Contents

Displaying 16081-16090 of 25124 results.
Content: 16451
Category: 4
Sub Category:
Heading: ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ
Content: ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പിന്നോക്കം പോയ കാലഘട്ടത്തിന്റെ ഭാഗമാണ് നമ്മൾ എന്നത് വേദന നിറഞ്ഞ യാഥാർത്ഥ്യമാണ്. കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി പലരും ഈ ഭക്തിയെ വിലകുറിച്ചു കാണുന്നു. മറവിപൂണ്ട ഒരു തിരുശേഷിപ്പായി മാത്രം ചിലർ ഈ ഭക്തിയെ കരുതുന്നു. കാലത്തിനും ദേശത്തിനും അതീതമാണ് തിരുഹൃദയ ഭക്തി. ഈ കാലഘട്ടത്തിന് വളരെ പ്രധാനപ്പെട്ടതു തന്നെയാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി. ഈശോയുടെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ജൂണ്‍ മാസത്തില്‍ തിരുഹൃദയത്തെ സ്നേഹിക്കാനും ആദരിക്കാനുമുള്ള നാല് കാരണങ്ങൾ ചുവടെ ചേർക്കുന്നു. 1. #{red->none->b-> ഈശോയുടെ ഹൃദയം; ഒരു യഥാർത്ഥ മനുഷ്യന്റെ ഹൃദയം ‍}# ദൈവം എങ്ങനെ മനുഷ്യരൂപമെടുത്തു എന്ന മഹാരഹസ്യം മനസ്സിലാക്കാൻ നമുക്ക് വലിയ ബുദ്ധിമുട്ടാണ് . ഇത് നമ്മുടെ വിശ്വാസത്തിന്റെ മുഖ്യരഹസ്യമാണ്. അത്യുന്നതനായ ദൈവം, അവർണ്ണനീയനായവൻ, മാലാഖമാർ ആരാധിക്കുന്ന ദൈവം ഒരു മനുഷ്യനായി. അവൻ നമ്മുടെ ബലഹീനതകളും ചാപല്യങ്ങളും ഉൾക്കൊണ്ടു. അവൻ നമ്മളിൽ ഒരുവനെപ്പോലെ നെറ്റിയിലെ വിയർപ്പുകൊണ്ട് അന്നത്തെ അപ്പം നേടി. അവൻ സ്നേഹിക്കുകയും കരയുകയും ആശ്വസിപ്പിക്കുകയും സഹിക്കുകയും ചെയ്തു. തിരുഹൃദയത്തിൽ ദൈവത്വവും മനുഷ്യത്വവും ഒന്നിച്ച ഒരു ഹൃദയം നാം കാണുന്നു. മാംസളമായ ഒരു ഹൃദയം. ക്രിസ്തു നമ്മുടെ മനുഷ്യത്വത്തിന്റെ ഒരു അംശം മാത്രമല്ല സ്വീകരിച്ചത്. മറിച്ച്, നമ്മുടെ മനുഷത്വം മുഴുവനുമാണ്. ഇതു നമ്മളെ നിരന്തരം ആശ്വസിപ്പിക്കേണ്ട യാഥാർത്ഥ്യമാണ്. “നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്‌; പിന്നെയോ, ഒരിക്കലും പാപം ചെയ്‌തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ്‌ അവന്‍ (ഹെബ്രാ. 4:15). 2. #{red->none->b->ഈശോയുടെ ഹൃദയം; സ്നേഹാഗ്നിയാൽ എരിയുന്ന ഹൃദയം ‍}# ഈശോയുടെ തിരുഹൃദയം സ്നേഹാഗ്നിയാൽ എരിയുന്ന ഹൃദയമാണ്. മനുഷ്യവംശത്തോടുള്ള അളവറ്റ സ്നേഹത്താൽ ജ്വലിക്കുന്ന ഹൃദയം. ഞാൻ മാത്രമേ ഈ ഭൂമിയിലുള്ളൂ എന്ന നിലയിൽ ഓരോരുത്തരെയും വ്യക്തിപരമായി അവൻ സ്നേഹിക്കുന്നു. ഈശോ എനിക്കുവേണ്ടി മാത്രം രക്ഷണീയകർമ്മം നിർവ്വഹിച്ചു എന്നതിലാണ് ഈശോയുടെ സ്നേഹം നമ്മൾ അറിയുന്നത്. ഈശോയുടെ ഹൃദയം വീണ്ടുംവീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നത്, നമ്മൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കണം: “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേയ്ക്കയച്ചത്‌ ലോകത്തെ ശിക്ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷ പ്രാപിക്കാനാണ്‌” (യോഹ. 3:16-17). നമ്മുടെ ബലഹീനതകളുടെയും പരാജയങ്ങളുടെയും നിമിഷങ്ങളിൽ നിരുത്സരരാകാനും പ്രതീക്ഷ നഷ്ടപ്പെടാനും എളുപ്പമാണ്. ജീവിതത്തിന്റെ പരിത്യക്താവസരങ്ങളിൽ ദൈവത്തോട് നമ്മൾപരിതപിക്കുന്നു. ഈ അവസരങ്ങളിൽ നമ്മളെ സ്നേഹാർദ്രതയോടെ മാത്രം വീക്ഷിക്കുന്ന ഈശോയുടെ തിരുഹൃദയത്തിലേയ്ക്ക് നമ്മുടെ കണ്ണുകളും ഹൃദയങ്ങളും ഉയർത്താൻ നമ്മൾ വൈമനസ്യം കാണിക്കരുത്. 3. #{red->none->b-> മുറിവേറ്റ സൗഖ്യം നൽകുന്ന ഹൃദയമാണ് ഈശോയുടെ തിരുഹൃദയം ‍}# സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. ജിവിതത്തിന്റെ ചില നിമിഷങ്ങളിൽ നമ്മൾ എല്ലാവരും സഹനം അനുഭവിക്കുന്നവരാണ്. സഹനം എന്താണന്ന് നല്ലതുപോലെ അറിയുന്ന ഹൃദയമാണ് ഈശോയുടെ തിരുഹൃദയം. അവന്റെ തിരുഹൃദയം കുത്തിതുറക്കപ്പെട്ടതാണ്. അതു മുള്ളുകളാൽ ചുറ്റപ്പെട്ടതാണ്. ഒറ്റപ്പെടുത്തലിന്റെയും ഉപേക്ഷിക്കപ്പെടലിന്റെയും ശാരീരികപീഡകളുടെയും വേദനകൾ ആ ഹൃദയത്തിനു നന്നായി അറിയാം. ക്രിസ്തു നമ്മളെപ്പോലെ സഹിച്ചില്ല എന്നു വിശ്വസിക്കാനുള്ള പ്രലോഭനങ്ങൾ ചിലപ്പോൾ നമുക്കുണ്ടാകാറുണ്ട്. അവിടുന്ന് ദൈവമായിരുന്നതുകൊണ്ട് നമ്മളെപ്പോലെ ഒരിക്കലും അവൻ സഹിച്ചില്ല. അല്ലങ്കിൽ സഹനങ്ങളിൽ വേദന കുറവായിരുന്നു എന്നൊക്കെ നമ്മൾ ചിന്തിക്കാറുണ്ട്. പക്ഷേ, അതു ശരിയല്ല. മനുഷ്യൻ സഹിക്കുന്നതിനപ്പുറം സഹിക്കാൻ അവനു സാധിച്ചു എന്നതാണ് ദൈവപുത്രനു കിട്ടിയ മഹത്വം. ക്രിസ്തുവിന് നമ്മുടെ വേദനയോട് അനുരൂപപ്പെടാൻ സാധിക്കില്ല എന്ന് ഒരു നിമിഷം പോലും നീ ചിന്തിക്കരുത്. മുറിവേറ്റ, കുത്തിത്തുറക്കപ്പെട്ട തിരുഹൃദയം നമ്മുടെ വേദനികളിൽ കൂടെ സഹിക്കുകയും സൗഖ്യം നൽകുകയും ചെയ്യുന്നു. മുറിവേറ്റ സൗഖ്യം നൽകുന്ന ഹൃദയമാണ് ഈശോയുടെ തിരുഹൃദയം. “നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്‌ അവന്‍ കുരിശിലേറി. അത്‌, നാം പാപത്തിനു മരിച്ചു നീതിയ്ക്കായി ജീവിക്കേണ്ടതിനാണ്‌. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു” (1 പത്രോസ് 2:24). 4. #{red->none->b->ഈശോയുടെ ഹൃദയം; ശക്തമായ ഹൃദയം ‍}# നമ്മുടെ സമൂഹം സ്നേഹത്തിലും സഹനത്തിലും ബലഹീനതയുടെ ഒരു പ്രകാശനം കാണുന്നു. അതിനാൽ നമ്മൾ സഹിക്കാനും സ്നേഹിക്കാനും ഭയപ്പെടുന്നു. സ്നേഹത്താൽ ദഹിക്കുന്നതും സഹനങ്ങളാൽ മുറിപ്പെട്ടതാണങ്കിലും തിരുഹൃദയം ബലഹീനമായ ഒരു ഹൃദയമല്ല. ഇതു ഒരു സിംഹക്കുട്ടിയുടെ ഹൃദയമാണ് – യൂദയാ ഗോത്രത്തിലെ സിംഹക്കുട്ടിയുടെ – ഇതു തുറക്കപ്പെട്ട ഹൃദയമാണ്, ധീരതയുള്ള ഹൃദയമാണ്. വിജയശ്രീലാളിതനായ രാജാവിന്റെ ഹൃദയമാണ്. ഇത് യോദ്ധാവിന്റെ ഹൃദയമാണ്: “കര്‍ത്താവ് യോദ്ധാവാകുന്നു; കര്‍ത്താവ്‌ എന്നാകുന്നു അവിടുത്തെ നാമം” (പുറ.‌ 15:3). “ആരാണ്‌ ഈ മഹത്വത്തിന്റെ രാജാവ്‌? പ്രബലനും ശക്തനുമായ കര്‍ത്താവ്‌, യുദ്ധവീരനായ കര്‍ത്താവ് തന്നെ” (സങ്കീ. 24:8). സ്നേഹവും സഹനവും ഒരിക്കലും ബലഹീനതയല്ല. നേരേ മറിച്ച് അത് ക്രിസ്തുവിന്റെ ശക്തിയാണ്. .ഈശോയുടെ തിരുഹൃദയത്തിലേയ്ക്കു നോക്കുമ്പോൾ “കര്‍ത്താവിന്റെ നാമം ബലിഷ്‌ഠമായ ഒരു ഗോപുരമാണ്‌; നീതിമാന്‍ അതില്‍ ഓടിക്കയറി സുരക്ഷിതനായിക്കഴിയുന്നു”(സുഭാ. 18:10). ഈ മനോഭാവമാണ് നമുക്കു വേണ്ടത്. ജൂൺ മാസത്തിൽ ക്രിസ്തുവിന്റെ തിരുഹൃദയം നമ്മുടെ ധ്യാനവിഷയമാകട്ടെ. ആ ഹൃദയത്തിന്റെ നന്മയും കാരുണ്യവും നീതിയും ധൈര്യവും സഹനങ്ങളും നമുക്കു ധ്യാനിക്കാം. ആ ഹൃദയം സ്നേഹിക്കുന്നതിനെ നമുക്കു സ്നേഹിക്കാം, ആ ഹൃദയം വെറുക്കുന്നതിനെ നമുക്കു വെറുക്കാം, ആ ഹൃദയം ആഗ്രഹിക്കുന്നത് നമുക്കു ആഗ്രഹിക്കാം, ആ ഹൃദയം ആത്മദാനമായി നൽകുന്നതുപോലെ നമുക്ക് മറ്റുള്ളവർക്കുവേണ്ടി ബലി ആകാം. ഹൃദയശാന്തതയും എളിമയുള്ള ഈശോയെ, എന്റെ ഹൃദയം അങ്ങേ തിരുഹൃദയം പോലെയാക്കണമേ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/SocialMedia/SocialMedia-2021-06-11-14:22:46.jpg
Keywords: തിരുഹൃദയ
Content: 16452
Category: 18
Sub Category:
Heading: വിശുദ്ധിയുടെ നറുമണം പകര്‍ന്ന മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ ജന്മശതാബ്ദി ആഘോഷിച്ചു
Content: കോഴിക്കോട്: ശാലോം ശുശ്രൂഷകളുടെ മാര്‍ഗദീപവും മലബാറിലെ പ്രഥമ സന്യാസിനി സമൂഹമായ മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെയും (എം.എസ്.എം.ഐ) കുളത്തുവയല്‍ എന്‍ആര്‍സി ധ്യാനകേന്ദ്രത്തിന്റെയും സ്ഥാപകനുമായ ദിവംഗതനായ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ ജന്മശതാബ്ദി ആഘോഷിച്ചു. കുളത്തുവയല്‍ എംഎസ്എംഐ ജനറലേറ്റില്‍ വര്‍ക്കിയച്ചന്റെ കബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കുശേഷം താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സഹകാര്‍മികത്വം വഹിച്ച് ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കി. കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ഫാ. അര്‍ജുന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. അനുസ്മരണ സമ്മേളനം മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിയച്ചന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാല്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കാന്‍ കഴിയുമെന്ന് ബിഷപ്പ് പറഞ്ഞു. തലശേരി രൂപത കുടിയേറ്റ കാലത്ത് ഇടയനില്ലാത്ത ആടുകളെപ്പോലെ നിസഹായരായിരുന്നപ്പോള്‍ കരുത്തു നല്‍കി തണലായി നിന്നത് വര്‍ക്കിയച്ചനാണ്; മാര്‍ ഇഞ്ചനായില്‍ പറഞ്ഞു. ഓരോ കാലഘട്ടത്തിന്റെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അജപാലന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനുള്ള ദീര്‍ഘവീക്ഷണം ദൈവം അദ്ദേഹത്തിന് നല്‍കിയിരുന്നെന്നും മാര്‍ ഇഞ്ചനാനിയില്‍ കൂട്ടിച്ചേര്‍ത്തു. കുടിയേറ്റക്കാര്‍ക്ക് പ്രത്യാശയും സ്നേഹവും പകര്‍ന്നു നല്‍കിയ മനുഷ്യനായിരുന്നു വക്കിയച്ചനെന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അനുസ്മരിച്ചു. മനുഷ്യനെ തോല്പിക്കാനാകും, എന്നാല്‍ അവനെ കീഴടക്കാന്‍ കഴിയില്ലെന്നാണ് കുടിയേറ്റ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. കുടിയേറ്റക്കാരോടൊപ്പം പ്രവര്‍ത്തിച്ചുകൊണ്ട് അവര്‍ തോല്ക്കുന്ന സമയങ്ങളിലൊക്ക നിങ്ങളെ കീഴടക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന തിരിച്ചറിവ് അവരുടെ ഹൃദയങ്ങളില്‍ നിറയ്ക്കാന്‍ വര്‍ക്കിയച്ചനെ കഴിഞ്ഞിരുന്നെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. കുടിയേറ്റക്കാരെ ആത്മീയവും ഭൗതീകവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായി വളര്‍ത്തിക്കൊണ്ടുവന്ന വര്‍ക്കിയച്ചനെ ചരിത്രത്തിന് വിസ്മരിക്കാനാവില്ലെന്നും ബിഷപ്പ് ചക്കാലയ്ക്കല്‍ പറഞ്ഞു. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഫിന്‍സി അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ഷെവ. ബെന്നി പുത്തറ, സിസ്റ്റര്‍ ലൂസി ജോസ്, സിസ്റ്റര്‍ എല്‍സിസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. വര്‍ക്കിയച്ചന്റെ ജന്മശതാബ്ദി സ്മരണക്കായി എംഎസ്എംഐ ജനറലേറ്റ് അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു. സിസ്റ്റര്‍ ലൂസി ജോസ് സ്വാഗതവും സിസ്റ്റര്‍ എല്‍സിസ് മാത്യു നന്ദിയും പറഞ്ഞു. മലബാറിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് വഴികാട്ടിയും കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിന് തനതായ സംഭാവനകളും നല്‍കിയ മോണ്‍. സി.ജെ വര്‍ക്കി 1921 ജൂണ്‍ 11-ന് കോട്ടയം ജില്ലയിലെ വലവൂര്‍ ഗ്രാമത്തില്‍ കുഴികുളത്തില്‍ ജോസഫ്-അന്നമ്മ ദമ്പതികളുടെ എട്ടുമക്കളില്‍ ഏഴാമനായിട്ടായിരുന്നു ജനിച്ചത്. ഹൃദയത്തില്‍ നിറഞ്ഞുനിന്ന മിഷനറി തീക്ഷണതയാണ് അദ്ദേഹത്തെ മലബാറിലേക്ക് എത്തിച്ചത്. 1947 മാര്‍ച്ച് 16-ന് വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോസഫ് അട്ടിപ്പേറ്റി പിതാവില്‍നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1953-ല്‍ തലശേരി പിറയെടുത്തപ്പോള്‍ ബാലാരിഷ്ടകളുടെ നടുവിലായിരുന്ന പുതിയ രൂപതയില്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിനോടൊപ്പം ശുശ്രൂഷകള്‍ ആരംഭിച്ചു. അവിടെ പുതിയൊരു യുഗപ്പിറവിയുടെ തുടക്കമായിരുന്നു. ദൈവത്തോടൊപ്പം നടക്കാന്‍ തുടങ്ങിയപ്പോള്‍ ആ യുവവൈദികന്റെ മനസില്‍ സ്വപ്നങ്ങള്‍ നിറഞ്ഞു. അത് സ്‌കൂളും, കോളജും ദൈവാലയങ്ങളും മാത്രമായിരുന്നില്ല. മലബാറിന്റെ വികസന മുന്നേറ്റത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുത്തിച്ചേര്‍ത്ത പെരുവണ്ണാമൂഴി അണക്കെട്ടുപോലും അങ്ങനെ രൂപപ്പെട്ടതാണ്. കക്കയം സന്ദര്‍ശനത്തിടയില്‍ ഉരക്കുഴി വെള്ളച്ചാട്ടത്തെക്കുറിച്ചറിഞ്ഞ വര്‍ക്കിയച്ചന്‍ ജല-വൈദ്യുതി പദ്ധതികളുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പ്ലാനിംഗ് കമ്മീഷന് എഴുതിയ കത്താണ് കുറ്റ്യാടി ജലവൈദ്യുതിയുടെ തുടക്കത്തിന് കാരണമായത്. 1980-കളില്‍ കരിസ്മാറ്റിക് നവീകരണം വ്യാപകമായപ്പോള്‍ അതിനെ പുതിയ വഴികളിലൂടെ നടത്താന്‍ അച്ചന്‍ വഹിച്ച പങ്ക് വലുതായിരുന്നു. ആന്തരിക സൗഖ്യധ്യാനത്തിനും രോഗശാന്തി ശുശ്രൂഷകള്‍ക്കുമൊക്കെ കേരളത്തില്‍ ആരംഭംകുറിച്ചത് അച്ചനാണ്. ശുശ്രൂഷകരെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് സ്വന്തം ഉത്തരവാദിത്വമായി അദ്ദേഹം ഏറ്റെടുത്തു. അങ്ങനെ നവീകരണ മുന്നേറ്റത്തിന് പുത്തന്‍ ഉണര്‍വു പകരാന്‍ അച്ചന് കഴിഞ്ഞു. 2009 ജൂണ്‍ 24-ന് 88-ാമത്തെ വയസില്‍ അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-06-11-15:16:08.jpg
