Contents
Displaying 16071-16080 of 25124 results.
Content:
16441
Category: 12
Sub Category:
Heading: തിരുഹൃദയ രൂപത്തിൽ ഈശോ തന്റെ ഇടതുകൈ തിരുഹൃദയത്തിൽ വയ്ക്കുവാനുള്ള കാരണമെന്ത്?
Content: ഈശോയുടെ തിരുഹൃദയത്തിൽ ഇടതു കൈവയ്ക്കാൻ പ്രത്യേകിച്ച് ഒരു കാരണവും സഭ പഠിപ്പിച്ചിട്ടില്ല. ഈശോയുടെ തിരുഹൃദയം പടയാളി കുന്തം കൊണ്ട് കുത്തിതുറന്ന തിരുഹൃദയം, ചോരവാർന്ന ഹൃദയം, അവിടുത്തെ പീഡാനുഭവത്തെയും കുരിശുമരണത്തെയുമാണ് സൂചിപ്പിക്കുന്നത്. ഈശോയുടെ തിരുഹൃദ ഭക്തിയെന്നു പറയുമ്പോൾ കുരിശിൽ നമുക്കു വേണ്ടി മരിച്ച ഈശോയെ അനുസ്മരിപ്പിക്കുന്ന (സൂചിപ്പിക്കുന്ന) ഒരു ഭക്തിയാണ്. അവിടുത്തെ തിരുഹൃദയത്തിൽ നിന്ന് ഒഴുകുന്ന രക്തവും, ജലവും നമുക്ക് ശക്തിതരുന്നു. എങ്കിൽ ഈശോയുടെ തിരുവിലാവ് കുന്തംകൊണ്ട് കുത്തി പിളർന്നപ്പോൾ ആ ഇടതുവശത്തുള്ള ഹൃദയത്തിൽ കുന്തമുനകയറിയപ്പോൾ ഇടതു കൈകൊണ്ട് നെഞ്ചിൽ അമർത്തുന്നത് ഈശോ അനുഭവിക്കുന്ന വേദനയെ സൂചിപ്പിക്കുന്നതാണ് എന്നത് ഒരു വ്യാഖ്യാനം. ഇടതുകൈ തന്റെ തിരുഹൃദയത്തിലേക്ക് ചൂണ്ടിക്കൊണ്ട് വലതു കൈകൊണ്ട് നമ്മെ ആശീർവ്വദിക്കാൻ കൈകൾ ഉയർത്തിയതു പോലെയാണ് തിരുഹൃദയം, അല്ലയോ ദൈവമക്കളെ, ഞാൻ നിങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച രക്ഷാകരരഹസ്യത്തിന്റെ അനുഗ്രഹം നിങ്ങൾ പ്രാപിക്കുവിൻ എന്ന് വലതുകൈകൊണ്ട് ആശീർവദിച്ച് തന്റെ ഇടതുകൈകൊണ്ട് കുരിശുമരണത്തെ സൂചിപ്പിക്കുന്ന തിരുഹൃദയത്തെ ഈശോ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത് എന്ന അർത്ഥത്തിലും ഈ സത്യത്തെ വ്യാഖ്യാനിക്കാൻ സാധിക്കും. തിരുഹൃദയം യേശുവിന്റെ അനന്തമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/QuestionAndAnswer/QuestionAndAnswer-2021-06-10-12:49:52.jpg
Keywords: തിരുഹൃദയ

16442
Category: 1
Sub Category:
Heading: ‘ഓരോ ജീവിതവും ഒരത്ഭുതം’: പോളണ്ടില്‍ പുതിയ പ്രോലൈഫ് പ്രചാരണത്തിന് ആരംഭം
Content: വാര്‍സോ: 'ഓരോ ജീവനും ഒരു അത്ഭുതം' എന്ന പുതിയ പ്രോലൈഫ് പ്രചാരണത്തിന് യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ആരംഭം. ജനനത്തിനു മുന്‍പ് വൈകല്യം കണ്ടെത്തിയ കുരുന്നു ജീവനുകളുടെ മാഹാത്മ്യം എടുത്തു കാട്ടിക്കൊണ്ടാണ് ഫൗണ്ടേഷന്‍ പ്രോയെലിയോ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ക്യാംപെയിന്‍ പുരോഗമിക്കുന്നത്. ഓരോ ജീവനും ഒരര്‍ത്ഥമുണ്ടെന്നും അതിനാല്‍ രോഗമോ, വൈകല്യമോ ഉണ്ടെന്ന സംശയത്തിന്റെ പേരില്‍ ജനിക്കുന്നതിന് മുന്‍പേ ആരും കൊല്ലപ്പെടരുതെന്ന സന്ദേശം പകരുവാനാണ് ഈ പ്രചാരണം ആരംഭിച്ചിരിക്കുന്നതെന്നും പ്രചാരണത്തിന് ആരംഭം കുറിച്ചുക്കൊണ്ട് പുറത്തുവിട്ട വീഡിയോയിലൂടെ ഫൗണ്ടേഷന്റെ സ്ഥാപകയായ മഗ്ദലേന കോര്‍സേക്വാ-കാലിസ്സുക് പറഞ്ഞു. ജനിക്കുന്നതിനു മുന്‍പ് കൊല്ലപ്പെടുവാന്‍ സാധ്യതയുണ്ടായിരിന്നിട്ടും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആളുകളുടെ ജീവിതകഥകളാണ് ഈ പ്രചാരണത്തിന്റെ പ്രത്യേകതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പോളണ്ടിലെ ഗര്‍ഭഛിദ്ര ചരിത്രത്തിലെ നാഴികക്കല്ലായ സുപ്രധാന കോടതി വിധിയുടെ വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഗര്‍ഭകാലത്ത് വൈകല്യങ്ങള്‍ തിരിച്ചറിഞ്ഞ ഭ്രൂണങ്ങള്‍ ഗര്‍ഭഛിദ്രം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് 2020-ലെ വാര്‍സോ ഭരണഘടനാ ട്രിബ്യൂണല്‍ വിധിയില്‍ പറയുന്നത്. ബലാത്സംഗം, മാതാവിന്റെ ജീവന് അപകടം, ഭ്രൂണാവസ്ഥയിലെ വൈകല്യം എന്നീ സാഹചര്യങ്ങളിലായിരുന്നു അതിനുമുന്‍പ് നിയമപരമായ അബോര്‍ഷന്‍ സാധ്യമായിരുന്നത്. എണ്‍പതോളം വ്യക്തികളുടെ ജീവിതകഥകളാണ് ക്യാംപെയിനിലുള്ളത്. ഇതില്‍ എട്ടാം മാസത്തിലെ അള്‍ട്രാസൗണ്ടില്‍ കൈകള്‍ ഇല്ലെന്ന് കണ്ടെത്തിയ നാഥാന്‍ എന്ന കുട്ടിയുടെ ജീവിതകഥയാണ് ഏറ്റവും ശ്രദ്ധേയം. ഈ വൈകല്യം നേരത്തെ കണ്ടെത്തിയിരുന്നെങ്കില്‍ അബോര്‍ഷന്‍ ചെയ്യാമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഏറെ വൈകിയെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ താന്‍ തകര്‍ന്നുപോയെന്നാണ് നാഥാന്റെ അമ്മ എഴുതിയിരിക്കുന്നത്. നാഥാന് ഇപ്പോള്‍ നാലരവയസ്സുണ്ട്. തന്റെ കരങ്ങളുപയോഗിച്ച് കളിക്കുവാന്‍ അവന് കഴിയുന്നുണ്ടെന്നും, അവനേപ്പോലൊരു പോരാളിയെ ലഭിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നുമാണ് അവന്റെ അമ്മ പറയുന്നത്. യു.കെ സ്വദേശിയായ ഫ്രാനെക് എന്ന ബാലന്റെ കഥയും ക്യാംപെയിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ പരിശോധനകളില്‍ തന്നെ കുട്ടിക്ക് കാലില്‍ മുടന്തും, കിഡ്നിയിലും തലച്ചോറിന്റെ ഘടനയിലും പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഡോക്ടര്‍മാര്‍ പലതവണ അബോര്‍ഷന് നിര്‍ബന്ധിച്ചുവെങ്കിലും അത്ഭുതമെന്നോണം പോളണ്ടിലെത്തിയ തങ്ങള്‍ വാവോലിനിക്കയിലെ മരിയന്‍ ദേവാലയത്തില്‍ തങ്ങളുടെ മകനെ ദൈവമാതാവിനായി സമര്‍പ്പിച്ചുവെന്ന്‍ ഫ്രാനെകിന്റെ മാതാപിതാക്കള്‍ പറയുന്നു. 2019-ല്‍ ജനിച്ച ഫ്രാനെക് 100% ആരോഗ്യവാനല്ലെങ്കിലും ഒരത്ഭുതമാണെന്നാണ് മാതാപിതാക്കളുടെ സാക്ഷ്യം. ഒരു കാലില്‍ അല്‍പ്പം മുടന്തുണ്ടെങ്കിലും, കിഡ്നികളിലും തലച്ചോറിന്റെ ഘടനയിലും യാതൊരു കുഴപ്പവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓരോ മനുഷ്യ ജീവനും ജീവിക്കുവാനുള്ള അര്‍ഹതയുണ്ടെന്ന് പോളിഷ് ജനതയെ ബോധ്യപ്പെടുത്തുകയാണ് ഈ പ്രചാരണം കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സംഘാടകരുടെ വീഡിയോ അവസാനിക്കുന്നത്. ക്രിസ്തീയ മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന യൂറോപ്യന്‍ രാജ്യമായ പോളണ്ടിന്റെ ഭൂരിഭാഗം ജനങ്ങളും കത്തോലിക്ക വിശ്വാസം പിന്തുടരുന്നവരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-10-15:19:26.jpg
Keywords: അത്ഭുത, പോളണ്ട

16443
Category: 1
Sub Category:
