്കാന്റെ ശ്രമങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപതയുടെ മാതൃക. പത്തു ലക്ഷം യു.എസ് ഡോളറാണ് ഇതിനായി സിയോള്‍ അതിരൂപത വത്തിക്കാന് സംഭാവന ചെയ്തത്. ലോകത്തെ മുഴുവന്‍ രാഷ്ട്രങ്ങളിലേയും ജനങ്ങള്‍ക്ക് പ്രതിരോധ മരുന്ന് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ബോധവല്‍ക്കരണവും, ധനസമാഹരണ യജ്ഞവും വഴിയാണ് സിയോള്‍ അതിരൂപത സംഭാവനയ്ക്കുള്ള ഫണ്ട് സമാഹരിച്ചത്. ആഗോളതലത്തില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനമനുസരിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 8 മുതല്‍ 12 വരെ ചേര്‍ന്ന കൊറിയന്‍ മെത്രാന്‍ സമിതിയുടെ (സി.ബി.സി.കെ) യോഗത്തിലാണ് “വാക്സിന്‍ ഷെയറിംഗ് കാമ്പയിന്‍” ആരംഭിക്കുവാന്‍ തീരുമാനമായത്. സിയോള്‍ അതിരൂപതയിലെ 234 ഇടവകകളും, വിവിധ സംഘടനകളും ധനസമാഹരണത്തില്‍ പങ്കുചേര്‍ന്നു. 1989-ല്‍ സിയോളില്‍ നടന്ന നാല്‍പ്പത്തിനാലാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനിടയില്‍ സ്ഥാപിതമായ “ഒരൊറ്റ ശരീരം ഒരൊറ്റ ആത്മാവ്” എന്ന എക്ലേസ്യല്‍ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് ധനസമാഹരണം സംഘടിപ്പിച്ചത്. പ്രതിരോധ മരുന്നിന്റെ ആഗോള വിതരണത്തിന് (പ്രത്യേകിച്ച് ദരിദ്രരാഷ്ട്രങ്ങളിലെ) നേരിട്ട് സഹായം നല്‍കുക എന്നതായിരുന്നു ധനസമാഹരണത്തിന്റെ ലക്ഷ്യം. ദരിദ്ര രാഷ്ട്രങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പ്രതിരോധ മരുന്ന് ലഭ്യമാക്കണമെന്ന വികസിത രാഷ്ട്രങ്ങളോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം ചേര്‍ത്തുവെച്ചുകൊണ്ടായിരുന്നു സിയോള്‍ അതിരൂപത ഉദ്യമത്തിനിറങ്ങിയത്. കോവിഡ് കാലത്ത് ധനിക-ദരിദ്ര രാഷ്ട്രങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിച്ചതായി അതിരൂപതയുടെ ഔദ്യോഗിക വക്താവായ ഫാ. മത്തിയാസ് യെങ്-യുപ് ഹുര്‍ ഏജന്‍സിയ ഫിദെസിനയച്ച സന്ദേശത്തില്‍ കുറിച്ചു. പ്രബന്ധങ്ങളെ ഒരുമിച്ച് മറികടക്കുന്നതിനുള്ള ഒരു ചെറിയ പടിയായി ധനസമാഹരണയജ്ഞം മാറുമെന്ന് അതിരൂപതയിലെ വിശ്വാസികള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. കൊറിയയിലെ ആദ്യത്തെ കത്തോലിക്കാ വൈദികനും, കൊറിയയുടെ മധ്യസ്ഥനുമായ വിശുദ്ധ ആന്‍ഡ്ര്യൂ കിം ടായി-ഗോണിന്റെ ഇരുനൂറാമത് ജൂബിലി ആഘോഷത്തിന്റെ അവസാനദിനമായ 2021 നവംബര്‍ 27 വരെ ധനസമാഹരണം നീളും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-07-18:58:37.jpg