Keywords: ശതാബ്ദി
Content: 16453
Category: 18
Sub Category:
Heading: തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപത നവതി ആഘോഷത്തിന് തുടക്കം
Content: തിരുവനന്തപുരം: തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപത നവതി ആഘോഷത്തിന് ആരംഭമായി. നവതിയാഘോഷങ്ങളുടെ ഉദ്ഘാടനം കോവിഡ് 19 ന്റെ പ്രത്യേക നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഇന്ന് രാവിലെ സഭയുടെ പ്രഥമ ദേവാലയവും 1932ല്‍ ഹയരാര്‍ക്കി സ്ഥാപന വിളംബര കല്‍പ്പന വായിക്കപ്പെട്ട തിരുവനന്തപുരം പാളയം സമാധാന രാജ്ഞി ബസിലിക്കയില്‍ നടന്നു. രാവിലെ 6.30ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം കാതോലിക്കാബാവാ നിര്‍വഹിക്കും. ഇതിനോട് ചേര്‍ന്ന് ദിവ്യകാരുണ്യ ആരാധനയും നവതി ലോഗോ പ്രകാശനവും നടക്കും. പരിപാടികള്‍ മലങ്കര കാത്തലിക് ടിവി യില്‍ തല്‍സമയം പ്രക്ഷേപണം ചെയ്യും. 1932 ജൂണ്‍ 11 നു പതിനൊന്നാം പീയൂസ് മാര്‍പാപ്പ, ക്രിസ്‌തോ പാസ്‌തോരും പ്രിന്‍ചിപ്പി (Christo Pastorum Principi) എന്ന അപ്പസ്‌തോലിക രേഖ വഴി തിരുവനന്തപുരം മേജര്‍ അതിരൂപതയും തിരുവല്ലാ രൂപതയും സ്ഥാപിതമായി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും തിരുവനന്തപുരം അതിരൂപതാ അധ്യക്ഷനുമായി ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് നിയമിതനായി. കന്യാകുമാരി മുതല്‍ നിലയ്ക്കല്‍ ആങ്ങമൂഴി വരെയുള്ള ഭൂപ്രദേശം തിരുവനന്തപുരം അതിരൂപതയുടെ അജപാലന പ്രദേശമായി മാര്‍പാപ്പ നിശ്ചയിച്ചു. പിന്നീട് അജപാലന സൗകര്യത്തിനായി തിരുവനന്തപുരം അതിരൂപതയില്നി‍ന്നും മാര്‍ ത്താണ്ഡം, മാവേലിക്കര, പത്തനംതിട്ട, പാറശാല രൂപതകള്‍ സ്ഥാപിതമായി. 2005 ഫെബ്രുവരി 10ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മലങ്കര സുറിയാനി കത്തോലിക്കാസഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി ഉയര്‍ത്തിയപ്പോള്‍ തിരുവനന്തപുരം അതിരൂപത മേജര്‍ അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. അവിഭക്ത തിരുവനന്തപുരം അതിരൂപതയില്‍ 640 ഇടവകകളും മിഷന്‍ കേന്ദ്രങ്ങളുമാണ് ഉണ്ടായിരുന്നത്. ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ്, ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ്, മേജര്‍ ആര്‍ച്ച് ബിഷപ്പ് സിറില്‍ ബസേലിയോസ് കാതോലിക്കാബാവ എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ അതിരൂപതയ്ക്കു നേതൃത്വം നല്‍കി. ബിഷപ്പുമാരായ ലോറന്‍സ് മാര്‍ അപ്രേം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഐസക് മാര്‍ ക്ലീമിസ്, ജോസഫ് മാര്‍ തോമസ്, സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ അതിരൂപതയില്‍ സഹായമെത്രാന്മാരായിരുന്നു. ഇപ്പോള്‍ ഒമ്പതു വൈദികജില്ലകളിലായി 217 ഇടവകകളും മിഷന്‍ കേന്ദ്രങ്ങളും തിരുവനന്തപുരം മാര്‍ ഈവാനിയോസ് വിദ്യാനഗര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഉന്നതവിദ്യാഭ്യാസ, പൊതുവിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ കേന്ദ്രങ്ങള്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയിലുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-06-11-15:26:07.jpg
Keywords: മലങ്കര
Content: 16454
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാന്‍ സ്വദേശിക്ക് 9 മാസത്തെ തടവ് ശിക്ഷ
Content: കാരാജ്: ക്രൈസ്തവ വിശ്വാസം പിന്തുടരാന്‍ തീരുമാനിച്ചതിന്റെ പേരില്‍ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ഉന്നതകോടതി തടവുശിക്ഷക്ക് വിധിക്കപ്പെട്ട ഇറാന്‍ സ്വദേശി റേസാ സയീമി ഒന്‍പതു മാസത്തെ തടവുശിക്ഷക്കായി ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് കാരാജ് സെന്‍ട്രല്‍ പ്രിസണില്‍ സയീമി ഹാജരായത്. ഇവാഞ്ചലിക്കല്‍ ക്രൈസ്തവ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പ്രചാരണം നടത്തുകയും ചെയ്തു എന്ന ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞ മാസമാണ് സയീമിക്ക് സമന്‍സ് ലഭിച്ചത്. ഒരാഴ്ച മുന്‍പേ സയീമി ജെയിലില്‍ ഹാജരായെങ്കിലും ജയിലില്‍ പ്രവേശിപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ജഡ്ജി ഇല്ലാത്തതിനാല്‍ പിന്നീട് വരുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 27നാണ് സയീമി അറസ്റ്റിലാവുന്നത്. കണ്ണുകെട്ടി, കൈകളില്‍ വിലങ്ങണിയിച്ച് കൊടിയ കുറ്റവാളികളെപ്പോലെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്. 