Heading: തീവ്രവാദി ആക്രമണം: ഇരകള്‍ക്ക് വേണ്ടി അനുദിന പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനവുമായി ബുര്‍ക്കിനാ ഫാസോ മെത്രാപ്പോലീത്ത
Content: ഔഗഡൗഗൗ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ സമീപ വര്‍ഷങ്ങളില്‍ നേരിട്ട ഏറ്റവും വലിയ തീവ്രവാദി അക്രമണത്തിനിരയായവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി ഔഗഡൗഗൗ അതിരൂപതാ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഫിലിപ്പെ ഔവ്വേഡ്രാവോഗോ. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് ബുര്‍ക്കിനാ ഫാസോയുടെ വടക്ക് ഭാഗത്തുള്ള സൊല്‍ഹാനിലെ ഗ്രാമത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നൂറ്റിഅറുപതോളം പേരാണ് കൊല്ലപ്പെട്ടത്. ഓരോ ദിവസത്തേയും വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും’, ‘നന്മനിറഞ്ഞ മറിയവും’ ചൊല്ലിയതിന് ശേഷം ബുര്‍ക്കിനാഫാസോക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും, വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനയും ചൊല്ലിക്കൊണ്ട് ഉപസംഹരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനത്തില്‍ പറയുന്നത്. ‘സഭാകുടുംബത്തിന്റെ പേരില്‍ ദുഃഖിതരായ കുടുംബങ്ങളോടുള്ള അനുശോചനം അറിയിക്കുകയും, സൊൽഹാനിലെ ആക്രമണത്തിനിരയായവര്‍ക്ക് പുറമേ, സാധാരണക്കാരും പട്ടാളക്കാരും ഉള്‍പ്പെടെ തീവ്രവാദി ആക്രമണങ്ങള്‍ക്കിരയായ എല്ലാവരേയും ദൈവത്തിന്റെ കാരുണ്യത്തിനായി സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരകളുടെ മതമോ വംശമോ നോക്കാതെ, ആക്രമണത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളും ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആഹ്വാനത്തിലുണ്ട്. നേരത്തെ ആക്രമണത്തിന് ഇരയായവര്‍ക്ക് വേണ്ടി 72 മണിക്കൂര്‍ പ്രാര്‍ത്ഥനക്ക് ബുര്‍ക്കിനാഫാസോ പ്രസിഡന്റ് ആഹ്വാനം ചെയ്ത് 2 ദിവസങ്ങള്‍ക്ക് ശേഷമാണ് മെത്രാപ്പോലീത്തയുടെ അഭ്യര്‍ത്ഥന. ഇക്കഴിഞ്ഞ ജൂണ്‍ 5-നാണ് യാഘാ പ്രവിശ്യയിലെ സൊല്‍ഹാനില്‍ ആയുധധാരികളായ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. 160 പേര്‍ കൊല്ലപ്പെട്ടതിനു പുറമേ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, പ്രാദേശിക ചന്തയും, നിരവധി ഭവനങ്ങളും അഗ്നിക്കിരയാവുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ദിനമായ നാളെ ജൂൺ 11 വെള്ളിയാഴ്ച ഉപവാസമനുഷ്ടിക്കുവാന്‍ ആഫ്രിക്കയിലേയും മഡഗാസ്കറിലേയും എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെ (SECAM) സിമ്പോസിയം പ്രസിഡന്റും വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പയും ബുര്‍ക്കിനാ ഫാസോയിലെ ആക്രമണങ്ങള്‍ക്കിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രാര്‍ത്ഥനാ സഹായം വാഗ്ദാനം ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-10-16:36:53.jpg
Keywords: ബുര്‍ക്കി

16444
Category: 22
Sub Category:
Heading: ജോസഫ്: എന്തും സഹിക്കാൻ തയ്യാറായ നന്മ നിറഞ്ഞവൻ
