category_idQuestion And Answer
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതിരുഹൃദയ രൂപത്തിൽ ഈശോ തന്റെ ഇടതുകൈ തിരുഹൃദയത്തിൽ വയ്ക്കുവാനുള്ള കാരണമെന്ത്?
Contentഈശോയുടെ തിരുഹൃദയത്തിൽ ഇടതു കൈവയ്ക്കാൻ പ്രത്യേകിച്ച് ഒരു കാരണവും സഭ പഠിപ്പിച്ചിട്ടില്ല. ഈശോയുടെ തിരുഹൃദയം പടയാളി കുന്തം കൊണ്ട് കുത്തിതുറന്ന തിരുഹൃദയം, ചോരവാർന്ന ഹൃദയം, അവിടുത്തെ പീഡാനുഭവത്തെയും കുരിശുമരണത്തെയുമാണ് സൂചിപ്പിക്കുന്നത്. ഈശോയുടെ തിരുഹൃദ ഭക്തിയെന്നു പറയുമ്പോൾ കുരിശിൽ നമുക്കു വേണ്ടി മരിച്ച ഈശോയെ അനുസ്മരിപ്പിക്കുന്ന (സൂചിപ്പിക്കുന്ന) ഒരു ഭക്തിയാണ്. അവിടുത്തെ തിരുഹൃദയത്തിൽ നിന്ന് ഒഴുകുന്ന രക്തവും, ജലവും നമുക്ക് ശക്തിതരുന്നു. എങ്കിൽ ഈശോയുടെ തിരുവിലാവ് കുന്തംകൊണ്ട് കുത്തി പിളർന്നപ്പോൾ ആ ഇടതുവശത്തുള്ള ഹൃദയത്തിൽ കുന്തമുനകയറിയപ്പോൾ ഇടതു കൈകൊണ്ട് നെഞ്ചിൽ അമർത്തുന്നത് ഈശോ അനുഭവിക്കുന്ന വേദനയെ സൂചിപ്പിക്കുന്നതാണ് എന്നത് ഒരു വ്യാഖ്യാനം. ഇടതുകൈ തന്റെ തിരുഹൃദയത്തിലേക്ക് ചൂണ്ടിക്കൊണ്ട് വലതു കൈകൊണ്ട് നമ്മെ ആശീർവ്വദിക്കാൻ കൈകൾ ഉയർത്തിയതു പോലെയാണ് തിരുഹൃദയം, അല്ലയോ ദൈവമക്കളെ, ഞാൻ നിങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച രക്ഷാകരരഹസ്യത്തിന്റെ അനുഗ്രഹം നിങ്ങൾ പ്രാപിക്കുവിൻ എന്ന് വലതുകൈകൊണ്ട് ആശീർവദിച്ച് തന്റെ ഇടതുകൈകൊണ്ട് കുരിശുമരണത്തെ സൂചിപ്പിക്കുന്ന തിരുഹൃദയത്തെ ഈശോ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത് എന്ന അർത്ഥത്തിലും ഈ സത്യത്തെ വ്യാഖ്യാനിക്കാൻ സാധിക്കും. തിരുഹൃദയം യേശുവിന്റെ അനന്തമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-06-07 15:39:00
Keywordsതിരുഹൃദയ
Created Date2021-06-10 12:49:52