17 ദിവസത്തോളം അദ്ദേഹത്തെ തടവില്‍വെച്ചിരിന്നു. ജനുവരി 25ന് സയീമിക്ക് 18 മാസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും, ഏപ്രില്‍ 25-ലെ അപ്പീല്‍ വിധിയില്‍ ശിക്ഷ ഒന്‍പതു മാസമായി കുറയ്ക്കുകയായിരുന്നു. ജയിലില്‍ നിന്നും മോചിതനയായ ശേഷം രണ്ടു വര്‍ഷത്തെ യാത്രാവിലക്കും സയീമിക്ക് വിധിച്ചിട്ടുണ്ട്. ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ ഇറാനില്‍ തടവില്‍ കഴികയോ, വിചാരണ നേരിടുകയോ ചെയ്തുകൊണ്ടിരിക്കുന്ന നൂറുകണക്കിന് ക്രിസ്ത്യാനികളില്‍ ഒരാള്‍ മാത്രമാണ് സയീമി. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരെ ഇറാനില്‍ രാജ്യദ്രോഹികളേപ്പോലെയാണ് കണക്കാക്കുന്നത്. ഭരണകൂടത്തിന്റെ കൂടുതല്‍ കര്‍ക്കശമായ പുതിയ നിയമമനുസരിച്ച് കഴിഞ്ഞ മാസം മൂന്നു മതപരിവര്‍ത്തനം നടത്തിയ ക്രൈസ്തവരെ അറസ്റ്റ് ചെയ്തിരിന്നു. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള പാശ്ചാത്യരുടെ ശ്രമമായിട്ടാണ് മുസ്ലീങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തനത്തെ ഇറാന്‍ ഭരണകൂടം നോക്കിക്കാണുന്നതെന്നാണ് മതപീഡന നിരീക്ഷക സംഘടനയായ ‘ഓപ്പണ്‍ ഡോഴ്സ്’ പറയുന്നത്. അതേസമയം മതപണ്ഡിതന്മാരുടെ സമ്മർദ്ധവും കർക്കശ നിയമക്കുരുക്കുകളും ഭേദിച്ച് ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-11-16:08:02.jpg
Keywords: ഇറാനി
Content: 16455
Category: 1
Sub Category:
Heading: മതവിദ്വേഷത്തിനിരയായി മുസ്ലീം കുടുംബം കൊല്ലപ്പെട്ട സംഭവം: അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ
Content: ഒന്റാരിയോ, ലണ്ടന്‍ (കാനഡ): തെക്കന്‍ കാനഡയിലെ ഒന്റാരിയോയിലെ ലണ്ടനില്‍ നാലംഗ മുസ്ലീം കുടുംബത്തെ ട്രക്കിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ. സംഭവം പോലീസ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്രമത്തെ അപലപിച്ചു കൊണ്ട് ടൊറന്റോ അതിരൂപത രംഗത്തെത്തിയിരുന്നു. മുസ്ലീം സമുദായത്തിനും ലണ്ടന്‍ മേയര്‍ എഡ് ഹോള്‍ഡറിനുമൊപ്പം അതിക്രൂരമായ ഈ ആക്രമണത്തെ അപലപിക്കുന്നുവെന്ന്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അതിരൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മതവിദ്വേഷത്തെ വേരോടെ പിഴുതുകളയുവാന്‍ മുസ്ലീം സമൂഹത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കത്തോലിക്ക സഭയും ഉണ്ടായിരിക്കുമെന്ന് ലണ്ടന്‍ മെത്രാന്‍ റൊണാള്‍ഡ്‌ ഫാബ്ബ്രോ പറഞ്ഞു. മതവിദ്വേഷത്തിന്റെ പേരില്‍ നിഷ്കളങ്കരായ മുസ്ലീം കുടുംബം കൊല്ലപ്പെട്ടത് തന്നെ ഞെട്ടിപ്പിച്ചുവെന്നും, അക്രമത്തെ നിരുപാധികം അപലപിക്കുന്നുവെന്നും, എല്ലാ മതവിശ്വാസികള്‍ക്കും, ആളുകള്‍ക്കും രാജ്യത്തിന്റെ മുക്കിലും മൂലയിലും സുരക്ഷിതത്വം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലണ്ടനിലെ കത്തോലിക്ക സമൂഹം മുസ്ലീം സഹോദരീ സഹോദരന്‍മാര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും, മതവിദ്വേഷത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുവാന്‍ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മെത്രാന്‍ ഉറപ്പ് നല്‍കി. അക്രമത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അവരുടെ സമുദായത്തിനും വേണ്ടിയും, ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ സൗഖ്യത്തിന് വേണ്ടിയും ദൈവ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അതിരൂപതയിലെ വിശ്വാസികളോട് ബിഷപ്പ് ആഹ്വാനം ചെയ്തിട്ടുമുണ്ട്. തെക്കന്‍ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയില്‍ സായാഹ്ന