Content: ഡാനീഷ് തത്വചിന്തകനായ സോറെൻ കീർക്കെഗാഡ് (1813-1855) നന്മയുള്ള മനുഷ്യന്റെ ലക്ഷണത്തെപ്പറ്റി ഇപ്രകാരം പറയുന്നു: "ഒരു മനുഷ്യൻ യഥാർത്ഥത്തിൽ നന്മയായത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ നന്മയ്ക്കു വേണ്ടി സകലതും ചെയ്യാൻ മനസ്സു കാണിക്കണം. അല്ലെങ്കിൽ ആ നന്മയ്ക്കു വേണ്ടി എന്തും സഹിക്കാൻ തയ്യാറാവണം". യൗസേപ്പിതാവിന്റെ ജീവിതത്തെ ഈ ലക്ഷണങ്ങളിലൂടെ നോക്കിക്കാണുമ്പോൾ നന്മ നിറഞ്ഞ മനുഷ്യനായിരുന്നു ഈശോയുടെ വളർത്തു പിതാവ്. നന്മ നിറഞ്ഞ മനുഷ്യൻ ഒന്നാമതായി നന്മയ്ക്കു വേണ്ടി സകലതും ചെയ്യാൻ മനസ്സു കാണിക്കുന്നു. നന്മ നിറഞ്ഞ യൗസേപ്പിതാവ് പ്രപഞ്ചം കണ്ട ഏറ്റവും വലിയ നന്മയായ മനുഷ്യവതാരം ചെയ്ത ഈശോയ്ക്കു വേണ്ടി സകലതും ചെയ്യാൻ മനസ്സു കാണിക്കുന്നു. ആ നന്മയ്ക്കു വേണ്ടി രാത്രികൾ പകലുകൾ ആക്കുന്നു, പലായനങ്ങൾ പതിവാക്കുന്നു, നിതാന്ത ജാഗ്രത ജീവിത താളമാകുന്നു. ദൈവപുത്രന്റെ നന്മയ്ക്കു വേണ്ടി മനുഷ്യ സാധ്യമായതെല്ലാം അവൻ ചെയ്യുന്നു. രണ്ടാമതായി ഈശോയ്ക്കു വേണ്ടി എന്തും സഹിക്കാൻ തയ്യാറാകുന്നു. ഈ സഹനത്തിൽ സ്നേഹം നിരന്തരം നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്നു. അതിനാലാണ് പന്ത്രണ്ടാം വയസ്സിൽ ഈശോയെ കാണാതായപ്പോൾ മൂന്നു ദിവസത്തെ യാത്രക്കൊടുവിൽ യൗസേപ്പും മറിയവും ഈശോയ കണ്ടെത്തിയപ്പോൾ ആത്മനിർവൃതി അണയുന്നത്. യാസേപ്പിതാവിനു നസറത്തിലെ തന്റെ കുടുംബവും വലിയ നന്മയായിരുന്നു. ആ കുടുംബത്തിനു വേണ്ടി നന്മ ചെയ്തും ആ കുടുംബത്തിനു വേണ്ടി സഹനങ്ങൾ ഏറ്റെടുത്തും അവൻ മാതൃകയായി. നന്മ നിറഞ്ഞ വ്യക്തികളാകാൻ വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക നമുക്കു സ്വന്തമാക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-10-18:09:06.jpg
Keywords: ജോസ, യൗസേ

16445
Category: 1
Sub Category:
Heading: 'ക്ലബ്ബ് ഹൗസി'ൽ സംവദിക്കാന്‍ മെത്രാന്മാരും: ഞായറാഴ്ച ആദ്യ സംഗമം
Content: കൊച്ചി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ 'ക്ലബ്ബ് ഹൗസി'ൽ സാമൂഹ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ക്രൈസ്തവരുടെ സംഗമം ഒരുങ്ങുന്നു. ജൂൺ പതിമൂന്ന് ഞായറാഴ്ച്ച വൈകിട്ട് 6.30നാണ് തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയും ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലും അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന സംഗമം ആരംഭിക്കുക. കത്തോലിക്ക സഭയുടെ ഔദ്യോഗിക തലത്തില്‍ ക്രമീകരിക്കുന്ന ആദ്യത്തെ ക്ലബ് ഹൗസ് ചര്‍ച്ചയാണ് ഞായറാഴ്ച നടക്കുക. ശിഷ്യന്മാരുടെ കണ്ണ് തുറപ്പിച്ച ക്രിസ്തുവിന്റെ 153 വലിയ മത്സ്യങ്ങളുടെ ആശയത്തെ കേന്ദ്രമാക്കി ബിഗ് ഫിഷസ് ക്ലബ് എന്ന പേരില്‍ ഫാ. ജെയ്സണ്‍ മുളേരിക്കല്‍ സിഎംഐ, ഫാ. ജോണ്‍സണ്‍ പാലപ്പള്ളി സിഎംഐ, ക്ലിന്‍റണ്‍ ഡാമിയന്‍ എന്നിവരാണ് ചര്‍ച്ചകള്‍ മോഡറേറ്റ് ചെയ്യുക. ക്ലബ് ഹൌസിനെ പരിചയപ്പെടാനും ആശങ്കകളും സ്വപ്നങ്ങളും പങ്കുവെയ്ക്കാനുമുള്ള അവസരമായി കൂടിയാണ് ഈ ക്ലബ് ഹൗസ് സംഗമത്തെ സംഘാടകര്‍ വിശേഷിപ്പിക്കുന്നത്. - #{black->none->b->https://www.clubhouse.com/join/big-fishes/C9FuqsmK/M1zpvddN }# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-10-19:45:17.jpg