Keywords: കൊറിയ

16418
Category: 14
Sub Category:
Heading: ഹേറോദേസ് രാജാവ് നിർമ്മിച്ച പടുകൂറ്റൻ മന്ദിരത്തിന്റെ അവശിഷ്ടങ്ങൾ ഇസ്രായേലിൽ കണ്ടെത്തി
Content: അഷ്കലോണ്‍: ബൈബിളിലെ പുതിയ നിയമത്തില്‍ വിവരിക്കുന്ന ഹേറോദേസ് രാജാവ് നിർമ്മിച്ച പടുകൂറ്റൻ മന്ദിരത്തിന്റെ അവശിഷ്ടങ്ങൾ ഇസ്രായേലിലെ അഷ്കലോണിൽ പുരാവസ്തുഗവേഷകർ കണ്ടെത്തി. റോമൻ ഭരണകാലഘട്ടത്തിൽ നിർമ്മിച്ച സമാന മന്ദിരങ്ങൾ ഇംഗ്ലീഷിൽ ബസിലിക്ക എന്നാണറിയപ്പെടുന്നത്. ഈ ഗണത്തിലെ ഏറ്റവും വലിയ മന്ദിരമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. രണ്ടായിരം വര്‍ഷം പഴക്കം കണക്കാക്കപ്പെടുന്നു. ബിസി 37 മുതൽ 04 വരെയാണ് ഹേറോദേസ് രാജാവ് യൂദയാ ഭരിച്ചത്. ആ നാളുകളിൽ അഷ്കലോൺ കച്ചവടത്തിന്റെ ചുവടുപിടിച്ച് സമ്പന്നമായ ഒരു തുറമുഖമായിരുന്നു. ഹേറോദേസ് നിർമ്മിച്ച മന്ദിരത്തിന്റെ മധ്യത്തിൽ ഒരു വലിയ മുറി കണ്ടെത്തിയിട്ടുണ്ട്. ഏഷ്യാമൈനറിൽ നിന്നും കൊണ്ടുവന്ന മാർബിൾ ഉപയോഗിച്ചാണ് തറയും, ഭിത്തികളും നിർമ്മിച്ചതെന്ന നിരീക്ഷണത്തില്‍ ഗവേഷകര്‍ എത്തിയിട്ടുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ചിഹ്നമായ കഴുകൻ ഉൾപ്പെടെയുള്ളവ ഗവേഷകർ കണ്ടെത്തിയ മന്ദിരത്തിന്റെ തൂണുകളിൽ ആലേഖനം ചെയ്ട്ടുണ്ടെന്നത് കണ്ടെത്തലിന്റെ ആധികാരികത സ്ഥിരീകരിക്കുകയാണ്. 1920-കളിൽ ബ്രിട്ടീഷ് ഗവേഷകർ ഇവിടെനിന്ന് നിരവധി ഗ്രീക്ക്, ഈജിപ്ഷ്യൻ ആരാധനാമൂര്‍ത്തികളുടെ പ്രതിമകൾ കണ്ടെത്തിയിരുന്നു. എഡി 363ൽ ഉണ്ടായ ഭൂമികുലുക്കത്തിലാണ് മന്ദിരം തകർന്നതെന്ന് അനുമാനിക്കപ്പെടുന്നു. ഓട്ടോമൻ തുർക്കികളുടെ സമയത്ത് മന്ദിരത്തിന്റെ മാർബിൾ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നു. ടൂറിസ്റ്റുകൾക്ക് വേണ്ടി ഹേറോദേസിന്റെ മന്ദിരം പുനർനിർമ്മിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ ഇപ്പോൾ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-07-20:35:31.jpg
Keywords: ഇസ്രായേ, ഗവേഷണ

16419
Category: 22
Sub Category:
