category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: ദൈവീക സൗഹൃദത്തിന്റെ കൃപയിൽ വസിച്ചവൻ
Contentഫാ. മാർക്ക് ഡാനിയേൽ കീർബി എന്ന ബനഡിക്ടിൻ സന്യാസ വൈദീകനു ഈശോ നൽകിയ സ്വകാര്യ വെളിപാടുകളാണ് ഇൻ സിനു ജേസു ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ ഒരു വൈദികന്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ എന്ന ഗ്രന്ഥം. ഇൻ സിനു ജേസു എന്നതിന്റെ അർത്ഥം ഈശോയുടെ വക്ഷസ്സിൽ എന്നാണ്. ഈ ഗ്രന്ഥത്തിലെ 2008 ഫെബ്രുവരി 9 ശനിയാഴ്ചത്തെ സന്ദേശത്തിലെ ചില ഭാഗങ്ങൾ ഇപ്രകാരമാണ്: "എന്നെ ശ്രവിക്കുക. ഒരാൾ തന്റെ സുഹൃത്തിനോടു സല്ലപിക്കുന്നതു പോലെ ഞാൻ നിന്നോട് ഉറ്റ സൗഹൃദത്തിൽ സംസാരിക്കും. നിന്നോടു സല്ലപിക്കാൻ ഞാൻ കൊതിക്കുന്നു... എല്ലാ വൈദീകരും എന്റെ ദൈവീക സൗഹൃദത്തിന്റെ കൃപയിലേക്ക് പ്രവേശിക്കാം എന്നാണ് എന്റെ ഹൃദയാഭിലാഷം. എന്റെ വൈദീകർ ,എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ, അവരുടെ സംശയങ്ങളിൽ, ഭയങ്ങളിൽ, സംഘർഷങ്ങളിൽ, ബലഹീനതകളിൽ എന്നിലേക്കു തിരിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എല്ലാ കാര്യങ്ങളും എന്നോടു പങ്കു വയ്ക്കാൻ അവർ പഠിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു... എന്റെ സൗഹൃദത്തിൽ ജീവിക്കുക എന്നു വച്ചാൽ എല്ലാം എന്നോടു പങ്കുവയ്ക്കുക എന്നാണ് അർത്ഥമാക്കുന്നത്. " വൈദീകർക്കുള്ള ഈ നിർദേശം യൗസേപ്പിതാവ് സ്വജീവതത്തിൽ പാലിച്ച വ്യക്തിയാണ്. യൗസേപ്പിതാവ് നിരന്തരം ദൈവത്തെ ശ്രവിച്ചിച്ചിരുന്നു ഒരു സുഹൃത്തിനോടു സംസാരിക്കുന്നതു പോലെ ദൈവം അവനോടു സംസാരിച്ചിരുന്നു. യൗസേപ്പിതാവിനോടു സല്ലപിക്കാൻ ഇശോയ്ക്കു വളരെ താൽപര്യമായിരുന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ എന്ന നിലയിൽ അവന്റെ സംശയങ്ങളിലും ഭയങ്ങളിലും സംഘർഷങ്ങളിലും ബലഹീനതകളിലും യൗസേപ്പിതാവ് സ്വർഗ്ഗീയ പിതാവിലേക്കു തിരിഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും നിശബ്ദമായി അവൻ ദൈവത്തോടു പങ്കുവച്ചിരുന്നു. ദൈവീക സൗഹൃദത്തിൽ ജീവിതത്തിൽ സംഭവിച്ചതെല്ലാം പങ്കുവയ്ച്ചപ്പോൾ യൗസേപ്പിന്റെ ജീവിതം ഭാഗ്യപ്പെട്ടതായി. ദൈവീക സൗഹൃദത്തിൽ ജീവിക്കുക എന്നാൽ കൃപയിൽ ജീവിക്കുക എന്നാണർത്ഥം. വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ദൈവത്തെ ശ്രവിച്ച് അവനോടു സല്ലപിച്ചു എല്ലാം പങ്കുവച്ചു നമുക്കും ദൈവീക സൗഹൃദത്തിന്റെ കൃപയിൽ വസിക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-06 20:38:00
Keywordsജോസഫ്, യൗസേ
Created Date2021-06-06 20:41:58