Keywords: സംഗ

16446
Category: 13
Sub Category:
Heading: തടങ്കലിൽ തനിക്ക് ശക്തി നൽകിയത് വിശുദ്ധ കുർബാന: തട്ടിക്കൊണ്ടു പോകലിന് ഇരയായ കാമറൂൺ വൈദികന്റെ വെളിപ്പെടുത്തൽ
Content: കാമറൂണില്‍ വിഘടനവാദി സംഘടനയുടെ തടങ്കലിൽ കഴിഞ്ഞ സമയത്ത് വിശുദ്ധ കുർബാനയാണ് തനിക്ക് ശക്തി നൽകിയതെന്ന് കത്തോലിക്ക വൈദികൻ ഫാ. ക്രിസ്റ്റഫർ എബോക്കയുടെ വെളിപ്പെടുത്തൽ. മെയ് 22നു അംബാ ബോയ്സ് എന്ന വിഘടനവാദി സംഘടനയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. മെയ് 30നു വിട്ടയച്ചു. തടങ്കലിൽ കഴിഞ്ഞ നാളുകളിൽ കൂടുതല്‍ പ്രാർത്ഥിക്കാൻ സാധിച്ചെന്നും, നാല് വിശുദ്ധ കുർബാന അർപ്പിച്ചുവെന്നും കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ആഫ്രിക്കന്‍ വിഭാഗത്തിന് നൽകിയ അഭിമുഖത്തിൽ ഫാ. ക്രിസ്റ്റഫർ എബോക്ക പറഞ്ഞു. പ്രാർത്ഥിക്കാൻ അനുവാദം ചോദിച്ച സമയങ്ങളിൽ യാതൊരു എതിർപ്പും കൂടാതെ സംഘടനയിലെ അംഗങ്ങൾ അനുവാദം നൽകിയെന്നും, ഒരിക്കൽ സംഘടനയുടെ തലവൻ അംഗങ്ങൾക്ക് സന്ദേശം നൽകാൻ ആവശ്യപ്പെട്ടുവെന്നും മംമഫി രൂപതാംഗം കൂടിയായ ഫാ. എബോക്ക കൂട്ടിച്ചേർത്തു. സെന്റ് ജോസഫ് കത്തീഡ്രലിന്റെ പരിധിയിലുള്ള ഒരു സ്റ്റേഷൻ ദേവാലയത്തിൽ മെയ് 23 പന്തക്കുസ്ത ദിന തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകാൻ മറ്റൊരാളുമായി ബൈക്കിൽ പോകവേയാണ് ഇരുവരെയും അംബാ ബോയ്സ് തട്ടിക്കൊണ്ടു പോകുന്നത്. മറ്റൊരു സ്റ്റേഷൻ ദേവാലയത്തിലും അന്നേദിവസം വിശുദ്ധകുർബാന അർപ്പിക്കാം എന്നേറ്റിരുന്നതിനാൽ താമസസ്ഥലത്തുനിന്ന് മേയ് ഇരുപത്തിയൊന്നാം തീയതി തന്നെ ക്രിസ്റ്റഫർ എബോക്ക യാത്ര ആരംഭിച്ചിരുന്നു. കത്തോലിക്ക സഭ സർക്കാരുമായി ചേർന്ന് സംഘടനയ്ക്കെതിരെ പോരാടുകയാണ് എന്നതിനാലാണ് ഒരു വൈദികനായ തന്നെ തട്ടിക്കൊണ്ടു പോയതെന്ന് അംബാ ബോയ്സിന്റെ തലവൻ പറഞ്ഞതായി അദ്ദേഹം സ്മരിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ടായിരിന്നു തട്ടിക്കൊണ്ടു പോകല്‍. 18,600 അമേരിക്കൻ ഡോളറാണ് സംഘടന ആവശ്യപ്പെട്ടതെന്ന് എബോക്ക പറഞ്ഞു. തടവിലായിരിക്കുന്ന സമയത്തും അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പണം മുടക്കിയിരിന്നില്ല. തടവിലായതിന് പിന്നീടുള്ള ദിവസങ്ങളിൽ അവർ താമസിച്ച സ്ഥലം വൃത്തിയാക്കുക എന്ന ജോലി, കാവൽക്കാർ ക്രിസ്റ്റഫർ എബോക്കയെയും, ഒപ്പമുണ്ടായിരുന്ന ആളെയും ഏൽപ്പിച്ചു. എന്നാൽ ഒരിക്കൽപോലും അവർ തങ്ങളുടെ മോശമായി പെരുമാറിയില്ലായെന്ന് എബോക്ക പറയുന്നു. ഇതിനിടയിൽ രണ്ട് വേദപാഠ അധ്യാപകരും, മറ്റൊരു അല്മായനും എബോക്കയെ കാണാനെത്തി. സംഘടനയുടെ തലവൻ അവിടെ എത്തിയ അല്മായനെ മർദ്ദിക്കാൻ സംഘാംഗങ്ങളോട് ആവശ്യപ്പെട്ടു. എബോക്ക ഇത് തടുക്കാൻ നോക്കിയപ്പോൾ അദ്ദേഹത്തിന്റെ ശിരസ്സിൽ വെടി ഉതിർക്കുമെന്ന് സംഘടനയുടെ തലവൻ ഭീഷണിമുഴക്കി. എന്നാൽ പിന്നീട് ക്രിസ്റ്റഫർ എബോക്കയൂടെ ഇടപെടൽ മൂലം മൂന്നു പേരെയും വെറുതെവിടാൻ തലവൻ തയ്യാറായി. 