സവാരിയ്ക്കിറങ്ങിയ മുസ്ലീം കുടുംബത്തിന് നേര്‍ക്ക് ഒരാള്‍ ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പതിവായി നടക്കാൻ പോകുമായിരുന്ന ഇവർ നടപ്പാതയിലൂടെ, റോഡ് മുറിച്ചുകടക്കുന്ന സ്ഥലത്ത് എത്തി കാത്തുനിൽക്കുമ്പോഴാണ് കറുത്ത നിറമുള്ള പിക്കപ്പ് ട്രക്ക് ഇടിച്ചിട്ടത്. തുടർന്ന് ഇവരുടെ മുകളിലൂടെ വാഹനം കയറ്റി ഓടിച്ചുപോയ അക്രമിയെ 7 കിലോമീറ്റർ അകലെ നിന്ന് പോലീസ് പിടികൂടി. ഇരുപതുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യാതൊരു തരത്തിലുള്ള മതവിദ്വേഷവും രാജ്യത്ത് വേരോടുവാന്‍ അനുവദിക്കില്ലെന്നും, മതവിദ്വേഷത്തിന്റെ വൃത്തികെട്ട മുഖത്തെ നേരിടുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജൂണ്‍ 8ന് പറഞ്ഞിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-11-19:31:32.jpg
Keywords: കത്തോലി
Content: 16456
Category: 22
Sub Category:
Heading: ജോസഫ്: ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ
Content: തിരുസഭയിലെ പല പ്രാർത്ഥനകളിലും വിശുദ്ധ യൗസേപ്പിതാവിനെ ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്തു കാരണത്താലാണ് ഈ അഭിസംബോധന? ഒന്നാമതായി അവതരിച്ച വചനമായ ഈശോയുടെ ഹൃദയം ഈ ഭൂമിയിൽ പരിപോഷിപ്പിക്കപ്പെട്ടത് നസറത്തിലെ തിരുകുടുംബത്തിൽ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവും തമ്മിലുള്ള സ്നേഹ കൂട്ടായ്മയിലാണ്. മറിയത്തോടൊപ്പം യൗസേപ്പിതാവും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവിടമായ ഈശോയുടെ തിരുഹൃദയത്തിനു തന്നെത്തന്നെ സമർപ്പിക്കുകയും സ്നേഹവും ആദരവും ആരാധാനയും എന്നും കൊടുക്കുകയും ചെയ്തിരുന്നു. വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ് ഇപ്രകാരം പഠിപ്പിക്കുന്നു: " പരിശുദ്ധ മറിയം കഴിഞ്ഞാൽ നമ്മുടെ കർത്താവിന്റെ ഏറ്റവും പരിപൂർണ്ണനായ ആരാധകൽ വിശുദ്ധ യൗസേപ്പിതാവാണ്... യൗസേപ്പിതാവ് മറിയത്തോടൊപ്പം ഈശോയെ ആരാധിക്കുകയും അവനോടു ഐക്യപ്പെടുകയും ചെയ്തിരുന്നു." ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹത്തിന്റെ ചൂളയിൽ സ്വയം എരിയാൻ തയ്യാറായ യൗസേപ്പിതാവ് ആ ഹൃദയത്തിൽ നിന്നു പുറപ്പെടുന്ന കൃപകൾ തിരിച്ചറിയാനും വിതരണം ചെയ്യുവാനും ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്. രണ്ടാമതായി, ദൈവ പിതാവ് തന്റെ പ്രിയപ്പെട്ട നിധികളെ ഭരമേല്പിച്ചതു വിശുദ്ധ യൗസേപ്പിതാവിനെയാണ്. പൂർവ്വ പിതാവായ ജോസഫിനെ ഫറവോയുടെ സ്വത്തുവകളുടെ കാര്യവിചാരകനാക്കി ഇസ്രായേൽ ജനങ്ങളെ പോറ്റാൻ ദൈവം ചുമതലപ്പെടുത്തിയതുപോലെ ഈശോ തന്റെ തിരുരക്തം വിലയായി കൊടുത്തു വാങ്ങിയ സഭയെ സംരക്ഷിക്കുവാൻ പുതിയ നിയമത്തിലെ യൗസേപ്പിനാണ് ഉത്തരവാദിത്വം. അതോടൊപ്പം തന്റെ പുത്രന്റെ ഹൃദയത്തിൽ കാണപ്പെടുന്ന കൃപകളുടെ സമ്പത്ത് ഓരോ മക്കൾക്കും നൽകുവാനും അവന്റെ കരുണയുള്ള ഹൃദയത്തിൽ നമ്മെ അഭയം നൽകാനുമുള്ള വലിയ ദൗത്യവും ഉണ്ട്. തിരുഹൃദയത്തിന്റെ തിരുനാൾ ദിനത്തിൽ വിശുദ്ധ യൗസേപ്പിതാവിനോടു ചേർന്നു നിന്നു കൊണ്ട് ആ ദിവ്യ ഹൃദയത്തിന്റെ കൃപകളും നിധികളും നമുക്കു സ്വന്തമാക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-11-21:45:38.jpg
Keywords: ജോസഫ, യൗസേ
Content: 16457
Category: 1
Sub Category:
Heading: ഭരണഘടനയിലെ ശരിയത്ത് നിയമ പരാമര്‍ശങ്ങള്‍ നീക്കണം: മെമ്മോറാണ്ടം സമര്‍പ്പിച്ച് നൈജീരിയന്‍ മെത്രാന്‍ സമിതി
Content: അബൂജ: 1999-ലെ നൈജീരിയയുടെ ഭരണഘടനയില്‍ നിന്നും ശരിയത്ത് നിയമം സംബന്ധിക്കുന്ന എല്ലാ പരാമര്‍ശങ്ങളും നീക്കം ചെയ്യണമെന്ന ആവശ്യവുമായി നൈജീരിയന്‍ മെത്രാന്‍ സമിതി. ഈ ആവശ്യവുമായി കത്തോലിക്കാ ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് നൈജീരിയ (സി.ബി.സി.എന്‍) നൈജീരിയന്‍ നാഷണല്‍ അസ്സംബ്ലിയുടെ ഭരണഘടനാ പുനപരിശോധന കമ്മിറ്റി മുമ്പാകെ മെമ്മോറാണ്ടം സമര്‍പ്പിച്ചു. ഇസ്ലാം ഒഴികെയുള്ള മതങ്ങളെ നൈജീരിയന്‍ ഉന്നത നിയമസംവിധാനം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് മെത്രാന്‍സമിതിയുടെ ഈ നീക്കം. സി.ബി.സി.