Heading: ജോസഫ്: സഭാ നവീകരണത്തിന്റെ മധ്യസ്ഥൻ
Content: രണ്ടാം വത്തിക്കാൻ കൗൺസിലിൽ ശ്രദ്ധേയമായ സ്വാധീനം ചൊലുത്തുകയും ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്ത ഫ്രഞ്ചു ദൈവശാസ്ത്രജ്ഞനാണ് ഈശോസഭാംഗമായിരുന്ന കാർഡിനൽ ഹെൻട്രി ഡി ലൂബെക് (Henri de Lubac 1896 – 1991), ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗൽഭരായ ദൈവശാസ്ത്രജ്ഞഞന്മാരിൽ ഒരാളായ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു ഗ്രന്ഥമാണ് 1953 ഫ്രഞ്ചു ഭാഷയിൽ എഴുുതി യ Méditation sur l'Église എന്ന പുസ്തകം. 1956ൽ The Splendor of the Church എന്ന പേരിൽ ഈ പുസ്തകം ഇംഗ്ലീഷ് ഭാഷയിലേക്കു വിവർത്തനം ചെയ്തട്ടുണ്ട് ഈ ഗ്രന്ഥത്തിന്റെ എട്ടാം അധ്യായത്തിൽ സഭാ ജീവിതത്തിൽ നമുക്കു വന്നു ചേരുന്ന പ്രലോഭനങ്ങളെ പറ്റി അതിൽ പ്രതിപാദിക്കുന്നുണ്ട്. പ്രധാനമായും ആറു പ്രലോഭനങ്ങളാണ് ലൂബെക് ചൂണ്ടിക്കാണിക്കുന്നത്. ലൂബെക് അവതരിപ്പിക്കുന്ന ഒന്നാമത്തെ പ്രലോഭനം അഹം കേന്ദ്രീകൃതമായ ആത്മ പൂജയാണ് ( self-centeredness). ലളിതമായി പറഞ്ഞാൽ സ്വാർത്ഥത. ഈ പ്രലോഭനത്തിൽ സ്വന്തം പ്രശ്നങ്ങളെ സഭയുടെ പ്രശ്നമായി അവതരിപ്പിക്കാനുള്ള ഒരു ത്വര വ്യക്തികളിൽ ഉടലെടുക്കുന്നു. ഇവിടെ അവരുടെ ലക്ഷ്യം സഭാ നവീകരണമൊന്നുമല്ല നേരെ മറിച്ച് സഭാ നവീകരണം എന്ന വ്യാജേനെ സ്വന്തം തെറ്റുകളെയും കുറവുകളെയും സഭയുടെ പ്രശ്നമായി അവതരിപ്പിക്കാനുള്ള ഒരു വെമ്പലാണ്, എങ്കിലേ ഈ കൂട്ടർക്കു പൊതു സമ്മതി കിട്ടുകയുള്ളു. സ്വർത്ഥതയാണ് ഇതിന്റെ അടിസ്ഥാനം സ്വന്തം ഇങ്കിതം സാധിക്കാനായി ഏതുവിധ കുൽസിത മാർഗങ്ങളും സ്വീകരിക്കാൻ ഇക്കൂട്ടർക്കു മടിയില്ല. യൗസേപ്പിതാവിന്റെ ജീവിതത്തിൽ സ്വാർത്ഥതയില്ലാതിരുന്നതിനാൽ ആത്മപരിത്യാഗത്തിന്റെ മാർഗ്ഗങ്ങളിലൂടെയായിരുന്നു അവർ നിരന്തരം സഞ്ചരിച്ചിരുന്നത്. അഹത്തെ ആത്മപരിത്യാഗം കൊണ്ട് കിഴടക്കിയ യൗസേപ്പിതാവ് സഭാ നവീകരണത്തിന്റെ യഥാർത്ഥ മദ്ധ്യസ്ഥനാണ്. സഭയെ നവീകരിക്കാനുള്ള നമ്മുടെ എളിയ പരിശ്രമങ്ങളിൽ സ്വാർത്ഥത വെടിഞ്ഞ് ആത്മ പരിത്യാഗത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാം
Image: /content_image/SeasonalReflections/SeasonalReflections-2021-06-07-21:37:56.jpg