84 ഡോളറാണ് അവരെ വിട്ടയക്കാൻ വേണ്ടി സംഘടനയ്ക്ക് നൽകേണ്ടതായി വന്നത്. ഒരു വൈദികൻ സംഘടനയുടെ കസ്റ്റഡിയിൽ ഉണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും മനസ്സിലാക്കി അവരുമായി ബന്ധമുള്ള യൂറോപ്പിലും, അമേരിക്കയിലുമുള്ളവർ എബോക്കയെ മോചിപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. തന്റെ മോചനത്തിനു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ക്രിസ്റ്റഫർ എബോക്ക നന്ദി പറഞ്ഞു. 2012ൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ പദവി, രൂപതയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ പദവി തുടങ്ങിയവ വഹിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-10-20:54:49.jpg
Keywords: തടങ്ക

16447
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിക്ക് 18 വരെ സ്വകാര്യാശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി
Content: മുംബൈ: എല്‍ഗാര്‍ പരിഷത്തുമായി ബന്ധമെന്ന ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് ഈ മാസം 18 വരെ മുംബൈയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. കോവിഡിനെത്തുടര്‍ന്ന് എണ്‍പത്തിനാലുകാരനായ സ്റ്റാന്‍സ്വാമിക്കു ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന നിഗമനത്തിലാണിത്. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം 28നാണ് തലോജ ജയിലില്നികന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മാറ്റിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ച് ഇടക്കാല ജാമ്യം തേടി അദ്ദേഹം നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. 2020 ല്‍ ഒക്ടോബര്‍ 20ന് അറസ്റ്റിലായ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്നുമുതല്‍ തലോജ ജയിലിലാണു കഴിയുന്നത്. കോവിഡ് രോഗം ബാധിച്ചതിനാല്‍ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ജസ്റ്റീസ് എസ്.എസ്. ഷിന്‍ഡെയും ജസ്റ്റീസ് എന്‍.ജെ. ജമാദറും അടങ്ങുന്ന ബെഞ്ച് മുന്പാകെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. കേസ് 17 നു വീണ്ടും പരിഗണിക്കുമെന്ന് പറഞ്ഞ കോടതി ആശുപത്രിരേഖകളും ചികിത്സാവിവരങ്ങളും മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ആശുപത്രി അധികൃതര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. കഴിഞ്ഞമാസം ജയിലില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കോടതി മുന്പാകെ ഹാജരാക്കിയിരുന്നു. ജയില്‍വാസത്തെത്തുടര്‍ന്ന് ശാരീരികവും മാനസികവുമായി ബുന്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്ന്അദ്ദേഹം കോടതിയെ അറിയിക്കുകയും ചെയ്തു.