എന്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആഗസ്റ്റിന്‍ അകുബെസെയും സെക്രട്ടറി ബിഷപ്പ് കാമിലാസ് ഉമോയും മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. മതനിരപേക്ഷതയിലായിരിക്കണം നിയമസാമാജികര്‍ ശ്രദ്ധചെലുത്തേണ്ടതെന്നു മെത്രാന്‍ സമിതിയുടെ മെമ്മോറാണ്ടത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. പട്ടാളം അടിച്ചേല്‍പ്പിച്ച 1999-ലെ ഭരണഘടനയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതങ്ങളെ ഒട്ടും തന്നെ പരിഗണിച്ചിട്ടില്ലായെന്നും നൈജീരിയയില്‍ ശാശ്വത ശാന്തിയും, സമാധാനവും പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി നിലവില്‍ ഇസ്ലാം മതവിഭാഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭരണഘടനാപരമായ സവിശേഷ ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കണമെന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു. ഭരണഘടന തയ്യാറാക്കുവാന്‍ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പട്ടാളം അടിച്ചേല്‍പ്പിച്ച ഭരണഘടനയാണിതെന്നും തുടക്കത്തില്‍ തന്നെ മെത്രാന്‍മാര്‍ സൂചിപ്പിക്കുന്നുണ്ട്. ഭരണഘടനയിലെ 10, 38 വിഭാഗങ്ങള്‍ അനുസരിച്ച് ഒരു പ്രത്യേക മതത്തെ ദേശീയ മതമായി അംഗീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മെത്രാന്‍മാര്‍ ആരോപിച്ചു. നൈജീരിയന്‍ കത്തോലിക്ക സമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന നിലയിലാണ് തങ്ങള്‍ ഈ മെമ്മോറാണ്ടം സമര്‍പ്പിക്കുന്നതെന്ന്‍ പറഞ്ഞ മെത്രാന്‍ സമിതി, രാജ്യത്തിന്റെ ഐക്യവും നീതിയും നിലനിര്‍ത്തുന്നതിനായി ഭരണഘടന പുനഃപരിശോധിക്കണമെന്ന തങ്ങളുടെ ആവശ്യത്തെ ഗൗരവപൂര്‍വ്വം കാണണമെന്നും അഭ്യര്‍ത്ഥിച്ചു. വിവാദ ഭരണഘടനയിലെ തെറ്റുകള്‍ തിരുത്തുന്നതിന്റെ ഭാഗമായി ശരിയത്ത് നിയമം സംബന്ധിക്കുന്ന എല്ലാ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നും സെനറ്റിനോട് വീണ്ടും ആവശ്യപ്പെട്ടുകൊണ്ടാണ് ബിഷപ്പുമാര്‍ തങ്ങളുടെ നിവേദനം അവസാനിപ്പിക്കുന്നത്. ക്രൈസ്തവ വംശഹത്യ രൂക്ഷമായ നൈജീരിയയില്‍ ബിഷപ്പുമാര്‍ സമര്‍പ്പിച്ച ഈ മെമ്മോറാണ്ടത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-11-22:59:34.jpg
Keywords: നൈജീ
Content: 16458
Category: 18
Sub Category:
Heading: 'ജസ്റ്റീസ് കോശി കമ്മീഷനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം'
Content: കോട്ടയം: ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയെപറ്റി പഠിക്കുന്നതിനും സര്‍ക്കാര്‍ ഇതര സര്‍വീസുകളിലുള്ള അപര്യാപ്തത പരിഹരിക്കുന്നതിനുമായി നിയമിച്ച ജസ്റ്റീസ് കോശി കമ്മീഷനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നു ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് അവശ്യപ്പെട്ടു. ഒരുവര്‍ഷത്തെ കാലാവധിയില്‍ ആറു മാസം പിന്നിട്ടിട്ടും കമ്മീഷന്റെ നടപടികള്‍ മുന്നോട്ടു പോകാനാവാത്ത അവസ്ഥയിലാണ് കമ്മീഷന്‍. പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, ഗ്ലോബല്‍ ഭാരവഹി കളായ രാജേഷ് ജോണ്‍, വര്‍ഗീസ് ആന്റണി, പ്രഫ. ജാന്‍സണ്‍ ജോസഫ്, ഷെയ്ന്‍ ജോസഫ് സി.റ്റി. തോമസ്, ലിസി ജോസ്, ഷെര്‍ലിക്കുട്ടി ആന്റണി, ജോയ് പാറപ്പുറം, ജോര്‍ജുകുട്ടി മുക്കം, ടോമിച്ചന്‍ മേത്തശേരി, മിനി ജെയിംസ്, സെബിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-06-12-11:06:13.jpg
Keywords: ന്യൂന
Content: 16459
Category: 1
Sub Category:
Heading: അനുസരണ എന്നത് നാം പ്രാര്‍ത്ഥിച്ചു നേടേണ്ട ഒരു പുണ്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അനുസരണ എന്നത് നാം പ്രാര്‍ത്ഥിച്ചു നേടേണ്ട ഒരു പുണ്യമാണെന്നും വിധേയത്വം പുലര്‍ത്തുന്നവരാണോ അതോ നിഷേധികളാണോയെന്ന് നാം ആത്മശോധന ചെയ്യണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇറ്റലിയുടെ മാര്‍ക്കെയിലെ പതിനൊന്നാം പീയുസ് സെമിനാരിയില്‍ നിന്നെത്തിയിരുന്ന അധികാരികളും വൈദികാര്‍ത്ഥികളുമടങ്ങുന്ന അമ്പതിലേറെപ്പേരെ വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു പാപ്പ. യേശുവിനെ സ്വാഗതം ചെയ്യുകയും പരിപാലിക്കുകയും ദൈവപിതാവ് ഭരമേല്പിച്ച ദൗത്യം നിറവേറ്റുന്നതിന് അവിടുത്തെ ഒരുക്കുകയും ചെയ്ത നസ്രത്തിലെ തിരുകുടുംബത്തിനു സമാനമാണ് സെമിനാരിയെന്നും പാപ്പ പറഞ്ഞു. മാനവ മാതാപിതാക്കളായ മറിയവും യൗസേപ്പും തന്നെ സ്നേഹിക്കുന്നതിനും തനിക്കു ശിക്ഷണമേകുന്നതിനും അനുവദിച്ചുകൊണ്ട് ദൈവസൂനു വിധേയത്വം പ്രകടിപ്പിച്ചത് പാപ്പ അനുസ്മരിച്ചു. വിധേയത്വം സ്വന്തം വിളിയുടെയും വ്യക്തിത്വത്തിന്‍റെയും രചനാത്മക ഭാവമാണ്. അതിന്‍റെ അഭാവത്തില്‍ ആര്‍ക്കും വളരാനോ പക്വത പ്രാപിക്കാനോ ആകില്ല. വൈദികാര്‍ത്ഥികളുടെ പരിശീലനത്തില്‍ അനിവാര്യമായ, മാനുഷികവും ആദ്ധ്യാത്മികവും ബൗദ്ധികവും അജപാലനപരവുമായ നാലുമാനങ്ങളെ കുറിച്ചും പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-12-12:03:31.jpg
Keywords: പാപ്പ
Content: 16460
Category: 10
Sub Category:
Heading: ഒരു നൂറ്റാണ്ടിന്റെ ഓര്‍മ്മ: യേശുവിന്റെ തിരുഹൃദയത്തിനു വീണ്ടും സമർപ്പിച്ച് പോളണ്ട്
Content: ക്രാക്കോ: തിരുഹൃദയ തിരുനാള്‍ ദിനമായ ഇന്നലെ ജൂൺ പതിനൊന്നാം തീയതി പോളിഷ് മെത്രാൻ സമിതി പോളണ്ടിനെ യേശുവിന്റെ തിരുഹൃദയത്തിനു വീണ്ടും സമർപ്പിച്ചു. 1921-ല്‍ സേക്രട്ട് ഹാർട്ട് ബസിലിക്ക ദേവാലയത്തില്‍ രാജ്യത്തെ തിരുഹൃദയത്തിന് സമര്‍പ്പിച്ചിരിന്നു. ഇതിന്റെ നൂറാം വാര്‍ഷികത്തില്‍ ഇതേ ദേവാലയത്തില്‍വെച്ചു തന്നെയാണ് ഇന്നലെ തിരുഹൃദയ പുനര്‍സമര്‍പ്പണവും നടന്നത്. അന്ന് 1921 ജൂൺ മൂന്നിനാണ് പോളണ്ടിലെ സഭാനേതൃത്വം ഈശോയുടെ തിരുഹൃദയത്തിന് രാജ്യം സമർപ്പിച്ചത്. ഇന്നലെ, 389ാമത്‌ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മെത്രാന്മാർ എല്ലാവരും ഇന്നലെ നടന്ന ദേവാലയത്തിലെ ചടങ്ങുകളിൽ സംബന്ധിച്ചു. ബോൾഷെവിക്കുകൾ രാജ്യതലസ്ഥാനമായ വാർസോ അക്രമിക്കാൻ എത്തിയ നാളുകളിലാണ് പോളിഷ് സഭയുടെ തലവനായിരുന്ന കർദ്ദിനാൾ എഡ്മണ്ട് ഡാൽബർ തിരുഹൃദയ സമർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. 1920ൽ സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന വ്ളാഡിമർ ലെനിന്റെ ഉത്തരവ് പ്രകാരം റെഡ് ആർമി പോളണ്ട് തങ്ങളുടെ അധീനതയിലാക്കാൻ ശ്രമം നടത്തി. പോളണ്ട് കീഴടക്കാനായാൽ ജർമ്മനിയിൽ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പോരാളികൾക്ക് സഹായം നേരിട്ട് എത്തിക്കാമെന്ന് ലെനിൽ വിശ്വസിച്ചിരുന്നു. 1920 ജൂലൈ 27നാണ് തിരുഹൃദയത്തിന് രാജ്യത്തെ ആദ്യമായി സമർപ്പിക്കുന്നത്. പോളണ്ടിലെ പ്രശസ്തമായ മരിയൻ തീർഥാടനകേന്ദ്രമായ ജാസ്ന ഗോരയിൽവെച്ചായിരിന്നു സമര്‍പ്പണം. തിരുഹൃദയത്തോടുള്ള സമർപ്പണം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കു ശേഷം പോളണ്ടിന് റെഡ് ആർമിയുടെ മേൽ വിജയം നേടാനായി. ഈ അത്ഭുതകരമായ വിജയം 'മിറക്കിൾ ഓൺ വിസ്റ്റുല' എന്ന പേരിലാണ് അറിയപ്പെടുന്നത്. 1921, 1951, 1976, 2011, 2020 തുടങ്ങിയ വർഷങ്ങളിൽ പുനർ സമർപ്പണവും നടന്നു. പോളിഷ് മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗഡേക്കിയാണ് സമർപ്പണ ചടങ്ങുകളോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചത്. സമർപ്പണത്തിന് മൂന്ന് ഭാഗങ്ങളാണ് പ്രധാനമായും ഉള്ളതെന്ന് ചടങ്ങുകൾക്ക് മുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗഡേക്കി പറഞ്ഞു. ഒന്നാമത്തെ ഭാഗത്തിൽ സ്വാതന്ത്ര്യം നൽകിയതിന് യേശുവിന് നന്ദി പറയുകയാണെന്നും രണ്ടാമത്തെ ഭാഗത്തിൽ ചെയ്തു പോയ പാപങ്ങൾക്ക് മാപ്പ് ചോദിക്കുന്നുവെന്നും വിവിധ പ്രതിസന്ധികൾക്കിടയിൽ വിശ്വാസവും, സ്നേഹവും ദൃഢമാക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതാണ് മൂന്നാം ഭാഗമെന്നും അദ്ദേഹം വിവരിച്ചു. കൊറോണാ വൈറസിനെ തുടർന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് നിന്ന് വിശ്വാസികൾക്ക് നൽകിയ ഇളവ് പിൻവലിക്കാനും പോളിസ് മെത്രാൻ സമിതി പ്ലീനറി സമ്മേളനത്തിൽ തീരുമാനിച്ചു. ജൂൺ ഇരുപതാം തീയതി ഉത്തരവ് നിലവിൽ വരും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-12-13:26:13.jpg
Keywords: തിരുഹൃദയ