Image: /content_image/India/India-2021-06-11-10:12:08.jpg
Keywords: സ്റ്റാന്‍

16448
Category: 9
Sub Category:
Heading: നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികൾക്കു വേണ്ടി ഓണ്‍ലൈനില്‍ ഒന്നര മണിക്കൂർ ധ്യാനം
Content: "വിവാഹം കഴിച്ച് സന്താനങ്ങൾക്കു ജൻമം നൽകുവിൻ. നിങ്ങളുടെ പുത്രിപുത്രൻമാരെയും വിവാഹം കഴിപ്പിക്കുവിൻ; അവർക്കും മക്കളുണ്ടാകട്ടെ. നിങ്ങൾ പെരുകണം, നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്" (ജെറമിയ 29:6). ആഗോള സുവിശേഷവത്ക്കരണ ശുശ്രൂഷകളില്‍ സജീവ സാന്നിധ്യമായ Anointing Fire Catholic Ministries ദമ്പതികള്‍ക്ക് വേണ്ടി ഒന്നര മണിക്കൂര്‍ ധ്യാനം നടത്തുന്നു. നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികൾക്കു വേണ്ടിയുള്ള ഒന്നര മണിക്കൂർ ധ്യാനമാണ് ജൂണ്‍ 13 ഞായറാഴ്ച ക്രമീകരിക്കുന്നത്. പ്രമുഖ വചനപ്രഘോഷകനും സെഹിയോൻ യുകെ മുന്‍ ഡയറക്ടറുമായ ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന ധ്യാനം ഇന്ത്യന്‍ സമയം വൈകീട്ട് 4.30 മുതല്‍ 6വരെ (യുകെ സമയം ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ) വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടത്തപ്പെടുക. ദൈവചനപ്രഘോഷണം, സ്തുതി ആരാധന, പ്രത്യേക പ്രാര്‍ത്ഥന എന്നിവ ഒന്നര മണിക്കൂര്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ അനുഗ്രഹീതമായ ഈ ശുശ്രൂഷയിലേക്ക് നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികളെ പ്രത്യേകം ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. - Zoom ID : 502 771 9753 - Passcode: Gen128
Image: /content_image/Events/Events-2021-06-11-11:33:05.jpg
Keywords: ഓണ്‍ലൈ

16449
Category: 9
Sub Category:
Heading: തിരുഹൃദയഭക്തിയുടെ സുവിശേഷവുമായി നാളെ ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ: അനുഗ്രഹ സന്ദേശവുമായി ബിഷപ്പ് മാർ റാഫേൽ തട്ടിൽ: ഫാ. നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേക ശുശ്രൂഷ
Content: ഈശോയുടെ തിരുഹൃദയത്തിന്റെ അനന്ത സ്നേഹം മാനവരാശിയെ നിത്യ രക്ഷയിലേക്ക് നയിക്കുന്ന സുവിശേഷം പ്രഘോഷിച്ചുകൊണ്ട് ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ , വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓൺലൈനിലാണ് ഇത്തവണയും നടക്കുക. >>>> പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ഡയറക്ടർ റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷനിൽ >>>> ലോക പ്രശസ്ത സുവിശേഷകനും ധ്യാന ഗുരുവുമായ , ഷംഷാബാദ് രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ.റാഫേൽ തട്ടിൽ ,റവ.ഫാ.ഗ്ലാഡ്‌സൺ ഡെബ്രെ OST എന്നിവർ യഥാക്രമം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ പങ്കെടുക്കും . >>>> മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. >>>>>>>>>>>>>>>>> അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ 2021 ജൂൺ 12 ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. >> കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ +44 7506 810177 |അനീഷ് 07760 254700 |ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2021-06-11-12:32:12.jpg
Keywords: സെഹിയോ

16450
Category: 1
Sub Category:
Heading: ഒഡീഷയില്‍ വീണ്ടും ക്രൈസ്തവ വിരുദ്ധത: തീവ്രഹിന്ദുത്വവാദികൾ എട്ടു ക്രിസ്ത്യന്‍ കുടുംബങ്ങളെ നാടുകടത്തി
Content: റായഗഡ: കന്ധമാലില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊല കൊണ്ട് ആഗോള ശ്രദ്ധ നേടിയ ഒഡീഷയില്‍ ക്രൈസ്തവർക്കെതിരെ ആക്രമണം വീണ്ടും തുടരുന്നു. ഇക്കഴിഞ്ഞ ദിവസം ജൂൺ എട്ടാം തീയതി റായഗഡ ജില്ലയിലെ സികാപ്പായി ഗ്രാമത്തിലാണ് ക്രൈസ്തവർക്ക് നേരെ അതിക്രമം നടന്നത്. ഗ്രാമത്തിലെ 40 കുടുംബങ്ങൾ ഉള്ളതിൽ എട്ട് കുടുംബങ്ങൾ ക്രൈസ്തവരായിരുന്നു. ക്രൈസ്തവരുടെ വീടുകൾ നശിപ്പിക്കുകയും, എട്ടു കുടുംബങ്ങളെയും ഹിന്ദുത്വവാദികൾ നാടുകടത്തുകയും ചെയ്തുവെന്നാണ് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാട്ടിലാണ് അവർ ഇപ്പോൾ അഭയം പ്രാപിച്ചിരിക്കുന്നത്. സമീപത്തുള്ള സ്ഥലത്തുനിന്നാണ് അക്രമകാരികൾ എത്തിയതെന്ന് പ്രദേശത്തെ പാസ്റ്റർ ഉപജുക്താ സിങ് പറഞ്ഞു. ക്രൈസ്തവരുടെ സാന്നിധ്യം ഹിന്ദുത്വവാദികൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ലായിരിന്നു. ഒരു കിലോമീറ്റർ അകലെയുള്ള കിണറ്റിൽ വെള്ളം കോരാൻ ക്രൈസ്തവ സ്ത്രീകൾ പോകുമ്പോൾ അവരെ അതിന് അനുവദിക്കാതിരുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉപജുക്താ സിങ് കൂട്ടിച്ചേർത്തു. ഭയവും, വേദനയും ഉണ്ടെങ്കിലും 14 വർഷം മുമ്പ് സ്വീകരിച്ച ക്രൈസ്തവ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന നാടുകടത്തപ്പെട്ട ക്രൈസ്തവ വിശ്വാസികളോട് ആദരവ് ഉണ്ടെന്നും ഉപജുക്താ പറഞ്ഞു. തങ്ങളുടെ ഭവനങ്ങൾ അക്രമികൾക്ക് തകർക്കാമെങ്കിലും, യേശുവിലുള്ള വിശ്വാസത്തെ ഇല്ലായ്മ ചെയ്യാൻ സാധിക്കില്ലെന്ന് നാടുകടത്തപ്പെട്ട ക്രൈസ്തവരിൽ ഒരാളായ നോരി കൊഞ്ചക്ക പറഞ്ഞതായും ഏഷ്യന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതേസമയം കല്യാൺസിംഗ്പൂർ പോലീസിൽ ക്രൈസ്തവർ പരാതി നൽകിയിട്ടുണ്ട്. പ്രകൃതി വിഭവങ്ങൾ കൊണ്ട് സമ്പന്നമാണെങ്കിലും, വികസനമില്ലായ്മ മൂലം ദാരിദ്ര്യം അനുഭവിക്കുന്ന ജില്ലയാണ് റായഗാഡയെന്ന് കട്ടക്ക് ഭുവനേശ്വർ രൂപതയിലെ വൈദികനായ ഫാ. പുരുഷോത്തം നായക്ക് പറഞ്ഞു. തീവ്രവാദ ചിന്താഗതി പുലർത്തുന്നവർ വളരെ ചെറിയ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യവും, അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവർക്ക് നേരെ ഉണ്ടായ അക്രമ സംഭവത്തെ അപലപിക്കുന്നതായി ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസിന്റെ അധ്യക്ഷൻ സാജൻ കെ ജോർജ്ജ് ഏഷ്യാ ന്യൂസിനോട് പറഞ്ഞു. മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഒരു ഭരണഘടന ഇന്ത്യക്ക് ഉണ്ടെങ്കിലും പോലീസിൽ നൽകിയ പരാതി മൂലം ആക്രമിക്കപ്പെട്ട ക്രൈസ്തവർക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും, അക്രമസംഭവങ്ങൾ കുറയാൻ സാധ്യതയില്ലെന്നും സാജൻ കെ ജോർജ്ജ് കൂട്ടിച്ചേർത്തു. ഒഡീഷയ്ക്കു സമാനമായി സമീപ സംസ്ഥാനങ്ങളായ ഛത്തീസ്ഗഢിലും, ജാർഖണ്ഡിലും സമാന സംഭവങ്ങൾ നടന്നതായി റിപ്പോര്‍ട്ടുണ്ട്. കോവിഡ് വ്യാപനത്തിന് പോലും ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ സാധിച്ചിട്ടില്ലായെന്നാണ് ഈ സംഭവങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-11-12:56:54.jpg
Keywords: ഒഡീഷ